നിന്നിലലിയാൻ: ഭാഗം 135

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

 അവിടെ നിന്നും നേരെ പോയത് ഡ്രസ്സ്‌ എടുക്കാൻ ആയിരുന്നു.. വലിയ ടെക്സ്റ്റലിന്റെ മുന്നിൽ വണ്ടി നിർത്തി... എല്ലാവരും അകത്തേക്ക് പ്രവേശിച്ചു..... ഇത്രേം വലിയ ഷോപ്പിംഗ് മാളോ..... ആതു താടിക്കും കൈ കൊടുത്തു നോക്കി... എന്തെ..... കുട്ടി അമേരിക്കയിൽ ഇതിലും വലുതൊന്നും കണ്ടിട്ടില്ലേ.. വല്യേട്ടൻ ഇത്തിരി പുച്ഛത്തോടെയും അതിശയത്തോടെയും ചോദിച്ചു.. അതിന് എങ്ങനെയാ ഒന്ന് കറങ്ങാൻ പോലും വരാത്ത അവളാ അവിടെ ഉള്ള ഷോപ്പിംഗ് മാൾ കാണുന്നെ.. ഏത് നേരവും കുത്തി കൊണ്ടിരിക്കുവല്ലേ... അഭിനയിച്ചു കാണിച്ച് കൊണ്ട് നിമ്മി ആന്റി പറഞ്ഞു... ഹിഹിഹി.. പ്രണയത്തിന്റെ അങ്ങേ തലയിൽ നിൽക്കുമ്പോൾ എനിക്ക് എവിടെയാ അതിനൊക്കെ സമയം... പതുക്കെ ആന്റിയും അങ്കിളും കേൾക്കാത്ത രീതിയിൽ ആതു പറഞ്ഞു.. കഷ്ടം.. ഞാൻ ആണേൽ.... !! വല്യേട്ടൻ കൈ മലർത്തി കാണിച്ച് ബാക്കി പറയാതെ ഉള്ളിലേക്ക് നടന്നു.. ബാക്കി പറഞ്ഞാൽ പിന്നാലെ പൊന്നു വെടി പൊക കത്തി മടാൾ ഇതൊക്കെ എടുത്ത് വരും... വൗ.. അമേസിങ്... അകത്തേക്ക് കയറിയതും നാലുപുറം തല ഉയർത്തി നോക്കി താടിക്ക് കയ്യും കൊടുത്ത് ഒന്ന് കറങ്ങി കൊണ്ട് ആതു അന്തം വിട്ടു നിന്നു... അയ്യടി.. ആമസോണും ഫ്ളിപ്കാർട്ടും ഒന്നുമല്ല.. ഇത്‌ ഇവിടെ തന്നെ നെയ്തു ഉണ്ടാക്കുന്ന തുണികളാ.. നടക്കങ്ങോട്ട്.. 🤪 വല്യേട്ടൻ ആതുവിനെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.. മലയാളം അതാണ് നല്ലത്... കൺട്രി ഫെല്ലോ..

ഇനിയിപ്പോ എന്നേ ആക്കിയതായിരിക്കുമോ... ആതുവിന് ഡൌട്ട് ഇല്ലാതില്ല... 😝😝 പാറുവും പൊന്നുവും വായ പൊത്തി ചിരിച്ചു പിന്നാലെ നടന്നു... ഹിറ്റ്ലർ മാധവൻ കുട്ടി കണക്ക് നെഞ്ചും വിരിച്ചു വല്യേട്ടൻ മുൻപിലും.. അതിനിടയിൽ പാറുവിനെ ആരോ പിടിച്ചു വലിച്ചു.. ആരാടാ പട്ടി കേറി പിടിക്കുന്നോ... എന്നും പറഞ്ഞു ഞെട്ടി തിരിഞ്ഞ പാറു ആളെ കണ്ട് ഒരു വളിച്ച ചിരി ചിരിച്ചു.. നീയായിരുന്നോ.. വെറുതെ എന്റെ കലിപ്പ് വേസ്റ്റ് ആയി.. ഇളി തുടർന്നു കൊണ്ട് പാറു പറഞ്ഞു.. നിന്റെ ഫോൺ എവിടെ ആടി.. ആരുടെ അമ്മൂമ്മയെ കെട്ടിക്കാൻ വേണ്ടി ആടി അതും കയ്യിൽ പിടിച്ചു നടക്കുന്നെ... ദേഷ്യത്തോടെ പിടിച്ചു വലിച്ച ആൾ ചോദിച്ചു.. എന്റെ ദേവു നിന്റെ അമ്മൂമ്മ അല്ലേ കെട്ടാൻ മുട്ടിയിട്ട് വയ്യ എന്ന് പറഞ്ഞു കയറ് പൊട്ടിച്ചിരുന്നെ.. അതിന് വേണ്ടിയാ.. പാറുവും വിട്ടു കൊടുത്തില്ല.. (ദേവുവിന്റെ അമ്മൂമ്മ വല്ല പോത്തോ പശുവോ ആണോ കയറ് പൊട്ടിച്ചു ഓടാൻ. 😇) ഏഹ് 🙄അതെപ്പോ അമ്മമ്മ നിന്നോട് പറഞ്ഞോ... എടി എനിക്കൊരു ഡൌട്ട് ഉണ്ടായിരുന്നു അച്ചാച്ചൻ മരിച്ചേൽ പിന്നെ അപ്പുറത്തെ വിധവൻ കേണലിനെ അമ്മാമ്മക്ക് ഒരു നോട്ടം ഉണ്ടായിരുന്നോ എന്ന്.. എന്നാ ഒരു ഗ്ലാമർ ആണെന്ന് അറിയുമോ.. വടിയും കുത്തി ഒരു നടപ്പുണ്ട് ഓഹ് കാലകേയൻ വരെ മുട്ട് കുത്തും... ദേവു അയവിറക്കി കൊണ്ട് പറഞ്ഞു.. അത്രയ്ക്ക് ബോർ ആണോടി... പാറു വിഷയം വിട്ടു ദേവുവിന്റെ കൂടെ കൂടി.. ആണോ എന്നോ.. പരമ ബോർ ആണെടി..

ബ്ലാഹ്... പക്ഷെ ആൾ സൂപ്പെറാ... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു.. ഇതിപ്പോ രണ്ടും നീ തന്നെ പറഞ്ഞാലോ🙄🙄.. അല്ലേടി നീയെന്താ ഫോൺ എടുക്കാഞ്ഞേ ഞാൻ വിളിച്ചിട്ട്... ദേവു പിന്നേം ഒന്നിൽ നിന്ന് തുടങ്ങി.. ഫോൺ എടുത്തില്ലെടി... പാന്റിന്റെ പോക്കെറ്റിൽ തപ്പി കൊണ്ട് പാറു പറഞ്ഞു... ഓഹ്.. പണ്ട് ഫോണെ എന്ന് പറഞ്ഞു മരിക്കുവായിരുന്നു.. കല്യാണം കഴിഞ്ഞപ്പോൾ ഫോണും വേണ്ട ഞാനും വേണ്ട... ഞാനും അങ്ങനെ ആവുമോ എന്തോ.. ദേവു ഊരക്കും കൈ കൊടുത്ത് നിന്നു.. ഓഒ പിന്നെ നിന്റെ കല്യാണം കഴിയാൻ തന്നെ കൊല്ലം രണ്ടാവും പിന്നെ അല്ലേ ഇനി ഫോൺ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. രണ്ടൊക്കെ തന്നെയാ.. ബട്ട്‌ കൊല്ലം അല്ല മാസം ആണെന്ന് മാത്രം.. നാണത്തോടെ ദേവു തലയാട്ടി.. ഏഹ്.. ന്താ... പാറു ഞെട്ടി കൊണ്ട് ചോദിച്ചു... ആടി അതിനല്ലേ ഞാൻ നിന്നെ ഫോണിൽ വിളിച്ചോണ്ടിരുന്നേ.. വന്തേട്ടന്റെ എക്സാം കഴിഞ്ഞില്ലേ.. അതുകൊണ്ട് കല്യാണം ടപ്പേന്ന് നടത്താൻ.... അപ്പോഴേക്കും നമ്മൾ സെക്കന്റ് ഇയർ ആവുമല്ലോ.. അപ്പൊ ഡ്രസ്സ്‌ എടുക്കണ്ടേ.. അതിന് വന്നതാ.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. ആണോടി.. എന്നിട്ട് നിന്റെ ബാക്കികാർ എവിടെ.. ദേവുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പാറു ചോദിച്ചു.. അവിടെ എവിടേലും ഉണ്ടാവും.. ഞാൻ നിന്നെ കണ്ടപ്പോൾ ഓടി വന്നതാ.. ഇനി എവിടെ പോയി കണ്ട് പിടിക്കുമോ എന്തോ.. എടി എന്നേ ഇങ്ങനെ കെട്ടിപ്പിടിക്കല്ലേ ട്ടോ.. ദേവു നാല് പുറം നോക്കി കൊണ്ട് പറഞ്ഞു..

അതെന്താടി ഞാൻ കെട്ടിപ്പിടിച്ചാൽ... പാറു കെറുവിച്ചു കൊണ്ട് ചോദിച്ചു.. നീയിപ്പോൾ ഗർഫിണി ആണല്ലോ.. അല്ല അങ്ങനെ ആണല്ലോ.. അല്ലേ... തിരിഞ്ഞോടി കൊണ്ട് ദേവു പറഞ്ഞു.. പ്ഫാ ചൂലേ നിക്കെടി അവിടെ... ഷോപ്പിംഗ് മാൾ ആണെന്ന് പോലും നോക്കാതെ അലറി വിളിച്ചു കൊണ്ട് ഓടാൻ നിന്നതും പാറുവിനെ വീണ്ടും ആരോ പൊതിഞ്ഞു പിടിച്ചു.. എടി കുരുട്ടെ... ഇവിടെ ആരെ വായി നോക്കുവായിരുന്നെടി.. നിന്നെ അന്വേഷിച്ചു നടന്ന് ഞാൻ മടുത്തു... പാറുവിന്റെ ചെവിയോരം വരുൺ പറഞ്ഞു.. ദേവു.. വന്നു... സംസാരിക്കാൻ... വിട്... ആൾക്കാർ.. പാറു നാല് പുറം നോക്കിക്കൊണ്ട് പറഞ്ഞു.... ഞാൻ നിന്നെ അല്ലേ പിടിച്ചേ.. എന്റെ ഭാര്യയെ.. മ്മ്മ്... വരുൺ കുസൃതിയോടെ പറഞ്ഞു.. പൊതു സ്ഥലത്തും ഇങ്ങനെ.. ഇങ്ങോട്ട് വന്നേ.. ഏഹ്.. പാറു കലിച്ചു കൊണ്ട് വരുണിന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു.. എന്റെ ദൈവമേ നടന്നിട്ടും നടന്നിട്ടും വന്ന സ്ഥലത്ത് തന്നെ ആണല്ലോ എത്തുന്നേ.. ഇതിപ്പോ മൂന്നാമത്തെ റൗണ്ട് ആണ് ഇവിടെ തന്നെ.. ബാക്കി ഉള്ളവർ എവിടെ ആവോ.. പാറു മനസ്സിൽ പറഞ്ഞു കൊണ്ട് വരുണിനെ ഒന്ന് പാളി നോക്കി... അവിടെ വായ പൊത്തി ചിരികുകയാ... ദുഷ്ടൻ... ചിരിക്കൊന്നും വേണ്ട.. എനിക്കറിയുമോ അവരെങ്ങോട്ടാ പോയതെന്ന് 😬😬

പാറു പല്ല് കാണിച്ച് കൊണ്ട് പറഞ്ഞു.. ഈശ്വരാ ഞാൻ ആലോചിക്കുവായിരുന്നു.. ഞാൻ ഇല്ലേൽ നീ ഈ ഷോപ്പ് അടക്കുന്ന വരെ ഇങ്ങനെ റൗണ്ട് അടിച്ചു നടക്കില്ലേ എന്ന്... വരുൺ വായ പൊത്തി വീണ്ടും ചിരിച്ചു.. ഞാൻ അത്രയ്ക്ക് മണ്ടി ഒന്നും അല്ല.. എനിക്കറിയാം.. ഓഒ... എന്നും പറഞ്ഞു പാറു വീണ്ടും നേരത്തെ പോലെ മുന്നോട്ട് നടന്നു.. പിന്നെ എന്തോ ഓർത്ത പോലെ തിരിഞ്ഞു വരുണിനെ നോക്കി അവന്റെ അടുത്തേക്ക് ചെന്നു.. അവരവിടെ പറയ്... വരുണിന്റെ കയിൽ പിടിച്ചു തൂങ്ങി കൊണ്ട് പാറു ചുണ്ട് ചുളുക്കി... മൂന്ന് റൗണ്ട് ഈ ഷോപ്പ് മൊത്തം കറങ്ങിയ മണ്ടി അല്ലാത്ത നീ തന്നെ കണ്ട് പിടിക്ക്... വരുൺ ഇളിയിൽ തന്നെ ആണ്.. ഇനി അടിയിലേക്ക് ആണോ എന്തോ പോവേണ്ടത്.. ഇവിടെ ആണേൽ ഒരു ഗോവണി പോലും കാണുന്നില്ല കയറി പോവാൻ.... പാറു കാല് കൊണ്ട് നിലത്തൊന്ന് അമർത്തി ചവിട്ടി നോക്കി... വല്ല സൗണ്ട് വ്യത്യാസം വല്ലതും ഉണ്ടോ എന്തോ.. ഏയ്.. നോർമൽ... 🤐🤐 പാറു വരുണിനെ ഒന്ന് പാളി നോക്കി... വന്നേ ഇങ്ങോട്ട്.. പാറുവിന്റെ നോട്ടം കണ്ട് വരുൺ അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു.. കണ്ണാടിയിൽ നോക്കാൻ വേണ്ടി ആണോ പോവുന്നെ.. അവരവിടെ വരുണേട്ടാ... പാറു ചിണുങ്ങി കൊണ്ട് മുന്നിലുള്ള കണ്ണാടിയിലേക്ക് നോക്കി.. അത് കണ്ണാടി അല്ലേടി..

സോറി കണ്ണാടി തന്നെ ആണ് ബട്ട്‌ മുകളിലേക്കുള്ള ഡോറും ആണ്.. ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... എനിക്കറിയാമായിരുന്നു.. പിന്നെ ഞാൻ കണ്ട് പിടിച്ചു പോയാൽ നിങ്ങൾ തോൽക്കില്ലേ അതുകൊണ്ടാ അങ്ങനെ ചെയ്യാതിരുന്നേ.. എങ്ങനെ ഉണ്ട് എന്റെ ഫുദ്ധി.. സസീതോ പീത്തോ ആയത് പുറത്ത് കാണിക്കാതെ ഇരുപത്തെട്ടര പല്ലും കാണിച്ച് പാറു ഇളിച്ചു കാണിച്ചു.. ഒന്ന് അണക്കിൽ വരുന്നുണ്ടേ അതാ അരയിൽ കേറിപ്പിടിച്ചേ😆...ഈ... ആ ഇനി പറയും നിന്റെ അച്ഛന്റെ അമ്മാവന്റെ പെങ്ങൾടെ മകന് ഇതുപോലൊരു ഷോപ്പിംഗ് മാൾ ഉണ്ടായിരുന്നു.. അതിന്റെ ഗോവണി ഡോറും ഇങ്ങനെ ആയിരുന്നെന്നു അല്ലേ.. സ്റ്റെപ് കേറുന്നതിനിടയിൽ വരുൺ ചോദിച്ചു.. കറക്റ്റ് എങ്ങനെ മനസിലായി... പാറു സ്റ്റെപ് കേറൽ നിർത്തി കൊണ്ട് ചോദിച്ചു... നിന്റെ തള്ളൽ കേട്ടപ്പോൾ മനസിലായി... വരുണും അതെ ടോണിൽ പറഞ്ഞു.. അല്ല ഇനി ഇതല്ലല്ലോ അല്ലേ നിന്റെ അച്ഛന്റെ അമ്മാവന്റെ പെങ്ങളുടെ മോന്റെ കട... എന്നാൽ പിന്നെ നിന്റെ റെക്കമ്മെന്റെഷനിൽ എടുക്കുമായിരുന്നു.... വരുൺ വീണ്ടും സ്റ്റെപ് കേറി കൊണ്ട് പറഞ്ഞു.. ആണെങ്കിൽ തന്നെ അതൊന്നും വേണ്ട ഏട്ടോയ് അവര് വിചാരിക്കും നമുക്ക് പൈസ ഇല്ല്യാന്ന്.. ഒരുചാതി ടീംസ് ആണ്.. ഓഹ് ഈ സ്റ്റെപ് എന്താ കഴിയാതെ...

തളർന്നു കൊണ്ട് പാറു ചോദിച്ചു.. വല്ലപ്പോഴും മേലനങ്ങി നടക്കണം തള്ളുവണ്ടി.. എന്നും പറഞ്ഞു വരുൺ കൂസൽ ഇല്യാതെ മുന്നിൽ പോയി... (തള്ളുവണ്ടി എസിയിലെ ആരെയും ഉദ്ദേശിച്ചു അല്ല എന്ന് വിനീതമായി പറയുന്നു 🤭🤭) ***💕 പാറു സ്റ്റെപ് കയറി നേരെ നോക്കിയത് വീണാമ്മയുടെയും പൊന്നുവിന്റെയും ഇടയിൽ ഇരുന്ന് സാരി വലിച്ചു വാരി ഇടുന്ന ദേവുവിനെ ആണ്.. അപ്പുറത്തേക്ക് നോക്കിയപ്പോൾ ആതു ചേച്ചി താടിക്കും കൈ കൊടുത്ത് അതും നോക്കി ഇരിക്കുന്നു... വല്യേട്ടനാണേൽ കൊച്ചിനേം കളിപ്പിച്ചോണ്ടിരിക്കുന്നു... കൂതറ എന്നേ അവിടെ ഒറ്റക്കിട്ട് കളിയാക്കി ഓടിയിട്ട് ഇവിടെ വന്നു ഇവരോടൊപ്പം ഇരുന്ന് സാരി നോക്കുന്നോ.. പാറു വേഗം നടന്നു ദേവു ഇരിക്കുന്ന ചെയർ വലിച്ചു നീക്കി അവളുടെ ബാക്കിൽ തന്നെ ഇരുന്നു... ഇത്‌ എങ്ങനെ ഉണ്ട്... ആതു ചേച്ചിക്ക് ചേരും.. എന്ന് പറഞ്ഞ് സാരിയും കയ്യിൽ പിടിച്ചു നിന്ന ദേവു ഇരുന്നതും മൂടും കുത്തി സേച്ചി ദേ നിലത്ത് കിടക്കുന്നു.. അവരുടെ സ്വാഭാവം നന്നായിട്ട് അറിയാവുന്നത് കൊണ്ട് മൂത്തവർ ഒന്ന് നോക്കുക പോലും ചെയ്യാതെ അവരുടെ ജോലി തുടർന്നു... 😁😁😁😁😁😁...

എന്നേ കളിയാക്കി അവിടെ ഇട്ടു രണ്ട് റൗണ്ട് നടത്തിപ്പിച്ചു ഇവിടെ സുഖായി ഇരിക്കാം എന്ന് വിചാരിച്ചോ.. ഇളിച്ചു കൊണ്ട് പാറു ചോദിച്ചു.. രണ്ടല്ല പാറു.. മൂന്ന്... മൂന്ന് റൗണ്ട് നടന്നു നമ്മൾ.. വരുൺ ഓർമിപ്പിച്ചു.. പിന്നല്ലാതെ ചെക്കന് സങ്കടം ഉണ്ടാവാതെ ഇരിക്കുമോ അവനും കൂടെ നടന്നതല്ലേ... അതന്നെ മൂന്ന് റൗണ്ട് നടത്തിപ്പിച്ചിട്ട്... അതും പറഞ്ഞു പാറു ദേവുവിനെ നോക്കി.. അവിടെ ദേവു ആണേൽ നിലത്ത് കിടന്നു കൊണ്ട് തന്നെ പല്ല് കടിച്ചു പൊട്ടിക്കേണ്ട തിരക്കിൽ ആണ്.. ഞാൻ അറിഞ്ഞോ നീ വഴി തെറ്റി പോയ ഗാന്ധാര ആണെന്ന്.... മൂടും ഉഴിഞ്ഞു എണീറ്റ് കൊണ്ട് ദേവു പറഞ്ഞു.. ഗാന്ധാരയോ.. ഡോണ്ടു... പാറു ഉണ്ട കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.. എടി കണ്ണ് പൊട്ടി ആ കണ്ണാടിയുടെ മുകളിൽ അപ്പ്‌ സ്റ്റെയർ എന്ന് ചുവപ്പ് കളറിൽ ഇംഗ്ലീഷ് അക്ഷരത്തിൽ നല്ല വെടിപ്പായി ബോൾഡ് ആക്കി ക്യാപിറ്റൽ ലെറ്ററിൽ ഷെയ്ഡ് ഒക്കെ കൊടുത്തു എഴുതിയത് നീ കണ്ടില്ലെങ്കിൽ നിന്നെ ഗാന്ധാര അല്ലാതെ മന്ദര എന്ന് വിളിക്കണോ.. അമ്മാ😵😵😵... അമ്മയെ ഒന്ന് സ്മരിച്ചു കൊണ്ട് ദേവു ഡ്രസ്സ്‌ നിർത്തി ഇടുന്ന ടേബിളിൽ ഒന്ന് മൂട് ചായ്ച്ചു.. (വീണെങ്കിലും വർണനക്ക് ഒരു കുറവും ഇല്ല്യാ.) വഴി തെറ്റുന്നവർക്ക് വഴികാട്ടാൻ വല്യേട്ടൻ 🤣🤣 മന്ദരയും ഗാന്ധാരയും നീ ആടി ചൊക്രക്കണ്ണി.. പാറു ദേഷ്യം കൊണ്ട് വിറച്ചു.. ചൊക്രാക്കണ്ണി നിന്റെ കെട്ട്യോൻ... ദേവു ബോധം ഇല്ലാതെ പറഞ്ഞു... പിന്നെ ആണ് ബോധം വന്നു ദേവു വരുണിനെ നോക്കിയത്...

വരുൺ ആണേൽ കണ്ണ് തൊട്ട് ഞാനോ ചൊക്രക്കണ്ണനോ എന്നാ അവസ്ഥയിൽ മിഴിച്ചു നോക്കുന്നു... സോറി.. ഞാൻ ഒരു ആവേശത്തിൽ പറഞ്ഞതാ.. ചൊക്രക്കണ്ണൻ എന്റെ ഭാവി കെട്ട്യോനാ അറിയില്ലേ ശ്രാവന്ത്.. ഇളിച്ചു കൊണ്ട് ദേവു തലമാന്തി... എന്നാൽ ഓക്കേ... വരുണും തലയാട്ടി കൊടുത്തു.. (ഈ തല്ലൊക്കെ ആൾക്കാർ കാണില്ലേ എന്നൊരു ഡൌട്ട് നിങ്ങൾക്കുണ്ടാവും.. അതൊക്കെ സ്വാഭാവികം.. കഥയിൽ ചില സമയങ്ങളിൽ അതിന്റെ ഒന്നും ആവശ്യം ഇല്ല്യാ.. ഇതും സ്വാഭാവികം 😁😁) പിന്നെ അങ്ങോട്ട് ഒരു ജഗ പൊക ആയിരുന്നു.... ദേവുവിന് എടുത്തത് പൊന്നുവിന് പറ്റില്ല പൊന്നുവിന് എടുത്തത് അമ്മക്ക് പറ്റില്ല അമ്മക്ക് എടുത്തത് പാറുവിന് പറ്റില്ല പാറുവിന് എടുത്തത് ദേവുവിനും പറ്റില്ല.. സഹി കെട്ട് ആണുങ്ങൾ എല്ലാം പതുക്കെ വലിഞ്ഞു... കുഞ്ഞുങ്ങൾ രണ്ടും ഉറക്കത്തിലേക്ക് വീണിരുന്നു 😴😴അവർക്ക് പിന്നെ ഒന്നും അറിയണ്ടല്ലോ... ഒരുവിധം എല്ലാവർക്കും സാരി എടുത്ത് സെറ്റ് ആക്കുന്നതിനിടയിൽ ആണ് തൊട്ടടുത്തു ബഹളം കേട്ടത്... കൂട്ടത്തിൽ വല്യേട്ടനും വരുണും ഉണ്ടെന്ന് കണ്ടതും പെണ്ണുങ്ങൾ എല്ലാം അവിടേക്ക് ഹാജർ വെച്ചു.. ഞാൻ കുറെ ആയി ശ്രദ്ധിക്കുന്നു.. അവന്റെ അമ്മൂമ്മടെ ഒരു ഫോട്ടോ എടുപ്പ്.. വല്യേട്ടൻ ഏതോ ഒരുത്തന്റെ ഷർട്ടിൽ പിടിച്ചു കസറുവാണ്..

ഇവിടേം അമ്മൂമ്മ.. അല്ല ഇവർക്കൊക്കെ അമ്മൂമ്മ മാത്രമേ ഉള്ളോ.. അച്ഛമ്മ ഇല്ലേ ആവോ 🙄🙄... വല്യേട്ടനെ ഈ രീതിയിൽ കണ്ടതും പെണ്ണുങ്ങൾ എല്ലാം വിറക്കാൻ തുടങ്ങി except മുതുക്കികൾ 😌😌... ഇയാളൊന്ന് പോയെ.. താൻ ആരാ അത് ചോദിക്കാൻ.. എന്നൊക്കെ പറഞ്ഞു ആ ഒരുത്തൻ വല്യേട്ടനെ തള്ളി മാറ്റാൻ ഒക്കെ നോക്കുന്നുണ്ട്... വരുണും ഉന്താനും തല്ലാനും കൂടുന്നുണ്ട്.. എന്താ പ്രശ്നം... ബഹളത്തിനിടയിൽ വരുണിനെ ആരോ ചവിട്ടി പുറത്താക്കിയപ്പോൾ മാറ്റി നിർത്തി അമ്മ ചോദിച്ചു.. ആ 🙄എനിക്കറിയാൻ പാടില്ല.. ഏട്ടൻ പോയി തല്ലിയപ്പോൾ ഞാനും പോയതാ... അങ്ങോട്ട് തന്നെ നോട്ടം പായിച്ചു കൊണ്ട് വരുൺ പറഞ്ഞു.. പ്ലിങ് പ്ലിങ് അഞ്ചാറ് ആളുകൾ പ്ലിങ് 🙈🙈... അതിനിടക്ക് വല്യേട്ടനെ പിടിച്ചു ആരോ ഉന്തി.. അപ്പോഴേക്കും വരുൺ ചാടി കേറി നുഴഞ്ഞു വല്യേട്ടനെ താങ്ങി നിർത്തി.. എടാ പന്ന ...... മോനെ നീ എന്നേ തള്ളിയിടാൻ ആയൊ.. ഞാൻ ആരാണെന്ന് അറിയാമോ ..... നിനക്ക്.. അറിയുമൊ എന്ന്.. വല്യേട്ടൻ വരുണിന്റെ കയ്യിൽ നിന്നും കുതറി മാറി അവന്റെ കരണം നോക്കി പൊട്ടിച്ചു കൊണ്ട് അലറി... വല്യേട്ടന്റെ നല്ല പച്ച പച്ച തെറികൾ കേട്ടപ്പോൾ തന്നെ ആതുവിന്റെയും പൊന്നുവിന്റെയും പാറുവിന്റെയും ചെവി കിടന്ന് ട്രെയിൻ ഓടിക്കാൻ തുടങ്ങി.. കൂവലെയ് 😇😇😇..

നീ ആരാണെങ്കിക്കും എനിക്ക് എന്താടാ.. ഏഹ്.. അവൻ ചാടി വീണതും വരുൺ അയാളെ തള്ളി മാറ്റി.. ഏട്ടൻ എന്താ ഈ കാണിക്കണേ.. പ്രശ്നം എന്താ.. വരുൺ വല്യേട്ടനെ പകപ്പോടെ നോക്കി... ഞാൻ പോലീസ് ആണെടാ.. ACP അരുൺ വിശ്വനാഥ്... ചോദിച്ചു നോക്ക്.. വല്യേട്ടൻ വരുൺ പറയുന്നത് കേൾക്കാതെ ഉറക്കെ വിളിച്ചു പറഞ്ഞു.. അതുവരെ ഫൈറ്റ് ആസ്വദിച്ചു കണ്ടിരുന്ന അച്ഛന്റെ കിളി പോയി.. ജ്വല്ലേറിയിൽ പൊട്ടൻ ഒരു പത്തു മിനിറ്റ് കൊണ്ട് ഷോപ്പിംഗ് മാളിൽ എത്തിയപ്പോൾ പൊലീസോ 🙄🙄... വല്യേട്ടൻ പറയുന്നത് കെട്ട് വരുൺ പതുക്കെ പിടിച്ചു നിന്ന കൈ അയച്ചു... മാസ്സ് വല്യേട്ടാ.. പൊളി.... വിസിൽ ഊതി കൊണ്ട് ദേവു പറഞ്ഞു.. പണ്ടേ അവള് വിസിലൂതാൻ മുടുക്കി ആണല്ലോ... ബാക്കി മൂന്ന് യുവ പെൺപടകൾ നേരത്തെ കേട്ട തെറി ഷോക്കിൽ തന്നെ മുങ്ങി തപ്പുവാണ് ... 🤭🤭 എടാ അവൻ ടിക്കറ്റ് എടുക്കാതെ പടം കാണാനുള്ള അല്ല പകർത്താൻ ഉള്ള വ്യഗ്രതയിൽ ആയിരുന്നെടാ.. അതൊക്കെ ഞാൻ സഹിച്ചു.. അതിൽ മതി മറന്നു നിൽക്കുന്ന അവൻ എന്റെ കാലിലൊരു ചവിട്ട് തെണ്ടി.... അവനു സ്വയം കണ്ടാൽ പോരെ എന്നേ ചവിട്ടി വിളിപ്പിച്ചു കാണിപ്പിക്കണോ... പിന്നെ ഞാൻ ഒന്നും നോക്കിയില്ല പൊട്ടിച്ചു മുഖം നോക്കി ഒന്ന്... വരുൺ നേരത്തെ ചോദിച്ചതിന് വല്യേട്ടൻ ഇപ്പോൾ ഉത്തരം പറഞ്ഞു.. ഓഒ ദേ വരുന്നു ടിക്കറ്റ് എടുക്കാതെ പകർത്തിയവൻ... മേടിച്ചു കൂട്ടിക്കോ... വരുൺ പുറകിലേക്ക് കണ്ണ് കാണിച്ച് കൊണ്ട് പറഞ്ഞു..

ഛെ അടിക്കണ്ടായിരുന്നു പ്യാവം.. ഇനി തല്ലാൻ ആയിരിക്കുമോ.. കുറച്ചു നീയും വാങ്ങണേ.. മുഖത്ത് പേടി വരുത്താതെ വല്യ മാസ്സിൽ വല്യേട്ടൻ പറഞ്ഞു.. മ്മ്.. എന്താ കിട്ടിയതൊന്നും പോരെ... വല്യേട്ടൻ തിരിഞ്ഞു നിന്ന് കുറച്ച് കലിപ്പോടെ ചോദിച്ചു... കണ്ണ് ആണെകിൽ നാല് പുറത്താണ്.. അടിക്കാൻ വന്നാൽ വഴി നോക്കി ഓടണ്ടേ 😆😆... സോറി സാർ ഒരു കൈയബദ്ധം ഇനി ഉണ്ടാവില്ല.. കൈ കൂപ്പി കൊണ്ട് ലവൻ പറഞ്ഞു.. ഒറിജിനൽ acp വന്നാലോ ഏട്ടാ... വല്യേട്ടന്റെ ചെവിയിൽ വരുൺ ചോദിച്ചു.. പേടിപ്പിക്കാതെടാ തെണ്ടി.. ഞാൻ ഞാണിന്മേൽ ആണ് നിൽക്കുന്നെ.. പാത്താൻ മുട്ടിയിട്ട് വയ്യ... വല്യേട്ടൻ ചുണ്ടനക്കി കൊണ്ട് പറഞ്ഞു.. മേലാൽ ഇനി ആവർത്തിക്കരുത്... മ്മ് പൊക്കോ.. ശാസന രൂപത്തിൽ വല്യേട്ടൻ പറഞ്ഞു.. ലവൻ ജീവനും കൊണ്ട് ഓടി... സില്ലി ബോയ്..... വരുണെ ഒരു കണ്ണട തരാൻ ഉണ്ടോ... വല്യേട്ടൻ ഇളിച്ചു കൊണ്ട് ചോദിച്ചു.. ഇല്ല്യാ.. കാറിൽ ആയത് കൊണ്ട് എടുത്തില്ല.. എന്തെ... വരുൺ സംശയത്തോടെ ചോദിച്ചു.. ഒരു സ്ലോമോ ക്രിയേറ്റ് ചെയ്യാൻ വേണ്ടി ആയിരിന്നു... ഓഒ ഇല്ലേൽ വേണ്ട... കം ഓൺ എവെരി ബോഡി.. എന്നും പറഞ്ഞു രണ്ട് പോക്കറ്റിലും കയ്യിട്ട് വല്യേട്ടൻ മുന്നിൽ നടന്നു.. ഒരു ചിരിയോടെ ബാക്കി ഉള്ളവരും.... മൂന്ന് യുവ സുന്ദരികളെ വരുൺ തെളിച്ചു തെളിച്ചു കൊണ്ട് വരേണ്ടി വന്നു..

അത് വേറെ കാര്യം 😝😝 **💕 ACP അരുൺ വിശ്വനാഥൻ ഒന്നവിടെ നിന്നെ.. ഷോപ്പിന്റെ പുറത്ത് എത്തിയതും അച്ഛൻ വിളിച്ചു.. എന്തെ അച്ഛാ.. അത് വരെ ഗൗരവത്തോടെ സ്ലോമോയിൽ നടന്ന വല്യേട്ടൻ ചൂഴ്ന്നു അച്ഛനെ നോക്കി.. കലക്കിയെടാ മക്കളെ.. ഇന്നെങ്കിലും നിന്നെ കൊണ്ട് ഒരാൾക്ക് ഉപകാരം ഉണ്ടായല്ലോ.. ഇളിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു... അച്ഛാ.. വല്യേട്ടൻ രണ്ട് ചാട്ടം ചാടി... അയ്യോ ACP അരുൺ ഇങ്ങനെ ചാടി തുള്ളല്ലേ വില പോവും... വെയിൽ കൊള്ളാതെ കാറിൽ കയറിയാട്ടെ.. വരുൺ കൈ രണ്ടും നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.. ഓഹ്.. എന്റെ ഫാൻസ്‌.. അനിയാ... വരുണിന്റെ കവിളിൽ ചാടി മുത്തി കൊണ്ട് വല്യേട്ടൻ കാറിലേക്ക് നുഴഞ്ഞു കയറി.. ആകെ മൊത്തം വാങ്ങിച്ചു കൂട്ടിയ സാധങ്ങൾ ആണെന്നെ... 😝😝 പൊന്നു ചേച്ചി ഒരു വളിച്ച ചിരി ചിരിച്ചു വല്യേട്ടന്റെ അടുത്ത് ഗ്യാപ്പിട്ട് ഇരുന്നു.. ഇത്തിരി പേടി ഇണ്ടേ തെറി ഒക്കെ വിളിച്ചതല്ലേ... അങ്ങനെ കാർ നേരെ വൃന്ദാവനത്തിലേക്ക്.. പട്ടാളത്തിന്റെ കാർ നേരെ അവരുടെ വീട്ടിലേക്കും തിരിഞ്ഞു. പീ പീ.... 😝😝 ....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story