നിന്നിലലിയാൻ: ഭാഗം 102

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഞാൻ ചേച്ചിടെ ഒപ്പം കിടന്നോട്ടെ പ്ലീസ്... രാത്രി കിടക്കാൻ നേരം ആയപ്പോൾ പാറു ശിൽപയുടെ പിന്നാലെ നടന്നു കൊണ്ട് ചോദിച്ചു... കെട്ടിച്ചു പോയിട്ട് കാലം കുറെ ആയി.. എന്നിട്ടും അവൾക്ക് ഒറ്റക്ക് കിടക്കാൻ ആയില്ലാ.. പോയി ഉറങ്ങേടി... ശില്പ കളിയാക്കി കൊണ്ട് പറഞ്ഞു... ഓ പിന്നെ ഒറ്റക്ക് കിടക്കാൻ പേടി.. അതും എനിക്ക്.. ഞാൻ കാണിച്ച് തരാം... എന്നും പറഞ്ഞു പാറു വേറെ റൂമിലേക്ക് പോയി... കിടക്ക എല്ലാം തട്ടി കൊട്ടി കിടക്കാൻ നേരത്താണ് ഫോൺ റിങ് ചെയ്തത്... ഡിസ്പ്ലേ നോക്കിയപ്പോൾ കാലൻ... ഓ അപ്പൊ വിളിക്കാനൊക്കെ അറിയാം ജാഡ തെണ്ടിക്ക്.... അവിടെ കിടന്ന് അടിക്കട്ടെ.. എനിക്ക് എടുക്കാൻ സൗകര്യം ഇല്ല്യാ... പാറു ഫോണിനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് നീണ്ടു നിവർന്നു കിടന്നു... ഓ ഇനി എടുത്താലേ നിർത്തുള്ളു ചങ്കുചാര്... പിന്നേം ഫോൺ കിടന്ന് അടിക്കാൻ തുടങ്ങിയപ്പോൾ പാറു പുതപ്പ് മാറ്റി കൊണ്ട് പിറുപിറുത്തു... ഹലോ... ഇത്തിരി ഗൗരവത്തോടെ പാറു പറഞ്ഞു... ഹലോ.. ജാൻകി വരുണിന്റെ വീടല്ലേ... വരുൺ തമാശയുടെ ചോദിച്ചു... അല്ല.... വാസുദേവന്റെ വീട് ആണ് സോറി.. റോങ് നമ്പർ.... എന്നും പറഞ്ഞു പാറു ഫോൺ വെച്ചു... അല്ല പിന്നെ എന്നോടാ കളി.. ജാൻകി വരുൺ ആണത്രേ തുഫ്ഫ്.. ഞാൻ ജാൻകി രവീന്ദ്രൻ ആണ്.. കാലൻ... പാറു ഒറ്റക്കിരുന്നു ഓരോന്ന് പറഞ്ഞു ഫോൺ എടുത്ത് നോക്കി... എത്രയൊക്കെ ആയാലും കെട്ട്യോൻ കാലൻ തന്നെ അല്ലെ.... 😁😁

വിളിക്കുന്നില്ലല്ലോ.. ഇനി വിളിക്കൂലേ.. ഛെ വെറുതെ ജാഡ ഇടണ്ടായിരുന്നു... അങ്ങോട്ട് വിളിച്ചാലോ.... ഏയ് വില പോവും... ഫോണും കയ്യിൽ പിടിച്ചു എണീറ്റിരുന്നു കൊണ്ട് പാറു പറഞ്ഞു... മലരേ...... മൗനമാ...... 🎶🎶🎶 ഫോൺ കുറച്ച് സമയത്തിനു ശേഷം വീണ്ടും റിങ് ചെയ്തതും ഒറ്റ റിങ്ങിൽ പാറു കാൾ അറ്റൻഡ് ചെയ്തു... ഹലോ വാസുദേവന്റെ വീടല്ലേ... ഇപ്രാവശ്യം വരുൺ തിരിച്ചു ചോദിച്ചു... അല്ല ജാൻകി രവീ.... വരുണിന്റെ വീടാണ്.. ഒരു കള്ളച്ചിരിയോടെ പാറു പറഞ്ഞു... സോറി.. ആള് മാറി... വരുൺ ഇപ്രാവശ്യം ഗോൾ അടിച്ചു.... വെക്കല്ലേ വെക്കല്ലേ... വരുണേട്ടാ.... പാറു നഖം കടിച്ചു കൊണ്ട് വിളിച്ചു... അപ്പൊ നിനക്ക് മര്യാദക്ക് സംസാരിക്കാൻ അറിയാം അല്ലെ... അവളുടെ ഒരു വാസുദേവൻ.... വരുൺ ഇച്ചിരി ഗൗരവത്തിൽ പറഞ്ഞു... പിന്നെ ഞാൻ പറഞ്ഞത് നേരല്ലേ.. ഇത്‌ വാസുദേവന്റെ വീട് തന്നെയാ.... നിങ്ങൾക്ക് എന്തൊരു ജാഡ ആണ്.... പാറു ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു... എനിക്കെന്ത് ജാഡ.. കെട്ട്യോൾ ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും എന്ന് കരുതി ഫോണും കയ്യിൽ പിടിച്ചിരിക്കാൻ തുടങ്ങിയിട്ട് 2 മണിക്കൂർ ആയി.. എവിടെ വീട്ടിൽ പോയാൽ കെട്ടിയോനേം വേണ്ട വീട്ടുകാരേം വേണ്ട... ഇത്തിരി ജാടയോടെ വരുൺ പറഞ്ഞു...

പിന്നെ ഞാൻ ഗൾഫിൽ പോയതാണല്ലോ വിളിക്കാൻ... നിങ്ങള് പോവുമ്പോൾ എന്നോട് പറഞ്ഞോ.. പാറുക്കുട്ട്യേ ഞാൻ പോവാണ് ട്ടോ എന്ന് പറഞ്ഞാൽ പുളിക്കുമോ... പാറു കിടക്കയിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു... ഞാൻ എന്താ ഗൾഫിൽ പോവുവാണോ പോവുന്നത് പറയാൻ... വരുൺ തിരിച്ചടിച്ചു... അല്ല.... ഇങ്ങള് ഇന്നേ കൊണ്ടാക്കി പോവുവല്ലേ അപ്പോൾ... ചമ്മി കൊണ്ട് പാറു പറഞ്ഞു... അപ്പോൾ..... കാതോരം നിശ്വാസം തട്ടി തെറിച്ചു പോയി... അതറിഞ്ഞതും പാറു ഫോൺ ചെവിയിൽ നിന്ന് എടുത്ത് ഫോൺ തിരിച്ചും മറിച്ചും നോക്കി... ഏയ് തോന്നിയതാവും... മനസ്സിൽ ആലോചിച്ചു കൊണ്ട് പാറു ഫോൺ ചെവിയോട് ചേർത്തു... ഹലോ... സൗണ്ട് ഒന്നും കേൾക്കാത്തത് കൊണ്ട് പാറു അങ്ങോട്ട് സംസാരിച്ചു... പാറുക്കുട്ട്യേ... വീണ്ടും നിശ്വാസവും ശബ്ദവും ഇടത് കാതിൽ പതിഞ്ഞപ്പോൾ പാറു പിന്തിരിഞ്ഞു നോക്കി... ദേ മുന്നിലൊരു കാലൻ 🙄🙄... നിങ്ങളെന്താ ഇവിടെ.. എങ്ങനെ.. വരുണിനെ കണ്ട ഷോക്കിൽ പാറു ബബബബ അടിക്കാൻ തുടങ്ങി... അത് വഴി.. ബാൽക്കണി വാതിൽ കാണിച്ച് കൊണ്ട് വരുൺ പറഞ്ഞു... വരുണേട്ടൻ പോയെ... എന്താണ്.. ആരെങ്കിലും കണ്ടാൽ... കിടക്കയിൽ നിന്നും ചാടി എണീറ്റ് കൊണ്ട് പാറു പറഞ്ഞു...

അതിനെന്താ ഞാൻ നിന്റെ കെട്ട്യോൻ അല്ലെ അല്ലാതെ കാമുകൻ ഒന്നും അല്ലല്ലോ... ബെഡിൽ നീണ്ടു നിവർന്നു കിടന്ന് കൊണ്ട് വരുൺ ചോദിച്ചു... എന്നാലും ഇങ്ങനെ പാത്തും പതുങ്ങിയും ഒക്കെ വന്നിട്ട്... പാറു നഖം കടിച്ചു കൊണ്ട് ഇരുന്നു... പിന്നെ പെട്ടെന്ന് ഓടി പോയി ബാൽക്കണി വാതിലും റൂമിന്റെ വാതിലും കുറ്റിയിട്ടു... നീ പേടിക്കാതെ... ശിൽപയ്ക്ക് അറിയാം.. അവളാ വാതിൽ തുറന്നിട്ടേ.... ഫോണിൽ കുത്തി കളിച്ചു കൊണ്ട് വരുൺ പറഞ്ഞു... കാലമാടത്തി.. എന്റെ ധൈര്യത്തെ കുറ്റം പറഞ്ഞത് കാലനെ നുഴഞ്ഞു കയറ്റാൻ ആയിരുന്നല്ലേ... പാറു മനസ്സിൽ ആലോചിച്ചു... നീയെന്താ കിടക്കുന്നില്ലേ.. എനിക്ക് ഉറക്കം വരുന്നു... എന്നും പറഞ്ഞു വരുൺ പുതപ്പും പുതച്ചു കമിഴ്ന്നു കിടന്നു... ഉറങ്ങല്ലേ ഉറങ്ങല്ലേ... വീട്ടിൽ പോയി ഉറങ്ങിക്കോ എണീറ്റെ..... വരുണിന്റെ പുറത്ത് തട്ടി കൊണ്ട് പാറു പറഞ്ഞു... ഉറങ്ങാൻ വേണ്ടി ഇനി ഞാൻ അങ്ങോട്ട് പോണോ.. ഞാൻ രാവിലെ എണീറ്റ് പൊക്കോളാം... കണ്ണടച്ചു കൊണ്ട് തന്നെ വരുൺ പറഞ്ഞു... എന്നാൽ ഞാൻ 4 മണിക്ക് അലാറം വെക്കാം.. എണീറ്റ് പോണേ... വരുണിനെ തോണ്ടി കൊണ്ട് പാറു പറഞ്ഞു... ആലോചിക്കാം.... പാറുവിന്റെ മടിയിൽ തല വെച്ചു കിടന്നു കൊണ്ട് വരുൺ പറഞ്ഞു...

അലാറം സെറ്റ് ചെയ്ത് പാറു വരുണിന്റെ അടുത്ത് കിടന്നതും വരുൺ അവളേം കൊണ്ട് മലക്കം മറിഞ്ഞു..... ഞാൻ ഒരുപാട് മിസ്സ് ചെയ്തു... പാറുവിന്റെ നെറ്റിയിൽ മുത്തി കൊണ്ട് വരുൺ പറഞ്ഞു... ആരെ..... ഒരു കുസൃതിയോടെ പാറു ചോദിച്ചു... പാറുകുട്ടിയുടെ ഈ കണ്ണും... മൂക്കും... ചുണ്ടും... പിന്നെ നിന്നേം... ഓരോന്നിലും തൊട്ട് കൊണ്ട് വരുൺ പറഞ്ഞു.. നാളെ 4 മണിക്ക് പൊക്കോണം.... പാറു നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു... നശിപ്പിച്ചു.... ഉപ്പുമാങ്ങ എന്ന് പറഞ്ഞപ്പോൾ ഇബ്രാതിരിയുടെ.............(വിട്ട ഭാഗം സ്വയം പൂരിപ്പിക്കുകയോ അല്ലേൽ ആരോടെങ്കിലും ചോദിക്കുകയോ ചെയ്യുക.... പഴഞ്ചൊല്ല് ആണെ😁😁) എന്ന് കേട്ട പോലെ ആയി.... റൊമാന്റിക് ആയി വന്ന വരുൺ കെറുവിച്ചു കൊണ്ട് പറഞ്ഞു.... അല്ല... ഞാൻ.... നിങ്ങള് പോവില്ല അതാണ്‌... 😁😁 ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... പോടീ പുല്ലേ... എന്നും പറഞ്ഞു വരുൺ തിരിഞ്ഞു കിടന്നു... (എപ്പോഴും റൊമാൻസ് ആയാൽ ഓവർ ആവും.. നിങ്ങൾക്കും ചടക്കും എഴുതുന്ന എനിക്കും 😁😁) ***💕 പൊന്നുവേ.... പൊന്നുവേ... വല്യേട്ടൻ ബെഡ് ഷീറ്റും തലയിലൂടെ എടുത്തിട്ട് വല്യേട്ടന്റെ റൂമിന്റെ വാതിലിൽ തട്ടി....

പൊന്നു ആതുവിന്റെ കൂടെ കിടക്കാൻ തുടങ്ങിയപ്പോൾ വല്യേട്ടനു സ്വന്തം റൂമിൽ കിടക്കാൻ ഒരു മടി.. മടി എന്നല്ല പണ്ടത്തെ പൊന്നുവുമായുള്ള സുന്ദര പുളകിത നിമിഷങ്ങൾ ഓർമ വരുമെന്ന്... അതുകൊണ്ട് ഹാളിലെ സോഫയിൽ ആണ് കിടപ്പ്.... അതുകൊണ്ട് പൊന്നുവും പാപ്പുണ്ണിയും സ്വന്തം റൂമിലോട്ട് ഷിഫ്റ്റ്‌ ആയി... എന്താണാവോ രാത്രി ആയപ്പോൾ തൊട്ട് വല്യേട്ടനൊരു ഇളക്കം... പൊന്നുവിന് ഒരുമ്മ കൊടുക്കാഞ്ഞിട്ട് ഒരു സുഖമില്ല... അതാണ് ഇപ്പോൾ റൂമിൽ തട്ടി വിളിക്കുന്നെ... എന്താ വരുണേട്ടാ.. നേരം പാതിരാ ആയിട്ടും നിങ്ങൾക്ക് ഉറക്കം ഇല്ലേ... വാതിൽ തുറന്ന് മുടിയെല്ലാം വാരി കെട്ടി കൊണ്ട് പൊന്നു ചോദിച്ചു... പൊന്നുവിനെ കണ്ടപ്പോൾ തന്നെ വല്യേട്ടന്റെ കണ്ണിലെ കൃഷ്ണമണി പോയി രണ്ട് ലവ് ചിന്ഹം വന്നു.... ഇങ്ങനെ മിഴിച്ചു നോക്കാൻ വേണ്ടി ആണോ വിളിച്ചുണർത്തിയെ... പൊന്നു കോട്ടുവാ ഇട്ട് കൊണ്ട് ചോദിച്ചു... എനിക്കവിടെ കിടന്നിട്ട് ഉറക്കം വരുന്നില്ല പൊന്നുവേ... വല്യേട്ടൻ നിഷ്കളങ്കതയോടെ മേലിൽ ഒക്കെ ഒന്ന് ചൊറിഞ്ഞു കൊണ്ട് പറഞ്ഞു... എന്തെ കൊതുക് ഉണ്ടോ... വല്യേട്ടന്റെ മേലിലെ ബെഡ് ഷീറ്റ് മാറ്റിക്കൊണ്ട് പൊന്നു ചോദിച്ചു... അതല്ല.. ഞാനും.... നീയും..... സെറ്റ്.... വല്യേട്ടൻ കയ്യിൽ ആക്ഷൻ കാണിച്ച് കൊണ്ട് പറഞ്ഞു...

അമ്മ്............ കാര്യം മനസ്സിലായതും പൊന്നു വിളിച്ചു കൂവാൻ നിന്നു..... അമ്മയെ വിളിക്കാൻ തുനിഞ്ഞതും വല്യേട്ടൻ പൊന്നുവിന്റെ വായ പൊത്തി.... വിളിച്ചു കൂവി നാറ്റിക്കരുത്.. എത്ര ദിവസം ആയി ഞാൻ ഉറങ്ങിയിട്ടെന്ന് അറിയുമോ... ആ വരുണിനെ കണ്ട് പഠിക്ക്... അവൻ ബുള്ളറ്റും എടുത്ത് പാറുവിന്റെ അടുത്തേക്ക് പോയി... ഞാൻ മാത്രം... വല്യേട്ടൻ സങ്കടം വരുത്തി കൊണ്ട് പറഞ്ഞു... പിന്നെ.. ആര് പറഞ്ഞു അവൻ പോയെന്ന്... അവൻ മേളിൽ കിടന്ന് ഉറങ്ങുന്നുണ്ടാവും.. നിങ്ങടെ അതെ പ്രാന്ത് ഒന്നും അവനില്ല... പൊന്നുവേച്ചി ഡോറിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു... എന്നല്ലേ ഞാനും വിചാരിച്ചേ.. ഞാൻ എന്റെ രണ്ട് കണ്ണ് കൊണ്ട് കണ്ടതല്ലേ.. വേണേൽ നീ പോയി പോർച്ചിൽ നോക്ക് വണ്ടി അവിടെ ഉണ്ടോന്ന്... ഹാളിൽ കിടക്കുന്നത് കൊണ്ട് ഇങ്ങനെ ഒക്കെ ഉപകാരം ഉണ്ട് വല്യേട്ടൻ വല്യ കാര്യത്തിൽ പറഞ്ഞു... അപ്പൊ അതാണ് ഇന്നൊരു ഇളക്കം അല്ലെ.... പൊന്നു ഒരു ചിരിയോടെ ചോദിച്ചു.... മുന്നേ ഉണ്ടായിരുന്നു വരുൺ പോയത് കണ്ടപ്പോൾ ഇളക്കം ഒന്നൂടി കൂടി.... നഖത്തിന്റെ ഭംഗി നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു... എന്നാൽ ആവശ്യം ഉന്നയിച്ചാലും... വല്യേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് പൊന്നു ചോദിച്ചു...

ഒരുമ്മ..... വല്യേട്ടൻ ഇത്തിരി നാണത്തോടെ പറഞ്ഞു... അത് കിട്ടിയാൽ പോവുമോ.... ഇത്തിരി സംശയത്തോടെ പൊന്നു ചോദിച്ചു... ഞാൻ ആ ബെഡിന്റെ മുക്കിൽ ചുരുണ്ട് കൂടി കിടന്നോളാം വേറെ ഒന്നും വേണ്ട... വല്യേട്ടൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു.... എന്നാൽ വാ... വല്യേട്ടന്റെ കാട്ടി കൂട്ടലും പറച്ചിലും ഒക്കെ കേട്ട് പൊന്നു ചിരിച്ചു... ശെരിക്കും... റൂമിലേക്ക് കയറി കൊണ്ട് വല്യേട്ടൻ ചോദിച്ചു... മ്മ്മ്... രാവിലെ പൊക്കോണം അച്ഛനും അമ്മേം അറിഞ്ഞാൽ... കണ്ണടച്ച് കാണിച്ച് കൊണ്ട് പൊന്നു പറഞ്ഞു... അതൊക്കെ ഞാൻ നോക്കിക്കോളാം... എന്നും പറഞ്ഞു വല്യേട്ടൻ റൂമിൽ കയറി വാതിൽ അടച്ചു... അവരായി അവരുടെ പാടായി..... ***💕 🌄🌄🌄🌄 പാറൂ.. മോളെ എഴുന്നേറ്റെ... രാവിലെ തന്നെ സീതാമ്മ വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടാണ് പാറു മുഖത്ത് നിന്നും ഷീറ്റ് മാറ്റിയത്... കണ്ണിലേക്കു സൂര്യപ്രകാശം അടിച്ചതും ഒരു ചുളിച്ചിലോടെ പാറു കണ്ണ് തുറന്നു.... മൂരി നിവർന്നു നേരെ നോക്കിയത് തന്നോട് ചേർന്ന് കിടക്കുന്ന വരുണിനെ ആണ്... ഒരു ചിരിയോടെ പാറു വരുണിനെ തന്നെ നോക്കി കിടന്നു.... പെട്ടെന്ന് തന്നെ ചിരി മാറി മുഖത്ത് പരിഭ്രമം നിറഞ്ഞു.. മോളെ പാറൂ... വീണ്ടും സീതാമ്മ ഡോറിൽ കൊട്ടി വിളിച്ചു... സീതാമ്മേ ദാ വരുന്നു..

ഞാൻ എണീറ്റു... സീതാമ്മ പൊക്കോ.. വെപ്രാളപ്പെട്ട് പാറു എന്തൊക്കെയോ ചെയ്തു... കാലാ.. എണീക്ക്.... എടൊ.. കാലേട്ടാ... പാറു വരുണിനെ കുലുക്കി വിളിക്കാൻ തുടങ്ങി.... മ്മ്മ്.... വരുൺ ഒന്ന് മൂളി കൊണ്ട് തിരിഞ്ഞു കിടന്നു... അയ്യോ.... ഇയാളെ കൊണ്ട്..... വരുണേട്ടാ... പാറു കുലുക്കൽ മഹാമഹം തുടർന്ന് കൊണ്ടിരുന്നു.... എണീക്കുന്നില്ല എന്ന് കണ്ടതും പാറു വേഗം പോയി ഫ്രഷ് ആയി വന്നു.... വരുണിന്റെ മുഖത്തേക്ക് വെള്ളം തളിച്ചു... എന്താ പാറുവേ.. ഞാൻ ഒന്നുറങ്ങട്ടെ... കണ്ണ് പതുക്കെ തുറന്ന് കൊണ്ട് വരുൺ പറഞ്ഞു... എണീറ്റെ.. 4 മണിക്ക് പോവാൻ പറഞ്ഞതല്ലേ... ഞാൻ ഇനി എന്തോ ചെയ്യും... പാറു നഖം കടിച്ചു കൊണ്ട് പറഞ്ഞു... 4 മണിക്കോ.. എന്തിന്... വരുൺ പൊട്ടൻ കടിച്ച പോലെ പറഞ്ഞു... വന്നേ.. ദേ ഇതിയേനെ പൊക്കോ.. ബാൽക്കണി ഡോർ തുറന്ന് കൊണ്ട് പാറു വരുണിനെ മാടി വിളിച്ചു... എനിക്കൊന്നും വയ്യ... എന്നും പറഞ്ഞു വരുൺ ബാത്റൂമിൽ കയറി വാതിൽ അടച്ചു... ദൈവമേ ഇയാൾ എന്നേ നാറ്റിക്കും... പാറു ബാത്‌റൂമിന്റെ ഡോറിൽ കുറ്റി അടിച്ചു നിന്നു.... നീയിതെന്താ എന്റെ പിന്നാലെ നടക്കുന്നെ.. ഞാൻ എന്താ നെക്സലേറ്റ് വല്ലതും ആണോ... വരുൺ മുഖം തുടക്കുമ്പോഴും ബെഡിൽ ഇരിക്കുമ്പോഴും ഒക്കെ പിന്നാലെ നടക്കുന്ന പാറുവിനെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു...

അതിനേക്കാൾ വല്ലാത്ത അവസ്ഥയിലാ ഞാൻ... നിങ്ങള് വണ്ടി എവിടെയാ വെച്ചേ മതിലിനോട് ചാരി ആണോ.. വന്ന വഴി പൊ വരുണേട്ടാ.... പാറു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു... വണ്ടി വെച്ചത് ഇവിടുത്തെ പോർച്ചിൽ... എന്തെ.. വന്ന വഴി റിസ്ക് ആണ്.. ഞാൻ വേണേൽ ഉമ്മറം വഴി പോവാം... വരുൺ പാറുവിനെ നോക്കി.. പാറു തിരിച്ചും വരുണിനെ നോക്കി.... അങ്ങനെ രണ്ട് പേരും തമ്മിൽ തമ്മിൽ നോക്കി.... ഐഡിയ.... നിങ്ങള് എന്റെ പിന്നാലെ പോരെ... ആരും കാണാതെ ഞാൻ പുറത്തെത്തിക്കാം.. അച്ഛൻ ജോഗ്ഗിങ്ങിനു പോയി കാണും.. വണ്ടി ഉന്തി റോഡ് വരെ എത്തിക്ക്.. അവിടെ നിന്ന് എങ്ങനെ ആണെന്ന് വെച്ചാൽ പൊക്കോ.. പാറു കൈ കൂപ്പി കൊണ്ട് പറഞ്ഞു... എടി ഇവരൊക്കെ കണ്ടാൽ എന്താ പ്രശ്നം... വരുൺ പാറുവിനെ തോണ്ടി കൊണ്ട് ചോദിച്ചു... അവര് ഉള്ളപ്പോൾ വന്നതാണെങ്കിൽ കുഴപ്പം ഇല്ല്യാ.. ഇത്‌ ബാൽക്കണി കയറി വന്നിട്ട് ഞാൻ എന്തോ പറയും അവരോട്... തല്ക്കാലം ഇങ്ങനെ ചെയ്യ്‌... പാറു വരുണിനെ നോക്കി... ഓ ഞാൻ ചെയ്തോളാമെ... എന്നും പറഞ്ഞു പമ്മി പമ്മി വരുൺ പാറുവിന്റെ പിന്നാലെ പോയി... പാറു എണീറ്റില്ലേ... സീതാമ്മ ഫുഡ്‌ ടേബിളിൽ വെച്ചു കൊണ്ട് വിളിച്ചു... ആ ഞാൻ എണീറ്റു സീതാമ്മേ...

സ്റ്റെപ്പിൽ നിന്ന് വരുണിനെ ബാക്കിൽ കുനിച്ചു നിർത്തി കൊണ്ട് പാറു പറഞ്ഞു എന്നാൽ വന്നു ചായ കുടിക്ക്... എന്നും പറഞ്ഞു സീതാമ്മ കിച്ചണിലേക്ക് പോയി.. വാ വാ വാ... അത് കണ്ടതും പാറു വരുണിനെയും വിളിച്ചു കൊണ്ട് സിറ്റ് ഔട്ടിലേക്ക് കാലെടുത്തു വെക്കാൻ നിന്നതും...... ആഹാ വരുൺ എപ്പോൾ വന്നു... കിച്ചണിൽ നിന്ന് വന്ന സീതാമ്മ ചോദിച്ചു... ഞാൻ ഇന്നലെ വന്നു ആന്റി.. തിരിഞ്ഞു നിന്ന് പ്ലിങ്ങിയ മുഖത്തോടെ വരുൺ പറഞ്ഞു... പാറു ആണേൽ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ എല്ലാം പോയ അവസ്ഥയിൽ നിൽക്കുന്നു... ഇന്നലെ എപ്പോൾ.. ഞങ്ങൾ.... സീതാമ്മ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ വരുൺ ഇടയിൽ കയറി... ഇന്നലെ ലേറ്റ് ആയി ആന്റി ഓഫീസിൽ നിന്ന് വന്നപ്പോൾ.. വീട്ടിലേക്ക് പോയാൽ അവിടെ കുഞ്ഞു ഉള്ളതല്ലേ ഉണർന്നാലോ എന്ന് കരുതി ഇവൾക്ക് വിളിച്ചു.. അതാണ്‌ അറിയാഞ്ഞേ.. വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു... അത് ഏതായാലും നന്നായി.. വാ ചായ കുടിക്ക് എന്നാൽ... സീതാമ്മ വിളിച്ചു... അതുവരെ ശ്വാസം കടിച്ചു പിടിച്ചു നിന്ന പാറു ആഞ്ഞു ശ്വാസം വലിച്ച് വിട്ട് വരുണിനെ നോക്കി.. അവിടെയും ഏതാണ്ട് അതെ അവസ്ഥ ആണ്... അവിടെ നിൽക്കാതെ ചായ എടുത്ത് കൊടുക്ക് പാറു..

സീതാമ്മ ശാസനയോടെ പാറുവിനെ വിളിച്ചു.. ആ കൊടുക്കുവാ സീതാമ്മേ... എന്നും പറഞ്ഞു പാറു ഡൈനിങ്ങ് ടേബിളിലേക്ക് നടന്നു.. ഒപ്പം വരുണും.... ***💕 വല്യേട്ടൻ മുണ്ടും നെഞ്ചിൽ ഉടുത്തു ഒരു ചിരിയോടെ വാതിൽ തുറന്നപ്പോൾ കണ്ടത് അച്ഛനെ ആയിരുന്നു.... വൈ ദിസ്‌ കൊലവെറി ടാ... 😵 അച്ഛനെ മുന്നിൽ കണ്ടതും വല്യേട്ടൻ ഡോർ അടക്കാൻ തുനിഞ്ഞു... അടച്ചാൽ ഞാൻ വാതിൽ ചവിട്ടി പൊളിച്ചു നിനക്ക് തരേണ്ടത് തരും... ഇച്ചിരി ദേഷ്യത്തോടെ അച്ഛൻ പറഞ്ഞു.. ഇതിലും ഭേദം അതാണ്.. അതാവുമ്പോൾ ഇനി ഡോർ കുറ്റിയിടില്ലല്ലോ... വല്യേട്ടൻ മനസ്സിൽ ആലോചിച്ചു കൊണ്ട് അച്ഛന്റെ അടുത്തേക്ക് നടന്നു.... അച്ഛൻ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല്യാ... ഞാൻ കൊതു കടിച്ചപ്പോൾ കേറി കിടന്നതാ അല്ലെ പൊന്നു... പുറകിൽ നിൽക്കുന്ന പൊന്നുവിനെ നോക്കി വല്യേട്ടൻ ചോദിച്ചു... പൊന്നു ആണേൽ തല ഉയർത്താതെ ഒരേ നിൽപ് നിൽക്കാണ്.... ഏത് നിമിഷവും എന്തും സംഭവിക്കാം... ഇടം കണ്ണിട്ട് വല്യേട്ടൻ ഓടാൻ ഉള്ള വഴി എല്ലാം കണ്ടു പിടിച്ചു അച്ഛനെ ഒന്നൂടി നോക്കി...

കൊതു കടിച്ചതിന്റെ പാട് ആയിരിക്കും നിന്റെ മുഖത്തുള്ള വട്ട പൊട്ട് അല്ലെ... അച്ഛൻ ഗൗരവത്തോടെ പറഞ്ഞു... അതോ.. അത്.... ഇത്‌ ഞാൻ വെറുതെ ഒരു രസത്തിന് ഇവളുടെ പൊട്ട് എടുത്ത് വെച്ചതാ പാപ്പുണ്ണി കരഞ്ഞപ്പോൾ...പുതിയ സ്റ്റെപ് നോക്കാൻ... വല്യേട്ടൻ അന്തവും കുന്തവും ഇല്യാതെ പറഞ്ഞു... നിന്നോട് പല തവണ പറഞ്ഞിട്ടില്ലേ അവള് ഉള്ളിടത്തു പോയി കിടക്കരുതെന്ന്.. പൊന്നു ഇനി ഡോർ കുറ്റി ഇട്ട് കിടക്കണം.. സ്വന്തം മോന് ആയത് കൊണ്ട് പറയുവാ നമ്പാൻ പറ്റില്ല ഇതിനെ ഒന്നും.. നീ പൊക്കോ.... ഇവനെ കുറച്ച് പാഠം പഠിപ്പിക്കാൻ ഉണ്ട്.... അച്ഛൻ നാലുപുറം നോക്കിക്കൊണ്ട് പറഞ്ഞു... അത് കേൾക്കേണ്ട താമസം പൊന്നു സ്കൂട്ട് ആയി... എന്നേം കൂടി കൊണ്ടു പോടീ.. നിനക്കും ഇതിൽ പങ്ക് ഉണ്ട്.... നീ ഒന്ന് ഒച്ച വെച്ചിരുന്നേൽ ഉറക്കെ കരഞ്ഞിരുന്നേൽ ഞാൻ ഉണർന്നേനെ... വല്യേട്ടനു ഇങ്ങനെ ഒക്കെ വിളിച്ചു പറയണം എന്നുണ്ടെങ്കിലും അച്ഛന്റെ അടുത്ത് നിന്ന് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ കിട്ടാൻ ചാൻസ് കൂടുതൽ ആയത് കൊണ്ട് വല്യേട്ടൻ വായും അടച്ചു നിന്നു... അപ്പോഴാണ് വരുണിന്റെ ബുള്ളറ്റിൽ ആടി പാടിയുള്ള എൻട്രി.... വല്യേട്ടന്റെ മനസ്സിൽ ഇപ്പോൾ ചെണ്ട മേളം നടക്കുവാണ്.. ഹയ്യമ്മ ഹയ്യമ്മ 🤩🤩....

നീ ഈ രാവിലെ എവിടെ പോയതാ... വരുണിന്റെ കോസറ്റ്യുമും ബുള്ളറ്റിൽ ഉള്ള വരവും ഒക്കെ കണ്ടപ്പോൾ അച്ഛൻ ചോദിച്ചു... ഞാനോ.. ഞാൻ ജോഗ്ഗിങ്ങിനു.... വല്യേട്ടന്റെ നിൽപ്പും ഭാവവും എല്ലാം നോക്കി കണ്ട് വരുൺ പറഞ്ഞു... പെട്ടെടാ ഞാൻ പെട്ടു... വല്യേട്ടൻ ചുണ്ട് ചുളുക്കി വരുണിനെ നോക്കി... ജോഗ്ഗിങ്ങിനു ഇപ്പോൾ പോവുമ്പോൾ ഇൻസൈഡ് ചെയ്ത് ബൈക്കിൽ ആണോ പോവുന്നെ... അച്ഛൻ വിടാൻ ഉദ്ദേശം ഇല്ല്യാ... അങ്ങനെ ചോദിക്ക് അച്ഛാ.. വല്യേട്ടൻ മൂട്ടി കൊടുക്കാൻ നിന്നു... നീ മിണ്ടരുത്.... അച്ഛൻ വല്യേട്ടനെ നോക്കി പറഞ്ഞു... അത് പിന്നെ അച്ഛാ എനിക്ക് രാവിലെ തന്നെ ഒരാളെ കാണാൻ ഉണ്ടായിരുന്നു അപ്പോൾ രണ്ടും ആയിക്കോട്ടെ എന്ന് കരുതി പോയതാ... തലമാന്തി കൊണ്ട് വരുൺ പറഞ്ഞു... ഓഹോ അപ്പോൾ രാത്രി ആണോ നിന്റെ ആളെ കാണാൻ പോക്ക്... ആളിന്റെ പേര് ജാൻകി എന്നാണോ... അച്ഛൻ ഇന്ന് നല്ല ഫോമിൽ ആണ്.. എത്ര ഗോൾ ആണ് അടിച്ചു കൂട്ടുന്നത്... വല്യേട്ടൻ പരമ സന്തോഷത്തിൽ ആണ്.. ഒരാൾ കൂടി തുണക്ക് ഉണ്ടല്ലോ... അത് പിന്നെ അച്ഛേ ഞാൻ... വരുൺ മുക്കാനും മൂളാനും തുടങ്ങി.... വാവേ... ആ ഒരൊറ്റ വിളി മതിയായിരുന്നു.. ആള് വടിയും കൊണ്ട് ഹാജർ... എന്നോട് വേണ്ടായിരുന്നു ഈ ചതി...

എന്ന ഭാവത്തിൽ വരുൺ വാവയെ നോക്കി... ഏട്ടന്മാർക്ക് പ്രാണവേദന അനിയത്തിക്ക് വീണ വായന... വല്യേട്ടൻ പിറുപിറുത്തു.... വാ മക്കളെ കഴിക്കാം.... നുണ പരിശോധന ഒന്നും അറിയാതെ ഇടയിൽ അമ്മ കയറി രണ്ടാളേം രക്ഷിച്ചു... വല്യേട്ടൻ അപ്പോഴേ ഡൈനിങ്ങ് ടേബിളിൽ നില ഉറപ്പിച്ചു... വരുണിനു പിന്നെ അവിടെ നിന്ന് തട്ടിയത് കൊണ്ട് വല്യ ആക്രാന്തം ഒന്നും ഇല്ല്യാ... കൊടുക്ക് രണ്ടാൾക്കും നല്ലോം കൊടുക്ക്.. ക്ഷീണം കാണും... അതും പറഞ്ഞു അച്ഛൻ റൂമിലേക്ക് പോയി... *💕 എന്തോരം പേൻ ആണെടി നിന്റെ തലയിൽ... പാറുവിന്റെ തല നോക്കുവാണ് ശില്പ... ഓ പറയുന്ന ആളുടെ തലയിൽ ഒന്നും ഇല്ല്യല്ലോ.. ശിൽപയുടെ തല നോക്കുന്ന സീതാമ്മ പറഞ്ഞു... പ്ലിംഗ് 🤭🤭🤭...... പാറൂ നിന്റെ ഫോൺ അതാ അടിക്കുന്നു.. ചെന്ന് നോക്ക്... തല നോക്കുന്നതിനിടയിൽ സീതാമ്മ പറഞ്ഞു... കേട്ട പാതി കേൾക്കാത്ത പാതി പാറു എണീറ്റ് അകത്തേക്ക് ഓടി... കാലേട്ടൻ ആണല്ലോ... പാറു മനസ്സിൽ ആലോചിച്ചു ഫോൺ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു... പാറു നീ വേഗം റെഡി ആവ്‌.. ഞാൻ ഇപ്പോൾ വരും ക്വിക്ക് ക്വിക്ക്... അച്ഛന് തീരെ വയ്യ... നെഞ്ച് വേദനിക്കുന്നുണ്ടെന്ന് പറയുന്നു.. ഡോക്ടറെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്.. അവിടെ ആരോടും പറയണ്ട..

വേറെ വല്ലതും പറഞ്ഞാൽ മതി.. ഫാസ്റ്റ്.... അങ്ങോട്ട് ഒന്നും പറയാൻ സമ്മതിക്കാതെ വരുൺ കാൾ ഡിസ്കണക്ട് ചെയ്തു... പാറു ഫോണിലേക്കും പുറത്തേക്കും മാറി മാറി നോക്കി... വെറുതെ പറഞ്ഞതായിരിക്കുമോ ഇനി എന്നേ കൊണ്ട് പോവാൻ.... പാറു വരുൺ പറഞ്ഞത് ഒന്നും കൂടി ഓർത്തെടുത്തു... അല്ല... വരുണേട്ടന്റെ സൗണ്ടിലും ടോണിലും വ്യത്യാസം ഉണ്ടായിരുന്നു.. ദൈവമേ അച്ഛന് ഒന്നും സംഭവിക്കല്ലേ... പാറു വേഗം ബാഗിൽ ഡ്രസ്സ്‌ എല്ലാം കുത്തി തിരുകി വെക്കാൻ തുടങ്ങി... പെട്ടെന്ന് എന്തോ ഓർത്തു ഒഴുകി വന്ന കണ്ണുനീർ തുടച്ചു പുറത്തേക്ക് ചെന്നു... സീതാമ്മേ ഞാൻ പോവാ വരുണേട്ടൻ ആണ് വിളിച്ചത്.. അവർക്ക് കോളേജിലെ എന്തൊക്കെയോ ചെയ്ത് തീർക്കാൻ ഉണ്ടെന്ന് പിന്നെ ഓഫീസിലെ കാര്യങ്ങളും... അതിനു ഞാൻ ഹെല്പ് ചെയ്യണമെന്ന്.. അപ്പോൾ എന്നേ കൊണ്ടു പോവാൻ ഇപ്പോൾ വരും..... സങ്കടം കടിച്ചു പിടിച്ചു കൊണ്ട് പാറു പറഞ്ഞു... അയ്യോ നാളെ പോവു എന്ന് പറഞ്ഞിട്ട് പെട്ടെന്ന് ഇപ്പോൾ.. അത്യാവശ്യം ആയിട്ടല്ലേ.. പോയിട്ട് വേഗം വരണേ.... പാറുവിന്റെ തലയിൽ തലോടി കൊണ്ട് സീതാമ്മ പറഞ്ഞു...

അപ്പോഴേക്കും വരുണിന്റെ കാർ ഗേറ്റ് കടന്ന് വന്നിരുന്നു.... പാറു വേഗം റൂമിൽ ചെന്ന് ഡ്രെസ്സ് പോലും മാറാതെ ബാഗ് എടുത്ത് വന്നു... അച്ഛനോട് പറയണം വന്നാൽ.. ഞാൻ വരാൻ നോക്കാം... സങ്കടത്തോടെ പാറു പറഞ്ഞു... അയ്യേ സങ്കടപ്പെടാൻ മാത്രം ഒന്നും ഇല്ലല്ലോ... പോയി വാ... പാറുവിന്റെ മുടിയിൽ തലോടി കൊണ്ട് സീതാമ്മ പറഞ്ഞു... പെട്ടെന്ന് തിരിച്ചു പോവുവല്ലേ... അതിന്റെ സങ്കടം ആണ്.. ജോലി തീർന്ന് വേഗം വാ.. ചിരിയോടെ ശില്പ പറഞ്ഞു.... വരുൺ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് തിരികെ കാറിൽ കയറി.... പാറുവിന്റെ മനസ് ആകെപ്പാടെ കലുഷിതം ആയിരുന്നു... ഒന്നും മിണ്ടാതെ സങ്കടത്തോടെ വണ്ടി ഓടിക്കുന്ന വരുണിനെ കണ്ടപ്പോൾ പാറുവിന് നെഞ്ചിൽ കല്ല് കയറ്റി വെച്ച ഭാരം തോന്നി.... സ്റ്റിയറിങ്ങിൽ വെച്ച വരുണിന്റെ കയ്യിൽ പാറു കൈ വെച്ചു.... വരുൺ അവളെ നോക്കിയപ്പോൾ പാറു ഒന്ന് കണ്ണടച്ച് കാണിച്ചു... ഒരു വിഷാദ ചിരിയോടെ വരുൺ കാറിന്റെ സ്പീഡ് കൂട്ടി.... തന്റെ അവസ്ഥ ആർക്കും വരല്ലേ എന്ന് മനം ഉരുകി പ്രാർത്ഥിച്ചു കൊണ്ട് പാറു സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു.........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story