നിന്നിലലിയാൻ: ഭാഗം 114

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

വെപ്രാളത്തോടെ പാറുവും വരുണും ഓടി കിതച്ചു വന്നപ്പോൾ കാണുന്നത് ആതു വല്യേട്ടന്റെ ഇരു കയ്യും കൂട്ടി പിടിച്ചു നിൽക്കുന്നതാണ്.. വാവ വല്യേട്ടനെ അടിക്കുകയും കുത്തുകയും ചെയ്യുന്നുണ്ട്.. വല്യേട്ടന്റെ മുഖത്ത് ആണേൽ വെള്ള കളറിൽ എന്തൊക്കെയോ 🧐🧐... വല്യേട്ടനെ വിട്.. പോയി ഛർദിക്കട്ടെ... ആതുവിന്റെ കൈ തട്ടി മാറ്റി കൊണ്ട് പാറു പറഞ്ഞു.. ങേ 🙄ങേ 😲 ഒരേപോലെ വാവയും ആതുവും ഞെട്ടി... നിങ്ങക്ക് എടുത്ത് വെച്ച പായസം എടുത്തു കുടിക്കാൻ നോക്കിയപ്പോൾ അവരിവനെ പിടിച്ചു വെച്ചതാ... അച്ഛൻ വയറിൽ കൈ വെച്ചു ചിരിച്ചു... ഒരു പായസത്തിനു വേണ്ടി എന്റെ റൊമൻസ് കളഞ്ഞ ദുഷ്ടേ... ആതുവിനെ നോക്കി വരുൺ പല്ലിറുമ്മി... പാറു വരുണിനെ നോക്കി ആക്കി ചിരിച്ചു... നിങ്ങൾക്ക് വേണ്ടേ ഞാൻ ആകെ മൂന്ന് ഗ്ലാസെ കുടിച്ചുള്ളു.. തികഞ്ഞില്ല... വല്യേട്ടൻ വയറു തടവി കൊണ്ട് പറഞ്ഞു... അത് കേട്ടതേ വരുണും പാറുവും ഗ്ലാസ്‌ കൈക്കലാക്കി... 😝😝 ഓഹ് മുങ്ങി പൊന്തുന്ന അണ്ടിപരിപ്പും മുന്തിരിയും.... വല്യേട്ടനെ ഇളക്കാൻ വേണ്ടി അച്ഛൻ പറഞ്ഞു.. മുങ്ങി പൊന്തുന്നുണ്ടേൽ കരക്ക് എടുത്തിട് അല്ല പിന്നെ.. ഷുഗർ ആണ് കുറച്ച് കുടിച്ചാൽ മതി... വല്യേട്ടൻ പുച്ഛത്തോടെ പറഞ്ഞു... ഓ പിന്നെ ഇടക്ക് ഒരു ഗ്ലാസ്‌ ഒക്കെ കുടിക്കാം.. എന്റെ ശരീരം കണ്ടില്ലേ നിറഞ്ഞു കവിഞ്ഞു നിൽക്കുകയാ... അച്ഛൻ ഒന്ന് സ്വയം പ്രശംസിച്ചു... വേഗം മേൽപ്പോട്ട് പോവണ്ട എന്ന് കരുതി പറഞ്ഞതാ..

എനിക്കെന്താ... ശരീരം അല്ല ആ കുടവയർ ആണ് നിറകുടം ആയി നിൽക്കുന്നെ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ഇവനോട് എന്ത് പറഞ്ഞാലും ലാസ്റ്റ് എന്നേ പടമാക്കി വെക്കുന്ന അതുവരെ എത്തും... അച്ഛൻ പിറുപിറുത്തു... ആ സെക്യൂരിറ്റി... തങ്കപ്പൻ ചേട്ടൻ.... മരിച്ചു.. അറ്റാക്ക്... 50 വയസ്... വല്യേട്ടൻ അവിടേം ഇവിടേം തൊടാതെ പറഞ്ഞു... ഇന്നാ കുടിക്ക്.... അച്ഛൻ ഗ്ലാസ്‌ വല്യേട്ടന് കൊടുത്തു കൊണ്ട് പറഞ്ഞു.... വല്യേട്ടൻ എല്ലാവരെയും നോക്കി ഇളിച്ചു കൊണ്ട് പായസം കുടിച്ചു ഗ്ലാസ്‌ കഴുകി വെക്കേണ്ടാത്ത തരത്തിൽ നക്കി തുടച്ചു... പട്ടിയുടെ ജന്മം ആണേ 🏃‍♀️🏃‍♀️🏃‍♀️. **💕 നാളെ കോളേജ് തുറക്കുവല്ലേ.... വരുൺ ബെഡിൽ ഫോണും കുത്തി പിടിച്ചോണ്ട് ഇരിക്കുവാണ്... കോളേജ് മാത്രല്ല... സ്കൂളും നഴ്സറി ക്ലാസും ഒക്കെ തുറക്കും.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ആണോ... തമാശിച്ചതായിരിക്കും 😬😬... വരുൺ ഈർഷ്യയോടെ പറഞ്ഞു.. അല്ല കോമെഡിച്ചതാ... പാറുവും വെറുതെ വിട്ടില്ല ..... അതല്ല പാറുക്കുട്ട്യേ.... പാറുവിന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് വരുൺ വിളിച്ചു... എന്താ കാലൻ കുട്ടാ... പാറു ഇളിച്ചു കൊണ്ട് ചോദിച്ചു... Now i need you 😉...... ഡ്രസ്സ്‌ സ്ഥാനം തെറ്റി കിടക്കുന്ന അവളുടെ വയറു ഭാഗത്തേക്ക് നോക്കിക്കൊണ്ട് വരുൺ പറഞ്ഞു... എന്ത് 🙄😵... പാറു കുറച്ച് ബാക്കിലേക്ക് നീങ്ങി ഇരുന്ന് കൊണ്ട് പറഞ്ഞു...

എന്താടി.... പാറുവിനെ കെറുവിച്ചു നോക്കി കൊണ്ട് വരുൺ ചോദിച്ചു... ഏയ്‌... കയ്യിൽ ഉള്ള ഫോൺ ബെഡിൽ ഇട്ട് പാറു എണീറ്റ് ഓടാൻ നോക്കി... പിടിച്ചു.... കയ്യിൽ പിടി വീണതും പാറു കണ്ണടച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു... വരുണേട്ടാ.. നോക്കിയേ... ഞാൻ താഴോട്ട് പോട്ടെ.... കൈ കുടഞ്ഞു കൊണ്ട് പാറു കെഞ്ചി... ഞാൻ.... എന്റെ ആഗ്രഹം കൊണ്ടല്ലേ... പാറുവിനെ വലിച്ചു ബെഡിലേക്ക് ഇട്ടു കൊണ്ട് വരുൺ പറഞ്ഞു... അപ്പൊ ഇത്രെയും കാലം എന്റെ ആഗ്രഹത്തിനാണോ... പാറു ഉണ്ടക്കണ്ണുരുട്ടി ചോദിച്ചു... അല്ല അതും എന്റെ ആഗ്രഹം കൊണ്ടാണ്... ഇത്‌ ഇന്നത്തെ എന്റെ ആഗ്രഹം ആണ് 😁🤭നാളെ ചിലപ്പോൾ വേറെ വല്ല ആഗ്രഹവും വരും.. പറയാൻ പറ്റില്ലല്ലോ മനുഷ്യന്മാർ അല്ലേ... അല്ല നിന്റെ ആഗ്രഹത്തിന് നിന്നാൽ ഞാൻ മൂത്തു നരച്ചു പോവുകയേ ഉള്ളൂ... പാറുവിന്റെ മുകളിൽ ആയി കിടന്നു കൊണ്ട് വരുൺ പറഞ്ഞു... മാറി നിൽക്ക് വരുണേട്ടാ.... ഓഹ്... വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞു... ഒന്ന് അടങ്ങി കിടക്ക് പാറുവേ.... അവളുടെ മുഖം ചുംബനങ്ങൾ കൊണ്ട് മൂടുന്നതിനിടക്ക് വരുൺ പറഞ്ഞു.... മുഖത്ത് ഏൽക്കുന്ന ഓരോ ചുംബനങ്ങളിലും പാറു തളർന്നു കൊണ്ടിരുന്നു.... എതിർപ്പുകൾ പതിയെ പതിയെ കുറഞ്ഞു... ശ്വാസഗതികൾ ഉയർന്നു താണു........

വരു.... ണേട്ടാ...... വരുണിന്റെ മുഖം പാറുവിന്റെ കഴുത്തിൽ അമർന്നതും ഒന്ന് ഉയർന്നു പൊന്തിക്കൊണ്ട് പാറു വരുണിന്റെ മുടിയിൽ പിടിച്ചു വലിച്ചു... ഒരു സെക്കന്റ്‌ പോലും പാഴാക്കാതെ പാറുവിന്റെ ചുണ്ടുകളെ വരുൺ ബന്ധനത്തിൽ ആക്കിയപ്പോൾ പാറുവിന്റെ കൈകൾ അവന്റെ ഷർട്ടിൽ കൊരുത്തു... കണ്ണുകൾ താനേ അടഞ്ഞു..... ഒരു ദീർഘ ചുംബനം................. ❣️ ചുണ്ടുകൾ പതിയെ മാറ്റി വരുൺ അവന്റെ നെറ്റിത്തടം പാറുവിന്റെ നെറ്റി തടത്തിൽ ചേർത്തു..... രണ്ട് പേരും ഒരേ പോലെ ആഞ്ഞു ശ്വാസം വലിച്ച് വിട്ടു..... ഞാൻ പോട്ടെ... വരുണിന്റെ ശ്രദ്ധ അവളുടെ ഡ്രെസ്സിലേക്കാണെന്ന് കണ്ടതും ശ്രദ്ധ തെറ്റിക്കാനെന്ന വണ്ണം പാറു പറഞ്ഞു.... പൂർണ നഗ്നതയേക്കാൾ എന്നേ വികാരം കൊള്ളിക്കുന്നത് നിന്റെ അർദ്ധനഗ്നതയാണ് പാറുക്കുട്ട്യേ........ പാറുവിന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു കൊണ്ട് വരുൺ പറഞ്ഞു.... വരുണിന്റെ കയ്യിൽ പിടുത്തം ഇട്ടു കൊണ്ട് പാറു വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി.... വരുൺ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കൈ മാറ്റി മാറിലെ കാക്കാപ്പുള്ളിയിൽ അമർത്തി ചുംബിച്ചു കൊണ്ടിരുന്നു.... പാറു കണ്ണുകൾ മുറുകെ അടച്ചു.. ചുണ്ടുകൾ സ്വയം കടിച്ചു പിടിച്ചു.. കയ്യ് കിടക്കയുടെ ഷീറ്റിൽ കൊരുത്തു വലിച്ചു..... വികാരങ്ങളെ പിടിച്ചു നിർത്താൻ ആവാതെ വരുൺ അവളുടെ മാറിൽ ചെറു നോവ് സൃഷ്ടിച്ചു.... പാറുവിന്റെ കാല് കിടക്കയിൽ ആഞ്ഞടിച്ചു.... ഒന്ന് പുലമ്പി കൊണ്ട് കണ്ണ് തുറന്നു വരുണിനെ നോക്കി..... വേദനിച്ചോ 😁😁😁....

ഇളിച്ചു കൊണ്ട് വരുൺ ചോദിച്ചു.... മ്മ്മ്.... തേങ്ങൽ വന്ന ചുണ്ട് കടിച്ചു പിടിച്ചു മൂളി കൊണ്ട് പാറു പറഞ്ഞു.... അച്ചോടാ... കുസൃതിയോടെ അവന്റെ പല്ല് കൊണ്ട പാടിൽ പതിയെ തലോടി കൊണ്ട് വരുൺ പറഞ്ഞു... സോറി.... സ്നേഹം കൊണ്ടാ.... പാറുവിന്റെ മുകളിൽ നിന്നും ബെഡിൽ കിടന്നു അവളുടെ മുഖം ആകെ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു.... പാറു വരുണിന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു.... രണ്ട് പേരും പരസ്പരം കുറച്ചു നേരം മുഖത്തോട് മുഖം നോക്കി കിടന്നു...... പാറു നീങ്ങി നീങ്ങി വരുണിന്റെ അടുത്തേക്ക് ചെന്ന് മുഖം അവന്റെ മുഖത്തോട് അടുപ്പിച്ചു... വരുൺ കണ്ണും അടച്ചു അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു.... അമ്മേ...... 😵😵😵 കവിളത്തു ഒരു അടാർ കടി ആയിരുന്നു... സ്നേഹം കൊണ്ടാ... പാറു വരുണിന്റെ വായ പൊത്തിപ്പിടിച്ചു ഇളിച്ചു കൊണ്ട് പറഞ്ഞു.... പോടീ..... കവിൾ ഉഴിഞ്ഞു കൊണ്ട് വരുൺ പറഞ്ഞു.. ആ പോവാ... ബെഡിൽ നിന്നെഴുന്നേറ്റ് പാറു പറഞ്ഞു... ബട്ടൻസ് ഇട്ടിട്ട് പോടീ.... പാറുവിന്റെ പോക്ക് കണ്ട് വരുൺ പറഞ്ഞു... ഓ ഞാൻ ഇട്ടോളാ.... അതും പറഞ്ഞു പാറു പുറത്തേക്ക് ഓടി.... **💕 ഇതാരാ വല്യേട്ടാ.... വല്യേട്ടനും വാവയും ഇരുന്ന് ഫോണിൽ സ്റ്റാറ്റസ് നോക്കുവാണ്.... ആ ഇത്‌ നമ്മുടെ കലാമിക്ക... വല്യേട്ടൻ ഇളിച്ചു കൊണ്ട് ചോദിച്ചു...

അതേത് കാക്കയാ.. എവിടെ ഉള്ളതാ വല്യേട്ടാ... വാവ സംശയത്തോടെ ചോദിച്ചു... തമിഴ്നാട് ഉള്ളതാ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ആ ഇവന്റെ ഒപ്പം സ്കൂളിൽ പഠിച്ചതാ.. പേരും ഇവനാ ഇട്ടേ കലാമിക്ക എന്ന്... അതും അവന്റെ മടിയിൽ ഇരുത്തി... അച്ഛൻ പിറുപിറുത്തു കൊണ്ട് പറഞ്ഞു... അപ്പൊ വല്യേട്ടന് അറിയില്ലേ... വാവ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു... നിന്റെ വല്യേട്ടന് കുന്തം അറിയാം.. എന്റെ മോളെ നീയല്ലാതെ ഇവനോട് വല്ലതും ചോദിക്കുമോ.... അച്ഛൻ ചെയറിൽ ഇരുന്ന് കൊണ്ട് ചോദിച്ചു... അച്ഛനെന്ത് അച്ഛന് ആണച്ഛാ.... വല്യേട്ടൻ കെറുവിച്ചു കൊണ്ട് ചോദിച്ചു.. എടാ ആരെങ്കിലും അബ്ദുൾ കലാം സാറിന്റെ കലാമിക്ക കലാമിക്ക എന്ന് വിളിക്കുമോ.... അച്ഛൻ വല്യേട്ടനെ നോക്കി ചോദിച്ചു.. ഞാൻ വിളിച്ചില്ലേ... ഞാൻ വിളിക്കും.. എന്തെ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. ആ അതെ നിന്നെ പോലെ പൊട്ടന്മാർ മാത്രമേ അങ്ങനെ വിളിക്കു... നിന്നെ ഒക്കെ ഉണ്ടാക്കിയ നേരത്ത്.... അച്ഛൻ പറഞ്ഞു നിർത്തി വല്യേട്ടനെ നോക്കി... വാഴ നട്ടാൽ മതിയായിരുന്നു എന്നല്ലേ... അങ്ങനെ ആണേൽ അച്ഛന്റെ വാഴ,,, അച്ഛന്റെ തെങ്ങ്,,, അച്ഛന്റെ കവുങ്ങ് ,,,അങ്ങനെ മൂന്ന് കൃഷി ആയേനെ.... വല്യേട്ടൻ അച്ഛനെ പാളി നോക്കി കൊണ്ട് പറഞ്ഞു...

വരുണും വാവയും നിന്നെ പോലെ അല്ല.. നിന്നെ കൊണ്ടാ പൊറുതി മുട്ടിയെ... ഇങ്ങനെ ഓരോന്ന്... എന്നും പറഞ്ഞു അച്ഛൻ സ്ഥലം കാലിയാക്കി.. വല്ല കാര്യവും ഉണ്ടായിരുന്നോ... എന്നും പറഞ്ഞു കുണുങ്ങി കുണുങ്ങി വാവയും പോയി... അല്ല... ഞാൻ വാഴ ആണേൽ പൊന്നു ഉണ്ണി തണ്ട് പാപ്പുണ്ണി വാഴക്കുല .. വരുൺ തെങ്ങ് പാറു തേങ്ങ അവർക്ക് ഉണ്ടാവാൻ പോവുന്ന കുട്ടി ഓലമടൽ 🤣..നല്ല രസാവും.. അങ്ങനെ ആണേൽ വാവ കവുങ്ങ് കേശു അടക്ക അപ്പൊ അവരുടെ കുട്ടികളോ 🙄🙄🤔🤔സമയം ആവട്ടെ എന്നിട്ട് മതി... വല്യേട്ടൻ സ്വയം ഓരോന്ന് ആലോചിച്ചു ചിരിച്ചു...... **💕 പെരുമഴത്തു കുട ഇല്ലാതെ നിൽക്കുന്ന ആളാണ് ഞാൻ... പൊന്നുവിനെ തോണ്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു... കുട അല്ലേ ഇല്ലാത്തത്... ഞാൻ വാങ്ങി തരാം... പൊന്നു തിരിഞ്ഞു നോക്കാതെ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... ഇവൾക്ക് ഞാൻ പറഞ്ഞത് മനസിലായില്ലേ.. ഇനി കുട ഇല്ലാന്ന് തെറ്റിദ്ധരിച്ചോ.. ദിവസവും കാറിൽ പോവുന്ന എനിക്കെന്തിനാ കുട എന്ന് അവൾക്ക് ചിന്തിച്ചൂടെ... വല്യേട്ടൻ ഒറ്റ നിമിഷം കൊണ്ട് എന്തൊക്കെയോ ആലോചിച്ചു കൂട്ടി... സുന്ദരി നീയും സുന്ദരൻ ഞാനും ചേർന്നിരുന്നാൽ ഒരു കുട്ടി കൂടി..... ഒരു കുട്ടി കൂടി..... കയ്യിൽ കയ്യും വെച്ച്... കണ്ണിൽ എണ്ണ ഒഴിച്ച് മന്ദം.... മന്ദം മന്ദം വന്നാട്ടെ....

പൊന്നുവിനെ വിളിച്ചു കൊണ്ട് വല്യേട്ടൻ പാടി... നിങ്ങളൊന്നു പോക്കേ.. എനിക്ക് എന്തോരം പണി ഉണ്ടെന്ന് അറിയുമോ.. ഊള പാട്ടും കൊണ്ട് ഇറങ്ങിയേക്കുവാ... തുണി എല്ലാം കഴുകാൻ എടുക്കുന്നതിനിടയിൽ പൊന്നു പറഞ്ഞു... ഊള പാട്ടോ.. എന്നാൽ ഞാൻ മാറ്റി പിടിക്കാം... കുറ്റിക്കരണം മറിയും നേരം 🏃‍♀️ വൃന്ദവനത്തിൽ പൊന്നു കുഞ്ഞിനെ👩 തോണ്ടി തോണ്ടി തോണ്ടി വിളിച്ചത് 👆 അരുൺ ചേട്ടൻ.... 👨 കേട്ടോ കേട്ടോ പാപ്പുണ്ണി 👶 കുത്തി മറയണ പാപ്പുണ്ണി ... 👶 ഇങ്ങോട്ട് നോക്കാതെ പോയി ഉറങ്ങേടാ😴.... വല്യേട്ടൻ തകർത്തു പാടുവാണ്.... ഒരു പാട്ടിൽ ആണല്ലോ പൊന്നു തല കറങ്ങി വീണത് 😜😜... (പാട്ട് കുറ്റിക്കാട്ടിൽ . കോം.. അതിലെ പാട്ട് ഒന്ന് നവീകരിച്ചതാ ) അച്ഛന്റെ പാട്ട് കേട്ടതും പാപ്പുണ്ണി ചിരിച്ചു കൊണ്ട് കയ്യും കാലും ഇട്ടടിക്കാൻ തുടങ്ങി...പൊന്നു വല്യേട്ടന്റെ തുള്ളൽ കണ്ട് ചിരിക്കാനും ... അത് കണ്ടപ്പോൾ വല്യേട്ടന് ഹരം കേറി.. പിന്നെ പറയണ്ടല്ലോ.. കുട്ടിയേയും എടുത്ത് പാടി പാടി പാടി പാടി തിരിഞ്ഞൊന്ന് നോക്കിയപ്പോഴാണ് വാതിൽക്കൽ കുടുംബ പട മൊത്തം നിരന്നു നിൽക്കുന്നു.... ശബ്ദം കുറച്ച് കൂടി പോയോ എന്നൊരു ഡൌട്ട് 😁😁 ഇനി ആരെയും കിട്ടിയില്ലേ.. അപ്പുറത്തെ വീട്ടിലെ ആൾക്കാരെ കൂടി കൊണ്ടു വരാമായിരുന്നു...... എല്ലാവരേം കണ്ടപ്പോൾ ഡാൻസും പാട്ടും നിർത്തി കൊണ്ട് വല്യേട്ടൻ പിറുപിറുത്തു... എന്തോന്നാടാ കുട്ടിയേം പിടിച്ചോണ്ട് നീ തുള്ളി തുള്ളി കളിക്കുന്നെ... അച്ഛൻ റൂമിലേക്ക് കയറി കൊണ്ട് ചോദിച്ചു...

അതോ.. ദേ ഇവള് ഉറക്കിയിട്ട് കുഞ്ഞു ഉറങ്ങുന്നില്ല.. അപ്പൊ ഞാൻ പാട്ട് പാടി ഉറക്കാൻ വേണ്ടി... കൊച്ചിനെ നെഞ്ചോട് ചേർത്തു കൊണ്ട് വല്യേട്ടൻ പറഞ്ഞു... എന്നിട്ട് കൊച്ചെന്താ കണ്ണും മിഴിച്ചു ഇരിക്കുന്നെ... പാപ്പുണ്ണിയെ അച്ഛൻ എടുത്തു കൊണ്ട് ചോദിച്ചു... നിങ്ങളെ പോലെ വല്യ വയറും കാട്ടി കൊച്ചിന്റെ മുന്നിൽ വന്നു നിന്നാൽ കൊച്ച് ഉറങ്ങുമോ... റൊമാൻസ് പോയ സങ്കടത്തിൽ വല്യേട്ടൻ പിന്നേം പിറുപിറുത്തു... എന്താടാ.... എന്താ നീ പിറുപിറുക്കുന്നെ... അച്ഛൻ വല്യേട്ടനെ നോക്കിക്കൊണ്ട് ചോദിച്ചു.. ഞാൻ എന്താ ചെണ്ടയോ.. ഇടക്കിടക്ക് വന്നു കൊട്ടാൻ... വല്യേട്ടൻ അച്ഛനെ നോക്കിക്കൊണ്ട് ചോദിച്ചു.. അയ്യോ വല്യേട്ടാ ചെണ്ട ഒക്കെ ഇപ്പോൾ ഔട്ട്‌ ഓഫ് ഫാഷൻ ആയി.. ഇപ്പോൾ ട്രെൻഡിങ് നാസിക് ഡോൾ ആണ്... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... ദേ എന്നേ കൊണ്ടൊന്നും പറയിപ്പിക്കണ്ട..... കൊച്ചിന് പാട്ടങ്ങോട്ട് ബോധിച്ചു അത് കൊണ്ട് കൊച്ച് ഉറങ്ങിയില്ല... അതും പറഞ്ഞു വല്യേട്ടൻ റൂമിൽ നിന്നും പോയി... ഒന്ന് റൊമാൻസിക്കാമെന്ന് വെച്ചാൽ നിന്ന് തിരിയാൻ സ്ഥലം ഇല്ല്യാ... എവിടെ നോക്കിയാലും ആൾക്കാർ.. ഓഹ്.. എന്റെ മോളെ നിനക്ക് ഭാഗ്യം ഇല്ല്യാ നിന്റെ അമ്മയുടെ വയറ്റിൽ കിടക്കാൻ... പോവുന്നതിനിടയിൽ വല്യേട്ടൻ പിറുപിറുത്തു... ഈയിടെ ആയി അവനിത്തിരി പിറുപിറുക്കൽ കൂടുന്നുണ്ട്... പൊന്നുവിനെ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു... അമ്മേ.. ഞാൻ അല്ല... പൊന്നു ചേച്ചി എസ്‌കേപ്പ് അടിച്ചു.. എല്ലാവർക്കും അറിയാം നീയല്ല അവനാണെന്ന്..

അച്ഛന്റെ അല്ലേ മക്കള്... എന്നും പറഞ്ഞു അമ്മ പോയി... ഇളിച്ചു കൊണ്ട് നിമ്മി കുട്ടിയും പ്രതാപ് അങ്കിളും പോയി... മോളെ എന്നാൽ കൊച്ചിനെ ഉറക്കിക്കോ.. അച്ഛൻ പ്ലിങ്ങി കൊണ്ട് കൊച്ചിനെ പൊന്നുവിന് ഏൽപ്പിച്ചു പോയി... കണ്ട് പഠിക്കേടി... പാറുവിനെ നോക്കി വരുൺ പറഞ്ഞു.. എന്ത് പഠിക്കാനാ കുഞ്ഞേട്ടാ... വരുണിന്റെ കാലിൽ തോണ്ടി കൊണ്ട് വാവ ചോദിച്ചു.... വരുൺ പാറുവിനെ ഇടം കണ്ണിട്ട് നോക്കി അവിടെ ഒരു ആക്കിയ ചിരി 🤭🤭.. അതോ പാറുവിന് എബിസിഡി അറിയില്ല.. നാളേക്ക് അത് പഠിക്കാൻ.. വാവയെ എടുത്ത് കൊണ്ട് വരുൺ പറഞ്ഞു... ആണോ.. അയ്യേ... മൂക്കത്തു വിരൽ വെച്ചു കൊണ്ട് വാവ പാറുവിനെ നോക്കി കളിയാക്കി... പാറുവിനോട് പറയ് കുഞ്ഞേട്ടൻ പഠിപ്പിക്കുമ്പോൾ അനങ്ങാതെ ഇരുന്ന് പഠിക്കണം എന്ന്.. വരുൺ ഒരു കള്ള ചിരിയോടെ പറഞ്ഞു... പാറുവേ നിനക്കുള്ള ആണിയാണോ വരുണേട്ടൻ തറക്കുന്നേ... ആതു പാറുവിന്റെ ചെവിയിൽ ചോദിച്ചു.. അതെ ആതുവേച്ചി അവസാനത്തെ ആണി ആണ്.. അതും വാവയെ കൊണ്ട്.. ഇളിഞ്ഞ ചിരി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.. കുഞ്ഞേട്ടൻ പഠിപ്പിക്കുന്നത് പാറു നല്ലോണം പഠിച്ചണം ട്ടോ.... ഡിഗിരി ജയിക്കണ്ടേ... വരുണിന്റെ ചുണ്ടിൽ വിരൽ ചേർത്ത് വലിച്ച് കൊണ്ട് വാവ പറഞ്ഞു... മ്മ്... പാറു ഒന്ന് മൂളി കൊണ്ട് വരുണിനെ നോക്കി...

അവിടെ ഒരു നിറഞ്ഞ ചിരി....വാവയെയും കൊണ്ട് വരുൺ പോയി... എല്ലാവരും പോയി എന്ന് കണ്ടതും ആതുവും പാറുവും പൊന്നുവിന്റെ റൂമിൽ കയറി വാതിൽ ലോക്കി... മുന്നിൽ നിൽക്കുന്ന രണ്ട് പേരെയും കണ്ടപ്പോൾ പൊന്നു ഇളിച്ചു കാണിച്ചു... എന്തായിരുന്നു എന്റെ ചേച്ച്യേ.. വല്യേട്ടന്റെ സ്‌റ്റെപ്സ്... ഔ... ആതു നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു... പോടീ.. പാവം കുറെ ദിവസം ആയി പിന്നാലെ നടക്കുന്നു... വായ പൊത്തി ചിരിച്ചു കൊണ്ട് പൊന്നു പറഞ്ഞു... ഓ കെട്ട്യോനോട് എന്താ സ്നേഹം... പാറു അടുത്ത് ഇരുന്ന് കൊണ്ട് പറഞ്ഞു.. അല്ല പിന്നെ.. കുറെ നേരം പിന്നാലെ നടന്നു.. അതും ഒരു രസാണ്... എന്തൊക്കെയോ അയവിറക്കി കൊണ്ട് പൊന്നു പറഞ്ഞു... പാറുവേ നമുക്ക് പോവാം.... ചേച്ചി വേറെ ലോകത്താ... അതും പറഞ്ഞു അവര് പുറത്തേക്ക് പോയി... പൊന്നു എന്തൊക്കെയോ ആലോചിച്ചു പാപ്പുണ്ണിക്ക് പാല് കൊടുക്കാൻ ഇരുന്നു... ***💕 ഞാൻ ഒന്ന് പാത്തും പതുങ്ങിയും റൂമിൽ എത്തിയാൽ അപ്പോൾ വരും ലോകം മൊത്തം ഇളകി.... വല്യേട്ടൻ കാർ കഴുകുന്ന തിരക്കിൽ ആണ് ഒപ്പം ഓരോന്ന് പറയുന്നുമുണ്ട് 😜😜... എന്താ വല്യേട്ടാ ഒരാലോചന... ആതുവും പാറുവും അങ്ങോട്ടേക്ക് വന്നു ചോദിച്ചു.. നമുക്കിപ്പൊ ആലോചിക്കാൻ എന്തിരിക്കുന്നു...

ഈ വണ്ടിയും എടുത്ത് ഞാൻ ഒറ്റക്ക് വയനാട് ടൂർ പോയത് ആലോചിക്കുവാ.. വല്യേട്ടൻ റൂട്ട് മാറ്റി പറഞ്ഞു... ഒറ്റക്ക് പോയോ കാറിൽ... എന്ന്... പാറു ആകാംഷയോടെ ചോദിച്ചു.. ആ ഒറ്റക്ക്.. അന്ന് എനിക്ക് 22 വയസ് കാണും.. പഠിക്കുന്ന ടൈം ആണ്... വണ്ടി എടുത്ത ടൈം ആയത് കൊണ്ട് അന്ന് നല്ല ക്രഷ് ആയിരുന്നു... പാറു ഒന്ന് തുടക്കം ഇട്ടതും വല്യേട്ടൻ അതങ്ങ് കേറി പിടിച്ചു... എന്നിട്ട്... വയനാട് കാണാത്ത അമേരിക്കക്കാരി ചോദിച്ചു.. എന്നിട്ട് എന്റെ ആതുവേ.. രാത്രി ആണ് ഞാൻ ചുരം കേറിയത്... ചുറ്റും കാട് അല്ലേ.. വളഞ്ഞ റോഡും.... ചിന്നം വിളി ഒക്കെ കേൾക്കുന്നുണ്ട് ട്ടോ.. നമുക്ക് അതൊക്കെ എന്ത്.. ഞാൻ മുന്നോട്ട് തന്നെ പോയി.. അപ്പൊ 🙄... വല്യേട്ടൻ ഉറക്കെ പറഞ്ഞു ബാക്കി രണ്ടണ്ണത്തിനെയും നോക്കി... അപ്പൊ!!!.. അപ്പൊ എന്താ വല്യേട്ടാ... പാറു കണ്ണ് തള്ളി കൊണ്ട് ചോദിച്ചു... അപ്പൊ രണ്ട് ആന മൂപ്പരുടെ മുന്നിൽ വന്നു.. മൂപ്പര് പേടിക്കാതെ ആനയെ വിരട്ടി ഓടിച്ചു ചുരം കേറി.. അവിടെ ഒക്കെ കണ്ട് നാട്ടിലേക്ക് വന്നു... അച്ഛൻ അങ്ങോട്ട് വന്നു പറഞ്ഞു... അങ്കിളിന് അറിയുമോ അത്.. വല്യേട്ടൻ പറഞ്ഞു കാണും അല്ലേ.. ആതു ഇളിച്ചു കൊണ്ട് ചോദിച്ചു... നീ പൊട്ടത്തി ആണോ അതോ പൊട്ടി ആയി അഭിനയിക്കുവാണോ മോളെ... അച്ഛൻ ആതുവിനെ നോക്കി ചോദിച്ചു...

വല്യേട്ടൻ ആണേൽ അച്ഛൻ വന്നത് അറിഞ്ഞതെ മൈൻഡ് ചെയ്യാതെ കാർ കഴുകുന്നതിൽ ഏർപ്പെട്ടു.. വെറും ദേഷ്യം റൊമാൻസ് കളഞ്ഞതിനുള്ള ദേഷ്യം 😬😬... രണ്ടും അല്ല അങ്കിൾ.. ഞാൻ.. തല മാന്തി കൊണ്ട് ആതു പറഞ്ഞു.. ഈ കഥ ഇവൻ എത്രാമത്തെ വട്ടം ആണെന്ന് അറിയുമോ വിളമ്പുന്നെ.. വല്യേട്ടനെ നോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു.. കഥ അല്ല ഉണ്ടായ സംഭവം ആണ്... അച്ഛൻ കുറെ കേട്ടെന്ന് വെച്ച് ഇവര് അറിഞ്ഞിട്ടില്ലല്ലോ.. അതെങ്ങനെ ആണ് ഞാൻ അമ്മയോട് പറയുമ്പോൾ അച്ഛൻ വന്നു കേൾക്കും വരുണിനോട് പറയുമ്പോൾ അച്ഛൻ വന്നു കേൾക്കും പൊന്നുവിനോട് പറയുമ്പോൾ അച്ഛൻ വന്നു കേൾക്കും പൊന്നുവിന്റെ വീട്ടുകാരോട് പറയുമ്പോഴും അച്ഛൻ വന്നു കേൾക്കും... അപ്പൊ കേട്ട് കേട്ട് മടുത്തെന്ന് വരും... പുച്ഛത്തോടെ കാർ ഉരച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... കുറച്ചു വ്യത്യാസം ഉണ്ടാവാറുണ്ട്.. ഓരോ തവണ കേൾക്കുമ്പോഴും അതിലെ തള്ളൽ കൂടി കൂടി വരും... അച്ഛൻ ഇളിച്ചു കൊണ്ട് അകത്തേക്ക് നടന്നു.. ഈ തന്തപ്പിടിയെ.. വല്യേട്ടൻ ഷാംപൂ കലക്കിയ ബക്കറ്റ് പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു... എന്ത്... അച്ഛൻ തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.. അല്ല നല്ല പത ആണെന്ന് പറയുവായിരുന്നു.. ബക്കറ്റിൽ കയ്യിട്ട് കളിച്ചു കൊണ്ട് വല്യേട്ടൻ ഇളിച്ചു കാണിച്ചു...

മ്മ് അതാ നല്ലത്.. ആ ആതു മോളെ.. നിന്റെ പ്രണവിന്റെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു.. അടുത്ത ഞായറാഴ്ച അവര് ഇങ്ങോട്ട് വരുന്നേന്ന് പറഞ്ഞിട്ട്... ആതുവിനെ നോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു.. ഞാൻ അറിഞ്ഞു അങ്കിളെ.. എനിക്ക് വിളിച്ചിട്ടുണ്ടായിരുന്നു.. ചമ്മലോടെ ആതു പറഞ്ഞു... ഓ അത് ഞാൻ അങ്ങ് മറന്നു.. ഞങ്ങൾ അറിയുന്നതിന് മുൻപ് നീയറിയുമല്ലോ... അതും പറഞ്ഞു അച്ഛൻ അകത്തേക്ക് പോയി.. സത്യം ആണോ.. എന്നാൽ അവനോട് മിട്ടായി കൊണ്ട് വരുമ്പോൾ സ്‌നിക്കേഴ്സ് കൊണ്ട് വരാൻ പറയണേ.. ഭയങ്കര വിശപ്പാ.. അതും പറഞ്ഞു ബക്കറ്റും ഷാംപൂവും എല്ലാം ഇട്ടെറിഞ്ഞു ബാക്കി അറിയാൻ വല്യേട്ടൻ അകത്തേക്ക് ഓടി... ഇതിൽ ഇപ്പോൾ വല്യേട്ടൻ ആണോ അതോ പാപ്പുണ്ണി ആണോ ചെറുത്... ആതു സംശയത്തോടെ പാറുവിനെ നോക്കി.. അതിനെന്താ സംശയം വല്യേട്ടൻ തന്നെ... ഇളിച്ചു കൊണ്ട് പാറുവും അകത്തേക്ക് പോയി... ഫോണും കുത്തി കുത്തി ആതുവും വെന്റ് ഇൻസൈഡ് 💃💃💃.... അങ്ങനെ ഞാനും സ്റ്റോറി പോസ്റ്റാൻ പോയി 😜😜........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story