നിന്നിലലിയാൻ: ഭാഗം 107

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഞെളിഞ്ഞമർന്ന്.... ചാടി നിവർന്നു... തിരിഞ്ഞു കിടന്നു... ഇനി ഉറങ്ങാം... വല്യേട്ടൻ രാവിലെ തന്നെ എന്തൊക്കെയോ പറഞ്ഞു വീണ്ടും ഉറക്കത്തിലേക്ക് വീണു... അരുണേട്ടാ... എണീറ്റെ.. സമയം ഒരുപാട് ആയി.... കുളിച്ചു ഈറനോടെ വന്ന പൊന്നു വല്യേട്ടനെ കുലുക്കി വിളിച്ചു... എന്റെ പൊന്നുവേ ഞാൻ ഒന്ന് ഉറങ്ങട്ടെ... പൊയ്ക്കാ... വല്യേട്ടൻ ഉറക്ക പിച്ചിൽ പറഞ്ഞു... അത്രയ്ക്കയോ... ☹️☹️ അതും പറഞ്ഞു പൊന്നു തലയിലെ തോർത്ത്‌ മുണ്ട് എടുത്ത് വല്യേട്ടന്റെ മുഖത്ത് ഇട്ട് കൊടുത്തു... ന്നിട്ട് രണ്ട് സൈഡിലും കൈ വെച്ചു.. തട്ടി മാറ്റാതിരിക്കാൻ... എന്റെ മുത്തപ്പാ.... അച്ഛാ ഓടിവായോ ഇവളെന്നെ ശ്വാസം മുട്ടിച്ചു കൊല്ലുന്നേ.... എന്നേ ഇഷ്ടം അല്ലേൽ ഞാൻ ഡിവോഴ്സ് ചെയ്തോളാം.. എന്നേ കൊല്ലല്ലേ.. ഞാൻ വേറെ ആളെ കെട്ടി ജീവിച്ചോളാമേ... വല്യേട്ടൻ ചീറി പൊളിച്ചു കരഞ്ഞു.. നിങ്ങള് കെട്ടുമോ.. എന്നേ വേണ്ട വെച്ചിട്ട് കെട്ടുമോ എന്ന്... തോർത്തു മാറ്റിക്കൊണ്ട് പൊന്നു ചോദിച്ചു...

കേട്ടണ്ടേ... വേണേൽ കെട്ടാം... കെട്ടണോ... വല്യേട്ടൻ പൊന്നുവിനെ തന്നെ മിഴിച്ചു നോക്കി... എനിക്കറിയാം നിങ്ങൾക്കിപ്പോ എന്നോട് ഒരു സ്നേഹോം ഇല്ല്യാ.. എപ്പോ നോക്കിയാലും കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ ഒപ്പം.. സ്നേഹിക്കുന്ന ടൈമിൽ എന്തൊക്കെ ആയിരുന്നു.. പൊന്നു മുഖം കോട്ടി കൊണ്ട് പറഞ്ഞു... പ്രേമിക്കുന്ന ടൈമിൽ അങ്ങനെ പലതും പറയും.. ഇയ്യ് അതൊക്കെ വിശ്വസിച്ചാൽ എങ്ങനെയാ... നിന്നെ പ്രേമിക്കുന്നതിനു മുന്നേ ഞാൻ അഞ്ജുവിനെ പ്രേമിച്ചു.. ന്നിട്ട് ഓളെ ഒരീസം രാത്രി ഞാൻ വിളിച്ചു... ഓൾ അപ്പൊ പറഞ്ഞു അരുണേട്ടാ ഞാൻ നാളെ കാണുമ്പോൾ ഉമ്മ തരാം.. അതും ഇവിടെ എന്ന്.. ചുണ്ടിൽ തൊട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു... പൊന്നു എല്ലാം കേട്ട് കിളി പോയി ഇരിക്കുവാണ്... എന്നിട്ട് ഓൾ പിറ്റേ ദിവസം വന്നു പറഞ്ഞു എന്റെ കല്യാണം ഉറപ്പിച്ചു..

എന്നേ വെറുക്കല്ലേ അരുണേട്ടാ.. ശപിക്കല്ലേ അരുണേട്ടാ എന്ന്... വല്യേട്ടൻ അതും പറഞ്ഞു പൊന്നുവിനെ ഇടം കണ്ണിട്ട് നോക്കി... മ്മ് മ്മ്മ്... ആട്ടമുണ്ട് ആട്ടമുണ്ട്.... ഇന്നിവിടെ ഒരു റൊമാൻസ് ഞാൻ ഒപ്പിക്കും...കൊറേ കാലായി എന്നേ നടത്തിക്കുന്നു.. കാല് തേഞ്ഞു നടന്നു നടന്നു ☹️🙄 (വെല്ലുസ് ആത്മ ) എന്നാലും എനിക്ക് ഒരു കാര്യം ഇത്‌ വരെ മനസിലായില്ല... തലേന്ന് രാത്രി അത്രേം സംസാരിച്ചിട്ട് പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും അവൾക്ക് എങ്ങനെ കല്യാണം ശെരി ആയീന്നാ.. ആ പോട്ടെ പുല്ല്.. വല്യേട്ടൻ ഒന്നൂടി പൊന്നുവിനെ മൂട്ടി പാളി നോക്കി... എന്റെ ദൈവമേ... ആ കവിൾ ഒന്ന് ഞെക്കി പിഴിഞ്ഞാൽ ഒരു കൂട് ആംഗ്രി ബേർഡ്സിനെ കിട്ടും 😒😒😒... പൊന്നു ഒന്നും മിണ്ടാതെ പോവാൻ എണീറ്റതും വല്യേട്ടൻ കയിൽ പിടുത്തം ഇട്ടു... മുത്തേ പൊന്നേ പിണങ്ങല്ലേ... എന്തെ കുറ്റം ചെയ്തു ഞാൻ.....

വിടെന്നെ... അഞ്ചു കാത്തിരിക്കുന്നുണ്ടാവും.. പോയി അന്വേഷിക്ക്... എന്നാൽ ഞാൻ രക്ഷപ്പെടും... പല്ല് കടിച്ചു പിടിച്ചു കൊണ്ട് പൊന്നു പറഞ്ഞു... ഒരു പാറകഷ്ണം വായിൽ വെച്ച് തരട്ടെ.. ഇപ്പോൾ ആണേൽ അത് മെറ്റൽ ആയി മാറിക്കോളും... പൊന്നുവിന്റെ പല്ല് ഞെരിക്കൽ കണ്ട് വല്യേട്ടന്റെ ആസനത്തിലെ ക്യോമെഡി 😬😬... കൊഞ്ചാതെ മാറി നിൽക്ക് അങ്ങോട്ട്.. ഏത് നേരത്താണാവോ നിങ്ങളെ പ്രേമിക്കാൻ തോന്നിയത്.... പൊന്നു തലയിലും കൈ വെച്ചു കൊണ്ട് പറഞ്ഞു... ആടി ഞാൻ നിന്നെ കെട്ടിയത് നിന്റെ പുണ്യം ആണ്.. ഇത്രെയും നല്ല ചെറുപ്പക്കാരനെ നിനക്ക് ഈ ജന്മത്തിൽ കിട്ടില്ല... വല്യേട്ടൻ പൊന്നുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... വേറെ എവിടേം ഇല്ലെങ്കിൽ.... ചുണ്ട് ചുളുക്കി കൊണ്ട് വേറെ എങ്ങോട്ടോ നോക്കിക്കൊണ്ട് പൊന്നു പറഞ്ഞു...

വല്യേട്ടൻ പിന്നെ ആ ഗ്യാപ്പിൽ തന്നെ പൊന്നുവിന്റെ ചുണ്ടുകളെ തന്റെ ചുണ്ടുകൾ കൊണ്ട് വിലക്ക് ഇട്ടു.... ഒരു ഞെട്ടലോടെ പൊന്നു വല്യേട്ടനെ ഇറുക്കി പിടിച്ചു.... പിന്നെ കണ്ണടച്ച് കൊണ്ട് അവയെ ഏറ്റുവാങ്ങി.... എടാ നീ വിളിച്ചോ.... അച്ഛൻ റൂമിൽ വന്നു നോക്കുമ്പോൾ കാണുന്നത് മകനും മകളും മ്മ്മ്മ്മ് മ്മ്മ്മ്മ് 🙈🙈🙈....... (പ്യാവം വല്യേട്ടൻ വിളിച്ചിട്ട് അര മണിക്കൂർ ആയി😪😪എന്നിട്ട് ഇപ്പോഴാണോ കേറി വരുന്നേ.. ഉത്തരവാദിത്തം ഇല്ല്യാത്ത തന്തപിടി😇😇😇) കിടക്കയിലേക്ക് കണ്ണ് പോയപ്പോൾ വായിൽ വിരൽ ഇട്ട് കണ്ണും മിഴിച്ചു പാപ്പുണ്ണി അച്ഛന്റെയും അമ്മയുടെയും റൊമാൻസ് കാണുവാ 🤭🤭.... ഈ ചെക്കന്റെ ഒരു കാര്യം.. വാതിൽ അടക്കാൻ പറഞ്ഞാൽ ഒറ്റൊന്ന് കേൾക്കില്ല... അച്ഛൻ ചമ്മിയ ചിരി ചിരിച്ചു കണ്ണ് പൊത്തി കൊണ്ട് വാതിൽ ശബ്ദം ഇല്ലാതെ ചാരി.... വീണേ.... മോളെ... മുണ്ട് ഒന്ന് ശെരിക്ക് ഉടുത്തു കൊണ്ട് അച്ഛൻ അടുക്കളയിലേക്ക് ഓടി... ഓ നിനക്ക് ഇപ്പോൾ എന്നോട് ഒരു സ്നേഹോം ഇല്ല്യാ..

ഏത് നേരവും അടുക്കളയിൽ.... അമ്മയുടെ തോളിൽ നഖം ഇട്ട് ഉരതി കൊണ്ട് അച്ഛൻ പറഞ്ഞു... നിങ്ങടെ ഒപ്പം കിന്നരിക്കാൻ നിന്നാൽ അടുപ്പ് പുകയില്ല... നേരത്തിനു കാറി പൊളിക്കാറുണ്ടല്ലോ ഫുഡ്‌ ഫുഡെന്ന്.... അമ്മ കെറുവിച്ചു കൊണ്ട് പറഞ്ഞു... ഓ ഇനി ഇപ്പോൾ നമ്മളെ ഒന്നും പറ്റുന്നുണ്ടാവില്ല അല്ലെ... അമ്മയുടെ വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ട് അച്ഛൻ ചോദിച്ചു.. അങ്ങോട്ട് മാറി നിൽക്ക് മനുഷ്യ.. കുഴിലേക്ക് കാല് നീട്ടാനായി അപ്പോഴാ റൊമാൻസ്... അമ്മ ഇളിച്ചു കൊണ്ട് പറഞ്ഞു... **💕 ഇന്ന് ഓഫീസിൽ പോവുന്നുണ്ടോ... കുളിച്ചു വരുന്ന വരുണിനെ നോക്കി കൊണ്ട് പാറു ചോദിച്ചു... അതെന്താ ഞാൻ ഓഫീസിൽ പോവാഞ്ഞിട്ടു നിനക്ക് ഇത്ര ദൃതി.. ഏഹ്... പാറുവിന്റെ മൂക്കിൽ പിടിച്ചു വലിച്ച് കൊണ്ട് വരുൺ ചോദിച്ചു... അല്ല ചോദിക്ക്യാ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... പോണില്ല....

ഞാനും പോണില്ല അച്ഛനും പോണില്ല ഏട്ടനും പോണില്ല... ഈ ഒരാഴ്ച ഫ്രീ... പാറുവിന്റെ കവിളിൽ തട്ടി കൊണ്ട് വരുൺ പറഞ്ഞു... സിവനെ.... ഒരാഴ്ച ഞാനും പെട്ടു പൊന്നു ചേച്ചി അതിലേറെ പെട്ടു.... പാറു മേൽപ്പോട്ട് നോക്കി ആത്മകഥിച്ചു വരുണിനെ നോക്കി... എന്താടി നീ ആലോചിക്കുന്നേ... പാറുവിന്റെ നിൽപ് കണ്ട് വരുൺ ചോദിച്ചു... അപ്പൊ ഈ ഒരാഴ്ച ഒരു പരിപാടിയും ഇല്ലേ.. പാറുവിനു ചംചയം... ഇല്ലല്ലോ എന്തെ... വരുൺ പാറുവിനെ കൂർപ്പിച്ചു നോക്കി... മീറ്റിങ്ങും ഇല്ലല്ലേ.... പാറു വരുണിനെ പാളി നോക്കി... കാര്യം ഇപ്പോൾ മനസിലായി.. നീ ഇങ്ങോട്ട് വന്നേ... ചിരിച്ചു കൊണ്ട് പാറുവിനെ പിടിക്കാൻ ആഞ്ഞതും പാറു റൂം വിട്ട് താഴേക്ക് ഓടി... ഇതേ സമയം വല്യേട്ടൻ പൊന്നുവിന്റെ അടി തടഞ്ഞു ഓടി വരുന്ന ടൈം ആയിരുന്നു... വല്യേട്ടനും പാറുവും ക്ലോസ്ഡ് 💥 ചും ചു ചും താ താ താ ചും ചു ചും താ താ താ.... കട്ടിപ്പുഡി കട്ടിപ്പുഡി ഡാ കന്നാളാ കണ്ടവളെ കട്ടിപ്പുഡി ഡാ 🙈🙈🙈🙈 എന്റമ്മച്യേ 😵😵😵😵😵....

വല്യേട്ടന്റെ തീരാ രോധനം ഉയർന്നു... ചക്ക വെട്ടിയിട്ട പോലെ ആണ് പാറു വല്യേട്ടന്റെ മേലിൽ വീണത്... എന്റെ ഒരു കൈ എവിടെടെ.... നമുക്കിന്നു പോണ്ടേ 😝😝..... വല്യേട്ടന്റെ തലയിൽ നിന്ന് തീയും പുകയും ഒക്കെ പോവുന്നുണ്ട്.... അയ്യോ എന്റെ കെട്ടിയോൻ പിഴച്ചു പോയെ... കിട്ടിയ ചാൻസ് മുതലാക്കി കൊണ്ട് പൊന്നു ചിരി കടിച്ചു പിടിച്ചു നെഞ്ചത്തടിച്ചു ഹാളിലേക്ക് വന്നു... ഞാൻ പിഴച്ചില്ല പൊന്നുവേ.. ഇവളെന്നെ പഴുപ്പിക്കാൻ നോക്കിയതാ.... വല്യേട്ടൻ ചിണുങ്ങി കൊണ്ട് പറഞ്ഞു... എല്ലാം കേട്ട് അന്തം വിട്ട് വല്യേട്ടന്റെ മേലിൽ ഞെളിഞ്ഞു കിടക്കുവാണ് പാറു... കൊല്ലാതിരിക്കാൻ പറ്റുമോ 😵😵 പാറുവിനെ നോക്കിക്കൊണ്ട് വല്യേട്ടൻ ചോദിച്ചു... ചോറി.. ഞാൻ കണ്ടില്ല... മൂടും തട്ടി എണീറ്റ് കൊണ്ട് പാറു പറഞ്ഞു... ചൊറി നിന്റെ അപ്പൂപ്പന്...

പാണ്ടി ലോറി പോലെ ഇടിച്ചു കൊല്ലാൻ നോക്കിയിട്ട് എനിക്ക് ചൊറി ആണെന്ന്.. പോടീ മറുതെ... ഊരക്കും കൈ കൊടുത്ത് വല്യേട്ടൻ എണീറ്റു... മോളെ പൊന്നുവേ ഏട്ടനെ നീയൊന്ന് ആ കസേരയിലേക്ക് ലാന്റിക്കെ... പൊന്നുവിനെ മാടി വിളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... പെറുക്കലും ലാന്റലും ഒക്കെ കഴിഞ്ഞു ഒരമ്മ പെറ്റ മക്കളെ പോലെ പൊന്നുവും പാറുവും അടുക്കളയിലേക്ക് കാല് കുത്തി കുത്തിയില്ല 😌😌.....😵😵😵 അച്ഛാഅമ്മാ .... നോ 🙈🙈🙈🙈🙈🙈 കിച്ചണിൽ അതിലും വലിയ ചുംബന മത്സരം നടത്താൻ ഒരുങ്ങുവായിരുന്നു അമ്മയും അച്ഛനും..... രണ്ടാളുടെയും അച്ഛാ അമ്മാ വിളിയിൽ രണ്ടാളും ഞെട്ടി....... അമ്മ തിരിഞ്ഞു കത്തി എടുത്ത് പച്ചക്കറി അറിയാൻ തുടങ്ങി... വീണേ പുട്ട് ആയോടി... ദോശ എടുക്കുന്നതിനിടയിൽ അച്ഛൻ ചോദിച്ചു... ഞങ്ങൾ വന്നില്ലായിരുന്നുവെങ്കിൽ വേറെ എന്തെങ്കിലുമൊക്കെ എടുക്കാമായിരുന്നു.. സ്ലാബിൽ കയറി ഇരുന്ന് കൊണ്ട് പാറു പറഞ്ഞു...

ഒരു കൈയബദ്ധം നാറ്റിക്കരുത്.... അച്ഛൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു... എപ്പോഴും ഈ കൈയബദ്ധം എടുക്കണ്ട.. ഇന്ന് ഞങ്ങൾ കണ്ടു.. പോട്ടെ എന്ന് വെക്കാം... നാളെ പൂത്ത പുത്രൻ വന്നു കണ്ടാലോ.. ഈ ജന്മത്തിൽ അത് വീണ്ടും നടക്കില്ല... പൊന്നു ചിരി അടക്കി കൊണ്ട് പറഞ്ഞു... അങ്കിളെ... അപ്പോഴേക്കും ആതു ഓടി കിതച്ചു വന്നു... ഇനി നിനക്കെന്താ നീയും കണ്ടോ 🙄🙄 അച്ഛൻ ജാള്യതയോടെ ചോദിച്ചു.. എന്ത്.. അതല്ല അങ്കിളെ.. ഇന്ന് പ്രണവ് പെണ്ണ് കാണാൻ വരുന്നുണ്ടെന്ന്... നഖം കടിച്ചു ടെൻഷനോടെ ആതു പറഞ്ഞു.. ആ.. ആര്.. പ്ര.. പ്ര.. പ്ര... അച്ഛൻ വിക്കി വിക്കി ബാലഭൂമിയിലെ വിക്കുണ്ണിയെ വെട്ടിക്കും... പ്ര പ്ര പ്ര അല്ല അച്ഛാ പ്രണവ് ഏട്ടൻ... പാറു തിരുത്തി കൊടുത്തു... അവനെന്തിനാ ഇപ്പോൾ വരുന്നേ.. നാളെ വരാൻ പറ... ഞാൻ ഇതെങ്ങനെ പ്രതാപിനോട് പറയും.. നിക്ക് പേടിയാ... അച്ഛൻ നഖം നോക്കി ചുണ്ട് ചുളുക്കി പറഞ്ഞു.. (അയ്യേ ഇത്‌ വല്യേട്ടനെക്കാൾ കഷ്ടം ആണല്ലോ..

അച്ഛാ ഇച്ചീച്ചി മുള്ളി പോയി വാവാവോ ഉറങ്ങിക്കോ 🤪🤪🤪) അങ്കിളിനെ പറ്റുള്ളൂ... കൈ വിടരുത്... ആതു ആകെ അങ്കലാപ്പിലായി... എന്താ അടുക്കളയിൽ ഒരു വട്ടമേശ സമ്മേളനം... അങ്ങോട്ട് വന്ന പ്രതാപ് ചോദിച്ചു... അതിന് മാമേ ഞങ്ങൾ വട്ടത്തിൽ അല്ലല്ലോ ചതുരത്തിൽ അല്ലെ നിൽക്കുന്നെ... പാറു അതിർത്തിയിൽ കിടന്ന് ഗോൾ അടിച്ചു.. ആ എന്നാ പറയ് എന്താ ചതുരമേശ സമ്മേളനം.. ഏഹ്... പ്രതാപ് അവർക്ക് പറ്റിയ ആളാ 😁😁 പറയ്.... ആതു അച്ഛനെ നോക്കി കണ്ണ് കാണിച്ചു... അതോ.. അതില്ലേ.. പ്രതാപ..നമ്മടെ ആതു മോളെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്.. ഞാൻ പറഞ്ഞതാ അവള് ചെറുതാ ഇപ്പോൾ കെട്ടിക്കുന്നില്ല എന്ന്.. അവര് നിർബന്ധം പിടിക്കുവാ... അച്ഛൻ പതുക്കെ എസ്‌കേപ്പ് അടിക്കാൻ നോക്കി... എടി അങ്കിൾ കാല് മാറി... ആതു സങ്കടത്തോടെ പറഞ്ഞു.. എന്റെ കൊച്ചേ കാല് മാറിയതല്ലാ.. മുണ്ട് ഇടയിൽ കേറിയത് കൊണ്ട് അങ്ങനെ തോന്നുന്നതാ... ലെ വീണാമ്മ.... 🙄🙄

ഒരുമ്മ വെക്കാൻ നോക്കിയപ്പോഴേക്കും അമ്മടെ റിലേ താഴെ എത്തി.. അപ്പൊ ഒന്ന് ഉമ്മിച്ചിരുന്നേൽ പെറുക്കി എടുക്കേണ്ടി വന്നേനെ 😉😉.... ആതു അതിനൊന്നു ഇളിച്ചു കാണിച്ചു... അതിനെന്താ വിശ്വ.. അവര് വരട്ടെ.. വയസ് 22 ആയില്ലേ.. നമുക്ക് നോക്കാം.. ഞങ്ങൾ ഇപ്പോൾ വന്നത് തന്നെ അവളുടെ കാര്യം നോക്കാൻ വേണ്ടിയാ... പ്രതാപ് അച്ഛൻ ആതുവിനെ നോക്കിക്കൊണ്ട് പറഞ്ഞു... ആതുവിന്‌ ആണേൽ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ... മനസിലൊരു പതിനായിരം ലഡ്ഡു പൊട്ടി 💥 പിന്നെ അങ്ങോട്ട് ഒരുക്കലും പിടിക്കലും ആയിരുന്നു... ചുരിദാർ മതി... പ്രണവിന്റെ അമ്മക്ക് അതാണ് ഇഷ്ടം.... പാറു ഡ്രസ്സ്‌ തപ്പുന്നതിനിടയിൽ ആതു പറഞ്ഞു... ആഹ്... പാറു ഒന്ന് മൂളി... കണ്മഷി നല്ല കട്ടിയിൽ എഴുതണേ... പ്രണവിന് അതാണ്‌ ഇഷ്ടം 😌😌

പൊന്നുവിനെ നോക്കി ആതു പറഞ്ഞു.. മ്മ്... പൊന്നു ഒന്ന് മുരണ്ടു... വാവേ ആ മാല എടുത്താൽ മതി.. പ്രണവിന്റെ അച്ഛന് സിമ്പിൾ ആണ് ഇഷ്ടം.. ആ ആതു... വാവ വായ തുറന്ന് പറഞ്ഞു... ആ കല്ല് വെച്ച പൊട്ട് മതി..... പൊട്ട് തപ്പുന്നതിനിടയിൽ ആതു സ്വയം പറഞ്ഞു... എന്നാ പിന്നെ നീ എന്താന്ന് വെച്ചാൽ ചെയ്യ്‌... പൊന്നു പൊട്ടും കണ്മഷിയും ചുരിദാറും മാലയും എല്ലാം ആതുവിന്റെ മുന്നിലേക്ക് ഇട്ടു കൊടുത്തു.. അല്ല നിങ്ങള് ഒരുക്കിയാൽ മതി.. ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്നാണല്ലോ... ആതു തല മാന്തി കൊണ്ട് പറഞ്ഞു.. എന്നാൽ പിന്നെ വായ അടച്ചിരിക്ക് കൊതുകെ.. വാവ കൌണ്ടർ അടിച്ചു.... അങ്ങനെ കുറെ നേരത്തെ പരിശ്രമത്തിനു ശേഷം ആതുവിനെ സിംപിൾ ആയി ഒരുക്കി താഴേക്ക് കൊണ്ടു വന്നു... കുറച്ച് കഴിഞ്ഞപ്പോഴേക്കും മുറ്റത്തു കാർ വന്നു നിന്നു... നിമ്മി... വീണേ.. അവരെത്തി വന്നേ.. അച്ഛൻ സിറ്റ് ഔട്ടിൽ നിന്ന് വിളിച്ചു പറഞ്ഞു...

അമ്മയും നിമ്മി കുട്ടിയും ചാടി തുള്ളി പുറത്തേക്ക് പോയി... ഒരു ഗ്ലാസിൽ കുറച്ച് മധുരം ഇട്ടാൽ മതി... ആതു ഇളിച്ചു കൊണ്ട് പറഞ്ഞു.. അമ്മായിഅച്ഛന് മധുരം പാടില്ലായിരിക്കും... പൊന്നു ആതുവിനെ നോക്കി ചോദിച്ചു.. മ്മ് മ്മ്മ്.... ആതു മൂളി തലയാട്ടി... ഓഹ്... ഇവളെ ഞാൻ... പൊന്നു പാറുവിനെ ദയനീയമായി നോക്കി.. പാറു വായ പൊത്തി ഇരുന്ന് ചിരിക്കുവാണ്... മോളെ ആതു വന്നേ... അപ്പോഴേക്കും നിമ്മി കുട്ടി വന്നു ആതുവിനെ പിടിച്ചു വലിച്ച് കൊണ്ടു പോയി... പിന്നാലെ ജ്യൂസും പലഹാരവും എടുത്ത് പൊന്നുവും പാറുവും.... വല്യേട്ടനും വരുണും ഞെളിഞ്ഞു പ്രണവിന്റെ വലം കയ്യും ഇടം കയ്യും ആയി ഇരിക്കുന്നുണ്ട്..

ഫാവി അളിയൻ 😍😍🤭🤭.... അപ്പോഴാണ് ഉമ്മറത്തു നിന്ന് ചവിട്ടി തുള്ളി ദേവു വന്നത്... നീയെന്താടി ഫോൺ വിളിച്ചാൽ എടുക്കാതെ... വന്നപ്പോൾ തന്നെ പാറുവിനെ കണ്ട് ദേവു ഗർജ്ജിച്ചു... പാറു കണ്ണ് കൊണ്ട് മുന്നോട്ട് ചൂണ്ടി... ദേവു നട്ടം തിരിഞ്ഞു നോക്കിയപ്പോൾ ദേ നമ്മുടെ കോളേജ് കാമുകൻ ഇരുന്ന് ജ്യൂസ്‌ കുടിക്കുന്നു... ലാസ്റ്റ് പ്രണവ് ഏട്ടൻ ഇവിടം വരെ എത്തിയല്ലേ... കൊച്ച് കള്ളൻ 🤭🤭 ദേവു ഇളിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു... ഇനി എന്താവുമോ എന്തോ !!!! ...............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story