നിന്നിലലിയാൻ: ഭാഗം 121

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

അവളെന്റെ അനിയത്തി ആണ്.... എന്നു വെച്ച് രണ്ട് മിനിറ്റ് വ്യത്യാസം മാത്രമേ ഉള്ളൂ ഞങ്ങൾ തമ്മിൽ... ഒരു ചിരിയോടെ പാറു തുടർന്നു.. അപ്പൊ നിങ്ങൾ ട്വിൻസ് ആണോ.. വരുൺ അത്ഭുതത്തോടെ ചോദിച്ചു.. അതെ.. എന്റെ അതെ പകർപ്പ് ആയിരുന്നു അവളും... വ്യത്യാസം എന്ന് പറയാൻ അവളുടെ കാരക്ടറും നീട്ടി വളർത്താത്ത മുടിയും ഒക്കെ ആയിരുന്നു.... ഞാൻ ഡാൻസിന് ചേർന്നപ്പോൾ അവള് കരാട്ടെക്ക് ചേർന്നു.. ഞാൻ ഉടുപ്പും പട്ടുപാവാടയും വാങ്ങി കൂട്ടുമ്പോൾ അവള് ജീൻസും ഷർട്ടും ആണ് വാങ്ങുക... ശെരിക്കും പറഞ്ഞാൽ ഒരു വഴക്കാളി.. എന്റെ നേരെ ഓപ്പോസിറ്റ് ആയിരുന്നു അവള്... ഒരു ചിരിയോടെ പാറു പറഞ്ഞു... എന്നിട്ട് ഇപ്പോൾ അവള് എവിടെ... വരുൺ സംശയത്തോടെ ചോദിച്ചു.. ദേ ആ നിൽക്കുന്നു എന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം.. മേലെ മൂന്ന് നക്ഷത്രങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ട് പാറു പറഞ്ഞു... പണ്ടേ അവൾക്ക് അസൂയ ആണ് ഞാൻ അവളെക്കാൾ കൂടുതൽ വേറെ ആരെയെങ്കിലും സ്നേഹിക്കുന്നത്...

പാപ്പി എന്ന പേര് അവൾക്ക് കണ്ണിന്റെ നേരെ കണ്ടൂടാ.. അച്ഛനും അമ്മയും അങ്ങനെ വിളിച്ചു പോയാൽ എന്റെ അമ്മോ പിന്നെ അന്ന് ജഗ പൊക ആണ്.. അമ്പലത്തിൽ പോലും വരില്ല.. പക്ഷെ അന്ന് അവള് ആദ്യമായി അമ്പലത്തിൽ പോവണം എന്ന് വാശി പിടിച്ചപ്പോൾ പോയതാ.. അന്നെനിക്ക് ഡാൻസ് ക്ലാസ്സ്‌ ഉണ്ടായിരുന്നു.... അല്ലേൽ ഞാനും അവരോടൊപ്പം... കണ്ണിൽ നിന്നും ഒഴുകി വരുന്ന നീർതുള്ളികളെ തട്ടി തെറിപ്പിച്ചു കൊണ്ട് പാറു തുടർന്നു... വരുൺ ഒന്ന് മൂളുക പോലും ചെയ്യാതെ അവളെ കേട്ടിരുന്നു.... ചില സമയങ്ങളിൽ സംസാരിക്കുന്നതിനേക്കാൾ കേൾവിക്കാരായി ഇരിക്കാനാണ് മനുഷ്യർക്ക് ഇഷ്ടം..... ചെറുപ്പം മുതലേ കൂടെ ഉള്ളതാ ഞങ്ങളോടൊപ്പം ദേവു... അവളും ദേവുവും ഒരേ തോതാ... പക്ഷെ ദേവു എന്തെങ്കിലും എന്നേ ചെയ്‌താൽ അപ്പൊ അവളുടെ സ്വഭാവം മാറും.. എത്ര ഇടി കിട്ടിയിട്ടുണ്ടെന്ന് അറിയുമോ ദേവുവിന് പാപ്പിയുടെ കയ്യിൽ നിന്ന്... ചിരിച്ചു കൊണ്ട് പാറു വരുണിനെ നോക്കി... ഇപ്പോൾ ഈ ചേഞ്ച്‌ തന്നെ അവൾക്ക് വേണ്ടിയാ...

ഞാൻ ഇട്ടിരിക്കുന്ന ഈ ജീൻസ് പോലും അവൾക്ക് വേണ്ടിയാ.. അവൾക്ക് നല്ലോം ആഗ്രഹം ഉണ്ടായിരുന്നു എന്നേ ഇങ്ങനെ ഉള്ള കോലത്തിൽ കാണാൻ.. അവള് ഉള്ള സമയത്ത് എനിക്കതിനു കഴിഞ്ഞില്ല.... ഉണ്ടെങ്കിൽ ഇപ്പോൾ എന്റേം അവളുടെയും പിറന്നാൾ ഒരുമിച്ച് ആഘോഷിക്കേണ്ടതാ... ഒരു നെടുവീർപ്പോടെ പാറു പറഞ്ഞു... എന്നിട്ട് അച്ഛനേം അമ്മേം കുറിച്ച് പറയുമ്പോഴും നിന്റെ പാപ്പിയെ കുറിച്ച് ഒരു വാക്ക് പോലും നിന്റെ വായിൽ നിന്നും വന്നില്ലല്ലോ പാറുക്കുട്ട്യേ... വരുൺ അവന്റെ സംശയം പ്രകടിപ്പിച്ചു.... അച്ഛനേം അമ്മയേം സ്നേഹിച്ചതിനേക്കാൾ ഞങ്ങൾ പരസ്പരം സ്നേഹിച്ചിട്ടുണ്ട്.. എല്ലാത്തിനും ഞങ്ങൾ ഒരുമിച്ചായിരുന്നു.. അവൾക്ക് പെട്ടെന്ന് ദേഷ്യം വരും എന്നോഴിച്ചു വേറെ കുഴപ്പം ഒന്നും ഇല്ല്യാ...അവളെപ്പോഴും എന്റെ മനസ്സിൽ ഉണ്ടല്ലോ... എനിക്കിഷ്ടമല്ല അവൾ എന്റെ കൂടെ ഇല്ലാന്ന് പറയാൻ.. അവൾ എപ്പോഴും എന്റെ കൂടെ ഉണ്ട്... ഞാൻ ഫോട്ടോ കാണിച്ചു തരാവേ... ഉത്സാഹത്തോടെ എണീറ്റിരുന്ന് പാറു പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തു... ദേ നോക്ക് എന്നേ പോലെ ഇല്ല്യേ..

മൂക്കുത്തി ഇല്ലാ എന്നല്ലേ ഉള്ളൂ.. പാറു വരുണിനെ പാപ്പിയുടെ പിക് കാണിക്കുന്നതിനിടയിൽ ചോദിച്ചു.. ഛെ,, നിന്നെക്കാൾ സുന്ദരി പാപ്പി ആണ് അവളെ കെട്ടിയാൽ മതിയായിരുന്നു... പാറുവിന്റെ മൈൻഡ് ശെരിയാക്കാൻ വേണ്ടി കുസൃതിയോടെ വരുൺ പറഞ്ഞു.. ഓ ഇപ്പൊ കിട്ടും.. നിങ്ങൾ എന്നോട് ചെയ്തത് അവളോട് ചെയ്തിരുന്നേൽ ഈ ഭൂലോകം കാണില്ലായിരുന്നു.. അവളുണ്ടായിരുന്നേൽ എന്നേം നിങ്ങൾക്ക് കിട്ടില്ല... പൊട്ടിച്ചിരിയോടെ പാറു പറഞ്ഞു... അല്ല ഇങ്ങനെ ഇരുന്നാൽ മതിയോ.. പോവണ്ടേ.. പാറുവിനെ ചേർത്ത് പിടിച്ചു വിഷയം മാറ്റിക്കൊണ്ട് വരുൺ ചോദിച്ചു.. രണ്ട് കപ്പിൾസ് ഓടി ചാടി പോയിരുന്നല്ലോ.. അവരെവിടെ പോയി.. പാറു വരുണിന്റെ കൈ മാറ്റി എണീറ്റ് നിന്ന് കൊണ്ട് ചുറ്റും നോക്കി... വാ പോയി നോക്കാം... എന്നും പറഞ്ഞു വരുൺ പാറുവിന്റെ കൈ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.... **💕 ദേവുവിന്റെയും വന്തേട്ടന്റെയും ശിങ്കാരിമേളം കഴിഞ്ഞു സ്നേഹപ്രകടനത്തിലേക്ക് വഴി മാറുകയാണ്...

അപ്പോഴാണ് വരുണിന്റേയും പാറുവിന്റെയും എൻട്രി... കണ്ടു കണ്ടു കണ്ടില്ല.... വരുൺ അവരെ നോക്കി ഉറക്കെ പാടി.. പെട്ടെന്ന് ആയതിനാൽ ദേവു വലത്തോട്ടും വന്തേട്ടൻ ഇടത്തോട്ടും മാറി നിന്ന് അറ്റെൻഷൻ വഹിച്ചു... എന്തോന്നെടി മുഖം ഒക്കെ ഇങ്ങനെ... ദേവുവിന്റെ അടുത്തേക്ക് നടന്നടുത്തു കൊണ്ട് പാറു ചോദിച്ചു.. കണ്ടിട്ടില്ലേ കേക്ക്.. കവിളിൽ നിന്ന് തോണ്ടി വായിൽ വെച്ചു കൊണ്ട് ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു.. ഇതെന്താ രണ്ടാളും മുഖത്ത് വെച്ച് തേച്ചെ.. മ്മ്മ് വഴക്ക് കൂടി കാണും.. വരുൺ ഒരു ചിരിയോടെ പറഞ്ഞു... വഴക്കോ.. അതും ഞങ്ങളോ.. ചാൻസെ ഇല്ല്യാ.. ഞങ്ങൾ ഒന്ന് സ്നേഹിച്ചതാ അല്ലേ ദേവാ... വന്തേട്ടൻ ഇളിച്ചു കൊണ്ട് ദേവുവിന്റെ മുഖത്തേക്ക് നോക്കി... നീ പോടാ മരപ്പട്ടി.. ഞങ്ങൾ തല്ലു കൂടിയതാ.. ഇയാളൊരു തെണ്ടി ആണ് ജാനി... എനിക്ക് വട്ടാണെന്ന് പറഞ്ഞെടി... പാറുവിന്റെ ഡ്രെസ്സിൽ മുഖം ഉരതി കൊണ്ട് ദേവു പറഞ്ഞു. അത് അവൻ പറഞ്ഞത് കറക്റ്റ് അല്ലേ..

അതിലെന്താ തെറ്റ്‌... ലെ വരുൺ.. ഛെ.. നിന്റെ കെട്ട്യോന്റെ ഡ്രെസ്സിൽ പോയി തുടക്കേടി... ലെ പാറു... എന്റെ കെട്ട്യോനെ പറയാൻ നീയാരാടി... ദേവു കലിപ്പ് മോഡ് ഓൺ... നിന്റെ നാത്തൂൻ ആണെടി ഞാൻ.. എന്നോട് കളിച്ചാൽ ഞാൻ നാത്തൂൻ പോരെടുക്കും കേട്ടോടി കോവു... പാറുവും വിട്ടു കൊടുത്തില്ല... ഒഞ്ഞു പോടീ ഒരു നാത്തൂൻ വന്നിരിക്കുന്നു... നിന്നെ ഇങ്ങനെ ആടി വരുൺ സാർ സഹിക്കുന്നെ.. ലെ ദേവു.. എന്തായാലും നിന്നെ വന്തേട്ടൻ സഹിക്കുന്നത്ര ഇല്ല്യാ.. പാറു പുച്ഛത്തോടെ പറഞ്ഞു.. എടി....... എന്നും പറഞ്ഞു ദേവു പാഞ്ഞടുത്തു... ഗർർർ 😝😝😝... പിന്നെ വന്നപ്പോൾ ഉണ്ടായത് പോലൊരു യുദ്ധം വീണ്ടും കന്നാസും കടലാസും തമ്മിൽ നടന്നു.. ജയ് കുന്നുംമലയും... (മകഴ്മതി ഈ കുന്നിൽ പോസ്സിബിൾ അല്ല 😜😜)...

സമയകുറവ് കൊണ്ടും ദേവുവിനെ വീട്ടിൽ എത്തിക്കാനുള്ള റിസ്ക് കൊണ്ടും വന്തേട്ടനും വരുണും കുറച്ച് നേരം തല്ല് ആസ്വദിച്ചു പിന്നെ രണ്ടിനേം എടുത്ത് തോളിൽ ഇട്ടു.. അല്ലേലും പെണ്ണുങ്ങളുടെ തല്ല് പൊളിയാ.. പ്രത്യേകിച്ച് മുടി പിടിച്ചു വലിക്കൽ 🤣🤣🤣.. എടി പാറു ഇങ്ങനെ ആണേൽ കുറച്ച് മുന്നേ തല്ല് കൂടാമായിരുന്നു... എന്നാൽ എന്നും ഇങ്ങനെ കിടക്കാലോ.. വന്തേട്ടന്റെ തോളിൽ ചാഞ്ഞു കിടന്നു കൊണ്ട് ദേവു... എന്നും ഇങ്ങനെ ആയാൽ കുന്നിൽ നിന്നും നമ്മളെ താഴോട്ട് ഉരുട്ടി വിടും... അനങ്ങാതെ കിടന്നോ.. അല്ലേൽ നടത്തിക്കും... ചുണ്ടിൽ കൈ വെച്ചു കൊണ്ട് പാറു... കന്നാസും കടലാസും അങ്ങനെ അടയും ചക്കരയും ആയി... വന്തേട്ടനും വരുണിനും ഇനി ജിമ്മിൽ പോവണ്ട എന്ന അവസ്ഥയും.... അങ്ങനെ താങ്ങി താഴെ എത്തിച്ചു.. തട്ടുകടയിൽ നിന്ന് ദോശയും കഴിച്ചിട്ടാണ് അവരിറങ്ങിയത്... (അയ്യേ പല്ല് തേച്ചില്ല.. ബ്ലാഹ് 🤪🤪😬😬) അങ്ങനെ നാലാളും വണ്ടിയിൽ കയറി യാത്ര തുടങ്ങി... പിന്നെ റോഡ് രണ്ട് വഴിക്കായി.. യാത്ര പറഞ്ഞ് നാലാളും രണ്ട് വഴിക്ക്..... **💕

ബൈക്ക് സൈഡ് ആക്കി പോർച്ചിലേക്ക് കയറ്റി രണ്ടാളും ഇറങ്ങിയ ബാൽക്കണി വഴി തന്നെ കയറി.... ഓഹ്.... വരുൺ ബെഡിൽ നിവർന്നു കിടന്നു.. ഡ്രസ്സ്‌ മാറിയിട്ട് കിടന്നാൽ പോരായിരുന്നോ... എന്നും പറഞ്ഞു ഡ്രസ്സ്‌ എടുത്ത് പാറു ബാത്‌റൂമിലേക്ക് പോയി... വരുൺ ഒരു ചിരിയോടെ എണീറ്റ് ഡ്രസ്സ്‌ മാറി വീണ്ടും കട്ടിലിൽ കിടന്നു.... പിറന്നാൾ ആയിട്ട് എനിക്ക് ഗിഫ്റ്റ് ഒന്നും ഇല്ലേ... അടുത്ത് കിടന്ന പാറുവിനെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു... ഗിഫ്റ്റോ.. ഞാൻ എന്ത് ഗിഫ്റ്റ് തരാനാ.. പാറു ആലോചനയോടെ വരുണിനെ നോക്കി.. കള്ളച്ചിരിയോടെ വരുൺ പാറുവിനെ നോക്കി... എനിക്ക് ഉറക്കം വരുന്നുണ്ട്... കാര്യം മനസിലാക്കിയ പാറു വരുണിനെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു... പ്ലീസ് ഹഗ് മീ... വരുൺ പാറുവിന്റെ അടുത്തേക്ക് നീങ്ങി കിടന്നു കൊച്ചു കുട്ടിയെ പോലെ പറഞ്ഞു... പാറു ചിരിച്ചു കൊണ്ട് വരുണിനെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുക്കാൻ പോയതും വരുൺ അവളുടെ അധരങ്ങളെ കവർന്നെടുത്തിരുന്നു.....

ആദ്യത്തെ ഒരു ഞെട്ടലിൽ നിന്ന് പാറു മുക്തമായപ്പോഴേക്കും വരുൺ അവളുടെ ചൊടികളുടെ ആഴത്തിലേക്ക് പോയിരുന്നു.... ചുംബനത്തിന്റെ തീവ്രതക്കനുസരിച്ചു പാറുവിന്റെ കൈകൾ വരുണിന്റെ ശരീരത്തിൽ അമർന്നു കൊണ്ടിരുന്നു..... വീണ്ടുമൊരു കൂടിച്ചേരലിനായി രണ്ട് പേരുടെയും മനസ് സജ്ജമായി...അതിനനുസൃതമെന്നോണം രണ്ടാളുടെയും ശശീരങ്ങൾ ചൂട് പിടിച്ചു ... വരുൺ അവളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങി... ഇരു കണ്ണും അടച്ചു അവളവനെ സ്വീകരിച്ചു കഴിഞ്ഞിരുന്നു.... ഇനി ഉറങ്ങിക്കോ.... അവളുടെ നെറ്റിയിൽ മുത്തി അവളിൽ നിന്ന് വേർപ്പെട്ടു കൊണ്ട് വരുൺ പറഞ്ഞു... പാറു ഒരു നനുത്ത ചിരിയോടെ ഉറക്കത്തിലേക്ക് വഴുതി വീണു... **💕 എന്നാലും നീ എന്ത് കണ്ട് പേടിച്ചെന്നാ പറയുന്നേ... എനിക്കൊന്നും മനസിലാവുന്നില്ല... അമ്മ താടിക്കും കൈ കൊടുത്ത് വല്യേട്ടനെ നോക്കി.. ഞാൻ പറഞ്ഞത് സത്യം ആണമ്മേ.. വടയക്ഷി തന്നെയാ...

പുതപ്പ് തലയിലൂടെ ഇട്ടു ചുക്ക് കാപ്പി കുടിക്കുവാണ് വല്യേട്ടൻ... വടയക്ഷി.. ഒലക്ക.. വടയക്ഷി നിന്നെ കണ്ട് പേടിച്ചോടും.. ഇതൊക്കെ ഇവന് ഓഫീസിൽ പോവാതിരിക്കാൻ വേണ്ടി ചെയ്യുന്ന അടവ് അല്ലേ... അച്ഛൻ വല്യേട്ടനെ ചെറഞ്ഞു നോക്കി... ആ അതെ നല്ല രണ്ട് വലിയ ഉള്ളിയാ ഞാൻ എന്റെ ഇവിടേം ഇവിടേം വെച്ചത് പനി പിടിക്കാൻ.. വല്യേട്ടൻ രണ്ട് കയ്യും പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു... കണ്ടാ കണ്ട കണ്ട... ഞാൻ ഒന്ന് വിരട്ടിയപ്പോൾ മണി മണി പോലെ സത്യം പറഞ്ഞത് കണ്ടോ.. ഇപ്പൊ ഇങ്ങനെ ഉണ്ട്... അച്ഛൻ എന്തോ കണ്ട് പിടിച്ച പോലെ പറഞ്ഞു.. ആണോടാ.. 4:30ക്ക് എന്റെ ഉറക്കം കളഞ്ഞു എണീപ്പിച്ചത് ഇതിനായിരുന്നോ.. അമ്മ കണ്ണുരുട്ടി... അല്ല അമ്മേ.. പൊന്നു എണീക്കുമ്പോൾ ചോദിച്ചു നോക്ക്.. ഈ മാക്രിക്ക് വട്ടാണ്... വല്യേട്ടൻ ചായ കുടിച്ച് കൊണ്ട് പറഞ്ഞു.. മാക്രി എന്ന് കേട്ടതേ അമ്മ വായപൊത്തി.. ചിരിക്കാൻ വന്നിട്ടേയ്.. ആരാടാ. മാക്രി.. ഏഹ് ആരാണെന്ന്..

അച്ഛൻ കെറുവിച്ചു കൊണ്ട് ചോദിച്ചു.. വൃന്ദാവനത്തിലെ കാർന്നോർ വിശ്വനാഥൻ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. ഏഹ്.. അത് ഞാൻ അല്ലേ... ആ പാവം മനുഷ്യന് ഒരു മൂത്ത മകൻ ഉണ്ട് അരുൺ വാൽമാക്രി മരമാക്രി കുച്ചുട്ടാപ്രി ആണവൻ.. അച്ഛൻ കിടന്ന് തുള്ളി... അമ്മേ ഈ അച്ഛനെ ഒന്ന് കൊണ്ട് പൊയ്‌ക്കെ... ഞാൻ ശെരിക്കും കണ്ടതാ.. മുടിയൊക്കെ പരത്തിയിട്ട് മതിലിന്മേൽ ഇരിക്കുന്നത്.. അങ്ങോട്ട് തിരിഞ്ഞാ ഇരിക്കുന്നേ... പൊന്നുവിനെ വിളിച്ചു വന്നപ്പോഴേക്കും അതിനെ കാണാൻ ഇല്ല്യാ.. വല്യേട്ടൻ ആലോചനയോടെ പറഞ്ഞു... ഇനി വെള്ളാട്ട്പ്പോക്കർ ആയിരിക്കുമോ... അച്ഛൻ കുനിഞ്ഞു നിന്ന് കൊണ്ട് അമ്മയെയും വല്യേട്ടനെയും നോക്കി... അച്ഛാ.. അച്ഛന്റെ ബാക്കിൽ.. വല്യേട്ടൻ വായിൽ വിരൽ വെച്ച് കണ്ണും നിറച്ചു പറഞ്ഞു.. എന്താടാ.. പറയെടാ.. എന്റെ ബാക്കിൽ എന്താ... അയ്യോ എന്നേ വടയക്ഷി പിടിക്കുമെ... അച്ഛൻ കുനിഞ്ഞു നിന്ന് തന്നെ ശബ്ദം ഇല്ലാതെ നിലവിളിച്ചു... ങേ 🙄🙄...ഞാൻ തവള ഉണ്ടെന്ന് പറയാൻ വന്നതാ.. വല്യേട്ടൻ മൂക്ക് തുടച്ചു കൊണ്ട് പറഞ്ഞു... തവളയോ.. വീണേ.. തട്ടേടി..

എടി വീണേ... നിനക്കറിയില്ലേ എനിക്ക് തവളയെ പേടി ആണെന്ന്... അച്ഛൻ അനങ്ങാതെ അമ്മയെ തോണ്ടി.. എന്റെ മനുഷ്യാ അത് നിങ്ങടെ മേലിൽ ഒന്നും അല്ല ചുമരിന്മേൽ ആണ്.. ഓഹ് ഇങ്ങനെ ഓരോന്നു... അതും പറഞ്ഞു അമ്മ തലക്കും കൈ കൊടുത്തിരുന്നു... ഹിഹി.. എനിക്കറിയാമായിരുന്നു ചുമരിൽ ആണെന്ന്.. അല്ലേലും ഒരു തവള അല്ലേ.. എനിക്ക് പേടി ഒന്നും ഇല്ല്യാ.. ഞാൻ വെറുതെ ഒരു നമ്പർ ഇട്ടതല്ലേ... ഇളിച്ചു കൊണ്ട് അച്ഛൻ ഷർട്ട് ഒക്കെ ഒന്ന് നേരെ ആക്കി 😝😝... ഇതാണ് പറയുന്നേ വീണിടത്തു കിടന്ന് ഉരുളുക ഉരുളുക എന്ന്.. വല്യേട്ടൻ കാപ്പി ഇളക്കി ഇളക്കി കുടിക്കുന്നതിനിടയിൽ പറഞ്ഞു... ഇനി ഇവിടെ ഇരിക്കുന്നത് പന്തി അല്ല.. എന്നും പറഞ്ഞു അച്ഛൻ എണീറ്റു.. അമ്മേ ഈ വടയക്ഷി ഇല്ലേ... വല്യേട്ടൻ അച്ഛനെ പാളി നോക്കി പറഞ്ഞു.. സ്വയം പേടിച്ചാൽ പിന്നെ മറ്റുള്ളവരെ കൂടി പേടിപ്പിക്കണമല്ലോ 💃💃...

വീണെ.. അവനു കാപ്പി ഉണ്ടാക്കി കൊടുത്ത് കഴിഞ്ഞില്ലേ... അവൻ അവിടെ ഇരുന്നോളും.. നീ വാ കിടക്കാം... അച്ഛൻ പേടി കൊണ്ട് അമ്മയുടെ വലത് കയ്യിൽ പിടിച്ചു വലിച്ചു... ആ.. നീ കുടിച്ച് കഴിഞ്ഞു റൂമിലേക്ക് പൊക്കോ.. ഞാൻ ഒന്ന് കിടക്കട്ടെ... എന്നും പറഞ്ഞു അമ്മ എണീറ്റു... അമ്മാ പോവല്ലേ അമ്മാ.. എന്നേ വടയക്ഷി പിടിക്കും അമ്മാ... എന്നും പറഞ്ഞു മറ്റേ കയ്യിൽ വല്യേട്ടനും പിടിച്ചു... അമ്മയാണേൽ ഇരിക്കണോ പോണോ എന്ന അവസ്ഥയിൽ കുനിഞ്ഞു ഇരുന്നു നിൽക്കുന്നു എന്ന് വേണേൽ പറയാം.. അതായത് ഇരിക്കുവാണോ എന്ന് ചോദിച്ചാൽ അതെ... നിൽക്കുവാണോ എന്ന് ചോദിച്ചാൽ ഏതാണ്ട് അതെ... 😉😉 വീണേ അവൻ റൂമിൽ പൊക്കോളും നീ വന്നേ.. അച്ഛൻ നാലുപുറം നോക്കിക്കൊണ്ട് പറഞ്ഞു.. അമ്മേ അച്ഛൻ റൂമിൽ പൊക്കോളും അമ്മ ഇവിടെ ഇരിക്ക്.. അച്ഛനെ തുറിച്ചു നോക്കിക്കൊണ്ട് വല്യേട്ടനും പറഞ്ഞു.. രണ്ടും ഇവിടെ ഇരിക്ക്.. ഞാൻ പോവാം റൂമിലേക്ക്... എന്നും പറഞ്ഞു അമ്മ രണ്ട് പേരുടെയും കൈ വിടുവിക്കാൻ നോക്കി... വേണ്ട.. പോകേണ്ട.. മൂന്ന് പേർക്കും ഇവിടെ ഇരിക്കാം...

അച്ഛൻ സമാധാന കരാറിൽ ഒപ്പ് വെച്ചു... വല്യേട്ടൻ അത് നല്ലോണം തലയാട്ടി യോജിച്ചു... പ്യാവം ഉറങ്ങിയിട്ടില്ല ഇത്രേയും നേരം.... അമ്മ ഒരു ഉഷാറില്ലാത്ത രീതിയിൽ ഒന്ന് ആട്ടി.. ഭർത്താവും മകനും ആയി പോയില്ലേ... വീണാമ്മ തല ആട്ടിയതും അച്ഛൻ അമ്മയുടെ തൊട്ടടുത്തു കസേര വലിച്ചിട്ട് അതിൽ ഇരുന്നു.. ഒരു ധൈര്യത്തിന്.. 😝😝... കുറച്ചു നേരം മൂന്നും മുഖത്തോട് മുഖം നോക്കി ഇരുന്നു... വേറെ ഇപ്പൊ എന്ത് ചെയ്യാൻ... പതുക്കെ പതുക്കെ കണ്ണടഞ്ഞു കണ്ണടഞ്ഞു അമ്മ ടേബിളിൽ സൈഡ് ആയി... വല്യേട്ടനും അച്ഛനും പിന്നെ പരസ്പരം നോക്കി ഇരിക്കാൻ തുടങ്ങി.. ഉറങ്ങാൻ ഒരു പേടി... അച്ഛനാണേൽ തവള ചാടുമോ എന്ന്.. വല്യേട്ടനാണേൽ വടയക്ഷിയെ ഞാൻ അല്ലേ കണ്ടത്... അതുകൊണ്ട് അത് തന്റെ അടുത്തേക്ക് വരുമോ എന്നൊരു പേടി. 😝😝😝.... എടാ അരുണേ... ഒന്ന് റൂമിൽ പോടാ.. ഞാൻ ഇവളേം വിളിച്ച് റൂമിൽ പോയി കിടക്കട്ടെ ഡാ.. അച്ഛൻ കോട്ടുവാ ഇട്ടു കൊണ്ട് പറഞ്ഞു..

അച്ഛൻ പോയി ഉറങ്ങിക്കോ... അമ്മ എനിക്ക് കൂട്ടിന് ഇരിക്കട്ടെ.. പുതപ്പ് ഒന്ന് കൂടി തല വഴി മൂടി കൊണ്ട് വല്യേട്ടൻ പറഞ്ഞു... നിനക്ക് കൂട്ടിരിക്കാൻ എന്റെ ഓൾ എന്തിനാടാ.. പോയി കിടന്നുറങ്ങഡാ... അച്ഛൻ അവസാന ശ്രമമെന്നോണം പറഞ്ഞു... ഇപ്പോ നേരം വെളുക്കും അച്ഛാ.. അതുവരെ നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാം.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. ഒന്ന് പോടാ... ഒറ്റക്ക് മിണ്ടിയാൽ മതി... എന്നും പറഞ്ഞു അച്ഛൻ ഉറങ്ങി കിടക്കുന്ന വീണാമ്മയെ നോക്കാൻ തുടങ്ങി.... ഒറ്റക്ക് മിണ്ടാൻ അറിയാത്തത് കൊണ്ടല്ലേ നിങ്ങളെ വിളിച്ചത്.. എന്നും പറഞ്ഞു വല്യേട്ടൻ അച്ഛനെ നോക്കിയപ്പോൾ അച്ഛൻ അമ്മയെ നോക്കി വെള്ളമിറക്കുന്നു.... എന്ത് ഭംഗി അമ്മയെ കാണാൻ... എന്റെ പൊന്നു അച്ഛാ... ഇങ്ങനെ നോക്കി വെള്ളമിറക്കി.... ഒരു കാര്യവും ഇല്ലല്ലോ....

വല്യേട്ടൻ ആസ്ഥാനത്തു ഇരുന്ന് പാടി... അച്ഛൻ ആണേൽ കണ്ണ് ചുവക്കണ് പല്ല് കടിക്കണ് എന്ന അവസ്ഥയിൽ... നോക്കണ്ട.. എനിക്ക് ഒറ്റക്ക് സംസാരിക്കാൻ അറിയാത്തത് കൊണ്ട് ഒറ്റക്ക് പാടിയതാ... എന്നും പറഞ്ഞു വല്യേട്ടൻ ഞെളിഞ്ഞിരുന്നു അച്ഛനെ നോക്കി... വേറെ ഒരു പണിയും ഇല്ല്യാ എന്ന് കണ്ടപ്പോൾ അച്ഛൻ ഒരു ഐഡിയ വല്യേട്ടനോട് പറഞ്ഞു.. വല്യേട്ടൻ കട്ട സപ്പോർട്ട് നിന്നതോടെ അവര് ചേർന്നിരുന്നു... അങ്ങനെ അല്ല ആദ്യം ഞാൻ പിന്നെ അച്ഛൻ പിന്നെ ഞാൻ പിന്നെ അച്ഛൻ.. അതും പറഞ്ഞു വല്യേട്ടൻ കയ്യെല്ലാം വെച്ച് സെറ്റ് ആക്കി.... ആ തുടങ്ങിക്കോ.. അച്ഛൻ സ്റ്റാർട്ട്‌ പറഞ്ഞു.. കുടുകുടു നാഥാ..... കുമ്പള നാഥാ..... പാമ്പ് നാഥാ ചെവി പിടിയാ.. വല്യേട്ടൻ പതുക്കെ പാടി.... അച്ഛൻ വേഗം കേറി വല്യേട്ടന്റെ ചെവിയിൽ പിടിച്ചു... അങ്ങനെ അങ്ങനെ പരസ്പരം ചെവിയിൽ പിടിച്ചു പിന്നേം കുടുകുടു നാഥൻ പാടി...... അപ്പുറത്തെ വീട്ടിലെ കോഴി കരഞ്ഞു കൊക്കോകോക്കോ.... 🐓🐓🐓

ഇപ്പുറത്തെ വീട്ടിലെ പൂച്ച കരഞ്ഞു.. മ്യാവു മ്യാവു മ്യാവു.... 🐈🐈🐈 വൃന്ദാവനത്തിലെ തവള കരഞ്ഞു.... പേക്രോം പേക്രോം പേക്രോം.... 🐸🐸🐸 നേരം വെളുത്തെന്ന്..... 🌝 അപ്പോഴേക്കും ചെവിയിലും പിടിച്ചു അച്ഛനും മകനും ഉറക്കത്തിലേക്ക് ഊളിയിട്ടിരുന്നു.... വീണാമ്മ അച്ഛനായി മകന്റെ പാടായി എന്നും കരുതി കുളിച്ചൊരുങ്ങി നേരെ അടുക്കളയിലേക്ക് വിട്ടു..... **💕 പാറുവിനെ വിളിച്ചുണർത്തി കുളിച്ചൊരുങ്ങി താഴേക്ക് വന്നപ്പോൾ വരുൺ കാണുന്നത് ടേബിളിൽ കിടന്നുറങ്ങുന്ന ഏട്ടനേയും അച്ഛനെയും... സഹിക്കുമോ !!!..പെറ്റ തള്ളയാണെ സഹിക്കൂല.... കുറച്ച് വെള്ളം എടുത്ത് തളിച്ചപ്പോഴേ അച്ഛൻ എണീറ്റ് വരുണിന് ഒരു ചിരി പാസ്സാക്കി റൂമിലേക്ക് വിട്ടു... വല്യേട്ടൻ ആണേൽ ചിറിയിലെ ഒളിച്ചു വന്ന തേൻ തുടച്ചു പിന്നേം തല ടേബിളിൽ വെച്ചു കിടന്നു... വരുൺ പിന്നേം തളിയോട് തളി.... ഇപ്പൊ എഴുന്നേൽക്കാം പൊന്നു... എന്നും പറഞ്ഞു വല്യേട്ടൻ പുതപ്പ് മാറ്റി എണീറ്റു ദേ പോവുന്നു മുണ്ടും മടക്കി കുത്തി കണ്ണും അടച്ചു വാഷിംഗ്‌ ഏരിയയിലേക്ക്...

റൂമിലെ ബാത്‌റൂം ആണെന്ന് കരുതി കാര്യം സാധിക്കാൻ ആണെന്ന് മനസിലായ വരുൺ വല്യേട്ടനെ തിരിച്ചു നിർത്തി റൂമിലേക്ക് തള്ളി വിട്ടു.... ഇങ്ങേരെ കൊണ്ട്... ഒരു ചിരിയാലെ പറഞ്ഞു കൊണ്ട് വരുൺ അടുക്കളയിൽ പോയി മുഖം കാണിച്ചു... എല്ലാവരും ഉറക്ക പ്രാന്തിൽ ആയതിനാൽ വരുണും പാറുവും ആണ് അമ്പലത്തിൽ പോയത്... അങ്ങനെ അവിടെ ചെന്ന് പ്രാർത്ഥിച്ചു വഴിപാടും കഴിഞ്ഞു നേരെ വീട്ടിലേക്ക്.... *💕 ചായ കുടിക്കാൻ ഇരുന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുവാണ് വല്യേട്ടൻ പാറുവിനെയും വരുണിനെയും.... മുഖത്ത് ഉറക്കചവട് ഉണ്ടല്ലോ... വല്യേട്ടൻ ഇളിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.. നിന്റെ പനിക്ക് കുറവ് ഉണ്ടോടാ... വല്യേട്ടന്റെ ചിരി കണ്ട അച്ഛൻ ചോദിച്ചു.. കുറവുണ്ട് അച്ഛാ.. വല്യേട്ടൻ ശ്രദ്ധ അച്ഛനിലേക്ക് തിരിച്ചു കൊണ്ട് പറഞ്ഞു... അതിന് വല്യേട്ടന് എപ്പോഴാ പനി വന്നേ... കഴിക്കുന്നതിനിടയിൽ വാവ ചോദിച്ചു.. അയ്യോ സമയം നോക്കാൻ മറന്നു.. അടുത്ത പ്രാവശ്യം പനി വരുമ്പോൾ നോക്കാം ട്ടോ.. വാവയെ കളിയാക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ഞഞഞഞ....

വാവ വല്യേട്ടനെ നോക്കി കൊഞ്ഞനം കുത്തി... ഇവനെന്താ പെട്ടെന്ന് പനി... പ്രതാപ് അങ്കിൾ ചോദിച്ചു... ഓ ഇവൻ ഇന്നലെ രാത്രി ആരെയോ മതിലിൽ കണ്ടെന്നോ... പേടിച്ചെന്നോ.. എന്തൊക്കെയോ പറഞ്ഞു... അച്ഛൻ വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.. അത് കേട്ടതും വരുണും പാറുവും മുഖത്തോട് മുഖം നോക്കി... ആരെയോ അല്ല കണ്ടത് വടയക്ഷിയാ എനിക്കുറപ്പുണ്ട്.. വല്യേട്ടൻ തറപ്പിച്ചു പറഞ്ഞതും.. ഖോ.. ഖോ... പാറു ഇഡ്ഡ്ലി തരിപ്പിൽ കുടുങ്ങി ചുമക്കാൻ തുടങ്ങി... എന്റെ പാറുവേ പതുക്കെ കഴിക്ക്.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. അതന്നെ നീയിങ്ങനെ വല്യേട്ടനെ പോലെ ആർത്തി പിടിച്ചു തിന്നാലോ... പൊന്നു വല്യേട്ടനിട്ട് താങ്ങി... നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി... വല്യേട്ടൻ പിറുപിറുത്തു... ആ വടയക്ഷി നീയല്ലേ പാറു.. ഞാൻ ഇന്നലെ കണ്ടായിരുന്നു ബാൽക്കണി വഴി പോവുന്നത്... ആതു പാറുവിന്റെ ചെവിയിൽ പറഞ്ഞു.. പാറു അതിനൊരു വളിച്ച ചിരി ചിരിച്ചു കൊടുത്തു 😁😁😁...

ഇപ്പോൾ പറഞ്ഞാൽ വല്യേട്ടന്റെ പനി അങ്ങ് മാറിക്കോളും.. പറയട്ടെ... ആതു ഇളിച്ചു കൊണ്ട് ചോദിച്ചു... വേണ്ട പറയല്ലേ.. ഞങ്ങൾ ഒന്ന് പുറത്ത് പോയതല്ലേ.. അറിഞ്ഞാൽ വല്യേട്ടൻ സെന്റി ആവും.. പാറു ദയനീയമായി പറഞ്ഞു.. എന്നാൽ എന്ത് തരും പകരം.. ആതു ഇളിച്ചു കൊണ്ട് ചോദിച്ചു.. ഒരു ഇഡ്ഡ്ലി തരാം... എന്നും പറഞ്ഞു പാറു ഒരു ഇഡ്ഡ്ലി എടുത്ത് ആതുവിന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊടുത്തു.. പോടീ കോപ്പേ... 😬😬😬 ആതു പല്ലിളിച്ചു കാണിച്ചു... ആ പിന്നെ ശില്പക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് വൈകുന്നേരം നമുക്ക് അങ്ങോട്ട് പോവാം.. പാറുവിന്റെ പിറന്നാൾ സദ്യ അവിടെ ഉണ്ടാക്കാം.. ഇന്ന് അവിടെ കൂടി നാളെ തിരിച്ചു വരാം.. മറ്റന്നാൾ പ്രണവിന്റെ വീട്ടിൽ നിന്ന് ആള് വരുമല്ലോ... പിള്ളേരൊക്കെ കോളേജ് വിട്ട് ഇന്ന് നേരെ വാസുവിന്റെ വീട്ടിലേക്ക് വിട്ടോ..

ഞങ്ങൾ അങ്ങ് എത്തിയേക്കാം... അച്ഛൻ മുഖവുര ഇല്ലാതെ പറഞ്ഞു... അതേതായാലും നന്നായി.. ഞങ്ങളും വന്നിട്ട് ഇതുവരെ അങ്ങോട്ട് ചെന്നില്ലല്ലോ... നിമ്മി ആന്റി പറഞ്ഞു... അപ്പൊ എന്റെ എക്സാം... ആതു സംശയത്തോടെ ചോദിച്ചു.... ഇന്ന് ലാസ്റ്റ് എക്സാം അല്ലേ.. അത് കഴിഞ്ഞാൽ നീ വിളിച്ചാൽ മതി.. വരുൺ വന്നു പിക്ക് ചെയ്തോളും.... പ്രതാപ് അങ്കിൾ പറഞ്ഞു.. അപ്പൊ ഇന്നത്തെ കറങ്ങൽ ഗോവിന്ദ... ആതു ഒന്ന് ആത്മകഥിച്ചു... ഓ അവനു തിരക്കാവും.. ഞാൻ പോയി പിക്ക് ചെയ്തോളാം... വല്യേട്ടനിലെ കോഴി ഉണർന്നു... ഓ അങ്ങനെ എങ്കിൽ അങ്ങനെ... ഇനി അങ്ങ് കോളേജിൽ 💃💃💃.. ..........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story