❤️നിന്നിലലിയാൻ❤️: ഭാഗം 6

ninnilaliyan daksha

രചന: ദക്ഷ ആമി

കോളേജിൽ അവധി പറയാനും, കൂട്ടുകാരെയും ടീച്ചേഴ്സിനെയും കല്യാണം ക്ഷണിക്കാനും പോയതാണ് ആമി. ഇനി കുറച്ചു ദിവസം ആമി കൂടെ ഉണ്ടാവില്ലലോ എന്നോർത്തു സങ്കടപ്പെട്ടിരിക്കുകയാണ് ശിവ. ""എന്റെ ശിവക്കുട്ടിയെ ഒരു മാസം അല്ലേ ഞാൻ നിന്റെ കൂടെ ഇല്ലാത്തത്. അത് പെട്ടന്ന് കഴിഞ്ഞു പോകും, ഞാൻ വന്നിട്ട് നമുക്ക് അടിച്ചുപൊളിക്കാം.അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്, നീയും ഒരു ചെക്കനെ കണ്ടുപിടിക്ക് നമുക്ക് ഒരേ ദിവസം കല്യാണം കഴിക്കാം, നല്ല ഐഡിയ അല്ലേ 😁."" ""പോടീ നിനക്ക് പറഞ്ഞാൽ മനസിലാവില്ല. അത്രയും നാൾ ഞാൻ ഒറ്റയ്ക്ക്, നീ ഒരു ദിവസം ലീവ് അയാൽ പോലും എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ ആണ്, ഇതിപ്പോ ഒരു മാസം. "" ""എന്നാൽ ഒരു കാര്യം ചെയ്യ്, നീയും ഒരു മാസം ലീവ് എടുക്ക്. "" ""പോടീ അറ്റന്റൻസ് ഷോർട്ടേജ് വരും. "" ""ഇതിപ്പോ ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് കളയാനും കഴിയില്ല എന്ന് പറഞ്ഞപോലെ ആയല്ലോ. "" ""😔😔😔😔😔""

""സാരില്ല, പോട്ടെടീ, ഈ വിഷമം മാറ്റാൻ നമുക്ക് കാന്റീനിൽ പോയിട്ട് ഒരു ബിരിയാണി അടിച്ചാലോ. "" ""അഹ്, ബാ, പോകാം. "" ""ഓഹ് തീറ്റിയുടെ കാര്യം പറഞ്ഞപ്പോ പെണ്ണിന്റെ സങ്കടമെല്ലാം പോയി. "" ""പ്യോഡി..."" കാന്റീനിൽ എത്തി അവിടെത്തെ ചങ്ക് ആയ ഫുഡ്‌ ഉണ്ടാക്കുന്ന ചേച്ചിയെയും ചേട്ടനെയുമൊക്കെ കല്യാണം ക്ഷണിച്ചു, രണ്ട് പ്ലേറ്റ് ബിരിയാണിയും ഓർഡർ ചെയ്തിരിക്കുമ്പോഴാണ് അഖിൽ ആ വഴി വന്നത്. ""Hii അഖിൽ "" ശിവയാണ് പറഞ്ഞത് ""Hii.. 🙂"" ""എന്ത് പറ്റി മുഖം വല്ലാണ്ടിരിക്കുന്നെ. "" ""ഒന്നുമില്ല.എനിക്ക് ആമിയോട് ഒന്ന് സംസാരിക്കണം"" എന്ന് പറഞ്ഞു അവൻ കാന്റീനോട് ചേർന്നുള്ള ഒരു വകമരച്ചുവട്ടിലേക് പോയി. ശിവയെ ഒന്ന് നോക്കി ആമിയും അവനു പുറകെ പോയി . ""അഖിൽ എന്താ പറയാനുണ്ടെന്ന് പറഞ്ഞത്."" മൗനത്തെ ഭേദിച്ചു കൊണ്ട് ആമി സംസാരിക്കാൻ തുടങ്ങി. ""അത്..... ആമീ..."" ""പറഞ്ഞോളൂ ""

""എനിക്ക്...... നിങ്ങൾക്കൊക്കെ വായിനോക്കിയായ അല്ലേൽ എപ്പോഴും ചളി അടിച്ചു നടക്കുന്ന ഒരു അഖിലിനെയെ അറിയൂ. പക്ഷെ എന്റെ മനസ് മനസിലാക്കിയ ഒരാൾ പോലും ഇല്ല. ഒരുപാട് വൈകിപ്പോയി എന്നറിയാം എങ്കിലും ഈ അവസാന നിമിഷമെങ്കിലും എനിക്ക് പറയണം ന്നു തോന്നി. ആമിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. "" ആമി ഒന്ന് ഞെട്ടി. ""അഖിൽ... താൻ.. "" ""താൻ ഇത് അക്‌സെപ്റ്റ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല. ഞാൻ ആദ്യമായി ഇഷ്ടപ്പെട്ട കുട്ടിയാണ് നീ. ഒരിക്കലും നിന്നെയെനിക് കിട്ടില്ല എന്നറിഞ്ഞുകൊണ്ട് ഞാൻ നിന്നെ പ്രണയിച്ചു. അല്ലെങ്കിലും ഒരിക്കലും തിരിച്ചു കിട്ടാത്തതിനോടാണ് നമുക്ക് പ്രണയം തോന്നുന്നത്. ഇപ്പോഴെങ്കിലും ഇത് നിന്നോട് തുറന്നു പറയണം എന്നെനിക്ക് തോന്നി. "" ഇത് കേട്ടതും ഒന്നും പറയാനാകാതെ ആമി അവിടെ തറഞ്ഞു നിന്നു. ""തന്നെ ശല്യം ചെയ്യണം എന്നൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. നീ അറിയാതെ നിന്നെ പ്രണയിക്കുന്നത് ഒരു സുഖമായിരുന്നു.

നിന്റെ ഓരോ സന്തോഷവും എന്റെ കൂടെ സന്തോഷമായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് പറയാതിരിക്കാൻ തോന്നിയില്ല. anyway വിഷ് യൂ ഹാപ്പി മാരീഡ് ലൈഫ്. "" എന്ന് പറഞ്ഞുകൊണ്ട് അവൻ തിരിഞ്ഞു നടന്നു. ""അഖിൽ......നീ പറഞ്ഞില്ലേ ഞാൻ അറിയാതെ എന്നേ പ്രണയിച്ചതാണെന്നു പിന്നെ എന്തിനാ ഇപ്പോൾ എന്നോട് പറഞ്ഞത്. ഇതൊരിക്കലും നീ എന്നോട് പറയരുതായിരുന്നു... "" ""ആമീ, തിരിച്ചു കിട്ടും എന്നറിഞ്ഞുകൊണ്ട് നമ്മൾ ഒന്നിനെയും ആഗ്രഹിക്കരുത്. നീ എനിക്കുള്ളതല്ല, എനിക്കുള്ളതായിരുന്നെങ്കിൽ നീ എന്നിലേക്കെത്തിയേനെ. നിന്നെ ഓർത്തു ഞാൻ എന്റെ ലൈഫ് കളയുകയൊന്നും ഇല്ല. എന്റെ ആദ്യപ്രണയം നീ അറിയണമെന്ന് തോന്നി """എന്ന് പറഞ്ഞു കൊണ്ട് അവൻ നടന്നകന്നു. ആമി അവനെ നോക്കി ഒന്ന് മിണ്ടാനാകാതെ അവിടെ നിന്നു. കുറെ നേരമായിട്ടും ആമിയെ കാണാത്തതുകൊണ്ട് അന്വേഷിച്ചു വന്നതായിരുന്നു ശിവ, നിർവികരമായി നിൽക്കുന്ന ആമിയോട് അവൾ കാര്യം എന്താണെന്ന് തിരക്കി.

ആമി എല്ലാ കാര്യവും അവളോട് പറഞ്ഞു. ""ആമി നീ എന്തിനാ ഇത് ആലോചിച്ചു വിഷമിക്കുന്നത്, നീ തന്നെ പറയാറില്ലേ അവൻ ഒരു വായിനോക്കി ആണെന്ന്, പിന്നെന്താ "" ""എടീ എന്നാലും അവൻ ഇപ്പോ ഒരുപാട് സങ്കടപ്പെട്ടാണ് പോയത്. "" ""ആരെങ്കിലും വന്നു ഇഷ്ടമാണെന്ന് പറഞ്ഞാൽ അവനെ ക്ഷ, ണ്ണ വരപ്പിക്കുന്ന നീ തന്നെയാണോ ഇത്. ആമി നീ ഒരു കാര്യം മനസിലാക്കണം. നമ്മൾ എടുക്കുന്ന തീരുമാനം പോലെയല്ല, ഒരാൾ ജനിക്കുമ്പോൾ തന്നെ അയാളുടെ തലവിധി എഴുതിയിട്ടുണ്ടാകും, നിനക്കുള്ളതാണെങ്കിൽ എത്ര ദൂരെ ആയാലും അത് നിന്നെ തേടി വരും. ഈ ജന്മം നിന്റെ ജീവിതം വിശാലിന്റെ കൂടെയാണ്. "" ഞാൻ ഇപ്പോ പഴയ ആമി അല്ലഡി, നിനക്ക് ""അറിയാവുന്നതല്ലേ എന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും, അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിനു വേണ്ടി ആ പഴയ ആമിയെ ഞാൻ കുഴിച്ചുമൂടി. വിശാൽ പറഞ്ഞിട്ടുണ്ട് എന്നോട് പഠിച്ചോളാനും ജോലിക് പോകാനുമൊക്കെ,

പക്ഷെ എന്തോ എനിക്ക് എന്തൊക്കെയോ അരുതാത്തതു സംഭവിക്കാൻ പോകുന്ന പോലെ തോന്നുന്നു. "" ""ഒക്കെ നിന്റെ വെറും തോന്നൽ മാത്രം ആണെടീ, ഇപ്പോ നീ വിവാഹം ഒന്നും വേണ്ടെന്ന് പറയും കെട്ടി കഴിഞ്ഞാൽ കെട്ടിയോനെ ശരണം എന്ന് പറഞ്ഞു നടപ്പായിരിക്കും. "" ""ഒന്ന് പോടീ "" ""കണ്ടോ കണ്ടോ പെണ്ണിന് നാണം വന്നു.. "" ""ഒന്ന് പോടീ, നമ്മുടെ ബിരിയാണി തണുത്തു പോയിട്ടുണ്ടാകും ""എന്ന് പറഞ്ഞു ആമി വേഗം ശിവയും കൂടി കാന്റീനിലോട്ട് പോയി. പിന്നെ കുറച്ചു ടീച്ചേഴ്സിനെയും ഫ്രണ്ട്‌സിനെയുമൊക്കെ വിവാഹം ക്ഷണിച്ചു എല്ലാരോടും യാത്ര പറഞ്ഞു അവൾ വീട്ടിലേക് പോയി. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വിവാഹവസ്ത്രങ്ങൾ എടുക്കാൻ വന്നതായിരുന്നു ആദിയും ഫാമിലിയും കൂടെ ദീക്ഷിതയും കുടുംബവുമുണ്ട്. ""കണ്ണാ നീ എങ്ങോട്ടാ പോകുന്നെ. "" ""അത് അമ്മേ ഇപ്പൊ ഓഫീസിൽ നിന്നൊരു അര്ജന്റ് കാൾ വന്നു, ഒരു കേസിന്റെ കാര്യം സീനിയർ ഓഫീസർസ് ആയി ഡിസ്‌കസ് ചെയ്യാനുണ്ട്. അതോണ്ട് എനിക്കിപ്പോ പോയെ പറ്റൂ. ""

""എടാ, ഇപ്പൊ തന്നെ പോകണോ, ആ കുട്ടിയൊക്കെ ഉള്ളതല്ലേ, അവൾ നിന്റെ കൂടെ കുറച്ചു സമയം സ്പെൻറ് ചെയ്യാം ന്നു വിചാരിച്ചു വന്നതാവും. "" ""അമ്മേ, അമ്മ വിചാരിക്കുന്നതുപോലെ അല്ല ഈ മീറ്റിംഗ് അറ്റൻഡ് ചെയ്‌തേ പറ്റൂ. അവൾക് ഇതൊക്ക മനസിലാകും ഞാൻ പറഞ്ഞിട്ടുണ്ട് അവളോട്. നിങ്ങൾ എന്നാൽ ഡ്രസ്സ്‌ ഒക്കെ എടുത്തു വീട്ടിലേക്ക് പൊക്കൊളു. എന്റെ മീറ്റിംഗ് വേഗം കഴിയുകയാണെങ്കിൽ ഞാൻ വേഗം തന്നെ വരാം. "" എന്ന് പറഞ്ഞുകൊണ്ട് അവൻ ദീക്ഷിതയുടെയും ഫാമിലിയുടെയും അടുത്തേക് പോയി കാര്യങ്ങൾ പറഞ്ഞു വേഗം തന്നെ ഓഫീസിലേക്ക് തിരിച്ചു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഓഫീസിൽ പുതിയൊരു കേസിന്റെ ഡീറ്റെയിൽസ് നോക്കുകയായിരുന്നു ആദി അപ്പോഴാണ് എ എസ് ഐ ആനന്ദ് അങ്ങോട്ടേക്ക് വന്നത്. ""ആഹ്, ആനന്ദ്, എന്തായി കാര്യങ്ങൾ, അവനെ പറ്റിയുള്ള ഡീറ്റെയിൽസ് കളക്ട് ചെയ്തോ. "" ""ചെയ്തു സർ, അവന്റെ എല്ലാ ഡീറ്റെയിൽസും ഈ ഫയലിൽ ഉണ്ട്. "" ""ഗുഡ്, ഇത് മതി എനിക്കവനെ പൂട്ടാൻ"" എന്ന് പറഞ്ഞു കൊണ്ട് ആദി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ആനന്ദിനോട് പൊയ്ക്കോളാൻ പറഞ്ഞു. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്,

അൺനോൺ നമ്പർ ഇൽ നിന്നായിരുന്നു. അവൻ വേഗം തന്നെ കാൾ അറ്റൻഡ് ചെയ്തു. ""ഹലോ, എ സി പി സർ അല്ലേ, സാറിന് എന്നേ മനസിലായില്ലേ, നമ്മൾ തമ്മിൽ കണ്ടിട്ടില്ല പക്ഷെ എന്റെ പേര് പറഞ്ഞാൽ സർ അറിയുമായിരിക്കും, സത്യപാലൻ. "" ""ഓഹ് നിങ്ങളോ. ""അവൻ പുച്ഛത്തോടെ ചോദിച്ചു. ""അതേ, സർ എന്നേ പൂട്ടാനുള്ള പരിപാടി ഒക്കെ നോക്കി നടക്കുകയാണെന്നു ഞാൻ അറിഞ്ഞല്ലോ, സർ ജോലിക് കേറിയിയിട്ട് ഒരു വർഷം പോലും ആയില്ലല്ലോ അതിനു മുൻപേ തന്നെ പണി വാങ്ങിക്കണോ സാറേ. "" ""ഡോ താൻ ഫോണിൽ കൂടെ വല്യ വിരട്ടൊന്നും വേണ്ടാ, ധൈര്യമുണ്ടെങ്കിൽ നേരിട്ട് വാ, പിന്നെ എനിക്കിട്ടു പണിയാനൊന്നും നിങ്ങൾക്കാവില്ല. നോക്കിക്കോ നിങ്ങളെ എത്രയും പെട്ടന്ന് പൂട്ടാനുള്ള പൂട്ടൊക്കെ എന്റെ കൈയിൽ ഉണ്ട്. "" ""അപ്പൊ സർ അയയുന്ന മട്ടില്ലലോ എന്റെ കൈക് പണിയാകും. "" ""ഒന്ന് വച്ചിട്ട് പോടോ ""എന്ന് പറഞ്ഞു കൊണ്ട് അവൻ കാൾ കട്ട് ചെയ്തു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാത്രി വളരെ വൈകി ഓഫീസിൽ നിന്നും വരികയായിരുന്നു ആദി. അധികം ആളനക്കമില്ലാത്ത വഴിയിൽ എത്തിയപ്പോൾ അവന്റെ വണ്ടിയെ ഓവർടേക്ക് ചെയ്തു കൊണ്ട് ഒരു കാർ അവന്റെ മുന്നിൽ വന്നു. അതിൽ നിന്നും ഒരാൾ ഇറങ്ങി വന്നു, അത് കണ്ടു ആദിയും കാറിൽ നിന്നും പുറത്തിറങ്ങി. പെട്ടന്ന് പുറകിൽ നിന്നൊരാൾ അവന്റെ തലയിൽ ഒരു ഇരുമ്പ് കൊണ്ട് അടിച്ചു. ""സാറിനോട് ഞാൻ പറഞ്ഞതല്ലേ എന്നോട് കളിക്കണ്ടാന്ന്, ധൈര്യമുണ്ടെങ്കിൽ നേരിട്ട് വരാൻ പറഞ്ഞില്ലേ താൻ, ഇനി നീ എങ്ങനെ എന്നേ പൂട്ടുമെന്ന് എനിക്ക് കാണണം ""എന്ന് പറഞ്ഞു കൊണ്ട് അയാൾ അവന്റെ വയറ്റിൽ ആഞ്ഞു കുത്തി. ""അമ്മേ....."" അവൻ വയറു പൊത്തി പിടിച്ചുകൊണ്ടു താഴേക്ക് ഇരുന്നു. രക്തത്തിൽ കുളിച്ചു കൊണ്ട് അവൻ ആ വഴിയിൽ കിടന്നു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story