നിന്നിലലിയാൻ: ഭാഗം 122

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

കരളേ...... ഹാപ്പി ബർത്ത്ഡേ.... ക്ലാസ്സിലേക്ക് കയറിയതെ ഫാനേട്ടൻ വന്നു പാറുവിനെ പൊതിഞ്ഞു.... ഓ അപ്പൊ എല്ലാവരും അറിഞ്ഞോ... ദേവുവിനെ പാളി നോക്കിക്കൊണ്ട് പാറു ചോദിച്ചു.. ഓ നീ എന്നേ നോക്കുവൊന്നും വേണ്ട.. ഞാൻ നിന്റെ കെട്ട്യോൻ സ്റ്റാറ്റസ് ഇട്ടത് കണ്ടിട്ടാ... ദേവു ഒരു ലോഡ് പുച്ഛം വാരി വിതറി... മുട്ടായി ഇല്ലേ... പാറുവിന്റെ ചെവിയിൽ ആയി ഫാനേട്ടൻ ചോദിച്ചു... എക്ലയർ മതിയോ.. ഒരു രൂപക്ക് രണ്ടെണ്ണം വാങ്ങി തരാം.. ദേവു ഇളിച്ചു കൊണ്ട് ചോദിച്ചു... ഓ എക്ലയർ... എനിക്കറിയാമെടി നിന്റെ പിറന്നാളിന് ഒരു എക്ലയർ പോലും തരില്ല എന്ന്... ഞാൻ എന്റെ പെങ്ങളോട് ആണ് ചോദിച്ചേ... കയ്യും നീട്ടി പിടിച്ചു ഫാനേട്ടൻ പറഞ്ഞു... അപ്പൊ ഞാൻ ആരാ... പെങ്ങൾ അല്ലെ.. ദേവു ഇടുപ്പിനും കൈ കുത്തി ചോദിച്ചു.. നീയോ.. നിന്നെ കണ്ടാൽ എന്നെക്കാളും പ്രായം തോന്നിക്കും.. അത് കൊണ്ട് നീയെനിക്ക് എന്റെ സ്വന്തം സെച്ചിയെ പോലെയാ.. തക്കുടു കുട്ടി...

എന്നും പറഞ്ഞു ദേവുവിന്റെ കവിളിൽ പിടിച്ചു രണ്ട് തിരി... പിന്നെ നിങ്ങടെ വറു ആരാ അമ്മൂമ്മയോ.. അവളെ കണ്ടാൽ ആ പ്രായം ഒക്കെ ഉണ്ട് സേച്ചിടെ കുഞ്ഞാവേ.. എന്നും പറഞ്ഞു ദേവു കിട്ടിയത് ഇരട്ടിയായി തിരിച്ചു കൊടുത്തു... തിരി തിരി അഞ്ചാറ് വട്ടം തിരി പിന്നേയും തിരി... 🤭🤭 വന്തേട്ടൻ കവിളും പിടിച്ചു ഒറ്റ നിൽപ്പ്... ദേ നിങ്ങടെ വറു കയ്യും കലാശവും കാണിക്കുന്നു.. പോയി മുഖം കാണിക്കു സേനാധിപതി ഹർഷൻ.... തിരിച്ച ഭാഗം ഉഴിഞ്ഞു കൊടുത്തു കൊണ്ട് പാറു പറഞ്ഞു... അപ്പൊ ചിലവ്.... ഫാനേട്ടൻ പിന്നേം കൈ മലർത്തി കാണിച്ചു.. ഓ ചിലവൊക്കെ ഉച്ചക്ക്.... പൊ പോയി അവളോട് സൊള്ളു... പാറു കൈ കൂപ്പി കൊണ്ട് പറഞ്ഞു.. അപ്പൊ സേട്ടൻ പോട്ടെ പെങ്ങളെ.. സേച്ചി ഞാൻ പോട്ടെ ട്ടോ.. ദേവുവിന്റെ തലയിൽ ഒരു കൊട്ടും കൊടുത്ത് ഫാനേട്ടൻ വറുവിനേം തിരഞ്ഞോടി.... അല്ല നീയെങ്ങനെ ചിലവ് ചെയ്യാൻ ആണ്.... ദേവു താടിക്കും കൈ കൊടുത്ത് ചോദിച്ചു.. അതിനാണോ പ്രശ്നം.. ടൺ ടടേൺ... കാലന്റെ പോക്കറ്റിൽ നിന്ന് പൊക്കിയതാ...

നൂറിന്റെ നോട്ട് എടുത്ത് പൊക്കി കാണിച്ചു കൊണ്ട് പാറു പറഞ്ഞു.. അയ്യേ.. ഈ നൂറു രൂപ കൊണ്ട് എന്താവാൻ ആണ്.. ഏതായാലും എടുക്കുവാണ് എന്നാൽ പിന്നെ രണ്ട് അഞ്ഞൂറിന്റെ നോട്ട് എടുക്കാൻ മേലെ... ഞാൻ എന്തായാലും ഇന്ന് ചോറ് കൊണ്ട് വന്നിട്ടില്ല... എന്നും പറഞ്ഞു ദേവു തിരിഞ്ഞിരുന്നു.. അയ്യെടി മനമേ തീപ്പെട്ടി കൊലെ... നിന്റെ പട്ടാളം അല്ല എന്റെ കാലൻ.. ഭയങ്കര കണ്ണിങ് ആണ് തെണ്ടിക്ക്.... നീ വേണേൽ ഉണ്ടാൽ മതി ഉച്ചക്ക്.. അല്ല പിന്നെ.. എന്നും പറഞ്ഞു പാറു നൂറിന്റെ നോട്ട് എടുത്തു ഭദ്രമായി ബാഗിൽ വെച്ചു... എടി ഒന്നെന്നെ സൂക്ഷിച്ചു നോക്കിക്കേ... ദേവു എണീറ്റ് നിന്ന് കൊണ്ട് പറഞ്ഞു... ഫാനേട്ടൻ പറഞ്ഞത് നല്ലോണം കൊണ്ടല്ലേ... പാറു ചിരി കടിച്ചു പിടിച്ചു ചോദിച്ചു... മ്മ്... ദേവു ചുണ്ട് ചുളുക്കി കൊണ്ട് മൂളി... സത്യാടി.. നീ ഒന്നൂടി ഒന്ന് ചീർത്തു.. ഞാനും ശ്രദ്ധിക്കാറുണ്ട് നിന്റെ തീറ്റ ഈയിടെ ആയിട്ട് നല്ലോണം കൂടിയിട്ടുണ്ട്.... ദേവുവിനെ അടിമുടി നോക്കിക്കൊണ്ട് പാറു പറഞ്ഞു...

ശോ.. എന്റെ അമ്മ കാരണം ആടി.. വന്തേട്ടനുമായി സെറ്റ് ആയതിൽ പിന്നെ ശരീരം നന്നാവാൻ എന്നും പറഞ്ഞു അരിഷ്ടവും ലേഹ്യവും ഒക്കെ തിന്നാൻ തരുന്നുണ്ട്... ഞാൻ എന്താ പെറ്റ് കിടക്കുന്ന പെണ്ണോ.. പോരാത്തതിന് ബാക്കി വരുന്ന വളിച്ചതും പുളിച്ചതും ഒക്കെ എന്റെ വയറ്റിലോട്ട്.... അപ്പൊ ഇന്നത്തെ ഫുഡ്‌ ഞാൻ തിന്നില്ല... ദേവു സ്വയം ഒന്ന് നോക്കി പറഞ്ഞു ബെഞ്ചിൽ ഇരുന്നു... അപ്പൊ നീ തടി കുറക്കാൻ പോവുവാണോ.. പാറു ഇടം കണ്ണിട്ട് ചോദിച്ചു.. ആ അതെ.. ഇനി ഒരു നേരം മാത്രമേ ഫുഡ്‌ കഴിക്കു.. പിന്നെ ഒക്കെ വെള്ളവും ഫ്രൂട്ട്സും... ആഹാ... ദേവു ആ സുന്ദരനിമിഷങ്ങൾ ആലോചിച്ചു അയവിറക്കി... ഓ ഇന്നൊരു ദിവസം ഉണ്ടാവും ഈ ശുഷ്‌കാന്തി.. വെറുതെ എന്തിനാ ദേവു... പാറു എരി തീയിൽ വെള്ളം ഒഴിച്ചു കൊണ്ടിരിക്കുവാണ്.. ഓ ഇത്‌ പണ്ടത്തെ പട്ടാളത്തിന്റെ മകൾ അല്ല..

വന്തേട്ടന്റെ ഭാവി വധു ആണ് പറയുന്നേ... ഇത്‌ സത്യം സത്യം സത്യം... എന്നും പറഞ്ഞു ദേവു ഡെസ്കിൽ ആഞ്ഞടിച്ചു... പാറു ദേവുവിനെ പറ്റിക്കാൻ കഴിഞ്ഞ നിർവൃതിയിൽ ഇരുന്നു.... നിന്റെ കണവൻ വന്നില്ലേ ഇതുവരെ..... പാറു ദേവുവിനെ തോണ്ടി കൊണ്ട് ചോദിച്ചു.. ഓ സ്റ്റഡി ലീവ് അല്ലേ അവർക്ക്.. ഇന്ന് വരാം എന്ന് പറഞ്ഞിട്ടുണ്ട്... എപ്പോ വരാനാ ആവോ.. താടിക്കും കൈ കൊടുത്ത് ദേവു പറഞ്ഞു.. ഫാനേട്ടൻ വന്നില്ലേ.. അപ്പോൾ വാല് വരുമായിരിക്കും... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. ആ വരുമായിരിക്കും... എന്നും പറഞ്ഞു ദേവു ഒന്നൂടി അവളെ തന്നെ സ്വയം നോക്കി... കുട്ടിക്ക് ആകെ ടെൻഷൻ 😒😒 മനസ്സിൽ മൊത്തം തടിയുടെ കാര്യം ആണേ... **💕 ഭാര്യയുടെ പിറന്നാൾ ആയിട്ട് സാറെ ഞങ്ങൾക്ക് ചിലവ് ഒന്നും ഇല്ലേ... ക്ലാസിലേക്ക് വരുൺ വന്നതും ഗുഡ് മോർണിങ്ങിനു പകരം കോറസ് ആയിട്ട് ഇതാണ് കേട്ടത്... അത് കേട്ടതും ദേവുവിന്റെ നെഞ്ച് പടാപടാന്ന് മിടിക്കാൻ തുടങ്ങി..

ചിലവ് എങ്ങാനും ചെയ്‌താൽ ദേവു വഴിയാധാരം ആവും... കുട്ടി ആണേൽ വെല്ലുവിളിച്ചിരിക്കുകയാണല്ലോ.... ദേവ്യേ.. ചിലവ് പിന്നെ ഒരു ദിവസത്തേക്ക് ആക്കാം എന്ന് പറയണേ... ദേവു മനസ്സിൽ പ്രാർത്ഥിച്ചു... ചിലവ് ഒക്കെ പിറന്നാൾക്കാരി തരും... എനിക്കെന്താ ഇതിൽ റോൾ... വരുൺ ഒരു ചിരിയോടെ കൈ മാറിൽ കെട്ടി നിന്നു... ഓ സമാധാനം റൂട്ട് വേറെ വഴിക്കാണ്... ദേവു ആത്മകഥിച്ചു... എന്താ സാറേ... ഭർത്താവ് ഇവിടെ പന പോലെ നിൽക്കുമ്പോൾ ഞങ്ങൾ എങ്ങനെ ജാനിയോട് ചിലവ് ചോദിക്കും.. കൂട്ടത്തിലൊരാൾ പറഞ്ഞു.... ഏതവൻ ആണെടാ എന്റെ പെട്ടിക്ക് ആണി അടിച്ചത് തോരപ്പാ... ദേവു മനസ്സിൽ പ്രകുവാണ്... ഓ ശെരി ശെരി.. എല്ലാവർക്കും ഇന്ന് ഉച്ചക്ക് ചിക്കൻ ബിരിയാണി ഓക്കേ... വരുൺ എല്ലാവരുടെയും മുഖത്തേക്ക് നോക്കി... ഡബിൾ ഓക്കേ.. ഹേ...... എല്ലാവരും കൈ കൊട്ടി ആർത്തു പറഞ്ഞു...

എല്ലാം പോയാച്ചു.. ഞാൻ കണ്ട കിനാശ്ശേരി ഇങ്ങനെ അല്ല... എല്ലാം ഒരൊറ്റ വാക്കിൽ ഒലിച്ചു പോയി.... ദേവു മനസ്സിൽ ഓർത്തു പാറുവിനെ നോക്കി... പാറു ഒരു വളിഞ്ഞ ചിരി പാസാക്കി കൊടുത്തു... അപ്പൊ സാറെ.. ഞാൻ പോയി ഓർഡർ കൊടുക്കണോ.. ബോയ്സിൽ ഒരാള് പറഞ്ഞു.. അയ്യോ ആരും ബുദ്ധിമുട്ടണ്ട.. ഞാൻ എല്ലാം സെറ്റ് ചെയ്തിട്ടാ ഇങ്ങോട്ട് വന്നാ.. ഉച്ചക്ക് കൈ കഴുകി ഇവിടെ വന്നിരുന്നാൽ മതി... ലവൻ ക്ലാസ്സിൽ കണ്ടത് വരുൺ ഹോട്ടെലിൽ കണ്ടു ശ് ശ്.... ഇങ്ങ് വാ... ക്ലാസ്സ്‌ കഴിഞ്ഞു ലാസ്റ്റ് പത്തു മിനിറ്റ് എപ്പോഴും വരുൺ കുട്ടികൾക്ക് ടൈം കൊടുക്കും.. അതിനിടയിൽ ആണ് പാറുവിന്റെ ശു ശു വിളി അതും കാലനെ.. എന്തെ.. വരുൺ ആംഗ്യം കാണിച്ചു.. ഇങ്ങ് വാ... പാറു കയ്യും കലാശവും കാട്ടി... എന്താടി... പാറുവിന്റെ അടുത്തേക്ക് ചെന്നുകൊണ്ട് വരുൺ ചോദിച്ചു... ഇന്നാ പൈസ... ചിലവ് ചെയ്യുന്ന കാര്യം ഞാൻ അറിഞ്ഞില്ലല്ലോ.. അതുകൊണ്ട് ഞാൻ നൂറ് രൂപ അടിച്ചു മാറ്റിയിരുന്നു...

. പാറു വളിച്ചൊരു ചിരി പാസാക്കി കൊണ്ട് വരുണിനു നേരെ നൂറ് രൂപ നീട്ടി.. അങ്ങനെ അതും പോയി.. തിരുപ്പതി ആയി... എന്ന അവസ്ഥയിൽ ഇരിക്കുവാണ് ദേവു... നിനക്ക് ഞാൻ തരാട്ടോ.. ഇത്തിരി കൂടുന്നുണ്ട്.. വീട്ടിലോട്ട് വാ.... എന്നും പറഞ്ഞു പൈസ വാങ്ങാതെ വരുൺ തിരിഞ്ഞു നടന്നു... സാറിന് വേണ്ടേൽ എനിക്ക് താടി... ഞാൻ എടുത്തോളാം... ദേവു കൈ നീട്ടി കൊണ്ട് പറഞ്ഞു.. നീ ഫുഡ്‌ കണ്ട്രോൾ ചെയ്യുവല്ലേ.. ആവശ്യം ഇല്ലാതെ പൈസ കയ്യിൽ വന്നാൽ നീ എന്തെങ്കിലും ഒക്കെ വാങ്ങി തിന്നും.. അതുകൊണ്ട് വേണ്ട... പാറു വല്യ കാര്യത്തിൽ പറഞ്ഞു.. ഒരു കടല മിട്ടായി പോലും വാങ്ങി തരില്ലേ.. ദേവു നിഷ്കു ഭാവത്തിൽ ചോദിച്ചു.. ഇല്ല്യാ... പോടീ.... എന്നും പറഞ്ഞു പാറു തിരിഞ്ഞിരുന്നു... **💕 എന്നാലും നിങ്ങൾക്ക് നേരത്തെ വന്നു കൂടായിരുന്നോ.. എക്സാം തുടങ്ങിയാൽ ഒന്ന് കാണാൻ പോലും കിട്ടില്ല... ഇന്റർവെല്ലിന് വന്തേട്ടനെ കയ്യിൽ കിട്ടിയപ്പോൾ ഷർട്ടിലെ ബട്ടൻസ് തിരിച്ചു തിരിച്ചു ദേവു ചോദിച്ചു... എണീക്കാൻ വൈകി.. അല്ലേലും നിനക്കിത് എന്താണ് ദേവു...

ഞാൻ ഗൾഫിലേക്ക് ഒന്നും അല്ലല്ലോ പോവുന്നെ... വന്തേട്ടൻ ഇളിച്ചു കൊണ്ട് ചോദിച്ചു... ഓ പിന്നെ.. ഇന്നലെ രാത്രി കണ്ടതെ ഉള്ളൂ... പിന്നെ ഇപ്പോഴല്ലേ കാണുന്നെ.. ദേവു കെറുവിച്ചു കൊണ്ട് പറഞ്ഞു.. ഇന്നലെ രാത്രി കണ്ടില്ലേ... നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ രണ്ട് വർഷം ആയിട്ട് നമ്മൾ കണ്ടിട്ടില്ലെന്ന്... വന്തേട്ടൻ ദേവുവിനെ നോക്കി ചോദിച്ചു.. എടൊ അമ്പഴങ്ങ പൊട്ടാ.. ഇനി കൂടുതൽ പറഞ്ഞാൽ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും.... ദേവു ദേഷ്യം കൊണ്ട് ബട്ടൻസ് എടുത്ത് കറക്കി... അത് ദേ കയ്യിൽ... (ഇവർക്കൊക്കെ എന്താ ബട്ടൻസിനോട് ഇത്ര വിരോധം ) ദൈവമേ 🙄🙄 ഇതിപ്പോ എന്തോ ചെയ്യും.... തുപ്പൽ തേച്ചാൽ ഒട്ടുമോ എന്തോ.. കുറച്ചു വറ്റ് എങ്കിലും കിട്ടിയിരുന്നെങ്കിൽ.. ദേവു മനസ്സിൽ ആലോചിച്ചു കൂട്ടി... എടി കോപ്പേ.. നിന്റെ ഒച്ചയിടൽ കേട്ടപ്പോഴേ തോന്നി..... മര്യാദക്ക് പിടിപ്പിച്ചു തന്നോ... വന്തേട്ടൻ കിടന്ന് തുള്ളാൻ തുടങ്ങി.... ഓ നിങ്ങടെ മേത്തു എന്താ വെളിച്ചപ്പാട് കേറിയോ ഇങ്ങനെ കിടന്നു തുള്ളാൻ.. ഒരു ബട്ടൻസ് അല്ലേ പൊട്ടിയുള്ളു.. പറച്ചിൽ കേട്ടാൽ തോന്നും തുണി ഇല്ലാതെ നടക്കുവാണെന്ന്...

വന്തേട്ടന്റെ കലിപ്പ് മാറാൻ ദേവു വീണ്ടും കലിപ്പ് ആയി... എടി കോപ്പേ കവലക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചാൽ ഉണ്ടല്ലോ.. മര്യാദക്ക് ഇത്‌ ശെരിയാക്കിക്കോ.. ദേവുവിനെ ലോക്ക് ചെയ്ത് കൊണ്ട് വന്തേട്ടൻ പറഞ്ഞു... അതേത് കുറ്റി🤔 ശെരിയാക്കി തന്നാൽ പോരെ.. അടങ്ങി നിക്കവിടെ... എന്നും പറഞ്ഞു ദേവു ചിറി കോട്ടി ... ഷാളിൽ നിന്ന് ഒരു പിന്നെടുത്തു ഷർട്ട് കൂട്ടി പിടിച്ചു അങ്ങോട്ട് കുത്തി കൊടുത്തു... ഇന്ന കൊണ്ടുപോയി പുഴുങ്ങി തിന്ന് തന്റെ ഒരു ഷർട്ട്.. ഫുട്പാത്തിൽ നിന്ന് അൻപതു രൂപക്ക് വാങ്ങിയതാവും.. എന്നിട്ടോ ആയിരത്തി അഞ്ഞൂറിന്റെ നെഗളിപ്പ് ആണ്... എന്നും പറഞ്ഞു വന്തേട്ടന്റെ കയ്യും തട്ടി മാറ്റി ദേവു മുന്നോട്ട് നടന്നു... വന്തേട്ടൻ ആണേൽ പിന്ന് കുത്തിയതും പിടിച്ചു നോക്കി അന്തിച്ചു നിൽക്കുന്നു.... ബട്ടൻസ് പോയ്‌ പിന്നായി.. ഇതിനൊയൊക്കെ.... ഒരു നൂറ് രൂപ ഇങ്ങനെ എങ്കിലും ഒപ്പിച്ചു എടുക്കണം എന്ന് വിചാരിച്ചതാ.. എടാ ബട്ടൺസെ പൈസ എന്റെ കയ്യിൽ എത്തിയിട്ട് നിനക്ക് പോന്നാൽ പോരായിരുന്നോ... അല്ലെങ്കിലും നിനക്കൊന്നും വിശപ്പിന്റെ അസ്കിത അറിയണ്ടല്ലോ..

കുറച്ച് സോപ്പോ സോപ്പ് പൊടിയോ വെള്ളമോ കിട്ടിയാൽ പിന്നെ ഒന്നും വേണ്ട.. നിനക്കറിയുമോ ഞാൻ ഇന്ന് പട്ടിണി ആണ്... എല്ലാവരും ബിരിയാണിയും കോഴിക്കലും കടിച്ചു വലിച്ച് തിന്നുമ്പോൾ ഞാൻ മാത്രം അട്ടത്തും നോക്കി ഇരിക്കണം... മുന്നോട്ട് പോവുന്നതിനിടയിൽ ദേവു കയ്യിലുള്ള ബട്ടൻസും നോക്കി പിറുപിറുത്തു... അപ്പോഴേക്കും ആരോ അവളെ പിടിച്ചു വലിച്ചു മതിലിനോട് ചേർത്ത് നിർത്തിയിരുന്നു.... പിണങ്ങിയോ... വന്തേട്ടൻ ഒരു ചിരിയോടെ ചോദിച്ചു... ഏതോ ഒരു കുറ്റി അടിച്ചു പൊട്ടിക്കും എന്ന് പറഞ്ഞ മനുഷ്യൻ ആണ്..കിന്നരിക്കാൻ വന്നേക്കുന്നു.. എന്റെ പട്ടി മിണ്ടും (ആത്മ ) ദേവു ഒരു ലോഡ് പുച്ഛം അങ്ങോട്ട് ഇട്ടു കൊടുത്തു... No matter what darkness you hide in, you and my love for you will be within my soul.........💕 So deep ... so selfless ... so sincere .... so secretive ... so much I love you.......❣️ ദേവുവിനെ ചേർത്ത് നിർത്തി കൊണ്ട് വന്തേട്ടൻ പറഞ്ഞു... ആ... ദേവു വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു..

ഞാൻ പറഞ്ഞത് നീ കേട്ടോ... വന്തേട്ടൻ നിരാശയോടെ ചോദിച്ചു... I love you എന്ന് മാത്രമേ മനസിലായുള്ളു.. മലയാളത്തിൽ പറയ്... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു... ഇങ്ങനെ ഒരു സാധനം.... "ഏത് ഇരുട്ടിൽ നീ മറഞ്ഞാലും... നിന്നോടും നിന്നോടുള്ള പ്രണയവും എന്റെ ആത്മാവിനുള്ളിൽ ഉണ്ടാവും.... 💕 അത്രമേൽ ആഴത്തിൽ..... അത്രമേൽ നിസ്വാർത്ഥമായി അത്രമേൽ ആത്മാർത്ഥമായി.... അത്രമേൽ ഗൂഢമായി...... അത്രമേൽ നിന്നെ ഞാൻ പ്രണയിക്കുന്നു എന്ന്....... ❣️" മനസിലായോ പട്ടാളത്തിന്റെ പൊട്ടിയെ... ദേവുവിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് വന്തേട്ടൻ ചിരിച്ചു... അതാണോ.. അതങ്ങ് മലയാളത്തിൽ പറഞ്ഞാൽ പോരെ.....എന്നാൽ കേട്ടോ... "നിങ്ങൾ എനിക്കാരായിരുന്നു എന്നല്ല... നിങ്ങൾ എത്രമാത്രം എന്നിൽ നിറഞ്ഞുവെന്നാണ്..... എന്റെ മനസ്സിൽ നിങ്ങൾക്കായി ഒരു 🍁ഗുൽമോഹർ🍁 എപ്പോഴും കാത്തുവെക്കും😌" അതും പറഞ്ഞു വന്തേട്ടനെ തള്ളി മാറ്റി ദേവു ക്ലാസിലേക്ക് ഓടി...........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story