നിന്നിലലിയാൻ: ഭാഗം 124

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഇങ്ങോട്ട് കിടക്ക് എന്റെ പാറുക്കുട്ട്യേ.. ഇതുവരെ മാറിയില്ലേ നിന്റെ പിണക്കം... ഉറക്കത്തിൽ വരുൺ വല്യേട്ടന്റെ താടിയിൽ പിടിച്ചു വലിച്ചു... എന്റെ പൊന്നു.. നിനക്കിത്രക്കും ആക്രാന്തം ആയിരുന്നോ... എന്റെ തങ്ക കുടമേ.. എന്നും പറഞ്ഞു വല്യേട്ടൻ വരുണിന്റെ മേലിൽ കാല് കയറ്റി വെച്ചു.... പിണക്കമാണോ എന്നോട് പിണക്കമാണോ... വിട്ടു കിടക്കാതെ എന്റെ അടുത്ത് വന്നൂടെ.... വരുൺ വല്യേട്ടനെ വലിച്ചു നെഞ്ചത്തോട്ട് ഇട്ടു... എന്തിനാ പൊന്നു നിന്റെ ഇടം കണ്ണ് പൊത്തിപ്പിടിച്ചേ.... എന്തിനാ നീ വലം കണ്ണ് ഉരുട്ടി കാണിക്കുന്നേ ... വല്യേട്ടൻ വരുണിന്റെ നെഞ്ചത്തങ്ങനെ കിടന്നു.... ഒന്ന് നോക്കണേ.. ഇതൊക്കെ എന്റെ പിള്ളേര് തന്നെ ആയല്ലോ... താടിക്കും കൈ കൊടുത്ത് രണ്ട് ഇള്ള കുഞ്ഞുങ്ങളുടെയും കോപ്രായങ്ങൾ കണ്ട് നോക്കി നിൽക്കുവാണ് അച്ഛൻ....... പൊന്നുവേ നമുക്ക് ഒരു മോള് വേണ്ടേ.... പാപ്പുണ്ണിക്ക് ഒരു അനിയത്തി വേണ്ടേ... എന്നും പറഞ്ഞു ദോ പോണു വല്യേട്ടൻ വരുണിന്റെ ചുണ്ടിലേക്ക് വല്യേട്ടന്റെ ചുണ്ടും കൊണ്ട്.... പാറുവേ... ഉം...... വരുണും ചുണ്ടും കൂർപ്പിച്ചു ചെന്നു... ഇതൊക്കെ കണ്ട് വെള്ളിടി വെട്ടി നിൽക്കുന്ന അച്ഛൻ തടയാൻ എന്നോണം മുന്നോട്ട് ചെന്നതും പ്രതാപ് അങ്കിളിന്റെ കാലും തട്ടി രണ്ട് മക്കളുടെയും നടുക്ക് പേസ്റ്റ് ആയി...... ചുണ്ടും കൂർപ്പിച്ചു ചെന്ന വരുണിന്റെ ചുണ്ട് അച്ഛന്റെ മീശയിൽ പറ്റിച്ചേർന്നു.... ഹിയ്യോ.... ചുണ്ടിൽ മീശ കുത്തിയപ്പോൾ വരുൺ കണ്ണും തുറന്നു നോക്കി....

അച്ഛനോ.. അച്ഛൻ എന്താ ഇവിടെ കിടക്കുന്നെ .. പാറൂ.. വരുൺ നീട്ടി വിളിച്ചു...... നിന്റെ ഓളെ നിന്റെ റൂമിൽ പോയി വിളിക്കെടാ... പൊന്നു വാ... എന്നും പറഞ്ഞു അച്ഛന്റെ തല കൂട്ടിപ്പിടിച്ചു വല്യേട്ടൻ ഒറ്റ ഉമ്മ.. ഹാച്ചി..... അച്ഛന്റെ മുടി മൂക്കിൽ കയറി വല്യേട്ടൻ തുമ്മി... എടി മുടി ഇന്ന് ഷാംപൂ ഇട്ടു കഴുകണേ.. കൂടെ അമ്മ കാച്ചി വെച്ച എണ്ണ കൂടി തേക്ക്... പൊന്നുവേ മുടി കാണിക്കാതെ മുഖം കാണിക്ക്.. ഞാൻ ഒന്ന് ഉമ്മ വെച്ചോട്ടെ... കൊന്നാലും റൊമാൻസ് വിടില്ല എന്ന് വല്യേട്ടൻ... അച്ഛൻ ആണേൽ നടുക്കടലിൽ പെട്ട പോലെ ഒരു ആശ്രയത്തിനെന്നോണം വരുണിനെ നോക്കി... എന്റെ അച്ഛൻ ഇതല്ല എന്റെ അച്ഛൻ ഇങ്ങനെ അല്ല എന്നും പറഞ്ഞു വരുൺ കിട്ടിയ വഴി ഓടി... ഓടുമ്പോൾ പ്രതാപേട്ടന്റെ മൂടിന് ഒന്ന് കൊടുക്കാനും മറന്നില്ല.... പ്രതാപ് അങ്കിൾ കണ്ണും തുറന്ന് നോക്കിയപ്പോൾ പട്ടാപ്പകൽ റൊമാൻസ് കളിക്കുന്ന അച്ഛനെയും മകനെയും ആണ് കണ്ടത്.... എന്റെ മാതാവേ... നാട്ടിൻപ്പുറത്തും ഇത്തരം ആളുകൾ ഒക്കെ ഉണ്ടോ... പ്രതേപ്പേട്ടൻ കണ്ണും തിരുമ്മി ഒന്നൂടി നോക്കി... എടി നിന്റെ അമ്മാവൻ അതായത് എന്റെ തന്ത ഇപ്പോൾ വരുമെടി.. അതിന് മുന്നേ എനിക്കൊരു ഉമ്മ തരുമോ നീ... വല്യേട്ടൻ അച്ഛന്റെ പുറത്ത് വലിഞ്ഞു കേറി കിടന്നു....

ഇപ്പോഴാണ് അങ്കിലിനു നേരെ ശ്വാസം വീണത്.. ശോ തെറ്റിദ്ധരിച്ചെന്നെ 🤭🤭🤭... ഇനിയും ഈ കൃമിയെ വാഴാൻ അനുവദിച്ചു കൂടാ... എന്നും മനസ്സിൽ ആലോചിച്ചു അച്ഛൻ ഒരൊറ്റ കുടച്ചിൽ... ദേ പോണു വല്യേട്ടൻ കുർള എക്സ്പ്രസ്സ്‌ കണക്ക് ചുമരിലോട്ട്.... പ്ഫ എരണംകെട്ടവനെ..എന്നേ പീഡിപ്പിക്കുന്നോ...... ഒരൊറ്റ ആട്ടൽ ആയിരുന്നു അച്ഛൻ... എന്തെ അച്ഛാ.. എന്തിനാ രാവിലെ തന്നെ അലറുന്നെ... ഓ ഉറക്കം ശെരിയായില്ല.. പുറം നല്ല വേദന.... വല്യേട്ടൻ കോട്ടുവാ ഇട്ടു മൂരി നിവർന്നു കൊണ്ട് പറഞ്ഞു... (അയ്യോന്റെ മോനെ.... രാവിലെ ഒന്ന് എടുത്തെറിഞ്ഞതിന്റെ വേദന ആണത്.... സാരമില്ല പൊന്നുവിനോട് ഒന്ന് തൈലം തേച്ചു തരാൻ പറഞ്ഞാൽ മതി....ഒന്ന് ചൂട് വെള്ളത്തിലും കുളിച്ചെക്ക് 😉- ലെ ഞാൻ 🤪) അച്ഛൻ ജീവൻ കിട്ടിയ സന്തോഷത്തിൽ കൂടുതൽ ഒന്നും മിണ്ടാതെ ഗൊ to ദി ടോയ്ലറ്റ്... ഒന്നാമതെ അച്ഛന് മുട്ടി നിൽക്കുവായിരുന്നു.. അതിന്റെ കൂടെ വല്യേട്ടൻ കൂടി അമർന്നപ്പോൾ 🙈🙈🙈..... പ്രതാപ് അങ്കിൾ ഒന്ന് ആക്കി ചിരിച്ചു പോയി... എയ്ഷ്... ഞാൻ എന്താ തുണിയിടാതെ നിൽക്കുവാണോ ഇങ്ങനെ ആക്കി ചിരിക്കാന്... ഇവർക്കൊക്കെ എന്താണ്... എന്നും പറഞ്ഞു പുതപ്പും കെട്ടി പെറുക്കി വല്യേട്ടൻ ചൽതാ ഹേ..... ***💕 കൊക്കരക്കോ ക്കോ.. കോഴി മുട്ട ഇട്ടു എത്ര മുട്ട ഇട്ടു പത്തു മുട്ട ഇട്ടു ഒന്നെവിടെ കാക്ക കൊണ്ടോയി ....

കാക്ക എവടെ പുളിമരത്തിൽ .... പുളി എവടെ കരിഞ്ഞു പൊയി .... കരി എവടെ പല്ല് തേച്ചു ... പല്ലെവിടെ ഈഈഈഈഈഈഈ 😬😬😬 വാവ പാപ്പുണ്ണിയുടെ കുഞ്ഞി കയ്യും പിടിച്ചു കളിക്കുവാണ്.... എന്താടി കൊച്ചിനെ പേടിപ്പിക്കുവാണോ... പുതപ്പും താങ്ങി പിടിച്ചു വന്ന വല്യേട്ടൻ വാവയുടെ പല്ല് കാട്ടൽ കണ്ട് ചോദിച്ചു.. ഞങ്ങൾ കളിക്കുവാ... അല്ലേ പാപ്പുണ്ണി.. കുഞ്ഞിനെ ചേർത്ത് പിടിച്ചു കൊണ്ട് വാവ പറഞ്ഞു... എന്നേം കൂടി കൂട്ടുവോ... ഞാനും ഉണ്ട്... വല്യേട്ടൻ പുതപ്പ് നിലത്തിട്ട് അവരോടൊപ്പം ചേർന്നു.... അങ്ങനെ അല്ല വല്യേട്ടാ.... വല്യേട്ടൻ തെറ്റിച്ചു പാടിയപ്പോൾ വാവ ചുണ്ട് ചുളുക്കി... ഓ ഇങ്ങനേം പാടാം കോൾഗേറ്റ് എടുത്ത് നീ പല്ല് തേച്ചാൽ മതി.. അല്ല പിന്നെ കരി എടുത്ത് തന്നെ പല്ല് തേക്കണം എന്നുണ്ടോ.... വല്യേട്ടൻ കെറുവിച്ചു കൊണ്ട് എഴുന്നേറ്റ് പോയി... **💕 എടി.. ഇന്ന് നമുക്ക് എല്ലാവർക്കും കൂടി കറങ്ങാൻ പോവാം.. എന്നിട്ട് വല്ല ഹോട്ടലിലും കേറി ഫുഡ്‌ കഴിക്കാം.. നിനക്ക് രണ്ട് ചിക്കൻ ബിരിയാണി വാങ്ങി തരാം സമ്മതിച്ചോ.... പാറുവിനെ സോപ്പ് ഇടേണ്ട തിരക്കിൽ ആണ് വരുൺ.... എന്നാലും ഇന്നലെ തന്നില്ലല്ലോ.. പാറു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.. ഇനി ബിരിയാണി പോയിട്ട് ബി എന്ന് പറഞ്ഞു നോക്ക് നിന്റെ കരണം നോക്കി പൊട്ടിക്കും ഞാൻ..

പിന്നെ ചുമരിന്മേൽ നിന്ന് വടിച്ചെടുക്കേണ്ടി വരും... വരുൺ കലിപ്പ് ഓൺ ആക്കി... വാട്ട്‌ കോക്കനട്ട് യൂ ആർ സ്‌പീക്കിങ്... 🤔🤔🤔... കരണം നോക്കി പൊട്ടിച്ചാൽ ഇങ്ങനെ ചുമരിന്മേൽ ഒട്ടും... പാറുവിന് ആസ്ഥാനത്തെ ചംചയം.... കാണിച്ചു തരണോ ഇങ്ങനെ ഒട്ടും എന്ന്.. വേണോടി... വരുൺ ഉറഞ്ഞു തുള്ളി.... എക്സ്ക്യൂസ്‌ മി മിസ്റ്റർ വരുൺ വിശ്വൻ... ഒരു കോൾഡ് കോഫി എടുക്കട്ടെ ചൂടിന് നല്ലതാ... വരുണിന് കൈ കൊണ്ട് വീശി കൊടുത്തു കൊണ്ട് പാറു പറഞ്ഞു... എടി നക്കിച്ചി..... എന്റെ വേറൊരു മുഖം എടുപ്പിക്കരുത്... വരുൺ പാറുവിനെ ചെറഞ്ഞു നോക്കി... ഇനിയും നിങ്ങൾക്ക് വേറെ ഒരു മുഖം ഉണ്ടോ.. ഈ വൃത്തികേട്ട മുഖം തന്നെ കാണാൻ മേല.. പിന്നെയാ... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... ആണോ.. എന്നാൽ ഈ വൃത്തിക്കെട്ടവന്റെ ഉമ്മ വാങ്ങിയിട്ട് നീ പോയാൽ മതി... എന്നും പറഞ്ഞു വരുൺ പാറുവിന്റെ ചുണ്ടിൽ ആഞ്ഞു ചുംബിച്ചു.... പൊന്നുവേ... അതുവരെ അവരുടെ തല്ലും ഒളിഞ്ഞു കണ്ട് രസിച്ചു നിൽക്കുവായിരുന്ന വല്യേട്ടൻ കിസ്സിങ് കണ്ടപ്പോൾ വായയിലും വിരൽ ഇട്ടു പൊന്നുവിനെയും വിളിച്ച് ഓടി... ഇനി എന്നേ കളിയാക്കുമ്പോൾ ഇത്‌ ഓർത്തോ... പാറുവിന്റെ ചുണ്ട് തുടച്ചു കൊണ്ട് വരുൺ പറഞ്ഞു... നന്നായി കളിയാക്കുമ്പോഴും റൊമാൻസിലേക്ക് വഴി വെക്കുന്നത് എന്താണ്....

കാലന്റെ മുടിഞ്ഞ ത്വര... (പാറുവിന്റെ ആത്മ ) പാറുവേ... അന്തം വിട്ടു നിൽക്കുന്ന പാറുവിനെ തോണ്ടി വരുൺ വിളിച്ചതും.... വിളിച്ചതെ ഓർമ ഉള്ളൂ... വരുണിന്റെ മുഖം വലിച്ചടുപ്പിച്ചു കവിൾ നോക്കി നല്ല ആഴത്തിലും നീളത്തിലും വീതിയിലും വ്യാപ്തിയിലും ഒരു ചിന്ന കടി വെച്ചു കൊടുത്തു... ചെറുതാ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... എന്ത് ചുഗമാണീ കടികൾ എന്ത് ചുഗമാണീ വേദന... വരുൺ കവിളും പിടിച്ചു കൊണ്ട് പുറത്തേക്ക് ഓടി... ***💕 ഉച്ചക്ക് ചോറ് ഉണ്ട് കഴിഞ്ഞതേ എവെരിബോഡി ഒത്തുകൂടൽ ഇൻ ഡൈനിങ്ങ് ഹാൾ... ഇന്നത്തെ പ്ലാൻ.. ബീച്ചിൽ പോവുന്നു ആർത്തുല്ലസിക്കുന്നു..... ഹോട്ടെലിൽ പോയി ഫുഡ്‌ കഴിക്കുന്നു..... തിരിച്ചു പോരുന്നു.. ഉറങ്ങുന്നു.... വരുൺ ഉറക്കേ പറഞ്ഞു... യേ.... എല്ലാവരും കയ്യടിച്ചു ... ചിലവ് മുഴുവൻ വരുൺ എടുക്കുന്നു.... യെ.... വല്യേട്ടൻ ഒറ്റക്ക് പറഞ്ഞു വല്യേട്ടൻ തന്നെ ഒറ്റക്ക് കയ്യടിച്ചു... എന്നാലും വല്യേട്ടന് ഒരിത്... ആ ഇത്‌ എന്താണെന്ന് വെച്ചാൽ അന്ന് ഇങ്ങനെ ഒരു ബീച്ചിൽ പോയപ്പോൾ ആണല്ലോ വാവയും വാവയുടെ കേശുവും തമ്മിൽ ഡഗ ഡഗ ഡിങ്കോൾഫി ഉണ്ടായത്... അപ്പൊ ആ ഇത്‌ ഇന്ന് സംഭവിക്കുമൊ എന്നൊരു ഇത്‌... വല്യേട്ടൻ പിന്നെ എന്തിനാ വെറുതെ ഒരു ഫുഡ്‌ കളയുന്നെ.. മാത്രല്ല ആകെയുള്ള ഒരു കുഞ്ഞളിയൻ അല്ലേ 😝😝😝....

പാവല്ലേ ഇളയത് അല്ലേ കീറിയിട്ടില്ലല്ലോ.. അപ്പൊ പഠിച്ചോളും 😌😌 ###### നമ്മൾ പോവുന്നു നമ്മൾ പോവുന്നു ബീച്ചിൽ അടിച്ചു പൊളിക്കാൻ പോവുന്നു... വാവയെ ഇത്തവണ വരുൺ ഒരുക്കി കൊണ്ട് പാടി... എന്നാൽ നേരെ തിരിച്ചു ആയിരുന്നു വല്യേട്ടൻ കാ കമരേം മേം.. നമ്മൾ പോവുന്നു നമ്മൾ പോവുന്നു..... ഹോട്ടെലിൽ പോയി ഫുഡടിക്കാൻ പോവുന്നു.. വാവക്ക് പകരം പാപ്പുണ്ണി ആണെന്ന് മാത്രം... എന്നാലും ഈ വല്യേട്ടൻ ഉണ്ടായത് വല്ല അടിയന്തരാവസ്ഥ കാലത്തെങ്ങാനും ആണോ.. ഒരു ഡൌട്ട് ഇല്ലാതെ ഇല്ല്യാ 🙊🙊 അങ്ങനെ എല്ലാത്തിനേം കെട്ടി പോക്കി കാറിൽ താത്തി നേരെ ബീച്ചിലോട്ട്.... പതിനാലാം രാവിന്റെ തിര പോലെ വന്നല്ലോ പതിനേഴിൻ കടവത്തു കടല വറുത്തത് തിന്നാലോ... കടലിന്റെ മുറ്റത്തെല്ലാം മദാമ്മ ആണല്ലോ... നമുക്കീ കരയിൽ തൊട്ടുരുമ്മി ഇരിക്കാലോ.. എന്റെ പൊന്നു മദാമ്മേ ഒന്ന് ഇങ്ങ് വന്നാട്ടെ... വല്യേട്ടൻ കൂളിംഗ് ഗ്ലാസ്‌ ഒന്ന് താഴ്ത്തി സായിപ്പികളെ സൂം ചെയ്യാൻ തുടങ്ങി... പല്ല് കൊഴിയും ഇപ്പൊ കൊഴിയും... പല്ല് കൊഴിയും യും യും യും യും യും യും യും....... പൊന്നുവിനെ ചൂണ്ടി കാണിച്ചു കൊണ്ട് ആതു പാടി.... ഞാൻ വെറുതെ അവർക്ക് മലയാളം ഒന്നും അറിയില്ലല്ലോ പൊന്നു... ആതുവിന്റെ മറുപടി കേട്ട വല്യേട്ടൻ മണൽ നോക്കിക്കൊണ്ട് പൊന്നുവിനോട് പറഞ്ഞു...

എല്ലൂരും ഞാൻ നോക്കിക്കോ... അതും പറഞ്ഞു ചാടി തുള്ളി പൊന്നു അമ്മയുടെ അടുത്തേക്ക് പോയി.... എടി നിനക്കിപ്പോ ഇംഗ്ലീഷ് പോയിട്ട് തമിഴിൽ ആയോ പിടി... പാട്ടൊക്കെ പാടുന്നു... പൊന്നു തെറ്റിപ്പോയത് മാറ്റാൻ വേണ്ടി വല്യേട്ടൻ ആതുവിനെ ചൊറിഞ്ഞു.. ശെരിക്കും പറഞ്ഞാൽ കല്യാണം കഴിഞ്ഞ ആണുങ്ങളും സിന്ദൂരം തൊടണം എന്നാണ് എന്റെ ഒരിത്... ആതു വല്യേട്ടൻ ചോദിച്ചതിന് വിപരീതം പറഞ്ഞു.. അല്ലേടി ഞാൻ പൊന്നുവിന്റെ ഭാര്യൻ ആണെന്ന് പറഞ്ഞു കഴുത്തിൽ ഒരു ബോർഡ് ഇടാം.. ബൈ ദ ബൈ എന്തെ നിന്റെ ചെക്കന് വേറെ സെറ്റായോ... വല്യേട്ടൻ ആതുവിനെ താങ്ങി കൊണ്ട് ചോദിച്ചു... എടൊ കള്ള ഹിമാറെ... എന്നും പറഞ്ഞു ആതു വല്യേട്ടനെ പിടിച്ചു ഉപ്പു വെള്ളത്തിൽ മുക്കി... (ആതുവിന്‌ പുരോഗമനം ഉണ്ട് 🤭🤭) പഞ്ചാര കലക്കിക്കൂടെ ഇവർക്കിതിൽ... മുങ്ങുന്നതിനിടയിൽ വല്യേട്ടൻ ഗദ്ഗദിച്ചു.. നാരങ്ങ കൂടി പിഴിഞ്ഞ് തരാം... അതും പറഞ്ഞു പൊന്നു ഉള്ള ദേഷ്യം എല്ലാം കയ്യിലേക്ക് ആവാഹിച്ചു വല്യേട്ടനെ ഒന്നൂടി മുക്കി... കിട്ടിയ ചാൻസ് മുതലാക്കി കൊണ്ട് വാവ മുക്കി വരുൺ മുക്കി പാറു മുക്കി... അച്ഛൻ രാവിലത്തെ റൊമാൻസ് ആലോചിച്ചു രണ്ട് വട്ടം മുക്കി... മുങ്ങാൻ ഇനിയും വല്യേട്ടന്റെ ജീവിതം ബാക്കി... അങ്ങനെ ഒരഞ്ചാറു വട്ടം മുങ്ങി നിവർന്നു വല്യേട്ടൻ ഉള്ള ചണ്ടിയും കൊണ്ട് വന്നു... കിട്ടി എനിക്ക് കിട്ടിയേ.. കയ്യിൽ കിട്ടിയ പേഴ്സും കൊണ്ട് വല്യേട്ടൻ ചാടി കളിച്ചു... എന്ത് കിട്ടിയെന്ന്... അച്ഛൻ ഓടി വന്നു ചോദിച്ചു.. ആരുടെയോ പേഴ്‌സ്.... പൈസ ഉണ്ടോ എന്ന് നോക്കട്ടെ.. വല്യേട്ടൻ ഓരോ അറയും അരിച്ചു പെറുക്കി... വല്ലതും കിട്ടിയോ വല്യേട്ടാ... പാറു ഒഴിഞ്ഞ പേഴ്സിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു... ഇതിൽ ഇല്ല്യാ.. ഒരു റൗണ്ട് കൂടി മുക്ക്.. വല്ല സ്വർണവും തടഞ്ഞാലോ.. എന്ന് വല്യേട്ടൻ... എച്ചി എന്നും എച്ചി തന്നെ.... ലെ അമ്മ..... 😝😝.......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story