നിന്നിലലിയാൻ: ഭാഗം 119

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

അയ്യോ എനിക്ക് വയ്യായെ.... ഞാൻ ഇപ്പോൾ പോവും പൊന്നുവേ യമലോകത്തു 🎶🎶 വല്യേട്ടൻ വയ്യായക്കിടയിലും കിടന്ന് പാടാൻ തുടങ്ങി.... ഇങ്ങള് പോയി മയ്യത്തായാൽ ഞമ്മക്കാരാണ്... പൊന്നു കൂട്ടിച്ചേർത്തു പാടി.... നിന്റെ അച്ഛൻ കാക്കത്തൊടിയിൽ വിജയൻ... വല്യേട്ടൻ കെറുവിച്ചു കൊണ്ട് പറഞ്ഞു... വയ്യെങ്കിലും എന്റെ അച്ഛനേം വീടിനെയും പറഞ്ഞോളണം പൊന്നു വല്യേട്ടന്റെ നെഞ്ചിൽ ആഞ്ഞൊന്ന് തഴുകി കൊണ്ട് പറഞ്ഞു...... വയ്യായ വരുമ്പോൾ കാക്കത്തൊടിയും പൂച്ചതൊടിയും എനിക്കൊരു പ്രശ്നമേ അല്ല.. അയ്യോ വയ്യായെ... പറയുന്നതിനിടയിലും വല്യേട്ടൻ ആഞ്ഞു ശ്വാസം വലിച്ച് വിട്ടു... ഓടിക്കിതച്ചു പാറുവും വരുണും എത്തിയപ്പോഴേക്കും വാവ ഒഴികെ എല്ലാവരും റൂമിൽ ഹാജർ വെച്ചിരുന്നു...... അച്ഛാ ഞാൻ എന്തെങ്കിലും തെറ്റ്‌ ചെയ്തിട്ടുണ്ടെൽ ക്ഷമിക്കണം... എപ്പോഴും അച്ഛനെ പടം ആക്കണം എന്നായിരുന്നു എന്റെ വായിൽ നിന്ന് വന്നിരുന്നേ.. ഇപ്പോൾ ഞാൻ അവാർഡ് പടം പോലെ ആവാൻ പോവുവാ... വല്യേട്ടൻ അച്ഛന്റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.... അച്ഛൻ ആണേൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു... വാ മോനെ ഹോസ്പിറ്റലിൽ പോവാം.... നിങ്ങളെന്താ മനുഷ്യാ ഇങ്ങനെ നോക്കി നിൽക്കുന്നെ.... അമ്മ അച്ഛനെ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു..... വേണ്ട അമ്മേ.. എനിക്കിവിടെ കിടന്ന് മരിക്കണം.... ഈ വീട്ടിൽ നിങ്ങടെ ഒക്കെ മുന്നിൽ വെച്ച്...... എനിക്ക് തെക്കേ തൊടിയിൽ വലിയൊരു കല്ലറ പണിയണെ.. ആ മാവിന്റെ മൂട്ടിൽ തന്നെ ആയിക്കോട്ടെ അതാവുമ്പോൾ മാങ്ങ തിന്നാൻ എളുപ്പം ആയല്ലോ....

തേക്കിന്റെ തടിയിൽ അരുൺ വിശ്വനാഥൻ എന്ന് സ്വർണ ലിപിയിൽ തട്ടാനെ കൊണ്ട് പണിയിപ്പിക്കണേ.. എന്റെ അവസാനത്തെ ആഗ്രഹം ആണ്... അതും പറഞ്ഞു വല്യേട്ടൻ തിരിഞ്ഞു നടന്നു കൊണ്ട് പാറുവിന്റെ അടുത്തേക്ക് ചെന്നു..... ഞാൻ നിനക്ക് നല്ലതും ചീത്തയും ആയി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.... എല്ലാം ഒരു തമാശ ആയിട്ടാണ് ഞാൻ കണ്ടത്... വല്യേട്ടൻ പോവാറായി മോളെ ... ഇവനെ നോക്കിയില്ലെങ്കിലും നീ പഠിച്ചു പണിയെടുത്തു എന്റെ പെണ്ണുംപിള്ളയെയും കൊച്ചിനെയും നോക്കണേ.... പാറുവിന്റെ കയ്യിൽ പിടിച്ചു തല കുമ്പിട്ടു വല്യേട്ടൻ പറഞ്ഞു.... വല്യേട്ടൻ എന്തൊക്കെയാ പറയുന്നേ... എങ്ങും പോവൂല്ല.... പറയ് വരുണേട്ടാ... വരുണിനെയും വല്യേട്ടനെയും മാറി മാറി നോക്കിക്കൊണ്ട് പാറു പറഞ്ഞു... നോക്കിക്കോണേടാ നന്നായിട്ട് ഇവളെ.... എന്റെ പെൺ കൊച്ചു എന്ന ആഗ്രഹം സഫലം ആക്കാതെ ആണ് ഞാൻ പോവുന്നെ..... എനിക്ക് വേണ്ടി നിങ്ങളത് ചെയ്യണം... വരുണിനെ നോക്കി പറഞ്ഞു വല്യേട്ടൻ പറഞ്ഞു ... എല്ലാം ആൺ കൊച്ച് ആണെങ്കിലോ വല്യേട്ടാ... ആതുവിനു വല്യേട്ടൻ ചാവാൻ കിടക്കുന്ന നേരത്ത് ഒടുക്കത്തെ ചംചയം... ശ്രമിക്കണം.. ശ്രമിച്ചു കൊണ്ടേ ഇരിക്കണം... ആതുവേ നിന്റെ ആൺ കൊച്ചിന് അരുൺ എന്ന് പേരിടണെ...

എന്റെ വേറൊരു അവസാനത്തെ ആഗ്രഹം ആണിത്..... ആതുവിനും പണി കൊടുത്ത് വല്യേട്ടൻ തിരിഞ്ഞു നടന്നു... വേണ്ടായിരുന്നു.. വെറുതെ ചോദിച്ചു വാങ്ങി... (ആതുവിന്റെ ആത്‌മ ) പണ്ടാരം സമയം എന്താ നീങ്ങാത്തെ.... ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് വല്യേട്ടൻ പിറുപിറുത്തു... ഇനിയിപ്പോ എന്താ ചെയ്യാ... ഹാ.. വല്യേട്ടൻ മനസ്സിൽ ആലോചിച്ചു... അരുൺ യൂ കാൻ... വല്യേട്ടൻ സ്വയം മോട്ടിവേറ്റ് ചെയ്തു... പതിയെ കബോഡിനടുത്തേക്ക് നടന്നു.... അവിടെ കണ്ട പൊന്നുവിന്റെ ചാന്ത് എടുത്ത് വായിലേക്ക് ഒഴിച്ചു.... അയ്യോ ആരും കാണല്ലേ...ഓഹ് എന്റെ ഒക്കൊരു ഗതികെടെയ് 😪😪.... ഞാൻ അപ്പോഴേ പറഞ്ഞതാ അച്ഛനോട് ഈ പണി ഏറ്റെടുക്കാൻ 😒😒😒....ഈശ്വരാ ഇനി നെഞ്ചിൽ ആണോ വയറ്റില് ആണോ കൈ വെക്കേണ്ടത് എന്തോ.... വല്യേട്ടൻ നിന്ന് പിറുപിറുത്തു.... നിമ്മി ആന്റിയും പ്രതാപ് അങ്കിളും വല്യ എക്സ്പ്രെഷൻ ഒന്നും ഇല്ലാതെ നിൽക്കുന്നു... രണ്ടാൾക്കും അഭിനയിക്കാൻ ഒട്ടും അറിയില്ലെന്നെ... 😝😝കഷ്ടം 😵😵😵 വല്യേട്ടാ... തിരിഞ്ഞു നിൽക്കുന്ന വല്യേട്ടനെ നോക്കി ആതു വിളിച്ചു..... വല്യേട്ടൻ തിരിഞ്ഞു നിന്ന് ഒന്ന് ബ്ലാഹ് പറഞ്ഞു.. വായിൽ നിന്നും ബ്ലഡ്‌ (ചാന്ത് ) നിലത്തേക്കും ഷർട്ടിലേക്കും ഒഴുകി... എനിക്ക് കാൻസർ ആണ്.. ലാസ്റ്റ് സ്റ്റേജ് ആണ്... വൈകിയ അറിഞ്ഞത്.. നിങ്ങളെ ഒന്നും വിഷമിക്കണ്ട എന്ന് കരുതിയ പറയാതിരുന്നേ... അതും പറഞ്ഞു വല്യേട്ടൻ മുട്ട് കുത്തി നിലത്തേക്ക് ഊർന്നിരുന്നു..... ഈ ബ്ലഡ്‌ വരൽ പ്ലാനിൽ ഇല്ലായിരുന്നല്ലോ 🙄🙄...

ദൈവമേ ഇനി ശെരിക്കും കാൻസർ ആണോ... പൊന്നു മനസ്സിൽ ആത്മകഥിച്ചു.. അയ്യോ അരുണേട്ടാ.... ഇങ്ങേർക്ക് ശെരിക്കും കാൻസർ ആണേ... എന്നും പറഞ്ഞു ഓടി വല്യേട്ടനെ എടുത്ത് മടിയിൽ വെച്ചു... എന്തൊരു അഭിനയം.. അല്ലെങ്കിലും എന്റെ അല്ലേ ഭാര്യ.... എങ്ങനെ ആവാതിരിക്കും... വല്യേട്ടൻ പൊന്നുവിനെയും നോക്കി മടിയിൽ അങ്ങനെ കിടന്നു... പാറു കരഞ്ഞു കരഞ്ഞു ബാക്കി കാണാൻ വയ്യാതെ നിലത്തിരുന്നു..... അയ്യോ കണ്ണൊക്കെ തുറിച്ചു പുറത്തേക്ക് ചാടിയെ.. കോങ്കണ്ണ് ആയെ... ഡോക്ടറേ വിളിക്കെ..... വല്യേട്ടൻ ക്ലോക്കിലേക്ക് എത്തി നോക്കുന്നത് കണ്ട പൊന്നു ചേച്ചി തെറ്റിദ്ധരിച്ചു നെഞ്ചത്തടിച്ചു കരഞ്ഞു.... കോങ്കണ്ണ് നിന്റെ അപ്പൂപ്പന്.... എടി അതൊന്നും അടിച്ചു തകർക്കല്ലെടി..ശ് ശ്.. പതുക്കെ തല്ലെടി... എന്ന് വല്യേട്ടൻ.... അപ്പൊ മനുഷ്യാ നിങ്ങൾക്ക് ശെരിക്കും കാൻസർ ഇല്ലേ.. പൊന്നു ചേച്ചി മൂക്ക് പിഴിഞ്ഞ് വല്യേട്ടന്റെ ഷർട്ടിൽ തുടച്ചു കൊണ്ട് ചോദിച്ചു... ഓഓഓ ഞാൻ ഇങ്ങനെ പയറുമണി പോലെ നടക്കുന്നത് നിനക്ക് കണ്ണിൽ പിടിക്കുന്നല്ലേ കോപ്പേ... വല്യേട്ടൻ കെറുവിച്ചു കൊണ്ട് ചോദിച്ചു.... ഓ എന്നിട്ടാണല്ലോ ചത്ത കോഴിയെ പോലെ എന്റെ മടിയിൽ കിടക്കുന്നെ... പൊന്നു കണ്ണിലെ വെള്ളം തൂത്തു കളഞ്ഞു കൊണ്ട് പറഞ്ഞു... അപ്പോഴും നമ്മൾ ചത്ത കോഴി... എന്താ നല്ല സുങ്കുളു നാടൻ കോഴിയെ ഉപമിച്ചാൽ പുളിക്കുമോ.. (വല്യേട്ടന്റെ ആത്മ ) അതിനിടക്ക് വരുൺ റൂമിൽ നിന്നും മുങ്ങി... അപ്പൊ ഇതെവിടുന്നു കിട്ടി..

വല്യേട്ടന്റെ ചിറിയിൽ നിന്നും ചാന്ത് എടുത്ത് കൊണ്ട് പൊന്നു ചോദിച്ചു... ഓ ഇത്‌ നിന്റെ ചാന്ത് എടുത്ത് വായിൽ ഒഴിച്ചതാ... വല്യേട്ടൻ കൃതാർഥതയോടെ പറഞ്ഞു... ഓ എന്റെ ചാന്ത് എല്ലാം വായിൽ ഒഴിച്ചു കുടിച്ചിട്ട് വല്യ ഡയലോഗ് അടിക്കുന്നോ... പൊന്നു കടുകുവറ കടുകുവറ 🤨🤨... എടി ഇതൊരു ആവശ്യം വന്നത് കൊണ്ടല്ലേ.. നാച്ചുറൽ ആവാൻ.. നിനക്ക് നാളെ ഈ റൂം മൊത്തം ചാന്ത് വാങ്ങി തരാം.. തലയിൽ കൈ വെച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഐടെക്സിന്റെ മതി ട്ടോ... മറക്കല്ലേ.... തക്കുടു കുട്ടാ.... പൊന്നു വല്യേട്ടന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... വീണാമ്മ ആണേൽ ഇവറ്റകൾ അവിടെ കിടന്ന് എല്ലാം കുളമാക്കും എന്ന അവസ്ഥയിൽ... അച്ഛൻ ശൂ ശൂ വിളിച്ച് അവരെ സിറ്റുവേഷനിലേക്ക് കൊണ്ടുവരാനുള്ള തത്രപ്പാടിൽ.... പാറു കേൾക്കരുതല്ലോ.... മാറെടി കോപ്പേ.... 11:55 എന്നും പറഞ്ഞു പൊന്നുവിന്റെ കൈ തട്ടി മാറ്റി വെളിപാട് വന്ന പോലെ വല്യേട്ടൻ ഹാളും നോക്കി ഒരൊറ്റ ഓട്ടം.. കാൽമുട്ടിൽ തലയും താഴ്ത്തി ഇരിക്കുന്ന പാറു ഉണ്ടോ ഇതൊക്കെ അറിയുന്നു..... കുട്ടി ഇപ്പോഴും നൊലാളിയോട് നോലോളി (നോലോളി മീൻസ് കരച്ചിലോട് കരച്ചിൽ ) വരുണെ.. എടാ വരുണെ.. ഇയ്യ് എവിടെ.. എനിക്ക് നിന്നെ കാണാൻ ഇല്ലെടാ 🧐🧐.. വല്യേട്ടൻ ചിറിയിലെ ചാന്ത് തൂത്ത് മുന്നിലേക്ക് നടന്നു കൊണ്ട് പറഞ്ഞു... ഏട്ടാ ഇവിടെ ആതുവിന്റെ റൂമിന്റെ ഡോറിന്റെ അവിടെ... വരുൺ വല്യേട്ടന് കേൾക്കാൻ പാകത്തിന് പറഞ്ഞു...

ആതുവിന്റെ റൂം എവിടെ ആടാ... വല്യേട്ടൻ നാലുപുറത്തെയും ഇരുട്ടിലേക്ക് കണ്ണും നട്ട് ചോദിച്ചു... ഏട്ടാ... 😬😬😬ഏട്ടന്റെ റൂമിന്റെ അപ്പുറത്ത്.... വരുൺ ശാന്തമായി പറഞ്ഞു... അപ്പൊ എന്റെ റൂം എവിടെ... 🙄🙄 വല്യേട്ടൻ തപ്പി തടഞ്ഞു കൊണ്ട് ചോദിച്ചു..... ആതുവിന്റെ റൂമിന്റെ അപ്പുറത്ത്....അല്ലേ?? ആ അതെ.. വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു.. അപ്പൊ ഞാൻ എവിടെ ആടാ... വല്യേട്ടൻ താടിക്കും കൈ കൊടുത്ത് നിലത്ത് കുന്തിച്ചിരുന്നു.... നിങ്ങളെന്റെ തലയിൽ.... വരുൺ ഒച്ച കുറച്ച് കെറുവിച്ചു കൊണ്ട് പറഞ്ഞു... അയ്യോ അപ്പൊ ഞാൻ നിന്റെ തലയിൽ ആണോ കുന്തിച്ചിരിക്കുന്നെ.. എന്നേ താഴെ ഇറക്കേടാ... എനിക്ക് പാർട്ടി പോപ്പർ പൊട്ടിക്കാൻ ഉള്ളതാ.... വല്യേട്ടൻ അനങ്ങാതെ ഇരുന്ന് കൊണ്ട് പറഞ്ഞു.. അനങ്ങിയാൽ വീണാലോ 🤣🤣 എന്നാലും എന്റെ രണ്ട് കാല് ഇവന്റെ തലയിൽ കൊണ്ടോ🙄🙄🙄.... നല്ല മിനുസം ആണല്ലോ... ഇവൻ മുടിയിൽ എന്താണാവോ തേക്കുന്നെ... അല്ല ന്നിട്ട് ഓന്റെ സൗണ്ട് കുറച്ച് അപ്പുറത്ത് നിന്നാണല്ലോ കേൾക്കുന്നേ.... ചാന്ത് തിന്ന് വായ ഒരുചാതി ഉണ്ട്... വല്യേട്ടൻ അങ്ങനെ ഇരുന്ന് ചിന്തയിൽ ആണ്... അവിടെ അങ്ങനെ കുത്തിയിരിക്കാതെ ഇങ്ങോട്ട് വായോ ഏട്ടാ.... വരുൺ സഹി കെട്ട് പറഞ്ഞു.... അപ്പൊ നീയെന്നെ ആക്കിയതാണല്ലേ.. എന്നാലും അരുണേ നീയത് വിശ്വസിച്ചു.. ഷെയിം ഷെയിം പപ്പി ഷെയിം... എന്നും പറഞ്ഞു വല്യേട്ടൻ മുന്നോട്ട് നട നട.... തപ്പി തടഞ്ഞു വല്യേട്ടൻ വരുണിന്റെ അടുത്തെത്തി...

ഈ ഹാളിന് ഇത്രേം വലുപ്പം ഉണ്ടായിരുന്നോ.. വല്യേട്ടൻ കിതപ്പടക്കി കൊണ്ട് പറഞ്ഞു... (അതെങ്ങനെയാ വന്ന വഴി രണ്ട് റൗണ്ട് പിന്നേം പോയി.. എന്നിട്ടല്ലേ വരുണിന്റെ അടുത്തെത്തിയത്... കഷ്ടം..... ലെ നിലാവ് ) എടാ വേഗം കേക്ക് സെറ്റ് ചെയ്യ്‌.... 11:59 എന്നും പറഞ്ഞു വല്യേട്ടൻ ജഗ പൊക.... വരുൺ പൊക ജഗ 🙊🙊🙊🙊...... എല്ലാം റെഡി ആയി എന്ന് കണ്ടതും... അയ്യോ.... വല്യേട്ടന്റെ സൗണ്ട് ഹാളിൽ മുഴങ്ങി... അതെ ഇരുപ്പിൽ ഇരുന്ന പാറു എണീറ്റ് തല ഉയർത്തി നോക്കി.... പൊന്നു ചേച്ചി നേരത്തെ ഇരുന്ന ഇരുപ്പിൽ ഇരുന്ന് ഉറങ്ങുന്നു.... അച്ഛൻ ഉറങ്ങാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു... ആതു ചക്ക വെട്ടിയിട്ട പോലെ പാപ്പുണ്ണിയുടെ അരികിൽ കിടക്കുന്നു.... അമ്മ അച്ഛന് താങ്ങ് കൊടുത്ത പോലെ നിൽക്കുന്നു... ചുരുക്കം പറഞ്ഞാൽ അമേരിക്കൻ പ്രൊഡ്യൂസേർസ് കണ്ണും മിഴിച്ചു നിൽക്കുന്നു.... ഓ അവർക്കിപ്പോ അമേരിക്കയിൽ പകൽ അല്ലേ അതാവും... പാറു മനസ്സിൽ ഓർത്തു... എടാ ആരും വരുന്നില്ല..... വാവ ദേ വരുന്നു.... വല്യേട്ടൻ കാലിട്ടടിച്ചു കൊണ്ട് പറഞ്ഞു... അവള് കേക്കിന്റെ മണം പിടിച്ചു വന്നതാ... ഒന്ന് കൂടി വിളിക്ക്.. വരുൺ ടെൻഷനോടെ പറഞ്ഞു... പൊന്നുവേ.... ദയനീയമായി വല്യേട്ടൻ ഒന്നൂടെ അലറി... ആ വിളിയിൽ ബെഡിൽ നിന്നും ചാടി പൊന്നുവിനെ ചവിട്ടി ആതു പ്രസന്റ് ടീച്ചർ...✋️ ആതുവിന്റെ ചവിട്ടെറ്റ് പൊന്നു ചാടി എണീറ്റു... അരുൺ വിളിക്കുന്നു എന്നും പറഞ്ഞു ബാക്കി ഒക്കെ ഡോർ വഴി ഓടി..

പേടിയോടെ പിന്നാലെ പാറുവും... വല്യേട്ടാ 😒😒😒..... ദയനീയമായി പാറു വിളിച്ചു.... ഠോ💥 സൗണ്ട് ഹാളിൽ മുഴങ്ങിയതും ഹാളിൽ ലൈറ്റ് വീണു.... വർണ്ണക്കടലാസുകൾ പാറുവിന്റെ തലയിലൂടെ വീണു 🎉🎊🎉🎊🎉🎉 ഹാപ്പി ബർത്ത്ഡേ പാറു 🎂🎂🎂 എല്ലാവരും ഏറ്റ് പാടി.... പാറു കരഞ്ഞു കലങ്ങിയ കണ്ണോടെ എല്ലാവരെയും നോക്കി.. പിന്നെ വല്യേട്ടനടുത്തേക്ക് നടന്നു.... എടാ അവള് നിന്റെ അടുത്തേക്ക് വരുന്നെടാ.. മുഖം പൊത്തി നിന്നോ... വരുണിന്റെ ചെവിയിൽ വല്യേട്ടൻ പറഞ്ഞു... എന്റെ അല്ല നിങ്ങടെ അടുത്തേക്ക് ആണ് വരുന്നേ.. നേരെ നോക്ക്... വരുൺ റൂട്ട് തിരിച്ചു വിട്ടു.... അത് കണ്ടതും വല്യേട്ടൻ പരുങ്ങി കളിച്ചു.. ഒരു മൂന്ന് മിനിറ്റ് വൈകി.. അത് പ്ലാനിങ്ങിൽ ഒരു വാരിയേഷൻ വന്നു അതാ.. തല്ലരുത്.. അടുത്ത പിറന്നാൾ കൃത്യം 12 മണിക്ക്... ക്ലോക്കിലേക്കും പാറുവിന്റെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു... വല്യേട്ടന്റെ അടുത്തെത്തിയതും പാറു വല്യേട്ടനെ നോക്കി... ഞാൻ അല്ല അച്ഛന്റെ ഫുദ്ധി ആണ്.. ഞാൻ അഭിനയിച്ചു എന്നേ ഉള്ളൂ... വല്യേട്ടൻ തല മാത്രം ബാക്കിലേക്ക് മാറ്റി കൊണ്ട് പറഞ്ഞു.. വിവരം ഇല്ലാത്ത കൊച്ചാ മുഖത്തിനിട്ട് പൊട്ടിച്ചാലോ.. പാറു കരഞ്ഞു കൊണ്ട് വല്യേട്ടനെ ഇറുക്കി കെട്ടിപ്പിടിച്ചു...

വല്യേട്ടൻ ആണേൽ വായേം തുറന്നു ഒരൊറ്റ നിൽപ്പ്... നിന്ന നിൽപ്പിൽ കാറ്റ് പോയോ... അച്ഛൻ അമ്മയുടെ ചെവിയിൽ കുറുകുറു... പാറു എന്തിനാ അമ്മേ വല്യേട്ടനെ ഞെക്കി കൊല്ലുന്നേ... ഉറക്കപ്പിച്ചിൽ വാവ ചോദിച്ചു... സ്നേഹം കൊണ്ടാ... ആതു ഇളിച്ചു കൊണ്ട് പറഞ്ഞു.... വരുൺ വല്യേട്ടന്റെ മൂക്കിൽ ഒന്ന് വിരൽ വെച്ച് നോക്കി.. ഇല്ല്യാ ചത്തിട്ടില്ല ശ്വാസം ഉണ്ട്... എല്ലാവരെയും നോക്കി വരുൺ ഹൈഫൈ(കൈപൊക്കി ) കാണിച്ചു... ഞാൻ മുന്നേ പറഞ്ഞതല്ലേ ഇങ്ങനെ ഒന്നും ചെയ്യല്ലേ എന്ന്... പേടിച്ചു പോയി... അതെ നിൽപ്പ് തുടർന്ന് കൊണ്ട് പാറു പറഞ്ഞു.. ഞാൻ വിചാരിച്ചു കെട്ടിപ്പിടിച്ചു ഞെക്കി കൊല്ലാനുള്ള പ്ലാൻ ആണെന്ന്.. ഞാൻ നിന്റെ അമ്മായിഅപ്പനോട് പറഞ്ഞതാ നമുക്ക് മാറ്റിപ്പിടിക്കാം മാറ്റിപ്പിടിക്കാം എന്ന്.. അപ്പൊ തന്തപ്പിടിക്ക് വെറൈറ്റി വേണം എന്ന്.. കള്ള കിളവൻ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പാറുവിന്റെ തലയിൽ തലോടി കവിളിൽ മുത്തി കൊണ്ട് പറഞ്ഞു... എന്റെ മോളെ നിനക്ക് തോന്നുന്നുണ്ടോ ഇവൻ അത്ര പെട്ടെന്ന് പടം ആവുമെന്ന്.. ആ ഒണക്ക അഭിനയം കണ്ടപ്പോൾ മനസിലായില്ലേ.. ലോക ഉടായിപ്പ് ആണിവൻ.. പ്ലാനിൽ ഇല്ലാത്തതൊക്കെ ഉണ്ടാക്കി അഭിനയിച്ചു.. അച്ഛൻ അവരുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.. അമ്മേം കൂടി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ... അതും പറഞ്ഞു പാറു വല്യേട്ടനിൽ നിന്ന് വേർപ്പെട്ടു... കണ്ടോ കണ്ടോ ഇവൾക്കേ എന്നോട് സ്നേഹം ഉള്ളൂ.. എനിക്കൊരുത്തി ഉണ്ട് ഞാൻ വീണു കിടന്നപ്പോഴും ചാന്തിന്റെ കണക്ക് പറഞ്ഞവൾ..

എവിടെ ലവൾ.. വല്യേട്ടൻ ആൾക്കൂട്ടത്തിലേക്ക് കണ്ണും നട്ട് ചോദിച്ചു.. ഇവിടെ ഉണ്ടേ... ആതുവിന്റെ മറവിൽ നിന്നും തലയിട്ട് പൊന്നു പറഞ്ഞു.... ഓ ഇനി വഴക്ക് ഒന്നും വേണ്ട.. കേക്ക് ചീത്ത ആവുമ്പോഴേക്കും പാറു മുറിക്കട്ടെ... പ്രതാപ് അങ്കിൾ ചർച്ചക്ക് വിരാമം ഇട്ടു കൊണ്ട് പറഞ്ഞു.... ഞാൻ പറയാൻ വരുവായിരുന്നു.. ഞാൻ മനസ്സിൽ കണ്ടാൽ പ്രതാപ് അങ്കിൾ വാർപ്പിൽ കാണും... അതും പറഞ്ഞു വല്യേട്ടൻ പാറുവിനെയും കൊണ്ട് മുന്നോട്ട് നടന്നു.. വാർപ്പിലോ... വാവ ഇടക്കിടക്ക് മാത്രമേ വായ തുറക്കുന്നുള്ളു... അല്ലാതെ പിന്നെ ഈ വിശാലമായ വാർപ്പ് തുരന്ന് ആകാശം നോക്കി അങ്കിൾ കാണുമോ.. വെരി നോട്ടി 🤭🤭🤭....വാ പാറുവേ... വാവയെ കളിയാക്കി കൊണ്ട് വല്യേട്ടൻ പാറുവിനേം കൊണ്ട് പിന്നേം നട.... ചുമരിനോട് ചാരി വെച്ചിരിക്കുന്ന റെഡ് വെൽവെറ്റ് കേക്കിലെ തൂവെള്ള ക്രീമിൽ ചുവന്ന അക്ഷരത്തിൽ 🍓HaPpY 19th CaKedAy PaArUkKuTtY🍓 എന്ന് എഴുതിയിട്ടുണ്ട്..... അപ്പുറത്തും ഇപ്പുറത്തും ആയി സ്ട്രോബെറി കൊണ്ട് അലങ്കരിച്ചിരിക്കുന്നു.... ഏറ്റവും മുകളിൽ നടുക്കിലായി ഒരു പൂവ്... ആ പൂവ് എനിക്ക് തരണേ... പാറുവിന്റെ ചെവിയിലായി വല്യേട്ടൻ പറഞ്ഞു... പൂവ് എനിക്കാ.. രണ്ട് കയ്യും മാറിൽ കെട്ടി വല്യേട്ടനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് വാവ പറഞ്ഞു... ഓ അപ്പോഴേക്കും അവിടെ കേട്ടോ.. പോയി പല്ല് തേച്ചു വാടി ആദ്യം... വല്യേട്ടൻ വാവയെ പിടിച്ചു വിരട്ടി.. നീ പോയി വായ കഴുകിയിട്ടു വാടാ.. മുറുക്കാൻ തിന്ന് നടക്കുവാ...

ഷർട്ടിലേയും ചിറിയിലെയും ചാന്ത് നോക്കിക്കൊണ്ട് വാവ തിരിച്ചടിച്ചു... നിന്റെ അച്ഛനാടി മുറുക്കാൻ തിന്നേ... അമ്മാ... വല്യേട്ടൻ തുള്ളി കൊണ്ട് പറഞ്ഞു... ചോദിച്ചു വാങ്ങിയതല്ലേ.. അമ്മ കെറുവിച്ചു കൊണ്ട് പറഞ്ഞു... അച്ഛൻ ആണേൽ മൂക്കും ചൊറിഞ്ഞു നിൽക്കുവാണ്.. മകൻ പറഞ്ഞതിന്റെ ആഫ്റ്റർ എഫക്ട് 😝😝..... ഭംഗിയായി കേക്ക് മുറിക്കൽ കഴിഞ്ഞു.. (ആർക്കും സംശയം വേണ്ട വാവ കേക്കിലെ പൂ അടിച്ചു മാറ്റി.. വല്യേട്ടൻ,,, ആ അതന്നെ സസീതോ പീത്തോ.... 😜😜) ഫസ്റ്റ് പീസിനായി വല്യേട്ടനും വരുണും തല്ല് കൂടിയപ്പോൾ പാറു രണ്ട് കൈകളിലും ആയി കേക്ക് എടുത്ത് രണ്ട് പേരുടെയും വായിൽ വെച്ചു കൊടുത്തു... കണ്ടോ.. ഇവൾക്ക് ബുദ്ധി ഉണ്ട്.. കേക്ക് വായിൽ ഇട്ടു പോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. പിന്നെ എല്ലാവരും വല്യേട്ടനെ പോലെ മന്ദബുദ്ധി ആണെന്ന് കരുതിയോ.. ഇത്തവണ ആതു സ്കോർ ചെയ്തു... പിന്നെ വല്യേട്ടൻ കുറച്ച് നേരത്തേക്ക് വായ അടച്ചു വെച്ചു... അച്ഛനും അമ്മയും കൂടി ഒരു വള ആയിരുന്നു പാറുവിന് ഇട്ടു കൊടുത്തേ.. പ്രതാപ് അങ്കിളും ആന്റിയും ഒരു ചെറിയ നെക്ലേസ്.. (അമേരിക്കക്കാര്,,,, പണക്കാര് 😒😒😒) വല്യേട്ടനും പൊന്നുവും കൂടി ഒരു സിമ്പിൾ മോതിരവും ഡയമണ്ടിന്റെ പേറ്റന്റും കൊടുത്തു... (മൂപ്പര് കൊടുത്തത് കുറഞ്ഞു എന്ന് പറയരുതല്ലോ 😜😜) ആതു സെറ്റ് സാരിയും അതിന് പറ്റിയ ഓർണമെൻറ്സും.... വാവയുടെ വക ഒരു ചക്കര ഉമ്മയും.... വരുണെ.. ഇനി നിന്റെ വക എന്താ...

വല്യേട്ടന്റെ ആണ് ആ ശുഷ്‌കാന്തി 🤭🤭🤭... എന്റെ വകയൊക്കെ ഞാൻ റൂമിൽ പോയി കൊടുത്തോളം... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.. അന്നാളു നിന്റെ പിറന്നാളിന് കട്ടില് പൊട്ടിച്ച പോലെ ആവരുത് ട്ടോ.. ഇനി വയ്യ ആശാരിയോട് നുണ പറയാൻ.. വല്യേട്ടൻ ലൈറ്റിന്റെ ഭംഗി ഒക്കെ നോക്കിക്കൊണ്ട് പറഞ്ഞു... പാറു ആകെ ചമ്മി നാറി തലയും കുമ്പിട്ടു നിന്നു... വരുണിനാണെങ്കിൽ ഇതൊക്കെ എന്ത് എന്ന അവസ്ഥ.... മതി മതി കളിയാക്കിയത്.. എല്ലാരും പോയി കിടന്നുറങ്ങിക്കേ ... നാളെ ജോലിക്കും ക്ലാസ്സിനും ഒക്കെ പോവേണ്ടതാ.. നിമ്മി ആന്റിയും വീണാമ്മയും എല്ലാത്തിനെയും ആട്ടി തൊഴിച്ചു വിട്ടു.... നാളെയോ... നാളെ ആയി.. 12:42... വല്യേട്ടൻ ക്ലോക്ക് നോക്കി പറഞ്ഞു... ആ പൊക്കോ പൊക്കോ.... എല്ലാരും പൊക്കോ... അച്ഛനും കൂടി തെളിക്കാൻ കൂടിയപ്പോൾ എല്ലാരും അവരവരുടെ കിടപ്പാടം തേടി പോയി.... **💕 റൂമിൽ പോയി ഇരുന്ന് എല്ലാവരും തന്ന ഗിഫ്റ്റ് എടുത്ത് നോക്കുവാണ് പാറു ഒപ്പം വരുണും ഉണ്ട്.... എങ്ങനെ ഉണ്ട്... ഓരോന്നും എടുത്ത് നോക്കുമ്പോൾ വരുണിനെ നോക്കി സന്തോഷത്തോടെ പാറു ചോദിച്ചു.. ഓ ഇതൊക്കെ കൊള്ളാം.. പക്ഷെ നീ ഇട്ടാൽ തൃശൂർ പൂരത്തിന് ഒരുങ്ങിയ ആനയെ പോലെ ആവും.. വരുൺ തമാശയോടെ പറഞ്ഞു.. അപ്പൊ അശ്വതിക്ക് ആവും ലെ ചേരുക...

പാറു കെറുവിച്ചു കൊണ്ട് ചോദിച്ചു... ദേ പെണ്ണെ... ഇതൊക്കെ എടുത്ത് വെച്ച് കിടക്കാൻ നോക്ക്.. അമ്പലത്തിലേക്ക് പോവാൻ ഉള്ളതാ... വരുൺ ബെഡിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.. ഓ... പാറു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് കബോഡിലേക്ക് എല്ലാം എടുത്ത് വെച്ച് പൂട്ടി... ഇനി പറ എനിക്കെന്താ ഗിഫ്റ്റ് തരുന്നേ.... എളിയിൽ രണ്ട് കയ്യും കുത്തി കൊണ്ട് ചെറു ചിരിയോടെ പാറു വരുണിനെ നോക്കി ചോദിച്ചു... നിനക്കോ.. ഗിഫ്റ്റ് ഞാൻ തരട്ടെ... ബെഡിൽ നിന്ന് എണീറ്റ് കൊണ്ട് വരുൺ ചോദിച്ചു... മ്മ്.. താ... വരുണിന്റെ ഉദ്ദേശം അറിയാതെ പാറു രണ്ട് കയ്യും നീട്ടി കൊണ്ട് പറഞ്ഞു... വരുൺ അവളിലേക്ക് നടന്നടുത്തു.............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story