നിന്നിലലിയാൻ: ഭാഗം 133

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

എനിക്കൊന്നും എണ്ണുകയും വേണ്ട കാണുകയും വേണ്ട.. പോ എന്റെ മുന്നിൽ നിന്ന്... വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കണം... ഈർഷ്യയോടെ പറഞ്ഞു കൊണ്ട് പാറു ബെഡിൽ നിന്ന് എണീറ്റു... ഞാൻ പറഞ്ഞില്ലേ വലിച്ചിട്ടില്ല എന്ന്.. പാറു.. പാറുവിന്റെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് വരുൺ പറഞ്ഞു.. വലിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാ ഇത്‌ കൂടെ കൊണ്ട് നടക്കണേ.. കയ്യിലുള്ള സിഗരറ്റ് പാക്കെറ്റ് ഉയർത്തി കാണിച്ചു ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് പാറു ചോദിച്ചു.. അങ്ങനെ അല്ലേടാ.. ഞാൻ ഒന്ന് പറയട്ടെ.. അന്ന് അശ്വതിയുടെ മെസ്സേജ് കണ്ട് ടെൻഷൻ കേറി വാങ്ങിയതാ.. ബട്ട്‌ ഒറ്റൊന്ന് പോലും ഞാൻ തൊട്ടിട്ടില്ല.. സത്യം... പാറുവിന്റെ തലയിൽ കൈ വെച്ചു കൊണ്ട് വരുൺ പറഞ്ഞു.. ആർക്കറിയാം ഇതൊക്കെ ആണോ സത്യം എന്ന്... ഞാൻ ആരാ ലെ ചോദിക്കാനും പറയാനും.. എല്ലാം നിങ്ങടെ ഇഷ്ടം അല്ലേ..

കല്യാണം കഴിച്ചതും ഇപ്പോൾ ഇങ്ങനെ ഒക്കെ ചെയ്യുന്നതും... ഞാൻ എന്ത് ചെയ്തിട്ടാ കണ്ണാ എനിക്ക് മാത്രം.. പാറു മുഴുവൻ ആക്കാതെ വിതുമ്പി പോയി... പാറു.. അങ്ങനെ ഒന്നും ഇല്ല്യാ.. നീ എന്തിനാ എല്ലാം വേറെ രീതിക്ക് ചിന്തിക്കുന്നേ.. നോക്ക്.. നോക്ക് എന്റെ മുഖത്തേക്ക് നോക്ക്.. പാറുവിന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്താൻ ശ്രമിച്ചു കൊണ്ട് വരുൺ പറഞ്ഞു.. എന്നോട് ഇത്തിരി സ്നേഹം പോലും ഇല്ലേ... കലങ്ങിയ കണ്ണോടെ വരുണിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പാറു ചോദിച്ചു.. പാറു.. നീ എന്റെ കയിൽ നിന്നും വാങ്ങിക്കും... ഞാൻ പറഞ്ഞില്ലേ വാങ്ങി വെച്ചേ ഉള്ളൂ.. യൂസ് ചെയ്തിട്ടില്ല എന്ന്.. ദേഷ്യം വന്ന മുഖം ശാന്തം ആക്കാൻ ശ്രമിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ഓ അപ്പൊ യൂസ് ചെയ്യാൻ പറ്റാത്തതിന് ആണല്ലേ സങ്കടം.. ഇനി അത് വേണ്ട.. ഇന്നാ വലിച്ചോ.. എത്ര വേണമെങ്കിലും വലിച്ചോ..

കണ്ണ് തുടച്ചു സിഗരറ്റ് അവന്റെ ഉള്ളം കയ്യിൽ വെച്ച് കൊണ്ട് പാറു ജനലിന്റെ അടുത്തേക്ക് നടന്നു... വരുൺ കണ്ണുകൾ അടച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ടു... പാറുകുട്ട്യേ.... തിരിഞ്ഞു നിൽക്കുന്ന പാറുവിനെ വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ട് ചെവിയിലായി വരുൺ വിളിച്ചു.. തൊടണ്ട എന്നേ പോ... അല്ലേൽ ഞാൻ പൊക്കോളാം... ജനൽ കമ്പിയിൽ നെറ്റി മുട്ടിച്ചു നിന്ന് കൊണ്ട് പാറു വിതുമ്പി... എടി കോപ്പേ.. ചിറി അടിച്ചങ്ങോട്ട് പൊട്ടിക്കും ഞാൻ.. കുറെ നേരം ആയി ഞാൻ സഹിക്കുന്നു.. നിന്നോട് അല്ലേടി ഞാൻ വലിച്ചില്ല എന്ന് പറഞ്ഞെ.. ഏഹ്.. നിനക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ.. എന്തെങ്കിലും പറഞ്ഞാൽ അപ്പൊ ഒഴുക്കും മൊതല കണ്ണീര്.... വരുൺ ദേഷ്യം കൊണ്ട് വിറച്ചു... നിർത്തടോ.. വല്ലാതെ കളിച്ചാൽ ഉണ്ടല്ലോ ഡിവോഴ്സും വാങ്ങി ഞാൻ അങ്ങ് പോവും എന്റെ വീട്ടിലേക്ക്.. നാണം ഉണ്ടോ ഇങ്ങനെ വലിച്ചു വലിച്ചു.. ഛെ...

ഈ ചുണ്ട് എന്തിനാ വലിച്ചു വലിച്ചു കറുപ്പിക്കുന്നെ.. ഓ താൻ വലിക്കെ വലിക്കാതിരിക്കെ എന്താണെന്ന് വെച്ചാൽ ചെയ്യ്‌.. കഞ്ചാവ് കൂടി തുടങ്ങിയാൽ പൊളിക്കും.. പാർട്ണർ ആയിട്ട് ഞാൻ വേണോ.. വേണോടോ.... ഇനി എങ്ങാനും വലിച്ചാൽ താൻ പറഞ്ഞ പോലെ കരണം നോക്കി ഞാൻ പൊട്ടിക്കും കെട്ട്യോൻ ആണെന്നൊന്നും നോക്കില്ല... ഒരു ചാൻസ് കിട്ടിയതും പാറു അങ്ങോട്ട് കത്തി കേറി.. എടൊ എന്നോ.. താൻ എന്നോ.. ഞാൻ നിന്നെക്കാൾ എത്ര മൂത്തത് ആണെടി കുരിപ്പേ.. ആടി വലിക്കും ഞാൻ ഇനിയും വലിക്കും... ഇപ്പോൾ ഒരു പാക്കറ്റ് തീർന്നപ്പോൾ വാങ്ങിയതാ ഇത്‌.. കഞ്ചാവ് മാത്രം അല്ലേടി വേണേൽ ഞാൻ ചാരായ വാറ്റും തുടങ്ങും.. നിനക്ക് നഷ്ടം ഉണ്ടോ.. ഉണ്ടോന്ന്... വരുൺ ഇടിച്ചു കേറി പറഞ്ഞു... പാറു ആണേൽ ജനലിൽ ഒട്ടി ഇരിക്കുവാ... 😆 തുടങ്ങിക്കോ.. ഞാൻ പറഞ്ഞോ വേണ്ടാന്ന്..

എന്തായാലും പണ്ടത്തെ പോലെ ഇപ്പോൾ ഗോതമ്പുണ്ട ഒന്നും അല്ല ജയിലിൽ.. നല്ല ഫുഡ്‌ ആണ്.. പക്ഷെ ജിം ഉണ്ടോ ആവോ.. അന്വേഷിക്ക്... 😏 പാറു പുച്ഛത്തോടെ പറഞ്ഞു... എനിക്ക് ഈ ബോഡി നിലനിർത്താൻ ഒരു ജിമ്മും വേണ്ടടി കുരുട്ടെ.. അല്ലേലും നിന്നെ പോലെ അഞ്ചടി അല്ലല്ലോ ഞാൻ.. 😏😏 വരുണും പുച്ഛിച്ചു വിട്ടു... അയ്യേ പിന്നെ താൻ എന്തെ വിചാരിച്ചേ എല്ലാരും തന്നെ പോലെ അമിതാഭ് ബച്ചനെ പോലെ ആണെന്നോ.. എന്നേ കെട്ടിയില്ലായിരുന്നേൽ താൻ പെണ്ണിന് വേണ്ടി അലഞ്ഞു നടന്നു മൂത്തു നരച്ചു പെട്ടിയിൽ ആയേനെ.. മാറങ്ങോട്ട് ഇടിച്ചു കേറി വരാതെ.. തുറിച്ചു നോക്കി വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞു.. അങ്ങനെ അങ്ങ് പോയാലോ.. എന്താ നീ പറഞ്ഞെ എനിക്ക് വേറെ പെണ്ണ് കിട്ടില്ല എന്നോ.. എന്നിട്ടാണോടി കല്യാണം കഴിഞ്ഞിട്ടും അശ്വതി എന്റെ പിന്നാലെ തന്നെ വരുന്നേ.. ഞാൻ ഒന്ന് ഞൊടിച്ചാൽ പെൺപിള്ളേർ നിരന്നു നിക്കും..

വരുൺ വല്യ ഗമയിൽ പറഞ്ഞു.. അത് കയ്യിലിരുപ്പ് കൊണ്ട് 😏...ഞൊടിച്ചാൽ പെൺപിള്ളേർ അല്ല നിരന്നു നിക്കും പട്ടികൾ നാവും ആട്ടി.. ഒഞ്ഞു പോടോ... എന്നും പറഞ്ഞു പാറു മുന്നോട്ട് നടന്നു... എടി കടലാസെ.... വരുൺ നീട്ടി വിളിച്ചു.... പാറു നടത്തം നിർത്തി പല്ല് കടിച്ചു കുറച്ച് നേരം അങ്ങനെ തന്നെ നിന്നു... കടലാസെ..... വീണ്ടും വരുൺ നീട്ടി വിളിച്ചു... ആരാടോ തന്റെ കടലാസ് ഏഹ്.. ആര് വിളിച്ചാലും ഞാൻ സഹിക്കും.. താൻ വിളിച്ചാലുണ്ടല്ലോ... പാവാടയും മടക്കി കുത്തി ജെറ്റ് വിട്ട പോലെ പാറു വരുണിന്റെ തൊട്ട് മുന്നിൽ എത്തി... വിളിച്ചാൽ !!..ഞാൻ ഇനിയും വിളിക്കും.. കടലാസെ.... വരുൺ വീണ്ടും വിളിച്ചു കൊണ്ടിരുന്നു... കാലാ.. വേണ്ട.. പാറു കൈ ചൂണ്ടി കൊണ്ട് ദേഷ്യപ്പെട്ടു... ആരാടി നിന്റെ കാലൻ.. കൈ ചൂണ്ടുന്നോ ഏഹ് അതും എന്റെ നേർക്ക്...

പാറുവിന്റെ വിരൽ പിടിച്ചു തിരിച്ചു പിറകിലോട്ട് ആക്കി അവളെ ചേർത്ത് നിർത്തി കൊണ്ട് വരുൺ ചോദിച്ചു.. ആ കൈ കൈ കൈ... വിട്... വിടെടാ പട്ടി എന്റെ കൈ... വരുണിന്റെ കാല് നോക്കി പാറു ചവിട്ടി.. ഉഫ്.... 😵😵 വേദന കൊണ്ട് വരുൺ പതിയെ കൈ അയച്ചു.. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. ചെറുതാണെന്ന് കരുതി ഒരുപാട് തരം താഴ്ത്തല്ലേ... just remember that.... അതും പറഞ്ഞു കെട്ടിവെച്ച പാവാടയും അഴിച്ചിട്ട് സ്ലോമോഷനിൽ തിരിഞ്ഞങ്ങു നടന്നു.. നടന്നിട്ടും നടന്നിട്ടും കുട്ടി ഒരടി പോലും എത്തുന്നില്ല.. എന്നാലും പാറു പരിശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു... തിരിഞ്ഞു നോക്കിയപ്പോൾ ഇട്ടിരുന്ന ബനിയനിൽ തള്ള വിരലും ചൂണ്ട വിരലും മാത്രം ഉപയോഗിച്ച് പിടിച്ചു വെച്ചിരിക്കുകയാ പാറുവിനെ... ഇതിപ്പോൾ മുറ്റത്തു ആയിരുന്നേൽ മൈ ബോസ്സിലെ ദിലീപിന്റെ അവസ്ഥ ആയേനെ.. ടൈൽ ആയത് കൊണ്ട് തുരക്കാൻ പറ്റുന്നില്ല 😆😆...

ഓഹ് ജിമ്മൻ ആണെന്നുള്ളതിനുള്ള അഹങ്കാരം.. മനസ്സിൽ പറഞ്ഞു കൊണ്ട് പാറു ഒന്ന് കുതറി നോക്കി... എവിടെ പാറ പോലെ നിക്കുവല്ലേ കാലൻ.. ന്തേ പോണില്ലേ.. പാറുവിന്റെ നോട്ടം കണ്ട് വരുൺ ചിരിച്ചു.. ഇളിക്കല്ലേ... ഉടുമ്പ് പിടിച്ച പോലെ ഡ്രെസ്സിൽ പിടിച്ചാൽ ഞാൻ എങ്ങനെ പോവാൻ ആണ്.. ഡ്രസ്സ്‌ ഊരി പോവാൻ പറ്റുമോ.. പാറു വരുണിനെ ചെറഞ്ഞൊന്നു നോക്കി... വേണേൽ നീ അങ്ങനെ ഒക്കെ.. അതൊക്കെ നിന്റെ ഇഷ്ടം.. ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... പോടാ മരത്തലയാ.. വിടെന്നെ... കൈ മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.. അതെ സ്പോട്ടിൽ വരുൺ അവളെ എടുത്ത് കട്ടിലിലേക്ക് ഇട്ടു ഒപ്പം അവനും കിടന്നു... വരുണിന്റെ കണ്ണുകൾ പാറുവിന്റെ കണ്ണിലായി കോർത്തു.. പക്ഷെ പാറുവിന്റെ കണ്ണുകൾ വരുണിനെ തള്ളി മാറ്റേണ്ട തിരക്കിൽ ആയിരുന്നു... മാറി നിക്ക്.. ഔ എന്താണ്...

സിഗരറ്റും കഞ്ചാവും ഒന്നും എന്റെ അടുത്തേക്ക് വരണ്ട.. വരുണിനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.. ആണോ.. അങ്ങനെ ആണോ.. എന്നും പറഞ്ഞു പാറുവിന്റെ വയറിൽ വരുൺ ഇക്കിളി കൂട്ടി.. കടിക്കും ഞാൻ മാറെടാ പട്ടി തെണ്ടി ചെറ്റേ... പുളഞ്ഞു കൊണ്ട് പാറു അലറി... ആരാടി ചെറ്റ.. ഏഹ് ആരാന്ന്.. ഞാൻ എന്റെ ചെറ്റ സ്വാഭാവം എടുത്താൽ ഉണ്ടല്ലോ.. പാറുവിന്റെ കവിളിൽ പല്ലമർത്തി കൊണ്ട് വരുൺ പറഞ്ഞു.. ഇതിലും വലിയ ഇനി എന്ത് ചെറ്റ സ്വഭാവം ആണ് ഇനി നിങ്ങൾക്ക്.... പാറു ദേഷ്യത്തോടെ വരുണിന്റെ കുഞ്ഞു താടിയിൽ പിടിച്ചു വലിച്ചു.. വിടെടി ചൂലേ എന്റെ താടിയിൽ നിന്ന്... വരുൺ കിടന്നിടത്തു കിടന്ന് പുളയാൻ തുടങ്ങി.. അടങ്ങി കിടക്കേടോ മാക്കാനേ.. താൻ എന്നേ കടിക്കും അല്ലേ.. സിഗരറ്റ് വലിക്കണം അല്ലേ... ചാരായം വാറ്റ് തുടങ്ങണം അല്ലേ. ഇതൊന്നും പോരാഞ്ഞു പെൺപിള്ളേർ വേണം അല്ലെ..

വരുണിനെ തള്ളി അവന്റെ പുറത്ത് കേറി ഇരുന്ന് തലമുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പാറു പറഞ്ഞു.. എടി കൂതറെ നിന്നെ എന്റെ കയ്യിൽ കിട്ടും... അപ്പൊ ഞാൻ ബാക്കി തരാം കേട്ടോ... വിടെടി മൂധേവി ന്റെ തലയിൽ നിന്ന്.. വരുൺ കുതറി കൊണ്ട് പറഞ്ഞു... (കളി കാര്യം ആയോ ദൈവമേ 🙄) മൂധേവി നിങ്ങടെ അശ്വതി.. എടൊ എടൊ.. എന്നും പറഞ്ഞു പാറു കാലന്റെ ചെവി കടിച്ചു പറിച്ചു.. അമ്മേ.. എടി വിടെടി. പാറു.. പൊന്നേ.. ഔ ന്റെ ചെവി... വരുൺ ദ്രുതങ്കപുളകൻ ആയി കാറി പൊളിച്ചു... എടൊ പേട്ടത്തലയാ.. താൻ എന്താടോ എന്നേ പറ്റി വിചാരിച്ചേ... എന്നും പറഞ്ഞു പാറു വരുണിന്റെ കൈ ബാക്കിലേക്ക് പിടിച്ചു വലിച്ചു തിരിച്ചു കടിച്ചു പറിച്ചു.. കുട്ടിക്ക് ദെണ്ണം ഉണ്ടേ.. നേരത്തെ ചൂണ്ട വിരല് പിടിച്ചു വലിച്ചില്ലെ 😁😁..

"പെണ്ണിന്റെ ചുംബനത്തെക്കാൾ ലഹരി ആയിരം എരിയുന്ന സിഗററ്റിനാണ്... " ഒരു അശരീരി... 🙄 ഓ അപ്പൊ പിന്നേം നിങ്ങള് വലിക്കും എന്ന്... നിങ്ങൾക്ക് എന്നേ ഉമ്മ വെക്കാൻ അല്ല സിഗരറ്റ് വലിക്കണം എന്ന് അല്ലേ... വരുണിന്റെ പുറത്തിരുന്നു രണ്ട് ചാട്ടം ചാടി കൊണ്ട് പാറു കരഞ്ഞു.. എടി.. ഞാൻ അല്ലടി.. ഞാൻ അല്ല അങ്ങനെ പറഞ്ഞത്.. പാറുവേ... വരുൺ കിടന്ന് കാലിട്ടടിച്ചു.... This is my entertainment.. ഹഹഹ... വരുൺ കരയുന്നതിനിടയിലൂടെ പൊട്ടിചിരിയോടെ ഉള്ള ഡയലോഗ് കേട്ട് പാറു ശ്രദ്ധ തിരിച്ചു... അടുത്ത പഫ്.. ഉഫ്... വേറെ എവിടെന്നോ ശബ്ദം കേൾക്കുന്നത് കേട്ട് പാറു എണീറ്റ് ബാൽക്കണിയിലേക്ക് നടന്നു.. പിന്നാലെ ഞൊണ്ടി ഞൊണ്ടി വരുണും... ആഹാ അന്തസ്സ്... അപ്പുറത്തെ ബാൽക്കണിയിൽ നിന്ന് സിഗരറ്റ് ആസ്വദിച്ചു വലിക്കുവാണ് വല്യേട്ടൻ.. എടൊ കള്ള വല്യേട്ടാ... പാറു ഉറക്കെ വിളിച്ചു... പാറു വേണോ... ഏഹ്🙄🙄...

വല്യേട്ടൻ ഞെട്ടി കൊണ്ട് രണ്ട് പേരെയും നോക്കി.. അപ്പൊ നിങ്ങൾക്ക് ഇതാണ് പണി അല്ലേ.. വരുൺ വല്യ ഗടയിൽ പറഞ്ഞു.. ആരാപ്പോ ഈ പറയണേ.. മിണ്ടരുത് നിങ്ങള്... കെറുവിച്ചു പറഞ്ഞു പാറു മുഖം തിരിച്ചു. അപ്പൊ നിങ്ങൾക്ക് ഇതാണല്ലേ പണി.. ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് പൊന്നു ചേച്ചിയോട്.. എന്നും പറഞ്ഞു പാറു പോവാൻ തിരിഞ്ഞു.. മോളെ പാറു പോവല്ലെടി.. ഇത്‌ സിഗരറ്റ് അല്ലേടി.. പേപ്പർ പുകച്ചു വലിക്കുവാടി.. നോക്ക്.. വല്യേട്ടൻ വെപ്രാളപ്പെട്ട് കൈവരിയിൽ അപ്പുറത്തും ഇപ്പുറത്തും കാലിട്ട് കൊണ്ട് പറഞ്ഞു.. ഏഹ് പേപ്പർ പുകച്ചു വലിക്കെ.. നോക്കട്ടെ.. വരുൺ ഇളിച്ചു കൊണ്ട് ചോദിച്ചു.. അതിന്റെ ഇടയിൽ വല്ല കഞ്ചാവും ഉണ്ടോ.. തിരിച്ചു വന്നു പാറു ചോദിച്ചു.. ഇല്ലെടി മോളെ നോക്ക്.. ദേ.. പേപ്പർ നിവർത്തി കുടഞ്ഞു കൊണ്ട് വല്യേട്ടൻ ഇളിച്ചു കാട്ടി.. വല്ല കാര്യവും ഉണ്ടോ വല്യേട്ടാ നിങ്ങൾക്ക്..

ശോ.. പാറു തലക്കും കൈ കൊടുത്തു നിന്നു.. ഇങ്ങനെ അല്ലേ ഞങ്ങൾക്ക് വലിക്കാൻ പറ്റു.. ഒറിജിനൽ സമ്മതിക്കില്ലല്ലോ.. അപ്പൊ ഒരു പഞ്ചിന്.. പേപ്പർ നുള്ളി പൊളിച്ചു കൊണ്ട് വല്യേട്ടൻ നാണത്തോടെ തല താഴ്ത്തി.. മോന്തേം കുത്തി അവിടെ നിന്ന് വീഴേണ്ടങ്കിൽ കേറി പോന്നേക്ക്.. കാലും ആട്ടി ഇരിക്കുന്ന വല്യേട്ടനെ നോക്കി കൊണ്ട് പാറു പറഞ്ഞു.. ഏഈ 😁😁😝. വല്യേട്ടൻ ഒന്ന് ഇളിച്ചു കാട്ടി ഇറങ്ങി പോയി.. വരുണിനെ കെറുവിച്ചു നോക്കി കൊണ്ട് പാറു മൂടും തട്ടി പോയി... 😏 °°°°°°°°°°💕 ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ, പഞ്ചാബ് സിന്ധു ഗുജറാത്തു മറാഠാ ... വാവ പഠിക്കാൻ ഇരിക്കുവാണ്.. തുടക്കം തന്നെ പാട്ട് 😝😝... ഐശ് ന്റെ വാവേ.. ഇങ്ങനെ ആണോ പാടുന്നേ... മ്ലേച്ഛം.. വല്യേട്ടൻ അവളുടെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു.. വല്യേട്ടൻ അല്ലേ... വാവ ചിരിച്ചു കൊണ്ട് ചോദിച്ചു..

എന്ത് ഞാൻ അല്ലേ എന്ന്... സംശയത്തോടെ വല്യേട്ടൻ ചോദിച്ചു... മ്ലേച്ഛൻ 🤭🤭.... വല്യേട്ടനെ പാളി നോക്കിക്കൊണ്ട് വാവ പറഞ്ഞു... അത് കറക്റ്റ് ആണ് വാവേ.. ഈ വീട്ടിലെ ഏറ്റവും വലിയ മ്ലേച്ചൻ നിന്റെ വല്യേട്ടൻ ആണ്.. അങ്ങോട്ട് വന്ന അച്ഛൻ പറഞ്ഞു.. അപ്പോ സെക്കൻഡ് സ്ഥാനം ഞാൻ അച്ഛന് തന്നിരിക്കുന്നു.... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. പല്ല് കൊഴിക്കും പന്നി ഞാൻ.. ഹാ.. അച്ഛൻ കയ്യോങ്ങി കൊണ്ട് പറഞ്ഞു.. പല്ലാണത് പല്ലാണത് പല്ലാണത് ത് ത് ത് ത് ത് ത് ത് ത് ത് ത് ത് ത് ത് ത് ത് ത്... വല്യേട്ടൻ കൊട്ടി പാടി മുന്നേറുകയാണ്... അന്താക്ഷരി ആണോ ഞാനും ഉണ്ട്.. എവിടെ നിന്നൊക്കെയോ ഫോണും കയ്യിൽ പിടിച്ചു ആതു ചാടി വീണു... അന്താക്ഷരിയോ ഞങ്ങളോ കളിക്കെ അതും ഇവന്റെ കൂടെ.. പണ്ട് ഇവനൊരു പാട്ട് പാടിയതിന്റെ ക്ഷീണം ഇത്‌ വരെ മാറിയിട്ടില്ല എന്റെ ആതുവേ..

അച്ഛൻ താടിക്കും കൈ കൊടുത്തു പറഞ്ഞു.. ഓ പിന്നെ എന്നിട്ടാണല്ലോ എന്നേ പാരഡിയൻ ആയി ഇവളുടെ ടീച്ചർ പ്രെശംസിച്ചത്.. വല്യേട്ടൻ ഞെളിഞ്ഞിരുന്നു... അത് ആ ടീച്ചർക്ക് അന്ന് ശനി ആണെന്ന് തോന്നുന്നു.. കേട്ടിട്ടില്ലേ കണ്ടക ശനി കൊണ്ടേ പോവു എന്ന്.. അച്ഛൻ വല്യേട്ടനെ നോക്കി ഇളിച്ചു കാട്ടി... വയസായ തന്തേ നിൻ ചുണ്ടിൽ എന്തെ കത്തിക്കരിഞ്ഞ ബീഡി കുറ്റിയോ...... 🎶 വരുണിനെ കളിയാക്കി അപ്പോഴേക്കും പാറുവും ഹാജർ വെച്ചു... ഇരുപത്തി നാല് വയസ് കഴിഞ്ഞ ഒരു പാവം മാഷിനെ തന്ത എന്ന് വിളിച്ചു അപമാനിച്ചു പോരാത്തതിന് സിഗരറ്റ് വലിച്ചെന്ന ഇല്ലാക്കഥ കെട്ടിച്ചമച്ചു അദ്ദേഹത്തെ മാനസികമായി തളർത്തി... പാറുവിനോടായി പറഞ്ഞു കൊണ്ട് വരുണും ഹാജർ... ഇപ്പോൾ അവനെ ഒരു റൂമിൽ ചങ്ങലക്കിട്ട് ഇരുട്ടത്തു ചോറ് കൊടുത്ത് വെളിച്ചത്തു കിടത്തുന്നു.. വരുണിന്റെ ബാക്കിയിൽ കൂടെ വല്യേട്ടൻ പറഞ്ഞു മുഴുമിപ്പിച്ചു... ഏട്ടാ... വരുൺ പല്ല് കടിച്ചു കൊണ്ട് വിളിച്ചു.. എന്തെടാ കുട്ടാ മാമു വേണോ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് ചോദിച്ചു... എല്ലാവരും ഒന്ന് മിണ്ടാതെ ഇരിക്കുമോ.. ഞാൻ ഒന്ന് ജനഗണമന പഠിച്ചോട്ടെ.. ചെവി രണ്ടും പൊത്തിപ്പിടിച്ചു കൊണ്ട് വാവ പറഞ്ഞു.. ഓ തമ്പ്രാ.. പാടിക്കോ.. വല്യേട്ടൻ കൈകൂപ്പി കൊണ്ട് പറഞ്ഞു..

ഹാ.. ഞാൻ പാടുന്നത് ശെരി ആണോ എന്ന് നോക്കണേ.. ബുക്ക് അടച്ചു വെച്ചു വാവ പറഞ്ഞു.. ആ അച്ഛ നോക്കാം വാവ പാടിക്കോ.. ആരും മിണ്ടല്ലെടാ.. ശ്.. ചുണ്ടത് വിരൽ വെച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.. ജനഗണമന അധിനായക ജയഹേ ഭാരത പുഴയിലോരട്ട... അട്ടയെ പിടിക്കാൻ കുട്ടനിറങ്ങി കുട്ടന്റെ തലയിലൊരട്ട... വിടെടാ... വിടെടാ.... വിടെടാ.... വിട വിട വിട വിടെടാ...... 😄 വാവ പാടി നിർത്തി എല്ലാവരെയും നോക്കി.. *അച്ഛൻ ആണേൽ ആരെങ്കിലും ഒന്നെന്നെ താങ്ങണെ എന്ന അവസ്ഥയിൽ.... * മുടുക്കി എന്റെ പാത തന്നെ ലവൾ പിന്തുടരുന്നുണ്ട്.. കൃതാർജ്ഞതയോടെ വല്യേട്ടൻ ഇരുന്നു..... * ജനഗണമനക്കും പാരഡിയോ.. ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം.. ആഹാ അന്തസ്സ്.. ഇളിച്ചു കൊണ്ട് പാറു.. * ഏഹ്.. സൂപ്പർ നല്ല രസം ഉണ്ട് കേൾക്കാൻ.. കൈ കൊട്ടി കൊണ്ട് ആതു വാവയെ കെട്ടിപ്പിടിക്കുന്നു... * നിനക്ക് വട്ടാടി അമേരിക്കൻ ഇറക്കുമതിയെ.. ഇത്തിരി കോമൺ സെൻസ് ഇല്ലേ നിനക്ക്...

ആതുവിന്റെ കോപ്രായങ്ങൾ കണ്ട് വരുൺ കണ്ണും മിഴിച്ചു നിൽക്കുന്നു... ഇതാണോ നിന്റെ ജനഗണമന.. ലാസ്റ്റിലെ വാക്കിനു ഊന്നൽ കൊടുത്തു കൊണ്ട് അച്ഛൻ ചോദിച്ചു.. ഞാൻ വരി മാറി പാടി അച്ഛേ.. വായിൽ ഇതാ വന്നേ പാരഡി.. വാവ വായ പൊത്തിപ്പിടിച്ചു നിന്നു.... വല്യേട്ടൻ വേറെ ഒരു പാരഡി പഠിപ്പിച്ചു തരാം വാ.. കല്യാണത്തിന് പോയി പാടരുത് ട്ടോ.. എന്നും പറഞ്ഞു വാവയെയും എടുത്ത് കൊണ്ട് വല്യേട്ടൻ പോയി.. വരുൺ പാറുവിനെ ഒന്ന് തോണ്ടിയതും മുഖം തിരിച്ചു പാറു എസ്‌കേപ്പ് അടിച്ചു... മുഖത്ത് നോക്കി ചൂലേ മൂധേവി എന്ന് വിളിച്ചില്ലേ.. പോ... പിറുപിറുത്തു കൊണ്ട് പാറു അടുക്കളയിലേക്ക് പോയി... ** വീണേ.. വീണേ.. വീണ കുഞ്ഞേ... അച്ഛൻ അമ്മയെ റൊമാൻസിക്കാൻ ഇറങ്ങി തിരിച്ചേക്കുവാണ്... എന്താ മനുഷ്യാ അടുക്കളയിൽ നിന്ന് കോപ്രായം കാണിക്കാതെ പോക്കേ... അമ്മ അച്ഛനെ തള്ളി കൊണ്ട് പറഞ്ഞു..

എന്നാൽ പിന്നെ കാബ്ബേജ് അരിയ്.. രാത്രിക്ക് ഉപ്പേരി ഉണ്ടാക്കാം.. കാബേജ് എടുത്ത് അച്ഛന്റെ കയ്യിൽ വെച്ചു കൊടുത്തു കൊണ്ട് വീണാമ്മ പറഞ്ഞു.. വീണേ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. എപ്പോഴും പണി അടുക്കള അടുക്കള പണി.. അച്ഛൻ മുഖത്ത് കുറച്ച് സങ്കടം ഫിറ്റ്‌ ചെയ്തു.. അയ്യോ.. എന്താണ് വിശ്വേട്ടാ.. ഓഹ്.. അമ്മ കയ്യും കെട്ടി നിന്ന് ചോദിച്ചു... അച്ഛൻ അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു... അപ്പോഴാണ് പൊന്നുവിനെ തിരഞ്ഞു വല്യേട്ടന്റെ എൻട്രി... അത് കണ്ടതും വല്യേട്ടന്റെ ഉള്ളിലെ സ്വഭാവം പുറത്ത് ചാടി.. ഒളിഞ്ഞു നോട്ടം... അങ്ങനെ അത് തകൃതിയായി നടക്കുന്നതിനിടയിൽ ആണ് വല്യേട്ടൻ കുനിഞ്ഞു നിക്കുന്നത് കണ്ട് വരുൺ വന്നത്.. കാര്യം അറിഞ്ഞപ്പോൾ വരുണും തുടങ്ങി ഒളിച്ചു നോട്ടം... രണ്ട് കെട്ട്യോന്മാർ അടുക്കളയിലേക്ക് തലയും ഇട്ടു നോക്കുന്നത് കണ്ടപ്പോൾ പൊന്നുവും പാറുവും പമ്മി പമ്മി എത്തി....

കാര്യം കണ്ടപ്പോൾ അവർക്കും ആകാംഷ വല്ലതും നടക്കുമോ എന്ന്... ഐ മീൻ അടുക്കള ഒരു മണിയറ ആവുമോ എന്ന് 🤣🤣.... വീണേ... എടി നമുക്ക് എത്ര മക്കളാ... അമ്മടെ കയ്യിൽ ഒക്കെ ഉഴിഞ്ഞു കൊണ്ട് അച്ഛൻ ചോദിച്ചു.. അതെന്താ നമുക്ക് എത്ര മക്കള് ആണെന്ന് നിങ്ങൾക്ക് അറിയില്ലേ.. അച്ഛനെ ചുഴിഞ്ഞു നോക്കിക്കൊണ്ട് അമ്മ ചോദിച്ചു. അറിയാം എന്നാലും നീ പറ... അച്ഛൻ നാണത്തോടെ പറഞ്ഞു.. നമുക്ക് 3 മക്കള്.. ഇപ്പോൾ 5 മക്കള്... അമ്മ ചിന്തിച്ചു കൊണ്ട് പറഞ്ഞു.. രണ്ട് പെണ്മക്കൾ അവിടെ നിക്കട്ടെ.. അതല്ലാതെ രണ്ട് ആൺകുട്ടികളും ഒരു പെണ്ണും അല്ലേ.. അച്ഛൻ ഇളിച്ചു കൊണ്ട് ചോദിച്ചു.. അതെ.. ന്നിട്ട് എന്തെ... അമ്മ കറി ഇളക്കി കൊണ്ട് ചോദിച്ചു... ഇതിനിടയിൽ വന്ന വാവ ഒന്നും കാണാന് പറ്റാതെ ഏട്ടന്മാരുടെയും ഏട്ടത്തിമാരുടെയും ഇടയിൽ കൂടി നുഴഞ്ഞു കേറി ഫ്രോന്റിൽ എത്തി കയ്യും കെട്ടി നിന്നു അച്ഛനേം അമ്മയേം വീക്ഷിക്കാൻ തുടങ്ങി.... നോക്ക് ഇങ്ങോട്ട്.. വരുണിന് അരുൺ തുണ ഉണ്ട് അരുണിന് വരുണും തുണ ഉണ്ട്.. പക്ഷെ നമ്മടെ വാവക്കോ... ☹️

അച്ഛൻ അമ്മയെ പാളി നോക്കി... വാവക്ക് പാപ്പുണ്ണി ഇല്ലേ.. അമ്മക്ക് ഇതുവരെ കത്തിയിട്ടില്ല... ഓ അതല്ലെടി.. ഒരു പെൺകുട്ടി ഇല്ലല്ലോ അവൾക്ക് കൂട്ടിന്.. അപ്പൊ ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ..... അച്ഛൻ അമ്മയുടെ കയ്യിൽ നിന്ന് പിടി വിട്ടു ഇളിച്ചു.... അയ്യെടാ വയസാം കാലത്തുള്ള ഓരോരോ പൂതിയെ.. അവൾക്ക് തുണ ആയി ഒരു പെങ്കൊച്ചിനെ എന്റെ വരുണും പാറുവും കൊടുത്തോളും.... അമ്മ അച്ഛന്റെ ഉദ്ദേശം മനസിലാക്കി കൊണ്ട് പറഞ്ഞു.. (കിളവന്റെ പൂതി 🤣🤣🤣) നശിപ്പിച്ചു.. എന്റേം പൊന്നുവിന്റെയും പേര് പറഞ്ഞൂടെ.. വല്യേട്ടന്റെ ആത്മകഥം ഇത്തിരി കൂടിപ്പോയി.. അഞ്ച് പൂച്ച കുഞ്ഞുങ്ങളോ... എല്ലാവരെയും കണ്ട വെപ്രാളത്തിൽ അച്ഛൻ ചപ്പാത്തി കുഴലെടുത്തു കയ്യിൽ പിടിച്ചു.. ഓടിക്കോ വരുണെ.. ഏറു വരുന്ന വഴി അറിയില്ല... എന്നും പറഞ്ഞു വല്യേട്ടൻ തിരിഞ്ഞോടാൻ നിന്നു...

നിക്കേടാ അവിടെ.. ഓടിയാൽ ഞാൻ ഓടിച്ചിട്ടടിക്കും.. ഇങ്ങോട്ട് വാ ഒക്കെ... അച്ഛൻ ശബ്ദം ഉയർത്തി പറഞ്ഞു... ഓടുന്നില്ല.. ദാ വരുവാ.. എന്നും പറഞ്ഞു അഞ്ചെണ്ണവും നിര നിരാന്ന് അച്ഛന്റെ അടുത്തേക്ക് നടന്ന് അവരുടെ അപ്പുറവും ഇപ്പുറവും നിന്നു... വാവയെ എടുത്ത് അച്ഛൻ ഒക്കത്തിരുത്തി.. ഒന്ന് പറയെടാ വാവക്ക് കൂട്ടിന് അച്ഛൻ ഒന്ന്.. ഇളിച്ചു കൊണ്ട് അച്ഛൻ ചോദിച്ചു.. ഒരു മാറ്റവും ഇല്ല്യല്ലോ.. പണ്ടത്തെ പൈങ്കിളി വിശ്വൻ തന്നെ.. എന്റെ അഭിപ്രായം ഞാൻ നോക്കുന്നതാ.. ഇളിച്ചു കൊണ്ട് വല്യേട്ടൻ വല്യേട്ടന്റെ ആഗ്രഹം പറഞ്ഞു.. പോടാ.. ഞാൻ എന്റെ പറയുമ്പോൾ നീയൊക്കെ നിന്റെ പറയുന്നോ.. എന്നും പറഞ്ഞു ഒക്കത്തുള്ള ലോഡിനെ സ്ലാബിൽ ഇറക്കി വെച്ചു അച്ഛൻ പിണങ്ങി പോയി... അത് കണ്ട് ചിരിയോടെ നാല് മക്കളും അമ്മയും നിന്നു.. ഒരു പൊടി കുഞ്ഞ് മാത്രം വായേം പൊളിച്ചു നിൽക്കുന്നു 😁😁.......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story