നിന്നിലലിയാൻ: ഭാഗം 127

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

{മുൻ‌കൂർ ജാമ്യം... സ്റ്റോറി കൊളമാവാൻ ചാൻസ് 100% ഉണ്ട് } നല്ലോണം മാർക്ക് ഒക്കെ വാങ്ങിയിട്ട് എനിക്ക് ഒന്നും തന്നില്ല... രാത്രി ആൾകെമിസ്റ് വായിച്ചിരിക്കുന്ന പാറുവിനെ നോക്കി വരുൺ ചോദിച്ചു... 97% മാർക്കും ഞാൻ നിങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു പോരെ... ഇളിച്ചു കൊണ്ട് ബുക്കിന് അടയാളം വെച്ച് മടക്കി വെച്ചു കൊണ്ട് പാറു പറഞ്ഞു... അത് നിന്റെ ഓന് കൊണ്ടോയി കൊടുക്ക്... അല്ല പിന്നെ.. സംത്തിങ്‌ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും??... കട്ടിലിൽ മുട്ട് കുത്തി പാറുവിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് വരുൺ ചോദിച്ചു... എന്റെ കയ്യിൽ ഒന്നും ഇല്ല്യാ നിങ്ങൾക്ക് തരാൻ.. ഓഹ്.. ബാക്കിലേക്ക് തല വെട്ടിച്ചു കൊണ്ട് പാറു പറഞ്ഞു.. ഉണ്ടല്ലോ.... കൈ എത്തിച്ചു ലൈറ്റ് ഓഫ്‌ ചെയ്ത് വരുൺ പാറുവിനോട് ചേർന്ന് കിടന്നു... വരുണേട്ടാ മാർക്ക് കണ്ട് ഞാൻ ക്ഷീണിച്ചു ഇരിക്കുവാ.. ഇങ്ങോട്ട് ഇടിച്ചു കേറി വരണ്ട.. വരുണിനെ കൈകൊണ്ട് തപ്പി തിരഞ്ഞു പാറു പറഞ്ഞു.. (ഇരുട്ട് ആണേ 😵😵) ക്രഹ്... വായിൽ കയ്യിടാതെ കോപ്പേ... പാറു ഇത്‌ ന്യായമായ കാരണം അല്ലാട്ടോ.. എക്സാം എഴുതി ക്ഷീണിച്ചിട്ടാണ് ഇരിക്കുന്നത് എന്ന് പറഞ്ഞാൽ അത് ന്യായം.. മാർക്ക് കണ്ടിട്ടാണെന്ന് പറഞ്ഞാൽ... പാറുക്കുട്ട്യേ.. വരുൺ കിടന്നു ചിണുങ്ങി... ഇതും ന്യായം ആണ്.... ഇത്രേം മാർക്ക് കണ്ടാൽ ഒരു ക്ഷീണം ഒക്കെ ഉണ്ടാവും... ബെഡ് ലാംപ് ഇട്ടു കൊണ്ട് പാറു പറഞ്ഞു... ഒരുമ്മ തരേണ്ട എന്നൊന്നും നിന്റെ ക്ഷീണം പറഞ്ഞിട്ടില്ലല്ലോ... വരുൺ ദയനീയമായി പാറുവിനെ നോക്കി...

തൊട്ടാൽ അപ്പൊ ക്ഷീണം കൂടും എന്നാ പറഞ്ഞെ... ചുണ്ട് ചുളുക്കി കൊണ്ട് പാറു പറഞ്ഞു... ആര് പറഞ്ഞു... വരുൺ കുസൃതിയോടെ ചോദിച്ചു.. ഞാൻ.. അല്ല ക്ഷീണം.. അമളി പറ്റിയത് കൊണ്ട് നാവ് കടിച്ചു പാറു പറഞ്ഞു.. അടവ് എന്നോട് വേണ്ട പാറുക്കുട്ട്യേ... പൊട്ടിച്ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു.. മനസിലായി അല്ലേ.. ഈ... പാറുവും ഒരു വളിഞ്ഞ ചിരി ചിരിച്ചു... നീ എന്തെ റിസൾട്ട്‌ വന്ന കാര്യം വീട്ടിൽ പറയാഞ്ഞേ.. ഈഹ്.. പാറുവിനെ നെഞ്ചോട് ചേർത്തി കിടത്തി കൊണ്ട് വരുൺ ചോദിച്ചു... വന്നപ്പോൾ തൊട്ട് വല്യേട്ടൻ കരയുവായിരുന്നില്ലേ അപ്പോൾ ഇക്കാര്യം വിട്ടു.. നാളെ രാവിലെ പറഞ്ഞോളാം... വരുണിനെ ഇറുക്കി കൊണ്ട് പാറു പറഞ്ഞു.. ആ മറക്കരുത്.. വല്യേട്ടൻ എങ്ങാനും നീ പറയുന്നതിന് മുന്നേ അറിഞ്ഞാൽ പിന്നെ പറയണ്ടല്ലോ... പാറുവിന്റെ മുടിയിഴകളെ തലോടി കൊണ്ട് വരുൺ പറഞ്ഞു.. ഇല്ലെന്നേ.. ഞാൻ ആദ്യം പറഞ്ഞോളാം.. പാറു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു.. എന്നാൽ പിന്നെ എന്റെ അടക്കക്കുരുവി ഉറങ്ങിക്കോ 😁... വരുൺ പാറുവിനെ എടുത്ത് അവന്റെ മേലിൽ കിടത്തി.... അതിന് മറുപടി എന്നോണം പാറു വരുണിന്റെ നെഞ്ചിൽ അമർത്തി കടിച്ചു... ***💕 വന്തേട്ടാ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ.. രാത്രി 12 മണിക്ക് തുടങ്ങിയ കാൾ ആണ് ദേവു വന്തേട്ടന്.. ഇപ്പോൾ സമയം 2 മണി 🙈.. ആടി കേൾക്കുന്നുണ്ട്... പറയ്... വന്തേട്ടൻ കോട്ടുവാ ഇട്ടു പറഞ്ഞു... (നാളെ എക്സാം ഉള്ള ആളാണ് പാതിരാ കോഴി ആയി കിടക്കുന്നെ 🙄🙄)

മാർക്ക് വാങ്ങിയതിന് ഒന്നും കിട്ടിയില്ല... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു.. നേരത്തെ അല്ലേടി ഞാൻ നിനക്ക് തന്നെ.. നാളെ നേരിട്ട് ചിലവ് തരാം എന്ന് പറഞ്ഞില്ലേ.. വന്തേട്ടന്റെ ഉറക്കം കുർള എക്സ്പ്രെസ്സിൽ ചാടി കേറി പോയി.. (സാധാരണ ജയിച്ച ആൾക്കാർ ആണ് ചിലവ് കൊടുക്കുന്നെ.. ഇവിടെ നേരെ തിരിച്ചാണ്... അല്ലേലും തല തിരിഞ്ഞ ഐറ്റങ്ങൾ ആണല്ലോ 🚶‍♀️🚶‍♀️) തന്നോ... ഞാൻ മറന്നു.. ഹിഹി.. എന്നാൽ ഞാൻ ഒരു പാട്ട് പാടട്ടെ... ദേവു മുടി കറക്കി കൊണ്ട് പറഞ്ഞു... ഇനി നിനക്ക് പാട്ടും പാടാണോ കോപ്പേ... വന്തേട്ടന്റെ ആത്മകഥം കുറച്ചു കൂടി പോയി... എന്താ വന്തേട്ടാ... പറഞ്ഞത് കേട്ടില്ല... ദേവു നാണത്തോടെ പറഞ്ഞു... പാടിക്കോ മോളുസേ എന്ന് പറഞ്ഞതാ.. ആ മോളുസ് വിളിയിൽ ഒരു പല്ലുകടി ഇല്ലേ... പാടാണെ... മ്മ്മ് മ്മ്മ്... ശ്രാവന്തേട്ടൻ കൊണ്ടോയ്ക്കോളീം... കൊണ്ടോയ്ക്കോ കൊണ്ടോയ്ക്കോ കൊണ്ടോയ്ക്കോ കൊണ്ടോയ്ക്കോ... ദേവപ്രിയയെ കൊണ്ടോയ്ക്കോളീം... കൊണ്ടോയ്ക്കോ കൊണ്ടോയ്ക്കോ കൊണ്ടോയ്ക്കോ കൊണ്ടോയ്ക്കോ... ഇരുപത്തെട്ട് പല്ലേ ഉള്ളൂ...... കൊണ്ടോയ്ക്കോ കൊണ്ടോയ്ക്കോ കൊണ്ടോയ്ക്കോ കൊണ്ടോയ്ക്കോ... (അണ്ടങ്കാക്ക കൊണ്ടകാരി റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക ) പണ്ടാരം മുടി കയ്യിൽ കുടുങ്ങി... പാടുന്നതിനിടയിൽ ദേവു മുടി വിടുവിക്കാൻ ഉള്ള ശ്രമത്തിൽ ആണ്.. ഇതിനിടക്ക് വന്തേട്ടൻ ചെവിയിൽ ഫോണും വെച്ച് ഉറക്കത്തിലേക്ക് എപ്പോഴോ പോയിരുന്നു... നല്ല പാട്ട് അല്ലേ ക്യാമുകി പാടി കൊടുക്കുന്നെ...

വന്തേട്ടാ ഞാൻ വെക്കാണ് ട്ടോ.. ഈ മുടി... എന്നും പറഞ്ഞു ദേവു കട്ട് ദി കാൾ... (മുടി കുരുങ്ങിയത് ഫാഗ്യം അല്ലേൽ പിറ്റേന്ന് വന്തേട്ടന്റെ കൊലവെറി ആയേനെ ) **💕 രാവിലെ തന്നെ വല്യേട്ടൻ പത്രം വായനയിൽ ആണ്... പേജ് വിദ്യാഭ്യാസം... "കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഒന്നാം സെമസ്റ്റർ ബികോം ബിബിഎ റിസൾട്ട്‌ പ്രഖ്യാപിച്ചു... " അത് കണ്ടതെ പേപ്പർ വലിച്ചെറിഞ്ഞു വല്യേട്ടൻ അടുക്കളയിലേക്ക് ഓടി... "നീയറിഞ്ഞോ പാറുവിന്റെ കോളേജിൽ... ഒന്നാം സെമസ്റ്റർ റിസൾട്ട്‌ വന്നു... എന്നിട്ടിത് വരെ അവൾ പറഞ്ഞില്ലല്ലോ.. എട്ട് നിലയിൽ 3gക്കാണും.... " വല്യേട്ടൻ പാടും പാടി അടുക്കളയിൽ കാല് കുതിയതെ ദേ പോവുന്നു... അമ്മാ പിടിച്ചോണേ.... എന്നും പറഞ്ഞു ചുമരിൽ കാല് വെച്ച് സ്റ്റക്ക് ആയി..അല്ലേൽ സംഗതി ക്ടിം 😜😜😜... എന്താടാ ചെക്കാ.. നിനക്ക് നിലത്തൂടെ നടക്കാൻ വയ്യാഞ്ഞിട്ടാണോ ഒഴുകി വരുന്നേ... വല്യേട്ടൻ ഭൂമിയിൽ തൊട്ടതും അമ്മ ചോദിച്ചു.. പൊന്നു ചേച്ചി തിരിഞ്ഞു നിന്ന് ചിരിക്കുവാണ്... കണ്ടാൽ പിന്നെ അത് മതി.. അപ്പൊ അടുക്കളയിൽ വെള്ളം ഒഴിച്ചു എന്നേ കൊല്ലാൻ നോക്കിയതിനു ഒന്നും ഇല്ല്യാ.. ഞാൻ ഇങ്ങനെ വന്നതിനാണ് കുഴപ്പം.. ഞാൻ എങ്ങാനും ചത്തിരുന്നേൽ വിലപ്പെട്ട ഞാൻ അമ്മക്ക് നഷ്ടം ആയേനെ.. വല്യേട്ടൻ പറയാൻ വന്ന കാര്യം വിട്ടു കൊണ്ട് sp (സ്വയം പൊക്കി ) ആവാൻ തുടങ്ങി.. ഇത്‌ പറയാൻ ആണോ നീ വെള്ളത്തിൽ ചവിട്ടി ഇങ്ങനെ തുഴഞ്ഞു വന്നത്.. അമ്മ കാര്യത്തിലേക്ക് കടന്നു..

ആ... അതല്ല അമ്മേ.. അമ്മ രണ്ടാമത്തെ മകളോട് ചോദിക്ക് റിസൾട്ട്‌ വന്നിട്ട് എന്തെ പറയാഞ്ഞതെന്ന്... വല്യേട്ടൻ ഊരക്ക് കൈ കൊടുത്ത് എണീറ്റ് കൊണ്ട് പറഞ്ഞു.. (അടപടലം എണ്ണത്തോണിയിൽ കിടക്കാനായി എന്നിട്ടും ഒറ്റു കൊടുക്കാൻ നല്ല ഉസാർ ആണ് 😒) പാറുവിന്റെ റിസൾട്ട്‌ വന്നോ... ചിരി നിർത്തി പൊന്നു ചേച്ചി തിരിഞ്ഞു... ഭർത്താവ് ഇവിടെ മരണ അടുക്കളയിൽ മല്ലിട്ട് കിടന്നപ്പോൾ തിരിഞ്ഞു നോക്കാത്ത നീയാണ് ഇപ്പോൾ ചകോദരിയുടെ മാർക്ക് ചോദിക്കാൻ വന്നേക്കുന്നെ.. ഈഹ്... വല്യേട്ടൻ ഊര വീതനമേൽ ചാരി വെച്ചു.. അത് ചിലപ്പോൾ അവള് പോലും നോക്കി കാണില്ല... അല്ലേൽ അവൾ പറയേണ്ടതാ.. ചിലപ്പോൾ രാത്രി ആവും വന്നിട്ടുണ്ടാവുക.. അമ്മ പുട്ട് കുത്തുന്നതിനിടയിൽ പറഞ്ഞു.. ഇന്നലെ രാവിലെ വന്നതാണ് റിസൾട്ട്‌.. അമ്മ ഇവിടെ പുട്ടും കുത്തി നിന്നോ.. വല്യേട്ടൻ ഒന്ന് കൂടി മൂട്ടി.. പുട്ടല്ലാതെ പിന്നെ ദോശ കുത്താൻ പറ്റുമോ... അമ്മ ഗോൾ അടിച്ചു.. വല്യേട്ടൻ പിന്നേ 4g😝😝😝.... ആ എന്നേ ട്രോളി അവിടെ ഇരുന്നോ.. മരുമകളുടെ റിസൾട്ട്‌ അറിയാത്ത ഏക വീട്ടുകാര്.. ആ വരുണും ഉണ്ടല്ലോ താളത്തിന് തുള്ളാൻ... വല്യേട്ടൻ രണ്ട് പേരെയും നോക്കി പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി.. എടാ ഏതായാലും നീ കത്തിക്കുവല്ലേ ഈ പുകഞ്ഞ അടുപ്പ് കൂടി കത്തിച്ചിട്ട് പോടാ... അമ്മ പിന്നേം 😎😎.... ***💕 ഡൈനിങ്ങ് ടേബിളിൽ എല്ലാവരും നിരന്നു ഇരുന്നപ്പോഴേക്കും വല്യേട്ടൻ അച്ഛനെ തട്ടാൻ തുടങ്ങി... അപ്പൊ അവിടെയും ചെന്ന് മൂട്ടി കൊടുത്തിട്ടുണ്ടെന്ന് സാരം...

ആ മോളെ നിന്റെ റിസൾട്ട്‌ വന്നോ... അച്ഛൻ തുടക്കം കുറിച്ചു.. ആ വന്നു അച്ഛേ.. ഇന്നലെ രാവിലെ വന്നു... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.. കണ്ടോ കണ്ടോ.. ഞാൻ പറഞ്ഞിട്ട് നിങ്ങൾ വിശ്വസിച്ചില്ലലോ... ഇപ്പോൾ എന്തായി.. വല്യേട്ടൻ അമ്മയോട് കണ്ണ് കാട്ടി.. ആഹാ ഇന്നലെ വന്നോ.. എന്നിട്ട് എന്തെ പറയാഞ്ഞേ... അമ്മ നീരസത്തോടെ ചോദിച്ചു... എങ്ങനെ പറയാൻ ആണ്.. വല്ല സബ്ജെക്ടിലും പൊട്ടിക്കാണും. അല്ലേൽ പറയാതിരിക്കുമോ.. വല്യേട്ടൻ പുട്ട് കേറ്റി കൊണ്ട് പറഞ്ഞു... അതല്ല അമ്മേ.. ഇന്നലെ വന്നപ്പോഴേ വല്യേട്ടൻ ഭയങ്കര സങ്കടത്തിൽ ആയിരുന്നല്ലോ കല്യാണത്തിന്റെ കാര്യം പറഞ്ഞു.. അതും പറഞ്ഞു പാറു വല്യേട്ടനെ നോക്കി... അയ്യോ ഓർമിപ്പിക്കല്ലേ പാറുവേ... എന്ന എക്സ്പ്രെഷൻ ഇട്ടു വല്യേട്ടൻ വാവയെ നോക്കി.. അവിടെ പുട്ടും സാമ്പാറും മട മടാന്ന് കേറ്റി കൊണ്ടിരിക്കുവാ.. അപ്പൊ അതൊക്കെ കഴിഞ്ഞു ഒന്ന് റിലാക്സ് ആയിക്കോട്ടെ എന്ന് വെച്ചു... വരുണേട്ടൻ ഇന്നലെ പറഞ്ഞതാ ഇന്ന് പറയണം എന്ന്... അതും പറഞ്ഞു പാറു അച്ഛനെയും അമ്മയെയും നോക്കി... അതും ഇതും തമ്മിൽ എന്താ ബന്ധം... ആ മാർക്ക് പോരട്ടെ... വല്യേട്ടൻ വീണ്ടും.... അമ്മാ... അച്ഛേ... പാറു വിളിച്ചു... സാരമില്ല മോളെ ഡിഗ്രി ആവുമ്പോൾ ചിലപ്പോൾ തോറ്റെന്നു ഇരിക്കും.. അത് നമുക്ക് അടുത്ത വട്ടം നേരെ ആക്കാം... അച്ഛൻ പാറുവിനെ നോക്കിക്കൊണ്ട് പറഞ്ഞു.. ബെസ്റ്റ് ഫാമിലി.. 🙄.. ഫസ്റ്റ് സെമിൽ ഒരു വിഷയത്തിന് മാർക്ക് കുറഞ്ഞതിന് പുളി വടി കൊണ്ട് പിന്നാലെ ഓടിട്ടടിച്ച ആളാണ് ഈ പറയുന്നത്... ഹിറ്റ്ലർ ഒക്കെ എന്ത്... വല്യേട്ടൻ ആ സുന്ദര അസുലഭ പുളകിത നിമിഷം ഒന്ന് ആലോചിച്ചു... പിന്നെ ഒന്ന് വിറച്ചു കൊണ്ട് നോർമലിലേക്ക് വന്നു.. വെറുതെ എന്തിനാ... 🤪

അച്ഛേ തോറ്റിട്ടില്ല... 97% മാർക്ക് ഉണ്ട്... പാറു സന്തോഷത്തോടെ പറഞ്ഞു.. ആണോ.. ഇവൻ പറഞ്ഞപ്പോൾ ഞാൻ കരുതി.. ഈ ചെക്കൻ... എന്നും പറഞ്ഞു അച്ഛൻ പാറുവിനെ തലോടി... വല്യേട്ടൻ ഞെട്ടി കൊണ്ട് പാറുവിനെ ഒന്നാകെ ഒന്ന് നോക്കി... എന്നാലും ഈ എന്നോട്... അമ്മാ പുട്ട്... വല്യേട്ടൻ രോധനം കൊണ്ട് പറഞ്ഞു.. ഓ അവള് കഴിക്കട്ടെ ഡാ... ഒന്നും തിന്നില്ല.. ഉറക്കം കളഞ്ഞു പഠിച്ചു കാര്യം ഉണ്ടായല്ലോ.. വിശ്വേട്ടാ വരുമ്പോൾ കുറച്ച് ബദാമും അണ്ടിപരിപ്പും ഒക്കെ വാങ്ങണേ.... രണ്ട് കഷ്ണം പുട്ട് എടുത്ത് പാറുവിന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊണ്ട് വീണാമ്മ പറഞ്ഞു... ഓഹ് നമുക്കൊക്കെ പണ്ട് റൈസ് സൂപ്പ്....(ഓർമ ഉണ്ടല്ലോ അല്ലേ നമ്മുടെ കഞ്ഞി വെള്ളം, 😁😁) വല്യേട്ടൻ കൈ നക്കി തുടച്ചു കൊണ്ട് ഓർത്തു.. വല്യേട്ടന്റെ കണ്ണ് പുട്ടിലേക്ക് ആണെന്ന് കണ്ടതും പാറു ആരും കാണാതെ ആതുവിന് പാസ്സ് ചെയ്ത് വല്യേട്ടന്റെ പ്ലേറ്റിലേക്ക് എത്തിച്ചു കൊടുത്തു... പൂനിലാവ് ഉദിച്ച പോലെ വല്യേട്ടൻ പാറുവിനെ ഒന്ന് നോക്കി.. കഴിച്ചോ.. പാറു ചുണ്ടനക്കി പറഞ്ഞു.. ക്രൈം പാർട്ണറെ... അണ്ടി പരിപ്പും ബദാമ്മും കൂടി ഇങ്ങനെ തരണേ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... പാറു ഒന്ന് തലയാട്ടി... ഇന്നാ എന്നേ പഠിപ്പിച്ചതല്ലേ ഉറക്കം കളഞ്ഞു... വരുണിന്റെ പ്ലേറ്റിലേക്ക് പുട്ട് എടുത്തിട്ട് പാറു പ്ലേറ്റും എടുത്ത് ഓടി... അല്ലേൽ വീണാമ്മ പിടിച്ചു തീറ്റിക്കും.. 😝 **💕

ഇന്നലെ നല്ല രസം ആയിരുന്നു.. രണ്ട് രണ്ടര വരെ സംസാരിച്ചു.. കൂട്ടത്തിൽ ഒരു ഉമ്മയും വേടിച്ചു... സന്തോഷം കൊണ്ട് ഒരു പാട്ട് പാടിയതാ ഓഹ് മുടി കുരുങ്ങി അത് കൊളായി.. ഇന്നലെ നടന്ന ഓരോ കാര്യങ്ങൾ പറയുവായിരുന്നു ദേവു... പാറു മൂളി മൂളി കേൾക്കുന്നുണ്ട്.... എടി കോപ്പേ നീ വല്ലതും കേൾക്കുന്നുണ്ടോ... ദേവു ദേഷ്യം കൊണ്ട് ചോദിച്ചു.. ആടി കോപ്പേ.. ഞാൻ അതല്ലേ മൂളി കേൾക്കുന്നേ... പാറു ദേവുവിനെ നോക്കി.. ആ വരുന്നുണ്ട് തുപ്പൽ തെറുപ്പി...... ജനലിലൂടെ നോക്കിക്കൊണ്ട് ദേവു പറഞ്ഞു.. ഫസ്റ്റ് പീരിയഡ് തന്നെ വിക്രമൻ സാർ ആയിരുന്നു... ഇന്നലെ റിസൾട്ട്‌ വന്നു ലെ.. ഞാൻ ഇന്നലെ ലീവ് ആയത് കാരണം ഒന്നും അറിയാൻ പറ്റിയില്ല... 100 % വിജയം ഉണ്ടെന്നൊക്കെ കേട്ടു... ആർക്കൊക്കെ ആണ് 90 എബോവ്... ക്ലാസ്സിൽ കാല്കുത്തിയതേ വിക്രമൻ സാർ ചോദിച്ചു... പിള്ളേരെല്ലാം എണീറ്റ് നിന്നു... കൂട്ടത്തിൽ ഞെളിഞ്ഞു ദേവുവും... വിക്രമൻ സാറിന് ഒരു പുഞ്യനം ആയിരുന്നല്ലോ ദേവുവിനോട്.... ഇന്നത്തോടെ കന്നാസ് വിളി നിർത്തിപ്പിച്ചു പഠിപ്പി എന്നുള്ള പേര് ഞാൻ വാങ്ങിപ്പിക്കും (ദേവുവിന്റെ ആത്മ ) എന്റെ കന്നാസെ നീയും വാങ്ങിയോ എബോവ് 90.... ദേവുവിന്റെ അടുത്തേക്ക് വന്നതേ ഇളിച്ചു കൊണ്ട് വിക്രമൻ സാർ ചോദിച്ചു.. എന്ത് കേൾക്കേണ്ടെന്ന് വിചാരിച്ചോ അത് തന്നെ കേട്ടു... ദേവു തിരിച്ചും ഒന്നിളിച്ചു കൊടുത്തു... 90 ഉണ്ടാവും മാർക്ക്‌. അതാണ് ഇങ്ങനെ ഞെളിഞ്ഞു നിൽക്കുന്നെ ലെ.. ലാസ്റ്റ് ഇങ്ങോട്ട് വരാം...

ഒരു ആക്കിയ ചിരി ചിരിച്ചു വിക്രമൻ സാർ കുറച്ച് ബാക്കിലോട്ട് മാറി നിന്നു... ദേവു പല്ലൊക്കെ ഒന്ന് അമർത്തി കടിച്ചു... ക്ടിം... ആരാ ക്ലാസ്സ്‌ ടോപ്... വിക്രമൻ സാർ ബാക്കിലേക്ക് കൈ കെട്ടി കൊണ്ട് ചോദിച്ചു.. ജാൻകി ആണ് സാർ.. 97% ഉണ്ട് ദേവു ആവേശത്തോടെ പറഞ്ഞു... ഓഹോ.. കൺഗ്രാറ്റ്സ് ജാൻകി... അല്ല കടലാസിന് ആ മാർക്ക് ഉണ്ടേൽ കന്നാസിന് ഇങ്ങനെ ഉണ്ട് മാർക്ക്... വിക്രമൻ സാർ ദേവുവിനെ വിടാൻ ഉള്ള ഉദ്ദേശം ഇല്ല്യാ.. ദേ പിന്നേം കന്നാസ്.. എന്റെ മാർക്ക് കേട്ടാലെങ്കിലും കന്നാസ് മാറ്റിയിട്ട് പഠിപ്പി ആക്കിയാൽ മതിയായിരുന്നു... പിന്നേം ദേവു ആത്മിച്ചു... എനിക്കോ.. എനിക്കില്ലേ 94% മാർക്ക് ഉണ്ട്... ദേവു വിക്രമൻ സാറിനെ പാളി നോക്കി... മനസ്സിൽ പഠിപ്പി വിളി ആണ് ലക്ഷ്യം... വാട്ട്‌. 😲😲 വിക്രമൻ സാർ ഞെട്ടി കൊണ്ട് ചോദിച്ചു.. വട്ടൊന്നും ഇല്ല്യാ നോർമൽ ആയിട്ട് 94%... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു.. അപ്പോഴേക്കും ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങിയിരുന്നു... വിക്രമൻ സാർ പ്ലിങ്ങിയോ എന്നൊരു ഡൌട്ട്.. മൂപ്പര് കൂടുതൽ ഒന്നും ചോദിക്കാതെ ബാക്കി ഉള്ളവരുടെ മാർക്ക് ചോദിച്ചു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.. പഠിപ്പി എന്ന വിളി കേൾക്കും എന്ന് വിചാരിച്ച ദേവു വെസ്റ്റഡ് 😎..... **💕 നാറി നാശകോശം ആയി.... വല്യേട്ടൻ വീട്ടിലേക്ക് കയറി വന്നതേ പറഞ്ഞു.. അതെന്തേ വല്യേട്ടൻ ചാകണത്തിൽ ചവിട്ടിയോ... ആതു വല്യേട്ടന്റെ കാലിലേക്ക് നോട്ടം എറിഞ്ഞു... ചാകണമോ.. ഞാൻ ചാവൂല... വേണേൽ നീ ചത്തോ.. ലെ വല്യേട്ടൻ... ഓ.. ആതുവേച്ചി ഉദ്ദേശിച്ചത് ചാണകം ആണ് വല്യേട്ടാ..

അക്ഷരം ഒന്ന് മാറി പോയതാ.. മിച്ചർ വായിലേക്ക് ഇട്ടു കൊണ്ട് പാറു പറഞ്ഞു.. ഓ ഇത്‌ അമേരിക്കൻ പ്രോഡക്റ്റ് ആണെന്ന് പറയാം.. ഇതിനെ ഞാൻ എന്ത് വിളിക്കും.. ഷൂവും അഴിച്ചു ആടി പാടി വരുന്ന വാവയെ നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അത് വൃന്ദാവനം പ്രോഡക്റ്റ് എന്തെ കുഴപ്പം ഉണ്ടോ... അച്ഛൻ രംഗത്തേക്ക് പ്രവേശിച്ചു.. ഓഹ്... അച്ഛൻ എന്തിനാ എന്നേ ഇവളുടെ സ്കൂളിലേക്ക് പറഞ്ഞയച്ചത് വല്യേട്ടൻ സ്റ്റൂൾ വലിച്ചിട്ട് ഇരുന്ന് പാറുവിന്റെ മിച്ചറിൽ കയ്യിട്ട് കൊണ്ട് ചോദിച്ചു.. അതിന് ഞാൻ അല്ലല്ലോ നിന്നോട് പോവാൻ പറഞ്ഞെ.. സ്കൂളിൽ നിന്ന് ടീച്ചർ വിളിച്ചപ്പോൾ പോവാൻ നിന്ന എന്നോട് നീയല്ലേ ഞാൻ പോവാം എന്ന് പറഞ്ഞത്.. അച്ഛൻ നൈസ് ആയിട്ട് വല്യേട്ടനെ താങ്ങി.. അച്ഛനെ പറഞ്ഞയച്ചാൽ മതിയായിരുന്നു.. ഇതിപ്പോ ഞാൻ ആകെ ശോ.. വല്യേട്ടൻ തലക്കും കൈ കൊടുത്തിരുന്നു.. എന്താടാ കാര്യം എന്താ... നീ ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ.. അമ്മ കാര്യത്തിലേക്ക് കടന്നു.. ഞാൻ എന്ത് പറയാൻ പുന്നാര മോളതാ നിൽക്കുന്നു.. ഊട്ടി കൊടുക്ക്.. വാവയെ നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ശ്ശെടാ കാര്യം പറയ് വല്യേട്ടാ.. വരുണും ഇടപ്പെട്ടു.. വാവ ആണേൽ ബാഗ് പോലും ഊരാതെ എല്ലാവർക്കും ഇളിച്ചു കൊടുക്കുന്നു... എന്റെ വരുണെ ഇവളുടെ സ്കൂളിൽ നിന്ന് വിളിച്ചപ്പോൾ ഓടി പിടഞ്ഞു പോയതാ ഞാൻ.. ചെന്നപ്പോൾ ഇവളതാ ക്ലാസ്സിന് വെളിയിൽ നിൽക്കുന്നെന്നെ... വല്യേട്ടൻ പറഞ്ഞു വാവയെ നോക്കി.. എന്തിന്... പാറു ഇടയിൽ കയറി... അതല്ലേ പറയാൻ പോവുന്നെ.. ഗണ്ണിൽ കേറി ഷോട്ട് വെക്കല്ലേ... വല്യേട്ടൻ പാറുവിനെ നോക്കി... ക്ലാസ്സിൽ കേറി ടീച്ചറോട് കാര്യം അന്വേഷിച്ചപ്പോൾ എന്താ !!! എന്താ !!എന്താ !! എന്താ !!

കുറെ എന്തെകൾ കാറ്റിൽ പറന്നു വന്നു.. ഇവൾക്കെല്ലാ വിഷയത്തിലും മൂന്നാം സ്ഥാനം.. അതും പറഞ്ഞു വീണ്ടും വല്യേട്ടൻ ലുക്കൽ ടു വാവ.. അവിടെ സെയിം എക്സ്പ്രെഷൻ ഇളി... ഓ മൂന്നാം സ്ഥാനം അല്ലേ.. അടുത്ത എക്സമിനു അവള് ഒന്നാം സ്ഥാനം വാങ്ങിക്കോളും.. അല്ലേ വാവേ.. വരുൺ വാവയെ ചേർത്ത് പിടിച്ചു.. വാവ ഒന്ന് തലയാട്ടി... ഓ വാങ്ങും വാങ്ങും.... ഞാൻ പറഞ്ഞ മൂന്നാം സ്ഥാനം ലാസ്റ്റിൽ നിന്നാണ്.... അതും55 കുട്ടികളിൽ 53 മത്തെ സ്ഥാനം... ഇങ്ങനെ പോയാൽ മിക്കവാറും ഇവള് 55മത്തെ സ്ഥാനം തട്ടിയെടുക്കും... വല്യേട്ടൻ കെറുവിച്ചു കൊണ്ട് പറഞ്ഞു... വരുൺ വാവയെ ചേർത്ത് പിടിച്ച കൈ ഒന്ന് അയച്ച് വാവയെ ദയനീയമായൊന്നു നോക്കി.. ചുമ്മാ പറയുവാ... ഇളിച്ചു കൊണ്ട് വാവ പറഞ്ഞു... നീയെന്താ നിന്റെ വല്യേട്ടന് പഠിക്കുവാണോ..ഏഹ്... ഇവനായിരുന്നു ഇങ്ങനെ ഓരോ എക്സാം കഴിയുമ്പോഴും കുറഞ്ഞു കുറഞ്ഞു വരും.. അമ്മ കണ്ണുരുട്ടി.. അപ്പോഴും റോൾ മോഡൽ ഈ ഞ്യാൻ... വല്യേട്ടൻ പ്ലിങ്ങി കൊണ്ട് അമ്മയെ ഒന്ന് നോക്കി.. അച്ഛൻ ഒന്നും മിണ്ടാതെ ഇരിക്കുന്നു.. എന്താ മിണ്ടാതെ ഇരിക്കുന്നെ.. ആ കേശുവിനു ഒന്നാം സ്ഥാനം ആണ്... എന്ത് നല്ല ചെക്കനാ.. ഇവള് അവന്റെ കൂടെ കൂടി അവനെ ചീത്ത ആക്കും.. വല്യേട്ടൻ വാവയെ വറുത്തെടുക്കാൻ ഉള്ള ശ്രമത്തിൽ ആണ്.. അവനു ഫസ്റ്റ് എന്ന് പറയുന്നത് 55മത്തെ സ്ഥാനം ആണോ അരുണേ.. അച്ഛന് ഡൌട്ട്.. അല്ല അച്ഛാ ഒന്നാം സ്ഥാനം.. ഓഹ്... ഇവളിങ്ങനെ കെ ഇ എസ് യൂ കേശു എന്നും പറഞ്ഞു നടക്കട്ടെ.. മ്ഹ...

എന്നും പറഞ്ഞു വല്യേട്ടൻ എസ്‌കേപ്പ്.. അല്ലേൽ എല്ലാം കൂടി വല്യേട്ടന്റെ തലയിലേക്ക് കമിഴ്ത്തും എന്ന് മൂപ്പർക്ക് അറിയാം.. ഒരാള് ഒന്നാം സ്ഥാനം വാങ്ങിയപ്പോൾ ഒരാള് എങ്ങനെ ലാസ്റ്റ് വാങ്ങാം എന്ന് പഠിക്കുവാ... എന്നും പറഞ്ഞു അച്ഛനും പോയി... അമ്മ വടിയെടുക്കാൻ തുടങ്ങിയതും പൊന്നു വാവയെയും പെറുക്കി എടുത്ത് ഓടി... പിന്നാലെ വാല് പോലെ പാറുവും ആതുവും... **💕 രാത്രി 10 മണി സമയം.. പുറത്തേക്കുള്ള ലൈറ്റ് അണച്ചു.. വീട്ടിലെ ലൈറ്റും അണച്ചു... ഹാളിൽ വീട്ടിലെ അംഗങ്ങൾ നിരന്നിരിക്കുന്നു.... ടീവിയിലെ വെളിച്ചം മാത്രം... അന്യൻ മൂവി കണ്ടുകൊണ്ടിരിക്കുവാണ്‌ എല്ലാവരും.. ഒത്ത ബാക്കിൽ വല്യേട്ടൻ കൊറിച്ചു കൊണ്ടിരിക്കുന്നു.. സിനിമ തിയേറ്ററിൽ ആണെന്നാ വിചാരം.. ഓഹ് എന്തൊരു അഭിനയം ആണല്ലേ.. ഞാൻ ആണേൽ ഒന്നും കൂടി വിജയിപ്പിച്ചേനെ... അച്ഛന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ടാണ് വല്യേട്ടന്റെ തള്ളൽ.. വീട്ടിലെ സ്വാഭാവികം ഇന്ന് പുട്ട് ആയിരുന്നല്ലോ... വീട്ടിലെ ഏറ്റവും ഇളയ കുട്ടി ആണേ... ഷോക്കടിപ്പിച്ചാൽ പോലും അഭിനയം വരാത്ത നീ ഒക്കെ ആണ് അഭിനയിക്കാൻ പോവുന്നത്.. ഈഹ്... അച്ഛൻ വീണ്ടും വല്യേട്ടനെ തളർത്തി... അത് ശെരിയാ അച്ഛനെ പോലെ അഭിനയിക്കാന് ഓഹ് .. ഇപ്പോഴും അഭിനയിച്ചു തകർക്കുവല്ലേ കുട വയറും വെച്ച്.. വല്യേട്ടനും വിട്ടു കൊടുത്തില്ല... അന്ത അഞ്ച് കൊലയും പണ്ണത് നാൻ അല്ലേയ്.. ആണ്.. (മൂവി ഡയലോഗ് ) ഡയലോഡ് കേട്ട അച്ഛൻ പതിയെ വല്യേട്ടന്റെ പുറത്ത് കൈ വെച്ചതും....

വെച്ചത് മാത്രമേ ഓർമ ഉള്ളൂ വല്യേട്ടന്.... അയ്യോ.... അന്യൻ പിടിച്ചേ.. എന്നേക്കാൾ നല്ല തടി അച്ഛൻ ഉണ്ടേ.. ഞാൻ പാവാണേ... കയ്യിലുള്ള മിച്ചർ കാറ്റിലങ്ങനെ പറക്കുവാ.. വിക്രമിന്റെ പെട്ടെന്നുള്ള ഡയലോഗും അച്ഛന്റെ പിടുത്തവും കൂടി ആയപ്പോൾ വല്യേട്ടൻ അച്ഛന്റെ മുണ്ട് മാടി അതിൽ പതുങ്ങി ഇരുന്നു.... ഛെ.. അരുണേ.. ഇറങ്ങി പോടാ.. എടാ എണീറ്റ് പോവാൻ.. ഈ ചെക്കൻ.. അച്ഛൻ വല്യേട്ടനെ മാറ്റാൻ ഉള്ള ശ്രമത്തിൽ ആണ്.. ഞാൻ പോവൂല എനിക്കാരെങ്കിലും ഒരു പുതപ്പ് കൊണ്ട് വന്നു തായോ.. അയ്യോ.... അച്ഛാ ഒതുങ്ങി ഇരിക്ക്.. അച്ഛന്റെ രണ്ട് കാലിലും പിടുത്തം ഇട്ടു കൊണ്ട് വല്യേട്ടൻ ചീറി പൊളിച്ചു... ബാക്കി ഉള്ളവർ സിനിമ നിർത്തി വീട്ടിലെ കോമഡി കണ്ട് ചിരിക്കുവാണ്.. അച്ഛനും മകനും നിലത്ത് ഉരുണ്ടു കളിക്കുന്നു.. ഇങ്ങനെ ഒരു പേടിത്തൂറി.. വാവ ഒരു കൂസലും ഇല്ലാതെ റൂമിൽ പോയി ഒരു പുതപ്പെടുത്തു വല്യേട്ടന്റെ മേലിൽ കൊണ്ടിട്ടു... വല്യേട്ടൻ വാവയെ ഒന്ന് അടിമുടി നോക്കി... ന്നാലും അച്ഛന്റെ കാലിലെ പിടുത്തം വിട്ടിട്ടില്ല... അന്യൻ മാറി റെമോ ആയി വല്യേട്ടാ.. വരുൺ ടീവിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു...

എങ്ങനെ സാധിക്കുന്നെടാ നിനക്ക്.. വല്യേട്ടൻ വിറച്ചു കൊണ്ട് പുതപ്പിനുള്ളിലേക്ക് നൂണ് കയറി അച്ഛന്റെ മടിയിൽ കിടന്നു.. എന്നാലും പുതപ്പിനുള്ളിലൂടെ സിൽമ കാണുന്നുണ്ട് ട്ടോ.. നമ്മളെ ഒക്കെ പോലെ സ്ഥിരം പരിപാടി... പൊന്നുവിനെയും കെട്ടി പിടിച്ചു ഉറങ്ങേണ്ട ഞാൻ ആണ് ഇങ്ങനെ വിറച്ചു വിറച്ചു.. വല്യേട്ടൻ ഒന്ന് ആത്മിച്ചു... കുറച്ച് കഴിഞ്ഞിട്ടും പുള്ളിക്കാരന്റെ അനക്കം ഒന്നും കാണാനില്ല്യ.. സുഖ നിദ്രയിൽ ആണ്... കുറച്ച് കഴിഞ്ഞപ്പോൾ അച്ഛനും പതിയെ പതിയെ നിലത്തേക്ക് ചാഞ്ഞു... അമ്മ കൈ കുത്തി കണ്ട് കണ്ട് പതിയെ അച്ഛന്റെ നെഞ്ചത്തോട്ട്... വരുൺ പിന്നെ നേരത്തെ പൊന്നുവിന്റെ മടിയിൽ സ്ഥാനം പിടിച്ചിരുന്നു.. വരുണിന്റെ മടിയിൽ പാറു.. പാറുവിന്റെ മടിയിൽ ആതു.. ആതുവിന്റെ മടിയിൽ നിമ്മി ആന്റി.. അവരുടെ മടിയിൽ പ്രതാപ് അങ്കിൾ.. ചുരുക്കം പറഞ്ഞാൽ കണ്ണും മിഴിച്ചു അന്യൻ കാണുന്നത് വാവ മാത്രേ ഉള്ളൂ എന്ന്... ഈ ശുഷ്‌കാന്തി പഠിത്തത്തിൽ കാണിച്ചിരുന്നേൽ എന്നേ മടൽ വാങ്ങിയേനെ ... 🙄🙄...😬😬....💃💃 ........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story