നിന്നിലലിയാൻ: ഭാഗം 112

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

കാർ ദേവുവിന്റെ വീടിന്റെ മുന്നിൽ എത്തി.. വല്യേട്ടൻ കാറിൽ നിന്ന് ഇറങ്ങി ടൂൾസ് എല്ലാം അരയിൽ ഇല്ലേ എന്ന് തപ്പി നോക്കി... നിക്ക് നിക്ക് പോവല്ലേ... ഗേറ്റ് കടന്ന് പോവാൻ നിന്ന പാറുവിനെയും വരുണിനെയും തടഞ്ഞു നിർത്തി കൊണ്ട് വല്യേട്ടൻ പറഞ്ഞു... എന്ത്... പാറു വല്യേട്ടനെ സംശയത്തോടെ നോക്കി... ഒരു നല്ല കാര്യത്തിന് പോവല്ലേ... പ്രാർത്ഥിച്ചു വലത് കാല് വെച്ച് കേറിക്കോ... വല്യേട്ടൻ രണ്ട് കയ്യും നെഞ്ചോട് ചേർത്ത് വെച്ചു... ഇവർക്കൊക്കെ തല്ല് കിട്ടിയാലും എനിക്ക് മാത്രം കിട്ടല്ലേ... ദൈവമേ മിന്നിച്ചേക്കണേ 🙏🙏... മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് വല്യേട്ടൻ ഓർമ ഇല്ലാതെ ഇടത് കാല് വെച്ച് കയറി 🤭🤭🤭... എടാ കാല് വെച്ചത് മാറിയെടാ.. ഒന്നും കൂടി റിവേഴ്‌സ് അടിക്കാം... വല്യേട്ടൻ തിരിഞ്ഞു വരുണിനെ നോക്കി കൊണ്ട് ചോദിച്ചു... ഓ.. അപ്പോഴേക്കും ദേവുവിന്റെ ജീവൻ പോയി കാണും.. വല്ല്യേട്ടൻ ഇങ്ങോട്ട് വന്നേ... പാറു വല്യേട്ടന്റെ കയ്യിൽ പിടിച്ചു വലിച്ചു... എന്നാലും... വല്യേട്ടൻ നിലത്ത് അള്ളിപ്പിടിച്ചു നിന്ന് കൊണ്ട് ചോദിച്ചു... ഒരെന്നാലും ഇല്ല്യാ.. വാ ഇങ്ങോട്ട്... വല്യേട്ടനെ വലിച്ച് കൊണ്ട് വരുൺ നടന്നു... എടാ ഇതൊക്കെ എടുത്ത് കളയട്ടെ.. സേഫ്റ്റി ആണ് പ്രധാനം... എന്നും പറഞ്ഞു മുറ്റത്തു കിടക്കുന്ന ഓലമെടൽ എല്ലാം എടുത്ത് വല്യേട്ടൻ തൊടിയിലേക്ക് നീട്ടി എറിഞ്ഞു...

പാറു നീ കേറി നോക്ക്.... പാറുവിനെ മുന്നിലേക്ക് ഉന്തി കൊണ്ട് വല്യേട്ടൻ പറഞ്ഞു... ആന്റി കരയുവാ... പാറു സ്റ്റെപ്പിൽ നിന്ന് തല ഉള്ളിലേക്ക് ഇട്ട് നോക്കി വെപ്രാളത്തോടെ പറഞ്ഞു.. എന്നാ വാ നമുക്ക് പോവാം.. തിരിഞ്ഞു നിന്ന് കൊണ്ട് വല്യേട്ടൻ പറഞ്ഞു... ദേവു വിളിച്ചിട്ട് അല്ലേ നമ്മൾ വന്നേ.. എന്താണെന്ന് അന്വേഷിക്കണ്ടേ.. മുന്നിട്ടിറങ്ങിയിട്ട് ഇപ്പോൾ മുങ്ങുവാണോ... വരുൺ വല്യേട്ടനെ പിടിച്ചു വെച്ചു കൊണ്ട് പറഞ്ഞു... മുങ്ങുവല്ല മുള്ളാൻ മുട്ടിയിട്ടാ... ദയനീയമായി വല്യേട്ടൻ പറഞ്ഞു.. ഇതൊക്കെ തീർപ്പാക്കിയിട്ട് വിസ്തരിച്ചു മുള്ളാ... അതും പറഞ്ഞു പാറു ഫോൺ എടുത്ത് ദേവുവിനെ വിളിച്ചു... എടി എത്തിയോ.. ഇവിടെ ഭയങ്കര മൂട്ട ആടി.. മേലെല്ലാം ചൊറിഞ്ഞു കൊണ്ട് ദേവു പറഞ്ഞു.. നിന്നോടാരാ മച്ചിൽ കയറി ഇരിക്കാൻ പറഞ്ഞെ... ഞങ്ങൾ മുറ്റത്തു ഉണ്ട്.. ഇറങ്ങി വാ... പാറു വല്യേട്ടനെയും വരുണിനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു... അമ്മ തല്ലിയാൽ പിടിച്ചു മാറ്റാൻ വന്നേക്കണേ... നിങ്ങളാണ് എന്റെ പ്രതീക്ഷ.... ഞാൻ ഏതാണ്ടൊക്കെ സെറ്റ് ആക്കി വെച്ചിട്ടുണ്ട്... ശെരി ഞാൻ വരുവാ.. എന്നും പറഞ്ഞു ദേവു ഫോൺ കട്ട്‌ ആക്കി... വാ.. കേറിനോക്കാം... എന്നും പറഞ്ഞു വരുൺ മുന്നിൽ നടന്നു അകത്തേക്ക് കയറി... ആന്റി...

വരുണിന്റെ ബാക്കിൽ നിന്ന് കൊണ്ട് പാറു വിളിച്ചു... ആ നിങ്ങൾ വന്നോ.. ഇരിക്ക്.. ദേവുവേ...... അമ്മ അകത്തേക്ക് നോക്കി വിളിച്ചു... എടി ഇവര് തമ്മിൽ പ്രശ്നം ഒന്നും ഇല്ല്യാ.. നോക്കിക്കേ എന്ത് സ്നേഹത്തിൽ ആണ് ദേവു എന്ന് വിളിക്കുന്നെ.. നമ്മടെ ആവശ്യം ഒന്നും ഇല്ല്യാ... വല്യേട്ടൻ പാറുവിന്റെ ചെവിയിൽ പിറുപിറുത്തു... മിണ്ടാതിരിക്ക് വല്യേട്ടാ... വല്യേട്ടന്റെ തുടയിൽ പിച്ചി കൊണ്ട് പാറു ആന്റിക്ക് ചിരിച്ചു കൊടുത്തു... എന്താ മോളെ ഞാൻ കേൾക്കുന്നെ.. ഇതിനാണോ ഞാൻ ഇവളെ കോളേജിലേക്ക് പഠിപ്പിക്കാൻ വിടുന്നെ... അച്ഛൻ എങ്ങാനും അറിഞ്ഞാൽ.... കണ്ണ് തുടച്ചു കൊണ്ട് അവിടെ വന്നു നിൽക്കുന്ന ദേവുവിനെ ചൂണ്ടി കൊണ്ട് ആന്റി പറഞ്ഞു... അമ്മ അവരെ എന്തിനാ കുറ്റപ്പെടുത്തുന്നെ.. ഇവരാരും നിർബന്ധിച്ചിട്ടല്ല ഞാൻ വന്തേട്ടനെ... അല്ല ശ്രാവന്ത് ഏട്ടനെ സ്നേഹിച്ചത്... ദേവു നഖം നോക്കിക്കൊണ്ട് പറഞ്ഞു... നീ മിണ്ടാതെ ഇരിക്കെടി.. മുറ്റത്തു കിടക്കുന്ന മടൽ എടുത്ത് ഒന്ന് തന്നാൽ കാണാ... ആന്റി കത്തി ജ്വലിച്ചു കൊണ്ട് പറഞ്ഞു.. അയ്യോ ആന്റി അതൊക്കെ ഞാൻ എപ്പോഴേ തൊടിയിലേക്ക് വലിച്ചെറിഞ്ഞു... വല്യേട്ടൻ നിഷ്കു ഭാവത്തിൽ പറഞ്ഞു... നശിപ്പിച്ചു.. വരുൺ ഒരു വളിച്ച ചിരി ദേവുവിന്റെ അമ്മക്ക് ചിരിച്ചു കൊടുത്തു... അല്ല ഇതാരാ...

ആന്റി ഇത്തിരി സംശയത്തോടെ ചോദിച്ചു... ഓഹ് എന്നേ മനസിലായില്ലേ അമ്മായി.. ഞാൻ ഇവന്റെ ചേട്ടൻ ആണ്... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... മ്മ്.. എന്റെ സാറേ നിങ്ങൾക്ക് ഇവളെ ഒക്കെ ഇടക്കൊന്നു ശ്രദ്ധിചൂടെ.. ഇവളുടെ അച്ഛനെങ്ങാനും അറിഞ്ഞാൽ.... ആന്റി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.. അപ്പൊ അമ്മായിക്ക് കുഴപ്പം ഒന്നും ഇല്ലല്ലേ... വല്യേട്ടൻ ഇളിച്ചു കൊണ്ട് ചോദിച്ചു... ഏതേടാ ഈ പന്നി എന്നർത്ഥത്തിൽ ആന്റി വല്യേട്ടനെ ഒന്ന് നോക്കി... ആന്റി.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. അങ്കിളിനോട് ഞാൻ സംസാരിക്കാം.... അവളെന്റെ കൂടപ്പിറപ്പ് അല്ലേ... സ്നേഹിച്ചു എന്നൊരു തെറ്റല്ലേ അവൾ ചെയ്തിട്ടുള്ളു... പാറു മുട്ട് കുത്തി ഇരുന്ന് കൊണ്ട് പറഞ്ഞു... അതെ അമ്മേ.. ഒന്ന് സമ്മതിപ്പിക്ക് അമ്മേ.... ഞാൻ അല്ലേ അമ്മേ.. ഞാൻ നന്നായി പഠിച്ചോളാം അമ്മേ... ദേവുവും കൂടെ കേറി അമ്മയെ സോപ്പിട്ടു.. നിന്ന് കിണുങ്ങാതെ പോയി ചായ ഉണ്ടാക്കേടി... ദേവുവിനെ നോക്കി അമ്മ ചീറി... അത് കേട്ടതേ ദേവു അകത്തേക്ക് ഓടി... ആന്റി ഇപ്പോൾ എന്റെ കാര്യം തന്നെ നോക്ക്... വരുൺ എന്തോ പറയാൻ വന്നതും... അതന്നെ ഇവളും ഇവനും എന്തായിരുന്നു.. വെട്ടും കുത്തും മാത്രേമേ ഇല്ലാതിരുന്നു കാണു... കെട്ടിയ സമയത്ത് എന്റെ അമ്മേ എന്നും വഴക്ക് ആയിരുന്നു..

ഇവനെ ഒന്ന് തൊടാൻ പോലും സമ്മതിച്ചിരുന്നില്ല.. പിന്നെ ഞാൻ ആണ് ഒന്ന് ഇവളെ മോട്ടിവേറ്റ് ചെയ്ത് ഇവിടം വരെ എത്തിച്ചത്... വല്യേട്ടൻ ഇളിച്ചു കൊണ്ട് അവരെ നോക്കി... യെപ്പോ... 😵🙄 എന്ന അവസ്ഥയിൽ ഇരിക്കുവാണ് പാറു... വരുണിന്റെ വായിലൂടെ പൊക ഒക്കെ വരുന്നുണ്ടെന്ന് തോന്നുന്നു.... 😤😤 എടാ ഇതിത്ര സിമ്പിൾ ആയിരുന്നോ.. ഞാൻ പോയി അരയിലുള്ളത് ഒക്കെ കളഞ്ഞിട്ട് വരട്ടെ.... വരുണിന്റെ ചെവിയിൽ വല്യേട്ടൻ ചോദിച്ചു.. കളയാൻ വരട്ടെ അവളുടെ അച്ഛൻ ഒരു ഗുണ്ട ആണെന്നാ കേട്ടത്... ചിലപ്പോൾ ആവശ്യം വരും.... വരുൺ വല്യേട്ടനിട്ട് തിരിച്ചും താങ്ങി.. ആണോ.. എന്നാൽ അവിടെ ഇരിക്കട്ടെ... പേടി പുറത്ത് കാണിക്കാതെ വല്യേട്ടൻ അരയിൽ തപ്പി കൊണ്ട് പറഞ്ഞു.... ആന്റി ഒന്ന് കൊണ്ടും പേടിക്കണ്ട.. നമ്മൾ മാത്രേ അറിഞ്ഞുള്ളു.. ഇഷ്ടം ആണേൽ സാധാ പോലെ പെണ്ണുകാണൽ ചടങ്ങ് നടത്തി കഴിപ്പിച്ചാൽ മതി.. ഞാൻ പഠിപ്പിക്കുന്ന കുട്ടി ആണ് ശ്രാവന്ത്.. പുകഴ്ത്തി പറയുവല്ല നല്ല ടാലന്റഡ് ആണ്... വരുൺ ഒരു അനുനയത്തിന് ശ്രമിച്ചു... എന്തായാലും അവളുടെ അച്ഛൻ വരുന്നുണ്ട് ചോദിക്കാം... അമ്മ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.. അയ്യേ.. ഇതിനെ കണ്ടാൽ ഒരു ഗുണ്ടയുടെ ലുക്ക്‌ ഒന്നും ഇല്ലെടാ.. എന്നേക്കാൾ കുറച്ച് തടിയും ഹൈറ്റും ഉണ്ട് അത്രേ ഉള്ളൂ...

കൊമ്പൻ മീശയും കുടവയറും ഉണ്ടക്കണ്ണും ഒക്കെ പ്രതീക്ഷിച്ചിരുന്ന വല്യേട്ടൻ ദേവുവിന്റെ അച്ഛനെ കണ്ടപ്പോൾ വല്യേട്ടൻ പറഞ്ഞു... ആത്മകഥം കുറച്ച് കൂടി പോയത് കൊണ്ട് വരുൺ വല്യേട്ടന്റെ തുടയിൽ ഒന്ന് പിച്ചി... ഔച്... നിങ്ങൾ ഭാര്യയും ഭർത്താവും മാറി മാറി പിച്ചാൻ നിങ്ങൾ പിച്ചൽ മത്സരത്തിന് പോവുന്നുണ്ടോ... തുട ഉഴിഞ്ഞു കൊണ്ട് വല്യേട്ടൻ ചോദിച്ചു.. ഒന്ന് വായ അടച്ചിരിക്ക് വല്യേട്ടാ.. പാറു കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി... അതേയ് അങ്ങേര് ഗുണ്ട ഒന്നും അല്ല..പട്ടാളം ആണ്.. ഇപ്പോൾ ലീവിന് വന്നതാ.. വല്യേട്ടനെ നോക്കിക്കൊണ്ട് ആന്റി പറഞ്ഞു... എടി അപ്പോൾ ഒറ്റിയത് ആണല്ലേ... നേരത്തെ പറഞ്ഞിരുന്നേൽ ഞാൻ ഇങ്ങോട്ട് വരില്ലായിരുന്നു.. അറ്റ്ലീസ്റ്റ് ഞാൻ ഒരു വെട്ടുകത്തി എങ്കിലും എടുത്തേനേ... പട്ടാളത്തിന്റെ കയ്യിൽ തോക്ക് ഉണ്ടാവുമെടാ.. എനിക്കിപ്പോ പൊന്നുവിനെ കാണണം.. വരുണിന്റെ പുറകിലേക്ക് തല മാറ്റി കൊണ്ട് വല്യേട്ടൻ പറഞ്ഞു... മിണ്ടല്ലേ... അങ്കിൾ വരുമ്പോൾ ബഹുമാനിക്കണം... കേട്ടല്ലോ... വല്യേട്ടന്റെ ചെവിയിൽ വരുൺ പറഞ്ഞു... ചായ ഉണ്ടാക്കാൻ പോയ ആളെ ഇതുവരെ കണ്ടില്ലല്ലോ... അകത്തേക്ക് നോക്കിക്കൊണ്ട് വല്യേട്ടൻ ചിന്തയിൽ ആണ്ടു... പാറു പതുക്കെ അകത്തേക്ക് വലിഞ്ഞു 🤭🤭... ഗുഡ് മോർണിംഗ് സാർ...

ദേവുവിന്റെ അച്ഛൻ അകത്തേക്ക് വന്നതും സല്യൂട്ട് കാണിച്ചു കാല് നിലത്ത് അടിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... പെട്ടെന്ന് ആയതിനാൽ ദേവുവിന്റെ അപ്പുറത്തേക്ക് ഒന്ന് ചാടി മാറി... വല്യേട്ടൻ എന്താ ഈ കാണിക്കുന്നേ... വരുൺ ചിരിക്കുന്ന പോലെ കാണിച്ചു കൊണ്ട് ചോദിച്ചു... പട്ടാളക്കാരോട് ഇങ്ങനെ അല്ലേ ബഹുമാനിക്കേണ്ടത്... കാലിൽ വീഴണോ വരൂണെ... പാറു സ്ഥലം കാലിയാക്കി... മുന്നോട്ട് രണ്ടടി വെച്ചിട്ട് വല്യേട്ടൻ പറഞ്ഞു... അവിടെ നിക്ക്..... സോറി അങ്കിൾ ഏട്ടൻ അറിയാതെ... വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു... ആരാ മനസിലായില്ല... പട്ടാളം വല്യേട്ടന്റെ തൊട്ടടുത്ത ചെയറിൽ ഇരുന്ന് കൊണ്ട് പറഞ്ഞു... നീ ഇങ്ങോട്ട് ഇരിക്കെടാ.. ഞാൻ അപ്പുറത്തേക്ക് ഇരിക്കാം... പട്ടാളം അടുത്ത് വന്നു ഇരുന്നതും വല്യേട്ടൻ നിന്ന് താളം ചവിട്ടി... ഏട്ടാ.. ഇത്‌ നമ്മുടെ പാറുവിന്റെ ഭർത്താവ് ആണ്... ആന്റി വന്നു പരിചയപ്പെടുത്തി... ആഹാ നമ്മടെ വരുൺ സാർ.. നിക്കാതെ ഇരിക്കേടോ... പട്ടാളം പുഞ്ചിരിയോടെ പറഞ്ഞു... ക്ണിം.... വല്യേട്ടൻ പട്ടാളം ചിരിച്ച സന്തോഷത്തിൽ ഇരിക്കാൻ മുതിർന്നതും അരയിൽ നിന്ന് സ്പാന്റർ നിലത്തേക്ക് വീണു... ഇതെന്താ ഇത്‌.... പട്ടാളം സംശയത്തോടെ ചോദിച്ചു... ഇതറിയില്ലേ.. സ്പാന്റർ.. ഏട്ടന് ചൊറിച്ചിലിന്റെ അസുഖം ഉണ്ടേ.. അപ്പൊ ചൊറിയാൻ വേണ്ടി കയ്യിൽ കൊണ്ട് നടക്കുന്നതാ....

അല്ലേ ഏട്ടാ... വരുൺ ആക്കിയ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു... അതെയതെ... വല്യേട്ടനും ഇളിച്ചു കാണിച്ചു... പിന്നെ എന്തോക്കേ.. പാറു വന്നില്ലേ... പട്ടാളം വരുണിനെ നോക്കിക്കൊണ്ട് ചോദിച്ചു... ആ അവൾ ഞങ്ങളെ കൊലക്ക് കൊടുത്ത് അകത്തേക്ക് പോയി... വല്യേട്ടൻ വെട്ടി തുറന്നു പറഞ്ഞു... ഏഹ്.. അതെന്താ അങ്ങനെ... പട്ടാളം ഭാര്യയെ നോക്കി.... ഭാര്യ വരുണിനെയും... അപ്പോഴേക്കും ചായയും കൊണ്ട് ദേവുവും പാറുവും വന്നു.... അങ്കിൾ ഞങ്ങൾ ഇപ്പോൾ വന്നത് എന്തിനാണെന്ന് വെച്ചാൽ... പാറു പറഞ്ഞു നിർത്തി വല്യേട്ടനെ നോക്കി... നീയെന്തിനാ എന്നേ നോക്കുന്നെ.. നിന്റെ കെട്ട്യോനെ നോക്കിക്കോ... ഇടത് കാല് വെച്ച് കയറിയപ്പോഴേ ഞാൻ ആലോചിച്ചതാ... വല്യേട്ടൻ പാറുവിന്റെ മുഖത്ത് നോക്കാതെ ചുമരിലേക്ക് നോട്ടം പായിച്ചു.. തോക്ക് വല്ലതും 😁😁.... എന്താണ് സാറെ പാറുവിനൊരു മുഖവുര... പട്ടാളം വരുണിനെ നോക്കി... അച്ഛേ ഞാൻ പറയാം... കഴിഞ്ഞ ലീവിന് അച്ഛൻ വന്നപ്പോൾ ഞാൻ ഒരു ശ്രാവന്തിനെ പറ്റി പറഞ്ഞത് ഓർമ ഉണ്ടോ... ദേവു ധൈര്യത്തോടെ ചോദിച്ചു... ആ നിന്റെ പിന്നാലെ നടക്കുന്നുണ്ട്.. നീ ഇഷ്ടം പറഞ്ഞു എന്ന് പറഞ്ഞതല്ലേ.. അവനാണോ ഇവൻ.. വല്യേട്ടനെ ചൂണ്ടി കൊണ്ട് പട്ടാളം ചോദിച്ചു... ഇവളെ കെട്ടാൻ അത്രക്ക് ഹദഭാഗ്യൻ ഒന്നും അല്ല ഞാൻ...

വല്യേട്ടൻ പിറുപിറുത്തു.... ഏയ് ഇത്‌ സാറിന്റെ ഏട്ടൻ ആണ്.... അമ്മ നൈസ് ആയിട്ട് ഫോൺ വിളിച്ചത് പൊക്കി... അതിന്റെ വക്കാലത്തിന് ഞാൻ ഇവരെ വിളിച്ചു.... ദേവുവിന് കൂസൽ ഇല്ല്യാ... എടാ തന്തേം മോളും ഒന്നാവുന്ന ലക്ഷണം ആണ്.. ചായ കുടിച്ചു നൈസ് ആയിട്ട് മുങ്ങിയാലോ.... വല്യേട്ടൻ വരുണിനെ തോണ്ടി... ചായ കുടിച്ചാൽ മൂത്രം പോവില്ലേ... വരുൺ നൈസ് ആയിട്ട് താങ്ങി.. ഇല്ലെടാ പട്ടാളത്തെ കണ്ടപ്പോൾ കേറി പോയി... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... എടി ദേവാ.. നിനക്ക് അച്ഛൻ നല്ലൊരു പട്ടാളക്കാരനെ സെറ്റ് ആക്കി തരാമെഡി... പട്ടാളം ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്തിന് വെടി കൊണ്ട് ചാവാനോ.. 🙄🙄.. ലെ വല്യേട്ടൻ... (ഒരിക്കലും പട്ടാളക്കാരെ പുച്ഛിച്ചതല്ല ട്ടോ.. ആരും അങ്ങനെ വിചാരിക്കരുത്🙏🙏🙏 ).. വേണ്ട അച്ഛാ എനിക്ക് വന്തേട്ടനെ മതി... ദേവു കുണുങ്ങി കൊണ്ട് പറഞ്ഞു... മക്കളെ ചായ എടുത്ത് കുടിക്ക്... ആന്റി വല്യേട്ടനെ പ്രലോഭിപ്പിക്കാൻ വേണ്ടി പറഞ്ഞു.. നല്ല ദാഹം... കേട്ടപാതി കേൾക്കാത്ത പാതി വല്യേട്ടൻ ഒരു ചായ കപ്പ് എടുത്തു ചുണ്ടോട് ചേർത്തു... എടി അവൻ ഡിഗ്രി ഈ ഇയർ കഴിയുവല്ലേ ഉള്ളൂ.. പോരാത്തതിന് രണ്ട് വയസ് ഡിഫറെൻസ്.... പട്ടാളം ചിന്തയിൽ ആണ്ടു... ആര് പറഞ്ഞു രണ്ട് വയസ് ഡിഫറെൻസ് ആണെന്ന്... പ്ലസ് ടു കഴിഞ്ഞു രണ്ട് വർഷം അവര് ഏതോ കോഴ്സ് ചെയ്തിരുന്നു...

പിന്നെ ജോലി... അതും പറഞ്ഞു ദേവു നിർത്തി... ജോലി പിന്നെ ഇവരുടെ കമ്പനിയിൽ എംഡി ആക്കാം എന്നല്ലേ ഇവര് പറഞ്ഞെ...... ദേവുവിന്റെ അമ്മ ഇടയിൽ കേറി പറഞ്ഞു... ഖോ.. അത് കേട്ടതും വല്യേട്ടന്റെ തലയിൽ ചായ കേറി... ഇങ്ങനെ ഒരു കുരിശിനാണോ രാവിലെ തന്നെ കെട്ടി ഒരുങ്ങി പൊന്നേ... വല്യേട്ടൻ മനസ്സിൽ ഓർത്തു വരുണിനെ നോക്കി.... വരുൺ കിളികളെ ഒക്കെ കൂട്ടിലേക്ക് വിളിച്ചു കേറ്റേണ്ട തിരക്കിൽ ആണ്.. ബാ മോനെ ബാ... ദൈവമേ അച്ഛന്റെ കസേരയിൽ വന്തേട്ടൻ... പാറു പരിസരം മറന്നു വായും തുറന്നു ഇരിക്കുവാണ്... എംഡിയോ... ബോധം വന്നപ്പോൾ വല്യേട്ടൻ ചോദിച്ചു... ആ നിങ്ങടെ കമ്പനിയിലെ എംഡി ആക്കണമെന്നല്ലേ പറഞ്ഞെ... അതിനല്ലേ നിങ്ങളെ അവൾ വിളിച്ചേ... ദേവുവിന്റെ അമ്മക്ക് ചംചയം... ഒരബദ്ധം.. നാറ്റിക്കരുത്... പാറുവിനെ നോക്കി ദേവു ചുണ്ടനക്കി... അച്ഛൻ ആടി എംഡി.. പിന്നെ എങ്ങനെ വന്തേട്ടനെ ആക്കും... പാറു ദേവുവിനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു... ആണോ.. അയ്യോ എംഡി അല്ല മാനേജർ ആണ്.. മാറിപ്പോയി... ദേവു വീണിടത്തു കിടന്നു ഉരുണ്ടു... ഇവളെന്റെ ജോലി കളയും.. പട്ടാളം ഉണ്ടായി പോയി.. ഇല്ലേൽ നിന്നെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ... (വല്യേട്ടന്റെ ആത്മ) എടി മാനേജർ വല്യേട്ടൻ ആണെടി.. നിന്റെ ഉള്ള ബോധവും പോയോ.... പാറു തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു... തല്ക്കാലം കമ്പനിയിലേക്ക് എന്റെ വീട്ടുകാര് വരുമ്പോൾ വല്യേട്ടനോട് ഒന്ന് മാറി ഇരിക്കാൻ പറഞ്ഞാൽ മതി...

പ്ലീസ്... ദേവു വിവരം ഇല്ലാതെ വിളിച്ചു പറഞ്ഞു... ചെന്ന് പറഞ്ഞാൽ മതി.. വീട്ടിലേക്ക് ഓഫീസ് കൊണ്ട് വരാൻ പറ്റുമെങ്കിൽ വല്യേട്ടൻ അത് എപ്പോഴേ ചെയ്തേനെ... നീയൊന്ന് പോയെ ദേവു... പാറു ദേവുവിനെ നോക്കി പറഞ്ഞു... ബാംഗ്ലൂരിൽ ഞങ്ങൾക്ക് വേറെ ഒരു കമ്പനി ഉണ്ട്.. ഇന്റർവ്യൂ കഴിഞ്ഞു ടാലന്റഡ് ആണേൽ അവിടെ ഉള്ള ഏതെങ്കിലും ഡിപ്പാർട്മെന്റ് മാനേജർ ആയി ശ്രാവന്തിനെ നിയമിക്കാം... വരുൺ ആലോചിച്ചു കൊണ്ട് പറഞ്ഞു... അയ്യോ അത് ദൂരം കൂടിയില്ലേ.. ഇവിടെ ഉള്ള കമ്പനിയിൽ മതി.... ദേവു നഖം കടിച്ചു കൊണ്ട് പറഞ്ഞു... എന്നാൽ നിന്റെ മുറ്റത്തു ഒരു കമ്പനി ഇട്.. ന്നിട്ട് അവിടെ അവനെ പ്രതിഷ്ഠിക്കാം.. ന്തേ മതിയോ.. വല്യേട്ടൻ ചാടി എണീറ്റ് കൊണ്ട് ചോദിച്ചു... ക്ടിം...... അപ്പോഴേക്കും അരയിൽ നിന്ന് പെൻസിൽ ചാടി... ഇതെന്തിനാ തല ചൊറിയാൻ ആണോ... പട്ടാളം ഇളിച്ചു കൊണ്ട് ചോദിച്ചു... അല്ല തന്റെ മോളെ.... വല്യേട്ടൻ പറഞ്ഞു നിർത്തി... പട്ടാളം ആണേ... അത് അനിയത്തിക്ക് പെൻസിൽ വേണമെന്ന് പറഞ്ഞിരുന്നു... അത് വാങ്ങി അരയിൽ തിരുകിയതാ... കൈ ചുരുട്ടി കൊണ്ട് വല്യേട്ടൻ ദേവുവിനെ നോക്കി... അവിടെ ഒരു വളിച്ച ചിരി.... കൂർമ്പിച്ചത് ആണല്ലോ... ഇത്തവണ ദേവു ആണ്... 😝😝 കൂർമ്പിച്ചത് നിന്റെ അച്ഛന്റെ തലേല് വരയാൻ...

വല്യേട്ടൻ മനസ്സിൽ ആലോചിച്ചു കണ്ണടച്ച് ശ്വാസം വലിച്ച് വിട്ടു... വാവക്ക് ഷാർപ്നെർ ഇല്ല്യാ.. അതുകൊണ്ട് കടയിൽ നിന്ന് കൂർമ്പിച്ചു അരയിൽ വെച്ചു.. വന്തേട്ടന്റെ പെണ്ണിന് വല്ല കുഴപ്പോം ഉണ്ടോ ആവോ... വല്യേട്ടൻ താഴ്മയോടെ ചോദിച്ചു... ഏയ്... അരയിൽ കുത്തി കേറുന്നത് നോക്കിയാൽ മതി... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു..... എന്നാൽ ഞങ്ങൾ അങ്ങോട്ട്... എന്നും പറഞ്ഞു വല്യേട്ടൻ മുന്നിൽ നടന്നു... ഞാൻ വിളിക്കാം അപ്പോഴേക്കും തീരുമാനം അറിയണം.. പിന്നെ എല്ലാം മുറ പോലെ... വരുൺ പട്ടാളത്തിന് കൈ കൊടുത്തു പിരിഞ്ഞു... പാറു എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി. നീ ഓടിച്ചോ വരൂണെ.. എനിക്ക് തല പെരുക്കുന്നുണ്ട്... കാറിൽ കയറുമ്പോൾ വല്യേട്ടൻ പറഞ്ഞു.. **💕 എന്റെ അച്ഛാ ആ പെണ്ണിനെ കൊണ്ട്... വല്യേട്ടൻ അരയിൽ നിന്ന് ടൂൾസ് എടുത്തു മാറ്റുന്നതിനിടയിൽ പറഞ്ഞു... സാരമില്ല പോട്ടെ.. എന്തായാലും സെറ്റ് ആയല്ലോ.... നമുക്ക് നോക്കാം ശ്രാവന്തിനെ... അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ആ ചെക്കനെ സമ്മതിക്കണം അവളെ എങ്ങനെ സഹിക്കുന്നു.... വല്യേട്ടൻ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു... ആ പൊന്നു നിന്നെ എങ്ങനെ സഹിക്കുന്നോ അത് പോലെ... അമ്മ ഇളിച്ചു കൊണ്ട് പറഞ്ഞു... ദേ അമ്മേ.... അവനെ എംഡി ആക്കാൻ.. എനിക്ക് ചിരി വരാ....

വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... കുട്ടികൾ അല്ലേ അവർക്കത്തിനെ കുറിച്ച് അറിവ് ഇല്ലല്ലോ... അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്നാലും ആ കസേര കൊടുക്കില്ല എന്ന് അല്ലേ... അവനെ നമ്മുടെ കമ്പനിയുടെ അംബാസിഡർ ആക്കിയാലോ... വല്യേട്ടൻ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു... അംബാസിഡർ കാറാണോ വല്യേട്ടാ... വാവ ഇടക്ക് കേറി... എടി കുരുട്ടെ.. വേണ്ട നീ.. കാറല്ല ട്രാൻസ്പേർട് ബസ്.. എണീറ്റ് പോടീ... വല്യേട്ടൻ തല പെരുത്തു കൊണ്ട് പറഞ്ഞു... ഓഹ്... ഞാൻ പണി പാളി എന്ന് കരുതിയതാ.. ടൂൾസ് വീണപ്പോൾ... വരുൺ അങ്കലാപ്പോടെ പറഞ്ഞു... പിന്നെ അതൊക്കെ സിമ്പിൾ അല്ലേ.. ന്നാലും എനിക്ക് ചൊറി ആണെന്ന് നീ പറഞ്ഞില്ലേ... വല്യേട്ടൻ കൈ നോക്കിക്കൊണ്ട് പറഞ്ഞു... അയ്യോ ഞാൻ ചൊറിച്ചിൽ എന്നേ ഉദ്ദേശിച്ചുള്ളൂ.. പട്ടാളം വിചാരിച്ച പോലെ അല്ല... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... പട്ടാളം എന്ന് പറഞ്ഞപ്പോഴാ.. അയാളോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.... വല്യേട്ടൻ സങ്കടത്തോടെ പറഞ്ഞു... എന്ത്.. അതുവരെ പുറത്തേക്ക് വന്നതൊന്നും പോരെ... അച്ഛൻ ചോദിച്ചു.. അല്ലെന്നേ... തോക്ക് ഉണ്ടേൽ ഒന്ന് കാണിച്ചു തരാൻ... ഞാൻ അത് പാടെ മറന്നു... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. വീണേ.. ചോറ് വിളമ്പ്... വല്യേട്ടന്റെ പറച്ചിൽ കേട്ട അച്ഛൻ പറഞ്ഞു... **💕💕 ഓഹ് വല്യേട്ടൻ.. എനിക്ക് ആലോചിക്കാൻ വയ്യ... രാത്രി ബെഡിൽ കിടന്നു കൊണ്ട് പാറു പറഞ്ഞു... പാവം പട്ടാളത്തെ കണ്ടപ്പോൾ അങ്ങേര് ആകെ ഞെട്ടി....

വരുൺ ബെഡിൽ ഇരുന്ന് കൊണ്ട് പറഞ്ഞു... എന്തായി വിളിച്ചിട്ട്... അങ്കിൾ എന്ത് പറഞ്ഞു... വരുണിന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്ന് കൊണ്ട് പാറു ചോദിച്ചു.. ശ്രാവന്തിനോട് പെണ്ണ് കാണാൻ ചെല്ലാൻ... ഉറപ്പിച്ചിടാം എന്ന്... പാറുവിന്റെ അടുത്ത് കിടന്നു കൊണ്ട് വരുൺ പറഞ്ഞു... അങ്ങനെ അവരുടെ മാവ് പൂത്തു അല്ലേ.. പന്നി എന്നോട് പറഞ്ഞില്ല.. ഫോൺ എടുത്ത് നോക്കി കൊണ്ട് പാറു പറഞ്ഞു.. ഓ അവൾ കിനാവ് കണ്ട് അവനോട് സൊള്ളുന്നുണ്ടാവും.... ഇനി നമ്മുടെ മാവ് എന്നാ പൂക്കുക... പാറുവിന്റെ അടുത്തേക്ക് കിടന്നു കൊണ്ട് വരുൺ ചോദിച്ചു... നമ്മടെ മാവ് എന്നോ പൂത്തില്ലേ... ചുണ്ട് കൂർപ്പിച്ചു സംശയത്തോടെ പാറു വരുണിനെ നോക്കി... അതല്ല... എന്നേ അച്ഛാന്ന് വിളിക്കാൻ... പാറുവിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് വരുൺ പറഞ്ഞു... അയ്യടാ.... വരുണിനെ തള്ളി മാറ്റിക്കൊണ്ട് പാറു ചിരിച്ചു... ഇപ്പോഴൊന്നും വേണ്ട.. ഞാൻ ചുമ്മാ പറഞ്ഞതാ... പാറുവിന്റെ നെറ്റിയിൽ മുത്തി കൊണ്ട് വരുൺ പറഞ്ഞു... പാറു വരുണിനെ നോക്കിക്കൊണ്ട് കിടന്നു... ന്തേ... പാറുവിന്റെ കവിളിലൂടെ വിരൽ ഓടിച്ചു കൊണ്ട് വരുൺ ചോദിച്ചു... ഒന്നുമില്ല എന്നർത്ഥത്തിൽ പാറു രണ്ട് കണ്ണും അടച്ചു കാണിച്ചു.... പതിയെ പതിയെ രണ്ട് പേരും തമ്മിലുള്ള അകലങ്ങൾ കുറഞ്ഞു.. വീണ്ടുമൊരു കൂടിച്ചേരലിനായി വരുൺ അവളെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു........ ❣️ ...........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story