നിന്നിലലിയാൻ: ഭാഗം 116

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

"അറിയാത്ത പണിക്ക് നിന്ന് വസിഷ്ടയുടെ ഭാവി നിങ്ങൾ കളയരുത്... ചെറിയ കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യം ആണിത്.. അവളോട് ഞാൻ ചോദിച്ചപ്പോൾ കറക്റ്റ് ആയി ഉത്തരം പറഞ്ഞു... നിങ്ങൾ ആണ് ഉത്തരം പറഞ്ഞു കൊടുത്തെന്നു അവള് പറഞ്ഞു... അതുകൊണ്ട് മുതിർന്നവർ വല്ലവരും ഉണ്ടെങ്കിൽ വസിഷ്ടയുടെ കാര്യം അവരെ ഏൽപ്പിക്കുക.... അവളുടെ ബുദ്ധി നശിപ്പിക്കരുത്.. ചില സമയങ്ങളിൽ അവള് എഴുതി വരുന്ന ഉത്തരങ്ങൾ വളരെ തെറ്റ്‌ ആണ്.... ഡോണ്ട് റിപീറ്റ് ഇറ്റ് എഗൈൻ...... എന്ന് രാധിക മിസ്സ്.. ഒപ്പ്.... " വല്യേട്ടൻ വായിച്ചു എല്ലാവരെയും ഒന്ന് നോക്കി... ചില സമയങ്ങളിൽ വാവ എഴുതുന്ന ഉത്തരങ്ങൾ വളരെ തെറ്റ്‌ ആണ്.. അത് അരുണേട്ടനെ ഉദ്ദേശിച്ചാണ്,, അരുണേട്ടനെ മാത്രം ഉദ്ദേശിച്ചാണ്,,, അരുണേട്ടനെ തന്നെ ഉദ്ദേശിച്ചാണ്.... പൊന്നു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു... നേരത്തെ പല്ല് കടിച്ചു നിന്ന ആളാ.. ഇപ്പോൾ 32 പല്ലും കാണിച്ചു ചിരിക്കുവാ... വല്യേട്ടൻ ലെറ്റർ അതെ പോലെ മടക്കി കൊണ്ട് പിറുപിറുത്തു... അച്ഛനും അമ്മയും കണ്ണും തള്ളി ഇരിപ്പുണ്ട്.... അപ്പൊ ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല അല്ലേ... ഇളിച്ചു കൊണ്ട് വരുൺ.... എനിക്കിതൊന്നും കാണാൻ ശേഷി ഇല്ലേ എന്നും പറഞ്ഞു ആതു വെന്റ് ഇന്സൈഡ്... അതുവരെ ചിരി പിടിച്ചു നിന്ന പ്രതാപ് അങ്കിളും ആന്റിയും ചിരിയോടെ ചിരി... വാവ എനിക്കിത്രേം മതി എന്ന നിർവൃതിയിൽ.... എടി നിനക്ക് ഒന്നും പറയാനും എക്സ്പ്രസ്സ്‌ ചെയ്യാനും ഇല്ലേ.. വെറുതെ നിൽക്കുന്ന പാറുവിനെ നോക്കി വല്യേട്ടൻ ചോദിച്ചു...

പറയാനുള്ളത് എല്ലാവരും പറഞ്ഞു എക്സ്സ്പ്രെഷൻ ഇടാനുള്ളതെല്ലാം എല്ലാവരും ഇടുകയും ചെയ്തു.. അപ്പൊ ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു കൺഫ്യൂഷൻ ആയി.. തല മാന്തി കൊണ്ട് പാറു പറഞ്ഞു.. ആ😁😁 ഏഹ് 🙄🙄 ആദ്യം കത്താതെ പിന്നെ കത്തി കൊണ്ട് വല്യേട്ടൻ ശബ്ദം ക്രോഡീകരിച്ചു 🤣🤣 ലവ് ലെറ്റർ എങ്ങനെ ഉണ്ട്... ഇളിച്ചു കൊണ്ട് അച്ഛൻ ചോദിച്ചു... വളരെ നന്നായിട്ടുണ്ട്..... സ്കൂളിലേക്ക് വിളിപ്പിക്കാത്തതിന്റെ കുറവേ ഉള്ളൂ.. വല്യേട്ടൻ ആശ്വാസത്തോടെ പറഞ്ഞു... ഞാൻ ചീത്ത കേട്ടതിന്റെ പകരം ആയി എനിക്കിപ്പോ ഐസ്ക്രീം വേണം... വാവ വല്യേട്ടന്റെ കയ്യിൽ കേറി പിടിച്ചു കൊണ്ട് പറഞ്ഞു... അയ്യോ മോളെ ഇപ്പോൾ പുറത്തിറങ്ങി കൂടാ... ആൾക്കാർ അടിച്ചു കൊല്ലും... വല്യേട്ടൻ മുട്ട് കുത്തി ഇരുന്ന് വാവയോട് പറഞ്ഞു... വാവ കരഞ്ഞു കൊണ്ട് രണ്ട് സ്റ്റെപ് ഇട്ടതും വല്യേട്ടൻ ബൈക്കിന്റെ ചാവിയും എടുത്ത് മുറ്റത്തു എത്തിയിരുന്നു.... സുഖം എന്ന് വിചാരിച്ചു ഇന്ന് ആകെ മൊത്തം ജഗപൊക ആണ്.. ഇനി എപ്പോഴാ ആവോ ദേഹോപദ്രവം ഉണ്ടാവണേ.. ഓ അടി വാങ്ങിക്കാൻ അല്ലേ പെട്രോളും കത്തിച്ചു പോവുന്നെ... വണ്ടിയിൽ പോവുമ്പോൾ വല്യേട്ടൻ ആലോചിച്ചു... ***💕 വല്യേട്ടനെ സമ്മതിക്കണം 🤭🤭എന്ത് രസമാ അറിയുമോ.. വല്യേട്ടൻ ഇല്ലാതെ.. ഓഹ് ഓർക്കാൻ കൂടി വയ്യ.... ഡ്രസ്സ്‌ മാറാൻ റൂമിൽ എത്തിയപ്പോൾ വല്യേട്ടനെ കുറിച്ച് പറയുവാണ് പാറു... അപ്പൊ ഞാൻ ഇല്ലാതെയോ... പാറുവിനെ ചുറ്റി പിടിച്ചു കൊണ്ട് വരുൺ ചോദിച്ചു... നിങ്ങൾ ഇല്ലാതെ... 🤔🤔

കുഴപ്പം ഒന്നും ഇല്ല്യാ ഭർത്താവ് ഇല്ലെങ്കിൽ വേറെ കിട്ടും പക്ഷെ വല്യേട്ടനെ.. ചാൻസ് ഇല്ല്യാ... തമാശയോടെ പാറു പറഞ്ഞു... ചുറ്റി പിടിച്ച കൈ അയഞ്ഞപ്പോൾ ആണ് വരുണിനത് ഫീൽ ആയെന്ന് പാറുവിന് മനസിലായത്.... വരുണേട്ടാ സെന്റി ആവല്ലേ... തിരിഞ്ഞു നടക്കുന്ന വരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു.. ഓ... നമ്മളെ വിട്ടേക്ക്... നിനക്ക് ഭർത്താവ് ആയി വേറെ ആളെ കിട്ടുമല്ലോ... പാറുവിന്റെ കൈ വിടുവിച്ചു ബെഡിൽ കിടന്നു കൊണ്ട് വരുൺ പറഞ്ഞു... അത് ഞാൻ തമാശക്ക് പറഞ്ഞതല്ലേ... വരുണിന്റെ കയ്യിൽ തല വെച്ച് കിടന്നു വരുണിനെ നോക്കി കൊണ്ട് പാറു പറഞ്ഞു... ഓ അല്ലേലും ഞാൻ എന്ത് പറഞ്ഞാലും നീയിങ്ങനെ ഒക്കെ പറയുവുള്ളു.... എന്നും പറഞ്ഞു വരുൺ മുഖം തിരിച്ചു കിടന്നു... വരുണേട്ടാ കഴിഞ്ഞത് കഴിഞ്ഞു.. വിട്ടേ... വരുണിന്റെ മുഖം പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് പാറു പറഞ്ഞു... വരുൺ അതൊന്നും മൈൻഡ് ചെയ്യാതെ വേറെങ്ങോ നോക്കി.... പാറു കുസൃതിയോടെ വരുണിന്റെ ചുണ്ടിലേക്ക് പാറുവിന്റെ ചുണ്ട് അടുപ്പിച്ചതും..... വരുണേട്ടാ.. പാറുവേ.. ഞാൻ പോവാണ് ട്ടോ.. ഡോറിൽ കൊട്ടി കൊണ്ട് ആതു പറഞ്ഞു... ശ്ശെ,, നല്ലൊരു ഉമ്മ ഒപ്പിച്ചു വന്നതായിരുന്നു.... വരുൺ കണ്ണടച്ച് ശ്വാസം വലിച്ച് വിട്ടു പറഞ്ഞു.. ഓ അപ്പൊ ഉടായിപ്പ് ആണല്ലേ...

വരുണിന്റെ അടുത്ത് നിന്നും എണീറ്റിരുന്ന് ചുണ്ട് കൂർപ്പിച്ചു പാറു ചോദിച്ചു.. അതേലോ.. ഇങ്ങനെ ഒക്കെ നിന്റെ അടുത്ത് നിന്ന് കിട്ടു... പാറുവിന്റെ ചുണ്ടിൽ അമർത്തി മുത്തി വരുൺ പറഞ്ഞു.... പിന്നെ രണ്ടാളും കൂടി താഴോട്ട് പോയി... **💕 വല്യേട്ടനെ ഇതുവരെ കണ്ടില്ലല്ലോ... ഉമ്മറത്തേക്കും നോക്കി ഇരുന്ന് കൊണ്ട് വാവ പറഞ്ഞു... ഓഹ് അതുവരെ മരം കൊത്തി മോറൻ ആയിരുന്നു.. ഇപ്പോൾ വല്യേട്ടൻ ആയി.... പാറു വാവയെ കളിയാക്കി കൊണ്ട് പറഞ്ഞു.. അത് പിന്നെ സങ്കടം വന്നിട്ടാ... പാറുവിനെ നോക്കി വാവ പറഞ്ഞു... ആ വരുന്നുണ്ടല്ലോ.... പുറത്തേക്ക് നോക്കിക്കൊണ്ട് പൊന്നു പറഞ്ഞു... ഐസ് ക്രീം വാങ്ങാൻ ഇത്ര നേരം വേണോ... വല്യേട്ടനെ കയ്യോടെ പിടിച്ചു കൊണ്ട് വാവ ചോദിച്ചു.... അയ്യോ നീ ചോദിക്കുമ്പോഴേക്കും ഐസ് ക്രീം അവിടെ എടുത്ത് വച്ചേക്കുവല്ല.. ഹർത്താൽ ആയിട്ട് എല്ലാ കടയും അടച്ചു പൂട്ടി.. പിന്നെ ഞാൻ അടുത്ത ജംഗ്ഷൻ വരെ പോയി.... അവിടെ ഒരു വീടോട് ചേർന്നാണ് കട.... ആ വീട്ടിൽ പോയി കയ്യും കാലും പിടിച്ചു അയാളെ കൊണ്ട് കട തുറപ്പിച്ചാണ് ഞാൻ ഇത്‌ വാങ്ങിയെ... ചിലപ്പോൾ അലിഞ്ഞു കാണും..

ഇല്ലാത്ത വിയർപ്പ് നെറ്റിയിൽ നിന്ന് തുടച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഇത്രയ്ക്ക് വേണോ.. കുറച്ച് കൂടി പോയില്ലേ പറഞ്ഞത്... വല്യേട്ടന്റെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് പാറു ചോദിച്ചു... കിടക്കട്ടെ എന്നേ.. ഈ പൊട്ടിക്ക് എന്ത് അറിയാം... വാവയെ ചൂണ്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു... കവർ കയ്യിൽ കിട്ടിയതേ വാവ അതിന്റെ മേലേക്കൂടെ മറിഞ്ഞു... പിന്നെ ബാക്കി ഉള്ളവരും.... തല്ല് കൂടാതെടാ.... അലമ്പ് കൂട്ടങ്ങൾ... വല്യേട്ടൻ പിറുപിറുത്തു കൊണ്ട് കവർ വാവയുടെ കയ്യിൽ നിന്ന് വാങ്ങി.... വല്യേട്ടാ.. താ... കയ്യും നീട്ടിപ്പിടിച്ചു വാവ വല്യേട്ടന്റെ പിന്നാലെ നടന്നു.... ആദ്യം ഞാൻ ഒന്ന് എടുക്കട്ടെ അല്ലേൽ എനിക്ക് കിട്ടില്ല... ഇളിച്ചു കൊണ്ട് വല്യേട്ടൻ ഐസ്ക്രീം എടുത്ത് കവർ നിലത്തിട്ട് പോയി... അതാണ് ഒറിജിനൽ അലമ്പ്... കോലും നക്കി തുടച്ചു പോവുന്ന വല്യേട്ടനെ നോക്കി പൊന്നു പറഞ്ഞു... ***💕 എന്താ രണ്ട് അമ്മമാരും കൂടി ചർച്ച... അടുക്കളയിലേക്ക് വന്നപ്പോൾ നിമ്മിക്കുട്ടിയും വീണാമ്മയും സംസാരിക്കുന്നത് കണ്ട് അച്ഛൻ ചോദിച്ചു... ഓ ഞങ്ങൾ കല്യാണക്കാര്യം പറയുവായിരുന്നു..

നിമ്മിക്കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.. ആരുടെ വാവയുടെയും കേശുവിന്റെയും ആണോ... തമാശയോടെ അച്ഛൻ ചോദിച്ചു.. ഓ പിന്നെ അവര് ആണല്ലോ കെട്ടാൻ പ്രായം ആയി നിൽക്കുന്നെ.. ദേ മനുഷ്യാ... വീണാമ്മ കത്തി ചൂണ്ടി കൊണ്ട് പറഞ്ഞു.. ഓ കത്തി മാറ്റ്.. ഇപ്പോൾ മനസിലായി.. ആതുവിന്റെ കാര്യം അല്ലേ.. വീണാമ്മയുടെ കത്തി പ്രയോഗം കണ്ട് അച്ഛൻ ചോദിച്ചു.. ആ അതെ.. അവളെ കൂടി കൊടുത്താൽ ഇനി ഈ അടുത്ത കാലത്തൊന്നും ഈ വീട്ടിൽ കല്യാണം ഉണ്ടാവില്ല.. വാവ വലുതായി വരണ്ടേ... സങ്കടത്തോടെ വീണാമ്മ പറഞ്ഞു.. അത് ശെരിയാ.. വരുണിന്റെ കല്യാണം നല്ലപോലെ നടത്താനും പറ്റിയില്ല... അപ്പൊ ഈ കല്യാണം നമുക്ക് നന്നായി നടത്തണം... നിമ്മിക്കുട്ടി സന്തോഷത്തോടെ പറഞ്ഞു.. അത് പിന്നെ പറയാൻ ഉണ്ടോ.... പിറകിൽ നിന്നും പ്രതാപ് അങ്കിൾ സമ്മതം മൂളി കൊണ്ട് വന്നു.... **💕

വീണാമ്മക്ക് മൂന്ന് മക്കളാണേ... ഒന്നാമനോമന അരുൺ ആണേ.... ബിസിനസ്‌ ചെയ്ത് വളർന്നു അരുൺ... ബിസിനസ്‌ അരുൺ എന്ന പേരും വന്നു.... എങ്ങനെ ഉണ്ട് പാപ്പുണ്ണി.. സൂപ്പർ അല്ലേ... പാപ്പുണ്ണിയെ നോക്കി പാട്ട് പാടുവാണ് അച്ഛൻ അരുൺ 🤭🤭..... ആ ലാസ്റ്റ് വരി മാറ്റി മരംകൊത്തി മോറൻ എന്ന പേരും വന്നു എന്നാക്കാമായിരുന്നു..... റൂമിലേക്ക് വന്ന പൊന്നു പറഞ്ഞു.. നീയങ്ങനെ എന്നേ കൊച്ചാക്കൊന്നും വേണ്ട.. ഇങ്ങ് വന്നേ 😝.... അതും പറഞ്ഞു വല്യേട്ടൻ പൊന്നുവിനെ പിടിച്ചു ബെഡിൽ ഇട്ടു.... ഡോർ ലോക്കഡ്‌ 🚪🔒..... വല്യേട്ടൻ പമ്മി പമ്മി പൊന്നുവിന്റെ അടുത്തേക്ക് ചെന്നു.... വൃന്ദവനം വീട്ടിലെ ഒരു അരുൺ രാജ..... അവരുടെ പൊണ്ടാട്ടിയോ കൊളന്തൈ പോലൊരു പൊന്നു റാണി....... യാരമ്മാ... ഇത്‌ അരുൺ അമ്മാ.. യാരമ്മാ... ഇത്‌ അരുൺ അമ്മാ.. വല്യേട്ടൻ നല്ല സോങ് ഒക്കെ പാടി മുണ്ടും മടക്കി കുത്തി പൊന്നുവിന്റെ മുകളിൽ കൈ കുത്തി നിന്നു... പൊന്നു ആണേൽ "ഇത്‌ യാര് ഇവര് എൻ കണവൻ അല്ലേയ് " എന്ന പോലെ ശ്വാസം പോലും വിടാൻ വയ്യാതെ വല്യേട്ടനെയും നോക്കി കിടക്കുവാണ്... ഏ ഇപ്പടി മുഖം എല്ലാം വിയർത്തു കൊട്ടഡ്‌...😌😌 വല്യേട്ടൻ പൊന്നുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു... പൊന്നു ചേച്ചി മിണ്ടാൻ വയ്യാതെ മുഖം ഒക്കെ ഒന്ന് തൊട്ട് നോക്കി.... 🙄🙄🙄

അച്ചച്ചോ.. ഏ ഇപ്പടി കയ്യെല്ലാം പടപടാ നെടുങ്കരുത്....ഏ ഇപ്പടി നെഞ്ചെല്ലാം ഇപ്പടി മിടിക്കണെ.... വല്യേട്ടൻ തമിഴിൽ കേറി പിടിച്ചിരിക്കുവാണ്... ഞാൻ ഇത്‌ എവിടെയോ🤔🤔.. ആ മറ്റേ ധനുഷ് ധനുഷ്🤙.... പൊന്നു ചേച്ചി ആലോചിച്ചെടുത്തു..... അരു... പൊന്നു എന്തെങ്കിലും പറയുന്നതിന് മുന്നേ.. ചുണ്ടും ചുണ്ടും മ്മ്മ്മ് മ്മ്മ്മ്മ് ഒട്ടി ഒട്ടി മ്മ്മ്മ് മ്മ്മ്മ്മ് മധുരം കൈമാറും ബെഡ് റൂമില്... 🙈🙈 പാപ്പുണ്ണി ഇതൊന്നും കാണാൻ പറ്റാതെ തൊട്ടിയിൽ വിരലും നുണഞ്ഞു കിടക്കുവാ... പ്യാവം..... ഇന്ന് നിനക്ക് ഭാഗ്യമില്ല അവരുടെ റൊമാൻസ് കാണാന്..... 😪😪 പതിയെ പതിയെ ചുണ്ടിന്റെ തീവ്രത അവരുടെ ശരീരത്തിലേക്കും എത്തി..... പകലിന്റെ ഏതോ യാമത്തിൽ (നോട് the പോയിന്റ് പകൽ 💃) ഇരു മെയ്യും മനസും വീണ്ടും ഒരു ഒത്തുചേരലിലേക്ക് കടന്നു...... സിന്ദൂര രേഖയിൽ തന്റെ പേരിൽ കൊത്തി വെച്ച മാഞ്ഞ സിന്ദൂര ചുവപ്പിൽ മുത്തി കൊണ്ട് വല്യേട്ടൻ പൊന്നുവിന്റെ മേനിയിലേക്ക് തളർന്നു വീണു.... സേട്ടൻ ഇന്ന് നല്ല ഫോമിലാ 🤣🤣..ഹർത്താൽ കനിഞ്ഞു 😁😁.... ***💕 അങ്ങ് മുകളിലെ വരുണിന്റെ അന്തപുരത്തിൽ പാറു എന്ന പിടിയാനയെ തളക്കാൻ ആയി കച്ച കെട്ടി ഇറങ്ങിയേക്കുവാണ് ആന പാപ്പാൻ ആയ വരുൺ മുത്തു പാണ്ടി കൗണ്ടർ 😝😝... ഇങ്ങ് ഇറങ്ങു പാറു.... ബെൽറ്റും കയ്യിൽ പിടിച്ചു പാറുവിനെ താഴെ ഇറക്കാൻ ഉള്ള ശ്രമത്തിൽ ആണ് വരുൺ.. ഞാൻ വരൂല.. കുട്ടി ആണേൽ ചുരുട്ടി കൂട്ടിയ ചുരിദാർ പോലെ കബോഡിൽ മടങ്ങി ഇരിപ്പുണ്ട്...

പാറു എനിക്ക് നിന്നെ ഇറക്കാൻ അറിയാഞ്ഞിട്ടല്ല.. നീ സ്വയം ഇറങ്ങിക്കോട്ടെ എന്ന് കരുതിയ.. ഞാൻ എങ്ങാനും പിടിച്ചിട്ടാ നീ ഇറങ്ങുന്നതെങ്കിൽ ഡോസ് കൂടും മോളെ.. ബെൽറ്റ്‌ താഴെ ഇട്ടു ഷർട്ടിന്റെ സ്ലീവ്ലെസ്സ് കേറ്റി കൊണ്ട് വരുൺ പറഞ്ഞു... ഞാൻ ഇറങ്ങിക്കോളാം.. പിടിക്കണേ.... പാറു തറ്റത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് പറഞ്ഞു... ഓ.. വാ... കയ്യ് രണ്ടും നീട്ടി പിടിച്ചു കാമദേവൻ നിൽക്കുവാണ്... ഡ്രസ്സ്‌ കുടുങ്ങി.... ചാടാൻ നിന്ന പാറു പിറകിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.. നിന്റെ അടവ് എന്നോട് വേണ്ട... അടവ് ആണെന്ന് എനിക്കറിയാം... എന്നും പറഞ്ഞു വരുൺ പാറുവിനെ പിടിച്ചു ഒറ്റ വലി... ക്ര്ര്ര്.... അമ്മേ.... ഡ്രസ്സ്‌ കീറിയ സൗണ്ടും പാറുവിന്റെ സൗണ്ടും 🙄🙄.... ബാലൻസ് കിട്ടാതെ രണ്ടും ടൈൽസ് ദേവിയെ ചുംബിക്കാൻ നിലം തൊട്ടു.... പാറു മൂക്കും ഇടിച്ചു വരുണിന്റെ നെഞ്ചത്തു സ്റ്റാറ്റു 🤺.... വരുൺ പിന്നെ ഉരുക്കു മനുഷ്യൻ ആയത് കൊണ്ട് പാറുവിനേം കൊണ്ട് നിലത്ത് നീണ്ടു നിവർന്നു കിടന്നു.... ഒരാശ്രയമെന്നോണം പാറുവിന്റെ പുറത്ത് കൈ വെച്ചപ്പോഴാണ് പുള്ളിക്കാരി പറഞ്ഞത് പകൽ പോലെ സത്യം ആണെന്ന് വരുൺ മനസിലായത്.... പുറത്ത് വരുണിന്റെ കൈ പതിഞ്ഞതും പാറു ഞെട്ടി കൊണ്ട് തലയുയർത്തി വരുണിനെ തുറിപ്പിച്ചു നോക്കി.... കണ്ണും കണ്ണും ഏറ്റില്ല 😒😒😒

.... വരുൺ ആണേൽ നല്ലോണം ചമ്മിയ ചിരി ചിരിക്കുന്നുണ്ട്... കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.. ഇപ്പൊ സമാധാനം ആയോ..... വരുണിന്റെ കൈമാറ്റി എണീറ്റ് ചുമരോട് ചേർന്നിരുന്നു കൊണ്ട് പാറു ചോദിച്ചു... നിന്നോടാരാ അതിന്റെ ഉള്ളിൽ പോയി അട ഇരിക്കാൻ പറഞ്ഞെ അത് കൊണ്ട ഇങ്ങനെ ഒക്കെ സംഭവിച്ചേ... കയ്യും തട്ടി കുടഞ്ഞിരുന്നു കൊണ്ട് വരുൺ പറഞ്ഞു.... നിങ്ങൾ റൊമാൻസിക്കാൻ വന്നത് കൊണ്ടല്ലേ.. മര്യാദക്ക് ഞാൻ അടങ്ങി ഇരിക്കുവായിരുന്നില്ലേ.. പാറുവും വിട്ടു കൊടുത്തില്ല.... റൊമാൻസ് എന്ന് കേട്ടതും പൊട്ടന് ലോട്ടറി അടിച്ച പോലെ പാറുവിനെയും പൊക്കി എടുത്ത് കൊണ്ട് വരുൺ ബെഡിൽ കൊണ്ടോയി ഇട്ടു.. സുഭാഷ് ✨️... എല്ലാം തികഞ്ഞ ആത്മ നിർവൃതിയോടെ പാറു വരുണിനെ നോക്കി.... രണ്ട് പേരുടെയും മുഖങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു.. പാറുവിന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി..

വരുണിന്റെ നിശ്വാസത്തിന് ചൂടേറി.... പാറുവിന്റെ ചുണ്ടിന്റെ വിറയലും അനക്കവും വരുണിനെ വികാരത്തിന്റെ കൊടുമുടിയിൽ കൊണ്ടെത്തിച്ചു... ഒരിഞ്ചു പോലും വ്യത്യാസം ഇല്ലാതെ അവൻ അവളിൽ അമർന്നു..... പാറുവിന്റെ കണ്ണുകൾ താനേ അടഞ്ഞു.... മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം നടന്നു..... വരുണിന്റെ നനവാർന്ന ചുണ്ടുകൾ പാറുവിന്റെ നെറ്റി തടത്തിൽ നിന്നും മൂക്കിൻ തുമ്പിലേക്ക് തെന്നി മാറി.... മൂക്കിനും മേൽച്ചുണ്ടിനും ഇടയിൽ ചുംബിച്ചു കൊണ്ട് വരുൺ പാറുവിനെ തളർത്തി കൊണ്ടിരുന്നു.... പാറുവിന്റെ കൈകൾ വരുണിന്റെ ഷർട്ടിൽ പിടുത്തം ഇട്ടു.... കാലുകൾ ബെഡിൽ അമർന്നു... അതിനനുസരിച്ചു വരുണിന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഒന്നിടവിടാതെ സഞ്ചരിച്ചു കൊണ്ടിരുന്നു... രണ്ട് പേരുടെയും വീണ്ടുമൊരു കൂടിച്ചേരലിനു സാക്ഷ്യം വഹിച്ചു പാറുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചെന്നിയിലേക്ക് ഒലിച്ചിറങ്ങി..... ❣️ ..........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story