നിന്നിലലിയാൻ: ഭാഗം 120

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

കണ്ണടക്ക്... പാറുവിന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ വരുൺ പറഞ്ഞു.. പാറു അവളുടെ രണ്ട് ഉണ്ട കണ്ണും പതിയെ അടച്ചു.. അപ്പോഴും ചുണ്ടിൽ ഒരു ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു...... കുറച്ച് നേരം അനക്കം ഒന്നും കാണാത്തത് പാറു പതിയെ കണ്ണ് തുറന്നതും വരുൺ അവളുടെ നെറ്റിയിൽ അമർത്തി മുത്തിയതും ഒരുമിച്ചായിരുന്നു.... ഇതാണോ ഗിഫ്റ്റ്... ചുണ്ട് കൂർപ്പിച്ചു വരുണിനെ തന്നെ നോക്കിക്കൊണ്ട് പാറു ചോദിച്ചു.... നിനക്ക് എന്ത് ഗിഫ്റ്റ് ആണ് വേണ്ടത്.... ഒരു ചെറു ചിരിയോടെ വരുൺ ചോദിച്ചു... അപ്പൊ എനിക്കൊന്നും വാങ്ങിയില്ലേ... അവനെ ചെറുകനെ നോക്കിക്കൊണ്ട് പാറു ചോദിച്ചു... ഇല്ല്യാ.. വാങ്ങിയില്ല..... കൈകൾ മാറിൽ കെട്ടിക്കൊണ്ട് വരുൺ പറഞ്ഞു... എന്നാലേയ്.. എനിക്കൊന്നും വേണ്ട.. അന്നാളു പോയ പോലെ നമുക്ക് ആ കുന്നിൽ പോവാം.. വരുണിന്റെ കയ്യിൽ തൂങ്ങി കൊണ്ട് പാറു ചോദിച്ചു... ഏയ് അതൊന്നും ശെരിയാവില്ല.... ഒന്നാമത് നാളെ നേരത്തെ എണീറ്റ് അമ്പലത്തിൽ പോവാൻ ഉള്ളതാ.. വരുൺ കള്ളച്ചിരിയോടെ തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു... പ്ലീസ് പ്ലീസ്.. വേഗം പോയി വരാം.. വരുണേട്ടാ ഞാൻ വേറെ ഒന്നും ചോദിച്ചില്ലല്ലോ... പ്ലീസ്... പാറു വരുണിന്റെ മുന്നിൽ കയറി നിന്ന് കൊണ്ട് കെഞ്ചി.. വാശി പിടിക്കല്ലേ പാറു.. പറ്റില്ല എന്ന് പറഞ്ഞില്ലേ.. ചെന്ന് കിടക്കാൻ നോക്ക്... വരുൺ ഇത്തിരി ഗൗരവത്തോടെ പറഞ്ഞു... ഇങ്ങനെ ഉണ്ടാവുമോ കെട്ട്യോന്മാർ... കാലൻ.. എനിക്ക് വേണ്ട നിങ്ങടെ ഉമ്മ...

വരുണിന്റെ ഷർട്ടിൽ നെറ്റി തുടച്ചു ബെഡിലേക്ക് കിടന്നു കൊണ്ട് പാറു പറഞ്ഞു... വരുൺ ഒന്ന് ചിരിച്ചു കൊണ്ട് പാറുവിനോട് ചേർന്നു കിടന്നു.... തൊടണ്ട.. അങ്ങോട്ട് നീങ്ങി കിടന്നോ... തിരിഞ്ഞു കിടന്നു കൊണ്ട് തന്നെ പാറു പറഞ്ഞു... എന്റെ പാറുക്കുട്ട്യേ... വരുൺ ആർദ്രമായി വിളിച്ചു.... ഞാൻ നിങ്ങടെ പാറു ഒന്നും അല്ല എന്റെ അച്ഛന്റെയും അമ്മയുടെയും അനിയ.... അല്ല അവരുടെ പാറുവാ... എന്നോട് സ്നേഹം ഇല്ലാത്തത് കൊണ്ടല്ലേ കൊണ്ട് പോവാത്തെ.. പാറു മുഖം തലയിണയിൽ അമർത്തി വെച്ച് കൊണ്ട് പറഞ്ഞു... കേൾക്കൻ എന്തോ ആഗ്രഹിച്ച വാക്ക് കേട്ടപ്പോൾ വരുണിന്റെ ഉള്ളിൽ സംശയങ്ങൾ ഉണർന്നു അത് പിന്നെ ഒരു ചിരിയിലേക്ക് മാറി... ഒരഞ്ചു മിനിറ്റ് സമയം തരും... അതിന് മുന്നേ റെഡി ആയില്ലേൽ പോവില്ല... പാറുവിന്റെ ചെവിയിൽ ആയി വരുൺ പറഞ്ഞു.... ശെരിക്കും കൊണ്ട് പോവുമോ... വരുണിന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു കൊണ്ട് പാറു ചോദിച്ചു.. അലറല്ലേ.. വല്യേട്ടൻ അറിഞ്ഞാൽ.... കൊണ്ട് പോവാം..കുറെ സമയം അവിടെ ഇരിക്കാം.. ഇന്ന് നിന്റെ ദിവസം ആണ്..... എല്ലാം നിനക്ക് ഇഷ്ടം ഉള്ള പോലെ... പാറുവിന്റെ ചുണ്ടിൽ വിരൽ വെച്ച് ചെറുചിരിയോടെ വരുൺ പറഞ്ഞു... താങ്കു... ☺️☺️ വരുണിനെ ഇറുക്കി കെട്ടിപ്പിടിച്ചു കൊണ്ട് പാറു പറഞ്ഞു...

അഞ്ച് മിനിട്ടെ സമയം തരുള്ളൂ.. ക്യുക്ക് ക്യുക്ക്... വരുൺ അവളുടെ മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് പറഞ്ഞു... എന്നാൽ വിടെന്നെ.. വരുണിനെ തള്ളിമാറ്റി കിടക്കയിൽ നിന്ന് ചാടി ഇറങ്ങി ഡ്രസിങ് റൂം ലക്ഷ്യം വെച്ച് പാറു ഓടി... രണ്ട് മിനിറ്റ് ആയപ്പോഴേക്കും പാറു റെഡി ആയി റൂമിൽ എത്തിയിരുന്നു... ജീൻസും ടോപ്പും ആണ് വേണം... മുടിയെല്ലാം ഒതുക്കി ബോ കൊണ്ട് കെട്ടി ബാക്കി എല്ലാം വിതർത്തി ഇട്ടിരിക്കുന്നു.... ഒരു കുഞ്ഞു പൊട്ട് നെറ്റത്തുണ്ട്.... പാതി മാഞ്ഞ സിന്ദൂരത്തിൽ വരുണിന്റെ കണ്ണുടക്കിയപ്പോൾ അവന്റെ കൈകൾ കബോഡിലിരിക്കുന്ന സിന്ദൂര ചെപ്പിലേക്ക് നീണ്ടു.... സിന്ദൂര രേഖ അവന്റെ കൈകളാൽ ചുമപ്പിക്കുമ്പോൾ ഒരു നേർത്ത ചിരി രണ്ട് പേരുടെയും ചുണ്ടിൽ ഉണ്ടായിരുന്നു.. പോവാം.... തുള്ളിച്ചാടി വരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു... ആ പോവാം... പിറകിലൂടെ പാറുവിന്റെ ചുമലിൽ പിടിച്ചു മുന്നോട്ട് തള്ളിക്കൊണ്ട് വരുൺ പറഞ്ഞു... കഴിഞ്ഞ തവണ ഉറക്കത്തിന്റെ ആലസ്യത്തിൽ ആയിരുന്നുവെങ്കിലും ഇത്തവണ വരുണിനെക്കാൾ ഉത്സാഹം പാറുവിനായിരുന്നു.. ബാൽക്കണിയിൽ നിന്ന് താഴോട്ട് ഇറങ്ങുവായിരുന്നില്ല,, ചാടി ഓടി ഇറങ്ങുവായിരുന്നു അവള്..... വരുണേട്ടാ വേഗം വാ... ഇങ്ങനെ പോയാൽ എത്താൻ വൈകും.. വേഗം വരേണ്ടി വരും.. പാത്തും പതുങ്ങിയും ഉറങ്ങുന്ന വരുണിന്റെ ഷർട്ടിൽ പിടിച്ചു വലിച്ച് കൊണ്ട് പാറു പറഞ്ഞു... വരുന്നേടി.. പിടിച്ചു വലിക്കാതെ... ഉറക്കത്തിൽ എടുത്ത് കൊണ്ട് പോയാൽ മതിയായിരുന്നു..

. കെറുവിച്ചു കൊണ്ട് വരുൺ പിറുപിറുത്തു... പാറു അതൊന്നും ശ്രദ്ധിക്കാതെ വരുണിന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് തന്നെ രാത്രിയുടെ ഭംഗി ആസ്വദിക്കുവാണ്... ഇങ്ങോട്ട് വാടി... പാറുവിന്റെ തലക്ക് കൊട്ടി കൊണ്ട് വരുൺ അവളെ വിളിച്ചു... "നിലാവിന്റെ നീല നിറത്തിലലിഞ്ഞ് മിനുങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങളോട് കണ്ണിറുക്കി രാത്രിയുടെ സൗന്ദര്യത്തിലലിഞ്ഞ് ചേര്‍ന്ന് നിങ്ങടെ കയ്യും പിടിച്ചു ഇങ്ങനെ മനസ്സിനെ കെട്ടഴിച്ച് വിട്ട് ഒരപ്പൂപ്പന്‍ താടി പോലെ പാറിപ്പറക്കണം ..... എന്നും രാത്രികൾക്ക് തന്നെയാണ് സൗന്ദര്യം !" വരുണിന്റെ കയ്യും പിടിച്ചു വീടിന്റെ മുന്നോട്ട് നടക്കുമ്പോൾ പാറു വരുണിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു... നിനക്കിത് എന്ത് പറ്റി.. ഇങ്ങനെ ഒന്നും പറയാറില്ലല്ലോ.. മുന്നോട്ട് നോക്കി നടക്ക് പെണ്ണെ... എവിടേലും വീഴും വരുൺ കുസൃതിയോടെ പറഞ്ഞു... താങ്ങി നിർത്താൻ നിങ്ങടെ കൈകൾ ഉണ്ടാവുമ്പോൾ ഞാൻ എന്തിന് പേടിക്കണം.. ഒരു ചിരിയോടെ പാറു പറഞ്ഞു... ദേ പെണ്ണെ രാത്രി ഫിലോസഫി പറയാൻ ആണെങ്കിൽ റൂമിൽ സ്ഥലം ഉണ്ട് പോയി ഇരുന്ന് പറഞ്ഞോ.. ഞാൻ പോയി വരാം.. വരുൺ പാറുവിനെ പാളി നോക്കിക്കൊണ്ട് പറഞ്ഞു.. ഓ ഒറ്റക്ക് അങ്ങനെ പോയി സുഖിക്കണ്ട.. ഞാനും വരും... വരുണിന്റെ കയ്യിൽ തൂങ്ങി കൊണ്ട് പാറു പറഞ്ഞു...

എന്നാൽ പോയി ശബ്ദം ഉണ്ടാകാതെ ഗേറ്റ് പോയി തുറക്ക്... ഞാൻ വണ്ടി എടുത്ത് വരാം 😌😌... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.. എനിക്ക് പേടിയാ... നിങ്ങളും വാ... പാറു മുറ്റത്തു നിന്ന് താളം ചവിട്ടി... ദേ ഞാൻ വന്നു ഗേറ്റ് തുറന്ന് പിന്നേം ഇങ്ങോട്ട് വന്നു വണ്ടിയെടുത്തു സൗണ്ട് ഉണ്ടാക്കാതെ പുറത്ത് വന്നു നിന്നെ കേറ്റി പോവുമ്പോഴേക്കും മോളെ വേഗം അവിടെ നിന്ന് വരേണ്ടി വരും.. വരുൺ ഒരു മാർക്കിന്റെ ചോദ്യത്തിന് നാല് മാർക്കിന്റെ ഉത്തരം നൽകി... മൊതലാക്കുവാണല്ലേ.... ഞാൻ തുറന്നോളം.. ചാടി തുള്ളി പാറു ഗേറ്റിനടുത്തേക്ക് നടന്നു... വരുൺ വണ്ടിയെടുത്തു വരാൻ കുറച്ച് സമയം ആയി.. ചെന്ന് നോക്കിയപ്പോൾ പാറുവും ഇല്ല്യാ പാറുവിന്റെ പേരും ഇല്ല്യാ... ഈ പെണ്ണിതെവിടെ പോയി.. പാറുവേ.. വരുൺ ശബ്ദം താഴ്ത്തി വിളിച്ചു.. ഞാൻ ഇവിടെ ഉണ്ട്. കാല് കഴച്ചപ്പോൾ കൊത്തി പിടിച്ചു കേറി ഇരുന്നതാ... ഒരു വണ്ടി എടുക്കാൻ ഇത്രേം നേരമോ... മതിലിൽ നിന്നും ചാടി ഇറങ്ങി കൊണ്ട് പാറു പറഞ്ഞു... അത് തോന്നി... എടി ഏട്ടൻ ജനൽ വഴി നോക്കുന്നുണ്ടായിരുന്നു.. പിന്നെ വേഗം ജനലടച്ചു.. മിക്കവാറും നിന്നെ കണ്ടിട്ടാവും... കയറ്.. ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ഓ പിന്നെ ഞാൻ എന്താ വടയക്ഷിയോ എന്നേ കണ്ട് പേടിക്കാൻ... പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു.... നീ മുടിയും പരത്തി ഇരിക്കുവായിരുന്നില്ലേ മതിലിന്മേൽ അതാവും.. അതും പറഞ്ഞു വരുൺ വണ്ടി മുന്നോട്ട് എടുത്തു.. ഇതേ സമയം വല്യേട്ടൻ പൊന്നുവിനേം വിളിച്ച് ജനൽ തുറന്നു മതിലിലേക്ക് ചൂണ്ടി 🙄🙄🙄... ***💕

ഇന്ന് നീ ഉറങ്ങുന്നില്ലേ.... കാഴ്ചകൾ കണ്ട് മതിമറന്നു ഇരിക്കുന്ന പാറുവിനെ കണ്ണാടിയിലൂടെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു... ഇല്ല്യാ.. ഉറക്കം വരുന്നില്ല... അന്ന് ഉറക്കത്തിൽ നിന്ന് വിളിച്ചേഴുന്നേൽപ്പിച്ചിട്ടല്ലേ... പാറു നാലുപുറം വീക്ഷിക്കുന്നതിനിടയിൽ പറഞ്ഞു... ഓഹ് എന്നാൽ പിന്നെ സേച്ചി ആസ്വദിക്ക് രാത്രിയുടെ സൗന്ദര്യം... വരുൺ ഒരു ചിരിയോടെ പറഞ്ഞു... അവിടെ എത്തുന്നത് വരെ പാറു വരുണിന്റെ വായടക്കാൻ സമ്മതിച്ചിട്ടില്ല... കല പില കൂട്ടിയും അതെന്താ,, ഇതെന്താ,, അങ്ങനെ,, ഇങ്ങനെ,, ഓരോന്ന് ചോദിച്ചു അവിടെ എത്തുവോളം അവര് സംസാരിച്ചു കൊണ്ടിരുന്നു... ഒരു തരത്തിൽ പറഞ്ഞാൽ വരുണിനു അത് അത്രെതോളം സന്തോഷം ആയിരുന്നു... പാറു ഇത്രെയും സംസാരിക്കുന്നത് വരുൺ ആദ്യമായി കാണുവായിരുന്നു,,, കേൾക്കുവായിരുന്നു... നറു പുഞ്ചിരിയോടെ അവളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അവൻ ഉത്തരം കണ്ടെത്തി കൊടുത്തു... നിനക്ക് ഇത്രേം സംസാരിക്കാൻ അറിയാമോ.. വണ്ടി അരികിൽ നിർത്തി ഇറങ്ങിക്കൊണ്ട് വരുൺ ചോദിച്ചു... ഓ 😁😁എനിക്കിത്തിരി വെള്ളം വേണം... പണ്ടത്തെ കുഞ്ഞ് തട്ട്ക്കടയിലേക്ക് കൈ ചൂണ്ടി കൊണ്ട് പാറു പറഞ്ഞു.. ദാഹിച്ചില്ലേങ്കിലെ അത്ഭുതം ഉള്ളൂ.. കിളികൾ പോലും ഇങ്ങനെ ചിലക്കില്ല.. ചിരിച്ചു കൊണ്ട് പാറുവിന്റെ ഇടത് കയ്യിൽ അവന്റെ വലത് കൈ മുറുക്കി കൊണ്ട് മുന്നോട്ട് നടന്നു.. പാറു അവന്റെ ഒപ്പം കടയിലെക്കും നോക്കി നടന്നു... (നിന്റെ പിറകെ നടക്കാൻ അല്ല ഒപ്പം നടക്കാനാണ് എനിക്കിഷ്ടം 🤭🤭🤭)..

അവിടെ നിന്ന് ചൂട് ചായ കുടിച്ച് ഒരു ബോട്ടിൽ വെള്ളവും വാങ്ങി അവര് നടന്നു.... മൗനത്തെ കൂട്ട് പിടിച്ച ഏതാനും നിമിഷങ്ങൾ........ എന്നാലും ദേവു വിളിച്ചില്ല.. എല്ലാ വർഷവും അവളുടെ വിഷ് കേട്ടിട്ടേ മറ്റുള്ളവരുടെ പോലും കേൾക്കാറുള്ളൂ.. ഇക്കൊല്ലം അത് തെറ്റി... മൗനം വെടിഞ്ഞു പാറു തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.... എപ്പോഴത്തെയും പോലെ ആണോ ഈ വർഷം അവള് കമ്മിറ്റെഡ് ആയില്ലേ.. പോരാത്തതിന് വീട്ടിലും കൂടി സമ്മതിച്ച സ്ഥിതിക്ക് ബിസി ആവും എന്നേ... പാറുവിനെ ചേർത്ത് പിടിച്ചു നടന്നു കൊണ്ട് വരുൺ പറഞ്ഞു... എന്നാലും ഒരു മെസ്സേജ് അയച്ചാൽ എന്താ.. കണ്ടോ ഓൺലൈനിൽ ഉണ്ട്.. അതും ഈ സമയത്ത്.. ഹും... പാന്റ്സിന്റെ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കിക്കൊണ്ട് പാറു പറഞ്ഞു.. എന്റെ പാറുവേ ഒന്ന് വിട്.. അവള് മറന്നതാവും... ചിലപ്പോൾ വല്ല സർപ്രൈസും ആണെങ്കിലോ... മ്മ് പാറുവിനെ പിടിച്ചു നിർത്തി കൊണ്ട് വരുൺ ചോദിച്ചു.. എന്നാൽ പിന്നെ വേഗം വാ.. എന്നും പറഞ്ഞു വരുണിനെ തള്ളി മാറ്റി പാറു മുന്നോട്ടുള്ള ഉയരം ഓടി കേറി.... ഒരു ചിരിയോടെ വരുണും...... ***💕 ജാനി...... ഓടി വരുന്ന പാറുവിനെ നോക്കി ദേവു വിളിച്ചു.. നീയെന്താടി ഇവിടെ... വന്തേട്ടനും ഉണ്ടല്ലോ.. ആശ്ചര്യത്തോടെ പാറു അവരുടെ അടുത്തേക്ക് ഓടി അടുത്തു.. ഇവിടെ പിന്നെ വേറെന്തിനാ വരുന്നേ.. ഈ കുന്നും മലയും നോക്കി കൊച്ചുവർത്താനം പറയാൻ വന്നതാ.. അല്ലേ ദേവു പാറുവിനെ നോക്കി വന്തേട്ടൻ ദേവുവിനോട് പറഞ്ഞു...

ഓ... അപ്പൊ നീ എന്താ എന്നേ വിഷ് ചെയ്യാഞ്ഞേ.. ഇന്ന് എന്റെ ബർത്ത്ഡേ ആണെന്ന് നിനക്കറിയില്ലേ.. പാറു ദേഷ്യത്തോടെ ചോദിച്ചു.. അയ്യോ ഇന്ന് നിന്റെ ബർത്ത് ഡേ ആണോ.. ഞാൻ മറന്നെടി... ദേവു ചിരി മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. എടി നിന്നെ ഞാൻ.. അതും പറഞ്ഞു പാറു ദേവുവിന്റെ മേലേക്ക് ചാടി വീണു... കന്നാസും കടലാസും എന്താണെന്ന് വെച്ചാൽ ആയിക്കോ... എന്നും പറഞ്ഞു വന്തേട്ടൻ എണീറ്റ് പോയി.. പിന്നെ പറയണ്ടല്ലോ.... ദേവുവും പാറുവും ആണ് ആൾക്കാർ... ആ പാറയിൽ കിടന്നു രണ്ടും ഒരച്ചിലും പിഴിച്ചിലും മറിയലും ഉരുളലും ഒക്കെ കഴിഞ്ഞു പാറ മിനുസം ആയി എന്ന് വേണേൽ പറയാം.. ഇതൊക്കെ കണ്ട് കൊണ്ടാണ് ഓടി കിതച്ചു വരുണിന്റെ വരവ്.. നേരെ കണ്ടതോ ഭാര്യയുടെ സംഹാര താണ്ഡവം... ലക ലക ലക ലക... 😆😆😆 ഇവൾക്ക് ഇങ്ങനെയും ഒരു സ്വഭാവം ഉണ്ടായിരുന്നോ.. എന്റെ ബോഡിയെ.. എന്നും പറഞ്ഞു വരുൺ സ്വയം ഒന്ന് നോക്കി.. പിന്നെ പിടിച്ചു മാറ്റാൻ പോയതും വന്തേട്ടന്റെ പിടി കയിൽ വീണു... എന്റെ സാറേ അവരായി അവരുടെ പാടായി... ഇതുവരെ അവളെന്റെ ചെവി തിന്നുവായിരുന്നു.. വാ നമുക്ക് അവിടെ പോയി ഇരിക്കാം.. സ്നേഹ പ്രകടനം കഴിഞ്ഞു അവരങ്ങു വന്നോളും... ഏതാണ്ട് എന്റെ ചെവിക്കും അതെ അവസ്ഥ തന്നെ ആയിരുന്നു.. മുന്നോട്ട് നടക്കുന്നതിനിടയിൽ വരുൺ പറഞ്ഞു... ഓ ഇനി ഇവിടെ ഇരുന്ന് കളി ലൈവ് ആയി കാണാം.. പാറമേൽ ഇരുന്ന് കൊണ്ട് വന്തേട്ടൻ പറഞ്ഞു.. ഓ ദേവുവിന് പറ്റിയ കൂട്ട് തന്നെ...

ഇവൻ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ അവളുടെ ഒപ്പം അല്ലേ നടപ്പ് (ആത്മ of വരുൺ ജി ) ലാസ്റ്റ് അടവെന്നോണം പാറു ദേവുവിന്റെ മുടിക്ക് പിടിച്ചു.. മുടിയിൽ പിടിച്ചാൽ ദേവു ദേവു അല്ലാതെ ആയി മാറും... 👻👻 പിശാച്മോറി മുടിയിൽ നിന്ന് വിടെടി.. പാറുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ദേവു അലറി.. സത്യം പറയെടി നീ മതില് ചാടിയതല്ലേ.. ഞാൻ അങ്കിളിനോട് വിളിച്ച് പറയും നോക്കിക്കോ ദുഷ്ടേ.. എന്നേ വിഷ് ചെയ്തില്ലല്ലോ... പരമാവധി മുടി കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു... പട്ടാളം ലീവ് കഴിഞ്ഞു പോയെടി.. അപ്പുവിനെ (അനിയൻ) എന്റെ ഫോൺ ഏൽപ്പിച്ചാ ഞാൻ പോന്നത്.. അവനറിയാം ഞാൻ ഇങ്ങോട്ട് പോന്നത്.... മുടി വിട്... സ്സ്.. വേദന കൊണ്ട് എങ്ങനെ ഒക്കെയോ ദേവു പറഞ്ഞു.. അപ്പൊ നീയെന്താ എന്നേ വിഷ് ചെയ്യാഞ്ഞേ... പാറു വീണ്ടും പിടിമുറുക്കി... എടി ഇന്നലെ യൂട്യൂബ് നോക്കി ഉറക്കം കളഞ്ഞു പഠിച്ചു എടുത്ത മുടി സ്റ്റൈൽ ആണെടി ഇത്‌.. ഒരു സെൽഫി പോലും എടുത്തില്ല... വിടെടി പെറുക്കി... ദേവു കാറിപൊളിച്ചു കൊണ്ട് പറഞ്ഞു... അയ്യേ.. ഇതാണോ യൂട്യൂബ് നോക്കി പഠിച്ചത്.. ബ്ലാഹ്.. ഇതൊരുമാതിരി വവ്വാൽ ഷോക്ക് അടിച്ചു അത് വെയിലത്തു കിടന്നു ഉണങ്ങിയത് എടുത്ത് തലയിൽ വെച്ച പോലെ ഉണ്ട്.. മുടിയിലെ പിടി വിട്ടു അവളെ ആകമാനം നോക്കിക്കൊണ്ട് പാറു പറഞ്ഞു.. ഓ നിന്റെ പിടിയിൽ വവ്വാൽ അല്ല തവള വരെ ആവും.. പാറമേൽ എണീറ്റിരുന്ന് കൊണ്ട് ദേവു പറഞ്ഞു.. ഈ... എന്നാലും നീയെന്നെ വിഷ് ചെയ്തില്ലല്ലോ..

പാറു വീണ്ടും സങ്കടക്കെട്ട് തുറന്നു.. ഇനി നീ മിണ്ടിയാൽ നിന്റെ വായിൽ ഞാൻ ഈ പാറക്കല്ല് കേറ്റും... തലയിലെ ക്ലിപ്പ് എല്ലാം ഊരുന്ന തിരക്കിൽ ദേവു പറഞ്ഞു.. നിനക്ക് പൊന്തുമോ ദേവു.. പാറു ഇളിച്ചു കൊണ്ട് ചോദിച്ചു... പൊന്തില്ലേൽ മുറിച്ചു മുറിച്ചു കേറ്റും.. വായ അടക്കെടി ചെറ്റ പെറുക്കി.. അവളുടെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടി ഉറക്കോം കളഞ്ഞു അപ്പുവിനെ എല്ലാം ഏൽപ്പിച്ചു മുടി റിസ്ക് എടുത്ത് കെട്ടി പെറ്റ തള്ളയുടെയും നാട്ടുകാരുടെയും കണ്ണും വെട്ടിച്ചു മതിലും ചാടി പട്ടിയുടെ കടി ഏൽക്കാതെ വന്തേട്ടന്റെ ബൈക്കിൽ കേറി ഉള്ള തണുപ്പും കൊണ്ട് ഇവിടെ വരെ എത്തി പിന്നെ കുന്നും മലയും താണ്ടി ഇവിടെ അറ്റത്തു നിന്നേം കാത്ത് കിടപ്പ് അടക്കിയപ്പോഴേക്കും അവളുടെ ഒരു ഗുസ്‌തി... ഗുസ്തി പെണ്ണുങ്ങൾക്ക് കാണും ഇത്തിരി എങ്കിലും മാന്യത.. പറഞ്ഞു നിർത്തി ദേവു ശ്വാസം ആഞ്ഞു വലിച്ചു.. അപ്പൊ നീയും വന്തേട്ടനും എന്നേ വിഷ് ചെയ്യാൻ വേണ്ടി വന്നതാണോ... ഇളിച്ചു കൊണ്ട് പാറു ചോദിച്ചു.. അല്ലേടി എന്റെ അമ്മായി അപ്പൻ ഇവിടെ ഡിസ്കോ ഡാൻസ് കളിക്കുന്നുണ്ടെന്ന് കേട്ട് ഒന്ന് കാണാൻ വന്നതാ... കൂട്ടിന് മകനെയും വിളിച്ചു... ദേഷ്യത്തോടെ ദേവു പറഞ്ഞു.. സോറി.. ഞാൻ വിചാരിച്ചു നിങ്ങള് കറങ്ങാൻ വേണ്ടി മതില് ചാടിയതാ എന്ന്.. എന്നിട്ട് അപ്പുവിന് എന്താ ഓഫർ കൊടുത്തേ.. നീങ്ങി നീങ്ങി ദേവുവിന്റെ തലയിലെ ബാക്കി ക്ലിപ്പ് കൂടി അഴിച്ചെടുക്കാൻ സഹായിച്ചു കൊണ്ട് പാറു ചോദിച്ചു...

(വെറും സോപ്പിങ് ) അവനു ഇപ്പോൾ തത്കാലത്തേക്ക് എന്റെ ഫോൺ കൊടുത്തു... പിന്നെ കനത്തിൽ ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഒരു ചിക്കൻ ബിരിയാണി കൊടുക്കണം.. അല്ലേൽ തെണ്ടി ഒറ്റും 😬😬😬... മുടിയെല്ലാം വാരി കെട്ടി കൊണ്ട് ദേവു പറഞ്ഞു.. എവിടെന്ന ക്യാഷ്.. വന്തേട്ടൻ വാങ്ങി കൊടുക്കുമോ.. പാറു സംശയത്തോടെ ചോദിച്ചു.. വന്തേട്ടനോ.. നിന്റെ കെട്ട്യോൻ വാങ്ങി തരും.. വന്തേട്ടനെ തൊട്ട് ഒരു കളിയില്ല.. ആഹാ... ദേവു അതും പറഞ്ഞു പാറുവിനെ നോക്കി... നീ എന്താ ആലോചിക്കുന്നേ... ചിന്തയിൽ ഇരിക്കുന്ന പാറുവിനെ നോക്കിക്കൊണ്ട് ദേവു ചോദിച്ചു... എവിടെടി ആളെ കാണുന്നില്ല.... പാറു നഖം കടിച്ചു കൊണ്ട് പറഞ്ഞു.. ക്ലിപ്പ് ഒക്കെ ഞാൻ പോക്കെറ്റിൽ ഇട്ടെടി.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... അതല്ലെടി നിന്റെം എന്റേം ആളെ കാണുന്നില്ല... പാറു പേടിയോടെ ദേവുവിനെ നോക്കി.. ഓ അതാണോ.. ങേ 😲..അപ്പൊ എന്നേ ആര് കൊണ്ടോവും.. ദേവു ഞെട്ടി കൊണ്ട് പാറുവിനെ നോക്കി... അയ്യോ എന്നേ എന്റെ അമ്മ കൊല്ലുമെ..നാട്ടുകാരെ ഓടി വായോ.. അയ്യോ ഈ കുന്നിന്റെ മോളിൽ ഒരു ഉറുമ്പ് പോലും ഇല്ലേ.. ഞങ്ങൾ വിശന്നു ചാവുമേ.... കയ്യിൽ നയാ പൈസ ഇല്ലേ.. വീട്ടിലേക്ക് പോവാൻ പൈസ ഇല്ലേ.. ഞങ്ങളെ കൊണ്ട് വന്ന മരങ്ങോടന്മാർ ഞങ്ങളെ ഇട്ടിട്ട് പോയെ... ദേവു ഒന്ന് പറയുമ്പോൾ പാറു ബാക്കി പറയും... പിന്നാലെ ദേവു പറയും.. അതിന്റെ പിന്നാലെ പാറു പറയും.. അങ്ങനെ അങ്ങനെ.. ചീറി പൊളിച്ചു രണ്ടാളും തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ അതാ ഒന്ന്,, രണ്ട്,,, മൂന്ന് ,, നാല് കാല്... 😵😵 അയ്യോ ഇവളെ ഉപദ്രവിച്ചാലും എന്നേ ഉപദ്രവിക്കല്ലേ... എന്റെ കെട്ട്യോൻ വഴിയാധരം ആവുമെ....

നാല് കാല് കണ്ടതും പാറു ചീറി പൊളിച്ചു കൊണ്ട് പറഞ്ഞു... പ്ഫാ പുല്ലേ ഞാൻ പിന്നെ വലിഞ്ഞു കേറി വന്നതാണോ.. ഗുണ്ട ചേട്ടാ ഗുണ്ട ചേട്ടാ,,, ഇവള് കുറച്ചേങ്കിലും ഓൾടെ കെട്ട്യോന്റെ കൂടെ ജീവിച്ചു.. പക്ഷെ എനിക്ക് ജീവിക്കാൻ പറ്റിയിട്ടില്ല.. അതുകൊണ്ട് ഇവളെ എടുത്തിട്ട് എന്നേ വെറുതെ വിടണേ.. ജാനി ഈ ഡയലോഗ് പൊളിച്ചില്ലേ... ദേവു പാറുവിനോട് ചോദിച്ചു... രണ്ടും ഒന്ന് നിർത്തിക്കേ... വരുൺ കൈ മാറിൽ കെട്ടിക്കൊണ്ട് പറഞ്ഞു... ഈ ശബ്ദം ഞാൻ എവിടെയോ.. എന്നും പറഞ്ഞു തല പൊക്കി നോക്കിയ പാറു മുന്നിലെ വരുണിനെ കണ്ട് സസീതോ പീത്തോ ഓമന പീത്തോ പാടി... 💃💃... ജാനി നീയെന്താടി അമ്പഴങ്ങ തൊണ്ടയിൽ കുടുങ്ങിയ പോലെ ഇരിക്കുന്നെ.. എന്നും പറഞ്ഞു തല പൊക്കിയ ദേവു കാണുന്നത് ചിരി കടിച്ചു പിടിച്ചു നിർത്താൻ ശ്രമിക്കുന്ന വന്തേട്ടനെ... അതോടെ ദേവുവും പാടി പ്ലിങ്ങേ സുല്ലേ ഫാമിലി മൊത്തം സുല്ലേ... 💃💃... എന്ത് പട്ടി ഷോ ആണ് മക്കളെ.. ഒറിജിനൽ ആണേങ്കിൽ കൂടി ഒന്ന് നാച്ചുറൽ ആയി കരഞ്ഞൂടെ... വന്നവർ എല്ലാം ഇട്ടെറിഞ്ഞു ഓടും... വരുൺ പൊട്ടി വന്ന ചിരിയോടെ പറഞ്ഞു... അത്രക്ക് ബോർ ആയിരുന്നോ ചേട്ടാ.. ദേവു വന്തേട്ടനെ തോണ്ടി.. സത്യം പറയാലോ കൂക്കി ആർക്കാനാ തോന്നിയെ.. വന്തേട്ടൻ വായ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു... വാ ദേവു ഇവരിപ്പോൾ ഒറ്റ കെട്ടായി.. എന്നും പറഞ്ഞു പാറു ദേവുവിന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു... വാ അങ്ങോട്ട് പോവാം.. എന്നും പറഞ്ഞു ദേവു റൂട്ട് മാറ്റി.. പോവാണോ... വരുൺ കളിയാക്കി കൊണ്ട് ചോദിച്ചു.. ആ പോവാ കേക്ക് കട്ട്‌ ചെയ്ത് തിന്നാൻ.. എന്നും പറഞ്ഞു രണ്ടാളേം നോക്കി കൊഞ്ഞനം കുത്തി കാണിച്ചു പാറുവിനെയും കൊണ്ട് ദേവു ഓടി...

സാറേ ഒരു കഷ്ണം എങ്കിലും കിട്ടണേൽ വേഗം പോരെ.. ആർത്തി പണ്ടാരം ആണത് എന്നും പറഞ്ഞു വന്തേട്ടനും ഓടി.. പിന്നെ പറയണ്ടല്ലോ സ്വാഭാവികം വരുണും ഓടലൊട് ഓടൽ... **💕 തല്ലും വക്കാണവും വഴക്കും എല്ലാം അവസാനിപ്പിച്ചു വീണ്ടുമൊരു കേക്ക് കട്ടിങ്ങിലേക്ക് അവര് വഴി മാറി...... പാറുവും അവളുടെ എല്ലാമെല്ലാമായ വരുണും ദേവുവും അവളുടെ വന്തേട്ടനും മാത്രമുള്ള ആഘോഷം... വന്തേട്ടന്റെ വക ആയിരുന്നു കേക്ക്.. അതുകൊണ്ട് വേറെ ഗിഫ്റ്റ് ഒന്നും ഇല്ല്യാ.. പാപ്പരായിരുന്നു വന്തേട്ടൻ... കേക്ക് വാങ്ങാനല്ലാതെ കാശ് വേറെ ഇല്ലല്ലോ.🎶🎶🎶 ഹാപ്പി ബർത്ത്ഡേ മൈ വൺ ആൻഡ് ഓൺലി dearuoo... കേക്ക് വായിൽ വെച്ച് ബാക്കി പാറുവിന്റെ മൂക്കിന്റെ തുമ്പത്തു തൊട്ട് കൊടുത്ത് കൊണ്ട് ദേവുവിന്റെ വിഷ്..... താങ്കു... കെട്ടിപ്പിടിക്കലും സന്തോഷങ്ങളും കൈമാറിയ കുറച്ച് നിമിഷങ്ങൾ...... പിന്നെ അവരവരുടെതായ കുറച്ച് സമയങ്ങൾ.... നിങ്ങൾക്കറിയാമൊ വന്തേട്ടാ ഈ പാറകളെ കുറിച്ച് ഒരു പാട്ട് തന്നെ ഉണ്ട്... കുറച്ചപുറത്തായി മാറി ഇരുന്ന് കൊണ്ട് ദേവു വന്തേട്ടനോട് പറഞ്ഞു... എന്താ ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ലോ.. എന്താ പാടിക്കെ.. മുട്ടിനുമേൽ കൈ വെച്ച് ദേവുവിനെ നോക്കി കൊണ്ട് വന്തേട്ടൻ പറഞ്ഞു... നാല് വരിയെ ഉള്ളൂ.. നല്ല അർത്ഥം ഉള്ള വരികൾ ആണ്.. പാടട്ടെ... ദേവു വന്തേട്ടനോട് ചേർന്നിരുന്ന് കൊണ്ട് ചോദിച്ചു.. പാട് ദേവാ.. വന്തേട്ടൻ പ്രണയ പൂർവ്വം പറഞ്ഞു.. ആ... മ്മ്മ്മ് മ്മ്മ്മ്... പാറക്കല്ല് പൊട്ടി പരമശിവൻ ഞെട്ടി പാർവതിക്കൊരു കുട്ടി ആൺകുട്ടി... 🎶🎶

എങ്ങനെ ഉണ്ട്.. സൂപ്പർ അല്ലേ.. ദേവു സന്തോഷത്തോടെ ചോദിച്ചു.. ഞാൻ ഓർക്കേണ്ടതായിരുന്നു... വന്തേട്ടൻ ദയനീയമായി പറഞ്ഞു... എന്ത് നിക്ക് പാടാൻ കഴിവുണ്ടെന്നോ.... കൊഞ്ചി കൊണ്ട് ദേവു ചോദിച്ചു.. അല്ല നിനക്ക് വട്ടാണെന്ന്.. എന്റെ പൊന്നു ദേവു നീയെന്താ ഇങ്ങനെ ആയി പോയത്.. വന്തേട്ടൻ ചിരിച്ചു കൊണ്ട് ചോദിച്ചു... ഇനി അങ്ങോട്ട് നോക്കണ്ട ദേവസേന വാളിനും പരിചക്കും പകരും കല്ലും മണ്ണും പെറുക്കി വന്തേട്ടന്റെ പിറകെ ഓടുന്നുണ്ട്... **💕 നീ ചോദിച്ചില്ലേ നിനക്ക് ഗിഫ്റ്റ് ഒന്നും ഇല്ലേ എന്ന്... അന്നത്തെ പോലെ പാറക്കെട്ടിൽ മലർന്ന് കിടന്നു കിടക്കുന്നതിനിടയിൽ വരുൺ ചോദിച്ചു... ഈ നിമിഷങ്ങൾക്കപ്പുറം വേറെ എന്ത് തന്നാലും എനിക്ക് തൃപ്തി തോന്നില്ല വരുണേട്ടാ... നക്ഷത്രങ്ങളെ തന്നെ നോക്കി കിടന്നു കൊണ്ട് പാറു പറഞ്ഞു... എനിക്ക് തൃപ്തി ആവണമെങ്കിൽ ഒരു കാര്യം കൂടി ചെയ്യാനുണ്ട്... ഒരു ചിരിയോടെ വരുൺ പറഞ്ഞു... അതെന്താ.... വരുണിന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു കൊണ്ട് പാറു ചോദിച്ചു.. പറയാനല്ല... എന്നും പറഞ്ഞു വരുൺ അവളെ എണീപ്പിച്ചിരുത്തി.... കാലിൽ പിടിച്ചു കൊണ്ട് കാൽപാദം അവന്റെ മടിയിലേക്ക് വെച്ചു... പാറു എന്താണെന്ന മട്ടിൽ വരുണിനെ നോക്കി... വരുൺ ഒന്ന് ചിരിച്ചു കാണിച്ചു... ഞാൻ കാലാണേൽ നേരെ തേച്ചൊരച്ചു കഴുകിയില്ലല്ലോ കണ്ണാ.. (പാറുവിന്റെ ആത്മ 🙄🙄)... വരുൺ പാന്റിന്റെ പോക്കെറ്റിൽ നിന്നും ഒരു കുഞ്ഞ് ബോക്സ്‌ കയ്യിൽ എടുത്തു അത് തുറന്നു...

പാറു ആകാംഷ കൊണ്ട് കണ്ണുകൾ പോലും വെട്ടിയില്ല.... പ്ലാറ്റിനത്തിന്റെ ഒരു റിങ്ങ് അവൻ അവളുടെ കാൽ വിരലിൽ ഇട്ടു കൊടുത്തു... മുഖം അടുപ്പിച്ചു അവളുടെ മൂക്കിലെ വെള്ള കല്ല് പതിപ്പിച്ച കുഞ്ഞു മൂക്കുത്തി ഊരി മാറ്റി... പാറു കണ്ണടച്ചിരുന്നു... മൂന്ന് ഡയമണ്ടിന്റെ കല്ല് പതിച്ച മൂക്കുത്തി അവളുടെ മൂക്കിൽ സ്ഥാനം പിടിച്ചു... പാറുവിന്റെ മൂക്കിൽ അത് കിടക്കുന്നത് കാണാൻ തന്നെ ഒരു ചന്തം ആയിരുന്നു... Happy birthday my better half 😍😍... പാറുവിന്റെ ചെവിയിൽ ആയി വരുൺ മന്ത്രിച്ചു..... പാറു മൂക്കിൽ ഒന്ന് തൊട്ട് നോക്കി... പതിയെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. കണ്ണുകൾ കാലിലേക്ക് നീണ്ടു... ഇഷ്ടായോ... വരുൺ വെപ്രാളത്തോടെ ചോദിച്ചു... ഒരുപാട്... അതും പറഞ്ഞു അവളവനെ ഇറുക്കി കെട്ടിപ്പിടിച്ചു... ഞാൻ ഇപ്പോൾ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ... വരുൺ അവളെയും കൊണ്ട് പാറയിലേക്ക് ചാഞ്ഞു.... പറയുമല്ലോ... വരുണിന്റെ നെഞ്ചിൽ തല വെച്ച് കിടന്നു കൊണ്ട് പാറു പറഞ്ഞു... ആരാ ജാൻവി..... പാറുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് വരുൺ ചോദിച്ചു.... പാപ്പിയുടെ കാര്യം വരുണേട്ടൻ എങ്ങനെ അറിഞ്ഞു... പാറു ഞെട്ടി കൊണ്ട് ചോദിച്ചു.... വാസു അങ്കിൾ പറഞ്ഞു.. പക്ഷെ എന്താ ഏതാ എന്നൊന്നും പറഞ്ഞില്ല.. അറിയാതെ വായിൽ നിന്നും വന്നതാ തോന്നുന്നു.. വേഗം വിഷയം മാറ്റി.. പിന്നേ ഇന്ന് നിന്റെ വായിൽ നിന്നും വന്നല്ലോ പക്ഷെ നീ വേഗം പറഞ്ഞത് മാറ്റി..... എനിക്കറിയണം പാറു.. ആരാ ജാൻവി അതായത് പാപ്പി.... അപ്പോഴും വരുണിന്റെ കൈകൾ അവളുടെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു... ഞാൻ പറയാം എല്ലാം പറയാം.... വരുണേട്ടന് എന്താ അറിയേണ്ടത് പാപ്പി ആരാ എന്റെ എന്നോ... അവളെന്റെ......... അവളെന്റെ ഉണ്ടംപൊരി ആണ്..... 😜😜😜 ..........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story