നിന്നിലലിയാൻ: ഭാഗം 117

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഒളിച്ചേ.... 🙈..കണ്ടേ..... 🐵 ഒളിച്ചേ..... 🙈കണ്ടേ..... 🐵 ജോഗിങ് കഴിഞ്ഞു വന്നപ്പോൾ പാപ്പുണ്ണിയുടെ സൗണ്ട് കേട്ട് അവനേം എടുത്ത് ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് കണ്ണ് പൊത്തി കളിക്കുവാണ് വരുൺ ... അതിനനുസരിച്ചു ഉണ്ടകുട്ടി കുലുങ്ങി കുലുങ്ങി ചിരിക്കുന്നുണ്ട്... അവന്റെ വിടർന്ന കണ്ണുകളും തേൻ ഒലിക്കുന്ന കുഞ്ഞ് ചുണ്ടുകളും മുന്നിലേക്ക് ചാഞ്ഞു കിടക്കുന്ന മുടിയും ആ ചിരിക്ക് മാറ്റ് കൂട്ടി.... പാപ്പാ എന്ന് വിളിച്ചേ... പാപ്പന്റെ പാപ്പുണ്ണി എവിടെ..... മടിയിൽ നിന്ന് ടേബിളിൽ വരുണിനോട് മുഖാമുഖം ഇരുത്തി കൊണ്ട് വരുൺ ചോദിച്ചു... അതിന് പകരം ആയി അവൻ വിരൽ വായിൽ നുണഞ്ഞു ചിരിച്ചു കൊണ്ട് വരുണിന്റെ മേലിലേക്ക് ചാഞ്ഞു..... അച്ചോടാ.... പാപ്പുണ്ണിക്ക് നാണം വന്നേ... തോളിൽ കിടത്തി തട്ടി കൊണ്ട് വരുൺ ചിരിച്ചു... ഓഹ് ഇവനെങ്കിലും ഇത്തിരി നാണം വന്നല്ലോ... എന്തായാലും അരുണിന്റെ സ്വഭാവം കിട്ടാതിരുന്നാൽ മതി... അങ്ങോട്ടേക്ക് വന്ന അച്ഛൻ പറഞ്ഞു... ഓ ഏട്ടനെ പോലെ ഇനി വേറെ ആര് അവതരിക്കാനാ അതൊരു റേയർ പീസ് അല്ലേ.. കുഞ്ഞിനെ തോളത്തിട്ട് കുലുക്കി കൊണ്ട് വരുൺ പറഞ്ഞു... അത് കേട്ടതും പാപ്പുണ്ണി ഇരുന്ന് കരയാൻ തുടങ്ങി... കണ്ടാ കണ്ടാ.. എന്നേ പറഞ്ഞപ്പോൾ ഇരുന്ന് കരയണത് കണ്ടാ... റൂമിൽ നിന്നും തലയിട്ട് നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഇവിടെ ഉണ്ടായിരുന്നോ അവതാരം... അച്ഛൻ വല്യേട്ടനെ നോക്കിക്കൊണ്ട് ചോദിച്ചു.. ഉറക്കത്തിനിടയിൽ മൂക്ക് കടിച്ചപ്പോഴേ എനിക്ക് മനസിലായി എന്നേ ആരോ കുറ്റം പറയുന്നുണ്ടെന്ന്...

കോട്ടുവാ ഇട്ടു കസേരയിൽ ഇരുന്ന് കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതിന് ഏട്ടനോട് ആരാ പറഞ്ഞെ ഞങ്ങൾ കുറ്റം ആണ് പറഞ്ഞതെന്ന്.. ഏട്ടനെ പുകഴ്തിയതല്ലേ... അല്ലേടാ... പാപ്പുണ്ണിയെ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു.. ഇങ്ങോട്ടൊന്നും പണയണ്ട... എന്റെ ഇടത് മൂക്ക് ആണ് ചൊറിഞ്ഞത് അപ്പൊ കുറ്റം തന്നെയാ പറഞ്ഞത്... വലത് മൂക്ക് ചൊറിഞ്ഞാലാ നല്ലത് പറയുന്നേ... വല്യേട്ടൻ വല്യ കാര്യത്തിൽ പറഞ്ഞു... അത് കേട്ടതും അച്ഛനും വരുണും മുഖത്തോട് മുഖം നോക്കി...അച്ഛനെ കണ്ട പാപ്പുണ്ണി വേഗം കയ്യും നീട്ടി വല്യേട്ടന്റെ അടുത്തേക്ക് ചാടി... ഓ അച്ഛന്റെ മോൻ തന്നെ.... പാപ്പുണ്ണിയെ തലോടി കൊണ്ട് അച്ഛൻ പറഞ്ഞു.... ആഹാ ഇന്ന് ഏട്ടന്റെയും അനിയന്റെയും വിശ്രമം എപ്പോ കഴിഞ്ഞു.... ഉറക്കച്ചവടോടെ എണീറ്റ് വന്ന പൊന്നു ചോദിച്ചു... ഉറക്കം എണീറ്റപ്പോൾ കഴിഞ്ഞു.. വല്യേട്ടൻ പല്ല് കാട്ടി പറഞ്ഞു... തെരരരരാ.....😎 ഓ തമാശിച്ചതായിരിക്കും... കുഞ്ഞിനെ വാങ്ങി ഒക്കത്തിരുത്തി കൊണ്ട് പൊന്നു പറഞ്ഞു... അല്ല കോമഡിയുടേ കൊയും തമാശിച്ചതിന്റെ മാശിയും ചേർത്ത് കോമാശിച്ചതാ...... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. നിങ്ങളോട് ചോദിച്ച നേരം എന്നേ പറഞ്ഞാൽ മതിയല്ലോ... പൊന്നു കെറുവിച്ചു കൊണ്ട് പറഞ്ഞു... ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും വഴക്ക് കണ്ട് വരുൺ ഇരുന്ന് ചിരിക്കുവാണ്...

നീ ചിരിക്കണ്ട.... നീയും ഇങ്ങേരുടെ ഒപ്പം കൂടി ചീത്ത ആവ്‌.... ദേഷ്യത്തോടെ പൊന്നു പറഞ്ഞു... പോട്ടെ മോളെ.. നിനക്കറിയില്ലേ അവന് ഇടക്ക് പ്രാന്താണെന്ന് വിട്ടേക്ക്.... അച്ഛൻ പൊന്നുവിനെ ആശ്വസിപ്പിച്ചു..... അച്ഛാ 😲... വല്യേട്ടൻ ഞെട്ടി കൊണ്ട് വിളിച്ചു... ഒന്ന് പോഡെർക്കാ.... എന്നും പറഞ്ഞു അച്ഛൻ എണീറ്റ് പോയി.. സാക്ഷി ആവാൻ പറ്റീല.. സാക്ഷി ആവാൻ പറ്റീല... എന്നും പറഞ്ഞു വരുൺ മെപ്പൊട്ടും നോക്കി മുന്നോട്ട് നടന്നു... ആടാ... എന്നേ ഇവളുടെ മുന്നിൽ ഇട്ട് മെപ്പോട്ട് നോക്കി പോവുന്ന നീ ഒരു കാലത്തും.... വല്യേട്ടൻ പറഞ്ഞു നിർത്തി.... ചീത്തയാവില്ലെടാ.... പൊന്നു കൂട്ടിച്ചേർത്തു... അത് കേട്ടതും വരുൺ പൊന്നുവിനെ നോക്കി കണ്ണടച്ച് കാണിച്ചു മേൽപ്പോട്ട് വിട്ടു.... **💕 പ്രിയതമേ പാറുക്കുട്ട്യേ..... പ്രിയതമേ പാറുക്കുട്ട്യേ..... സ്ലീപ്പിങ് ബെഡിൽ കിടന്നുറങ്ങും..... വരുണിന്റെ ഭാര്യ അല്ലേ നീ.... എണീക്കുമോ........ 🎶 കിടക്കുന്ന കിടപ്പ് കണ്ടാ 😉😉😉...... തൊഴുതമർന്ന് വലത് വെച്ച് വെട്ടി ഇടത് കേറി കുതിച്ചു ചാടി സിംഹത്തഞ്ചം പിടിച്ച്... ഒറ്റ ചാട്ടം... എന്റ... ശഹ്‌..... പാറുവിന്റെ മേലിലേക്ക് വരുൺ ചാടിയതും ആദ്യത്തെ വാക്കിനു ശേഷം പിന്നെ കാറ്റ് ആണ് പോയത്... വെറും പൊക 😝😝..... പേടിച്ചോ.... കണ്ണും മിഴിച്ചു കിടക്കുന്ന പാറുവിനെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു... ഇങ്ങനെ കിടക്കാതെ.....

ഒന്നെഴുന്നേറ്റ് എന്റെ വല്ലതിനും ചതവോ ഒടിവോ പറ്റിയിട്ടുണ്ടോ എന്ന് നോക്കുമോ... വേദന കൊണ്ട് ചുണ്ട് കൂട്ടിപ്പിടിച്ചു ഉള്ള സൗണ്ടിൽ പാറു പറഞ്ഞു... അപ്പൊ നീ പേടിച്ചില്ലേ.. വരുൺ നിരാശയോടെ ചോദിച്ചു... പേടിച്ചില്ലെങ്കിൽ എന്താ വീൽചെയറിൽ ഇരിക്കാനുള്ള ഭാഗ്യം നിങ്ങൾ ആയിട്ട് ഉണ്ടാക്കി തന്നില്ലേ.. തത് മതി... ഒന്ന് ഞെരങ്ങി കൊണ്ട് പാറു പറഞ്ഞു... അപ്പൊ വേദനിച്ചോ.... പാറുവിന്റെ മുടി വകഞ്ഞു മാറ്റിക്കൊണ്ട് വരുൺ ചോദിച്ചു... ചാവാൻ കിടക്കുമ്പോഴും റൊമാൻസിന് കുറവില്ല അല്ലേ.... പാറു അങ്ങനെ തന്നെ കിടന്നു കൊണ്ട് ചോദിച്ചു.. അതിനാരാ ചാവാൻ കിടക്കുന്നെ... വരുൺ അതിശയത്തോടെ ചോദിച്ചു... നിങ്ങളെന്താ വല്യേട്ടന് പഠിക്കുവാണോ 🤨🤨...അതിനെങ്ങനെയാ വല്യേട്ടന്റെ ബാക്കി അല്ലേ.... ഞാൻ ചാവുന്നതിന് മുന്നേ ഒന്ന് എഴുന്നേറ്റ് മാറ് കാലാ... ഇല്ലാത്ത ശക്തി എടുത്ത് പാറു വരുണിനെ തള്ളി അപ്പുറത്തേക്ക് ഇട്ടു.... രാവിലെ തന്നെ മൂഡ് പോയി.... വീണ കിടപ്പിൽ കിടന്നു കൊണ്ട് വരുൺ പറഞ്ഞു... നിങ്ങടെ മൂട് അല്ലേ പോയുള്ളു.. എന്റെ എല്ലാം പോയ മട്ടാ... ഊരക്കും പിടിച്ചു പാറു പതിയെ എഴുന്നേറ്റു.... അടുത്താഴ്ച ഡിഗ്രി ഫൈനൽ ഇയർ എക്സാം സ്റ്റാർട്ട്‌ ചെയ്യും.. തലക്ക് കൈ കൊടുത്ത് ചെരിഞ്ഞു കിടന്ന് പാറുവിനെ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു... അതിന്....

ഞാൻ പോയി ഫൈനൽ എക്സാം എഴുതണോ... പാറു കെറുവിച്ചു കൊണ്ട് ചോദിച്ചു.. കുട്ടിക്ക് ദെണ്ണം ഉണ്ടേ 🤪.... നീ എഴുതണ്ട.. ശ്രാവന്ത് എഴുതും... അത് കഴിഞ്ഞാൽ റിസൾട്ട്‌ വരും.. പിന്നെ ഞങ്ങളുടെ കമ്പനിയിൽ കൊള്ളീഗ് ആവും.. പിന്നെ.... അതും പറഞ്ഞു വരുൺ പാറുവിനെ നോക്കി.. പിന്നെ സാലറി വാങ്ങും.. ദേവുവിനെ പോയി കല്യാണം കഴിക്കും അവർക്ക് മക്കളാലും മക്കൾക്ക് മക്കളാവും പിന്നെ അവര് മണ്ണടിയും.. അതിനു മുന്നേ ഞാൻ പോവും... ഊര ഉഴിഞ്ഞു കൊണ്ട് അവസാന വാക്ക് മാത്രം പതുക്കെ പാറു പറഞ്ഞു... ആ ഇവിടെ ചിലോർ ഉണ്ട് കല്യാണം കഴിഞ്ഞു 6, 7 മാസം ആയി എന്ന് വിചാരം ഇല്ല്യാ.. അല്ല കല്യാണം കഴിഞ്ഞെന്ന് തന്നെ വിചാരം ഇല്ല്യാ.. പാറുവിനെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് വരുൺ പറഞ്ഞു.... ആരുടെ ശില്പ ചേച്ചിയുടെ കാര്യം ആണോ... അവരുടെ കാര്യം അവര് നോക്കിക്കോളും നിങ്ങൾക്കെന്താ.. ചിരി കാണാതിരിക്കാൻ തിരിഞ്ഞു നിന്ന് കൊണ്ട് പാറു പറഞ്ഞു... ഓ.. നീ ഒളിച്ചു കളിക്കുവൊന്നും വേണ്ട... പുച്ഛത്തോടെ വരുൺ പറഞ്ഞു... അല്ല ഇന്നും ഹർത്താൽ ഉണ്ടാവുമോ... വിഷയം മാറ്റിക്കൊണ്ട് പാറു ചോദിച്ചു... ഇന്നലെ അല്ലേ ഹർത്താൽ ഉണ്ടായത്.. ഇനി ഇന്നും വേണോ... വരുൺ കണ്ണുരുട്ടി ചോദിച്ചു... അല്ല ഇന്നലെ വേറെ പാർട്ടിക്കാരുടെ ആയിരുന്നല്ലോ..

അത്കൊണ്ട് ഇന്ന് വേറെ വല്ല പാർട്ടിക്കാരുടെയും വക ഹർത്താൽ ഉണ്ടെങ്കിലോ.. ടൺ ടടെൺ.... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... നിന്നെ ഞാൻ പാർട്ടി ആക്കണ്ടേൽ പോയി കുളിച്ചോ.. ബെഡിൽ നിന്ന് ചാടി എണീറ്റ് കൊണ്ട് വരുൺ പറഞ്ഞു.. വേണ്ട.. ഞാൻ പോയി.. ദേ എന്റെ കുളിയും കഴിഞ്ഞു.. ബാത്‌റൂമിലേക്ക് ഓടുന്നതിനിടയിൽ പാറു പറഞ്ഞു... വരുൺ ഒരു ചിരിയോടെ വീണ്ടും ബെഡിലേക്ക് ചാഞ്ഞു.... **💕 നാനെ...... ഇത്‌ നാനെ... വന്തേട്ടൻ പെണ്ണ് നാനെ... വന്തേട്ടന്റെ കുട്ടികളെ പ്രസവിക്കുന്നതും നാനെ.... അവരെ വളർത്തി നശിപ്പിക്കുന്നതും നാനെ... ഛെ.... അത് ശെരിയാ അവരെ വളർത്തി നശിപ്പിക്കുന്നത് നീ തന്നെ ആവും ദേവുവിന്റെ പാട്ട് കേട്ട് ക്ലാസ്സിലേക്ക് കയറി വന്ന പാറു പറഞ്ഞു..... നാവ് സ്ലിപ് ആയതാടി.. ഞാൻ ഉദ്ദേശിച്ചത് അവരെ വളർത്തി വലുതാക്കുന്നതും നാനെ എന്നാ... വര നിർത്തി കൊണ്ട് ദേവു പറഞ്ഞു... ഒരിക്കലും നാവ് ചതിക്കില്ല മോളെ.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ശോകം ആണെടി.. ഇന്ന് മുതൽ വന്ദേട്ടന് സ്റ്റഡി ലീവ് ആണ്... ചുണ്ട് ചുളുക്കി കൊണ്ട് ദേവു പറഞ്ഞു... ഓ വെറുതെ അല്ല മാനസ മൈന പാടി ഇരിക്കുന്നെ 🤭🤭...അല്ല ഇതെന്താ... ബെഞ്ചിൽ ഇരുന്ന് ദേവുവിന്റെ വര കണ്ട് പാറു ചോദിച്ചു... അതോ.. ജാനി... ഇത്‌ ഞാൻ.. ഇത്‌ വന്തേട്ടൻ.. ഇത്‌ ഞങ്ങൾക്ക് ഉണ്ടാവാൻ പോവുന്ന ഇക്രു ,,, അക്കു,,, മിക്കു,,,, പക്കു,,,, പക്രു ,,, തങ്കു ,,, ഓരോ ചിത്രത്തിലും പെന്ന് കൊണ്ട് കുത്തി കാണിച്ചു കൊണ്ട് ദേവു പറഞ്ഞു...

🙄🙄😲😲😲ഒന്ന്,, രണ്ട്,, മൂന്ന്,, നാല്,, അഞ്ച്,, ആറ് പിള്ളേരോ... എണ്ണി എണ്ണി കണ്ണ് തള്ളി കൊണ്ട് പാറു ചോദിച്ചു... ആ ആറ് പിള്ളേര്.. ഇത്‌ കുറഞ്ഞോടി..... 🤔☹️ ആലോചനയോടെയും ഇത്തിരി സങ്കടത്തോടെയും ദേവു ചോദിച്ചു... വേണ്ടെടി.. നിനക്ക് താങ്ങും ബട്ട്‌ വന്തേട്ടന്... ഇളിച്ചു കൊണ്ട് പാറു ദേവുവിനെ നോക്കി... പോടീ... ശോ🙈🙈.. എനിക്ക് 6 എണ്ണം മതി.... ആദ്യത്തെ അഞ്ചെണ്ണം ആൺ പിള്ളേര്.. അവർക്ക് ഒരു കുഞ്ഞനിയത്തി തങ്കു.... ചിത്രത്തിൽ വിരലോടിച്ചു കൊണ്ട് ദേവു അയവിറക്കി... ഇത്‌ കുറച്ച് മുന്തിയ ഇനം ആണ്.... ദേവുവിനെ നോക്കി വിളറിയ ചിരി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... എന്താടി... ഇയ്യ് എന്താ പറഞ്ഞെ... ദേവു ചിത്രത്തിൽ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു... അല്ലേടി.. തങ്കുവിന് കുറച്ച് കൂടി മുടി ആവാം എന്ന് പറഞ്ഞതാ... റൂട്ട് മാറ്റി കൊണ്ട് പാറു പറഞ്ഞു... ഒന്ന് പോയെടി.. എന്റെ കൊച്ചിന് നിന്നെ പോലെ പനം കൊല ഉണ്ടാവുമോ.. എന്നെപ്പോലെ പൂച്ച വാലെ ഉണ്ടാവു... തങ്കുവിന്റെ മുടിക്ക് കളർ കൂട്ടിക്കൊണ്ട് ദേവു പറഞ്ഞു... ഓ ആയിക്കോട്ടെ... ആറ് മക്കളുടെ തള്ള ആ പേപ്പർ മാറ്റി ബുക്ക്‌ എടുക്കാമോ.. ബെല്ലടിച്ചു... ദേവുവിന്റെ തലക്കൊരു കൊട്ട് കൊടുത്ത് പാറു പറഞ്ഞു.. ശോ.. നീയിങ്ങനെ ഒക്കെ പറയല്ലേ.. എനിക്ക് നാണം വരുന്നു... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. ഓഹ് ഉണങ്ങിയ കാമ ദേവി 😬😬😬😬.... **💕 എന്താ ദേവപ്രിയ അവിടെ... പേപ്പറിൽ കുത്തി കുറിക്കുവായിരുന്ന ദേവുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് വിക്രമൻ സാർ ചോദിച്ചു..

എടി സാർ എടുത്ത് വെക്കെടി അത്... ദേവുവിനെ തട്ടി കൊണ്ട് പാറു പറഞ്ഞു.. മൂപ്പത്യേര് ഇതൊന്നും അറിയാതെ വരയോട് വര.. സാർ വന്നു തൊട്ട് മുന്നിൽ വന്നു നിന്നതൊന്നും പുള്ളിക്കാരി അറിഞ്ഞിട്ടില്ല... വിക്രമൻ സാർ ഒന്നും മിണ്ടാതെ കയ്യും കെട്ടി നിന്നു.... എടി സാർ എടി... എണീക്കേടി.... പാറു ദേവുവിന്റെ ചെവിയിൽ പിറുപിറുത്തു.. അയാളവിടെ തുപ്പൽ തുപ്പി കളിക്കട്ടെ.. ഞാൻ എന്തിനാ എണീക്കുന്നെ 🤨🤨... ദേവു വരയോട് വര... അവസാനത്തെ വര ആവാതിരുന്നാൽ മതി... പിന്നെ ഒന്നും നോക്കിയില്ല.. വിക്രമൻ പേപ്പറും വലിച്ചു പേപ്പറിലേക്കും ദേവുവിലെക്കും കണ്ണ് പായിച്ചു... സ.. സ.. സ... 😲😲😲😲 ദേവു എണീറ്റ് നിന്ന് വിക്കി വിക്കി... (സാറേ സാറേ സ സ സ സ സ സ സ... സരിഗമ..... 💃💃💃💃... ഇതാണോ ദേവു ഉദ്ദേശിച്ചത് 🤔🤔) എന്ത്... വിക്രമൻ സാർ ഉള്ള കുഞ്ഞി കണ്ണ് ഉരുട്ടി കാണിച്ചു.... സാറേ എന്ന്.... പാറുവിനെയും സാറിനെയും നോക്കിക്കൊണ്ട് ദേവു പറഞ്ഞു.... ഇതെന്താണ്... പേപ്പർ പൊക്കി കാണിച്ചു കൊണ്ട് സാർ ചോദിച്ചു... അതെന്റെ ഫാമിലി... പേടി മാറി ചിരിയോടെ ദേവു പറഞ്ഞു... ഓ നിങ്ങൾ 6 മക്കള് ആണോ.. ഗ്രേറ്റ്‌.. വിക്രമൻ സാർ കലിപ്പ് മാറ്റി ചോദിച്ചു.. അയ്യോ അല്ല.. ഫ്യൂച്ചർ ഫാമിലി ആണ് സാർ... ഐ മീൻ എന്റെ കല്യാണം കഴിഞ്ഞിട്ടുള്ളത്... ദേവു ഇളിച്ചു കൊണ്ട് എല്ലാവരെയും നോക്കി... സാറിന്റെ മൂക്കിലൂടെയും ചെവിയിലൂടെയും പൊക പോയോ എന്നൊരു ഡൌട്ട് ഇല്ലാതില്ലാതില്ല... സാറെ ഇത്‌ ഇക്രുട്ടൻ ,,, ഇത്‌ അക്കുട്ടൻ ,,, അപ്പുറത്തെ മിക്കുട്ടൻ ,,,,

പിന്നെ ഈ നിൽക്കുന്നത് പക്കുട്ടൻ,,,, പിന്നെ ആ സ്പ്രിങ് തലയൻ പക്രുട്ടൻ,,,, ആൻഡ് ഇതില്ലേ തങ്കുട്ടി ,,,..... അതുവരെ ബെഞ്ചിന്റെ അവിടെ നിന്ന ആള് ഇപ്പോൾ സാറിന്റെ അടുത്തേക്ക് ചേർന്ന് നിന്ന് ഓരോരുത്തരെ വിവരിച്ചു കൊടുക്കേണ്ട തിരക്കിൽ ആണ് 😵😵😵... എല്ലാം കേട്ട് കഴിഞ്ഞു വിക്രമൻ സാർ പാറുവിനെ ഒന്ന് നോക്കി....അവിടെ ആണേൽ ഇതൊക്കെ ഞാൻ നേരത്തെ അറിഞ്ഞു ബോധിച്ചതാണ് സാറേ എന്ന എക്സ്പ്രെഷൻ 🙈🙈..... ജാൻകി..... വിക്രമൻ സാർ പാറുവിനെ മാടി വിളിച്ചു... സാർ... എണീറ്റ് നിന്ന് പാറു വിളികേട്ടു... കുറച്ച് നെല്ലിക്ക ആവശ്യം ഉണ്ട് കേട്ടോ... ദേവുവിനെ നോക്കിക്കൊണ്ട് വിക്രമൻ സാർ പറഞ്ഞു.. എന്തിനാ സാർ ഉപ്പിലിടാനാണോ... വായിൽ വന്ന വെള്ളം ഇറക്കി കൊണ്ട് ദേവു ചോദിച്ചു.. അല്ല കന്നാസെ നിന്റെ തലയിൽ നെല്ലിക്ക തടം വെക്കാൻ.. എന്നും പറഞ്ഞു ദേവുവിന്റെ കയ്യിൽ അവളുടെ ഭാവി ഫാമിലിയെ വെച്ച് കൊടുത്ത് മുന്നോട്ട് നടന്നു.... ഇത് നിനക്കിപ്പോ വട്ടാണെന്നാണോ അതോ വട്ടാവുന്നതിന് മുന്നേ തടം വെക്കാനാണോ സാർ പറഞ്ഞെ... പാറു ദേവുവിനെ തോണ്ടി കൊണ്ട് ചോദിച്ചു... എന്തായാലും എനിക്കൊരു കാര്യം മനസിലായി... ബെഞ്ചിൽ ഇരുന്ന് ഭാവി പേപ്പർ ബാഗിൽ വെച്ച് കൊണ്ട് ദേവു പറഞ്ഞു... എന്താടി... പാറു ആശ്ചര്യത്തോടെ ചോദിച്ചു...

ബ്രേക്കിന് നെല്ലിക്ക ഉപ്പിലിട്ടത് ഫിക്സ് 🤤🤤🤤😋😋😋..... 🙄🙄🙄🙄🙄🙄🙄ലെ ഞാൻ.... **💕 എടാ നീ ചെയ്തത് ഒക്കെ ശെരി... പക്ഷെ എന്നോടൊരു വാക്ക് ചോദിക്കണ്ടേ.... പാറു കോളേജ് വിട്ട് വന്നതേ കാണുന്നത് അച്ഛൻ ഉറഞ്ഞു തുള്ളുന്നതാണ്... ഞാൻ പറഞ്ഞില്ലേ പെട്ടെന്ന് വന്നതാണ് മെയിൽ.. അച്ഛൻ മീറ്റിങ്ങിൽ ആയിരുന്നു മറ്റേ ഡിപ്പാർട്മെന്റ് ആയിട്ട്... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... അതേതാ മറ്റേ ഡിപ്പാർട്മെന്റ് പർച്ചേസ് ഡിപ്പാർട്മെന്റ് മാർക്കറ്റിങ് ഡിപ്പാർട്മെന്റ് എന്നൊക്കെ കേട്ടിട്ടുണ്ട്.. ഈ മറ്റേ ഡിപ്പാർട്മെന്റ് 🤔🤔🤔 ഓ ചിലപ്പോ കഫ്ഹെഡ് പോലെ വല്യേട്ടൻ കമ്പനിയിൽ ഡെവലപ്പ് ചെയ്ത ഡിപ്പാർട്മെന്റ് ആയിരിക്കും... ഫയങ്കരാ ☺️☺️☺️... വന്ന വഴിയിൽ തന്നെ നിന്ന് ചിന്തിച്ചു കൊണ്ടിരിക്കുവാണ് പാറു..... എന്നാലും ഫോണിലേക്ക് ഒരു മിസ്സ് അടിച്ചിരുന്നുവെങ്കിൽ..... അങ്ങനെ അല്ല അച്ഛാ ഒന്നൊച്ച വെച്ചിരുന്നേൽ ഒന്നുറക്കെ കരഞ്ഞിരുന്നേൽ ഞാൻ ഉണർന്നേനെ... അച്ഛൻ പറയുന്നതിനിടക്ക് കയറി കൊണ്ട് വാവ പറഞ്ഞു... ഈ കുട്ടി പിശാശിനെ ഞാൻ ഉണ്ടല്ലോ.. ഇതിനെ പിടിച്ചു മാറ്റിക്കെ... അച്ഛൻ ഇല്ലാത്ത ദേഷ്യം ഉണ്ടാക്കി കൊണ്ട് പറഞ്ഞു.... അത് കേട്ടതേ വാവ വീണാമ്മയുടെ ബാക്കിലേക്ക് വലിഞ്ഞു... അച്ഛാ ഞാൻ പറഞ്ഞില്ലേ RK ഗ്രൂപ്പ്‌ മെയിൽ അയച്ചത് അത്രേം ടൈം ഇല്ലാത്ത നേരത്താ അച്ഛൻ മീറ്റിങ്ങിലും.. എമൗണ്ട് അടച്ചില്ലേൽ ആ പ്രൊജക്റ്റ്‌ പിന്മാറും അത് കൊണ്ടല്ലേ.. വല്യേട്ടൻ സമാധാന സന്ധിയിൽ അച്ഛനെ കൊണ്ട് ഒപ്പ് ഇടുവിക്കാൻ ശ്രമിക്കുകയാണ്...

എടാ നിനക്ക് ഈ RK ഗ്രൂപ്പിനെ പറ്റി അറിയാഞ്ഞിട്ടാ.. ഭീകരൻ ആണവൻ കൊടും ഭീകരൻ... അച്ഛൻ പറഞ്ഞു നിർത്തി.. അച്ഛാ അങ്ങനെ അല്ല... അബു ഭീകരൻ കൊടും ഭീകരൻ യമകിങ്കരൻ രുധിരപ്രിയൻ വടിവാളിനാൽ മുടി ചീകിടും തല കൊയ്യലും ഒരു ഹോബിയാ അബു ഭീകരൻ കൊടും ഭീകരൻ....💃💃 തല കിട്ടിയതും വാവ കോറസ് പോലെ ബാക്കി പാടി... 🤭🤭 ഇതിനെ ഞാൻ ആ കിണറ്റിൽ കൊണ്ട് പോയി ഇടും കേട്ടോ.. അല്ലെങ്കിലേ തലപ്രാന്ത് പിടിച്ചിരിക്കുവാ... തല ചൊറിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് അച്ഛൻ പറഞ്ഞു... വാവ ഇളിച്ചു കൊണ്ട് പിന്നേം വീണാമ്മയുടെ പുറകിലേക്ക്... എന്നാൽ പിന്നെ നമുക്ക് അത് ക്യാൻസൽ ചെയ്ത് ക്യാഷ് തിരിച്ചു വാങ്ങിയാലോ... വല്യേട്ടൻ കണ്ണ് കാണിച്ചപ്പോൾ വരുൺ ചോദിച്ചു... എന്റെ നെഞ്ചിൻ കൂട് തകർത്തിട്ടാ അവൻ നിൽക്കുന്നെ... അതിന്റെ കൂടെ നിന്റെം കൂടി... അച്ഛൻ രണ്ട് ആണ്മക്കളെയും മാറി മാറി നോക്കി... എവിടെ അച്ഛാ😵😵😵... തകർന്നത് നോക്കട്ടെ... 🧐 ഇത്തവണ വാവ അച്ഛന്റെ അടുത്തേക്ക് ഓടി നെഞ്ചിന്റെ കൂട് തകർന്നത് കാണാന് 😝😝😝... ഇതിനെ ഞാൻ ഇന്ന്... അച്ഛൻ മുറ്റത്തെന്ന പോലെ അകത്തു നിലത്ത് കല്ല് തിരയാൻ തുടങ്ങി... വന്നതിനേക്കാൾ സ്പീഡിൽ വാവ തിരിഞ്ഞോടി 🏃‍♀️🏃‍♀️🏃‍♀️.....

അച്ഛാ ഞാൻ ഒരു കാര്യം പറയട്ടെ... ഇപ്പോൾ നമ്മൾ ഒരു ലക്ഷം അല്ലേ കൊടുത്തിട്ടുള്ളു... നമുക്ക് ഈ പ്രൊജക്റ്റ്‌ പിൻവലിക്കാം.. പോവാണേൽ ഇതല്ലേ പോവുള്ളു... വല്യേട്ടൻ ഗൗരവത്തോടെ പറഞ്ഞു... വല്യേട്ടൻ സീരിയസ് ആയതും പെൺപടകൾ അകത്തേക്ക് പോയി.... (ആതുവിനെ അന്വേഷിക്കേണ്ട.. പുള്ളിക്കാരി എക്സാം തകർത്തെഴുതുവാ).... അതെ അച്ഛാ അതാ നല്ലത്.. വരുണും അവരോടൊപ്പം ചേർന്നു... പറഞ്ഞതൊക്കെ ശെരിയാ... പക്ഷെ ഒരു ലക്ഷം ബിസിനസിൽ ലോസ് ആയില്ലേ.. ഇതാണെങ്കിൽ മാസം ലാസ്റ്റ് ആയി.. സാലറി കൊടുക്കേണ്ട ടൈം ആയില്ലേ.... അച്ഛൻ സോഫയിലേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു... ഏതായാലും അവര് ക്യാഷ് തിരിച്ചു തരില്ല.... നമ്മുടെ റിസേർവിൽ നിന്ന് എടുക്കാം... വല്യേട്ടൻ ആലോചനയോടെ പറഞ്ഞു... അത് വേണ്ട... എന്റെ സാലറി ഒരാഴ്ച കൊണ്ട് കിട്ടും.. അങ്ങനെ ആണേൽ ബിസിനസിന്റെ എന്റെ സാലറി അതിൽ ഇൻവെസ്റ്റ്‌ ചെയ്‌താൽ മതി അച്ഛാ... അച്ഛനെ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു... ആ അത് നല്ല ഐഡിയ ആണ്..

ഞാൻ ഒന്നും കൂടി അരച്ചു കലക്കി നോക്കട്ടെ... മുകളിലേക്ക് നോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു.. അയ്യോ അച്ഛൻ കഷായം ഉണ്ടാക്കാൻ പോവുവാണോ.. അപ്പൊ ഇതൊ... സീരിയസ്നെസ്സ് മാറി വല്യേട്ടന്റെ തലക്കകത്തു പൊട്ടത്തരം നിറഞ്ഞു... എത്ര പെട്ടെന്ന് ലെ 🤢🤢.... വിളിച്ചോണ്ട് പോടാ ഇതിനെ.. ഇത്രേം നേരം വാവ ആയിരുന്നു.. ഇപ്പോൾ നിന്റെ ചേട്ടൻ.. അച്ഛൻ കെറുവിച്ചു കൊണ്ട് പറഞ്ഞു.. അപ്പൊ കഷായം മാറ്റി അലോപ്പതി ആക്കിയോ.. അതാ നല്ലത്.. ഇതൊക്കെ ഇടിച്ചു പിഴിയണ്ടേ... വല്യേട്ടൻ വല്യ കാര്യത്തിൽ പറഞ്ഞു.. ഓടെടാ... അച്ഛൻ കാല് കൊണ്ട് രണ്ട് സ്റ്റെപ് നിലത്തിട്ടതും വല്യേട്ടൻ റൂമിൽ കയറി വാതിൽ അടച്ചിരുന്നു 😪😪😪... പാറുവേ... ചേട്ടനൊരു ബ്ലാക്ക് ടീ.. എന്നും പറഞ്ഞു വരുൺ സ്കൂട്ട് ആയി... ബെറുതെ എന്തിനാ ബാക്കി ലവൻ കേൾക്കുന്നേ 🤷‍♂️................ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story