നിന്നിലലിയാൻ: ഭാഗം 129

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ജാൻകി ആണത്രേ... ഇത്തിരി സ്നേഹത്തോടെ പാറുക്കുട്ട്യേ എന്ന് വിളിച്ചാൽ എന്താ പുളിക്കുമോ.. എന്തൊരു കൊരണ സ്വഭാവം ആണ്... വേറെ വല്ലവരും ആയി നോക്കണം എപ്പോഴേ പെട്ടിയും കിടക്കയും എടുത്ത് നാട് വിട്ടേനെ... കള്ള കാലൻ.. പാറു സ്റ്റെയർ കേറുമ്പോഴേ വരുണിനെ പറയാനുള്ളതെല്ലാം പറഞ്ഞിട്ടാണ് പോവുന്നത്... എന്താടി നിന്ന് പിറുപിറുക്കുന്നെ.. പറയാൻ ഉണ്ടേൽ മുഖത്ത് നോക്കി പറയെടി... പിറുപിറുത്തു വരുന്ന പാറുവിനെ നോക്കി വരുൺ ചോദിച്ചു.. എന്നാൽ പിന്നെ ഒരു വെറൈറ്റിക്ക് ഇരുന്ന് പിറുപിറുത്താലോ.. എങ്ങനെ ഉണ്ട്... അല്ല പിന്നെ.. വിളിച്ചത് എന്തിനാണെന്ന് പറയ്.. 😏 പാറു ഇത്തിരി പുച്ഛവും ഗമയും കൂട്ടിച്ചേർത്തു കൊണ്ട് ചോദിച്ചു.. ഇതെന്താടി... നിലത്തേക്ക് ചൂണ്ടി കൊണ്ട് വരുൺ ചോദിച്ചു.. അങ്ങനെ ഒക്കെ ചോദിച്ചാൽ റൂമിന്റെ ഫ്ലോർ അല്ലേ.. പാറു താഴേക്കും വരുണിനെയും മാറി മാറി നോക്കി...

ഫ്ലോറിൽ കിടക്കുന്നത് എന്താ എന്നാ ചോദിച്ചേ... പല്ല് കടിച്ചു കൊണ്ട് വരുൺ ചോദിച്ചു.. ഡ്രെസ്സല്ലേ.. നിങ്ങള് രാവിലെ വലിച്ച് വാരിയിട്ട നിങ്ങടെ പാന്റ് ഉണ്ട് ഷർട്ട് ഉണ്ട് t ഷർട്ട് ഉണ്ട് മുണ്ട് ഉണ്ട് പിന്നെ മറ്റു പല സാധനങ്ങളും ഉണ്ട്... 😁😁 പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... ഞാൻ ഇത്‌ മാത്രം അല്ലല്ലോ വലിച്ചു വാരിയിട്ടേ നിന്റെ ഡ്രെസ്സും ഉണ്ടായിരുന്നല്ലോ... എന്നിട്ട് അതൊക്കെ എവിടെ... വരുൺ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.. കണ്ട അണ്ടനും അടങ്ങോടനും ചെമ്മാനും ചെരുപ്പുകുത്തിയും ഒന്നും വരില്ലല്ലോ എടുത്ത് വെക്കാൻ.. അതുകൊണ്ട് ഞാൻ തന്നെ എന്റെ എടുത്ത് വെച്ചു.. ഇനി നിങ്ങടെ വേണേൽ എടുത്ത് വെച്ചോ.. എനിക്കൊന്നും വയ്യ... പാറു തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു... നിനക്ക് വയ്യേ.. വയ്യെന്ന്.. പാറുവിനെ പിടിച്ചു വലിച്ചു ചുമരിനോട് ചേർത്തു നിർത്തി കൊണ്ട് വരുൺ ചോദിച്ചു.. വയ്യ.. എനിക്ക് വയ്യ... നിങ്ങൾക്ക് എന്തും തോന്നുന്ന പോലെ ചെയ്യാം..

ഞാൻ എന്തിനാ വെറുതെ... ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നെ.. ഏഹ്.. പാറു കരഞ്ഞു കൊണ്ട് വരുണിനെ നോക്കി.. എനിക്ക് പറയാൻ സൗകര്യം ഇല്ല്യാ.. മര്യാദക്ക് ഇതെല്ലാം എടുത്ത് വെച്ചോ.. വരുൺ ദേഷ്യം കൊണ്ട് പാറുവിന്റെ കയ്യിൽ അമർത്തി പിടിച്ചു... നിങ്ങൾക്ക് പറയാൻ സൗകര്യം ഇല്ലേൽ എനിക്ക് എനിക്ക് ഇത്‌ എടുത്ത് വെക്കാനും സൗകര്യം ഇല്ല്യാ... അവിടെ കിടക്കട്ടെ... വരുണിനെ തള്ളി മാറ്റി കണ്ണ് തുടച്ചു കൊണ്ട് പാറു പുറത്തേക്ക് പോയി... ഛെ... ചൂടാവാണ്ടായിരുന്നു... ഇതിപ്പോ കയ്യീന്ന് പോയല്ലോ ദൈവേ... താഴേക്ക് പോവുന്ന പാറുവിനെ നോക്കി വരുൺ പറഞ്ഞു... ***💕 ഔച് എന്റെ കയ്യും പോയി.. കാര്യമായിട്ട് എന്തൊ പറ്റിയിട്ടുണ്ട്.. കണ്ട് പിടിക്കണം.... എന്നാലും മുറിവ് വേദന ഉണ്ടോ..

അറിയാതെ പറ്റിയതാണ് സോറി എന്നൊരു വാക്ക്.. ഏഹേ ☹️☹️..ഇയാളിത് എന്തിന്റെ ജന്മം ആണോ എന്തോ... ഡൈനിങ്ങ് ടേബിളിൽ കയ്യും കുത്തി നിന്ന് കൊണ്ടാണ് പാറുവിന്റെ ചിന്ത... എന്താണ് !!മുഖത്തൊരു കാർമേഘം മൂടി കിടക്കുന്നുണ്ടല്ലോ... പൊന്നു ചേച്ചി പാറുവിന്റെ മുഖം കണ്ട് ചോദിച്ചു.. ചായ ഞാൻ കുടിച്ചു ചേച്ച്യേ വല്യേട്ടന്റെ ... വിപരീതം ആയി പാറു ഉത്തരം പറഞ്ഞു.. നീയിതെന്തൊക്കെയാ പറയുന്നേ പാറു.. വരുൺ എവിടെ... പാറുവിനെ തോണ്ടി കൊണ്ട് പൊന്നു ചോദിച്ചു.. ആതുചേച്ചിയെ കിട്ടാൻ ആ റൂമിൽ പോയി നോക്കിയാൽ മതി അവിടെ ഫോണും പിടിച്ചു ഇരിക്കുന്നുണ്ടാവും... പാറു കസേര വലിച്ചിട്ട് അതിൽ ഇരുന്നു കൊണ്ട് പറഞ്ഞു... അതിന് ആതു എക്സമിനു പോയി വന്നില്ലല്ലോ പാറു.. ഡീ... പൊന്നു പിന്നേം തോണ്ടി വിളിച്ചു... എന്നോട് തുണി മടക്കി വെക്കാൻ പറഞ്ഞു ഞാൻ എനിക്ക് സൗകര്യം ഇല്ല്യാന്ന് പറഞ്ഞു അതാ ഉണ്ടായേ... പാറു പിന്നേം ഏതോ ലോകത്തിൽ.. പറഞ്ഞിട്ട് കാര്യം ഇല്ല്യാ ഏതോ മുന്തിയ ഇനം ആണ്...

പാറുവിനെ നോക്കി പറഞ്ഞു കൊണ്ട് പൊന്നു അകത്തേക്ക് പോവാൻ നിന്നു.. എന്താടി ഒറ്റക്ക് നിന്ന് പിറുപിറുക്കുന്നെ... പൊന്നുവിന്റെ വരവ് കണ്ട് വല്യേട്ടൻ ചോദിച്ചു.. ചായ കുടിച്ചു.. ആതു ഫോണും പിടിച്ചു ഇരിപ്പുണ്ട് റൂമിൽ... തുണി മടക്കി വെക്കാൻ സൗകര്യം ഇല്ല്യാന്ന് പറഞ്ഞു.. എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ.. വല്യേട്ടനെ തോണ്ടി പറഞ്ഞു കൊണ്ട് പൊന്നുച്ചേച്ചി വിരൽ കൊണ്ട് ആക്ഷൻ കാണിച്ച് അകത്തേക്ക് പോയി... എന്തോന്നിത്.. ആ പോക്ക് അത്ര പന്തി അല്ലല്ലോ.. വല്യേട്ടൻ സ്വയം പറഞ്ഞു പൊന്നുവിനെ നിരീക്ഷിച്ചു പാറുവിന്റെ അടുത്തേക്ക് ചെന്നു.. എന്താ നിന്റെ ചേച്ചിക്ക് പറ്റിയെ.. കോച്ചു വാതം പിടിച്ചവരെ പോലെ കയ്യോണ്ട് ആക്ഷൻ ഒക്കെ കാട്ടി പോവുന്നു... വല്യേട്ടൻ പൊന്നുവിനെ നോക്കിക്കൊണ്ട് ചോദിച്ചു... ആ വല്യേട്ടൻ വന്നോ.. ഇരിക്ക് ഞാൻ ചായ എടുക്കാം... എന്ന് പറഞ്ഞു പാറു എഴുന്നേറ്റ് പോയി..

ആ ബെസ്റ്റ്.. ഇപ്പോഴല്ലേ മനസിലായെ ഇവരുടെ മൊത്തത്തിലുള്ള ഫിലമെന്റ് അടിച്ചു പോയെന്ന്... അങ്ങനെ വരട്ടെ.... എന്നും പറഞ്ഞു വല്യേട്ടൻ പൊന്നു പോയ വഴിയേ പോയി... ***💕 ഡൈനിങ്ങ് ടേബിളിൽ നിന്ന് ചായ തരാം എന്ന് പറഞ്ഞു മുങ്ങിയ പാറു പൊങ്ങിയത് സ്വന്തം റൂമിൽ ആണ്... ഛെ കിടക്കയിൽ നിവർന്നങ്ങു കിടക്കുവാ.. ഒന്ന് പോയിരുന്നേൽ കാര്യം എന്താണെന്ന് നോക്കാമായിരുന്നു... പുറത്ത് നിന്ന് തല മാത്രം ഉള്ളിലേക്ക് ഇട്ടു കൊണ്ട് പാറു ആലോചിച്ചു... പാറു തിങ്ക് തിങ്ക്.. നിന്നെക്കൊണ്ട് പറ്റും.. പാറു സ്വയം മോട്ടിവേറ്റ് ചെയ്ത് പതിയെ അകത്തേക്ക് കയറി... പാറു വരുന്നത് കണ്ടതെ ലാപ്പിൽ നോക്കുവാണെന്ന വ്യാജേന കാലൻ പാറുവിനെ സൂം ചെയ്യാൻ തുടങ്ങി.. രാവിലെ മുതൽ വഴക്ക് ആയിരുന്നല്ലോ.. സ്വാഭാവികം.. പാറു കുറച്ച് നേരം അവിടെ തട്ടിയും മുട്ടിയും നിന്ന് കബോർഡിന്റെയും റൂമിന്റെയും ചന്തം ഒക്കെ നോക്കി നിന്ന് വരുണിനെ ഫോക്കസ് ചെയ്യുവാണ്...

കാലൻ പോണില്ല എന്ന് കണ്ടതും പാറു താഴെ കിടക്കുന്ന ഡ്രസ്സ്‌ എല്ലാം വാരി കൂട്ടി ബെഡിൽ കൊണ്ട് പോയി ഇട്ടു... വലിച്ചു വാരി ഇടാൻ എല്ലാവർക്കും എളുപ്പം ആണ്.. കാര്യം ഇല്ലാതെ ദേഷ്യപ്പെടാനും... ഇങ്ങനെ ഓരോന്ന്... പാറു വരുണിനെ പാളി നോക്കിക്കൊണ്ട് ഡ്രസ്സ്‌ മടക്കി വെക്കാൻ തുടങ്ങി... വരുൺ ആണേൽ മുഖത്ത് പുച്ഛം വരുത്തി ലാപ്പിൽ തന്നെ കണ്ണും നട്ടിരുന്നു.. ഇതൊക്കെ കൂടി കുത്തി തിരുകി വെക്കുവാ വേണ്ടത്... കണ്ണും നട്ടിരിക്കാൻ അവിടെ പെറ്റ് കിടക്കുന്നുണ്ടോ.. വരുൺ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടതും പാറു പിന്നേം തുടർന്നു... ഒന്ന് മിണ്ടാതെ ഇരിക്കുമോ.. ചെവിക്ക് ഒരു സ്വര്യം തരാതെ കലപില കലപിലാന്ന്.. ഓഹ്.. വരുൺ രണ്ട് കൈ കൊണ്ടും ചെവി പൊത്തി പിടിച്ചു കൊണ്ട് അലറി... ആന അലറലോടലറൽ... ഞാൻ സംസാരിക്കും.. എന്റെ വായ എന്റെ തൊണ്ട എന്റെ നാവ് എന്റേം കൂടി റൂം...

പാറു മടക്കിയ തുണി വലിച്ചു വാരി ഇട്ടു കൊണ്ട് പറഞ്ഞു... ചെവി മറ്റുള്ളവരുടെ കൂടി ആണെന്ന് ഓർക്കണം... വരുൺ ദേഷ്യത്തോടെ പറഞ്ഞു... അപ്പൊ നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ വേദനിപ്പിക്കുന്നത് മറ്റുള്ളവരെ കൂടി ആണെന്ന് മനസിലാക്കണം.. അല്ല പിന്നെ... പാറുവും വിട്ടു കൊടുത്തില്ല... എനിക്ക് വയ്യ നിന്നോട് തർക്കിക്കാൻ.. എന്നും പറഞ്ഞു ലാപ്പും എടുത്ത് വരുൺ റൂമിൽ നിന്ന് പോയി... ഓഹ് ഇപ്പോഴെങ്കിലും ഒരു നല്ല ബുദ്ധി തോന്നിപ്പിച്ചല്ലോ.. എവിടെ കാലന്റെ ഫോൺ.. രണ്ട് ചാട്ടവും ചാടി പാറു ഫോൺ തിരയാൻ തുടങ്ങി... ഓഹ് ഇവിടെ കിടക്കുവായിരുന്നോ കൊച്ചു കള്ളൻ.... തലയിണയുടെ അടിയിൽ നിന്ന് ഫോൺ കയ്യിലെടുത്തു കൊണ്ട് പാറു പറഞ്ഞു... വാട്സ്ആപ്പിലെ ചാറ്റ് ലിസ്റ്റിൽ അശ്വതിയുടെ പേര് കണ്ടതും പാറുവിന്റെ ഹൃദയം എന്തെന്നില്ലാതെ മിടിക്കാൻ തുടങ്ങി... അവസാനമായി വരുൺ ആണ് ചാറ്റ് നിർത്തിയേക്കുന്നത് അതും ആൻഗ്രി ഇമോജി...

എന്താണെന്ന് അറിയാനുള്ള വ്യഗ്രത കൊണ്ട് പാറു വേഗം ചാറ്റ് തുറന്നു നോക്കി.. ഐവ നല്ല ഒന്നാന്തരം തെറികൾ. ഇതിനെ ഒക്കെയാണ് പച്ചക്ക് പറയുക എന്ന് പറയുന്നേ.. ഓഹ് ഞാൻ കേൾക്കാത്ത തെറികൾ ഒക്കേ ഉണ്ടല്ലോ.. പാറു മേലേക്ക് സ്ക്രോൾ ചെയ്ത് കൊണ്ട് സ്വയം പറഞ്ഞു... മേലെ ഉള്ള പിക്കിൽ കണ്ണുടക്കിയതും പാറു ഒരു നിമിഷം സ്റ്റക്ക് ആയി നിന്നു.... ഒന്നൂടി സൂക്ഷിച്ചു നോക്കി.. കാലൻ തന്നെ...."വിത്ത്‌ മൈ സ്വീറ്റ് കാലൻ "ക്യാപ്ഷൻ കണ്ടില്ലേ... പാറുവിന്റെ ചുണ്ട് വിറ കൊണ്ടു....എന്നാലും ഇവൾക്കെങ്ങനെ കാലൻ എന്ന പേര് കിട്ടിയേ🤔🤔... ഞൊടിയിടയിൽ വേഗം അത് തന്റെ ഫോണിലേക്ക് സെന്റ് ചെയ്ത് ഡിലീറ്റ് അടിച്ചു... (സംഭവം എന്താണെന്ന് വെച്ചാൽ വരുണിന്റേയും അശ്വതിയുടെയും ഫോട്ടോ വെച്ച് ഒരു കിസ്സടിക്കൽ ഫോട്ടോ ഉണ്ടാക്കി വരുണിന് തന്നെ അയച്ച് കൊടുത്തേക്കുവാ നമ്മടെ അശ്വതി അതും ഫ്രഞ്ച് വിത്ത്‌ ക്യാപ്ഷൻ... കണ്ടാലേ അറിയാം ഫേക്ക് ആണെന്ന്.. ബട്ട്‌ കണ്ടാൽ ആർക്കായാലും കലി കേറില്ലേ..

ആ ദേഷ്യം പാറുവിനോട് കാണിച്ചു.. ന്താലെ സൈക്കോ വരുൺ ) അപ്പൊ ഇതാണ് ദേഷ്യത്തിന് കാരണം.. എടി അശ്വതി രോഹിണി ഭരണി കാർത്തികെ.. നിനക്കുള്ളത് തരാമെടി.. ഓഹ് എല്ലാം സംഭവിച്ചു ബ്ലോക്ക്‌ മാത്രം ചെയ്ത് വെച്ചേക്കുവാ കാലൻ... പാറു മാറി മാറി കുറ്റം പറഞ്ഞോണ്ടിരുന്നു.. ഞാൻ നിന്നോട് പറഞ്ഞു എന്നേ കാലൻ എന്ന് വിളിക്കരുതെന്ന്... അകത്തേക്ക് കയറി വന്ന വരുൺ പറഞ്ഞു.. ഒരുവേള മുന്നിൽ നിൽക്കുന്ന വരുണിനെ കണ്ടതും പാറു ആകെ വെപ്രാളപ്പെട്ടു.. ഫോൺ കൊച്ചിന്റെ കയ്യിൽ ആണേയ് 😝😝... നിനക്കെന്താ എന്റെ ഫോണിൽ കാര്യം ഏഹ്.. തന്റെ ഫോണും പിടിച്ചു നിൽക്കുന്ന പാറുവിന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് വരുൺ ചോദിച്ചു.. അത് പിന്നെ.. ആ എന്റെലുള്ള നെറ്റ് കഴിഞ്ഞു അപ്പൊ ഹോട്ട്സ്പോട്ട് വലിക്കാൻ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. ഞാൻ റീചാർജ് ചെയ്ത് തന്നാൽ പോരെ... ഫോൺ ഇങ്ങ് താ.. കൈ നീട്ടി കൊണ്ട് വരുൺ പറഞ്ഞു... അയ്യോ ഇന്നത്തെ നെറ്റ് ആണ് കഴിഞ്ഞേ...

ഈ... ഫോൺ വരുണിന്റെ കയ്യിലേക്ക് വെച്ചു കൊടുത്ത് കൊണ്ട് പാറു പറഞ്ഞു.. മ്മ്മ്... ഒന്ന് മൂളിക്കൊണ്ട് വരുൺ തിരിഞ്ഞു നടന്നു... ഓഹ് ഒരുമ്മ കിട്ടാത്തത് കൊണ്ട് അശ്വതി ചെയ്ത ഒരു പണി.. ശോ നിങ്ങൾക്കത് കൊടുത്തിരുന്നേൽ ഇങ്ങനെ ഫേക്ക് ഫോട്ടോ അവൾക്ക് ഉണ്ടാക്കി എടുക്കേണ്ടി വരില്ലായിരുന്നു.. പാറു നിഷ്കു ഭാവത്തിൽ പറഞ്ഞു... വരുൺ ഒന്ന് സ്റ്റക്ക് ആയി നിന്നു... പിന്നെ പിന്തിരിഞ്ഞു പാറുവിന്റെ അടുത്തേക്ക് നടന്നു.. നിന്നോടാരാ എന്റെ ഫോൺ നോക്കാൻ പറഞ്ഞെ... വരുൺ വെപ്രാളത്തോടെ ചോദിച്ചു.. എന്ത് ചോദ്യം ആണ് കാലാ.. സോറി വരുണേട്ടാ... ഇപ്പോഴല്ലേ മനസിലായെ ഞാൻ കാലൻ എന്ന് വിളിക്കുന്നത് ഇഷ്ടം അല്ലാത്ത കാര്യം.. ഹാ... പാറു ചിരി പുറത്ത് കാണിക്കാതെ മുന്നോട്ട് പോവാൻ നിന്നു.. പാറുക്കുട്ട്യേ.... പാറുവിനെ തടുത്തു നിർത്തി കൊണ്ട് വരുൺ വിളിച്ചു... പാറുക്കുട്ടി അല്ല ജാൻകി വരുണും അല്ല ജാൻകി രവീന്ദ്രൻ ആണ്...

വരുണിന്റെ കൈ തട്ടി മാറ്റി കൊണ്ട് പാറു പറഞ്ഞു.. സോറി... ഞാൻ അപ്പോഴത്തെ ഇതിൽ.. രാവിലെ ഫോൺ തുറന്നപ്പോൾ ഇതാ കണ്ടേ.. അതാ.. പിന്നെ നീയെങ്ങനെ എടുക്കും എന്നറിയില്ലല്ലോ അതും കൂടി ഓർത്തപ്പോൾ.. ഞാൻ ബ്ലോക്ക്‌ ചെയ്തു.. വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു.. അയ്യോ കഷ്ടായി പോയി... ബ്ലോക്ക്‌ ചെയ്യണ്ടായിരുന്നു.. രാത്രി ചാറ്റിങ്ങും വിളിയും ഒക്കെ തുടങ്ങാൻ പറ്റിയ ചാൻസ് ആയിരുന്നു.. ശോ.. പാറു വരുണിനെ പാളി നോക്കിക്കൊണ്ട് പറഞ്ഞു... നീ എന്ത് വേണേലും പറഞ്ഞോ.. പക്ഷെ പിണങ്ങല്ലേ.. വരുൺ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. ഇങ്ങള് ശെരിക്കും മണ്ണുണ്ണി ആണോ.. ഒരു ഫോട്ടോ കണ്ടിട്ട്.. കോളേജിൽ നിന്ന് അവള് വെല്ലു വിളിച്ചപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാ... ഒരു വാക്ക് എന്നോട് പറയാതെ എന്തൊക്കെയാ ചെയ്ത് കൂട്ടിയെ... ഇത്തവണ പാറുവിന്റെ തൊണ്ട ഒന്നിടറി... ഞാൻ അറിഞ്ഞു അതൊക്കെ...

മണ്ണുണ്ണി നീയയത് കൊണ്ടാ പറയാൻ മടിച്ചേ.. വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു.. എനിക്ക് ചിരി ഒന്നും വരുന്നില്ല.. അല്ല നിങ്ങളാരാ ഇമ്രാൻ ഹാഷ്മിയോ എല്ലാവരും വന്നിട്ട് ഇങ്ങനെ ഉമ്മ പാര തന്നെ പണിയാൻ... പാറു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... കോളജിൽ എനിക്ക് എത്ര ആരാധികമാർ ഉണ്ടെന്ന് അറിയുമോ.. ഭാര്യ ഉണ്ടെന്ന് അറിഞ്ഞതും കുറെ പോയി... അശ്വതിയെ പോലെ ഉള്ള കൊറേ കൃമി കടി മാറാത്ത ജന്തുക്കൾ ഇങ്ങനെ വാലാട്ടി നടക്കുന്നു അല്ലേ.... പാറു അതും പറഞ്ഞു പോവാൻ നിന്നു... ഞാൻ വേറൊരു കാര്യം കേട്ടല്ലോ... പാറുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് വരുൺ ചോദിച്ചു... തൊടുന്നതും പിടിക്കുന്നതും ഒക്കെ വിട്ടിട്ട് കേട്ട കാര്യം പറഞ്ഞാൽ മതി... കണ്ണി കണ്ട പെണ്ണുങ്ങൾക്ക് ഉമ്മ കൊടുക്കുന്നവർ ഒന്നും എന്നേ തൊടണ്ട.. കുതറി മാറി കൊണ്ട് പാറു പറഞ്ഞു... പറ്റില്ലെങ്കിലോ.. അടങ്ങി നിക്ക് ഞാൻ പറയട്ടെ.. പാറുവിനെ വിട്ടു ടേബിളിലേക്ക് കയറ്റി ഇരുത്തി കൊണ്ട് വരുൺ പറഞ്ഞു... പാറു വരുണിന്റെ മുഖത്തേക്ക് നോക്കാതെ വേറെങ്ങോ നോക്കി ഇരുന്നു...

വരുൺ പതിയെ മുഖം പാറുവിലേക്ക് അടുപ്പിച്ചു... വിത്ത്‌ മൈ സ്വീറ്റ് കാലൻ.... പാറു വരുണിന്റെ മുഖം മാറ്റി കൊണ്ട് പറഞ്ഞു.. പാറു എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. സമ്മതിച്ചു എന്റെ അടുത്താണ് തെറ്റ്‌ ഞാൻ നിന്നോട് പറഞ്ഞില്ല.. അത് ഞാൻ തന്നെ സോൾവ് ചെയ്യാം എന്ന് കരുതി.. അവളോട് ഞാൻ സംസാരിച്ചിട്ടുണ്ട്... സോറി പാറുവിന്റെ നെറ്റിയിലെ മുറിവിൽ തലോടി കൊണ്ട് വരുൺ പറഞ്ഞു... സ്സ്... കൈയെടുത്തെ.. തള്ളിയിട്ടിട്ടും പോര.. പറയാൻ ഉള്ളത് പറ.. പാറു ചിറി കോട്ടി പറഞ്ഞു.. ഓ.. ഞാൻ കേട്ടല്ലോ.. ഈ കുഞ്ഞു വയറിൽ വാവ ഉണ്ടെന്ന്... പാറുവിന്റെ വയറിൽ കൈ വെച്ച് നറു ചിരിയോടെ വരുൺ പറഞ്ഞു... അ... അത്... പിന്നെ.. അത് ദേവു.. വെറു.... പാറു എന്തെങ്കിലും പറയുന്നതിന് മുന്നേ വരുൺ അവളെ ഇറുകെ കെട്ടിപ്പിടിച്ചു.... രാവിലെ ദേഷ്യം പിടിച്ചതിനു സോറി.... തള്ളിയിട്ടതിനു സോറി... മുറി ആയതിനു സോറി....

അശ്വതിയുടെ കാര്യം പറയാഞ്ഞതിനു സോറി... കൈ വേദനിപ്പിച്ചതിനു സോറി.... പിന്നെ... അതും പറഞ്ഞു വരുൺ പാറുവിനെ നോക്കി.. പിന്നെ എന്താ... പാറു സംശയത്തോടെ ചോദിച്ചു... കുഞ്ഞെന്ന ആഗ്രഹം ഞാൻ നിറവേറ്റി തരാത്തതിന് സോറി.... വരുൺ ചിരിച്ചു കൊണ്ട് പാറുവിന്റെ നെറ്റിയിൽ അമർത്തി മുത്തി... പോടാ കള്ള തെമ്മാടി... വരുണിന്റെ കയ്യിൽ ചെറുതായി അടിച്ചു കൊണ്ട് പാറു പറഞ്ഞു.... സമയം ആവട്ടെ ട്ടോ... നമുക്ക് ഒറ്റ ട്രിപ്പിൽ ഒരു മൂന്നെണ്ണത്തിനെ നോക്കാം..... നിന്റെ കുട്ടിക്കളി ഒന്ന് മാറട്ടെ.... പാറുവിന്റെ മുടി മാടി ഒതുക്കി കൊണ്ട് വരുൺ പറഞ്ഞു... ഒരു ചിരിയലെ പാറു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...... **💕 എന്നാലും അവർക്കെന്ത് പറ്റി... വല്യേട്ടൻ ഗഹനമായ ചിന്തയിൽ ആണ്... എന്താടാ അട്ടതും നോക്കി ഇരിക്കുന്നെ.. വല്യേട്ടന്റെ ഇരിപ്പ് കണ്ട് അച്ഛനും നോക്കി മെപ്പോട്ട്...

അല്ല അച്ഛാ പൊന്നുവിനും പാറുവിനും കാര്യമായി എന്തോ കുഴപ്പം... വല്യേട്ടൻ അച്ഛനെ നോക്കി പറഞ്ഞു... ആദ്യം നീ നിന്റെ കുഴപ്പം മനസിലാക്ക് എന്നിട്ട് മതി ബാക്കി ഉള്ളവരുടെ കുഴപ്പങ്ങൾ കണ്ട് പിടിക്കൽ.. അച്ഛൻ കെറുവിച്ചു കൊണ്ട് പറഞ്ഞു.. ഇതാണ് ഇവിടുത്തെ പ്രശ്നം.. ഞാൻ എന്തെങ്കിലും കാര്യമായിട്ട് പറഞ്ഞാൽ അപ്പൊ ട്രോളും.. വല്യേട്ടൻ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.. അതിന് നീ കാര്യം ആണ് പറയുന്നതെന്ന് നമുക്ക് തോന്നണ്ടേ ശ്ശെടാ.... അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ഏഹ്... വല്യേട്ടൻ അപ്പുറത്തേക്ക് തിരിഞ്ഞിരുന്നു.. വല്യേട്ടാ.. കയ്യിൽ എന്തോ പൊതിയും പിടിച്ചു വാവ ഓടി വന്നു... ഓ ദേ വരുന്നു അടുത്തത്.. ആ പാട്ടിന്റെ ബാക്കിക്ക് ആണേൽ വരണ്ട... എനിക്ക് കുറച്ച് സമയം തരണം... വല്യേട്ടൻ വാവയെ നോക്കിക്കൊണ്ട് പറഞ്ഞു.. അതല്ല വല്യേട്ടാ... വല്യേട്ടൻ പാട്ട് എഴുതി തന്നതിന് എനിക്ക് ഗിഫ്റ്റ് കിട്ടി...

കയ്യിലെ പൊതിയിൽ നിന്ന് ക്രെയോൺസ് എടുത്ത് കാണിച്ച് കൊണ്ട് വാവ പറഞ്ഞു.. ങേ 🙄.. തിരിഞ്ഞിരുന്ന വല്യേട്ടൻ നേരെ ഇരുന്ന് വാവയെ നോക്കി.. അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ വാവേ.. നീ ഒന്നൂടെ ഓർത്തു നോക്ക് ടീച്ചർ എന്താ പറഞ്ഞെ എന്ന്.. വാവയെ ടേബിളിൽ കയറ്റി ഇരുത്തി കൊണ്ട് അച്ഛൻ പറഞ്ഞു.. അല്ല അച്ഛേഅത് തന്നെയാ പറഞ്ഞെ .. പക്ഷെങ്കി നിക്ക് പാട്ട് എഴുതിയതിനല്ല സമ്മാനം തന്നെ... വാവ ക്രെയോണിന്റെ ചന്തം നോക്കിക്കൊണ്ട് പറഞ്ഞു.. വല്യേട്ടൻ ഇപ്പോഴും അസ്തപ്രഞ്ചൻ ആയി ഇരിക്കുവാ... 😳😳😳 പിന്നെ... അടുക്കളയിൽ നിന്നും വന്ന അമ്മ ചോദിച്ചു.. അതിന്റെ പേര്... 🤔🤔🤔...ആ പാരഡി സോങ്ങിനുള്ള സമ്മാനം ആണ് തന്നെ... വാവ വല്യേട്ടനെ നോക്കി കൊണ്ട് പറഞ്ഞു.. പാരഡി സോങ്ങിന്.... !!സമ്മാനം 😲😲..അതും എനിക്ക്... വല്യേട്ടൻ സ്വയം ഒന്ന് നോക്കി.... ആന്നെ.. രാധിക ചീച്ചർ എനിക്ക് കയ്യൊക്കെ തന്നു... ഓഹ്.. നിക്ക് ഗമ ആയി... ഞെളിഞ്ഞിരുന്നു കൊണ്ട് വാവ പറഞ്ഞു..

ഇതുവരെ എന്റെ പാട്ടുകൾക്ക് കൂവലും കളിയാക്കലും ഒഴികെ വേറെ അംഗീകാരങ്ങൾ ഒന്നും കിട്ടിയിട്ടില്ല.. തിരുപ്പതി ആയി എനിക്ക്... കണ്ണൊക്കെ നീട്ടി തുടച്ചു കൊണ്ട് വല്യേട്ടൻ കൃതാർത്ഥനായി ഇരുന്നു... ആ കല്യാണത്തലേന്ന് ടീച്ചർ വന്നിരുന്നേൽ ക്രെയോണിന് പകരം സെല്ലോ ടാപ്പ് വാങ്ങിയേനെ നിനക്ക് വേണ്ടി.. അച്ഛൻ വല്യേട്ടനെ നോക്കി പറഞ്ഞു... ഓ ഞാൻ ഒന്ന് ഞെളിഞ്ഞതിനു അസൂയ.. അസൂയക്കും കുശുമ്പിനും മരുന്നില്ല... വല്യേട്ടൻ അച്ഛനെ ചെറഞ്ഞു നോക്കി.. പാരഡിക്കും ഇല്ല്യാ എന്ന് പറയേണ്ടി വരും.. അല്ലേൽ നിനക്ക് ഒരു കുപ്പി വാങ്ങി തരാമായിരുന്നു.. അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. അതല്ല പിന്നേയ്.. ഞാൻ വേറെ ഒരു കാര്യം പഠിച്ചു.. വാവ ഇടയിൽ കേറി പറഞ്ഞു... ഇനി എന്താ !!.. വല്യേട്ടൻ വാവയോട് ചേർന്നിരുന്നു ചോദിച്ചു.. മാങ്കോ ടോയ്‌ലർ.... വാവ സന്തോഷത്തോടെ പറഞ്ഞു.... എന്ത്.... വല്യേട്ടനും അച്ഛനും അമ്മയും കേൾക്കാൻ പാടില്ലാത്തത് കേട്ട പോലെ ഒരുമിച്ച് ചോദിച്ചു.. മാങ്കോ ടോയ്ലർ... 🙄🙄 °°°°°°°°°°°°°°°💕 മാങ്കോ ടോയ്ലർ എന്താണെന്ന് നാളെ അറിയാം... എനിക്കും ആഗ്രഹം ഇല്ലേ കുഞ്ഞു കുഞ്ഞു ട്വിസ്റ്റ്‌ ഇടണം എന്നൊക്കെ.........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story