നിന്നിലലിയാൻ: ഭാഗം 113

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

[ആദ്യമേ പറയാം.. സ്റ്റോറി ഇന്ന് പോസ്റ്റുന്നില്ല എന്ന് കരുതിയതാണ്... പിന്നെ എല്ലാവരും നിർബന്ധിച്ചത് കൊണ്ട് എഴുതിയതാണ്.. നിലവാരം വളരെ താഴെ ആണ്... അത് മുൻകൂട്ടി പറയാനാണ് ആദ്യം ഇങ്ങനെ എഴുതിയത്.. ഇനി വായിച്ചോ 😵😵😵] വലത്താനെ.. ഇടത്താനെ..... തിരിയാനെ... വല്യേട്ടന്റെ പുറത്ത് പാപ്പുണ്ണിയെ ഇരുത്തി പിന്നാലെ വല്യേട്ടനെ തല്ലി നടക്കുവാണ് വാവ... എടി..നിനക്ക് വല്ല ദേഷ്യവും എന്നോട് ഉണ്ടേൽ നമുക്ക് പറഞ്ഞു തീർക്കമെടി.... നീയെന്തിനാ മാടിനെ തല്ലുന്ന പോലെ എന്നേ ഇങ്ങനെ പീഡിപ്പിക്കുന്നെ... ഒരു കൈ കൊണ്ട് മുഖം തുടച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... വല്യേട്ടാ.. ഇത്‌ കളി അല്ലേ.... അങ്ങനെ ഒക്കെ ഉണ്ടാവും.... അല്ല പീഡിപ്പിക്ക്യ എന്ന് പറഞ്ഞാൽ എന്താ... വാവ സംശയത്തോടെ ചോദിച്ചു... ബെസ്റ്റ്... പീഡിപ്പിക്കുക എന്ന് പറഞ്ഞാൽ ശാരീരികമായി പീഡിപ്പിക്കുക എന്ന് തന്നെ... തലമാന്തി കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഒരാളെ ക്രൂരമായി തല്ലുകയും വേദനിപ്പിക്കുകയും ചെയ്യുന്നതിനെയാണ് പീഡിപ്പിക്കുക എന്ന് പറയുന്നത്... അങ്ങോട്ടേക്ക് വന്ന അച്ഛൻ പറഞ്ഞു... അച്ഛനാ ബുദ്ധി... പാപ്പുണ്ണിയെ ചേർത്ത് പിടിച്ചു കൊണ്ട് വാവ പറഞ്ഞു... അപ്പൊ എനിക്കോ.. തല വെട്ടിതിരിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു.. വല്യേട്ടന് ഓട്ട വീണ ബുദ്ധിയാ.. മന്ദബുദ്ധി... വാവ ഇളിച്ചു കൊണ്ട് പറഞ്ഞു...

മന്ദബുദ്ധി നിന്റെ അച്ഛൻ... വാവ പറഞ്ഞ ദേഷ്യത്തിൽ വല്യേട്ടൻ ഉറക്കെ വിളിച്ചു പറഞ്ഞു... നിന്റെ അച്ഛനാടാ മന്ദബുദ്ധി... പോവാൻ നിന്ന അച്ഛൻ വല്യേട്ടന്റെ വാക്ക് കേട്ട് പറഞ്ഞു... അതന്നെ അല്ലേ ഞാനും പറഞ്ഞെ... വല്യേട്ടൻ പിറുപിറുത്തു... കടിഞ്ഞൂൽ പൊട്ടൻ... അച്ഛനും പിറുപിറുത്തു... അച്ഛാ ഇവിടെ ഇരിക്ക്.. നമുക്ക് ആന കളിക്കാം.. വല്യേട്ടന്റെ പുറത്ത് നീങ്ങി ഇരുന്ന് സ്ഥലം കാണിച്ചു കൊണ്ട് വാവ പറഞ്ഞു.. അയ്യോ അങ്ങേരെ ഒന്നും വിളിക്കല്ലേ... ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ ആവും.. മാത്രല്ല പത്രത്തിൽ നാളെ വാർത്ത വരും... അച്ഛൻ ഇരുന്ന് മകൻ മരിച്ചു എന്ന്... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... മിക്കവാറും തല്ലി കൊന്നു എന്നാവും വരുക... എന്നും പറഞ്ഞു അച്ഛൻ പാപ്പുണ്ണിയെയും എടുത്ത് പുറത്തേക്ക് പോയി.. നീ ഇനി എന്ത് കാഴ്ച കാണാൻ ആണ് എന്റെ പുറത്ത് ചമ്രം പടിഞ്ഞു ഇരിക്കുന്നെ.. പോയി ഇരുന്ന് പഠിക്കേടി... വല്യേട്ടൻ ഒച്ച എടുത്ത് പറഞ്ഞു.. എന്തോ.... വല്യേട്ടന്റെ പുറത്ത് വിരൽ വെച്ച് അമർത്തി കൊണ്ട് വാവ ചോദിച്ചു.. പോയി ഇരുന്ന് കളിക്ക് കൊച്ചേ എന്ന്... വല്യേട്ടൻ താഴ്മയോടെ പറഞ്ഞു.. ആഹ്... അതും പറഞ്ഞു വല്യേട്ടന്റെ മൂട്ടിനൊരു ചവിട്ടും കൊടുത്തു അച്ഛൻ പോയ വഴിയേ വാവയും പോയി.... അമ്മാ.. എന്നും പറഞ്ഞു വല്യേട്ടൻ നിലത്ത് കമിഴ്ന്നു കിടന്നു....

വല്യേട്ടൻ എന്താ ഈ ചെയ്യുന്നേ നിലത്ത്.... അവിടേക്ക് വന്ന ആതു ചോദിച്ചു... ഗ്രാനെറ്റിനു എന്തോ ശബ്ദം... കിടന്ന വല്യേട്ടൻ ചെവി നിലത്ത് വെച്ചു കൊട്ടി കൊണ്ട് പറഞ്ഞു... എന്ത് ശബ്ദം ആണ്.. മുട്ട് കുത്തി ഇരുന്ന് കൊണ്ട് ആതു ചോദിച്ചു.. എടി നിധി ഉള്ള സ്ഥലത്ത് ചവിട്ടിയാൽ ഒരു ശബ്ദം കേൾക്കില്ലേ.. അതെ പോലെ... ചെവി വെക്ക്.... വല്യേട്ടൻ ആതുവിനെ പാളി നോക്കി കൊണ്ട് പറഞ്ഞു... ആണോ.. ചാടി കേറി ആതു നിലത്ത് കിടന്നു... അമേരിക്കക്കാരി പൊട്ടി.... പുട്ടി അടിച്ചോരു പൊട്ടി..... പ്രണവിന്റെ ഭാവി പൊട്ടി..... പൊട്ടിയെ പറ്റിക്കാൻ എന്തൊരു സുഖമാണെന്നേ..... വല്യേട്ടൻ ചുണ്ടിൽ മൂളി പാട്ടും ആയി ഇരുന്നു... എവിടെ വല്യേട്ടാ.. കേൾക്കുന്നില്ലല്ലോ.. ആതു നിലത്ത് ആഞ്ഞു കുത്തിക്കൊണ്ട് പറഞ്ഞു... നോക്ക്.. അപ്പുറത്ത് കുത്തി നോക്ക് കേൾക്കും... നാലുപുറം നോക്കിക്കൊണ്ട് വല്യേട്ടൻ എണീറ്റ് നിന്നു.... ആരോ ഹാളിലേക്ക് വരുന്നുണ്ടെന്ന് കണ്ടതും... എന്താ ആതുവേ റൂമിൽ സ്ഥലം ഇല്ലാഞ്ഞിട്ടാണോ നീ നിലത്ത് കിടന്നുറങ്ങുന്നേ... വല്യേട്ടൻ ലെഗ് മാറ്റി... ആതു അന്തം വിട്ട് തല പോക്കി നോക്കി... അതിനെങ്ങനെയാ ഏത് നേരവും ഫോണിൽ നോക്കിയല്ലേ കിടപ്പ്... അകത്തേക്ക് പോടീ... അവളുടെ ഒരു കിടപ്പ് കണ്ടില്ലേ... നിമ്മിക്കുട്ടി നല്ല ആട്ടങ്ങോട്ട് ആട്ടി... മമ്മേ.. വല്യേട്ടൻ പറഞ്ഞിട്ടാ ഞാൻ...

ആതു മുഖം കേറ്റിപിടിച്ചു കൊണ്ട് പറഞ്ഞു.. കണ്ടോ ആന്റി എന്നേ പറയുന്നേ... ഞാൻ ഇപ്പോഴല്ലേ വന്നേ.. എന്നാലും ആതു... വല്യേട്ടൻ നിഷ്കു വരുത്തി കൊണ്ട് പറഞ്ഞു... അതെയതെ.. ഇനി നീ അവനെ കുറ്റം പറയ്.. ആതുവിനെ നോക്കിക്കൊണ്ട് നിമ്മി പറഞ്ഞു... മമ്മേ വല്യേട്ടൻ പറഞ്ഞു ഇവിടെ നിധി ഉണ്ടെന്ന്... തലമാന്തി കൊണ്ട് ആതു പറഞ്ഞു... നിന്റെ പപ്പ കുഴിച്ചിട്ടണ്ണോ ഇവിടെ നിധി... നിമ്മി ആന്റി തുള്ളിയതും ആതു റൂമിൽ കേറി വാതിൽ അടച്ചു... വാട്ട്‌ എ ബ്യൂട്ടിഫുൾ വേർഡ്‌സ്.... സച് എ ഹൊറിബിൾ ലേഡി... 😵😵😵.... വല്യേട്ടൻ ആന്റിയെ ഒന്ന് നോക്കി... നിമ്മി ആന്റി ഒന്ന് ചിരിച്ചു കൊടുത്ത് പോയി 😁😁..... വല്യേട്ടൻ തല ഒന്ന് കുടഞ്ഞു.... രാവിലെ തന്നെ ഒരാൾക്ക് ചീത്ത കേൾപ്പിച്ചപ്പോൾ ഒരു മനസുഖം ഉണ്ട്.... ഹിഹി... വല്യേട്ടൻ ഇളിച്ചു കൊണ്ട് പിറുപിറുത്തു.... ***💕 കുറെ ദിവസം ആയില്ലേ നീ അപ്പൊ പോയിട്ട്... ഇനി സ്‌റ്റെപ്സ് എങ്ങനെയാ പഠിക്കുന്നെ.. പാറുവിനെയും കൊണ്ട് ഡാൻസ് ക്ലാസ്സിൽ പോവുവാണ് വല്യേട്ടൻ... എന്റെ വല്യേട്ടാ രണ്ട് ക്ലാസ്സ്‌ ആണ് മുടങ്ങിയത്.. അതൊക്കെ സെപെറേറ്റ് ടീച്ചർ പഠിപ്പിച്ചു തരും... ബാക്കിൽ ഇരുന്ന് കൊണ്ട് പാറു പറഞ്ഞു... പോവുന്ന വഴിക്ക് നമുക്ക് പട്ടാളത്തിന്റെ വീട്ടിൽ ഒന്ന് കയറണം ട്ടോ.. എനിക്കാ തോക്ക് ഒന്ന് കാണാനാ... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു...

ആ തോക്ക് വെച്ച് നെഞ്ചത്തേക്ക് ഒരു ഉണ്ട കയറിയാലോ... പാറു ഇളിച്ചു കൊണ്ട് ചോദിച്ചു.. ഓ എനിക്കത്രേ ആർത്തി ഒന്നും ഇല്ല്യാ.. നീ എടുത്തോ.... മുന്നിൽ കേറി നിന്നാൽ മതി... വല്യേട്ടൻ പാറുവിനെ മിററിലൂടെ നോക്കിക്കൊണ്ട് പറഞ്ഞു.... ഓഓഓ.... 🤭🤭🤭 **💕 നീ ചോദിക്കണേ... നിനക്ക് കാണാനാണെന്ന് പറഞ്ഞാൽ മതി.. ഞാൻ എങ്ങനെ ചോദിക്ക്യാ... ദേവുവിന്റെ വീട്ട് മുറ്റത്തു എത്തിയപ്പോൾ വല്യേട്ടൻ പറഞ്ഞു... ഞാൻ കണ്ടതാ... നിങ്ങൾ ചോദിക്ക്... വല്യേട്ടന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു... പാറു ഓടിക്കോ.. തിരിഞ്ഞു നോക്കണ്ട.. ഇന്നലെ തരാൻ പറ്റാത്തത് കൊണ്ടാണെന്ന് തോന്നുന്നു അയാളതാ തോക്കും എടുത്ത് വരുന്നു... വല്യേട്ടൻ മുണ്ടും പിടിച്ചു തിരിഞ്ഞ് ഓടി.... എന്നേം കൊണ്ട് പൊ വല്യേട്ടാ... കാര്യം അറിയാതെ പാറുവും വല്യേട്ടന്റെ പിന്നാലെ ഓടി... പാറു.. മോളെ ഓടല്ലേ.. ഞാനാ...... നിൽക്കവിടെ... പട്ടാളം എന്ത് പറഞ്ഞിട്ടും അവര് നിൽക്കുന്നില്ല എന്ന് കണ്ടതും ലാസ്റ്റ് ഒച്ചയെടുത്തു... ഞാൻ വരൂല... എന്നേ വെടി വെക്കില്ലാന്ന് പറ.. നഖം നോക്കിക്കൊണ്ട് വല്യേട്ടൻ പട്ടാളത്തിന്റെ സൈഡിലേക്ക് നിന്നു... വെടിവെച്ച ഇറച്ചി വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ തോക്കൊന്ന് എടുത്തതാ.. ഇങ്ങ് കയറിപ്പോര്... ചിരിച്ചു കൊണ്ട് പട്ടാളം പറഞ്ഞു.. അയ്യോ ഞാൻ തോക്ക് കണ്ട് ഓടിയതല്ല...

രാവിലെ ജോഗ്ഗിങ്ങിനു പോവാൻ പറ്റിയില്ല.. അപ്പോൾ ഇവിടുത്തെ വിശാലമായ മുറ്റം കണ്ടപ്പോൾ ഒന്ന് ഓടിയതാ... ഈ പെണ്ണ് പിന്നാലെ ഓടി നശിപ്പിച്ചു... വല്യേട്ടൻ എല്ലാം നൈസ് ആയിട്ട് പാറുവിന്റെ തലയിലെക്ക് ഇട്ടു... അല്ലെങ്കിലും അങ്കിളെ.. വീണിടത്തു കിടന്ന് ഉരുളാൻ വല്യേട്ടനെ കഴിഞ്ഞിട്ടേ ആളുള്ളൂ... പാറുവും വല്യേട്ടനെ താങ്ങി... ഓഓഓ.. അതെനിക്ക് ഇന്നലെ മനസിലായി... അകത്തേക്ക് കയറി കൊണ്ട് പട്ടാളം പറഞ്ഞു... ഓ പിന്നെ.. ഇങ്ങേരുടെ മോള് പിന്നെ മോശം ആണോ... ഏഹ് 😖😖😤😤... വല്യേട്ടൻ പാറുവിന്റെ ചെവിയിൽ പറഞ്ഞു... മിണ്ടാതിരിക്ക് വല്യേട്ടാ.... പാറു വല്യേട്ടനെ തോണ്ടി... പട്ടാളം ആണേൽ തോക്കും തുടച്ചു ഇരിക്കുന്നു... കുറച്ച് സമയം തമ്മിൽ തമ്മിൽ അവര് ഓരോന്ന് പറഞ്ഞിരുന്നു.. അതിന് മാറ്റ് കൂട്ടാനെന്ന വണ്ണം ദേവുവും കൂടി... ഓ നോട്ടുക്കാരി വന്നോ.. ദേവുവിനെ നോക്കിക്കൊണ്ട് വല്യേട്ടൻ ചോദിച്ചു... നോട്ടുക്കാരിയോ... പാറു അന്തം വിട്ട് ചോദിച്ചു... അല്ല നീയൊരു ചില്ലറക്കാരി അല്ലല്ലോ.. അത് കൊണ്ട്.. ഇതൊക്കെ അറിയണ്ടേ... ഇളിച്ചു കൊണ്ട് വല്ല്യേട്ടൻ പറഞ്ഞു... ദേവു അതിനൊന്നു ഇളിച്ചു കൊടുത്തേ ഉള്ളൂ.. പട്ടാളം.. കയ്യിൽ തോക്ക്.. വെറുതെ എന്തിനാ... അങ്കിളെ.. എനിക്ക് ആ തോക്കൊന്ന് തൊടാൻ തരുമോ... ഗത്യന്തരം ഇല്ലാതെ വല്യേട്ടൻ ചോദിച്ചു...

അതിനെന്താ.. ഇന്നാ.. പട്ടാളം തോക്ക് വല്യേട്ടന് നീട്ടി.... തോക്ക് കിട്ടിയതും വല്യേട്ടൻ നിലത്തൊന്നും അല്ല.... മുണ്ട് മടക്കി കുത്തി കയ്യിൽ എപ്പോഴും കരുതുന്ന കൂളിംഗ് ക്ലാസ്സ്‌ മുഖത്ത് വെച്ചു... ഛെ പാന്റ് ഇട്ടാൽ കുറേക്കൂടി ഗും ആയേനെ.. സ്വയം നോക്കി വല്യേട്ടൻ പിറുപിറുത്തു..... ആപകീ യഹാൻ ഘുസ്പൈത് കീ ഹിമ്മത് കൈസേ ഹുഈ.... ഭാരതീയ് സൈനികൻ കേ മൂല്യ കൊ കാം മത് സമജ്‌ഹോ.... ചുക് ചുക് ചുക് ചുക് 💥💥💥💥...... (എന്ത് ധൈര്യത്തിൽ ആണ് നിങ്ങളിവിടെ നുഴഞ്ഞു കയറിയത്. ഇന്ത്യൻ പട്ടാളക്കാരെ വില കുറച്ച് കാണരുത്. ) തോക്ക് കയ്യിൽ കിട്ടിയതും വല്യേട്ടൻ തോക്ക് കയ്യിൽ പിടിച്ചു എന്തൊക്കെയോ പറഞ്ഞു... പട്ടാളം രണ്ട് കയ്യും ഹാൻഡ്‌സ്അപ്പ്‌ പിടിച്ചു നില്പുണ്ട്... അയ്യോ.... ആരാത്... എന്നും വിളിച്ചു പിന്നാം പുറത്ത് നിന്ന് ദേവുവിന്റെ അമ്മ ഓടി വന്നു... അത് വല്യേട്ടൻ ആണമ്മേ... ചിരി കടിച്ചു പിടിച്ചു കൊണ്ട് ദേവു പറഞ്ഞു.. ഓഹ് ഞാൻ വിചാരിച്ചു വല്ല തീവ്രവാദികളും വീട് വളഞ്ഞെന്ന്... ഇളിച്ചു കൊണ്ട് ആന്റി പറഞ്ഞു... വല്യേട്ടൻ നൈസ് ആയിട്ടൊന്ന് ഇളിച്ചു കൊടുത്തു... പാറു ഇവിടെ ഇപ്പോൾ എന്താ ഉണ്ടായേ എന്ന അവസ്ഥയിൽ നിൽക്കുവാണ്.... അറഞ്ചം പുറഞ്ചം സെൽഫി എടുത്ത് തോക്ക് വല്യേട്ടൻ പട്ടാളത്തിനെ തന്നെ ഏൽപ്പിച്ചു അവര് വീട്ടിലോട്ട് വിട്ടു... ***💕 വല്യേട്ടൻ എന്ത് പണിയാ കാണിച്ചേ.. എനിക്ക് ഇപ്പോഴും അത് ആലോചിച്ചു ചിരി വരുന്നു... ദേവുവിന്റെ വീട്ടിൽ നടന്ന സംഭവം ഓർത്തെടുത്തു കൊണ്ട് പാറു പറഞ്ഞു...

എടി അതൊരു ഇന്ത്യൻ പൗരന്റെ കഫ്ഹെഡ് ആണ്.... വല്യേട്ടൻ ബൈക്കിൽ നിന്ന് തല പുറകിലേക്ക് ആക്കി പറഞ്ഞു... എന്ത് തോക്ക് കയ്യിൽ പിടിച്ചു ഡയലോഗ് പറയുന്നതോ.... അല്ല എന്താ ഈ കഫ്ഹെഡ്.. പാറു സംശയത്തോടെ ചോദിച്ചു... ആ.. പിന്നെ തോക്ക് കയ്യിൽ കിട്ടിയാൽ എടുത്ത് ഉപ്പിലിടാൻ പറ്റുമോ... ചുമതലയെ ഒന്ന് ആംഗലീകരിച്ചതാണ് കഫ്ഹെഡ്.. കേട്ടോടി... വല്യേട്ടൻ കെറുവിച്ചു കൊണ്ട് പറഞ്ഞു... ഡ്യൂട്ടി എന്ന് പറഞ്ഞാൽ പോരെ... പാറു വല്യേട്ടനെ തോണ്ടി കൊണ്ട് ചോദിച്ചു.. ഓ അതൊക്കെ നിങ്ങൾ പറയും.. ഞാൻ ഞാനായിട്ട് ഡെവലപ്പ് ചെയ്ത വാക്കേ പറയു... നിനക്കത് പറഞ്ഞാൽ മനസിലാവില്ല.. ഒരു കുട്ടി ആവുമ്പോൾ ബുദ്ധി ഒക്കെ വരും... അതും പറഞ്ഞു വല്യേട്ടൻ നേരെ നോക്കി... ഓ... എന്നിട്ട് വല്യേട്ടന് കുട്ടി ആയിട്ട് ഇതുവരെ ബുദ്ധി ഉദിച്ചില്ലല്ലോ... പാറു ഇളിച്ചു കൊണ്ട് ചോദിച്ചു... വണ്ടി ഓടിക്കുന്നത് കണ്ടില്ലേ വരുണിന്റെ ഭാര്യേ... വല്യേട്ടൻ പ്ലിങ്ങിയ സന്തോഷത്തിൽ പറഞ്ഞു.. ഓ...... പാറു തല ചൊറിഞ്ഞു ചിന്തയിൽ ആണ്ടു... മുന്നേ പറഞ്ഞ ഈ ഡെവലപ്പ് വല്യേട്ടൻ ഡെവലപ്പ് ചെയ്ത വാക്കാണോ 🤔🤔... **💕 പൊന്നും കുരിശ് മുത്തപ്പോ... ഇതെല്ലാം കൂടി ഞാൻ... റൂമിൽ വന്നു ഡ്രസ്സ്‌ മാറ്റാൻ നോക്കുവാണ് പാറു... ഡ്രസ്സ്‌ ആണേൽ കുടുങ്ങി അങ്ങോട്ടും ഇല്ല്യാ ഇങ്ങോട്ടും ഇല്ല്യാ എന്ന അവസ്ഥയിൽ... വരുണേട്ടാ.. ശ്വാസം മുട്ടിയിട്ട് ആണേൽ.... വരുണിനെ വിളിച്ചു കൊണ്ട് പാറു പിറുപിറുത്തു.... എന്താടി.. ഡ്രസിങ് റൂമിന്റെ വാതിലിൽ തട്ടി കൊണ്ട് വരുൺ ചോദിച്ചു..

ഇങ്ങോട്ട് വാ എനിക്ക് പറ്റുന്നില്ല... പാറു വെപ്രാളപ്പെട്ട് പറഞ്ഞു... എങ്ങോട്ട് വരുന്ന കാര്യമാ.. വാതിലും കുറ്റിയിട്ട് നീ അവിടെ തപസ്സു ചെയ്യുവല്ലേ.... വാതിലിൽ ചേർന്ന് നിന്ന് കൊണ്ട് വരുൺ പറഞ്ഞു.. ലോക്ക് അല്ല ജസ്റ്റ്‌ ചാരിയിട്ടേ ഉള്ളൂ... ഡ്രസ്സ്‌ ഒന്നൂടി പിടിച്ചു വലിച്ച് കൊണ്ട് പാറു പറഞ്ഞു.... കൊച്ചുക്കള്ളി... അപ്പൊ ഇത്രേം കാലം വാതിൽ ചാരിയിട്ട് പറ്റിക്കുക ആയിരുന്നു അല്ലേ.. വരുൺ മനസ്സിൽ ഓർത്തു വാതിൽ തള്ളി തുറന്നു... നോക്കിയപ്പോൾ പാറുവിന്റെ രണ്ട് കയ്യും കാലും മാത്രമേ കാണുന്നുള്ളൂ... പാറു നിന്റെ തല എവിടെ... തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് വരുൺ ചോദിച്ചു... നിങ്ങടെ തലേല്... മറിച്ചു കളിക്കാതെ ഡ്രസ്സ്‌ ഒന്ന് താഴ്ത്തി താ... കാല് കൊണ്ട് രണ്ട് ചാട്ടം ചാടി പാറു പറഞ്ഞു.. ഇതിന്റെ അറ്റം എവിടെടി... വരുൺ തപ്പി കൊണ്ട് ചോദിച്ചു.. ദൈവം രണ്ട് കണ്ണ് തന്നിട്ടില്ലേ.. തുറന്ന് നോക്ക്.. ഞാൻ ഇപ്പൊ ചാവുമേ.. ഒന്ന് വേഗം... പാറു കയ്യിട്ടടിച്ചു കൊണ്ട് പറഞ്ഞു... ഒന്ന് അടങ്ങി നിൽക്കെന്റെ പൊന്നേ.. ഞാൻ നോക്കട്ടെ.... അതും പറഞ്ഞു വരുൺ അറ്റം കിട്ടാൻ വേണ്ടി അലഞ്ഞു നടന്നു 😆😆...

അമ്മേ... ഡ്രസ്സ്‌ താഴ്ത്തി ഇട്ടതും പാറു ശ്വാസം വലിച്ച് വിട്ട് കൊണ്ട് പറഞ്ഞു... (എനിക്കും ഉണ്ടായിട്ടുണ്ട് ഈ അവസ്ഥ ഒക്കെ.. ഞാൻ ചീറി പൊളിച്ചിട്ടൊന്നും ആരും വന്നിട്ടില്ല നേരെ ആക്കാൻ 😪😪😪നമ്മൾ ഒക്കെ ഒറ്റക്ക് തന്നെയാ അഴിച്ചെ.. എന്ത് പ്രഹസനം ആണ് 😒😒😒) എന്തോന്നെടി.. തല മുടി ഒക്കെ പാറി പറന്ന്.. റൂമിൽ നിന്നെങ്ങാനും മാറിയാൽ പോരെ.. അപ്പൊ നിനക്ക് ഞാൻ അയിത്തം അല്ലേ.. പാറുവിന്റെ മുടിയെല്ലാം നേരെ ആക്കിക്കൊണ്ട് വരുൺ പറഞ്ഞു... കുടുങ്ങി.... പാറു ഇളിച്ചു കൊണ്ട് വരുണിനെ നോക്കി പറഞ്ഞു... ആ അത് ഞാൻ കണ്ടല്ലോ... നല്ല നിർത്തം ആയിരുന്നു.. കയ്യ് രണ്ടും പൊക്കി 😁😁 ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... ഓ.. ഞാൻ ചത്തേനെ... മുടിയെല്ലാം വാരി കെട്ടി കൊണ്ട് പാറു പറഞ്ഞു.. ശ്ശെടാ ഇത്‌ മേലേക്ക് അഴിച്ചാൽ മതിയായിരുന്നു.. ഞാൻ അത് താഴേക്ക് തന്നെ താഴ്ത്തി.. ഇനി നിനക്ക് പറ്റിയില്ലെങ്കിലോ.. വാ ഞാൻ സഹായിക്കാം... പാറുവിന്റെ ടോപ്പിൽ പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.... ഓ വേണ്ട വേണ്ട... ഞാൻ അഴിച്ചോളാം.. വരുണിന്റെ കൈ തട്ടി മാറ്റി കൊണ്ട് പാറു പറഞ്ഞു.. എന്നാലും..... വരുൺ കുസൃതിയോടെ ചോദിച്ചു.. പാറു....... വരുണേട്ടാ.... 😲😲😲 അപ്പോഴേക്കും ആതുവിന്റെ അലർച്ച താഴെ നിന്ന് കേട്ടു..........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story