നിന്നിലലിയാൻ: ഭാഗം 101

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

റെഡി ആയി കഴിഞ്ഞോ.... ബാഗ് പാക്ക് ചെയ്യുന്ന പാറുവിനെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു... മ്മ്.. പോവാം... ബാഗ് എടുത്ത് കൊണ്ട് പാറു പറഞ്ഞു... പോവണ്ട.. നീയില്ലാതെ ഞാൻ എങ്ങനെയാ... ഇത്തിരി സങ്കടത്തോടെ വരുൺ ചോദിച്ചു... അയ്യാ ആറ്റുനോറ്റ് കിട്ടിയ ചാൻസ് ആണ്.. ഞാൻ പോവാ... മുഖം ചുളിച്ചു കൊണ്ട് പാറു പറഞ്ഞു... ഓ കൊണ്ടാക്കി തരാം ഇനി അതിന് തുള്ളേണ്ട... പാറുവിന്റെ നെറ്റിയിൽ അമർത്തി മുത്തി കൊണ്ട് വരുൺ പറഞ്ഞു... ഓണം വെക്കേഷൻ ആയത് കൊണ്ട് പാറു സീതമ്മയുടെ അടുത്ത് രണ്ട് ദിവസം നിൽക്കാൻ വേണ്ടി പോവുവാണ്.... ഇച്ചിരി വിഷമം ഉണ്ടെങ്കിലും ശില്പ അവിടെ ഉള്ളത് കൊണ്ട് നല്ല ഉത്സാഹത്തിൽ ആണ് കക്ഷി... ക്രൈം പാർട്ണർ പോവുവാണോ... ഹാളിലേക്ക് ബാഗും തൂക്കി പാറു വന്നതും അവളെ ചേർത്ത് നിർത്തി കൊണ്ട് വല്യേട്ടൻ ചോദിച്ചു.. അതേലോ.. ഞാൻ രണ്ട് ദിവസം കഴിഞ്ഞാൽ വരൂലേ.. ചളി ഞാൻ മിസ്സ് ചെയ്യും... വല്യേട്ടന്റെ ചെവിയിലായി പാറു പറഞ്ഞു... അങ്ങനെ ആണേൽ നീ പോവണ്ട... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അയ്യാ കാലനെ സമ്മതിപ്പിക്കാൻ പെട്ട പാട് എനിക്കെ അറിയൂ.. മുടക്കല്ലേ ക്രൈം പാർട്ണറെ.... വല്യേട്ടന്റെ വയറിനിട്ട് കുത്തി കൊണ്ട് പാറു പറഞ്ഞു...

എന്നാ പിന്നെ പോയി വാ... വല്യ താല്പര്യം ഇല്ല്യാത്ത മട്ടിൽ വല്യേട്ടൻ പറഞ്ഞു.... പോയി വാ മോളെ... എത്ര ദിവസം ആയി അങ്ങോട്ട് പോയിട്ട്.... പാറുവിന്റെ തലയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു... വാവയുടെയും പൊന്നുവിന്റെയും മുഖം കൊട്ടക്ക് ഉണ്ട്.... ആതു പിന്നെ എക്സമിനു പോയ കാരണം കുഴപ്പം ഇല്ല്യാ.... അച്ഛൻ പരിപ്പുവട വാങ്ങി തരാം.. പോണോ... ലാസ്റ്റ് അടവെന്നോണം അച്ഛൻ ചോദിച്ചു... നിങ്ങടെ മൂത്ത മകനോ അവളെ വീട്ടിലേക്ക് വിടുന്നില്ല... അവളെങ്കിലും പൊക്കോട്ടെ.... ശാസനയോടെ അമ്മ പറഞ്ഞു.. എന്നാ പിന്നെ പോയിട്ട് വാ... വരുണെ നേരം വൈകണ്ട ചെല്ലാൻ നോക്ക്..... ആർക്കും വല്ല്യ തെളിച്ചം ഇല്ല്യാ 😪😪😪 രണ്ട് ദിവസം കഴിഞ്ഞു പോയാൽ പോരെ.... കാറിലേക്ക് കയറുമ്പോൾ വരുൺ ചോദിച്ചു... പാറു ഒന്നും മിണ്ടാതെ സീറ്റിലേക്ക് ചാഞ്ഞു കിടന്നു.... **💕 വരുണിന്റേയും പാറുവിന്റെയും പെട്ടെന്നുള്ള വരവായതിനാൽ എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.... ഇതെന്താ പെട്ടെന്ന് ഒന്നും പറയാതെ ഒരു വരവ്.. ഏഹ്... പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് സീതാമ്മ ചോദിച്ചു... ഓ പിന്നെ ഞാൻ ഇങ്ങോട്ട് വരാൻ മുൻകൂട്ടി ബുക്ക്‌ ചെയ്യണമല്ലോ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... വന്ന കാലിൽ നിൽക്കാതെ വാ മോനെ....

സീതാമ്മ സ്നേഹപൂർവ്വം വരുണിനെ അകത്തേക്ക് ക്ഷണിച്ചു.... എവിടെ... ശിൽപയെ കണ്ടില്ലല്ലോ... അകത്തേക്ക് നടക്കുമ്പോൾ വരുൺ ചോദിച്ചു... അവള് കിടക്കുവാ... ഭയങ്കര ക്ഷീണം ആണ് ഇപ്പോൾ.... സീതാമ്മ സങ്കടത്തോടെ പറഞ്ഞു... ഞാൻ ഒന്ന് കണ്ടിട്ട് വരാം... റൂമിലേക്ക് നടന്നു കൊണ്ട് വരുൺ പറഞ്ഞു... നീയും ചെല്ല് പാറു.. ഞാൻ കുടിക്കാൻ എടുക്കാം.. എന്നും പറഞ്ഞു സീതാമ്മ അടുക്കളയിലേക്ക് പോയി... ഓഓഓ.. തിന്നാ കിടക്കാ... കിടക്കാ തിന്നാ.... ഇതല്ലേ നിനക്ക് പണി.. പിന്നെന്താ ഇത്രയ്ക്ക് ക്ഷീണം... ശിൽപയെ തട്ടി വിളിച്ചു കൊണ്ട് വരുൺ ചോദിച്ചു... ടാ വരുണെ... പാറു.. നിങ്ങള് എപ്പോൾ വന്നു... അവരെ കണ്ടതും ചാടി എണീറ്റ് കൊണ്ട് ശില്പ ചോദിച്ചു... ഓ അപ്പോൾ ക്ഷീണം ഒന്നും ഇല്ല്യാ ലെ.. പണ്ടത്തെ പോലെ പണിയെടുക്കാതിരിക്കാൻ വേണ്ടി ഉള്ള ഉടായിപ്പ് ആണ്... ശിൽപയുടെ വയറിൽ തലോടി കൊണ്ട് പാറു പറഞ്ഞു.. തിന്ന് കിടക്കുവല്ലേ അതിന്റെ ക്ഷീണം ആവും.. തടിച്ചു കൊഴുത്തു പെണ്ണ്... ശിൽപയെ ഒന്നാകെ നോക്കി കൊണ്ട് വരുൺ പറഞ്ഞു... അതൊക്കെ കാണാം.. നിന്റെ പാറു ഈ അവസ്ഥയിൽ ആവട്ടെ... ഇളിച്ചു കൊണ്ട് ശില്പ പറഞ്ഞു... സംഭാഷണം അങ്ങനെ നീണ്ടു നീണ്ടു പോയി... ***💕

ഫോണിൽ കളിച്ചു അന്നാളത്തെ പോലെ എന്റെ mb കളയാൻ ആണ് ഉദ്ദേശം എങ്കിൽ മോള് ഫോൺ അവിടെ വെച്ചേക്ക്... പമ്മി പമ്മി ഫോൺ എടുത്ത് പോവാൻ നിന്ന വാവയെ കയ്യോടെ പിടിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... സത്യായിട്ടും ഞാൻ നെറ്റ് ഓൺ ആക്കില്ല.. ഗെയിം കളിക്കാനാ... ഇളിച്ചു കൊണ്ട് വാവ പറഞ്ഞു.... അല്ലെങ്കിൽ വേണ്ട നീ യൂസ് ചെയ്തോ.. ആരെങ്കിലും വിളിച്ചാലും മെസ്സേജ് അയച്ചാലും ഫോൺ കൊണ്ടു തരണം കേട്ടല്ലോ.... വാവയെ നോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു ആ കേട്ടു... ഓടുന്നതിനിടയിൽ വാവ പറഞ്ഞു... കട്ട്‌ ചെയ്യരുത്.... വല്യേട്ടൻ വിളിച്ചു പറഞ്ഞു... ഇല്ല്യാ...... ഹാളിൽ നിന്ന് വാവയുടെ സൗണ്ട് കേട്ടു... ഛെ.. എന്നാലും അവള് പോവണ്ടായിരുന്നു... പാപ്പുണ്ണിയെ കയ്യിൽ എടുത്ത് പൊന്നുവിനെ നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു... പിന്നെ ആ കൊച്ചിന് അതിന്റെ വീട്ടിൽ പോണ്ടേ.. എന്നേ പോലെ ആണോ.... മുഖം കോട്ടി തിരിഞ്ഞിരുന്ന് കൊണ്ട് പൊന്നു പറഞ്ഞു.... എടി നിനക്ക് പോണേൽ പൊക്കോ.. പക്ഷെ ഞാൻ ഓഫീസ് വിട്ട് വരുമ്പോൾ ഇവിടെ കാണണം അത്രേ ഉള്ളൂ.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതിന് എങ്ങനാ ആഴ്ചയിൽ 4 ദിവസവും വീട്ടിൽ അല്ലെ... ഇന്നും പോയില്ലല്ലോ... കെറുവിച്ചു കൊണ്ട് പൊന്നു ചോദിച്ചു...

അത് പിന്നെ പാറു പോയ വിഷമത്തിൽ അല്ലെ... അല്ലേടാ അച്ഛന്റെ പൊന്നേ... അമ്മയോടൊന്ന് സഹകരിക്കാൻ പറ.. എന്നാൽ നിനക്ക് ഒരു അനിയത്തിയെ കിട്ടും... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അത് കേട്ടതും പാപ്പുണ്ണി വായിൽ വിരൽ നുണഞ്ഞു കൊണ്ട് മോണ കാട്ടി ചിരിച്ചു... എടി അവനു സമ്മതം ആണെന്ന്.. ഇനി നീ കൂടി വിചാരിച്ചാൽ ഈ റൂം ഒരു മണിയറ ആക്കാം... നാണത്തോടെ വല്യേട്ടൻ പറഞ്ഞു... ഒന്ന് പോയെ... ഞാൻ നിർത്തി... എന്നും പറഞ്ഞു പൊന്നു കട്ടിലിൽ നിന്നും എണീറ്റു... ഒന്നിലോ.. നീയിങ്ങനെ എന്നേ തളർത്തല്ലേ.. ഞാൻ തുടങ്ങിയിട്ടല്ലേ ഉള്ളൂ.. പാപ്പുണ്ണിയെ ബെഡിൽ കിടത്തി പൊന്നുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... വല്യേട്ടാ മെസ്സേജ് വന്നു ഗ്രൂപ്പിൽ... അപ്പോഴേക്കും ഹാളിൽ നിന്ന് വാവ വിളിച്ചു പറഞ്ഞു... ഓ ഈ പെണ്ണ്.... ഇങ്ങോട്ട് കൊണ്ടു വാ... വല്യേട്ടൻ റൂമിൽ നിന്ന് ഹാളിലേക്ക് വിളിച്ചു പറഞ്ഞു... വേണേൽ വന്നു നോക്കിക്കോ.. എനിക്ക് വയ്യ... അവിടെ നിന്ന് ലൗഡ് സ്പീക്കർ ഓൺ ആയി... കുരുട്ട്... ഫോൺ എടുത്ത് കൊണ്ട് പോവാൻ എന്തായിരുന്നു ഉത്സാഹം.. എന്നാൽ അതൊന്ന് കൊണ്ടു തരുക... ഏഹേ... ഞാനും പോവില്ല വല്യേട്ടൻ പിറുപിറുത്തു കൊണ്ട് ബെഡിൽ അമർന്നിരുന്നു.....

പൊന്നു ആണേൽ ഇയാളിത് എന്തോന്ന് ചെയ്യുന്നു എന്ന അവസ്ഥയിൽ താടിക്കും കൈ കൊടുത്തു നിന്നു... ഒന്ന് ഉറക്കെ വായിച്ചേ എന്നാൽ.... വാവ വരുന്നില്ല എന്ന് കണ്ടതും വല്യേട്ടൻ വിളിച്ചു ചോദിച്ചു.... ആ.. മീര ചാങ്‌ഡ് ദി... ബാക്കി അറിയില്ല വായിക്കാൻ... വാവ ഉറക്കെ പറഞ്ഞു... ദൈവമേ മീര ഹാങ്ങ്‌ഡ് എന്നായിരിക്കുമോ... അവൾക്കതിന് ഇത്ര മാത്രം പ്രോബ്ലം ഉണ്ടായിരുന്നോ.. മീരാ.... ഇനി ഞാൻ എങ്ങനെ ഓഫീസിൽ പോവും അവളില്ലാതെ.. ആ നുണ കുഴി കാണാതെ.... 😪😪😪 വല്യേട്ടൻ ഇത്തിരി നേരം കൊണ്ട് എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു കൂട്ടി... പിന്നെ എന്തോ oഓർത്ത പോലെ ഹാളിലേക്ക് ഓടി.... തന്നെ നോക്കട്ടെ ഫോട്ടോ വല്ലതും ഉണ്ടോ എന്ന്... വാവയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി വല്യേട്ടൻ തിരയലോട് തിരയൽ.... (അപ്പോഴും ആഗ്രഹം മീര തൂങ്ങി ആടുന്ന പിക് കാണാനാ 😝😝) ഇതിൽ എവിടെ ആടി ഹാങ്ഡ് എന്ന് കുരുട്ടെ.. ഫോൺ തിരിച്ചും മറിച്ചും നോക്കി കൊണ്ട് വല്യേട്ടൻ ചോദിച്ചു.. അതിന് അവള് ഹാങ്ങ്‌ഡ് എന്നല്ലല്ലോ പറഞ്ഞെ .. ചാങ്‌ഡ് എന്നല്ലേ....

പിന്നാലെ വന്ന പൊന്നു ചോദിച്ചു... അതേത് ഭാഷ.. കാട്ടു ജാതികളുടെ ആണോ.. വല്യേട്ടൻ രണ്ടാളെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു... ദേ നോക്ക്.... ഫോണിൽ ചൂണ്ടി കൊണ്ട് വാവ പറഞ്ഞു... മീര ചേഞ്ച്‌ഡ് ദി വാട്സ്ആപ്പ് നമ്പർ... വല്യേട്ടൻ ഉറക്കെ വായിച്ച് വാവയെ നോക്കി... ഇതിൽ എവിടെ ആടി നിന്റെ ചാങ്‌ഡ്... വല്യേട്ടൻ പല്ല് കടിച്ചു കൊണ്ട് ചോദിച്ചു... ചേഞ്ച്‌ഡ് എന്നാണോ... ഞാൻ വായിച്ചത് തെറ്റിയതാ... എനിക്കറിയില്ലായിരുന്നു... തല മാന്തി കൊണ്ട് വാവ പറഞ്ഞു.... ഹോ.. നിന്നോടൊക്കെ വായിക്കാൻ പറഞ്ഞ എന്നേ ചവിട്ടണം... വല്യേട്ടൻ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... അമ്മേ..... ഒരു വിളിയെ കേട്ടുള്ളൂ.. പൊന്നു നോക്കുമ്പോൾ ആള് ദേ നിലത്ത് കിടക്കുന്നു... ചവിട്ടാൻ പറഞ്ഞപ്പോൾ വാവ അക്ഷരം പ്രതി അനുസരിച്ചു അത്രേ ഉള്ളൂ.... നിന്നോടൊക്കെ പറഞ്ഞ എന്നേ.. 😵😵അച്ഛന് വാഴ നട്ടാൽ മതിയായിരുന്നു... ഇങ്ങനെ ഒരു അനിയത്തി.. വല്യേട്ടൻ ബാക്ക് ഉഴിഞ്ഞു കൊണ്ട് നിവർന്നു കിടന്നു... പൊന്നു ആണേൽ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ.... നീയെന്താടാ തറയിൽ കിടക്കുന്നെ.... എണീറ്റെ.. അടുക്കളയിൽ നിന്ന് വന്ന അമ്മയുടെ ചോദ്യം... ഒരു സാധനം തപ്പുവാ... തപ്പുന്ന പോലെ കാണിച്ച് കൊണ്ട് വല്യേട്ടൻ പൊന്നുവിന്റെ കാലിൽ ഉഴിഞ്ഞു...

ആ ഇനി വന്നിട്ട് തപ്പാം.. നീ പുറത്ത് പോയി കുറച്ച് മീൻ വാങ്ങി കൊടുന്നെ... അമ്മ വല്യേട്ടനെ നോക്കി പറഞ്ഞു... ഇപ്പോൾ പോണോ.. നാളെ പോയാൽ പോലെ.. വീണതിന്റെ ചെറിയ പ്രേശ്നവും ഈ വെയിലത്തു പോവേണ്ട മടിക്കും അനന്ത ശയനത്തിൽ കിടന്നു കൊണ്ട് വല്യേട്ടൻ ചോദിച്ചു... എന്നാൽ പിന്നെ നീ ഉച്ചക്ക് തിന്നണ്ട.. രാവിലെ തിന്നതല്ലേ.. അല്ലപിന്നെ.. നേരം കളയാതെ പോയി വാങ്ങേടാ... അമ്മ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു... നിനക്ക് ഞാൻ വന്നിട്ട് തരാടി കുരുട്ടെ.. നൈസ് ആയിട്ട് ചവിട്ടിയല്ലേ.... അമ്മാ.... ഒന്ന് പിടിച്ചെടി... ആദ്യം വാവയെ നോക്കി കണ്ണുരുട്ടി പറഞ്ഞു എണീക്കാൻ വയ്യാത്തത് കൊണ്ട് വല്യേട്ടൻ പൊന്നുവിനെ താങ്ങിനു നിർത്തി... വാഴ ആണെങ്കിലും മനുഷ്യൻ ആണെങ്കിലും നിങ്ങൾക്ക് താങ്‌ വേണം... അച്ഛന് വല്ല തെങ്ങും പരീക്ഷിക്കാമായിരുന്നു.... വല്യേട്ടനെ പിടിച്ചെഴുന്നേൽപ്പിക്കുന്നതിനിടയിൽ പൊന്നു പറഞ്ഞു.... ശവത്തിൽ കുത്തല്ലെടി.... 🤐🤐🤐 അതും പറഞ്ഞു വല്യേട്ടൻ മീൻ വാങ്ങാൻ ഞൊണ്ടി ഞൊണ്ടി മാർക്കറ്റിലേക്ക് വിട്ടു... ***💕 എന്നാൽ ഞാൻ ഇറങ്ങട്ടെ ആന്റി.. ഇന്ന് ഓഫീസിൽ പോണം.. ഏട്ടൻ ഇന്ന് ലീവ് ആണ്... ശിൽപെ ടി ഞാൻ ഇറങ്ങുവാ... അങ്കിൾ വരുമ്പോൾ പറയണേ... എല്ലാവരെയും നോക്കി യാത്ര പറഞ്ഞു കൊണ്ട് വരുൺ ഇറങ്ങി....

എന്നോടൊന്ന് പോവാണെന്ന് പറഞ്ഞാൽ എന്താ.. ജാഡ വെറും ജാഡ ഞാൻ അവിടെ നിന്ന് പോന്നത് കൊണ്ടല്ലേ... ഹും.. വിളിക്കുമല്ലോ... മിണ്ടില്ല 😬😬😬😬... പാറു മനസ്സിൽ ഇട്ട് കൂട്ടിയും കുഴച്ചും ഇരുന്നു... നിനക്ക് വല്ല മാറ്റവും ഉണ്ടോടി. അതോ ഇപ്പോഴും അവനെ വട്ട് കളിപ്പിച്ചൊണ്ട് ഇരിക്കുവാണോ... അകത്തേക്ക് പോവുന്നതിനിടയിൽ ശില്പ ചോദിച്ചു... ഓ നിങ്ങളൊക്കെ നല്ലവനായ ഉണ്ണി എന്ന് കരുതുന്ന ആ കാലൻ ഇല്ല്യേ ചെറ്റയാ വെറും ചെറ്റ... പാറു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.. എന്താടി... നീ അവനെ കുറ്റം പറയണ്ട.. നിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ അവൻ ചെറ്റ അല്ലെ ആയുള്ളൂ.. ഇളിച്ചു കൊണ്ട് ശില്പ പറഞ്ഞു... ഒന്ന് മിണ്ടാതെ ഇരുന്നേ ചേച്ചി.... ഞാൻ ഒന്ന് ഉറങ്ങട്ടെ... ഓഹ്.. ബെഡിലേക്ക് മറിഞ്ഞു കൊണ്ട് പാറു പറഞ്ഞു... വരും വരും...രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ പകൽ നന്നായി ഉറക്കം വരും... കളിയാക്കി കൊണ്ട് ശില്പ പാറുവിന്റെ അടുത്ത് കിടന്നു... ഈ ഒരു പണി മാത്രേ ഇപ്പോഴും ഒള്ളു അല്ലെ... കെറുവിച്ചു കൊണ്ട് പാറു ചോദിച്ചു.. ഏത്... ഇത്തിരി സംശയത്തോടെ ശില്പ ചോദിച്ചു..

അല്ല ഈ കുത്തിത്തിരുപ്പ്... പാറു ഇളിച്ചു കൊണ്ട് ശിൽപയെ നോക്കി... ഓഫ്‌കോഴ്സ്... കൂടപ്പിറപ്പ് ആയി പോയില്ലേ നിന്നെ പോലെ.... ചിരിച്ചു കൊണ്ട് ശില്പ പാറുവിനെ ചേർത്ത് പിടിച്ചു... ഒരു ചിരിയോടെ പാറുവും ശില്പയോട് ചേർന്ന് കിടന്നു.... ***💕 ഒട്ടകങ്ങൾ വരി വരി വരിയായ്.... അതിന്റെ പിന്നാലെ വരി വരി വരിയായ് അതിന്റെ പിന്നാലെ വരി വരി ഇല്ലാതെ.... കാരക്ക മരങ്ങൾ നിര നിര നിരയായ് അതിന്റെ പിന്നാലെ നിര നിര നിരയായ്... അതിന്റെ പിന്നാലെ നിര നിര ഇല്ലാതെ..... വല്യേട്ടൻ മീൻ വാങ്ങാൻ പോയിട്ട് പാട്ടും പാടിയാണ് വരവ്.... നീയിതെന്താ കയ്യും വീശി വരുന്നേ മീൻ കിട്ടിയില്ലേ.... പാട്ടും പാടി അരിച്ചരിച്ചു വരുന്ന വല്യേട്ടനെ നോക്കി അമ്മ ചോദിച്ചു... മീൻ ഒന്നും ഇല്ല്യാ അവിടെ.. ഒക്കെ കഴിഞ്ഞു... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതിന് ഇത്ര പെട്ടെന്ന് നിങ്ങള് മാർക്കെറ്റിൽ പോയി വന്നോ... പൊന്നു സംശയ കണ്ണോടെ വല്യേട്ടനെ നോക്കി... എന്താടി.. വല്ലാതെ നോക്കല്ലേ.. ഈ അരുൺ വിചാരിച്ചാൽ കുറച്ച് സമയം കൊണ്ട് എവിടെ വേണേലും പോയി വരും.. മുണ്ട് മടക്കി കുത്തി വല്യേട്ടൻ പറഞ്ഞു... അമ്മേ എനിക്ക് ഈ വരവിൽ വിശ്വാസം പോരാട്ടോ.. മകനെ ഒന്ന് നന്നായി കുടഞ്ഞു നോക്ക്... വീണാമ്മയെ നോക്കി കൊണ്ട് പൊന്നു പറഞ്ഞു...

സത്യം പറയെടാ നീ പോയോ.. ഈ സമയങ്ങളിൽ നല്ല നല്ല മീൻ ഉണ്ടാവാറുണ്ടല്ലോ... അമ്മ വല്യേട്ടനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു... ഇങ്ങനെ നോക്കി പേടിപ്പിക്കാതെ.... പോയി എന്നുള്ളത് നേരാ..... മീൻ ഇല്ല്യാ എന്ന് പറഞ്ഞത് കള്ളമാ... മീൻ ഉണ്ട്.... പക്ഷെ ഒക്കെ ഒന്നും കാണാൻ ഭംഗി ഇല്ല്യാ.. വല്യേട്ടൻ ചിറി ചുളിച്ചു കൊണ്ട് പറഞ്ഞു... ഭംഗി ഇല്യാന്നൊ.. ഇങ്ങേർക്ക് പ്രാന്ത് ആണ് അമ്മേ.. പോയി കാണില്ല.. അവിടെ കുറച്ച് നേരം നിന്ന് ഇങ്ങോട്ട് വന്നു കാണും... പൊന്നു ദേഷ്യത്തോടെ പറഞ്ഞു... പ്രാന്ത് നിന്റെ അച്ഛന്... അമ്മാ.. അവിടെ ഉള്ള മീനൊക്കെ 4 ദിവസം ഐസ് ഇട്ട് അതിന്റെ കണ്ണൊക്കെ പുറത്തേക്ക് വന്നു ഇരിക്കുവാ... വല്യേട്ടൻ അഭിനയിച്ചു കാണിച്ചു... നിനക്ക് എന്നാൽ നല്ലത് നോക്കി വാങ്ങാമായിരുന്നില്ലേ.. ശെടാ... അമ്മ താടിക്കും കൈ കൊടുത്തു നിന്നു.... നല്ലതൊന്നും ഇല്ലെന്നേ... ആ തറ്റം മുതൽ ഈ തറ്റം വരെ കണ്ണ് തള്ളിയ മീനാ... വല്യേട്ടൻ തല മാന്തി കൊണ്ട് പറഞ്ഞു... വല്യേട്ടനെ പോലെ.... ഇളിച്ചു കൊണ്ട് വാവ പറഞ്ഞു... ടി കുരുട്ടെ.. നീ ഫോൺ ചോദിച്ചു വാ.. വല്യേട്ടൻ ഫോൺ കാണിച്ച് വാവയെ പ്രലോഭിപ്പിച്ചു... ഇനിയിപ്പോൾ എന്ത് കറി വെക്കാനാ.... അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി... കുറെ കഷ്ണങ്ങൾ ഇരിപ്പില്ലേ അതൊക്കെ കൂട്ടി ഒരു സാമ്പാർ വെക്ക്... ഏഹ്ഹ്....

അതും പറഞ്ഞു വല്യേട്ടൻ റൂമിലേക്ക് പോയി... ഇതിന്റെ വയറു കണ്ടോ... റബ്ബറും പന്ത് പോലെ.... ഞാനൊരു കത്തി തരാം... നീയൊന്ന് കുത്തി നോക്ക്... കാറ്റ് പോവും കാറ്റ്.... ഫാമിലി ഫോട്ടോയിലെ അച്ഛനെ കാണിച്ച് പാപ്പുണ്ണിക്ക് പാട്ട് പാടി കൊടുക്കുവാണ് വല്യേട്ടൻ.... പാപ്പുണ്ണി ആണേൽ എല്ലാം ആസ്വദിച്ചു അവന്റെതായ സൗണ്ടും ഉണ്ടാക്കി ചിരിക്കുന്നുണ്ട്.... ഇഷ്ടായോ.. എങ്ങനെ ഇഷ്ടം ആവാതിരിക്കും... നിന്റെ അച്ഛൻ അല്ലെ പാടുന്നേ.... നീയൊന്ന് വലുതായിട്ട് വേണം ഇവിടെ ഉള്ളവരെ ഒരു പാഠം പഠിപ്പിക്കാൻ.. അച്ഛനെ ഒരു വില ഇല്ലെന്നേ... അവനെ തോണ്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു... വില കിട്ടാൻ അങ്ങനെ വല്ലതും നീ ചെയ്യ്‌ അപ്പോൾ വില ഉണ്ടാവും... റൂമിന്റെ വാതിലിൽ ചാരി നിന്ന് കൊണ്ട് അച്ഛൻ പറഞ്ഞു... ഈ അവിഞ്ഞ സൗണ്ട് ഞാൻ എവിടെയോ...

തിരിഞ്ഞു നോക്കിയപ്പോൾ ദേ അച്ഛൻ... അച്ഛൻ എപ്പോൾ വന്നു അച്ഛാ... വല്യേട്ടൻ ബ്ലിങ്കസ്യാ ചോദിച്ചു... ഞാൻ വന്നിട്ട് പത്തമ്പത് കൊല്ലം ആയേടെ... അവന്റെയൊരു...... അച്ഛൻ റൂമിലേക്ക് കയറി കൊണ്ട് പറഞ്ഞു... അച്ഛന്റെ ഒരു തമാശ... കുഴിയിലേക്ക് കാല് നീട്ടാനായി എന്നിട്ടും തമാശക്ക് ഒരു കുറവും ഇല്ല്യാ... വല്യേട്ടൻ ആ ഫ്ളോവിൽ അങ്ങ് പറഞ്ഞു... മ്മ് 🙄🙄🙄.....സ്വന്തം തന്തയോട് തന്നെ ഇത്‌ പറയണം ട്ടോ.... നിന്നെ ഉണ്ടാക്കിയ നേരം... ഒരു വാഴ വെച്ചാൽ മതിയായിരുന്നു എന്നല്ലേ.. മാറ്റിപ്പിടി മാറ്റിപ്പിടി... കേട്ട് കേട്ട് മടുത്തു... ഇളിച്ചുകൊണ്ട് വല്യേട്ടൻ അച്ഛനെ നോക്കി... മാറ്റിപ്പിടിക്കാൻ പറ്റുമായിരുന്നേൽ നിന്നെയൊക്കെ എന്നേ മാറിയേനെ... അതും പറഞ്ഞു പാപ്പുണ്ണിയെ എടുത്ത് അച്ഛൻ ഹാളിലേക്ക് പോയി... ഈ കള്ള കിളവൻ എനിക്കൊരു കോമ്പറ്റിഷൻ ആവും 😬😬😬.... വല്യേട്ടൻ പിറുപിറുത്തു കൊണ്ട് പിന്നാലെ പോയി... സോപ്പിങ് അല്ലാതെ എന്താ... 😵😵😵 .....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story