നിന്നിലലിയാൻ: ഭാഗം 118

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

നീ എവിടെയാ വെച്ചത്.... വല്യേട്ടൻ രോക്ഷത്തോടെ ചോദിച്ചു... ഞാൻ അഴിച്ചിട്ടില്ല എവിടേലും വെക്കാൻ... ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു കൊണ്ട് പൊന്നു പറഞ്ഞു.... എന്ത് പറഞ്ഞാലും മൊതല കണ്ണീർ.... അതിനെങ്ങനെ ആണ് ഒരു താലിമാല സൂക്ഷിക്കാൻ അറിയില്ലെന്ന് വെച്ചാൽ.... നിലത്ത് നോക്കുന്നതിനിടയിൽ വല്യേട്ടൻ പറഞ്ഞു.... നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ കെട്ടി പൂട്ടി വെച്ചേക്കുവാണെന്ന്... എനിക്ക് എന്ത് കിട്ടാനാ നിങ്ങള് കെട്ടിയ താലി എടുത്തിട്ട്... ദേഷ്യം കൊണ്ട് പൊന്നു പറഞ്ഞു... അവളുടെ അഹങ്കാരം കണ്ടില്ലേ.. ഒറ്റൊന്ന് മുഖം അടക്കി പൊട്ടിച്ചാൽ കാണാം.... കയ്യോങ്ങി കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഇത്രെയും കാലം ഒപ്പം ജീവിച്ചു വല്ല്യേട്ടന്റെ ഇങ്ങനെ ഒരു മുഖം ആദ്യമായി കാണുവായിരുന്നു പൊന്നു.... കരഞ്ഞു കലങ്ങിയ കണ്ണുനീരോടെ പൊന്നു വല്യേട്ടനെ നോക്കി... കണ്ണ് ഞാൻ കുത്തി പൊട്ടിക്കും....

ഞാൻ ഓഫീസിൽ പോയി വരുമ്പോഴേക്കും കണ്ടെത്തി വച്ചോളണം.... അതും പറഞ്ഞു മുഖം തിരിച്ചു വല്യേട്ടൻ ബാത്‌റൂമിലേക്ക് പോയി.... എന്റെ കൃഷ്ണാ.. അതൊന്ന് എന്റെ കയ്യിൽ എത്തിച്ചേക്കണേ... മുകളിലേക്ക് നോക്കിക്കൊണ്ട് പൊന്നു മുഖം തുടച്ചു പുറത്തേക്ക് ഇറങ്ങി..... **💕 കിട്ടിയോ മോളെ.. അടുക്കളയിലേക്ക് ചെന്നതും വീണാമ്മയും നിമ്മി ആന്റിയും പൊന്നുവിനോട് ചോദിച്ചു... ങ്ങുഹും... വിതുമ്പുന്ന ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് പൊന്നു മൂളി... അല്ലെങ്കിലും മോള് എന്തിനാ വിഷമിക്കുന്നെ... നീ അത് അഴിച്ചു വെക്കാറേ ഇല്ലല്ലോ.. ചിലപ്പോൾ ബെഡിൽ എങ്ങാനും കാണും... ആശ്വസിപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു... ഇല്ലമ്മെ.. ഞാൻ നോക്കി... എവിടെ പോയെന്ന് ഒരെത്തും പിടിയും ഇല്ല്യാ.... പൊട്ടിക്കരഞ്ഞു കൊണ്ട് പൊന്നു പറഞ്ഞു... വിഷമിക്കാതെ മോളെ.. ഇവിടെ അല്ലെങ്കിൽ പിന്നെ എവിടെ പോവാനാ... നീ ടെൻഷൻ അടിച്ചിട്ടാണ് ഒന്നാമത് തിരഞ്ഞിട്ട് കാണാത്തെ..

നിമ്മി ആന്റി പൊന്നുവിനെ തലോടി കൊണ്ട് പറഞ്ഞു.... ***💕 ഇനി ഇവിടെ എങ്ങാനും ഉണ്ടോ എന്ന് നോക്കിക്കേ.... വരുണും പാറുവും ആതുവും കൂടി രാവിലെ എണീറ്റതെ പൊന്നുവിന്റെ താലിമാല തപ്പുന്ന തിരക്കിൽ ആണ്... ഇവിടെ ഒന്നും ഇല്ലെന്നേ... ഞാൻ നോക്കിയതാ... ആതു വരുണിനോട് പറഞ്ഞു... പിന്നെ ചേച്ചി എവിടെയാ ഊരി വെച്ചേ.... ഇടുപ്പിൽ കൈ കുത്തി കൊണ്ട് പാറു ആലോചിച്ചു.... എടി കോപ്പേ.. നീയല്ലേ ഇന്നലെ രാത്രി മാല വാങ്ങിച്ചത് കഴുകാൻ എന്നും പറഞ്ഞു... ആതു ഓർത്തെടുത്തു കൊണ്ട് പറഞ്ഞു... ആ.. ഇപ്പോഴല്ലേ ഞാൻ കബോർഡിൽ വെച്ചേക്കുവാ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ഒരൊറ്റ പൊട്ടിക്കൽ അങ്ങോട്ട് തന്നാലുണ്ടല്ലോ.. ഒരു കുന്തോം ഓർമ ഇല്ല്യാ.. വരുൺ പാറുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ദേഷ്യപ്പെട്ടു... അത് കണ്ടതെ ആതു സ്കൂട്ട് ആയി.. അടുത്തത് അങ്ങോട്ട് ആവുമെന്ന് അറിയാം.. കുറച്ചു മുന്നേ പറയേണ്ടതായിരുന്നു 🏃‍♀️🏃‍♀️...

അത് പിന്നെ.... ഇപ്പൊ പറഞ്ഞില്ലേ... തല താഴ്ത്തി കൊണ്ട് പാറു പറഞ്ഞു... ഇപ്പൊ പറഞ്ഞില്ലേ എന്ന്.. ഇങ്ങനെ തമാശ പറഞ്ഞു നടക്കുന്ന ഏട്ടനെ നീ കണ്ടിട്ടുള്ളു... പൊന്നു ചേച്ചിയുടെ തൊലി ഉരിഞ്ഞു കാണും ഏട്ടന്റെ ചീത്ത കേട്ട്.... വരുൺ നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. അതേയ്.. അത്രയ്ക്ക് ടെറർ ആണോ.. ഏയ്.. വരുണിനെ തോണ്ടി കൊണ്ട് പാറു പറഞ്ഞു... ടെറർ ആണോന്ന് ഞാൻ ഇപ്പൊ കാണിച്ചു തരാം... എടി നിനക്ക് ഇത്തിരിയെങ്കിലും ബോധം ഉണ്ടോടി കോപ്പേ... അവള് വന്നേക്കുന്നു... അതിനെ ചീത്ത കേൾപ്പിച്ചപ്പോൾ നിനക്ക് സമാധാനം ആയോടി... വരുൺ പിന്നേം ഉറഞ്ഞു തുളുവാണ്.... ഞാൻ പറഞ്ഞോളാം വല്യേട്ടനോട് സംഭവം ഇതാണെന്ന്.. ഓ... കബോർഡിൽ നിന്ന് മാല എടുത്ത് കൊണ്ട് പാറു പറഞ്ഞു... അങ്ങോട്ട് ചെന്നാലും മതി.. പിടിച്ചു ഉമ്മ തരും... വരുൺ ദേഷ്യത്തോടെ പറഞ്ഞു... ആണോ... പാറു നാണം കൊണ്ട് കളം വരച്ചു.... ഒറ്റ വീക്ക് തന്നാലുണ്ടല്ലോ.. ഇറങ്ങി പോടീ...

വരുൺ അട്ടഹസിച്ചതും ഒറ്റ ഓട്ടത്തിനു അടുക്കളയിൽ എത്തി **💕 ചേച്ച്യേ.. വിഷമിക്കണ്ട മാല കിട്ടി.. ടൺ ടടെൺ.. മാല തൂക്കി പിടിച്ചു പൊന്നുവിന്റെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കളിച്ചു കൊണ്ട് പാറു പറഞ്ഞു... എന്റെ ഈശ്വരാ.... പാറുവിന്റെ കയ്യിൽ നിന്നും മാല വാങ്ങി നെഞ്ചോട് ചേർത്ത് വെച്ച് പൊന്നു പറഞ്ഞു... ഇത്‌ ഇന്നലെ ഞാൻ കഴുകാൻ ഊരി വാങ്ങിച്ചത് മറന്നോ... എന്തായാലും ഇപ്പൊ സന്തോഷം ആയില്ലേ.. ഇനി ആ കള്ള ബടുവയുടെ മുന്നിൽ ചെല്ല്... പാറു രണ്ട് കയ്യും കെട്ടി കൊണ്ട് പറഞ്ഞു... ഹിഹിഹി.. അവൻ കേട്ടും കൊണ്ട് വരണ്ട... ഇളിച്ചു കൊണ്ട് അടുക്കളയിലേക്ക് വന്ന അച്ഛൻ പറഞ്ഞു... ഓ...ഗ്രാസ് ആണ് വെറും ഗ്രാസ്.... പാറു അച്ഛന്റെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് പറഞ്ഞു.. പൊന്നൂ.... അപ്പോഴേക്കും റൂമിൽ നിന്ന് വല്യേട്ടന്റെ അലർച്ച കേട്ടു...

ദൈവമേ.. അവിടെ ഇരുന്ന് ഞാൻ ഇവിടെ നിന്ന് പറയുന്നത് എല്ലാം കേട്ടോ.... പാറു അടുക്കളയിലെ കബോർഡ് എല്ലാം തുറന്നു നോക്കികൊണ്ട് വെപ്രാളപ്പെട്ടു.. നീ എന്താ തിരയുന്നെ.. അവളോടൊപ്പം കുനിഞ്ഞു നിന്ന് കൊണ്ട് അച്ഛൻ ചോദിച്ചു.. ഒളിക്കാൻ... വല്യേട്ടൻ ഇളകിയാൽ കൊമ്പൻ അല്ല കൊല കൊമ്പൻ ആണെന്ന് കേട്ടല്ലോ... അടുക്കള വാതിൽ ചാരി കൊണ്ട് പാറു പറഞ്ഞു.. പൊന്നുവേ... വീണ്ടും വല്യേട്ടന്റെ വിളി വന്നപ്പോൾ പൊന്നു പാറുവിനെ പിടിച്ചു ഉന്തി റൂമിലേക്ക് ഓടി.... എന്നേ പിടിച്ചോ.. എന്നും പറഞ്ഞു ദേ പോവുന്നു പാറു അച്ഛന്റെ മേലിലെക്ക്.... ഹാവു.. നല്ല സുഖം.. അച്ഛന്റെ മേലിലേക്ക് ചാഞ്ഞു കൊണ്ട് പാറു പറഞ്ഞു... അച്ഛൻ ആണേൽ അനങ്ങാതെ അങ്ങനെ നിൽക്കുന്നു.. മൂപ്പര് ഈസ്‌ വെരി വെരി ബോൾഡേയ് ...... 😝😝 **💕 ഏട്ടാ മാല കിട്ടി... മാലയും കഴുത്തിലിട്ട് വല്യേട്ടന്റെ മുന്നിൽ ചെന്ന് നിന്ന് കൊണ്ട് പൊന്നു പറഞ്ഞു.. അവളുടെ ഒരു മാല.. കൊച്ചിനെ നോക്കാൻ നിനക്ക് വയ്യെടി....

ഞാൻ കുളിക്കാൻ കയറിയ സമയം കൊണ്ട് നീ അതിനെ കൊല്ലാകൊല ചെയ്യുമോ.... വല്യേട്ടൻ പിന്നേം കലിപ്പ് മോഡ് ഓൺ... ദൈവമേ പ്രശ്നം ഓട്ടോയും പിടിച്ചു വരുവാണോ 😬😬...മാല തിരയുന്ന സമയത്ത് കൊച്ചിനെ നോക്കാൻ പറ്റിയില്ല... ഇങ്ങേരു ഒടുക്കത്തെ കലിപ്പ് ആണല്ലോ.... (ആത്മ ) എന്ത് ആലോചിച്ചു നിൽക്കുവാ നീ.... ഞാൻ ഇപ്പോൾ വന്നില്ലായിരുന്നേൽ അവൻ തലയടിച്ചു വീണേനെ.... 🤨🤨 വല്യേട്ടൻ ദേഷ്യത്തോടെ പറഞ്ഞു... ദേ വല്യ ആളായാലുണ്ടല്ലോ... വെറുതെ എന്റെ കയ്യിൽ നിന്ന് മേടിച്ചു കൂട്ടരുത്.... ഒരു പൊടിക്ക് താണോ.. ഇല്ലേൽ എന്റെ തനി സ്വാഭാവം നിങ്ങള് അറിയും.. വേണ്ട വേണ്ടാന്ന് വിചാരിക്കുമ്പോൾ തലേല് കേറി പൊറാട്ട് നാടകം കളിക്കുന്നോ... പൊന്നു മാക്സി ഒക്കെ ഉടുത്തു കുത്തി കൊണ്ട് വല്യേട്ടന്റെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു... വല്യേട്ടൻ ഒന്ന് പതറിയോ... 🙄🙄..ഏയ്.. എടി എടി.. നിന്റെ വിചാരം എന്താടി... എന്റെ മുഖത്ത് നോക്കി ശബ്ദം എടുക്കുന്നോ....

ഒറ്റൊന്ന് പൊട്ടിച്ചാൽ കാണാം... വല്യേട്ടൻ പിന്നേം തെങ്ങിന്മേൽ തന്നെ... താൻ കുറെ നേരം ആയല്ലോ പൊട്ടിക്കും പൊട്ടിക്കും എന്ന് പറയുന്നു.. ഒന്ന് പൊട്ടിക്ക് എന്നാൽ... കൊറേ നേരം ആയി.... പൊന്നു വല്യേട്ടനെ നോക്കി ഗർജ്ജിച്ചു... വല്യേട്ടൻ ചുമരിന്മേൽ പതിഞ്ഞു നിൽക്കുവാണ്.. രക്ഷ ഇല്ല്യാ... താൻ എന്നോ... പൊന്നു കൂൾ.... ടിക് ടോക്ക് നൗ... വല്യേട്ടൻ പൊന്നുവിന്റെ പുറത്തുഴിഞ്ഞു കൊണ്ട് പറഞ്ഞു... എന്താ മനുഷ്യാ... കെറുവിച്ചു കൊണ്ട് പൊന്നു ചോദിച്ചു.. ഒന്ന് ശ്വാസം എടുത്ത് പറയെടി.... എന്തൊക്കെ ആടി നീ ഇപ്പോൾ പറഞ്ഞെ.. വല്യേട്ടൻ മുന്നേ നടന്നത് ഓർത്തെടുക്കാൻ ശ്രമിക്കുവാണ്..... ഞാൻ നടന്നു... നിങ്ങള് ചുമരിന്മേൽ പതിഞ്ഞു.... നിങ്ങടെ മേലിൽ എന്താ ബാധ കയറിയോ കിടന്ന് തുള്ളാൻ.... പൊന്നു ഈർഷ്യയോടെ ചോദിച്ചു... എടി ഞാൻ ഇത്തിരി ബിൽഡ് അപ്പ്‌ ഇട്ടതല്ലേ.. എന്നും ഇങ്ങനെ ചളി അടിച്ചു.... അപ്പൊ ഒരു വെറൈറ്റിക്ക്.. പക്ഷെ കയ്യീന്ന് പോയി...

വല്യേട്ടൻ തല മാന്തി കൊണ്ട് പറഞ്ഞു... എന്റെ മനുഷ്യാ സത്യം പറയാലോ പരമ ബോർ ആയിരുന്നു 😬😬😬...... നിങ്ങടെ ഐഡന്റിറ്റി ആണ് നിങ്ങടെ ഒണക്ക തലയും അതിലെ ഒണക്ക ചളികളും.. പൊന്നു ഇളിച്ചു കൊണ്ട് പറഞ്ഞു.... ഏഹ് 😬😬😬...മാല എവിടുന്ന് കിട്ടി... ഇളിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു... ഓ അത് ഞാൻ പാറുവിന് കഴുകാൻ വേണ്ടി കൊടുത്തതായിരുന്നു.. പക്ഷെ കൊടുത്ത കാര്യം മറന്നു... വല്യേട്ടനെ പാളി നോക്കിക്കൊണ്ട് പൊന്നു പറഞ്ഞു... ആ ബെസ്റ്റ്.... വാ ഓഫീസിൽ പോവാൻ ടൈം ആയി... എന്നും പറഞ്ഞു വല്യേട്ടൻ പൊന്നുവിനെയും കൊണ്ട് വാതിലിനടുത്തേക്ക് നടന്നു... വാതിൽ തുറന്നതേ ഓർമ ഉള്ളൂ.... നിരനിരയായി വരിവാരിയായി ഡോറിലും ചെവി വെച്ച് നിൽക്കുന്നു കുടുംബത്തിലെ അംഗങ്ങൾ 🤭🤭🤭.... ഞങ്ങൾ വെറുതെ ഈ വഴി പോയപ്പോൾ ഒന്ന് എത്തി നോക്കിയതാ... അച്ഛൻ വിരലിന്റെ ഭംഗി ഒക്കെ നോക്കിക്കൊണ്ട് പറഞ്ഞു..

. ഇവിടെ എന്താ എക്സിബിഷൻ വല്ലതും നടക്കുന്നുണ്ടോ?? വല്യേട്ടൻ പൊന്നുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു... അതുക്കും മേലെ ആണല്ലോ നടക്കുന്നെ... ചളി അടിച്ചു നടന്ന ഒരാള് പെട്ടെന്ന് കലിപ്പാവുന്നു... എല്ലാത്തിനും ദേഷ്യം..... എന്തൊക്കെ മാറ്റങ്ങളാ... വരുൺ സീലിങ്ങിൽ നോക്കിക്കൊണ്ട് പറഞ്ഞു... അതാരാ ആവോ.. ആരാ വരൂണെ... വല്യേട്ടൻ ഓടി പോവുന്ന നിഷ്കുവിനെ പിടിച്ചു മുഖത്തേക്ക് ഇട്ടു... പറയില്ല.. വേണേൽ തുപ്പി കാണിക്കാം... എന്നും പറഞ്ഞു പാറു വല്യേട്ടന്റെ അടുത്തേക്ക് നീങ്ങി.... ഐശ്.. തുപ്പരുത്..... തുപ്പൽ അമൂല്യമാണ് അത് പാഴാക്കരുത്... ആളെ മനസിലായി.. ഒരു കൈയബദ്ധം... വല്യേട്ടൻ കൈ കൂപ്പി പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു... പഞ്ചാരയടിയൊരു ശീലമാക്കിയ ചുള്ളനാരാണ്...... വല്യേട്ടൻ 💃💃💃💃 പാട്ട് പാടി പൊന്നുവിനെ വീഴ്ത്തി കെട്ടിയതാരാണ്..... വല്യേട്ടൻ 💃💃💃💃 പാറുവും ആതുവും വാവയും കൂടി കോറസ് പാടി.....

ശോ ഈ പെണ്ണുങ്ങളെ കൊണ്ട്.. എന്നേ ഇങ്ങനെ പുകഴ്ത്താതെ 🙈🙈.... നാണം കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ... അച്ഛൻ മെപ്പൊട്ടും കൈ ഉയർത്തി പറഞ്ഞു.. ഇതൊക്കെ അച്ഛന്റെ കുഞ്ഞാ..... വാവ ചാടി കേറി പറഞ്ഞു... എല്ലാവരും പരസ്പരം നോക്കി... പിന്നെ അവിടെ ഒരു പൊട്ടിച്ചിരി മുഴങ്ങി.... അച്ഛൻ പ്ലിംഗ് ആയി ഉമ്മറത്തേക്ക് നടന്നു.. ഇരവും... എൻ പകലും....🎶🎶🎶😝😝😝 ***💕 ആരെയാ വിളിക്കുന്നെ... റൂമിലേക്ക് വന്ന പാറു വരുണിനോട് ചോദിച്ചു... അഭിഷേക് ബച്ചന് വിളിച്ചതാ.. ഫോൺ കട്ട് ചെയ്ത് പോക്കെറ്റിൽ വെച്ചു കൊണ്ട് വരുൺ പറഞ്ഞു... ആഹാ അപ്പോൾ അടുത്ത് ഐശ്വര്യ റായ് ഉണ്ടാവുമല്ലോ.... കെറുവിച്ചു കൊണ്ട് പാറു പറഞ്ഞു.. ഇല്ലെടി അവര് സിനിമയിൽ അഭിനയിക്കാൻ പോയേക്കുവാ.. വരുൺ പുച്ഛത്തോടെ പറഞ്ഞു... ആരാ എന്ന് പറയാൻ വയ്യെങ്കിൽ പറയണ്ട... അല്ല പിന്നെ... അതും പറഞ്ഞു ബാഗും എടുത്ത് പാറു തിരിഞ്ഞതും... പാറുക്കുട്ടി പിണങ്ങിയോ...

പാറുവിനെ പിറകിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് വരുൺ ചോദിച്ചു... ഒന്ന് പോയെ.. കിന്നരിക്കാൻ വന്നിരിക്കുന്നു... വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞു.. എടി അത് വിക്രമൻ സാർ ആയിരുന്നു... എക്സാം തുടങ്ങുവല്ലേ ഡിഗ്രി ഫൈനൽ ഇയർറിനു.... അതിനെ കുറിച്ച് പറയാൻ വിളിച്ചതാ.... പാറുവിന്റെ തോളിൽ മുഖം ചേർത്ത് കൊണ്ട് വരുൺ പറഞ്ഞു... അയ്യോ ഞാൻ കരുതി അഭിഷേക് ബച്ചൻ കമ്പനിയിൽ ജോല തരുമോ എന്ന് ചോദിച്ചു വിളിച്ചതാണെന്ന് 🤭🤭... വരുണിന്റെ മുഖത്തേക്ക് തല ചെരിച്ചു നോക്കിക്കൊണ്ട് പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... ആ നോട്ടത്തിൽ വരുൺ ഒന്ന് പതറി... നിശ്വാസങ്ങൾ കൂടി ചേർന്ന നിമിഷം..... വരുണിന്റെ കൈകൾ പാറുവിന്റെ വയറിൽ അമർന്നു... പാറു ഒന്ന് ഉയർന്നു പൊങ്ങി കൊണ്ട് വരുണിൽ തന്നെ നോക്കി തറഞ്ഞു നിന്നു....വരുണിന്റെ കണ്ണുകൾ അവളുടെ മുഖത്തെല്ലാം ഓടി നടന്നു....

പാറുവിന്റെ ചുണ്ടിൽ വരുണിന്റെ കണ്ണ് എത്തി നിന്നതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... (പിന്നെ ചെവിയിൽ വരുമോ പുഞ്ചിരി.. ന്റെ നിലാവേ 😬😬😬) പാറുവിന്റെ കയ്യിൽ നിന്നും ബാഗ് നിലത്തേക്ക് ഊർന്നു വീണ നിമിഷം..... ചുണ്ടുകൾ തമ്മിൽ ഉള്ള അകലം കുറഞ്ഞ നിമിഷം.... പാറുവിന്റെ കണ്ണുകൾ താനേ അടഞ്ഞ നിമിഷം.... വരുണിന്റെ ചുണ്ടിൽ കള്ളച്ചിരി വിടർന്ന നിമിഷം.. പാറു വികാരം കൊണ്ട് പൂത്തുലഞ്ഞ നിമിഷം... കുഞ്ഞേട്ടാ 😝😝😝..... പാറു വരുണിൽ നിന്നും ഞെട്ടി മാറി.....രണ്ടാളും പരസ്പരം ഒന്ന് നോക്കി വാവയിലേക്ക് കണ്ണ് പായിച്ചപ്പോൾ കണ്ടത് ചുണ്ടിൽ ഒരു ആക്കിച്ചിരിയോടെ നിൽക്കുന്ന വാവയെ ആണ്.... പാറു വേഗം താഴെ കിടക്കുന്ന ബാഗ് എടുത്ത് ബുക്ക്‌ ഒക്കെ ഇല്ലെന്ന് നോക്കി... ഇടക്ക് കണ്ണുകൾ വരുണിലേക്കും വാവയിലേക്കും നീണ്ടു.... പിന്നെ എന്തോ ഓർത്ത പോലെ ബാഗ് ടേബിളിൽ വെച്ചു.... വരുൺ രണ്ട് കയ്യും കെട്ടി പാറുവിനെ വീക്ഷിക്കേണ്ട തിരക്കിൽ ആണ്...

വാവ ആണേൽ ഇവരെന്താ എന്നേ മൈൻഡ് ചെയ്യാത്തെ എന്നും ആലോചിച്ചു ചുണ്ടും പിളർത്തി നിൽക്കുന്നു.... വാവ വന്നേ.. മുട്ട് കുത്തി ഇരുന്ന് കൊണ്ട് പാറു വാവയെ മാടി വിളിച്ചു... കേൾക്കേണ്ട താമസം പുള്ളിക്കാരി കുണുങ്ങി കുണുങ്ങി പാറുവിനെ ചേർന്ന് നിന്നു.... പാറു അവളെ തലോടി കൊണ്ട് വരുണിനെ നോക്കി.... അത് കണ്ടതും ചിരിയോടെ വരുൺ പാറുവിന്റെ അടുത്തിരുന്നു.... വാവയെ അടർത്തി മാറ്റി വരുണും പാറുവും അവളുടെ ഇരു കവിളിലും ഉമ്മ വെച്ചു.... സന്തോഷത്തോടെ വാവ അവരെ ഒന്ന് ചിരിച്ചു കാട്ടി... കേശു വലുതായാൽ എന്നേ ഉമ്മ വെക്കുമോ... നാണത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് പാറുവും വരുണും ചിരിക്കാൻ തുടങ്ങി... ഇതൊന്നും വല്യേട്ടൻ കേൾക്കണ്ട.. ഹാ.. കളിയാക്കി കൊല്ലും... വാവയുടെ വയറിൽ മുഖം ചേർത്ത് ഇക്കിളി ആക്കിക്കൊണ്ട് വരുൺ പറഞ്ഞു.... ഇത്‌ ചോദിക്കാൻ വന്നതാണോ... വാവയെ ചേർത്ത് നിർത്തി കൊണ്ട് പാറു ചോദിച്ചു....

അല്ല ചായ കുടിക്കാൻ.. വല്യേട്ടൻ വിളിക്കാൻ വേണ്ടി പറഞ്ഞയച്ചതാ.. വേഗം വന്നോ.. അല്ലേൽ വല്യേട്ടൻ ഒക്കെ തിന്നും.... പാറുവിന്റെയും വരുണിന്റേയും ചൂണ്ട വിരലിൽ പിടിച്ചു വലിച്ച് കൊണ്ട് വാവ പറഞ്ഞു... ഒരു ചിരിയോടെ രണ്ട് പേരും എണീറ്റു.. വാവയെ പൊക്കിയെടുത്തു വരുൺ മുന്നിൽ നടന്നു... ***💕 സാമ്പാർകറിക്കാരി നിങ്ങടെ സാമ്പാറിൽ ഉപ്പില്ല... മഞ്ഞൾപ്പൊടി തീരെയില്ല.. ഇഡ്‌ഡലിക്ക് മയവും ഇല്ല്യാ.... ഇങ്ങനെ പോയാൽ ഞാന് ഹോട്ടെലിൽ പോയി ഫുഡ്‌ കഴിക്കും.... 🎶🎶 ഫുഡ്‌ ടേസ്റ്റ് ചെയ്യുന്നതിനിടയിൽ വല്യേട്ടൻ പാടി... ഉപ്പില്ലെങ്കിൽ മോനെ നിന്റെൽ ഉപ്പിട്... മഞ്ഞൾപ്പൊടി കൊട്ടി കൊടുക്ക്... ഇഡ്ഡലി തിന്നണ്ട നീയ്.... ഇങ്ങനെ പോയാൽ ഞാൻ നിന്റെ തലമണ്ട അടിച്ചു പൊട്ടിക്കും... അച്ഛൻ തിരിച്ചും പാടി കൊടുത്തു... അല്ലപിന്നെ അച്ഛനോടാ കളി.... ഏയ് അച്ഛൻ അങ്ങനെ പറയല്ലേ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... എത്ര ആണെന്ന് വെച്ചാൽ ഇട്ടോ.. നിന്റെൽ മാത്രം... അമ്മ ഉപ്പും മഞ്ഞൾപ്പൊടിയും എല്ലാം വല്യേട്ടന്റെ മുന്നിലേക്ക് വെച്ചു കൊടുത്തുകൊണ്ട് പറഞ്ഞു...

അമ്മാ എന്റെ സാമ്പാറിന് ഉപ്പുണ്ട്,, മഞ്ഞൾ പൊടി ഉണ്ട്,, ഇഡ്ഡലിക്ക് മയം ഉണ്ട്,, ഹോട്ടലിൽ പോയി തിന്നില്ല... വല്യേട്ടൻ ഇളിച്ചു കൊണ്ട് ഇഡ്ഡലിയും സാമ്പാറും കൂട്ടി നല്ലൊരു പിടി പിടിച്ചു.... ****💕 നീയെന്താടി കണക്ക് കൂട്ടുന്നെ... ദേവു ഇരുന്ന് കൂട്ടിയും കുറച്ചും ഇരിക്കുന്നത് കണ്ട് പാറു ചോദിച്ചു... എന്റെ ജാനി വന്തേട്ടന്റെ എക്സാം കഴിഞ്ഞാൽ നമുക്ക് തുടങ്ങില്ലേ.. മാത്രല്ല അവരുടെ റിസൾട്ട്‌ വന്നാൽ പിന്നെ ഞങ്ങടെ കല്യാണം ആയി കുട്ടികൾ ആയി.. ആഹ്.. ദേവു അയവിറക്കി കൊണ്ട് പറഞ്ഞു... ഓഹ് നിനക്ക് ഈ വിചാരം മാത്രമേ ഉള്ളൂ ലെ.. കുറച്ച് കൂടി കഴിഞ്ഞിട്ട് തല വെച്ചാൽ പോരെ മോളെ.. അല്ല കല്യാണം മതിയോ എൻഗേജ്മെന്റ് വേണ്ടേ... പാറു വായിൽ വന്ന ചോദ്യങ്ങൾ എല്ലാം ഒന്നിച്ചു ചോദിച്ചു... ഓരോന്നായി ചോദിക്കേടി...

ഊണിലും ഉറക്കത്തിലും എന്തിന് ഒന്നിന് പോവുമ്പോഴും ഈ വിചാരം മാത്രമേ ഉള്ളൂ... തല വെച്ചില്ലേ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല്യാ.. എൻഗേജ്മെന്റ് വേണോ ആ മുഹൂർത്തത്തിൽ കല്യാണം നടത്തിയാൽ ചിലവും കുറയും ചുളുവിൽ വല്യേട്ടന്റെ ഭാര്യയും ആവാം.... ദേവു താടിക്കും കൈ കൊടുത്ത് പ്ലാൻ പുറത്തേക്ക് വിട്ടു... ഇങ്ങനെ പോയാൽ ഇവിടെ കിട്ടുന്ന ജോലി വേണ്ട എന്ന് വെച്ച് വന്തേട്ടൻ ബാംഗ്ലൂർ പോവും... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... അങ്ങനെ വല്ലതും സംഭവിച്ചാൽ.. ഒന്നുകിൽ ഞാൻ ഒന്നുകിൽ മി... ദേവു വല്യ കാര്യത്തിൽ പറഞ്ഞു... ഏഹ് 🙄🙄രണ്ടും നീയോ... പാറു സംശയത്തോടെ പറഞ്ഞു... ആ എന്തായാലും ഞാൻ വേണം... ഓൻ പോട്ടെ പുല്ല് എന്ന് വിചാരിക്കും.... ദേവു ബുക്ക്‌ എടുത്തു കൊണ്ട് പറഞ്ഞു... നീയെന്താടി അന്യനു പഠിക്കുവാണോ.. പെട്ടെന്ന് സ്വഭാവം മാറാൻ... പാറു കെറുവിച്ചു കൊണ്ട് ചോദിച്ചു... ഒഞ്ഞു പോയെടി.. ആ കാട്ടുപ്പോത്തു രണ്ട് ദിവസം ആയി എനിക്കൊന്ന് വിളിച്ചിട്ട്..

അറ്റ്ലീസ്റ്റ് ഒന്ന് മെസ്സേജ് അയച്ചൂടെ മോളെ ദേവു സുഖല്ലേ എന്നൊരു വാക്ക്.. ഏഹേ... ദേവു താടിക്കും ഊന്ന് കൊടുത്തിരുന്നു... എടി ലാസ്റ്റ് sem അല്ലേ. പോരാത്തതിന് പ്രൊജക്റ്റ്‌ എന്തൊക്കെ കാര്യങ്ങളാണ് ചെയ്ത് തീർക്കാൻ.. അതിന്റെ തിരക്കാവും... പാറു ദേവുവിനെ സമാധാനിപ്പിച്ചു.. അതൊന്നും അല്ലേടി.. നെറ്റ് കഴിഞ്ഞതാ.... എന്റെ രോദനം ഞാൻ ഇങ്ങനെ അറിയിച്ചു എന്നേ ഉള്ളൂ... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... നമിച്ചു മോളെ.. നിന്നെ വന്തേട്ടൻ ഇട്ടെറിഞ്ഞു പോവാതെ നോക്കിക്കോ.. കൈ കൂപ്പി കൊണ്ട് പാറു പറഞ്ഞു.... എന്നാൽ പിന്നെ ഞാൻ അയാളെ വീണ്ടും കെട്ടി വീണ്ടും അയാളുടെ കുട്ടികളെ പ്രസവിച്ചു... മതി മതി നിർത്തു 🤪🤪🤪... പാറു ദേവുവിന്റെ വായ പൊത്തി.... വേണ്ടെങ്കിൽ വേണ്ട ഞാൻ നിർത്തി.. നിന്റെ കാമദേവൻ വരുന്നുണ്ട്.. പാറുവിന്റെ കൈ മാറ്റി ജനലിലേക്ക് നോക്കിക്കൊണ്ട് ദേവു പറഞ്ഞു... ***💕

അയ്യോ ഓടിവായോ.. എനിക്ക് വയ്യേ.. ഞാൻ ഇപ്പോൾ ചാവുമേ..... രാത്രി ഉറക്കത്തിൽ വല്യേട്ടന്റെ കരച്ചിൽ കേട്ടാണ് പാറു ഉണർന്നത്..... എന്നേ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോവേ.. എന്റെ പാപ്പുണ്ണിക്ക് അച്ഛൻ ഉണ്ടാവില്ലല്ലോ.. അയ്യോ എന്നേ ഒന്ന് പിടിക്കേ.... വല്യേട്ടന്റെ തീരാ രോധനം കേട്ടതും പാറു വരുണിനെ തട്ടി വിളിച്ചു... വരുണേട്ടാ... വല്യേട്ടൻ കരയുന്നു.. വാ എന്താണെന്ന് പോയി നോക്കാം... വരുണിനെ കുലുക്കി വിളിച്ചു കൊണ്ട് പാറു പറഞ്ഞു... എന്താ എന്ത് പറ്റി... ഉറക്കത്തിൽ ആയിരുന്ന വരുൺ ഞെട്ടി എണീറ്റ് കൊണ്ട് ചോദിച്ചു... വല്യേട്ടൻ കരയുന്നു.. വയ്യാ എന്നൊക്കെ പറയുന്നുണ്ട്.. വേഗം വാ... വരുണിനെ പിടിച്ചു വലിച്ച് കൊണ്ട് പാറു പറഞ്ഞു... വരുൺ വേഗം പുതപ്പ് മാറ്റി റൂമിൽ ലൈറ്റ് ഇട്ടു... പാറു വേഗം മുടിയെല്ലാം വാരി കെട്ടി വരുണിന്റെ കയ്യിൽ പിടിച്ചു...

പേടിക്കാനൊന്നും ഉണ്ടാവില്ല.. ചിലപ്പോൾ വല്ല സ്വപ്നം കണ്ട് കരയുന്നതാവും... പാറുവിന്റെ പേടിയോടുള്ള മുഖം കണ്ട് വരുൺ പറഞ്ഞു... പൊന്നുവേ.. ചേട്ടൻ ഇപ്പോൾ മെപ്പോട്ട് പോവുമെടി.. നീ വേറെ ഒരാളെ കെട്ടി സുഖായി ജീവിക്കണം കേട്ടോ... താഴെ നിന്നും വല്യേട്ടന്റെ സൗണ്ടും പൊന്നുവിന്റെ കരച്ചിലും കേട്ടു..... വരുണേട്ടാ വല്യേട്ടന് വയ്യ വേഗം വാ... ഡോർ തുറക്ക്..... വെപ്രാളത്തോടെ പാറു പറഞ്ഞതും വല്യേട്ടന്റെ ഉയർന്ന കരച്ചിൽ കേട്ടതും കൂടി ആയപ്പോൾ വരുൺ ഡോർ തുറന്നു.. തുറക്കേണ്ട താമസം വരുണിനെ വക വെക്കാതെ റൂമിലെ വെളിച്ചത്തിൽ പാറു താഴേക്കോടി.... വരുൺ പിന്നാലെയും............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story