നിന്നിലലിയാൻ: ഭാഗം 103

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

നില്ല് നില്ല്..... നില്ല് നില്ല് നിൽ എന്റെ നീല കുയിലേ എന്റെ അനുരാഗ കരിമിഴി കുയിലേ പുള്ളി പാവാട പ്രായം ഉള്ള കുയിലേ വെള്ളി മാടത്തെ പൂമുളം കുയിലേ ഹേയ് ചാങ്ങ ചക്കര ചക്കാൻ ചകാ.... 🎶🎶🎶 പാറു കാറിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ കണ്ടത് നെഞ്ചിൽ ആഞ്ഞടിച്ചു സിറ്റ് ഔട്ടിൽ നിന്ന് തുള്ളുന്ന വല്യേട്ടനെ ആണ്... നീലക്കുയിലിനു സ്റ്റെപ് ഇടുന്നത് കണ്ടപ്പോൾ പാറു വിചാരിച്ചു വല്യേട്ടൻ നെഞ്ചത്തടിച്ചു കരയാണെന്ന്.... സീൻ കോൺട്രാ ആവാൻ ഇനി വേറൊന്നും വേണ്ടല്ലോ 🤣🤣.... പാറു വരുണിനെ പോലും നോക്കാതെ വല്യേട്ടനെ തട്ടി മാറ്റി അകത്തോട്ടു ഓടി... പാറു നീ വന്നോ... പാറുവിന്റെ തള്ളലിൽ ഒന്ന് കറങ്ങി തിരിഞ്ഞു നിന്ന് കൊണ്ട് വല്യേട്ടൻ ചോദിച്ചു... പാറു അതൊന്നും ശ്രദ്ധിക്കാതെ അച്ഛന്റെ റൂമിലേക്ക് വെച്ചു പിടിച്ചു.... എന്തുവാ വരുണെ അവള് എന്നേ മൈൻഡ് ചെയ്യാതെ പന്തം കണ്ട പെരുച്ചാഴിയെ പോലെ പോയത്... ക്രൈം പാർട്ണർ മിണ്ടാതെ പോയതിന്റെ സങ്കടത്തിൽ വല്യേട്ടൻ കയറി വരുന്ന വരുണിനെ നോക്കിക്കൊണ്ട് ചോദിച്ചു... ഒരു തീപ്പൊരിക്കുള്ള ചാൻസ് ഉണ്ട് ഏട്ടാ.. എവിടെയും പോവണ്ട ലൈവ് ആയിട്ട് കണ്ടോണം... അകത്തേക്ക് എത്തി പാളി നോക്കിക്കൊണ്ട് വരുൺ പറഞ്ഞു... എന്തെ...

എന്നോടും കൂടി പറ ട്വിസ്റ്റ്‌ ഇടാതെ... വല്യേട്ടൻ വരുണിനെ തോണ്ടി... കാണാൻ പോവുന്ന പൂരത്തെ കുറിച്ച് പറഞ്ഞു രസം കളയണോ... വരുൺ ഇത്തിരി അങ്കലാപ്പോടെ പറഞ്ഞു... പാറു റൂമിലേക്ക് ചെന്നപ്പോൾ അച്ഛൻ ബെഡിൽ അട്ടത്തും നോക്കി മലർന്ന് കിടക്കുവാണ്.. നെഞ്ചിൽ കൈ വെച്ചിട്ടും ഉണ്ട്... അച്ഛാ..... അച്ഛന്റെ കിടത്തം കണ്ട് പാറു കരഞ്ഞു കൊണ്ട് ഓടി വന്നു... പാറുവിന്റെ വരവും സൗണ്ടിന്റെ വ്യതിയാനവും ശ്രദ്ധിച്ച അച്ഛൻ വേഗം ബെഡിൽ എണീറ്റിരുന്നു... മോളെന്തിനാ ഇന്ന് തന്നെ പൊന്നേ.. രണ്ട് ദിവസം അവിടെ നിൽക്കാർന്നില്ലേ... അച്ഛന് എന്താ പറ്റിയെ... ബെഡിൽ ഇരുന്ന് കരഞ്ഞു കൊണ്ട് പാറു ചോദിച്ചു... അച്ഛന് എന്ത് പറ്റാൻ... ഇന്ന് ബന്ദ് അല്ലെ അതുകൊണ്ട് ഓഫീസ് ഇല്ല്യല്ലോ.. വെറുതെ ഒന്ന് കിടന്നതാ... മോളെന്തിനാ കരയുന്നെ.. പാറുവിന്റെ തലയിൽ തലോടി കൊണ്ട് അച്ഛൻ ചോദിച്ചു... എടാ കാലമാടാ.... പാറു പല്ല് ഞെരിച്ചു കണ്ണ് തുടച്ചു കൊണ്ട് വിളിച്ചു... ആര് ഞാനോ 😲😲😲.... അച്ഛൻ ഡിസ്റ്റൻസ് കീപ് ചെയ്ത് കൊണ്ട് ചോദിച്ചു... അച്ഛനല്ല.. ആ കാലൻ.... എന്നും പറഞ്ഞു പാറു വന്ന സ്പീഡിനെക്കാൾ വേഗത്തിൽ ഹാളിലേക്ക് പോയി... പിന്നാലെ അച്ഛനും.... എന്താ സംഭവം എന്ന് അറിയണമല്ലോ 😜😜😜.... പാറുവിന്റെ വരവ് കണ്ടപ്പോഴേ വരുൺ വല്യേട്ടന്റെ പിറകിൽ ഒളിച്ചു...

നിങ്ങളെന്നെ പറ്റിച്ചതാണല്ലേ.... ദേഷ്യത്തോടെ പാറു ചോദിച്ചു... ഞാനോ.. ഞാൻ എന്ത് ചെയ്തു... 😲😲 വല്യേട്ടനോട് ആണെന്ന് കരുതി മൂപ്പര് ബബബബ.... വല്യേട്ടനോട് അല്ല.... ബാക്കിൽ നിൽക്കുന്ന പുണ്യാളനോട്‌ ആണ്... വരുണിനെ ചൂണ്ടി കൊണ്ട് പാറു പറഞ്ഞു... അമ്പടാ എല്ലാം ഒപ്പിച്ചു വെച്ച് നീ എന്നേ കുടുക്കാൻ ഉള്ള ഉദ്ദേശം ആയിരുന്നു ലെ.. അങ്ങോട്ട് ചെല്ല് മോനുസേ... എന്നും പറഞ്ഞു വല്യേട്ടൻ വരുണിനെ മുന്നിലേക്ക് തള്ളി... പ്ഠോ 😲😲😲😲.... കിളികൾ അങ്ങനെ പറന്ന് പറന്ന് 😇😇... കിട്ടിയതേ ഓർമ ഉള്ളൂ വരുണിനു.. തല ഒരു കുടച്ചിൽ ആയിരുന്നു... സൗണ്ട് കേട്ട വീട്ടിലെ ബാക്കി അംഗങ്ങൾ എല്ലാം ഹാളിൽ ഹാജർ വെച്ചു... അടി കിട്ടിയത് വല്യേട്ടന് ആണെന്ന ഭാവം ആണ്.. കവിളിലും കൈ വെച്ച് നിൽക്കുന്നുണ്ട്... ഒരു വാക്ക് പറഞ്ഞാൽ ഞാൻ വരില്ലേ.. അച്ഛന് വയ്യ എന്ന് പറയണമായിരുന്നോ.... നിങ്ങളൊക്കെ ഇല്ലാതെ എനിക്ക് എന്ത് ജീവിതം ആണ്.... പറയാൻ എളുപ്പമാ അങ്ങനെ ഒക്കെ.. പക്ഷെ അച്ഛനും അമ്മേം ഇല്ലാത്ത ജീവിതം എന്ന് പറയുന്നത്....... പാറു കരഞ്ഞു കൊണ്ട് മുഴുവൻ പറയാതെ നിർത്തി....

കാര്യങ്ങളുടെ ഏകദേശ രൂപം എല്ലാവർക്കും കിട്ടി... പാറു ഞാൻ അത് പിന്നെ.... വരുൺ വാക്കുകൾ കിട്ടാതെ നിന്നു.... ഒന്നും പറയണ്ട.... കൈകൾ ഉയർത്തി പറഞ്ഞു കൊണ്ട് പാറു മോളിലേക്ക് പോയി... പറഞ്ഞു പറഞ്ഞു ഞാൻ പടം ആവോ ഡാ... അച്ഛൻ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു... ഏയ് അച്ഛൻ പേടിക്കണ്ട അത്ര നല്ല ആളൊന്നും അല്ലല്ലോ അച്ഛൻ.. അത്ര പെട്ടെന്ന് കാലൻ വിളിക്കില്ല... അച്ഛന്റെ തോളിലൂടെ കയ്യിട്ട് കൊണ്ട് വല്യേട്ടൻ ഗമയിൽ പറഞ്ഞു... ഒരു നോട്ടം... അത് മതി ജീവിതം മാറി മറിയാൻ 😝😝അച്ഛന്റെ ഒരു നോട്ടത്തിൽ വല്യേട്ടൻ ഒരു മീറ്റർ വിട്ട് നിന്നു.. സോഷ്യൽ ഡിസ്റ്റൻസ് 🤭🤭... സാരമില്ല പോട്ടെ... അവള് വരാൻ വേണ്ടി ചെയ്തതല്ലേ... നമ്മളൊക്കെ അത് തമാശ ആയിട്ടേ എടുത്തിട്ടുള്ളൂ.. പക്ഷെ പാറുവിന് അങ്ങനെ അല്ലല്ലോ മോനെ.. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന കുട്ടി അല്ലെ.. പെട്ടെന്ന് കേട്ടപ്പോൾ ഷോക്ക് ആയി കാണും.. പോട്ടെ സാരമില്ല.. വിഷമിക്കണ്ട... അമ്മ സമാധാന സന്ധിയിൽ ഒപ്പ് വെച്ചു... എനിക്ക് കുഴപ്പം ഒന്നും ഇല്ലാ അമ്മേ.. അവൾക്ക് വിഷമം ആയി എന്നറിഞ്ഞപ്പോൾ... വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു... ഇനി പറയുമ്പോൾ നീ ഇവനെ വെച്ച് പറഞൊ.. അതാവുമ്പോൾ വിശ്വസിക്കും കയ്യിലിരുപ്പ് അതല്ലേ.. അച്ഛൻ വല്യേട്ടനെ ചൂണ്ടി കൊണ്ട് പറഞ്ഞു... ക്രാ.... 😪😪😪😪.....

പല്ല് ഇളകിയോടാ വരുണെ.... പൊന്നു ഇളിച്ചു കൊണ്ട് ചോദിച്ചു... ഏയ്.. ആദ്യായിട്ട് അല്ലല്ലോ... ഒരു കള്ള ചിരിയോടെ വരുൺ പറഞ്ഞു... അപ്പൊ വരുണേട്ടൻ ഇത്‌ സ്ഥിരം ആക്കി എടുക്കാൻ നിൽക്കുവാണോ... ആതു അത്ഭുതത്തോടെ ചോദിച്ചു... നിനക്ക് ഇന്ന് എക്സാം ഇല്ലേ... കോപ്പത്തി... വരുൺ പിറുപിറുത്തു കൊണ്ട് ചോദിച്ചു... ഇല്ല്യാ.. ഇനി ഓണം കഴിഞ്ഞിട്ട്... ഇളിച്ചു കൊണ്ട് ആതു പറഞ്ഞു.... അല്ല അച്ഛാ എനിക്കൊരു സംശയം... ചുമരിലേക്ക് നോക്കി അച്ഛനെ തോണ്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു... നിനക്ക് പിന്നെ ആസ്ഥാനത്തുള്ള സംശയങ്ങൾ അല്ലെ ചോദിക്കാനുണ്ടാവു... അച്ഛൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... അല്ല അച്ഛാ എന്റെ ചോദ്യം ന്യായം ആണ്.. അച്ഛനെ കൊണ്ടേ ഇതിന് ഉത്തരം പറയാൻ പറ്റുള്ളൂ... അച്ഛന്റെ ഇഷ്ടം അല്ലെ എന്റെ ഇഷ്ടം.. വല്യേട്ടൻ നഖം കടിച്ചു നാണത്തോടെ പറഞ്ഞു.. കാല് കൊണ്ട് കളം കൂടി വരക്കാമായിരുന്നു... പൊന്നു ഈർഷ്യയോടെ പറഞ്ഞു... ഒഞ്ഞു പോടീ... അച്ഛാ... അച്ഛൻ പടം ആയാൽ അച്ഛന്റെ പടം ദോ അവിടെ വെച്ചാൽ മതിയോ... നല്ല വലുപ്പത്തിൽ വെക്കാം അല്ലെ എന്റെ ആഗ്രഹം ആണ്... പിന്നെ അച്ഛന് ചന്ദനത്തിരി കത്തിച്ചു വെക്കുന്നത് ഇഷ്ടം അല്ലല്ലോ അപ്പോൾ ഞാൻ എന്റെ സ്വന്തം ചിലവിൽ കർപ്പൂരം എന്നും കത്തിക്കാം ട്ടോ....

പിന്നെ പൂമാല അത് പച്ച വേണോ അതോ വെള്ളയും ഓറഞ്ചുo വേണോ.. ഏതാ അച്ഛനു ഇഷ്ടം.... വല്യേട്ടൻ ഒരു ലിസ്റ്റ് തന്നെ വിളമ്പുന്നുണ്ട്.. മിക്കവാറും അച്ഛന്റെ മുന്നേ വല്യേട്ടൻ പടം ആവും 😌😌😌😌...... വല്യേട്ടൻ എല്ലാം പറഞ്ഞു നോക്കിയപ്പോൾ അച്ഛനും വരുണും മാത്രം ഉണ്ട് ഹാളിൽ.. ബാക്കിയുള്ളവർക്ക് വല്യേട്ടനെ ഇനി എന്ത് കോലം ആവും എന്ന് കാണാൻ താല്പര്യം ഇല്ല്യാന്ന്.. മാത്രല്ല ചളി കേട്ടാൽ അടുപ്പ് കത്തില്ലല്ലോ 😜😜😜..... അവന് കിട്ടിയ അടി ശെരിക്കും നിനക്ക് പൊന്നുവിന്റെ കയ്യിൽ നിന്ന് കിട്ടാഞ്ഞിട്ട് ആണ് നീയിങ്ങനെ മോയന്ത് ആയത്.. അച്ഛന് നല്ല വിഷമം ഉണ്ട് നീയിങ്ങനെ ആയതിൽ... അച്ഛൻ കണ്ണ് തുടക്കുന്ന പോലെ കാണിച്ച് കൊണ്ട് പറഞ്ഞു... അച്ഛനെ ട്രോള്ളൻ വന്ന വല്യേട്ടൻ ട്രോളി ട്രോളി വടി ആയി എന്ന് പറഞ്ഞാൽ മതിയല്ലോ.... വരുണെ.. നീ പോയി മോളെ നോക്ക്.. പാവം അത് ആകെ വല്ലാതായി പോയി.. പയറു മണി പോലെ തുള്ളി ചാടി പോയ കൊച്ചാ.. അച്ഛൻ സങ്കടത്തോടെ പറഞ്ഞു.... അതെയതെ.. ഇപ്പോൾ ചക്കക്കുരു പോലെ തുള്ളി തുള്ളിയാ വന്നേ.. കഷ്ടം...

വല്യേട്ടനും ഒപ്പം ചേർന്നു.... ഹ്മ്മ്മ്.... വരുണെ....നീ ചെല്ല്... അച്ഛൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... ശെരി അച്ഛാ.... എന്നും പറഞ്ഞു സ്റ്റെയർ കയറാൻ നിന്ന വരുണിനെ വല്യേട്ടൻ പിടിച്ചു നിർത്തി... ഇനി എന്താണാവോ.... വരുൺ സംശയത്തോടെ വല്യേട്ടനെ നോക്കി.... പാടില്ല പാടില്ല ടിങ്കിണക്കണ റ്റിംക്... പാടെ മറന്നൊന്നും ടിങ്കിനക്കണ റ്റിംക്... വരുണിനെ നോക്കി വല്യേട്ടൻ കാച്ചി.... (പാലല്ല കാച്ചിയത്.. നല്ല ഒന്നാന്തരം സോങ് ആണ് ) മനസിലായില്ല... രണ്ട് കയ്യും മാറിൽ കെട്ടി കൊണ്ട് വരുൺ ചോദിച്ചു... ഇത്‌ കൊണ്ട് നീ രണ്ട് കാര്യങ്ങൾ മനസിലാക്കാനുണ്ട്... No 1....... ഇനി ഒരിക്കലും എന്റെ ക്രൈം പാർട്ണറെ ഇത്തരം കാര്യങ്ങൾ പറഞ്ഞു വിഷമിക്കരുത്.. No 2....... ഇതാണ് പ്രധാനപെട്ടത്.... വിഷമം മാറ്റാൻ പോയിട്ട് റൊമാൻസ് കളിച്ചു വില കളയരുത്.... വിജയിച്ചു വരൂ... എന്നും പറഞ്ഞു വല്യേട്ടൻ വരുണിനെ അനുഗ്രഹിച്ചു വിട്ടു.... വരുൺ ഒന്ന് ചിരിച്ചു കൊണ്ട് മോളിലേക്ക് പോയി... ദൈവമേ മറ്റേ കവിളിലും കൂടി ഇതിലും സ്ട്രോങ്ങിൽ കിട്ടണേ.... ആമീൻ, 🙏🙏🙏🙏..... ****💕 വരുൺ റൂമിൽ ചെന്നപ്പോൾ പാറു ബെഡിൽ കിടക്കുവായിരുന്നു.....

വരുൺ ബെഡിൽ അവളുടെ അടുത്ത് കിടന്നു പാറുവിന്റെ തലയിൽ പതിയെ തലോടി... ഒറ്റ തട്ടായിരുന്നു..... പാറുവേ.. ഞാൻ നീ വരാൻ വേണ്ടി.. നീയില്ലാതെ പറ്റാത്തത് കൊണ്ടല്ലേ.... വരുൺ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... വിടെന്നെ... പാറു വരുണിന്റെ കയ്യ് തട്ടി മാറ്റി എണീറ്റു... വരുൺ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചത്തോട്ട് ഇട്ടു... ഞാൻ ഒരുപാട് പേടിച്ചു പോയി വരുണേട്ടാ.... ആകെ തളർന്നു പോയി.... ഇങ്ങനെ ഒന്നും പറഞ്ഞു പോവല്ലേ ഇനി... വരുണിന്റെ തോളിലൂടെ കയ്യിട്ട് അവനെ ഇറുക്കി കെട്ടിപ്പിടിച്ചു കൊണ്ട് പാറു പറഞ്ഞു... ഇല്ല്യാ.. ഇനി ഞാൻ അങ്ങനെ ഒന്നും പറയില്ല.. നേരെ ചൊവ്വേ പറഞ്ഞാൽ നീ വരില്ല എന്നെനിക്കറിയാം അതുകൊണ്ടാ ഞാൻ ഇങ്ങനെ... പാറുവിന്റെ തലയിൽ മുത്തി കൊണ്ട് വരുൺ പറഞ്ഞു... നിങ്ങൾക്ക് വയ്യ എന്ന് പറഞ്ഞാൽ പോലും എനിക്ക് ഇത്ര സങ്കടം ഉണ്ടാവില്ലായിരുന്നു... തല എടുത്ത് വരുണിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പാറു പറഞ്ഞു... അമ്പടി... അപ്പൊ ഞാൻ പോയാൽ ഒരു കുഴപ്പവും ഇല്ലാലെ... കള്ള വിഷമത്തോടെ വരുൺ ചോദിച്ചു... പാറു കണ്ണ് നിറച്ചു ചുണ്ട് ചുളുക്കി വരുണിനെ വരിഞ്ഞു മുറുക്കി.... ആരും എന്നേ വിട്ട് പോവണ്ട... ഇങ്ങനെ നമുക്ക് ജീവിച്ചു പോയാൽ മതി.... വരുണിന്റെ കവിളിൽ അമർത്തി ചുംബിച്ചു കണ്ണ് തുടച്ചു പാറു വരുണിനെ നോക്കി...

മൂക്ക് അതാ ഒലിക്കുന്നു.. തുടക്കേടി... ഒരു ചിരിയോടെ വരുൺ പറഞ്ഞു... പാറു അത് അകത്തേക്ക് വലിച്ച് കേറ്റി വരുണിനെ ഒളി കണ്ണിട്ട് നോക്കി... ഇങ്ങനെ ഒരു സാധനം... ബ്ലാഹ്... പാറുവിനെ കളിയാക്കി കൊണ്ട് വരുൺ മൂക്കത്തു വിരൽ വെച്ചു... വേദനിച്ചോ.... വരുണിന്റെ വലതു കവിളിൽ തലോടി കൊണ്ട് പാറു ചോദിച്ചു... ഒരുമ്മ തന്നാൽ മാറാവുന്ന വേദനെ ഉള്ളൂ.... കള്ള ചിരിയോടെ വരുൺ പറഞ്ഞു... ആവേശത്തോടെ വരുണിന്റെ കവിളിൽ പാറു ചുംബിക്കുമ്പോൾ വരുണിന്റെ കൈ അവളുടെ ടോപ്പിന്റെ സിബ്ബിൽ പിടി മുറുക്കിയിരുന്നു.... ഒരു ഞെട്ടലോടെ വരുണിൽ നിന്ന് അകന്നു മാറുമ്പോളെക്കും വരുൺ അത് വലിച്ച് താഴ്ത്തിയിരുന്നു... പാറുവിലേക്ക് വരുൺ അമരുമ്പോൾ ഒരു പിടച്ചിലോടെ പാറു അവനെ നോക്കി.... ഒരു കള്ളച്ചിരിയോടെ തന്നിലേക്ക് അടുക്കുന്ന വരുണിനെ കണ്ടപ്പോൾ പാറു നാണത്തോടെ കണ്ണുകൾ മുറുക്കി അടച്ചു... രണ്ടാളുടെയും കൈകൾ തമ്മിൽ കൊരുത്തു.... നിശ്വാസങ്ങൾ തമ്മിൽ ഒന്നായി മാറിയ സമയം...... ശരീരങ്ങൾ തമ്മിൽ ഒരു നൂൽബന്ധവും ഇല്ലാത്ത സമയം.....

പാറുവിലേ പെണ്ണിനെ ഒന്നൂടി അറിഞ്ഞു കൊണ്ട് വരുൺ അവളുടെ മേലിലേക്ക് തളർന്നു വീണു........ ❣️ ***💕 വരുണിനെ ഉപദേശിച്ചു വല്യേട്ടൻ പൊന്നുവിനെ തേടി റൂമിൽ എത്തി... പാപ്പുണ്ണിക്ക് പാല് കൊടുത്ത് ബെഡിൽ കിടത്തുവായിരുന്നു പൊന്നു.... പിറകിലൂടെ കെട്ടിപ്പിടിച്ചു ഒരുമ്മ വാങ്ങിക്കാം എന്ന് കരുതി പമ്മി പമ്മി വല്യേട്ടൻ അടുത്തെത്തിയതും പൊന്നു കൈ വീശി തിരിഞ്ഞതും ഒരുമിച്ച്... സുഭാഷ് 🙌🙌🙌.... പൊന്നുവിന്റെ കൈ വീശലിൽ കൈ നേരെ വല്യേട്ടന്റെ മുഖത്ത് പതിച്ചു... വിരൽ കൊണ്ട് ചുണ്ട് മുറിഞ്ഞു.... വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥ വല്യേട്ടനു..... വരുണിനെ മനസ്സിൽ പ്രാകിയ നിമിഷം ഒന്ന് വല്യേട്ടൻ ഓർത്തു.... 🙃🙃🙃 ഇതാണ് പറയുന്നേ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്... 😉😉😉... എന്തേലും പറ്റിയോ... പൊന്നു വെപ്രാളത്തോടെ ചോദിച്ചു... എടി ചോര വരുന്നുണ്ടോ എന്ന് നോക്കിയേ... ചുണ്ട് കാണിച്ചു കൊണ്ട് വല്യേട്ടൻ പൊന്നുവിനെ നോക്കി... കുറേശ്ശേ.. അതിപ്പോൾ മാറും മഞ്ഞൾ പൊടി ഇട്ട് തരട്ടെ... ഇളിച്ചു കൊണ്ട് പൊന്നു ചോദിച്ചു... എന്നാൽ പിന്നെ കുറച്ച് എണ്ണയും ഉപ്പും ഉള്ളിയും അരിഞ്ഞിട്ട് മുട്ട പൊരിച്ചോ..

അല്ല പിന്നെ.. സ്... വല്യേട്ടൻ ചുണ്ടിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.. പറയുന്ന കേട്ടാൽ തോന്നും ഞാൻ വേണമെന്ന് വെച്ചിട്ട് ചെയ്തതാണെന്ന്... നിങ്ങളോട് ആരാ ശബ്ദം ഉണ്ടാക്കാതെ വരാൻ പറഞ്ഞെ.. പൊന്നു കെറുവിച്ചു കൊണ്ട് ചോദിച്ചു... അതാണോ ഇപ്പൊ കാര്യം.. ന്റെ ചുണ്ടും പൊട്ടിച്ചു പറയുന്നത് കണ്ടില്ലേ.. വല്യേട്ടൻ ചുണ്ട് പിളർത്തി ഇടം കണ്ണിട്ട് ചുണ്ടിൽ നോക്കി പറഞ്ഞു... ഇതിപ്പോ ആദ്യം ആയിട്ടാണോ പൊട്ടുന്നെ.. അല്ല പിന്നെ... പൊന്നു ദേഷ്യത്തോടെ പറഞ്ഞു... സാധാരണ പൊട്ടുമ്പോൾ എനിക്കിത്തിരി ബെനിഫിറ്റ് കിട്ടും ഇതിപ്പോൾ വെറുതെ പൊട്ടിയതല്ലേ... വല്യേട്ടൻ കള്ള ചിരിയോടെ പറഞ്ഞു... അച്ഛാ.. എന്നും വിളിച്ചു പൊന്നു പുറത്തേക്ക് പോയി... ഇങ്ങനെ പോയാൽ നിനക്ക് ഒരനിയത്തി ഈ ജന്മം ഏഹേ... ഉറങ്ങി കിടക്കുന്ന പാപ്പുണ്ണിയെ നോക്കി വല്യേട്ടൻ പറഞ്ഞു...

ഇനിയിപ്പോ ഇവിടെ എന്താ പോവേണ്ടവർ പോയി... പിറുപിറുത്തു കൊണ്ട് വല്യേട്ടൻ ഹാളിലേക്ക് നടന്നു... എല്ലാവരും ഹാളിൽ ഇരിക്കുമ്പോഴാണ് വല്യേട്ടന്റെ ചുണ്ടിലെ വീക്കം അച്ഛൻ ശ്രദ്ധിക്കുന്നത്.... എന്താടാ വരുണിന് മോട്ടിവേഷൻ കൊടുത്ത് നിനക്ക് കിട്ടിയോ സ്നേഹപ്രകടനം ചുണ്ടത്തു.... അച്ഛൻ ഇളിച്ചു കൊണ്ട് ചോദിച്ചു... ഇത്‌ സ്നേഹപ്രകടനത്തിന്റെ അല്ല.. സ്നേഹം പ്രകടിപ്പിക്കാൻ പോയതിന് കിട്ടിയതാ... ചുണ്ടിൽ തൊട്ട് കൊണ്ട് വല്യേട്ടൻ പൊന്നുവിനെ നോക്കി... അവിടെ ഒരു വളിഞ്ഞ ചിരി... 😁😁😁 വല്യേട്ടൻ എല്ലാവരെയും ഒന്ന് നോക്കി.. വാവ ഒഴികെ എല്ലാവർക്കും ഉണ്ട് ആ ചിരി... പുല്ലാണേ പുല്ലാണേ.... ഇതൊക്കെ ഞാൻ എത്ര കണ്ടതാ 😏😏 വല്യേട്ടൻ ഒന്നൂടി കസേരയിൽ ഞെളിഞ്ഞ് ഇരുന്നു... നാഷണൽ അവാർഡ് ജെതാവ് ആണെ.............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story