നിന്നിലലിയാൻ: ഭാഗം 132

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

കൊച്ചിയിലെ കടപ്പുറത്തു അലക്കു ജെട്ടി ഒഴുകി വന്നു ഹംസക്ക ഇട്ടു നോക്കി ലൂസ് ലൂസ് ലൂസ്... ബെൽറ്റ് കൊണ്ട് മുറുക്കി നോക്കി ടൈറ്റ് ടൈറ്റ് ടൈറ്റ്..... വാവ രാവിലെ തന്നെ സംഗീതം പഠിക്കുന്ന തിരക്കിൽ ആണ്.. അയാം എ ഡിസ്കോ ഡാൻസർ ടു ടു ടുടുടു... ആരാന്റെ അമ്മക്ക് കാൻസർ ടു ടു ടുടുടു...... എന്നിട്ടെന്തായി ഓഓഓഓ എന്നിട്ടെന്തായി ഓഓഓഓഓഓ... വാവയുടെ പാട്ട് കേട്ട് വല്യേട്ടൻ വല്യേട്ടന്റെ ആസ്ഥാന പാട്ടും കൊണ്ട് മുണ്ടും മുറുക്കി കുത്തി വന്നു.... പക്ഷെ കണ്ണ് അടഞ്ഞിട്ടാണെന്ന് മാത്രം.. ഉറക്കം കഴിഞ്ഞു നീറ്റു വരുവാണേ😜😜😜... പ്ധോം... പിന്നാലെ എണീറ്റ് വന്ന അച്ഛനും മൂത്ത മകനും കൂടി കെട്ടിപ്പിടഞ്ഞു വീണു...പിന്നാലെ ഉരുളലും 😁😁 ഇതിനെ ഒക്കെ ആണ് വീണിടത്തു കിടന്ന് ഉരുളുക,,

വീണിടത്തു കിടന്ന് ഉരുളുക എന്ന് പറയുന്നേ... ഗുഡ് മോർണിംഗ് അച്ഛേ.. എന്തൊക്കെ ഉണ്ട് സുഖം അല്ലേ... വല്യേട്ടൻ വീണിടത്തു കയ്യും കുത്തി കിടന്ന് അച്ഛനോട് വിശേഷം ചോദിച്ചു... എന്താടാ കാണിക്കുന്നേ.. മാറങ്ങോട്ട്.. അച്ഛൻ വല്യേട്ടനെ പിടിച്ചു തള്ളി 🙄🙄... ദേ പോവുന്നു വല്യേട്ടൻ അച്ഛന്റെ മുണ്ടും കൊണ്ട്😵😵... മുണ്ട് ഇങ്ങോട്ട് താടാ.. എന്നും പറഞ്ഞു അച്ഛൻ വല്യേട്ടനെ പിടിച്ചു ഇങ്ങോട്ട് തന്നെ വലിച്ചു... ഹമ്മോ... വല്യേട്ടൻ അച്ഛന്റെ നെഞ്ചത്ത് സ്റ്റിക്കർ അടിച്ചു നിന്നു.... അപ്പ്‌ അപ്പ്‌ അപ്പ്‌ അപ്പ്‌... വാവ കൈ കൊട്ടി രണ്ട് പേരെയും പ്രോത്സാഹിപ്പിക്കുകയാണ്... ഇവിടെ ജീവൻ മരണ പോരാട്ടം നടക്കുമ്പോഴാണ് നിന്റെ അപ്പ്‌ അപ്പ്‌... എന്നും പറഞ്ഞു വല്യേട്ടൻ വാവയുടെ കസേരയിൽ ചവിട്ടി... കാല് തെറ്റി വാവ വല്യേട്ടന്റെ പുറത്തേക്ക് കമിഴ്ന്നടിച്ചു വീണു.. അമ്മച്യേ... 🤪 വല്യേട്ടൻ ഒന്ന് പുളഞ്ഞു..

ഇപ്പോൾ തട്ടിന്മേൽ തട്ടായിട്ടാണ് മൂന്ന് പേരുടെയും കിടത്തം.... ഏറ്റവും അടിയിൽ അച്ഛൻ പിന്നെ വല്യേട്ടൻ പിന്നെ നമ്മുടെ കേശുവിന്റെ വാവ... വീ......ണെ.... വീ.... അച്ഛന് ആണേൽ സൗണ്ട് പൊങ്ങുന്നില്ല... വല്യേട്ടൻ എണീക്കാൻ നോക്കിയപ്പോൾ അച്ഛന്റെ മുണ്ട് പിന്നാലെ പോരുന്നു.. അപ്പോൾ അച്ഛൻ വല്യേട്ടനെ പിടിവിടാതെ അള്ളി പിടിക്കും... വിടെടാ... വിടെടാ... കാലിൽ പിടിചിരിക്കുന്ന അച്ഛനെ നോക്കിക്കൊണ്ട് വല്യേട്ടൻ കാലൊന്ന് കുടഞ്ഞു... എന്റെ ദേ.....വ്യേ.. മുഖത്ത് ചവിട്ട് കിട്ടിയ അച്ഛൻ മുഖം പൊത്തിപ്പിടിച്ചു.. എന്നാലും കാലിലെ പിടി വിട്ടിട്ടില്ല... അമ്മാ അമ്മാ.... വല്യേട്ടന്റെ മുണ്ടിന്റെ ഇടയിൽ തല കുടുങ്ങിയ വാവ കാലിട്ടടിക്കാൻ തുടങ്ങി... അടി കിട്ടുന്നത് മൊത്തം വല്യേട്ടന്റെ നെഞ്ചിൽ... അടങ്ങി കിടക്കെടി പിശാശ്ശെ... അയ്യോ... വല്യേട്ടൻ തളർച്ചയോടെ കുറച്ച് നേരം അനങ്ങാതെ കിടന്നു... എടാ എണീറ്റ് പോടാ...

അയ്യോ എന്റെ വയറ്... അച്ഛൻ മേലെ ഉള്ള രണ്ട് സാധനത്തെയും വയറിൽ ബാലൻസ് ചെയ്ത് കൊണ്ട് കൂവി... ഇവിടെ ഒന്നും ആരും ഇല്ല്യേ... ഹൈ നല്ല രസം... നിലത്ത് രണ്ട് കയ്യും കുത്തി തുഴഞ്ഞു കൊണ്ട് വല്യേട്ടൻ വിളിച്ച് പറഞ്ഞു... എടി ആതു.. ഇവിടെ വാടി.. ഇതുങ്ങളെ ഒന്ന് മാറ്റി താ... അച്ഛൻ ആതുവിനെ വിളിച്ചു കാറി... ആതു ആണേൽ ഫോൺ ചെവിയിൽ തിരുകി ഇരിക്കുന്നത് കൊണ്ട് ഒന്നും ശ്രദ്ധിക്കുന്നില്ല.. കിട്ടി... അടുത്തൂടെ പോയ ആതുവിന്റെ കാലിൽ അച്ഛൻ പിടിച്ചു വലിച്ചു.. തോണ്ടാനെ ഉദ്ദേശം ഉണ്ടായിരുന്നള്ളൂ.. ബട്ട്‌ പിടുത്തം ആയി പോയി.. മമ്മാ...എന്റെ ഫോൺ.... എന്നും പറഞ്ഞു വല്യേട്ടന്റെ തലയിലൂടെയും അച്ഛന്റെ പുറത്ത് കൂടെയും ആതു മൂടും കുത്തി വീണു.. എവിടെ നിന്നൊക്കെയോ ഞരക്കങ്ങളും പൊട്ടലും ചീറ്റലും കേൾക്കുന്നുണ്ട്... അവള് വീണതിനല്ല കുഴപ്പം ഫോൺ വീണതിലാ... നിനക്ക് ബാലൻസ് ഇല്ലേ...

തൊട്ടപ്പോഴേക്കും വീഴാൻ... അച്ഛൻ ശ്വാസം വലിച്ചു വിട്ടു കൊണ്ട് പറഞ്ഞു... തൊടുകയോ.. കാല് പിടിച്ചു വലിച്ചിട്ട് തൊട്ടെന്നോ... ആതു ഞെളിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.. എണീറ്റ് പോടീ പിത്തക്കാളി.. വല്യേട്ടൻ ആതുവിനെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു... ഒന്ന് ഉയർന്നു പൊങ്ങി ആതു പിന്നേം അവിടെ തന്നെ വീണു.. തള്ളലിൽ ശക്തി പോരാ... ഹായ് ദോശ... ദോശയും കൊണ്ട് വരുന്ന പൊന്നുവിനെ കണ്ടതും വല്യേട്ടൻ എല്ലാത്തിനേം കുടഞ്ഞെറിഞ്ഞു കൂസലില്ലാതെ എഴുന്നേറ്റ് പോയി.. എന്റെ ആറ്റുകാലമ്മച്ചീ 😵😵😵... അച്ഛൻ അങ്ങനെ തന്നെ കിടന്നു കൊണ്ട് പറഞ്ഞു... വാവ ഷോക്കടിച്ച കാക്കയെ പോലെ മുടിയും സ്‌പൈക്ക് ചെയ്ത് എണീറ്റു... അടിയിൽ നിന്ന് ഓരോന്നായി എഴുന്നേറ്റ് വരുന്നവരെ കണ്ടതും പൊന്നു ദോശ ടേബിളിൽ വെച്ചു കുമ്പിട്ടു നോക്കാൻ തുടങ്ങി... എന്റെ കൊച്ചേ ഒരു അര മണിക്കൂർ മുന്നേ നീ ദോശയും ആയി വന്നിരുന്നേൽ ഞാൻ ഇങ്ങനെ ആവില്ലായിരുന്നു...

. മുണ്ടും വാരി കെട്ടി ഒരു പീഡനം കഴിഞ്ഞ പ്രതീതിയിൽ എണീറ്റ് വരുന്ന അച്ഛൻ പറഞ്ഞു... അച്ഛനെന്തായിരുന്നു താഴെ പണി.. ഏഹ്.. ദോശ പ്ലേറ്റിലേക്കിട്ട് വല്യേട്ടൻ ചോദിച്ചു.. നിനക്കുള്ള കുഴി തോണ്ടുവായിരുന്നെടാ.. എന്തെ ഇപ്പോൾ തന്നെ കിടക്കണോ.. അച്ഛൻ മൂടോന്നു കസേരയിൽ പതിപ്പിച്ചു കൊണ്ട് ചോദിച്ചു.. ഓ എനിക്കിപ്പോൾ ടൈം ഇല്ല്യാ തൽക്കാലത്തേക്ക് അച്ഛൻ പോയി കിടന്നോ.. ദോശ പിച്ചി കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഓ... വല്യേട്ടാ ഞങ്ങളെയൊ പിച്ചി ചവിട്ടി ഇങ്ങനെ ആക്കി അതിനെ എങ്കിലും വെറുതെ വിട്... ബാറ്ററിയും സിമും ഒക്കെ ഇട്ടു ഫോൺ ഓൺ ആക്കി കൊണ്ട് അടിയിൽ നിന്നും ആതു എണീറ്റു... ഒരാളും കൂടി ഉണ്ടായിരുന്നല്ലോ അതെവിടെ.. വല്യേട്ടൻ പാളി നോക്കിക്കൊണ്ട് ചോദിച്ചു... കുർർർർർർ കുർർർർർർർ.... ശബ്ദം കേട്ട് വന്നു നോക്കിയപ്പോൾ കാണുന്നത് നിലത്ത് കിടന്നു ഉറങ്ങുന്ന വാവയെ 😆😆😆.....

വല്ല ആവശ്യവും ഉണ്ടായിരുന്നോ.. വല്യേട്ടൻ കൈ മലർത്തി... നീയാ എല്ലാവരെയും ഇടിച്ചു വീഴ്ത്തിയെ ഞാൻ ആതുവിനെ മാത്രമേ വീഴ്ത്തിയുള്ളു.. അച്ഛൻ എളിമയോടെ പറഞ്ഞു.... ഔ ന്റെ മോനെ... എന്നും പറഞ്ഞു വല്യേട്ടൻ തീറ്റയിലേക്ക് മുഴുകി... •°•°•°•°•°•°•°•°• നീ എന്താടി വിക്സ് മിട്ടായി വാങ്ങി കൂട്ടുന്നെ... ഉള്ള പൈസക്കെല്ലാം വിക്സ് മിട്ടായി വാങ്ങി കൂട്ടുന്ന ദേവുവിനെ തോണ്ടി കൊണ്ട് പാറു ചോദിച്ചു... എടി എന്റെ സൗണ്ട് പോയെടി... അടഞ്ഞ സൗണ്ടിൽ കാറ്റ് പോവുന്ന പോലെ ദേവു തൊണ്ടയിൽ പിടിച്ചു പറഞ്ഞു... അങ്ങനെ വരട്ടെ.. എനിക്കപ്പോഴേ തോന്നി ഇന്നലെ ക്യാന്റീനിൽ നിന്ന് നീ ലൈം കുടിച്ചപ്പോൾ അനുഭവിച്ചോ ഇനി... ദേവുവിന്റെ കയ്യിൽ നിന്ന് ഒരു വിക്സ് മിട്ടായി എടുത്ത് വായിൽ ഇട്ടു കൊണ്ട് പാറു പറഞ്ഞു..

എടി.. ഔ..ഇത്‌ ലൈം കുടിച്ചതിന്റെ അല്ല മോളെ.. ഇന്നലെ സ്റ്റാഫ്‌ റൂമിൽ കിടന്നു ഒച്ചയെടുത്തതിന്റെ ആണ്.. ക്ടിം ക്ടിം.. മിട്ടായി വായിൽ ഇട്ടു കടിച്ചു പൊട്ടിച്ചു തിന്നുകൊണ്ട് ദേവു പറഞ്ഞു... ഓഹ് സമാധാനം വന്തേട്ടന്റെ ചെവിക്ക് ഇന്ന് സൗര്യം ഉണ്ടാവും... പാറു പതുക്കെ പിറുപിറുത്തു... എന്താടി.. ഉറക്കെ പറയെടി.. ഉള്ള സൗണ്ട് വെച്ചു ദേവു പറഞ്ഞു ... അല്ലേടി വന്തേട്ടനോട് നീ എങ്ങനെ സംസാരിക്കും എന്ന് ചോദിച്ചതാ.. ഇന്നും കൂടി അല്ലേ അവർക്ക് ക്ലാസ്സ്‌ ഉള്ളൂ.. അത് കഴിഞ്ഞാൽ അവരെ കാണാൻ കിട്ടുമോ... പാറു വിഷയം മാറ്റി ഇളിച്ചു.. ഓ പിന്നെ ഇങ്ങോട്ട് വരുത്താൻ ഉള്ള വഴി ഒക്കെ എനിക്കറിയാം.... കല്യാണം വേഗം നടത്താൻ അച്ഛനോട് പറയണം.. വെളുക്കനെ ചിരിച്ചു കൊണ്ട് അടുത്ത മിട്ടായി വായിൽ ഇട്ടു ദേവു ക്ലാസ്സിലേക്ക് നടന്നു... മ്മ്ഹ്ഹ്.... കിലുകിൽ പമ്പരം.... ഓഹ് തേങ്ങാക്കൊല... ദേവു തൊണ്ട ശെരിയാക്കാനുള്ള തത്രപാടിൽ ആണ്...

എന്റെ ദേവു രണ്ട് ദിവസം മിണ്ടാതെ ഇരിക്ക് സഹി കെട്ട് ശബ്ദം തന്നെത്താനെ തിരിച്ചു വന്നോളും... ദേവുവിന്റെ കാട്ടിക്കൂട്ടൽ കണ്ട് പാറു പറഞ്ഞു.. എന്റെ അരയിൽ കിടക്കുന്ന അരഞ്ഞാണം ചോദിച്ചാൽ പോലും ഞാൻ നിനക്ക് തരും.. പക്ഷെ മിണ്ടാതെ ഇരിക്കാൻ അതിന് എന്നേ കൊണ്ട് പറ്റില്ല.. മ്മ്ഹ്ഹ്... തൊണ്ട ശെരിയാക്കി കൊണ്ട് ദേവു പറഞ്ഞു.. ഒരു കറുത്ത ചരട് അല്ലേ നിന്റെ അരയിൽ ഉള്ള അരഞ്ഞാണം ആർക്ക് വേണം അത്... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. അതെങ്ങനെ നിനക്ക് മനസിലായി.... ദേവു ഇളിച്ചു കൊണ്ട് ചോദിച്ചു... കൊല്ലം കുറെ ആയില്ലേ കൂടെ നടക്കുന്നു ഞാൻ കാണാതെ ഇരിക്കുമോ... പല്ല് മുഴുവൻ കാണിച്ച് കൊണ്ട് പാറു പറഞ്ഞു.. എന്നാൽ നിനക്ക് തെറ്റി.. ഇപ്പോൾ നിറം മങ്ങി മങ്ങി അതിപ്പോ വെള്ള ആയി... അരയിൽ തപ്പി കൊണ്ട് ദേവു പറഞ്ഞു... ഓഹ് ദരിദ്രമേ... പുതിയത് ഒന്ന് വാങ്ങിത്തരാൻ പറയെടി വന്തേട്ടനോട്...

എന്റെ കാലേട്ടൻ കണ്ടില്ലേ... പാറു നാണത്തോടെ പറഞ്ഞു... വാങ്ങുമെടി വാങ്ങിപ്പിക്കും ഞാൻ..... എന്റെ അരയിൽ അരഞ്ഞാണം കൊണ്ടൊരു താജ് മഹൽ ഞാൻ പണിയിപ്പിക്കും എന്നിട്ട് അതിന് ഞാൻ കുത്തപ് മിനാർ എന്ന് പേരിടും.. ഇത്‌ സത്യം സത്യം സത്യം.. ദേവു ഡെസ്ക്കിൽ ആഞ്ഞടിച്ചു.. ഒരു തരം.... രണ്ട് തരം.... മൂന്ന് തരം.. ലേലം ഉറപ്പിച്ചു.... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.. ഇളിക്കെണ്ടടി ഞാൻ കാണിച്ച് തരാം... ദേവു മുഖം കോട്ടി തിരിഞ്ഞിരുന്നു... (ഹ്യൂമറിന് എഴുതിയതാണ് അതിന്റെ രീതിക്ക് കാണുക ) <><><><><><><><> എടി അങ്ങനെ അല്ല നേരെ നോക്കി ഓടിക്ക്.. അയ്യോ ഈ പെണ്ണ് മതിലും പൊളിച്ചു പോവുമോ... വാവയുടെ തലയിൽ കൊട്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു... നേരെ പിടിക്ക്.. ചെരിച്ചു പിടിച്ചാൽ ഞാൻ എങ്ങനെയാ ഓടിക്കുന്നെ... വാവ വല്യേട്ടനെ തുറിപ്പിച്ചു നോക്കി... ഞാൻ ആണോ അതോ നീയാണോ സൈക്കിൾ ഓടിക്കാൻ പഠിക്കുന്നെ.. എന്നോട് ആജ്ഞാപിക്കുന്നോ 🙄🙄... വല്യേട്ടൻ കെറുവിച്ചു കൊണ്ട് ചോദിച്ചു...

കാര്യം പറഞ്ഞതല്ലേ.. ഓ അങ്ങനെ അല്ല.. ഉന്ത്.. ഉന്ത്... വാവ സൈക്കിളിൽ ഇരുന്ന് സർക്കസ് കാണിച്ച് കൊണ്ട് പറഞ്ഞു.. പെടലിൽ ചവിട്ടി ഓടിക്കെടി കോപ്പേ ഉന്തിയാൽ എങ്ങനാ പടിയുന്നെ... വല്യേട്ടൻ സൈക്കിൾ പിടിച്ചൊന്ന് കുലുക്കി... എത്തണ്ടേ പെടലിൽ... വാവ ഊരക്കും കൈ കുത്തി കൊണ്ട് പറഞ്ഞു... കു..... കുത്തി സീറ്റിൽ ഇരിക്കാതെ നിന്ന് എത്തിച്ചു ഓടിക്കെടി... 😌 വല്യേട്ടൻ ദേഷ്യം കൊണ്ട് പറഞ്ഞു... കു...കുത്താതെ നിന്നിട്ട് എങ്ങനെ ഓടിക്കാ പരട്ടെ.. എന്നും പറഞ്ഞു വാവ സൈക്കിളിൽ നിന്നും ഇറങ്ങി പിണങ്ങി പോയി... ആ പോയി പെണ്ണ് പിണങ്ങി പോയി ☹️☹️... എടി സൈക്കിൾ കൊണ്ട് വെച്ചു പോടീ... വല്യേട്ടൻ വാവയെ നോക്കി വിളിച്ച് പറഞ്ഞു... അവിടെ എങ്ങാനും വെച്ചാൽ കല്ലെടുത്തു എറിയും ഞാൻ കൊരങ്ങാ.. വെയിലത്തു വെച്ചാൽ ന്റെ സൈക്കിളിലെ പെട്രോൾ പോവും.. അതുകൊണ്ട് പോർച്ചിൽ കയറ്റി വെച്ചോ..

ആ പിന്നേയ് അതിന്റെ സ്റ്റാൻഡ് പോയണ്ണു അതോണ്ട് അന്റെ കാറിന്മേൽ ചാരി വെച്ചോ... എന്നും പറഞ്ഞു മൂടും തട്ടി കൊട്ടി പുള്ളിക്കാരി പോയി... സൈക്കിളിനും പെട്രോളോ... ദൈവമേ ഇങ്ങനെ ഉള്ള സൈക്കിളും ഇറങ്ങിയോ.. ഓഹ് ചിലവ് കൂടുമല്ലോ ഇനി.. ശോ.. വല്യേട്ടൻ സൈക്കിളിനെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറഞ്ഞു... (വാവ കുട്ടി ആണെന്ന് വിചാരിക്കാം.. പോത്തോളം പോന്ന ഇതിനെ ഞാൻ എന്ത് പറയും.. 🤪🤪...പൊന്നുച്ചേച്ചി നമിച്ചു 🙏) **💕 പാറു ഞാൻ പറയട്ടെ.. ഞാൻ പറയുന്നത് കേട്ടിട്ട് നീ എന്താണെന്ന് വെച്ചാൽ ചെയ്തോ... വരുൺ നിസ്സഹായതയോടെ പറഞ്ഞു... വേണ്ട എനിക്കൊന്നും കേൾക്കണ്ട.... എന്നാലും നിങ്ങള്... പാറു തലക്ക് കൈ കൊടുത്ത് ബെഡിൽ ഇരുന്ന് കരഞ്ഞു... വേണേൽ എണ്ണി നോക്ക്.. ഒറ്റെണ്ണം പോലും കുറവില്ല... പാറുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു... ഇനി ഇവിടെ എന്താണാവോ 🙄 ....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story