നിന്നിലലിയാൻ: ഭാഗം 100

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഉറക്കത്തിൽ എപ്പോഴോ വരുൺ ഉണർന്നപ്പോഴാണ് തന്നെ തന്നെ മിഴിച്ചു നോക്കി കിടക്കുന്ന പാറുവിനെ കണ്ടത്....... ❣️ നീയിത് വരെ ഉറങ്ങിയില്ലേ..... കണ്ണ് തിരുമ്മി ഒന്ന് ഞെളിഞ്ഞു കിടന്നു ഫോണിൽ സമയം നോക്കി കൊണ്ട് വരുൺ ചോദിച്ചു.... ഉറക്കം വരണില്ല.... വരുണിന്റെ കയ്യിലേക്ക് തല വെച്ചു കിടന്ന് കൊണ്ട് പാറു പറഞ്ഞു... ഈ 2 മണി ആയിട്ടും ഉറക്കം വരുന്നില്ല എന്നോ.. രാവിലെ എണീക്കാൻ മടിയാ രാത്രി ഇനി കുപ്പി പാല് തന്ന് ഉറക്കേണ്ടി വരുമോ പാറുക്കുട്ട്യേ.... ഒരു ചിരിയോടെ അവളുടെ കവിളിൽ തലോടി കൊണ്ട് വരുൺ ചോദിച്ചു.... ഓ...... ഉറക്കം ഉള്ള ആള് ഉറങ്ങിക്കോ എന്നാൽ.. ചിറി കോട്ടിക്കൊണ്ട് പാറു പറഞ്ഞു.... കണ്ണ് തുറന്നതേ നിന്റെ രണ്ട് ഉണ്ട കണ്ണല്ലേ കണ്ടത്.. ഉറക്കം പോയി... ഇത്തിരി കുസൃതിയോടെ വരുൺ പറഞ്ഞു... എന്നാൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ... വരുണിലേക്ക് ഒന്നൂടി ചേർന്ന് കിടന്ന് കൊണ്ട് പാറു ചോദിച്ചു... ചോദിക്ക് കേൾക്കട്ടെ.... പാറുവിന്റെ മുടിയിഴകളെ തലോടി കൊണ്ട് വരുൺ ആകാംഷയോടെ പറഞ്ഞു... മ്മ്മ്.... അതില്ലേ.... വരുണെട്ടന് എന്നോട് എത്ര സ്നേഹം ഉണ്ട്........ വരുണിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പാറു ചോദിച്ചു.. പഷ്ട്...... നട്ടപാതിരാക്ക് ചോദിക്കാൻ പറ്റിയ ചോദ്യം.....

ഇത്രേം നേരം ഇത്‌ ആലോചിച്ചു ഇരിക്കുവായിരുന്നോ... വരുൺ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു... ഉറക്കം വന്നില്ല അപ്പോൾ ഇത്‌ ആലോചിച്ചു.. പറ.... വരുണിന്റെ ബനിയനിൽ പിടിച്ചു വലിച്ച് കൊണ്ട് പാറു പറഞ്ഞു.... കടുക് മണിയോളം..... ഒരു കള്ളച്ചിരിയോടെ വരുൺ പറഞ്ഞു... 😬😬😬😬ഏഈ...... തമാശ വിട്.. സീരിയസ്... കാര്യം പറ...... മുഖം തിരിച്ചു കൊണ്ട് പാറു പറഞ്ഞു.... പറയാൻ അറിയില്ല.... ചെയ്ത് കാണിച്ച് തരാം.... പാറുവിന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.... മാത്‍സ് പ്രോബ്ലം ആണോ ചെയ്ത് കാണിക്കാൻ.. ഒന്ന് പോയെ.... ചുണ്ട് ചുളിച്ചു കൊണ്ട് പാറു തിരിഞ്ഞു കിടന്നു... ഞാൻ പറയട്ടെ.. ഇങ്ങോട്ട് തിരിയ്..... പാറുവിനെ തോണ്ടി കൊണ്ട് വരുൺ പറഞ്ഞു... വേണ്ട... എനിക്കുറക്കം വരുന്നു... വരുണിന്റെ കൈ തട്ടി മാറ്റി കൊണ്ട് പാറു പറഞ്ഞു.... അപ്പോഴേക്കും പിണങ്ങിയോ... പാറുവിന്റെ മുകളിലൂടെ അപ്പുറത്തേക്ക് കിടന്ന് കൊണ്ട് വരുൺ ചോദിച്ചു... പോടാ പട്ടി... ചുണ്ട് ചുളുക്കി മുഖം വീർപ്പിച്ചു കൊണ്ട് പാറു വരുണിനെ നോക്കി.... എടി പൊട്ടിക്കാളി.... പൊട്ടി ചിരിച്ചു കൊണ്ട് വരുൺ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു... എന്താ പൊട്ടക്കാളാ..... ഒരു ചിരിയോടെ പാറു അവന്റെ കവിളിൽ എത്തിച്ചു ഉമ്മ വെച്ചു.... ഏഹ് 😲

.....ഭവതിക്ക് ഇതെന്ത് പറ്റി.... അതും ഈ പാതിരാക്ക്.... ഇത്തിരി ഞെട്ടലോടെയും സംശയത്തോടെയും വരുൺ ചോദിച്ചു... ഒന്നുല്ല്യ.... ചിരിയോടെ പാറു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.... നോക്ക്... ഇങ്ങോട്ട് നോക്കിയേ.... പാറുവിന്റെ പുറത്ത് തട്ടി കൊണ്ട് വരുൺ വിളിച്ചു... മ്മ്മ്.... പാറു തല ഉയർത്തേണ്ട സമയം മതിയായിരുന്നു വരുണിനു അവളുടെ ചൊടികളെ സ്വന്തമാക്കാൻ..... ആദ്യം ഒരങ്കലാപ്പ് പാറുവിന് ഉണ്ടായെങ്കിലും പതിയെ പതിയെ എതിർപ്പുകൾ മാറി... കൈകൾ അവന്റെ ബനിയനിൽ പിടുത്തം ഇട്ടു.. വരുണിന്റെ കൈ അവളുടെ വയറിൽ അമർന്നു... അധരങ്ങൾ തമ്മിലുള്ള മുറുക്കം കൂടിയപ്പോൾ പാറുവിന്റെ കണ്ണുകൾ പതിയെ അടഞ്ഞു..... വരുണിന്റെ കാലുകൾ അവളുടെ കാലുകളിൽ കൊരുത്തു...... ശ്വാസം വിലങ്ങിയതും,,,, രക്തത്തിന്റെ രുചി നാവിൽ അറിഞ്ഞതും വരുൺ ചുണ്ടുകൾ പതിയെ അടർത്തി.... പാറു കണ്ണ് തുറന്ന് ഒരു ചിരിയോടെ വരുണിനെ നോക്കി... എന്താണ് 😁😁😁..... വരുൺ ഒരു ചിരിയോടെ ചോദിച്ചു... മിടിക്കുന്നത് കണ്ടോ... പാറു പതിയെ അവന്റെ വലത് കൈ എടുത്ത് അവളുടെ നെഞ്ചിൽ വെച്ചു..... ഇതെന്താ കുർള എക്സ്പ്രെസ്സോ.... ഇടത് കൈ കൊണ്ട് വായ പൊത്തി ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു....

ദേഷ്യത്തോടെ വരുണിന്റെ കൈ തട്ടി മാറ്റാൻ പാറു ശ്രമിച്ചപ്പോൾ വരുൺ പിടി വിടാതെ പാറുവിന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... വരുണേട്ടാ വേണ്ടാട്ടോ.... എനിക്ക്... എനിക്കില്ലേ... ഉറക്കം വരുന്നുണ്ട്... വരുണിന്റെ ഉദ്ദേശം മനസിലാക്കിയ പാറു വായിൽ കിട്ടിയ നുണ പറഞ്ഞു... നിനക്ക് ഉറക്കം വരുന്നില്ല എന്നല്ലേ പറഞ്ഞെ... ഞാൻ ഉറക്കിത്തരാം..... കണ്ണുകൾ പതിയെ അടച്ചു കാണിച്ച് വരുൺ അവളുടെ ഷർട്ടിന്റെ ആദ്യത്തെ ബട്ടൻസ് അഴിച്ചു.... ഓരോ ബട്ടണും അഴിക്കുമ്പോൾ എന്തെന്നില്ലാത്ത നാണവും പരവേശവും പാറുവിന് തോന്നി..... അതെ സമയം കണ്ണിമ വെട്ടാതെ അവളുടെ ഓരൊ ഭാവവും ഒപ്പിയെടുക്കുകയായിരുന്നു വരുൺ.... മാറിൽ ചുംബനം കൊണ്ട് പൊതിയുമ്പോൾ ഒരൊ നിമിഷവും പാറു അവനെ ചേർത്ത് പിടിച്ചു... മാറിൽ നിന്ന് വയറിലേക്കും അവിടെ നിന്ന് ശരീരം മുഴുവനും ചുംബനം കൊണ്ട് വരുൺ പാറുവിനെ തളർത്തി.... ആ സമയം ആയപ്പോഴേക്കും രണ്ടാളും പൂർണ നഗ്നതയിൽ എത്തിയിരുന്നു... ഒരു ചെറിയ നോവോടെ പാറുവിലേക്ക് വരുൺ അലിഞ്ഞു ചേർന്നപ്പോഴേക്കും രണ്ടാളും തളർന്നു പോയിരുന്നു...... ❣️ നേരത്തെ ചോദിച്ചതിന് ഉത്തരം വേണ്ടേ.... തളർച്ചയോടെ പാറുവിന്റെ നെഞ്ചിൽ കിടക്കുമ്പോൾ വരുൺ ചോദിച്ചു...

മ്മ്.... പാറു ഒരു മൂളലോടെ അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു.... "നിന്നോടുള്ള സ്നേഹത്തെ നിർവചിക്കാൻ വാക്കുകൾ ഒന്നും ഇല്ല്യാ പാറുക്കുട്ട്യേ.... സ്നേഹമായ് പുണരുക അല്ലാതെ സ്നേഹത്തിന് മറ്റൊന്നും അറിയില്ല.... സ്നേഹം അല്ലാതെ സ്നേഹത്തിന് മറ്റൊരു ലക്ഷ്യം ഇല്ല്യാ... ഒരു നറു പുഞ്ചിരിയായ് സ്നേഹമായ് പ്രവഹിക്കുക മാത്രം..... ❣️" പറഞ്ഞു നിർത്തി കൊണ്ട് വരുൺ പാറുവിനെ നോക്കി... പാറു അപ്പോഴേക്കും ഉറക്കത്തിലേക്ക് പെട്ടിരുന്നു.... ആരോടാ പിന്നെ ഞാൻ ഇത്രേ നേരം സംസാരിച്ച🙄🙄.... ഉറക്കം വരാതെ കിടന്ന പെണ്ണാ പോത്തു പോലെ ഉറങ്ങുന്നത് കണ്ടില്ലേ 🤭🤭🤭🤭...... അവളുടെ നെറ്റിയിൽ അമർത്തി മുത്തി.... പുതപ്പ് ഒന്നൂടി നേരെ പുതപ്പിച്ചു വരുണും രണ്ടാമത്തെ ഉറക്കത്തിലേക്ക് ഊളി ഇട്ടു 😴😴 ***💕 കുറച്ച് നേരം കൂടി കിടക്ക് വീണേ.. മക്കൾക്ക് കോളേജ് അടച്ചതല്ലേ... നേരത്തെ എണീറ്റ വീണാമ്മയെ നോക്കി അച്ഛൻ പറഞ്ഞു... പിന്നെ... ആതുവിന്‌ ഇന്ന് മുതൽ എക്സാം തുടങ്ങുവാ.... മുടി വാരി കെട്ടി കൊണ്ട് അമ്മ പറഞ്ഞു... ഓണം വെക്കേഷൻ aആയിട്ടാണോ എക്സാം.. അച്ഛൻ ഒന്നൂടി ചുരുണ്ടു കൂടി കിടന്നു... ഇന്ന് മാത്രേ ഉള്ളൂ അടുത്തത് ഓണം ഒക്കെ കഴിഞ്ഞിട്ടാണത്രെ.... വാതിൽ തുറന്നു കൊണ്ട് അമ്മ പുറത്തേക്ക് പോയി... ഓ... ഒന്ന് കെട്ടിപ്പിടിച്ചു കിടക്കാനും ഒരെണ്ണം സമ്മതിക്കില്ല.... അച്ഛൻ പതം പറഞ്ഞു... അച്ഛൻ എന്നേ കെട്ടിപ്പിടിച്ചോ...

അച്ഛന്റെ തൊര മനസിലായില്ലെങ്കിലും വാവ ഉറക്ക പാതിയിൽ പറഞ്ഞു... ഓ ഇനിയിപ്പോ നിന്നെ കെട്ടിപ്പിടിക്കാഞ്ഞിട്ടാ... എന്നും പറഞ്ഞു അച്ഛൻ തിരിഞ്ഞു കിടന്നു... ഡൈനിങ്ങ് ഹാൾ.... എല്ലാവരും ചായ കുടിക്കാനുള്ള തിരക്കിലാണ്.... വല്യേട്ടന്റെ കണ്ണ് മാത്രം ടീവിയിലെ സൂര്യ മ്യൂസിക്കിൽ ആണ്... ആ കറി എടുത്തേ അരുണേ... അമ്മ വല്യേട്ടനെ നോക്കി പറഞ്ഞു... എനിക്ക് വയ്യെന്റമ്മേ.... ടീവിയിൽ നിന്ന് കണ്ണെടുക്കാതെ വല്യേട്ടൻ പറഞ്ഞു... അത് കേട്ടതും അടുത്തിരിക്കുന്ന പൊന്നു ചേച്ചി കറി എടുത്ത് കൊടുത്തു..... എടാ മോനെ ആ ചായ എടുക്കെടാ... വല്യേട്ടനെ അടുത്ത ആളായ അച്ഛൻ വിളിച്ചു.. എനിക്ക് വയ്യെന്റെ അച്ഛാ... വല്യേട്ടൻ അതെ പടി പറഞ്ഞു... ഇപ്രാവശ്യം അപ്പുറത്തിരിക്കുന്ന വരുൺ ചായ എടുത്തു കൊടുത്തു... വല്യേട്ടാ കാസറോൾ ഇങ്ങോട്ട് നീക്കിക്കെ.. ഇപ്രാവശ്യം ആതുവിന്റെ ഊഴം ആയിരുന്നു... എനിക്ക് വയ്യെന്റെ ആതു... ദേ പിന്നേം 🤪🤪🤪... നീയെന്താടാ കോറസ് നടത്തുന്നുണ്ടോ... പണ്ട് പഠിച്ച പാട്ട് പോലെ എനിക്ക് വയ്യെന്റെ അമ്മേ... അച്ഛാ.... ആതു... എന്ന് പറയാൻ.... അച്ഛൻ കെറുവിച്ചു കൊണ്ട് ചോദിച്ചു... എനിക്ക് വയ്യെന്റെ അച്ഛാ.... വല്യേട്ടൻ അതിന്മേൽ കേറി പിടിച്ചു എന്ന് തോന്നുന്നു.....

സൗണ്ട് വ്യത്യാസം ഉള്ളത് കൊണ്ട് ആളെ തിരിച്ചറിയുന്നുണ്ട്.... (വല്യേട്ടൻ ഒരു ആസ്ഥാന തീറ്റക്കാരൻ ആണല്ലോ.. അതുകൊണ്ടാണ് എല്ലാതും വല്യേട്ടന്റെ മുന്നിൽ ഇരിക്കുന്നെ... നിങ്ങൾക്ക് വരാവുന്ന ഡൌട്ട് 😁😁) ഇവനിത് എന്താ..... അമ്മ അച്ഛന്റെ മുഖത്തേക്ക് നോക്കി... എല്ലാവരും വല്യേട്ടനിത് എന്താ എന്നറിയാൻ വേണ്ടി മൂപ്പരുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ കണ്ണ് ടീവിയിലൊട്ട് ആണ്.... അങ്ങനെ എല്ലാവരും ടീവിയിലേക്ക് ശ്രദ്ധ തിരിച്ചപ്പോഴല്ലേ..... എന്താ !!!!! എന്താ???? ഏതോ ഒരു റൊമാന്റിക് പാട്ട് സൗണ്ട് കുറച്ച് വെച്ച് കാണുവാ.... പ്ലേറ്റിലെ ഇല്ല്യാത്ത പുട്ട് എടുത്ത് വായിൽ വെക്കുന്നുമുണ്ട്... 😇😇😇 അമ്പടാ കേമാ അരുൺ കുട്ടാ.... എന്നും പറഞ്ഞു അച്ഛൻ റിമോട്ട് എടുത്ത് ടീവി ഓഫ്‌ഡ്... ഛെ.. നശിപ്പിച്ചു.... ഈ കറന്റ്‌.... 😬😬 റൊമാൻസ് പകുതി വെച്ച് കട്ടായതും വല്യേട്ടന്റെ രോദനം ചില്ലറ അല്ല... 🎶ഏക് വല്യേട്ടൻ..... സീ എ സോങ് അച്ഛൻ വന്ത് ഓഫാക്കിയാച്ചു വല്യേട്ടൻ ഞെട്ടി ഹോതാഹെ...... 🎶 ഏഹ് കറന്റ്‌ പോയില്ലല്ലോ... മുകളിൽ ഫാൻ കറങ്ങുന്നത് കണ്ട വല്യേട്ടൻ എല്ലാവരെയും നോക്കി.... എല്ലാവരുടെയും ഒരുമാതിരി നോട്ടം കണ്ട വല്യേട്ടന് തൃപ്തി ആയി... നാറി അരുണേ പട്ട ചാരായം ഒഴിച്ചതിനെക്കാൾ നല്ല വെടിപ്പായിട്ട് നാറി ..... 😜😜

ഒരു കുട്ടിയുടെ തന്ത ആയി.. ന്നിട്ടും അവന്റെ.... അമ്മ അവിടെ പറഞ്ഞു നിർത്തി... അതിന് അർത്ഥമേന്നോണം പാപ്പുണ്ണി റൂമിൽ നിന്നും കരഞ്ഞു.... ഒരു അബദ്ധം... ഇനി ഞാൻ നോക്കുന്ന പ്രശ്നം ഇല്ല്യാ.. ടീവി ഇട് അച്ഛാ.... വല്യേട്ടൻ കള്ള നോട്ടം നോക്കിക്കൊണ്ട് പറഞ്ഞു... അച്ഛാ ടീവി ഇട് അച്ഛാ.... അവര് പറയുന്നത് ഒന്നും മനസിലാവാത്ത വാവ പറഞ്ഞു... എടി കുരുട്ടെ നേരത്തെ ഉള്ള പാട്ട് നീ കണ്ടോ... വരുൺ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു... ഇല്ല്യാ.. ഏത് പാട്ടാ.... വാവ വരുണിനെ നോക്കിക്കൊണ്ട് ചോദിച്ചു.... നിന്റെ ഫാവോറൈറ്റ് പാട്ട് ആയിരുന്നു.. അച്ഛൻ ഓഫ്‌ ആക്കി... നൈസ് ആയിട്ട് വല്യേട്ടൻ പണി കൊടുത്തു... അച്ഛൻ ആണേൽ എപ്പോ എങ്ങനെ എന്ന അവസ്ഥയിൽ.... പിന്നെ ഒന്നും നോക്കിയില്ല... ടീവി ഓൺ ചെയ്ത് കിട്ടിയ ചാനൽ ഇട്ട് കൊടുത്തു.... 🎶ജില്ലേലെ ജില്ലേലെ ജും തതകിട ജില്ലേലെ.... അന്നക്കിളി നീയെന്നിലെ വർണ കനവേറി വന്നു....... 🎶 ടീവിയിൽ പാട്ട് ഓടി കൊണ്ടിരിക്കുന്നു.... അല്ല.... എനിക്കൊരു ഡൌട്ട്... വല്യേട്ടൻ പാത്രത്തിൽ നിന്ന് തല ഉയർത്തി കൊണ്ട് പറഞ്ഞു... എന്താണാവോ എന്റെ മൂത്ത പുത്രാ... അച്ഛൻ ഒന്ന് മലയാളീവൽകരിച്ചു ചോദിച്ചു... അല്ലെയ്.... ജില്ലേലെ ജില്ലേലെ ജും തതകിട ജില്ലേലെ എന്നല്ലേ പാട്ട്....

അതേത് ജില്ല ആണ് ഈ ജും തതകിട ജില്ല🤔🤔🤔🤔....പാലക്കാട്‌ ജില്ല മലപ്പുറം ജില്ല ഒക്കെ ഇട്ടൂടെ .. പക്ഷെ ഈ ജും ത തകിട ജില്ലാ ഏതാ ആവോ ജാസി ഗിഫ്റ്റ് ഉദ്ദേശിച്ചേ...... വല്യേട്ടൻ ആലോചിച്ചു കൊണ്ട് പറഞ്ഞു... (ചോദ്യം ന്യായം ആണ്... എനിക്കും ഉണ്ട് ഈ ഡൌട്ട്.... ഏതാണ് ഈ ജും ത തകിട ജില്ലാ 🤔) വല്യേട്ടന്റെ ചോദ്യം കേട്ടതും അമ്മ പ്ലേറ്റും എടുത്ത് സ്ഥലം കാലിയാക്കി.... 😁😁 മൂത്ത പുത്രന്റെ സംശയം കേട്ട് അച്ഛന്റെ തരിപ്പിൽ കയറി.. ഖോ ഖോ ഖോ... പാപ്പുണ്ണി കരഞ്ഞിരുന്നു ഞാൻ പോയി നോക്കട്ടെ എന്ന് പൊന്നു.... എക്സമിനു പോവാൻ നേരം വൈകും ഞാൻ എണീക്കട്ടെ... ആതുവും സ്ഥലം കാലിയാക്കി... ചുരുക്കം പറഞ്ഞാൽ എട്ടും പൊട്ടും തിരിയാത്ത വാവയും ചുമച്ചു കൊണ്ടിരിക്കുന്ന അച്ഛനും നമ്മുടെ കാലനും പാറുകുട്ടിയും മാത്രേമേ ഇപ്പോൾ ഡൈനിങ്ങ് ടെബിളിൽ അവശേഷിക്കുന്നുള്ളൂ എന്ന് സാരം....... അറിയുമോ.... മിണ്ടാതിരിക്കുന്ന എല്ലാവരെയും നോക്കി വല്യേട്ടൻ ഒന്നും കൂടി ആസ്കി... വല്യേട്ടൻ ഒരു സംഭവം ആണ് ട്ടോ.. എനിക്കറിയില്ല.... പാറു നൈസ് ആയി തല ഊരി... എനിക്കും അറിയില്ല... കൂടെ ആളുള്ളത് കൊണ്ട് വരുണും ഏറ്റു പിടിച്ചു... അച്ഛൻ ഇപ്പോഴും ചുമക്ക് പഠിക്കുവാ 😁 പണ്ടേ ഞാൻ ഇങ്ങനെ തന്നെയാ....

😌😌സ്കൂളിൽ പഠിക്കുന്ന കാലത്ത് എനിക്ക് എപ്പോഴും ഡൌട്ട് ആയിരുന്നു....ടീച്ചേഴ്സിന് ഒക്കെ എന്നേ വല്യ കാര്യം ആയിരുന്നു....... എന്ത് വന്നാലും അരുൺ ചെയ്താൽ മതി... അരുൺ ചെയ്യും... അരുണിന് കൊടുക്ക് എന്നൊക്കെ.... എന്റെ ഡുബ്ലി തന്നെ സംശയ രോഗി എന്നായിരുന്നു.. ഹാ അതൊക്ക ഒരു കാലം... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... സ്വയം പൊക്കി പൊക്കി പൊക്കി പൊക്കി മാനം മുട്ടി.. മുട്ടി മുട്ടി മുട്ടി മുട്ടി അരുൺ കുട്ടി... അരുൺ കുട്ടിക്ക് ഇഷ്ടപെട്ട ഐല കറി... കറി കറി കറി... വല്യേട്ടന്റെ തള്ളൽ സഹിക്കാൻ വയ്യാതെ ചുമ നിർത്തി അച്ഛൻ പാടി.... അപ്പൊ മരം കൊത്തി മൊറനോ.... അതുവരെ മിണ്ടാതെ ഇരുന്ന വാവ ചോദിച്ചു... അത് പിന്നെ.. അത് ഡിഗ്രിക്ക് അല്ലെ... പാറുവിനെ നോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു... പുതിയ പേര് കിട്ടിയ സന്തോഷത്തിൽ വല്യേട്ടനെ നോക്കി ഇളിച്ചു കൊണ്ട് പാറു ഇരുന്നു.... 😝 .......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story