നിന്നിലലിയാൻ: ഭാഗം 106

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

വീട്ടിൽ എത്തിയതേ എല്ലാവർക്കും നന്നായി വിശപ്പ് തുടങ്ങിയിരുന്നു... അമ്മേ ചായ എടുത്ത് വെക്ക്... ഡ്രസ്സ്‌ പോലും മാറ്റാതെ കൈ കഴുകി വല്യേട്ടൻ ചെയറിൽ ഇരുന്നു.... കുഴച്ചു വെച്ച പുട്ട് പൊടി ഇരിക്കുന്നുണ്ട്.. കുറച്ചു തരട്ടെ... അമ്മ പൊടി കുഴക്കുന്നതിനിടയിൽ ചോദിച്ചു.. ബാ ബാ പുട്ടെ ബാ .. 🌯 പുട്ടിന്റെ പൊടിയെ ബാ.. 🌯 അപ്പൊ ഒന്നും ഉണ്ടാക്കിയില്ല അല്ലെ... വല്യേട്ടൻ വയറു തടവി കൊണ്ട് പറഞ്ഞു.. ഇല്ല്യാ.. നീ കാരണം അല്ലെ നേരം വഴുകിയെ.. അവന്റെ ഒരു പുറപ്പിടൽ... അങ്ങോട്ട് വന്ന അച്ഛൻ പറഞ്ഞു.. പൊന്നുവേ പാപ്പുണ്ണിയുടെ കുറുക്ക് വല്ലതും ഇരിപ്പുണ്ടോ കഴിക്കാൻ ... വല്യേട്ടൻ നൈസ് ആയി മുങ്ങി... ആ കൊച്ചിന്റെ എങ്കിലും ബാക്കി വെക്കണേ.. അച്ഛൻ വിളിച്ചു പറഞ്ഞു... ഒന്ന് വന്നു സഹായിക്ക് വിശ്വേട്ടാ... സാരി ഉടുത്തു കുത്തി കൊണ്ട് അമ്മ പറഞ്ഞു.. ഓ ആയിക്കോട്ടെ... അച്ഛൻ അമ്മയെയും കൂട്ടി അടുക്കളയിലേക്ക് നടന്നു... പൊന്നു ഡ്രസ്സ്‌ മാറാനുള്ള ഒരുക്കത്തിൽ ആയിരുന്നു..... കഴുത്തിൽ നനുത്ത സ്പർശം ഏറ്റതും പൊന്നു പൊള്ളി പിടഞ്ഞു തിരിഞ്ഞു നോക്കി... വല്യേട്ടനെ കണ്ടതും പൊന്നു മുഖം തിരിച്ചു ബെഡിൽ പോയി ഇരുന്നു.. നിനക്ക് എന്താടി.. മുഖോം വീർപ്പിച്ചു ഇരിക്കുന്നെ.. പൊന്നുവിന്റെ അടുത്തിരുന്നു കൊണ്ട് വല്യേട്ടൻ ചോദിച്ചു...

ആരാ ആ പെണ്ണ്... പൊന്നു ചുണ്ട് ചുളിച്ചു കൊണ്ട് ചോദിച്ചു.. ഏത് പെണ്ണ്.. എവിടെ പെണ്ണ്.. വല്യേട്ടൻ നാലുപുറം നോക്കിക്കൊണ്ട് ചോദിച്ചു... ഇവിടെ അല്ല അമ്പലത്തിൽ വെച്ച് കോപ്രായം കാട്ടിയില്ലേ ആ പെണ്ണ്... പൊന്നു വല്യേട്ടനെ കൂർപ്പിച്ചു നോക്കി... ആ എനിക്കെങ്ങനെ അറിയാനാണ്.... എനിക്ക് ചിരിച്ചു കാണിച്ചപ്പോൾ ഞാനും ചിരിച്ചു കാണിച്ചു... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. ഓ പിന്നെ എനിക്കറിയാലോ നിങ്ങടെ കോഴിത്തരം... മുടി വാരി കെട്ടിക്കൊണ്ട് പൊന്നു പറഞ്ഞു.. എടി എനിക്ക് വിശക്കുന്നെടി... പൊന്നുവിനെ തോണ്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അയിന് ഞാൻ എന്ത് ചെയ്യാനാ.. പോയി എടുത്ത് കഴിക്ക്... പൊന്നു കലിപ്പിൽ ആണ് 😬😬... നിനക്കെന്താ പെണ്ണെ.... അവിടെ ഒന്നും ആയിട്ടില്ല അതോണ്ട് 😉😌... പൊന്നുവിന്റെ സാരിയിൽ പിടിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അതോണ്ട്... 🤨🤨 പൊന്നു വല്യേട്ടനെയും സാരിയെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.. വല്യേട്ടൻ പൊന്നുവിന്റെ കവിളിൽ അമർത്തി മുത്തി.... പൊന്നു കൂർപ്പിച്ചു വല്യേട്ടനെ നോക്കി... എന്താടി നോക്കുന്നെ... പൊന്നുവിന്റെ കവിളിൽ തലോടി കൊണ്ട് വല്യേട്ടൻ ചോദിച്ചു.. ഒരു സൗണ്ട് കേൾക്കുന്നില്ലേ.. ചെവി ഓർത്തു കൊണ്ട് പൊന്നു ചോദിച്ചു... ഞാൻ പറഞ്ഞില്ലേ വിശക്കുന്നു എന്ന്.. എന്റെ വയറ്റിന്ന് ആടി... കുറച്ച് കഴിഞ്ഞാൽ ഒരു കരിഞ്ഞ മണം വരും.. കുടൽ കരിഞ്ഞതിന്റെ... വല്യേട്ടൻ ചിണുങ്ങി കൊണ്ട് പറഞ്ഞു... അതിന് ഇവിടെ കിടന്ന് കരഞ്ഞിട്ട് എന്താ കാര്യം....

വല്ലതും ആവണ്ടേ... പൊന്നു പൊട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.. ഇന്നലെ രാത്രി നേരെ ചൊവ്വേ തിന്നാൽ മതിയായിരുന്നു... അവര് വന്നത് കൊണ്ട് നല്ലം പോലെ തിന്നാൻ പറ്റിയില്ല.. തീറ്റ പ്രാന്തൻ എന്ന് വിചാരിച്ചാലോ.. തല ചൊറിഞ്ഞു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അത് അധികം വൈകാതെ അറിഞ്ഞോളും ഇന്നത്തെ തീറ്റ കണ്ടാൽ... എന്നും പറഞ്ഞു പൊന്നു എണീച്ചു... പോവല്ലേ... അടുക്കളയിൽ ആള് നിറഞ്ഞു നിൽക്കുവാ.. നീ ഇവിടെ ഇരിക്ക്... പൊന്നുവിന്റെ വയറിൽ പിച്ചി കൊണ്ട് വല്യേട്ടൻ പറഞ്ഞു... വിശപ്പിന്റെ ഉദ്ദേശം എനിക്ക് മനസിലായി.. നടക്കില്ല മോനെ വേറെ ആളെ നോക്ക്... സാരി നേരെ ആക്കി പൊന്നു പറഞ്ഞു... അതിന് വേണ്ടി അല്ലെ ഇന്ന് ഒന്നിനെ വളക്കാൻ നോക്കിയേ.. അപ്പോൾ അച്ഛൻ വന്നു ഇടയിൽ കയറി.. വല്യേട്ടൻ പിറുപിറുത്തു... എനിക്കറിയാം നിങ്ങടെ അസുഖം.. പൊ അണ്ണാച്ചി പിന്നെ വരണ്ട... 😬😬 എന്നും പറഞ്ഞു ഡ്രസ്സ്‌ പോലും മാറ്റാതെ പൊന്നു ഇറങ്ങിയോടി... ആ പോയി പെണ്ണ് പിണങ്ങി പോയി... അച്ഛന്റെ മുത്തേ പൊന്നേ അച്ഛന് വിശന്നിട്ടു വയ്യെടാ.. വിരലും നുണഞ്ഞു കിടക്കുന്ന പാപ്പുണ്ണിയെ നോക്കി വല്യേട്ടൻ പറഞ്ഞു .. ആഓഊ.... പാപ്പുണ്ണി എന്തോ സൗണ്ട് ഉണ്ടാക്കി... ഓ നിന്റെ ഭാഷ ഒന്നും എനിക്ക് മനസിലാവില്ല... എന്നും പറഞ്ഞു അവന്റെ അടുത്ത് കിടന്നു... *💕

കബോർഡ് തുറന്ന് പാറു ഡ്രസ്സ്‌ തിരയേണ്ട തിരക്കിൽ ആണ്.... എന്ത് ചെയ്യാ.. പുറകിലൂടെ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് വരുൺ ചോദിച്ചു... ഞാൻ സാമ്പാർ വെക്കുവാ... വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞു... ആഹാ.. അടുപ്പ് മാറ്റി ഇപ്പോൾ ഡ്രസിങ് കബോഡിൽ ആണോ സാമ്പാർ ഒക്കെ ഉണ്ടാക്കുന്നെ.. വരുൺ വീണ്ടും പാറുവിനെ ചേർത്ത് പിടിച്ചു.. വിട്ടേ.. താഴെ കുറെ ജോലി ഉള്ളതാ... ഇന്ന് തിരുവോണം ആണ് വല്ല വിചാരവും ഉണ്ടോ... വരുണിന്റെ അടുത്ത് നിന്ന് മാറി കൊണ്ട് പാറു ചോദിച്ചു.. അതെന്താ ഞാൻ പൊട്ടൻ ആണോ... കുറച്ച് കഴിഞ്ഞു പോവാം... പാറുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് വരുൺ ചോദിച്ചു... അമ്മേം പൊന്നുവെച്ചിയും മാത്രമേ അവിടെ ഉണ്ടാവു.. മാറ് വരുണേട്ടാ... പാറു വെപ്രാളത്തോടെ പറഞ്ഞു... ഒരു മിനിറ്റ്... നിന്റെ പേടി ഇപ്പോഴും മാറിയില്ലേ... പാറുവിനെ ചുമരിനോട് ചേർത്ത് നിർത്തി കൊണ്ട് വരുൺ ചോദിച്ചു... പാറു ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു... വരുണിന്റെ കൈകൾ സാരിയുടെ ഉള്ളിലൂടെ പാറുവിന്റെ വയറിലേക്ക് ഇഴഞ്ഞു നീങ്ങി... പാറു കുതറി കൊണ്ട് അവനെ നോക്കി.... ഇടുപ്പിലൂടെ കൈ ചേർത്ത് അവളെ വരുണിനോട് ചേർത്ത് നിർത്തി... മാറങ്ങോട്ട്... വരുണിനെ തള്ളി മാറ്റി പാറു സാരി നേരെ ഇട്ടു...അവനെ കൂർപ്പിച്ചു നോക്കി ..

ഉടുപ്പിച്ചു തരാൻ പറ്റിയില്ല.. പക്ഷെ അത് അഴിക്കുന്നത് ഞാൻ ആയിരിക്കും... പാറുവിനെ നോക്കി കുസൃതിയോടെ വരുൺ പറഞ്ഞു... പാറു പുച്ഛിച്ചു കൊണ്ട് മുന്താണി എടുത്ത് അരയിൽ കുത്തി താഴേക്ക് പോയി... എന്ത് രസമാ അല്ലെ... വല്യേട്ടൻ വീതനയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.. ആ വെറുതെ ഇരുന്ന് തിന്നാൻ നല്ല രസാ.. ചിരകുന്ന തേങ്ങ എടുത്ത് തിന്നുന്ന വല്യേട്ടനെ നോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു.. വിശന്നിട്ടു അല്ലെ.. ഇത്‌ വരെ പുട്ട് ആയില്ലേ... തേങ്ങ വായിൽ ഇട്ട് കൊണ്ട് വല്യേട്ടൻ ചോദിച്ചു... ഇപ്പോൾ ആവും ചെക്കാ ഒന്ന് സമാധാനപ്പെട്... അമ്മ വല്യേട്ടനെ നോക്കി പറഞ്ഞു... അച്ഛാ ആദ്യത്തെ കുറ്റി പുട്ട് എനിക്ക് വേണം ട്ടോ... അടുത്ത് നിന്ന് അവിയൽ കഷ്ണം അരിയുന്ന അച്ഛനെ തോണ്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ഓ നീ തിന്നോ... ഞാൻ ഇത്‌ തിന്ന് വിശപ്പ് അടക്കിക്കോളാം... എന്ന് പറഞ്ഞു അച്ഛൻ കാരറ്റ് തിന്നാൻ തുടങ്ങി... അപ്പോഴാണ് പാറുവിന്റെ വരവ്... നീ ഡ്രസ്സ്‌ മാറിയില്ലേ പാറു... പാറുവിനെ നോക്കി വല്യേട്ടൻ ചോദിച്ചു.. ഇല്ല്യാ.. ഇനി ഇപ്പോൾ ഫുഡ്‌ കഴിച്ചു മാറാം.. കുറെ പണി ഇല്ലേ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. വരുൺ സമ്മതിച്ചു കാണില്ല അല്ലെ ഡ്രസ്സ്‌ മാറാൻ... പൊന്നു ചേച്ചി സ്വകാര്യത്തിൽ പാറുവിനോട് ചോദിച്ചു... ആ ചേച്ചി.. ഞാൻ ഓടി പോന്നതാ...

അതെ സൗണ്ടിൽ പാറു മറുപടി പറഞ്ഞു... ഞാനും.... ഇളിച്ചു കൊണ്ട് പൊന്നു പറഞ്ഞു... അമ്മാ.... ഇത്‌ എങ്ങനെ കളർ കൊടുക്കാ...... ബുക്കും എടുത്ത് അടുക്കളയിലേക്ക് വന്നു വാവ ചോദിച്ചു... ഡ്രസ്സ്‌ മാറ്റി ഇങ്ങോട്ട് വാ പെണ്ണെ എത്ര ജോലി ആണ് ഇവിടെ.. വാവയെ മാടി വിളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ആ തിന്നാൻ ഉള്ള ജോലി ഉണ്ട്.. നിന്റെ ഏട്ടൻ തിന്ന് തിന്ന് നിനക്കിനി തിന്നാൻ മുരിങ്ങ തോലും കായ തോലും ചിരട്ടയും ഉണ്ട്.. ത്തിനോ... അച്ഛൻ കെറുവിച്ചു കൊണ്ട് പറഞ്ഞു... ഈ അച്ഛൻ ഞാൻ എവിടെ കേറി പറഞ്ഞാലും അവിടെ വരും.. വാ വാവേ നമുക്ക് പോവാം.. എന്നും പറഞ്ഞു വല്യേട്ടൻ സ്ലാബിൽ നിന്ന് ഇറങ്ങി... രാവിലെ അവളെ ഒരുക്കിയ പോലെ കളറിങ്ങ് ബുക്കിനെ ഒരുക്കണ്ട ട്ടോ വല്യേട്ടാ.. അവള് വെറുതെ വിടൂല.. വല്യേട്ടനെ നോക്കി പാറു ആക്കി പറഞ്ഞു.. ഞാൻ എന്റെ ക്രിയെറ്റിവിറ്റി ചെയ്തു.. അതൊന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല.. സംഭവം ഞാൻ അത്രയ്ക്ക് നന്നായി ചെയ്തത് നിങ്ങൾക്ക് അസൂയ ഉണ്ടാക്കി... ഇനി ഇങ്ങോട്ട് ഒന്നും പറയണ്ട എന്നും പറഞ്ഞു വല്യേട്ടൻ വാവയെയും പൊക്കിയെടുത്ത് പോയി... ഈ ചെക്കന് ഇനി എന്നാണാവോ വെളിവ് വരുവാ... അമ്മ ആരോടെന്നില്ലാതെ പറഞ്ഞു... അമ്മേ... ☹️☹️ വല്യേട്ടനെ പറഞ്ഞപ്പോൾ ഭാര്യയായ പൊന്നു വിളിച്ചു.. ഓ ഞാൻ ഒന്നും പറയുന്നില്ലേ.... എന്നും പറഞ്ഞു അമ്മ ജോലി തുടർന്നു... ഡ്രസ്സ്‌ മാറ്റി ആതുവും നിമ്മി കുട്ടിയും പ്രതാപൻ അങ്കിളും കൂടി കൂടിയപ്പോൾ പണി എല്ലാം ഉഷാറായി... 😌 ***💕

എടി... മഞ്ഞ മതി മഞ്ഞ... ദേ ഇവിടെ മഞ്ഞ കൊടുക്കെടി... വല്യേട്ടൻ പൂവിന്റെ ഇതളിനു മഞ്ഞ കൊടുക്കാൻ പ്രലോഭിപ്പിക്കുകയാണ് വാവയെ... ചോപ്പ് മതി... വരുൺ സ്കെച്ച് എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... വയലറ്റ് മതി... വാവ നിറം കൊടുക്കാൻ തുടങ്ങി... അങ്ങനെ ഇപ്പോൾ നീ വയലറ്റ് കൊടുക്കണ്ട... എന്ന് പറഞ്ഞു വല്യേട്ടൻ മഞ്ഞ സ്കെച്ച് എടുത്ത് കളർ കൊടുക്കാൻ തുടങ്ങി... ഞാൻ പറഞ്ഞില്ലേ ചോപ്പ് മതി എന്ന്... അതും പറഞ്ഞു അപ്പുറത്ത് കൂടെ വരുണും തുടങ്ങി... മാറ് പട്ടികളെ.. ഇതെന്റെ ബുക്ക്‌ ആണ്... വാവ രണ്ടാളെയും തള്ളി മാറ്റി.. അടി പാവി.. പട്ടിയോ.. ഞങ്ങൾ പൈസ കൊടുത്ത് വാങ്ങി തന്നതല്ലേ.. പകുതി അവകാശം എനിക്കും വരുണിനും ഉണ്ട്... വല്യേട്ടൻ ബുക്ക്‌ പിടിച്ചു വലിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... ഞാൻ നിറം കൊടുത്തോളം.. പൊക്കോ... വാവ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.. ആ തക്കത്തിനു വരുൺ ബുക്ക്‌ പിടിച്ചു വലിച്ചു തിരിഞ്ഞിരുന്ന് നിറം കൊടുക്കാൻ തുടങ്ങി... തന്നോ... തന്നോ... ഇരുന്ന് കുമ്പിട്ടു വരക്കുന്ന വരുണിന്റെ പുറത്ത് കയറി മുടിയിൽ പിടിച്ചു വലിച്ച് കൊണ്ട് വാവ പറഞ്ഞു... വരുണേ കൊടുക്കണ്ട.. ഞാൻ മഞ്ഞ കൊടുക്കാൻ പറഞ്ഞപ്പോൾ ഓൾ കേട്ടില്ല.. കൊടുക്കണ്ട... എനിക്ക് താ... വല്യേട്ടൻ കൈ നീട്ടി കൊണ്ട് പറഞ്ഞു.. ആർക്കും തരില്ല.. ഇത്‌ ഞാൻ കളർ കൊടുക്കും.. എന്ന് വരുൺ 🙄🙄🙄 അപ്പൊ വരുണിന്റെ ഒപ്പം നിന്ന വല്യേട്ടൻ ആരായി.. ആ അതന്നെ സസീതോ പീത്തോ.. 😉😉....

അന്റെ ഒപ്പം നിന്ന് ഇയ്യ് നൈസ് ആയിട്ട് ഇന്നേ ഒഴിവാക്കി ലെ.. വേണ്ടാരുന്നു ട്ടോ മുത്ത് മണി...😪😪😪.... കിടന്ന് മൊങ്ങാതെ ബുക്ക്‌ തരാൻ പറ വല്യേട്ടാ... വാവ വല്യേട്ടന്റെ കയ്യിൽ നുള്ളി കൊണ്ട് പറഞ്ഞു... ഈശ്വര എവിടുന്ന് നിന്നും അടി ആണല്ലോ.. തേങ്ങ തിന്ന് ഇരുന്നാൽ മതിയായിരുന്നു (ആത്മ ) അത്രയ്ക്ക് ആയോ ഞാൻ അവിടെ മഞ്ഞ കൊടുത്തിരിക്കും.... എന്നും പറഞ്ഞു വല്യേട്ടൻ മുന്നോട്ട് കുതിച്ചു... പിന്നെ അങ്ങോട്ട് മൂന്നും കൂടി മൂന്നാം ലോക മഹാ യുദ്ധം ആയിരുന്നു എന്ന് വേണേൽ പറയാം... വരുണിന്റെ കയ്യിൽ നിന്ന് വല്യേട്ടൻ ബുക്ക്‌ വാങ്ങും വരുൺ തിരിച്ചും... ഇപ്പോൾ കിട്ടും ഇപ്പോൾ കിട്ടും എന്ന് വിചാരിച്ചു നടുക്ക് കയ്യും നീട്ടി നിൽക്കുന്ന വാവ പ്ലിംഗ് സുല്ലേ ഫാമിലി മൊത്തം സുല്ലേ 💃💃... കാത്തു സൂക്ഷിച്ചോരു കളറിങ്ങ് ബുക്ക്‌ വല്യേട്ടൻ കൊത്തി പോയി അയ്യോ കുഞ്ഞേട്ടൻ കൊത്തി പോയി... കാത്തു വെച്ചൊരു കളറിങ്ങ് സ്കെച് അമ്മാനമാടി പോയി... അയ്യോ അമ്മാനമാടി പോയി ☹️☹️☹️.... (ഈ സുന്ദര സുരലിഭ ദുർഘട നിമിഷത്തിൽ നിലാവ് ചേച്ചിക്ക് വാവ പെണ്ണിന് വേണ്ടി ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യാനേ പറ്റുള്ളൂ മോളുസേ..... ) കിട്ടിയ സ്കെച്ച് എടുത്ത് വാവയും തുടങ്ങി വര.. ബുക്ക്‌ കിട്ടാത്തത് കൊണ്ട് രണ്ട് ഏട്ടൻമാരുടെയും മുണ്ടിൽ ആണെന്ന് മാത്രം... ഫീൽ പ്രതികാരം അത് വീട്ടാൻ ഉള്ളതാണ് 🤫 പുട്ടും കടലയും കൈകളിൽ ഏന്തി വന്ന അമ്മ കാണുന്നത് നിലത്ത് കിടന്ന് ഉരുളുന്ന മൂന്ന് പൊന്നോമന മക്കളെ... വിശ്വേട്ടാ...

ഒരു കാറൽ ആയിരുന്നു അമ്മ... ഒന്ന് പതുക്കെ ഒച്ച ഇട് പെണ്ണെ.. നാട്ടുകാർ ഓടി കൂടും.. എന്തെ വിളിച്ചേ... തലയിലെ തോർത്തു മുണ്ട് അഴിച്ചു മുഖം എല്ലാം തുടച്ചു കൊണ്ട് അച്ഛൻ ഹാളിലേക്ക് വന്നു.... പിന്നാലെ ബാക്കി ഉള്ളവരും.... അമ്മ ചൂണ്ട് വിരൽ ചൂണ്ടി മുന്നോട്ട് നോക്കി... ഇത്‌ കണ്ട അച്ഛൻ നെഞ്ചിൽ കൈ വെച്ചു.... പൊന്നു പാറുവിനെ നോക്കിയപ്പോൾ പാറു ആതുവിന്റെ പിറകിൽ ഒളിച്ചു.... ആതു രസം പിടിച്ചു അവരുടെ വഴക്ക് കാണുവാണ്.... പ്രതാപനും നിമ്മി കുട്ടിയും ആദ്യം മുഖത്തോട് മുഖം നോക്കി പിന്നെ പൊട്ടി ചിരിക്കാൻ തുടങ്ങി... ആതു പറഞ്ഞപ്പോൾ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല.. നേരിട്ട് കണ്ടപ്പോൾ മനസിലായി ഇവിടെ ഇത്ര രസം ആണെന്ന്... അച്ഛനെ പിടിച്ചു കൊണ്ട് ചിരി നിർത്താൻ ശ്രമിച്ചു കൊണ്ട് പ്രതാപ് പറഞ്ഞു... അച്ഛൻ ഒരു വളിച്ച ചിരി ചിരിച്ചു... 😁😁 സൗണ്ട് കേട്ട് വാവ വരുണിന്റേയും വല്യേട്ടന്റെയും അടിയിൽ നിന്ന് നൂഴ്ന്നു വന്നു... അമ്മാ അച്ഛേ കണ്ടോ എന്നേ... വല്യേട്ടൻ മുടി പിടിച്ചു വലിച്ചു.. കുഞ്ഞേട്ടൻ ഇവിടെ ചവിട്ടി.. പാവാട കീറി അമ്മാ.. കണ്ണിൽ കുത്തി... മുഖത്തെല്ലാം വരഞ്ഞു... വാവ ഓരോ സ്ഥലം തൊട്ട് കാണിച്ച് കൊണ്ട് കരഞ്ഞു പറഞ്ഞു... ഞാൻ മുടി പിടിച്ചു വലിച്ചില്ല അമ്മാ.. പിന്നെ പനകൊല അല്ലെ തലയിൽ.. കമിഴ്ന്നു കിടക്കുന്ന വല്യേട്ടൻ എണീറ്റ് കൊണ്ട് പറഞ്ഞു... ദേ പോവുന്നു മുണ്ട്.... 🤣🤣🤣

വല്യേട്ടൻ താങ്ങി പിടിച്ചു മുണ്ട് ഉടുത്തു എല്ലാവരെയും ഒന്ന് നോക്കി.... നേരെ കൊണ്ടോയി പാടത്തു കോലം വെക്കാം... എന്താടാ മുണ്ടിൽ... അച്ഛൻ ആദ്യം ദേഷ്യത്തോടെയും പിന്നെ ആശ്ചര്യത്തോടെയും ചോദിച്ചു... നിങ്ങടെ മകൾ ഇല്ലേ സ്കെച് പേന വെച്ച് കളർ ചെയ്തതാ മുണ്ടിൽ... വല്യേട്ടൻ കെറുവിച്ചു പറഞ്ഞു മുണ്ടിൽ നോക്കി... ചെറിയ മോൻ അവിടെ തന്നെ കിടക്കാൻ ആണോ ഉദ്ദേശിക്കണേ... ഇങ്ങോട്ട് എണീക്ക്... അച്ഛൻ ശബ്ദം എടുത്ത് പറഞ്ഞു.... ഞാൻ ഹാജർ.... വരുൺ എണീറ്റ് നിന്ന് കൊണ്ട് പറഞ്ഞു... മൃഗയയിലെ മമ്മൂട്ടിയെ കാണാൻ ഇതിലും ചേല് ഉണ്ട്.. നീയൊക്കെ മാഷ് തന്നെ ആണോ... അച്ഛൻ തലക്ക് കൈ കൊടുത്തു കൊണ്ട് ചോദിച്ചു... വരുൺ തല ചൊറിഞ്ഞു കൊണ്ട് പാറുവിനെ നോക്കി... അവിടെ ചിരി കടിച്ചു പിടിച്ചു നിൽക്കുവാണ്... കോമാളികൾ.. ഓരോ വേഷം കെട്ടിക്കൊണ്ട്... ഇനി ഈ കൊച്ചിനെ എങ്ങനെ വെളുപ്പികാനാണ്.. തൊലി പോരും ഇനി അതിന്റെ ഉരച്ചാൽ... വാവയെ നോക്കിക്കൊണ്ട് അമ്മ ചോദിച്ചു... എണ്ണ തേച്ചാൽ മാഞ്ഞോളും... ഞങ്ങടെ മുണ്ട് നോക്ക്... വല്യേട്ടൻ തിരിഞ്ഞു കാണിച്ചു... പോയി കഴുകി ഇതിനെ കുളിപ്പിച്ച് കൊണ്ട് വാ എന്നിട്ട് ചായ കുടിക്കാൻ ഇരുന്നാൽ മതി... അച്ഛൻ രാജ ശാസനം വിളംബരം ചെയ്തു... അത് കേട്ടതും വല്യേട്ടൻ വാവയെയും എടുത്ത് റൂമിലേക്ക് ഓടി.. വിശപ്പ് വിശപ്പെയ്...

വരുണും പാത്തും പതുങ്ങി പോയി... പാത്തു പതുങ്ങി കുനിഞ്ഞു നടക്കും കുഞ്ഞി കുഴി മടിയൻ....... വേഗം വാവയെ തേച്ചൊരച്ചു കുളിപ്പിച്ച് ഷർട്ടും മുണ്ടും മാറി താഴേക്ക് ചെന്നപ്പോൾ വല്യേട്ടൻ കണ്ടത് ആദ്യത്തെ കുറ്റി പുട്ട് അച്ഛൻ പ്ലേറ്റിലേക്ക് ഇടുന്നത് ആണ്... നീ എടുത്തോടാ.. എനിക്ക് വേണ്ട ആദ്യത്തെ കുറ്റി പുട്ട് എന്ന് പറഞ്ഞ ആളാണ് കടലയും കൂട്ടി കുഴച്ചു കുഴച്ചു തിന്നുന്നെ 😬😬😬 വല്യേട്ടൻ നന്നായിട്ട് ഒന്ന് ആത്മകഥിച്ചു സ്റ്റൂളിൽ ഇരുന്നപ്പോഴേക്കും അച്ഛൻ ചുമക്കാൻ തുടങ്ങി... ഇത്ര പെട്ടെന്ന് ഏറ്റോ... വല്യേട്ടൻ മനസ്സിൽ ഊറി ഊറി ചിരിച്ചു... പതുക്കെ തിന്ന് അച്ഛാ ആക്രാന്തം കാണിക്കല്ലേ... വല്യേട്ടൻ ഗോൾ കിട്ടിയത് നന്നായി വിനിയോഗിച്ചു.... 🤪🤪 .... പിന്നെ പിന്നെ വരുണും വല്യേട്ടനും വാവയും എങ്ങാനും തമ്മിൽ കണ്ടാൽ അപ്പൊ പുച്ഛിച്ചു മുഖം കോട്ടി പോവും 🤣🤣ജാഡ പുയുക്കൾ... ചായ കുടിക്കാൻ നേരം വൈകിയത് കൊണ്ട് രണ്ട് മണിക്കാണ് ഫുഡടി നടന്നത്.... പച്ചടി കിച്ചടി സാമ്പാർ.... പരിപ്പ് പപ്പടം ഉപ്പേരി... അവിലും പയറും പായസവും ചേർന്നാൽ സദ്യ ഒരുക്കീടാം 💃💃 കറി പാത്രം തുറന്നപ്പോഴേ കറിയുടെ മണം മൂക്കിലേക്ക് അടിച്ചു കയറി... (കറി തുറന്നാൽ കറിയുടെ അല്ലാതെ പിന്നെ പപ്പടതിന്റെ മണം വരുമോ.... ഞാൻ എന്നേ തന്നെ ട്രോളിയതാ 😁😁)

കിടക്കയിൽ നിന്ന് എണീറ്റ് വല്യേട്ടൻ ടേബിളിൽ സ്ഥാനം പിടിച്ചു... അവിടെ അല്ല ഇവിടെ... താഴെ പായ വിരിച്ചു ഇല ഇടുന്നതിനിടയിൽ അച്ഛൻ പറഞ്ഞു... അവിടെ എങ്കിൽ അവിടെ.. ഉണ്ണി ഏട്ടൻ ഫസ്റ്റ്... എന്നും പറഞ്ഞു വല്യേട്ടൻ ചാടി കേറി വലിയ ഇല നോക്കി ഇരുന്നു... പുട്ടോ ഫസ്റ് കഴിക്കാൻ പറ്റിയില്ല സദ്യ എങ്കിലും ആദ്യം കഴിക്കണം (ആത്മ ആത്മ ) വല്ലതും നടക്കുമോ (ഞ്യാൻ 😝) എല്ലാവരും ഇരുന്നു.... ആദ്യം കിട്ടും എന്ന് വിചാരിച്ചു ഈ തറ്റത്തു ഇരുന്ന വല്യേട്ടനെ കണക്കു കൂട്ടലുകളെ തെറ്റിച്ചു അമ്മ അപ്പുറത്ത് നിന്ന് വിളമ്പി.... പഷ്ട് പഷ്ട്.... 🤭🤭🤭 ചാവുമ്പോളും ഇനി എന്നേ ഫസ്റ്റ് വിളിക്കുമോ... മേലേക്ക് നോക്കിക്കൊണ്ട് വല്യേട്ടൻ പിറുപിറുത്തു.... ഉപ്പ്,,, ശർക്കര ഉപ്പേരി,,, കായ വറുത്തത്,,, പച്ചടി,, കിച്ചടി,, പരിപ്പ്,, പപ്പടം,, ഉപ്പേരി,,, അവിൽ,,,, ക്യാബേജ് ഉപ്പേരി,,,, തോരൻ,,, എലിശ്ശേരി,, പുളിശ്ശേരി,, അച്ചാർ,, പുളിയിഞ്ചി,, കൂട്ട് കറി,,, പിന്നെ തുമ്പ പൂ ചോറും അതിൽ കുറച്ച് സാമ്പാറും..... (എന്തെങ്കിലും വിട്ടിട്ടുണ്ടെങ്കിൽ കൂട്ടി ചേർത്തോ 😝) (എനിക്ക് ഇപ്പൊ സദ്യ വേണം 😩😩😩😩) വല്യേട്ടന് പിന്നെ പൊന്നുവും വേണ്ട പാപ്പുണ്ണിയും വേണ്ട.. ചോറിലേക്ക് മറിഞ്ഞു എന്ന് പറയാം... ചൂട് സാമ്പാറും കൂട്ടി ചോറ് വായിലേക്ക് വെച്ചത് മാത്രമേ ഓർമ ഉള്ളൂ... പൊള്ളി പൊള്ളി 😖😖😖....

നാലുപുറം നോക്കി ആരും കണ്ടില്ല എന്ന് മനസ്സിലായതും പിന്നെ ഒന്നും നോക്കിയില്ല... തീറ്റ ആണ് മെയിൻ.... ഒരു മീൻ വറുത്തത് കൂടി ഉണ്ടായിരുന്നേൽ... വല്യേട്ടന്റെ ആത്മ ഇത്തിരി കൂടി പോയോ.. പോയി.. അച്ഛന്റെ നോട്ടം കണ്ടപ്പോൾ മനസിലായി കേട്ടു എന്ന്... ഇതൊന്നും പോരെ വല്യേട്ടാ.... ആതു എത്തി പാളി നോക്കിക്കൊണ്ട് ചോദിച്ചു.. മതി ധാരാളം... 😁😁 അതും പറഞ്ഞു ഒരു പിടി അങ്ങോട്ട് പിടിച്ചു... ലാസ്റ്റ് ഇലയിൽ തന്നെ അട പ്രഥമൻ ഒഴിച്ചു അതിലൊരു പപ്പടവും കൂട്ടി കുഴച്ചു വായിലേക്ക് ഒരു കമിഴ്ത്തൽ ആണ്.... 😉 എല്ലാം കഴിഞ്ഞു ഒരു ഏമ്പക്കവും വിട്ട് എല്ലാവരും എണീറ്റു.... എല്ലാവരും വിശ്രമിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നെങ്കിൽ പാറുവും പൊന്നുവും സാരി ഊരി മാറ്റാനുള്ള തത്ര പാടിൽ ആയിരുന്നു... 💕💕💕💕 വരുൺ വയറൊക്കെ നിറച്ചു ഫാനും ഇട്ട് ബെഡിൽ നിവർന്നു കിടക്കുവാണ്... പാറു റൂമിൽ വന്നു വരുണിനെ ഒന്ന് പാളി നോക്കി കബോഡിനടുത്തേക്ക് ചെന്നു... പേടി ഉണ്ടേ കുട്ടിക്ക്... 😵 കിട്ടിയ ഡ്രസ്സ്‌ എടുത്ത് തിരിഞ്ഞതും വരുണിനെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ നിന്നു... എന്റെ ദൈവേ പേടിപ്പിച്ചു കൊല്ലുമോ... നെഞ്ചിൽ കൈ വെച്ചു വരുണിനെ നോക്കി പാറു ചോദിച്ചു... വരുൺ ഒന്നും മിണ്ടാതെ പാറുവിനെ നോക്കി നിന്നതേ ഉള്ളൂ... അത് ശ്രദ്ധിക്കാതെ പാറു പോവാൻ നിന്നതും വരുൺ അവളെ തടഞ്ഞു നിർത്തി... പാറു എന്താ എന്നുള്ളർത്ഥത്തിൽ വരുണിനെ നോക്കി...

ഞാൻ മുന്നേ ഒരു കാര്യം പറഞ്ഞിരുന്നു.. ഓർമ ഉണ്ടോ... പാറുവിന്റെ മുഖത്ത് കൂടെ വിരൽ ഓടിച്ചു കൊണ്ട് വരുൺ ചോദിച്ചു... കൊറേ കാര്യം പറഞ്ഞിട്ടുണ്ട് അതിൽ ഏതാ... പാറു കാര്യം മനസിലായിട്ടും തല താഴ്ത്തി കൊണ്ട് ചോദിച്ചു.. പെണ്ണുങ്ങളുടെ സൈക്കളോടിക്കൽ മൂവ്മെന്റ്.... വരുൺ പാറുവിന്റെ ചെവിയിൽ ആയി എന്തോ പറഞ്ഞു... (അത് ചോദിച്ചു ആരും വരണ്ട.. അതവർ ഭാര്യയും ഭർത്താവും തമ്മിലുള്ള ഡിങ്ക്ൾഫി ആണ് 🚫) എന്ത് 🙄🙄😲😲...വരുണേട്ടാ കളിക്കല്ലേ ട്ടോ.... വരുണിനെ തള്ളി മാറ്റി പാറു പോവാൻ നിന്നു... പ്ലീസ് പാറുക്കുട്ട്യേ.... പാറുവിനെ പൂണ്ടടക്കം കെട്ടി പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു... നിങ്ങൾക്കിപ്പോ ക്ഷീണം ഇല്ലേ.. കിടക്കണ്ടേ... വരുണിനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു... വരുണിന്റെ ചുണ്ടുകൾ പാറുവിന്റെ കഴുത്തിൽ പതിഞ്ഞതും പാറുവിന്റെ കയ്യിലെ ഡ്രസ്സ്‌ താഴേക്ക് ഊർന്ന് വീണു.. കണ്ണുകൾ അടഞ്ഞു പോവാൻ ശ്രമിക്കുമ്പൊഴേക്കും വരുൺ അവളുടെ മേലുള്ള പിടി വിട്ട് കയ്യിൽ കോരി എടുത്തു ബെഡിലേക്ക് നടന്നു... ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറ്റിക്കോട്ടെ.. എന്താണ്... വരുണിന്റെ കയ്യിൽ കിടന്ന് കുതറി കൊണ്ട് പാറു പറഞ്ഞു... പിന്നെ ഞാൻ എന്തിനാ... ബെഡിൽ കിടത്തി അവളുടെ മുകളിൽ കിടക്കുമ്പോൾ വരുൺ ചോദിച്ചു... പാറു അവളോട് അല്ലാത്ത മട്ടിൽ മുകളിലേക്ക് നോക്കി കിടന്നു... പെണ്ണുങ്ങൾക്ക് സെക്കന്റിൽ സ്വഭാവം മാറും എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്... പാറുവിന്റെ നെറ്റിയിൽ തലോടി കൊണ്ട് വരുൺ പറഞ്ഞു..

ഞാൻ ഒന്ന് കുളിച്ചോട്ടെ വരുണേട്ടാ... വരുണിന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് പാറു കൊഞ്ചി... കഴിച്ച ഉടനെ കുളിക്കാൻ പാടില്ല പെണ്ണെ.. കുറച്ച് കഴിഞ്ഞു കുളിക്കാം... പാറുവിന്റെ മേലിൽ അമർന്നു കിടന്ന് കൊണ്ട് വരുൺ പറഞ്ഞു... അമർത്തല്ലേ.. ഉണ്ടതോക്കെ ഇപ്പോൾ പുറ..... പറഞ്ഞു മുഴുമിപ്പിക്കും മുന്നേ വരുൺ അവളുടെ ചൊടികളെ തന്റേത് മാത്രം ആക്കി മാറ്റി..... ഒന്ന് ഏങ്ങി കൊണ്ട് പാറു അവന്റെ ഷർട്ടിൽ കൊരുത്തു വലിച്ചു.... കണ്ണുകൾ കൂമ്പി അടയുമ്പോൾ കണ്ടു തന്നെ തന്നെ നോക്കി കിടക്കുന്ന തന്റെ പാതിയെ... ചുണ്ടുകളെ സ്വതന്ത്രമാക്കി പാറുവിന്റെ സാരി വരുൺ പറിച്ചു എറിഞ്ഞു... വരുണിനെ തള്ളി മാറ്റി നാണത്തോടെ പാറു തിരിഞ്ഞു കിടന്നു..... ഒരു ചിരിയോടെ അവളുടെ ബ്ലൗസിന്റെ കെട്ടിൽ കൈ മുറുകിയപ്പോൾ പാറു കണ്ണടച്ച് കിടന്നു.. കൈകൾ ബെഡ്ഷീറ്റിൽ മുറുകി.. ചുണ്ട് വിറ കൊണ്ടു.... കെട്ടുകൾ അഴിച്ചു ബാക്കിലെ ഹുക്കിൽ വരുണിന്റെ കൈ പതിഞ്ഞപ്പോൾ ലജ്ജയോടെ പാറു തിരിഞ്ഞു വരുണിനെ മുറുകെ കെട്ടി പിടിച്ചു.... അവളുടെ കവിളിൽ സ്നേഹ മുദ്രണം ചാർത്തി കൊണ്ട് വരുൺ തന്നിൽ നിന്നും അവളെ അടർത്തി മാറ്റി... പാറു മുഖം ഉയർത്തി അവനെ നോക്കി.... വരുൺ ഒരു വശ്യതയോടെ അവളെ നോക്കി...

ഇങ്ങനെ നോക്കല്ലേ.. എനിക്ക് എന്തോ പോലെ... വരുണിന്റെ കണ്ണ് പൊത്തി കൊണ്ട് പാറു പറഞ്ഞു... വരുൺ ഒരു ചിരിയോടെ പാറുവിന്റെ കൈ മാറ്റി... ഡ്രസ്സ്‌ ഓരോന്നായി അഴിക്കുമ്പോൾ പാറു ജാള്യതയോടെ പുതപ്പിനുള്ളിലെക്ക് വലിഞ്ഞു... വരുണിന്റെ സ്നേഹ മുദ്രണം ഏറ്റു വാങ്ങുമ്പോൾ പാറു വീർപ്പു മുട്ടി... അവളുടെ ശരീരത്തിലേ ഓരോ അണുവിലും വരുൺ നിറഞ്ഞു നിന്നു... അവളിലേക്ക് പടർന്നു കേറാൻ തുടങ്ങിയപ്പോഴേക്കും അവനെ ഒന്നൂടി സ്വീകരിക്കാൻ എന്ന വണ്ണം പാറുവിന്റെ രോമങ്ങൾ എഴുന്നേറ്റു നിന്നു.... കണ്ണടച്ച് കൊണ്ട് പാറു അവനെ പുൽകി.....നെറ്റിയിൽ മുത്തി ഒരു കിതപ്പൊടെ വരുൺ അവളിലേക്ക് ചാഞ്ഞു വീണു... ഇനി പോയി കുളിച്ചോ.. ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... പാറു വരുണിനെ കൂർപ്പിച്ചു നോക്കി അവന്റെ നെഞ്ചിലേക്ക് കിടന്നു....................ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story