നിന്നിലലിയാൻ: ഭാഗം 131

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

അപ്പൊ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ് ലെ 🙄🙄.. ന്നാലും അവൾക്ക് എന്തിന്റെ സൂക്കേട് ആടി... ഞാൻ അപ്പോഴേ പറഞ്ഞതാ ഒന്ന് പൊട്ടിക്കാം എന്ന്.. പാറുവിന്റെ ഫോണിൽ ഉള്ള വരുണിന്റേയും അശ്വതിയുടെയും പിക് സൂം ചെയ്ത് കൊണ്ട് ദേവു ചോദിച്ചു.. മതി സൂം ചെയ്ത് നോക്കിയത്.. ഇങ്ങോട്ട് തന്നെ... ഫോൺ വാങ്ങി പോക്കെറ്റിൽ ഇട്ടു കൊണ്ട് പാറു പറഞ്ഞു... എന്നാലും നിനക്ക് മാത്രം എന്താടി ഒന്നിന് മേലെ ഒന്ന്... ന്റെ വന്തേട്ടൻ കണ്ടില്ലേ 😌😌അല്ലേലും നിന്റെ കാലന്റെ എന്ത് കണ്ടിട്ടാ അവള്.. 🤔🤔... ദേവു ഓരോന്ന് ആലോചിച്ചു കൂട്ടേണ്ട തിരക്കിൽ ആണ്.... നിന്നെ ഒരാളെ തന്നെ വന്ദേട്ടന് സഹിക്കാൻ വയ്യ.. അതിന്റെ കൂടെ ഇനി വേറൊന്ന് മൂപ്പര് താങ്ങില്ലെടി.. പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.. ആ നീയെന്നേം കുറ്റം പറഞ്ഞിരുന്നോ.... എനിക്കെന്താടി ഒരു കുഴപ്പം ഏഹ്..

നിന്നെ ഒന്ന് സഹായിക്കാം എന്ന് വെച്ച് നിന്നപ്പോൾ തലേല് കേറി അയാം എ ഡിസ്കോ ഡാൻസർ കളിക്കുന്നോ... ദേവു മുഖം തിരിച്ചിരുന്നു.. ആ ഇങ്ങനെ മുഖോം വീർപ്പിച്ചിരുന്നോ.. തിരിച്ചൊരു പണി കൊടുക്കണം എന്ന് പറഞ്ഞിട്ട്... പാറു പ്ലേറ്റ് മാറ്റിക്കൊണ്ട് ചോദിച്ചു.. ശ്ശെ ഞാൻ അത് മറന്നു... എവിടെ ആ മൂദേവി.. വന്നേ.. എന്നും പറഞ്ഞു ദേവു ചാടി എണീറ്റു... എന്താ ദേവപ്രിയ അവിടെ... നിന്റെ അമ്മായിയമ്മയെ ഒക്കെ സ്മരിക്കുന്നുണ്ടല്ലോ.... വിക്രമൻ സാർ സ്റ്റൂളിൽ ഇരുന്ന് തലയുയർത്തി കൊണ്ട് ചോദിച്ചു... സോറി സാർ സ്മരിച്ചത് കുറച്ച് ഉറക്കെ ആയിപ്പോയി.. ഹിഹി... ഒരു ഇളിഞ്ഞ ചിരി ചിരിച്ചു കൊണ്ട് ദേവു ബെഞ്ചിൽ തന്നെ ഇരുന്നു.... സ്മരണ പേപ്പറിൽ കണ്ടാൽ മതി.. വിക്രമൻ സാറും വിട്ടു കൊടുത്തില്ല... (വിക്രമൻ സാർ പേപ്പർ നോക്കുന്ന സമയത്താണ് ഇവരുടെ ചർച്ച.. ദേവുവിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ ഒച്ച കൂടി ചാടി എണീറ്റു വിക്രമൻ സാർ വെടിപ്പായിട്ട് കാണുകയും ചെയ്തു...... ഇത്‌ സ്വാഭാവികം 😌😌....)

പാറു ആണേൽ ഡെസ്ക്കിൽ തല വെച്ചു കിടക്കുവാണ്... നീയിങ്ങനെ ഡള്ളാവല്ലേ ജാനി... അവർക്ക് എക്സാം ഉള്ളതല്ലേ ഇന്ന് അവൾക്കുള്ള പണി കൊടുത്തിരിക്കും..... പാറുവിന്റെ പുറത്തു തട്ടി കൊണ്ട് ദേവു പറഞ്ഞു.. ഹിഹിഹി.. ആര് ഡള്ളായി.. ഞാൻ നിന്റെ കാട്ടി കൂട്ടൽ കണ്ട് ചിരിച്ചതാ.... എന്താടി ദുരന്തമേ നീ ഇങ്ങനെ ആയിപ്പോയത്... പാറു തലക്കും കൈ കൊടുത്തിരുന്നു.. എഡീ... നീ എന്നേക്കാൾ ദുരന്തം ആയത് കൊണ്ട് കോപ്പേ... ദേവു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... ദേവപ്രിയാ... വിക്രമൻ സാറിന്റെ വിളി വീണ്ടും വന്നു... വീണ്ടും സോറി സാർ... ഇപ്പ്രാവശ്യം ഇവളെ സ്മരിച്ചത് ഉറക്കെ ആയിപ്പോയി.. പാറുവിനെ ചൂണ്ടി തലമാന്തി കൊണ്ട് ദേവു പറഞ്ഞു.. അതല്ല ഇക്രു പക്രു കുക്രു... ലീഡർ ഇവിടെ വന്നു ഈ പേപ്പർ ഒക്കെ കൊടുത്തേ... എണീറ്റ് നിന്ന് പേപ്പർ അടുക്കി വെച്ച് കൊണ്ട് സാർ പറഞ്ഞു.. അതിനായിരുന്നോ..

ഇയാളെ ഞാൻ ആവും കൊല്ലുന്നേ.. അശ്വതിക്ക് ഒരു പണി കൊടുക്കുമ്പോൾ ഇങ്ങേർക്കും ഒരു പണി കൊടുത്താലോ.. എന്റെ കൊച്ചുങ്ങളെ തൊട്ടാണ് മൂപ്പരുടെ കളി.. ഹാ... പാറുവിനെ നോക്കി പറഞ്ഞു കൊണ്ട് ദേവു സാറിന്റെ അടുത്തേക്ക് നടന്നു... `°´°`´°`´°`´°`´°`´ എടി പാറു നീ ആ പിക് എനിക്ക് സെൻറ്... ഞാൻ കൊടുക്കാം അവൾക്കൊരു പണി.. ജാഡ തെണ്ടിച്ചി.... അവളെ അങ്ങനെ വിട്ടൂടാ... വന്തേട്ടൻ ദേഷ്യം പിടിച്ചു കൊണ്ട് പറഞ്ഞു.. എന്ത് ചെയ്യാനാ പ്ലാൻ.. എക്സാം ഒക്കെ അല്ലേ. എങ്ങനെ... പാറു സംശയത്തോടെ ചോദിച്ചു... അതിന് ഇന്ന് എക്സാം ഇല്ല്യല്ലോ.. ഇന്ന് കംപൈൻ സ്റ്റഡിക്ക് വന്നതാ.. ഇന്നവളെ ഒരു പാഠം പഠിപ്പിക്കണം.. ഫാനേട്ടൻ ദേഷ്യം കൊണ്ട് വിറച്ചു.. നീ എന്ത് നോക്കി നിൽക്കുവാ ഇങ്ങ് തന്നെ.. ദേവു പാറുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി അതിൽ നിന്നും പിക് വന്തേട്ടന്റെ ഫോണിലേക്ക് സെന്റി...

ഇനി നിങ്ങടെ ചെവിയിൽ എത്തുന്നത് അശ്വതിക്ക് കിട്ടിയ പണി ആയിരിക്കും.. എന്നും പറഞ്ഞു രണ്ട് ആണ്തരികൾ നടന്നു പോയി... ദുഷ്ടൻ പോവുന്ന പോക്ക് കണ്ടില്ലേ.. എന്നോടൊന്നു ദേവു മോളെ ചേട്ടൻ വിളിക്കാമെടി ഇതിന്റെ തിരക്കിൽ ആണ്.. എന്നൊരു വാക്ക് പറഞ്ഞൂടെ.. ഇയാളാണ് ജാഡ തെണ്ടി.. ഹും.. ദേവു പുച്ഛത്തോടെ ചിറി കോട്ടി.. അസൂയപ്പെട്ടിട്ട് കാര്യം ഇല്ല്യാ മോളെ... ഇളിച്ചു കൊണ്ട് രണ്ടാളും ക്യാന്റീനിലേക്ക് പോയി... എന്നാലും എന്തായിരിക്കും വന്തേട്ടൻ ചെയ്യുക. എനിക്കൊരു ടെൻഷൻ... പാറു നഖം കടിച്ചു തിന്നുവാണ്... ചേട്ടാ രണ്ട് സമൂസ രണ്ട് പപ്സ് ഒരു ലൈം... പാറു ക്യാന്റീനിലെ ചേട്ടനെ നോക്കി വിളിച്ചു പറഞ്ഞു... ഡീ നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ.. ഏഹ്... പാറു ദേവുവിനെ തോണ്ടി വിളിച്ചു.. നിനക്കെന്താ ജാനി.. ഇത്രേ നേരം അവൾക്ക് പണി കൊടുക്കാഞ്ഞിട്ടായിരുന്നു.. ഇപ്പോൾ പേടി..

ഒന്ന് പോയെ... ടേബിളിൽ എത്തിയ പപ്സ് കുത്തി കേറ്റി കൊണ്ട് ദേവു പറഞ്ഞു... ശ് മിണ്ടല്ലേ അശ്വതി അച്ചു വരുന്നുണ്ട്... അവരുടെ തൊട്ട് ബാക്കിൽ ഇരിക്കുന്ന അശ്വതിയെ നോക്കി കണ്ണ് കാണിച്ചു കൊണ്ട് പാറു പറഞ്ഞു... എന്റെ ജാനി നിന്റെ കാലനോട് ഇത്തിരി മയത്തിലൊക്കെ ഉമ്മ വെക്കാൻ പറയെന്നെ... ദേ കണ്ടില്ലേ ചുണ്ടൊക്കെ പൊട്ടിയിട്ട്... പാറുവിന്റെ ചുണ്ടിൽ നോക്കിക്കൊണ്ട് ദേവു പറഞ്ഞു.. ദൈവമേ ഇവളിതെങ്ങനെ കണ്ട് പിടിച്ചു... പതുക്കെ പറയെടി കോപ്പേ... പാറു കണ്ണ് കാണിച്ചു... അപ്പൊ ഉണ്ടായി ലെ.. എടി ഞാൻ അവളെ മൂപ്പിക്കാൻ വേണ്ടി പറയുന്നതാ കട്ടക്ക് നിന്നോളണേ... കണ്ണ് അടച്ചു കാണിച്ച് കൊണ്ട് ദേവു പറഞ്ഞു.. ഒന്നും പറയണ്ട എന്റെ മോളെ.. പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞതിൽ പിന്നെ ഓഹ് ഒരു നേരം അടുത്ത് നിന്ന് വിടില്ല.. പാറുക്കുട്ട്യേ എന്നും വിളിച്ചു പിന്നാലെ നടക്കും... പാറു ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു...

ആണോ.. നിന്റെ തീറ്റ ഇപ്പോൾ കൂടിയിട്ടുണ്ട്.. ആ വയറ്റിലുള്ള ആൾക്ക് വേണ്ടി അല്ലേ എന്ന് കരുതിയാ ഞാൻ ഇങ്ങനെ വാങ്ങി തരുന്നേ.. രണ്ടാമത്തെ അതായത് പാറുവിന്റെ പപ്സും വായിലേക്ക് വെച്ചു കൊണ്ട് ദേവു പറഞ്ഞു.. അതെന്റെ ആടി കോപ്പേ.. ഇങ്ങ് താ.. പാറു തട്ടി പറിച്ചു വാങ്ങിച്ചു.. സോറി ഒരുവേള ഞാൻ ആണ് പ്രെഗ്നന്റ് എന്ന് ചിന്തിച്ചു പോയി.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... അശ്വതി ആണേൽ എല്ലാം സസൂക്ഷ്മം കേട്ട് കൊണ്ടിരിക്കുവാണ്....ഒപ്പം പല്ല് കടിക്കുന്നും ഉണ്ട്.. ദേഷ്യം ദേഷ്യം 🤣🤣... ഓ ചിലരൊക്കെ ഫ്രഞ്ചും ചൈനീസും ഒക്കെ പരീക്ഷിച്ചു.. പക്ഷെ ചീറ്റി പോയി... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... ആ ഇവിടെ ഒക്കെ ഉണ്ട്.. അമ്പഴങ്ങയിൽ ഉണ്ട് ശ്വസനത്തിൽ ഉണ്ട് തിളക്കത്തിലും ഉണ്ട്.. ബട്ട്‌ തിളങ്ങാറില്ല പ്ലിങ്ങാറെ ഉള്ളൂ.. ആരാന്റെ കെട്ട്യോനിൽ ആണ് കണ്ണ്.... ആരാണെന്ന് പറയാമോ... ദേവു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു..

ഓ ദേ ഇരിക്കുന്നു മത്തക്കണ്ണി നിന്റെ ബാക്കിൽ... പാറു ചൂണ്ടി കൊണ്ട് പറഞ്ഞു.. ആഹാ അശ്വതി അച്ചു ഇവിടെ ഉണ്ടായിരുന്നോ.. കണ്ടില്ല ട്ടോ.. ഫ്രഞ്ച് ആയത് കൊണ്ടാ ഏൽക്കാഞ്ഞേ ഒരു ആഫ്രിക്കയിൽ കേറി പിടിക്ക് ഏൽക്കും... അശ്വതിയെ കളിയാക്കി കൊണ്ട് ദേവു പറഞ്ഞു... ഡീ... അശ്വതി ചാടി എണീറ്റു... ഒഞ്ഞു പോടീ.. അവളുടെ ഒരു ഡീ നീ പോടീ എടീ... ദേവു ദേഷ്യം കൊണ്ട് പറഞ്ഞു.. അപ്പോഴേക്കും വന്തേട്ടനും ഫാനേട്ടനും അങ്ങോട്ട് കേറി വന്നു അതുകൊണ്ട് അശ്വതി പത്തി താഴ്ത്തി.. ഇതറിയാൻ പാടില്ലല്ലോ 😝😝 നീ ഇവിടെ ഇരിക്കുവാണോ അവിടെ എല്ലാവരും ക്ലാസ്സിൽ എത്തി... വന്തേട്ടൻ അവൾക്കടുത്തു ഇരുന്ന് കൊണ്ട് പറഞ്ഞു... ഞാൻ ഒരു ചായ കുടിക്കാൻ വന്നതാ.. പല്ല് കടിച്ചു കൊണ്ട് അശ്വതി പറഞ്ഞു.. ഇനിയിപ്പോ തണുത്ത വെള്ളം കുടിക്കുന്നതാ നല്ലത് സേച്ചി ഇപ്പോഴേ ചൂടിലാ ചായ കൂടി കുടിച്ചാൽ ചിലപ്പോൾ പൊട്ടിത്തെറിക്കും അല്ലേ ജാനി...

ദേവു അശ്വതിയോട് പറയാതെ പറഞ്ഞു.. വന്തേട്ടൻ ചിരി കടിച്ചു പിടിച്ചു ഇരിക്കുവാണ് ... ചിരിച്ചാൽ പോയില്ലേ.... അപ്പുറത്ത് കാമുകി ഇപ്പുറത്തു ക്ലാസ്സിലെ കുട്ടി.. ഇപ്പുറത്തു ക്ലാസ്സിലെ കുട്ടി അപ്പുറത്ത് കാമുകി.. 🤭🤭 അതിന്റെ ഇടയിലൂടെ ഫാനേട്ടൻ നൈസ് ആയിട്ട് അശ്വതിയുടെ ഫോൺ ടേബിളിൽ നിന്നും അടിച്ചു മാറ്റി ദേവുവിന് കൊടുത്തു... ദേവു പാറുവിനും.... പാറുവിനാണേൽ പൂനിലാവ് ഉദിച്ച സന്തോഷം... വേഗം ഫോൺ താഴ്ത്തി നോക്കിയപ്പോൾ.. പ്ലീസ് എന്റർ യുവർ പാസ്സ്‌വേർഡ്‌ 😵😵😵 പെട്ടോ.. പെട്ടു നൈസ് ആയിട്ട് പെട്ടു.. എന്തെടുക്കുവാ കോപ്പേ വേഗം കാര്യം നടപ്പാക്കെടി മിഴിച്ചു നിൽക്കാതെ... ദേവു പാറുവിന്റെ ഇരുത്തം കണ്ട് പറഞ്ഞു.. ഇതിന് പാസ്സ്‌വേർഡ്‌ ഉണ്ടെടി കോപ്പേ.. എങ്ങനെ തുറക്കാനാ.. പാറു നെറ്റിചുളിച്ചു... അലാക്കിന്റെ അവിലും കഞ്ഞി 🤦... ഫാനേട്ടാ ലോക്ക് ചോദിക്ക് .. ദേവു പിറകിലേക്ക് ഒന്ന് ചാഞ്ഞിരുന്നു കൊണ്ട് ചോദിച്ചു... ** ഫാനേട്ടൻ ഒരാറക്ക നമ്പർ പറഞ്ഞു കൊടുത്തു...

(അങ്ങനെ ഇപ്പോൾ അശ്വതിയുടെ ഫോണിന്റെ പാസ്സ്‌വേർഡ്‌ നിങ്ങള് അറിയണ്ട 🤪🤪) മ്മ് മ്മ് അതൊക്കെ അറിയാലേ കൊച്ചു കള്ളൻ.. ഫാനേട്ടനെ ഒന്ന് അടിമുടി നോക്കിക്കൊണ്ട് ദേവു പറഞ്ഞു.. എടി ഏത് ഗ്രൂപ്പിൽ ഇടും... പാറു ഫോണിൽ തപ്പി കൊണ്ട് പറഞ്ഞു... എടാ ഹർഷാ നമ്മൾ തേർഡ് ഇയർ സ്റുഡന്റ്സും ടീച്ചേഴ്സും ഉള്ള ഗ്രൂപ്പ്‌ ഇല്ലേ.. വന്തേട്ടൻ അടിയിലൂടെ ഫാനേട്ടനെ തോണ്ടി.. ആടാ... എന്താണ് അതിന്റെ പേര്.. ആ "ഡിഗ്രി ഫൈനൽ ഇയർസ് "അതല്ലേ... ഫാനേട്ടൻ ചോദിച്ചു... അത് കേട്ടതും ചിരിച്ചു കൊണ്ട് പാറു പിക് ആ ഗ്രുപ്പിൽ പോസ്റ്റ്‌ ചെയ്തു വിത്ത്‌ ക്യാപ്ഷൻ "റൊമാന്റിക് പിക് വിത്ത്‌ മൈൻ ❤️".... പിന്നെ ഫോൺ വേഗം ദേവുവിന് കൊടുത്തു ദേവു ഫാനേട്ടന് കൊടുത്തു ഫാനേട്ടൻ അശ്വതി കാണാതെ ടേബിളിൽ തന്നെ വെച്ചു... എന്തിനോ വേണ്ടി ഫോൺ എടുത്ത് അശ്വതി നെറ്റ് ഓൺ ആക്കുകയും ചെയ്തു..

പിന്നെ പറയണ്ടല്ലോ.. ഗ്രൂപ്പിൽ പിക് എത്തുകയും ചെയ്തു കാണേണ്ടവർ കാണുകയും ചെയ്തു ആ സമയത്ത് ഫോൺ അശ്വതിയുടെ കയ്യിൽ ആണ് താനും 🤣🤣... :::::::::::::::::::💕 ദേവു ഒരു ധൈര്യത്തിന് നീയും വാടി... ദേവുവിനെ പിടിച്ചു വലിച്ചു കൊണ്ട് പാറു പറഞ്ഞു.. നിന്നെ അല്ലേ വിളിച്ചേ.. കൊന്നാലും നിനക്കൊന്നും അറിയില്ല എന്ന് പറഞ്ഞേക്കണം കേട്ടല്ലോ.. നോർമൽ ആയി പോയിട്ട് വാ.. ഓഹ് എന്റെ മുത്തപ്പാ എനിക്ക് കാണാൻ ഭാഗ്യം തന്നില്ലല്ലോ നീ... ദേവു മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... ഗ്രൂപ്പിൽ പിക് വന്നു കാണേണ്ടവർ ഒക്കെ കണ്ടപ്പോൾ ടീച്ചേർസ് ഒരു മീറ്റിംഗ് വിളിച്ച് കൂട്ടിയേക്കുവാണ്.... പാറു നോർമൽ ആയി സ്റ്റാഫ്‌ റൂമിലേക്ക് ചെന്നപ്പോൾ കണ്ടു ഒരു ഭാഗത്ത് തലയും താഴ്ത്തി നിൽക്കുന്ന അശ്വതിയെ... അത് കണ്ടപ്പോൾ പാറുവിന് ചിരി വന്നെങ്കിലും സമർത്ഥമായി പിടിച്ചു വെച്ച് കൊണ്ട് പാറു വിക്രമൻ സാറിന്റെ അടുത്തേക്ക് ചെന്നു... എന്തെ സാർ വിളിച്ചേ.. പാറു നിഷ്കു ഭാവത്തിൽ ചോദിച്ചു...

ജാൻകി അത് പിന്നെ.. താൻ നേർവസ് ആവരുത്... ആ കുട്ടിയുടെ പ്രായത്തിന്റെ ഇതാണെന്ന് കരുതിയാൽ മതി... വരുണിന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ല്യാ.. ഇത്‌ ഫേക്ക് ആണ്.. വിക്രമൻ സാർ അവിടേം ഇവിടേം തൊടാതെ പറഞ്ഞു.. പാറു ആണേൽ എനിക്കൊക്കെ അറിയാം സാർ ബട്ട്‌ ഏത് എക്സ്പ്രെഷൻ ഇടണം എന്നതാണ് ഇപ്പോൾ എനിക്ക് ഡൌട്ട്... എന്നും മനസ്സിൽ പറഞ്ഞു നിൽക്കുവാണ്.. ജാൻകി ഞാൻ പറയുന്നത് താൻ കേൾക്കുന്നുണ്ടോ.. വിക്രമൻ സാർ പാറുവിനെ തട്ടി വിളിച്ച് കൊണ്ട് ചോദിച്ചു.. അയ്യോ ന്റെ കാലേട്ടന്.. സോറി സാറിനു എന്ത് പറ്റി.. പാറു കുറച്ച് ദയനീയം മുഖത്തു ഫിറ്റ് ചെയ്ത് കൊണ്ട് ചോദിച്ചു... ഏയ് വരുണിന് ഒന്നുല്ല്യ.. ദേ നിൽക്കുന്നു അവൻ.. ബട്ട്‌ പ്രശ്നം വേറെ ആണ്... വിക്രമൻ സാർ നെറ്റിചുളിച്ചു.. ഒന്ന് വേഗം പറഞ്ഞ് തുലക്കെന്റെ സാറേ.... (ആത്മ ) സാർ എന്താ പറയുന്നേ.. എനിക്കൊന്നും മനസിലാവുന്നില്ല... പാറു വരുണിനെ നോക്കിക്കൊണ്ട് പറഞ്ഞു.. ലുക്ക്‌ പാറു... നിനക്കറിയാലോ അന്ന് അശ്വതിയുമായി പ്രോബ്ലം ഉണ്ടായത്...

പാറുവിന്റെ രണ്ട് തോളിലും കൈ വെച്ച് കൊണ്ട് വരുൺ ചോദിച്ചു.. അറിയാം... അത് അന്ന് അശ്വതി ചേച്ചി അറിയാതെ ചെയ്തതല്ലേ.. അത് അന്ന് തീർന്നില്ലേ പിന്നെന്താ... പാറു ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു.. അശ്വതി കോച്ചി ആണത്രേ.. എന്തൊരു എളിമ (വരുണിന്റെ ആത്മ ) അത് സോൾവ് ആയി.. ബട്ട്‌ രണ്ട് ഇന്നലെ എന്റെ ഫോണിലേക്ക് അശ്വതിയുടെ നമ്പറിൽ നിന്ന് പിക് വന്നതും നിനക്കറിയാമല്ലോ... വരുൺ പാറുവിനെ നോക്കിക്കൊണ്ട് ചോദിച്ചു.. ഫ്രഞ്ച് അല്ലേ.. ഞാൻ കണ്ടല്ലോ.. വരുണേട്ടനും അശ്വതി ചേച്ചിയും കൂടിയുള്ള ഫ്രഞ്ച്... പാറു നാണത്തോടെ പറഞ്ഞു... ബാക്കി ടീച്ചേർസ് പാറുവിന്റെ എക്സ്പ്രെഷൻ കണ്ട് ചിരി കടിച്ചു പിടിച്ചു ഇരിക്കുന്നു... ഓ.. കണ്ടല്ലോ.. അത് കണ്ടിട്ട് എന്ത് മനസിലായി... വരുൺ മാറിൽ കൈ കെട്ടി കൊണ്ട് ചോദിച്ചു... അയ്യോ എന്ത് മനസിലായെന്ന്... എന്റെ സാറേ എഡിറ്റ്‌ ചെയ്യാൻ തീരെ അറിയാത്ത ഏതോ അലവലാതി ആണ് അത് ചെയ്തത്...

വിക്രമൻ സാറിനെ തോണ്ടി കൊണ്ട് പാറു പറഞ്ഞു... പാറു.... വരുൺ നിസ്സഹായതയോടെ വിളിച്ചു... സോറി സാർ.. ഞാൻ അപ്പോഴത്തെ ഇതിൽ പറഞ്ഞതാ.. അല്ലേലും നോക്കിക്കേ അത് കണ്ടാൽ അറിയാം ഫേക്ക് ആണെന്ന്.. എനിക്ക് തന്നിരുന്നേൽ ഞാൻ ഇതിലും നന്നായി എഡിറ്റ്‌ ചെയ്തേനെ.. ദേവു ആണേൽ പെർഫെക്ട് മാച്ച് ആവും.. അവള് പണ്ടേ മിടുക്കിയാ.. പാറു വാ തോരാതെ പറഞ്ഞു.. തെണ്ടി ഒറ്റി.. കയ്യീന്ന് പോവുമോ ദൈവമേ.. സ്റ്റാഫ്‌ റൂമിലേക്ക് എത്തി നോക്കി എല്ലാം വീക്ഷിക്കുന്ന ദേവു പിറുപിറുത്തു... അല്ല അത് വരുണേട്ടൻ അശ്വതി ചേച്ചിക്ക് മെസ്സേജ് അയച്ചു പറഞ്ഞു ബ്ലോക്ക്‌ ചെയ്തു എന്ന് പറഞ്ഞല്ലോ.. പിന്നെന്തേ.. ചറപറാ പറച്ചിൽ നിർത്തി പാറു കാര്യത്തിലേക്ക് കടന്നു... ഓഹ് ഇപ്പോഴെങ്കിലും ചോദിച്ചല്ലോ.. ഇത്ര നേരം ഞാൻ വിചാരിച്ചത് നിന്റെ ദേവുവിന്റെ പിരി മാത്രമേ ലൂസ് എന്ന..ഇപ്പൊ മനസിലായി നിന്റെം കൂടി ലൂസ് ആണെന്ന്.. വരുണെ സൂക്ഷിച്ചോ.. വിക്രമൻ സാർ കളിയാക്കി കൊണ്ട് പറഞ്ഞു.. എടൊ കള്ള കിളവാ 🤪🤪🤪...

ദേവു സ്വയം പല്ല് കടിച്ചു... എന്താ പ്രശ്നം.. വിക്രമൻ സാറിനു ഒന്ന് ചിരിച്ചു കൊടുത്ത് വരുണിനെ നോക്കി പാറു ചോദിച്ചു... എന്റെ പൊന്നു പാറു നീ ഒന്ന് വായ അടക്ക്.. ഞാൻ പറയാം.. വരുൺ കൈ കൂപ്പി കൊണ്ട് പറഞ്ഞു.. ആ പറഞ്ഞോ ഞാൻ അടച്ചു.. അം... പാറു ചുണ്ട് രണ്ടും ഉള്ളിലേക്ക് ആക്കിക്കൊണ്ട് അശ്വതിയെ ഒന്ന് പാളി നോക്കി.. പ്യാവം കുട്ടി തലയും താഴ്ത്തി കണ്ണും തുടച്ചു നിൽപ്പാ... തൊട്ടപ്പുറത്തു അമ്മായി പ്രിൻസിയും ഉണ്ട് തലയും ഉഴിഞ്ഞു... വിക്സ് വേണോ സേച്ചി... പാറു മനസ്സിൽ പറഞ്ഞു പുച്ഛിച്ചു വിട്ടു... ആ പിക് ഇവള് കോളേജ് ഗ്രൂപ്പിൽ ഇട്ടു എല്ലാവരും കണ്ടു അതാണ് പ്രശ്നം... വരുൺ ചമ്മലോടെ പറഞ്ഞു... എന്നിട്ട് ഞാൻ കണ്ടില്ലല്ലോ.... പാറു പോക്കെറ്റിൽ നിന്നും ഫോൺ എടുക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... പാറു... വരുൺ നീട്ടിയൊന്ന് വിളിച്ചു... ഓ സോറി സോറി.. അം... പാറു പിന്നേം പഴയ പടി നിന്നു... സാർ ഞാൻ അല്ല അത് ചെയ്തത്... സാറിന് അയച്ചു എന്നല്ലാതെ ഞാൻ വേറൊന്നും ചെയ്തിട്ടില്ല... അശ്വതി തല പൊക്കാതെ പറഞ്ഞു...

അപ്പൊ ഇന്നലെ നീ ഇവളോട് ഞങ്ങളെ അടിച്ചു പിരിയിപ്പിക്കും എന്ന് പറഞ്ഞതോ... വരുൺ ദേഷ്യത്തോടെ ചോദിച്ചു.. അങ്ങനെ ഒരു സംസാരം ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല.. അശ്വതി ദേഷ്യത്തോടെ പറഞ്ഞു.. പ്ഫ.. ചൂലും കെട്ട് ഉണ്ടായിരുന്നേൽ ഇവളെ കൊണ്ട് ഞാൻ തല്ലി പറയിപ്പിച്ചേനെ.. ഞങ്ങൾ വരാന്തയിലൂടെ നടന്നു വരുമ്പോൾ അല്ലേ കോപ്പേ നീ പറഞ്ഞത്.. ന്നിട്ട് ഇപ്പോൾ അങ്ങനെ ഒരു സംസാരം ഉണ്ടായിട്ടില്ല എന്ന്.. ചെയ്തത് ചെയ്തു എന്ന് പറയാൻ തന്റേടം വേണമെടി... പുറത്ത് നിന്നും ഓടി വന്നു കൊണ്ട് ദേവു പറഞ്ഞു... വിക്രമൻ സാർ ഇവള് ഇത്രേം ഫീകരി ആയിരുന്നോ എന്ന മട്ടിൽ കണ്ണും തള്ളി ഇരിക്കുന്നു... വരുൺ ആണേൽ ഇപ്പോഴെങ്കിലും ഒളിച്ചു കളി നിർത്തി രംഗത്തേക്ക് വന്നല്ലോ എന്ന നിർവൃതിയിലും... അപ്പൊ ഞാൻ പറയണോ ഫോട്ടോ ഇട്ടത് ഞാൻ ആണെന്ന്... തന്റേടം തന്റേടം.. പാറു ദേവുവിനെ തോണ്ടി കൊണ്ട് ചോദിച്ചു..

ശ് മിണ്ടല്ലെടി കോപ്പേ.. ഞാൻ അപ്പോഴത്തെ ഇതിന് പറഞ്ഞതല്ലേ... നീ വായടച്ചു അം എന്ന് പറഞ്ഞാൽ മതി.. ദേവു പാറുവിന്റെ ചെവിയിൽ മുറുമുറുത്തു... ഓക്കേ തെൻ ഫൈൻ... പ്രിൻസി ചെയറിൽ നിന്ന് എണീറ്റ് കൊണ്ട് പറഞ്ഞു.. ആർക്ക് ഫൈൻ ഞങ്ങൾക്ക് ഫൈൻ ആയിട്ടില്ല.. മാനഹാനി,, സങ്കടപ്പെടുത്തൽ,, ഉറക്കം കളയൽ,, അന്യപുരുഷനെ വേറെ രീതിക്ക് ചിത്രീകരിക്കൽ,, മാനസിക തളർച്ച.. അങ്ങനെ അങ്ങനെ എല്ലാത്തിനും ഫൈൻ പറഞ്ഞു പോയാൽ മതി നിങ്ങള്... ദേവു നിലത്തൊന്നും അല്ല... പ്രിൻസി ആണേൽ എസിയിലും വെട്ടി വിയർക്കുന്നു.... ഓക്കേ... എന്നാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്നു തീരുമാനം പറയു.. ഭൂത കണ്ണട ഒന്ന് കയറ്റി വെച്ച് കൊണ്ട് പ്രിൻസി ആരാഞ്ഞു... ഇവളെ എക്സാം എഴുതാൻ സമ്മതിക്കാതെ പുറത്താക്കി പടി അടച്ചു പിണ്ഡം വെച്ച് നാട് കടത്തി അടുത്ത കൊല്ലം സപ്പ്ളി എഴുതാൻ ഇറക്കുമതി ചെയ്‌താൽ മതി.. ഇതാണ് ദേവപ്രിയയുടെ ശാസനം... ദേവു സ്റ്റാഫ്‌ റൂം ആണെന്ന് മറന്നു കൊണ്ട് പറഞ്ഞു.......

അശ്വതി ആണേൽ ഇപ്പോൾ ബോധം പോവും എന്ന അവസ്ഥയിൽ.... വേണ്ട മേം ഇനി ആവർത്തിക്കാതിരുന്നാൽ മതി.. ഉറപ്പില്ല എനിക്ക് ഇവളുടെ കാര്യത്തിൽ.. അന്ന് ഇങ്ങനെ ഒരു അവസരം കൊടുത്തിട്ട് ഇവള് നന്നായീല.. ഇനി എന്താവുമോ എന്തോ.. മേലാൽ ഇനി നീയിത് ആവർത്തിച്ചാൽ ശെരിക്കും ഞാൻ ആരാണെന്ന് അല്ല ഞങ്ങൾ ആരാണെന്ന് നീ അറിയും.. ഇപ്പോൾ നീ എഴുതുന്ന എക്സാംസ് പോലും ഞങ്ങടെ ഔദാര്യം ആണ് ഓർത്തോ... എന്നും പറഞ്ഞു സ്റ്റാഫ്‌ റൂം വിട്ടു വരുൺ പോയി.. ഓർത്തോ... എന്നും പറഞ്ഞു പിന്നാലെ പാറുവും പോയി.. ഓർത്തോ ഹെർബൽ.. അല്ലപിന്നെ.. നാവ് കടിച്ചു കൈ ചൂണ്ടി പറഞ്ഞു കൊണ്ട് ദേവുവും പിന്നാലെ പോയി... ഒറ്റക്കാവുമ്പോൾ ഭയപ്പെടുന്നത് എന്ത് കൊണ്ട്.. പ്രിൻസിയും അശ്വതിയും ഒറ്റ കെട്ടായത് കൊണ്ട്.... 😜😜 അവരുടെ പോക്ക് കണ്ട് ചിരിയോടെ വിക്രമൻ സാർ ഇരുന്നു... `°´`°´`°´`°´`°´`°💕

അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ ഞാൻ ആണേൽ ആ പിക് എന്റെ റൂമിൽ 12 അടി ഇഞ്ചിൽ ഫ്രെയിം ചെയ്ത് തൂക്കിയിട്ടേനെ.. വല്യേട്ടൻ ശ്വാസം വലിച്ചു വിട്ടു കൊണ്ട് പറഞ്ഞു.. ആരുടെ പിക്.. എന്ത്.. എങ്ങനെ... പൊന്നു ചേച്ചി കണ്ണുരുട്ടി ചോദിച്ചു.. എടി ഞാൻ നിന്റെം എന്റേം ആണ് പറഞ്ഞെ.. നീ ആണേൽ എനിക്കൊരു അവസരം തരണ്ടേ.. വല്യേട്ടൻ നാണത്തോടെ പറഞ്ഞു.. അവസരം മുതലാക്കി ഇരിക്കുന്ന നിനക്കാണ് ഇനി അവസരം തൂമ്പ കേറ്റാൻ കിട്ടിയാൽ ജെസിബി കേറ്റുന്ന ആളാ.. അച്ഛൻ ഒന്ന് കളിയാക്കി വിട്ടു... അത് തന്നെയാ എനിക്കും പറയാൻ ഉള്ളെ അമ്മ അവസരം തരാത്തത് കൊണ്ടല്ലേ അച്ഛൻ ഈ മൂന്നിൽ നിർത്തിയത്.. വാവയെ തൊട്ട് കൊണ്ട് വല്യേട്ടൻ ചോദിച്ചു.. പ്ഫ എപ്പരാച്ചി... അവന്റെ ഒരു അവസരം... ഓഹ്.. അച്ഛൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.. സത്യം പുറത്തറിഞ്ഞപ്പോൾ അച്ഛന്റെ ഒരു ചൂടാവൽ കണ്ടില്ലേ....

അമ്മ അച്ഛനെ നോക്കി ചിരിച്ചു.. കണ്ടാ കണ്ടാ ഇപ്പോൾ എങ്ങനെ ഉണ്ട്.. ന്നിട്ട് എന്നേ കുറ്റം പറയുന്നോ.. വല്യേട്ടൻ നിവർന്നങ്ങു ഇരുന്നു... എനിക്കൊരു ഇ മെയിൽ അയക്കാൻ ഉണ്ട്... എന്നും പറഞ്ഞു അച്ഛൻ മുങ്ങി 🤣🤣... വാവേ നിനക്കിന്നു മാങ്കോ ടോയ്ലർ പോവണ്ടേ.. ഒരിര പോയപ്പോൾ അടുത്ത കുഞ്ഞു ഇരയെ പിടിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു.. ഞാനും കേശുവും കൂടി ഉസ്കൂളിൽ നിന്ന് പോയി... പുള്ളിക്കാരി ലാഘവത്തോടെ പറഞ്ഞു.. ഒരുമിച്ചോ !!, 🙄 ഇ മെയിൽ അയക്കാൻ വന്ന അച്ഛൻ ഓടി വന്നു കൊണ്ട് ചോദിച്ചു... ആ ഒരുമിച്ചു പോയിട്ട് അവൻ അപ്പുറത്തെ ടോയ്ലറിക്ക് പോയി ഞാൻ ഇപ്പുറത്തെ ടോയ്ലറിക്കും പോയി.. പിന്നെ... പിന്നെ എന്ത്.. വരുൺ ഞെട്ടലോടെ ചോദിച്ചു.. പിന്നെ പോയ പോലെ ഒരുമിച്ച് തിരിച്ചു പോന്നു.. ഹിഹി.. ഇളിച്ചു കൊണ്ട് വാവ പറഞ്ഞു.. ഓ അതായിരുന്നോ.. എന്നും പറഞ്ഞു തല ചൊറിഞ്ഞു അച്ഛൻ വീണ്ടും എസ്‌കേപ്പ് അടിച്ചു....

വല്യേട്ടൻ കയ്യിൽ നിന്ന് കളഞ്ഞു പോയ നിധി കിട്ടിയ സന്തോഷത്തോടെ പറഞ്ഞു.. വിശ്വസിക്കാൻ പറ്റില്ല കുരുട്ടിനെ.. അത്രേം പേര് ഉണ്ടായിട്ട് ബീച്ചിൽ നിന്ന് കേശുവിന്റെ ലിപ്പിൽ ഉമ്മ കൊടുത്ത ആൾ ആണ് 🙈🙈.. അവളുടെ ഒരു.... മര്യാദക്ക് പോയി രണ്ടക്ഷരം പോയി പഠിക്ക് കൊച്ചേ.. പഠിക്കാൻ അല്ലാത്ത മറ്റെല്ലാത്തിനും നല്ല തലയാ... വാവയുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് അമ്മ പറഞ്ഞു.. **💕 അതില്ലേ.... ഇന്നില്ലേ... രാത്രി കിടന്ന ടൈമിൽ വരുണിനെ തോണ്ടി കൊണ്ട് പാറു പറഞ്ഞു.. ഏതില്ലേ... ഇന്നുണ്ട്.. ന്നിട്ട് എന്തെ.. തിരിഞ്ഞു കിടന്നു പാറുവിനെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു.. ആ പിക് ഇല്ലേ ഫേക്ക്.. അത് ഞാനാ ഗ്രൂപ്പിൽ ഇട്ടേ... പേടിയോടെ പാറു പറഞ്ഞു.. അടി പാവി.. നീയോ...

ഞെട്ടിക്കൊണ്ട് പാറുവിനെ അവന്റെ മുകളിൽ കയറി കിടത്തി കൊണ്ട് വരുൺ ചോദിച്ചു... ആ എനിക്ക് ദേഷ്യം വന്നപ്പോൾ.. ക്യാന്റീനിൽ വച്ചു ഞാനും ദേവുവും വന്തേട്ടനും ഫാനേട്ടനും കൂടി ചെയ്ത പണിയാ.. വരുണിന്റെ ഹൃദയതാളം കേട്ട് കൊണ്ട് പാറു പറഞ്ഞു.. അത് നന്നായി അവൾക്ക് ഇത്തിരി കൂടുതലാ അല്ല പിന്നെ.. എന്നാലും എന്തൊരു പെർഫോമൻസ് ആയിരുന്നു മോളെ നിന്റെ... ചിരിച്ചു കൊണ്ട് പാറുവിന്റെ മുടിയിൽ തലോടി കൊണ്ട് വരുൺ ചോദിച്ചു... ഈ.. പ്രശംസ അതെനിക്കിഷ്ടമല്ല.. വരുണിന്റെ നെഞ്ചിൽ താടി വെച്ച് മുഖം ഉയർത്തി കൊണ്ട് പാറു ഇളിച്ചു കാട്ടി.. കാണിച്ച് തരാം നിന്റെ അഭിനയം.. ഒന്ന് മലക്കം മറിഞ്ഞു കൊണ്ട് വരുൺ പാറുവിലേക്ക് ചേർന്നു... ഇനി അവരായി അവരുടെ പാടായി... 💃💃 ......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story