നിന്നിലലിയാൻ: ഭാഗം 136

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

 കുളിച്ചു ഈറനോടെ വരുന്ന പാറുവിനെ കണ്ട് വരുൺ പ്രണയാദുരനായി നോക്കി... പാറു ആണേൽ അതൊന്നും ശ്രദ്ധിക്കാതെ ഡ്രസ്സ്‌ എടുക്കുന്നതിനുള്ള തിരക്കിൽ ആണ്... എല്ലാതും അടുക്കി വെക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ല.. ഇങ്ങനെ വലിച്ചു വാരി ഇട്ടോളും.. വല്ലവരും കേറി വന്നാൽ എനിക്ക് കുറ്റം.. വരുണിന്റെ ഭാര്യയെ കണ്ടില്ലേ ഒരു വൃത്തിയും ഇല്ല്യാ മെനയും ഇല്ല്യാ എന്നല്ലേ ആളുകൾ വിചാരിക്കുക... ചെയ്ത് വെക്കാൻ മറ്റുള്ളവരും പഴി കേൾക്കാൻ ഞാനും... മത്ത കണ്ണും മിഴിച്ചു നോക്കുന്നത് കണ്ടില്ലേ.. വരുണിനെ നോക്കിക്കൊണ്ട് പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു... വരുൺ ആണേൽ പാറുവിനെ തന്നെ നോക്കി നിൽക്കേണ്ട തിരക്കിൽ ആണ്... അവള് പറയുന്നതോന്നും അവൻ ശ്രദ്ധിക്കുന്നില്ല എന്നല്ല കേൾക്കുന്നേ ഇല്ല്യാ... വീക്ഷണകോണകത്തിൽ ആണ് പുള്ളി.. അവനിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉടലെടുത്തിരുന്നു അവളെ അങ്ങനെ ഒരു കോലത്തിൽ കണ്ടപ്പോൾ.. ഇയാളുടെ കാറ്റും പോയോ കൃഷ്ണ... വരുണേട്ടാ.. ഏന്നും.. വരുണേട്ടാ.. ഡോ.. സഹി കെട്ട് പാറു വരുണിനെ പിടിച്ചു കുലുക്കി.. എന്താടി മനുഷ്യനെ ഒന്ന് നോക്കാനും സമ്മതിക്കില്ല..... പാറുവിനെ അടിമുടി നോക്കിക്കൊണ്ട് വരുൺ പിറുപിറുത്തു.. എന്ത് നോക്കാൻ... 🤔 പാറു സംശയത്തോടെ ചോദിച്ചു.. എന്ത് നോക്കാൻ.. നിന്റെ ചെവിക്ക് എന്താ.. ഞാൻ പറഞ്ഞത് എന്റെ ഷോർട്സ് കാണാനില്ല എന്നാ.. ഓഹ്.. വരുൺ ബെഡിൽ വെറുതെ പരതി.. ഇനിയും അവളെ നോക്കി നിന്നാൽ വേറെ പലതും സംഭവിക്കും എന്ന് അവനറിയാമായിരുന്നു...

ഷോർട്സ് അല്ലെ നിങ്ങടെ തോളിൽ കിടക്കുന്നെ... നിങ്ങൾക്ക് എന്താ വട്ടായോ.. ഏഹ്... 🧐 പാറു വരുണിനെ ഒന്ന് സൂം ചെയ്തു.. വട്ട് നിന്റെ കുഞ്ഞമ്മക്ക്.. ടർക്കി താടി.. എന്നും പറഞ്ഞു കുറച്ചു ദേഷ്യത്തോടെ പാറുവിന്റെ തലയിൽ നിന്നും ടർക്കി വലിച്ചെടുത്തു അവൻ ബാത്‌റൂമിൽ കയറി വാതിലടച്ചു.. എന്റെ ദൈവമേ ഒരു സെക്കന്റ്‌ വൈകിയിരുന്നേൽ പടക്ക കഥ ഹുദ ഗവ.. വരുൺ നെഞ്ചിൽ കൈ വെച്ചു പ്രാർത്ഥിച്ചു... (എന്റെ പൊന്നു കാലേട്ടാ ഒന്ന് റൊമാന്റിക് ആവേന്നെ.. റൊമാൻസ് ഇല്ല്യാ എന്ന് പറഞ്ഞു പിള്ളേർക്ക് എന്നും പരാതി ആണ് 😜).. വരുൺ കുളിച്ച് കഴിഞ്ഞിറങ്ങിയപ്പോൾ കാണുന്നത് ബാക്കിലെ ഡ്രെസ്സിന്റെ സിബ്ബ് ഇടാൻ ശ്രമിക്കുന്ന പാറുവിനെ... അവളുടെ നിൽപ്പ് കണ്ടിട്ട് പാറു അവനെ കണ്ടിട്ടില്ല എന്ന് അവനു മനസിലായി.. അല്ലേൽ ഡ്രെസ്സും എടുത്തു ഓടിയെനെ.. നാണം കുണുങ്ങിയുടെ അംബാസിഡർ ആണ് 🙈🙈🤭🤭... ഈ പെണ്ണെന്നെ വഴി തെറ്റിക്കും... മനസ്സിൽ പറഞ്ഞു കൊണ്ട് വരുൺ പാറുവിന്റെ തൊട്ട് പുറകിൽ ചെന്ന് നിന്നു.... സിബ്ബ് ഇടാൻ ശ്രമിക്കുന്ന അവളുടെ കൈകളെ എടുത്ത് മാറ്റി വരുൺ ഇട്ടു കൊടുത്തു.. കൈ എടുക്കലും ഇടലും പെട്ടെന്നായതിനാൽ എല്ലാം കഴിഞ്ഞിട്ടാണ് പാറു ഞെട്ടി തിരിഞ്ഞു നോക്കിയത്.. മുന്നേ നോക്കാൻ ഗ്യാപ് കിട്ടിയില്ലത്ര 😝...

തിരിഞ്ഞതും വരുണിന്റെ നെഞ്ചിൽ തട്ടി പാറു നിന്നു... ഈ 😁😁😁.. മുടി പിറകിലേക്ക് ഇട്ടു പാറു നന്നായൊന്ന് ഇളിച്ചു കൊടുത്തു വിത്ത്‌ മൂക്ക് ഉഴിയൽ.. നല്ല ഇടി ആണ് ഇടിച്ചതെയ്... വേദനിച്ചോ... പാറുവിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് വരുൺ ആർദ്രമായി ചോദിച്ചു... എന്തോ ചീഞ്ഞു നാറുന്നില്ലേ ഈ ആർദ്രതയിൽ... പാറുവിന്റെ ചിന്ത അതായിരുന്നു... പാറു വേദനിച്ചോ എന്ന്.. വരുൺ അവളുടെ കവിളിൽ തലോടി കൊണ്ട് വീണ്ടും ചോദിച്ചു.. ഇല്ല്യാ നൊന്തു... അവിടെ അല്ല ഇവിടെ... അവന്റെ കൈ കവിളിൽ നിന്നും എടുത്ത് മൂക്കിൽ വെച്ചു കൊണ്ട് പാറു പറഞ്ഞു.. ഉഴിയ്.. ഇങ്ങനെ പിടിച്ചു നിന്നാൽ പോര.. അന്തം വിട്ടു കുന്തം വിഴുങ്ങിയ കണക്ക് നിൽക്കുന്ന വരുണിനെ തോണ്ടി കൊണ്ട് പാറു പറഞ്ഞു.. ഇങ്ങനെ ഉഴിഞ്ഞാൽ മതിയോ സേച്ചി... മൂക്ക് പിടിച്ചു കുലുക്കി കൊണ്ട് വരുൺ ചോദിച്ചു.. വിടെടോ നാറി... എന്റെ മൂക്ക് ചമ്മന്തി ആയി.. മൂക്കിലേക്ക് ഇടം കണ്ണിട്ട് നോക്കി കൊണ്ട് പാറു പറഞ്ഞു.. ആ നേരം പിടിച്ചു നിൽക്കാൻ പറ്റാതെ വരുൺ അവളെ ഇറുകെ കെട്ടിപ്പിടിച്ചു..... ഒരു ചിരിയോടെ പാറു അവന്റെ നെഞ്ചിൽ ചെവി ചേർത്ത് നിന്നു... ഈശ്വരാ നെഞ്ച് പടപടാന്ന് മിടിക്കുന്നുണ്ടല്ലോ... കേട്ടിട്ട് നെഗറ്റീവ് സൂചന ആണല്ലോ... മനസ്സിൽ കൂട്ടിയും ഗുണിച്ചും നോക്കി പാറു ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് നിന്നു.. ഇത്‌ ലത് തന്നെ... പാറുവിന് ചിന്തിക്കാൻ ഉള്ള ഇട കൊടുക്കുന്നതിനു മുന്നേ വരുൺ അവളെ പിടിച്ചുയർത്തി...

എ....എന്താ.... വരുണിന്റെ മുഖത്തേക്ക് കണ്ണും നട്ട് പാറു ചോദിച്ചു... താ... നറു ചിരിയോടെ വരുൺ പറഞ്ഞു.. എന്ത് തരാൻ.. ഞാൻ നിങ്ങടെ ഒന്നും എടുത്തില്ല... പാറു ഇച്ചിരി ദേഷ്യത്തോടെ പറഞ്ഞു.. ഓഹ് മണ്ടി.. ഉമ്മ താ... അവളെ ഒന്നൂടി ഉയർത്തി അവന്റെ അഭിമുഖത്തോട് നിർത്തി കൊണ്ട് കുസൃതിയോടെ അവളെ നോക്കി.. ഉ..മ്മയൊ... ങ്ങുഹും.... 🤐🤐 ചുണ്ട് ഉള്ളിലേക്ക് പിടിച്ചു കൊണ്ട് പാറു നിഷേധാർത്ഥത്തിൽ തല കുലുക്കി.. തരില്ലേ... വരുൺ ഒന്നൂടെ അവളെ ഇറുക്കി.. ഇല്ല്യാ.. അതും പറഞ്ഞു പാറു വീണ്ടും ചുണ്ട് ഉള്ളിലേക്ക് ആക്കി... അവൻ തല എത്തിച്ചു പാറുവിന്റെ നെറ്റിയിൽ ഉമ്മ വെച്ചു.... പാറു വരുണിന്റെ കഴുത്തിലൂടെ കയ്യിട്ട് തോളിൽ തല ചായ്ച്ചു.. വിട്.... കാലിട്ടിളക്കി കൊണ്ട് പാറു കുതറി... ഇല്ലെങ്കിൽ.... അതും പറഞ്ഞു വരുൺ കട്ടിലിന്റെ അടുത്തേക്ക് നടന്നു.. ഇല്ലെങ്കിൽ ഇങ്ങനെ നിന്നോ.. നല്ല സുഖം.. തല ഉയർത്താതെ പാറു പറഞ്ഞു... അമ്പടി... കുരുട്ട് ആണെങ്കിലും എന്ത് വെയിറ്റ് ആണെന്ന് അറിയുമോ.. ഓഹ്.. എന്നും പറഞ്ഞു ലോഡ് ബെഡിൽ ലാന്റി.. പാറു ചിരിയോടെ അവനെ നോക്കി.. എന്തെ നോക്കണേ ഉണ്ടക്കണ്ണി... വരുൺ ആവേശത്തോടെ അവളുടെ അടുത്ത് ഇരുന്നു... വരുണേട്ടൻ ഉദ്ദേശിക്കുന്നത് മറ്റത് അല്ലേ.. കുസൃതിയോടെ പാറു വരുണിന്റെ മുഖത്തേക്ക് തന്നെ നോക്കി..

എന്ത് മറ്റത്... വരുൺ പാറുവിനെ അടിമുടി ഒന്ന് നോക്കി.. താൻ ഉദ്ദേശിക്കുന്നത് ആണോ കുട്ടി ഉദ്ദേശിക്കുന്നത് എന്നറിയില്ലല്ലോ... റൊമാൻസ് 😝... ഒരു കൂസലും ഇല്യാതെ പാറു ചോദിച്ചു.. നിന്നോടാരാ പറഞ്ഞെ അതാണെന്ന്.. ഏഹ്.. ചിരി പുറത്ത് ചാടാതെ ശ്രദ്ധിച്ചു കൊണ്ട് വരുൺ ചോദിച്ചു... ആരും പറഞ്ഞില്ല.. എനിക്ക് തോന്നി പെരുമാറ്റം കണ്ടപ്പോൾ... തല താഴ്ത്തി കൊണ്ട് പാറു പറഞ്ഞു.. കുട്ടി സസി ആയതിന്റെ സങ്കടം ആണ്.. കാര്യം ആക്കണ്ട 🤭🤭... ഏതായാലും നീ അങ്ങനെ ഒക്കെ വിചാരിച്ചതല്ലേ.. അപ്പൊ പിന്നെ... കള്ളചിരിയോടെ വരുൺ പാറുവിന്റെ കയ്യിൽ പിടിച്ചു... അയ്യടാ മനമേ ജിമ്മൻ കോലെ... പോയി പണി നോക്ക്... ചാടി എണീറ്റ് ഡോർ ലക്ഷ്യം വെച്ചു ഓടി കൊണ്ട് പാറു കുലുങ്ങി ചിരിച്ചു.. പെട്ടെന്ന് സ്റ്റക്ക് ആയി ഡോറിനെയും വരുണിനെയും മാറി മാറി നോക്കി.. ലോക്ക് ആണ് മോളെ ഇങ്ങ് പോരെ ഏട്ടന്റെ കുട്ടി... വരുൺ ബെഡിൽ കിടന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.. വേണ്ടായിരുന്നു.. ഇങ്ങേരെന്താ ഷമ്മിക്ക് പഠിക്കുവാണോ... പാറു പിറുപിറുത്തു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു.. വരുൺ ഹീറോ ആടി ഹീറോ.. വരുൺ ചിരി തുടർന്നു കൊണ്ട് പറഞ്ഞു... ദൈവമേ ഇത്‌ ലത് തന്നെ.. കട്ടിലിന്റെ അടി ഉണ്ട് താഴ്ത്താൻ ഭാഗ്യം കയറില്ല.. നാല് പുറം തിരഞ്ഞു കൊണ്ട് പാറു ബെഡിൽ ഇരുന്നു.. പാറുക്കുട്ട്യേ.... വരുൺ അവളെ പുറകിലൂടെ ചേർത്ത് പിടിച്ചു തോളിൽ തല വെച്ചു.. മ്മ്മ്.... പാറു അവനെ പാളി നോക്കി... പാറുക്കുട്ട്യേ... വീണ്ടും അവൻ വിളിച്ചു..

ഇത്തവണ അവളേം കൊണ്ട് ആടാൻ പഠിക്കുവാ.. മ്മ്മ്.. പെണ്ണ് വീണ്ടും പാളി നോക്കി... മിക്കവാറും കൊങ്കണ്ണി ആവും 🙄... പാറുക്കുട്ട്യേ.. ദേ ചെക്കൻ പിന്നേം 🤪.. എന്തെന്നും.. നിങ്ങൾക്ക് എന്താ ഞാൻ മൂളുന്നത് കേൾക്കാൻ ഇല്ല്യേ പൊട്ടാ.. ഇത്തവണ പാറുവിന് കലി ഇളകി.. ചൂടാവല്ലേ പൊന്നേ.. ഞാൻ ഒന്ന് റൊമാന്റിക് ആയിട്ട് വിളിച്ചതല്ലേ... 😒 പാറുവിന്റെ തോളിൽ നിന്നും തലയെടുത്ത് കൊണ്ട് വരുൺ പറഞ്ഞു... ആണോ.. എന്നാൽ ഉമ്മ.. വരുണിനെ ചേർത്ത് പിടിച്ചു കവിളിൽ നനുത്ത ചുംബനം കൊടുത്തു കൊണ്ട് പാറു ചിരിച്ചു... വരുൺ അവളെ വലിച്ചു ബെഡിലേക്ക് കിടത്തി അവളുടെ അടുത്ത് കിടന്നു മുടി മാടി ഒതുക്കി.. ദൈവമേ ഒരുമ്മക്ക് ഇത്രേം എഫക്ട്ടോ... ഒരു വളിച്ച ചിരി വരുണിനെ നോക്കി പാസാക്കി... വരുൺ ഉമ്മ വെക്കാൻ വേണ്ടി ആഞ്ഞതും ഒരു പിടപ്പോടെ പാറു കണ്ണടച്ച് തിരിഞ്ഞു കിടന്നു... വരുൺ ഒരു ചിരിയോടെ അവളുടെ മുടി മാറ്റി കഴുത്തിൽ മുഖം ചേർത്ത് സിബ്ബിൽ കൈ വെച്ചു... വരുണേട്ടാ.. പാറു ഏങ്ങി കൊണ്ട് തിരിഞ്ഞതും വരുണിന്റെ കൈ സിബ് അഴിച്ചിരുന്നു... നാണം കൊണ്ടും പരവേശം കൊണ്ടും പാറു വരുണിന്റെ മുഖത്തേക്ക് നോക്കാതെ കിടന്നു.. നിന്റെ നാണം ഇത്‌ വരെ മാറിയില്ലേ... എനിക്കിങ്ങനെ ഒന്നും ഇല്ലല്ലോ...

വരുൺ പാറുവിന്റെ താടിയിൽ പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു... നിങ്ങൾക്കതിന് പണ്ടേ നാണം ഇല്ല്യല്ലോ.. അത് പോലെ ആണോ ഞാൻ 😉... പാറു ഫോമിൽ ആയി.. ഇല്ലെടി എനിക്ക് നാണം ഇല്ല്യാ.. പ്രത്യേകിച്ച് നിന്റെ മുന്നിൽ എന്നും പറഞ്ഞു വരുണേട്ടൻ അന്തസായി പാറുവിന്റെ ലിപ്പിൽ മുത്തുഗൗ കൊടുത്തു... ശ്വാസം മുട്ടി ചാവാറായപ്പോൾ പാറു വരുണിനെ തള്ളി മാറ്റി.... കള്ള ചിരിയോടെ വീണ്ടും അവളിലേക്ക് അവൻ അടുത്തു... നെറുകയിൽ മുത്തി കൊണ്ട് അവന്റെ ചുണ്ടുകൾ പാറുവിന്റെ ശരീരത്തിലുടനീളം മുദ്ര പതിപ്പിച്ചു..... സ്വന്തം പാതിയുടെ സ്നേഹമുദ്രണങ്ങൾ സ്നേഹത്തോടെ തന്നെ അവളും സ്വീകരിച്ചു... ചുംബനങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വികാരം അതിന്റെ മൂർദ്ധാവിൽ എത്തിയപ്പോൾ ഒരു ചെറു മഴയായി വരുൺ അവളിലേക്ക് പെയ്തിറങ്ങി... പാറുവിന്റെ വലത് കൈ ബെഡിൽ അമർന്നപ്പോൾ ഇടത് കൈ അപ്പോളും അവനെ മാറോടു ചേർത്ത് പിടിച്ചിരുന്നു... ** ഞാൻ അന്വേഷിച്ചു നിനക്ക് പറ്റിയ കോഴ്സ്... ഒന്നല്ലെങ്കിൽ നീ തുന്നൽ പഠിക്ക്... അല്ലേൽ ഫാഷൻ ഡിസൈനിങ്.. അല്ലേൽ ക്രാഫ്റ്റു പഠിച്ചോ.. അതാവുമ്പോൾ നമ്മുടെ റൂം ഒക്കെ ഒന്ന് ഡെക്കറേഷൻ ചെയ്യാം... വീട്ടിൽ ഇരുന്ന് പഠിക്കാലോ...

അങ്ങനെ ആവുമ്പോൾ പാപ്പുണ്ണിയെ നോക്കാം നിനക്ക് ജോലിയും ചെയ്യാം എവിടെയും പോവണ്ട.. എല്ലാം വിരൽ തുമ്പിൽ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് ഫോൺ പൊക്കി കാണിച്ചു.. ഞാൻ എന്താ പറഞ്ഞത്.. ഇയാളെന്താ പോയി അന്വേഷിച്ചത്.. വെറുതെ അല്ല പൊട്ടാ എന്ന് വിളിക്കുന്നെ.. പൊന്നു പിറുപിറുത്തു കൊണ്ട് മറുപടി ഒന്നും പറഞ്ഞില്ല.. നീയെന്താ പൊന്നു ഒന്നും മിണ്ടാത്തെ.. അപ്പോഴത്തെ ഇന്റെരെസ്റ്റ്‌ മാത്രേ നിനക്ക് ഉണ്ടായിരുന്നുള്ളൂ? വല്യേട്ടൻ ചോദ്യചിഹ്നം ഇട്ടു നിന്നു.. ഞാൻ എനിക്ക് തുടർന്ന് പഠിക്കണം എന്നാ പറഞ്ഞെ അല്ലാതെ തുന്നലും തുരുമ്പിക്കലും അല്ല.. കെറുവിച്ചു കൊണ്ട് പൊന്നു പറഞ്ഞു.. അതായിരുന്നോ.. പിജിക്ക് പോവാൻ ആണോ.. അത് പറയണ്ടേ.. ഞാൻ ആണേൽ അന്വേഷിച്ചു അന്വേഷിച്ചു വെയിൽ കൊണ്ട് തളർന്നു.. വല്യേട്ടൻ ഒന്ന് എറിഞ്ഞു നോക്കി... എന്ത് നിങ്ങടെ കാബിനു മാത്രം മേൽക്കൂര ഇല്ല്യേ... ഫോണിൽ നോക്കി കണ്ട് പിടിക്കാൻ ആണോ ഇത്രേം അന്വേഷണം... പൊന്നു ചേച്ചി കള്ളി പൊളിച്ചു.. ഔ നിന്റെ ഒരു ബുദ്ധി.. പിജിക്ക് ചേരാൻ നിനക്ക് ബുദ്ധി ഉണ്ടോ എന്ന് നോക്കാൻ വേണ്ടിയല്ലേ ഞാൻ ഓരോന്ന് പറയുന്നേ.. ഹിഹി... എന്നിട്ട് ചേരണം എന്ന് ഉറപ്പാണോ.. വല്യേട്ടൻ താല്പര്യം ഇല്ലാത്ത മട്ടിൽ ചോദിച്ചു... അതെന്തേ ഞാൻ പഠിക്കുന്നത് ഇഷ്ടം അല്ലേ.. പൊന്നു നിരാശയോടെ ചോദിച്ചു.. അതൊന്നും അല്ലേടി മണ്ടി.. നിന്നെ പഠിപ്പിക്കാൻ എനിക്കെന്തിനാ മടി.. കൊച്ച്.. !! ബെഡിലേക്ക് നോക്കിക്കൊണ്ട് വല്യേട്ടൻ ചോദിച്ചു..

അതിനു കുഞ്ഞിനെ വിട്ടു ഞാൻ എവിടെ പോവാനാ.. എനിക്ക് ഡിസ്റ്റൻസ് ആയി ചെയ്‌താൽ മതി.. അതാവുമ്പോൾ കുഴപ്പം ഇല്ലല്ലോ.. വല്യേട്ടനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊന്നു പറഞ്ഞു.. ഓഹ് ഇപ്പോഴാ ശ്വാസം വീണത്.. മ്യോനെ പാപ്പു നിന്റെ പേര് പറഞ്ഞു അച്ഛൻ രക്ഷപെട്ടു.. ഓഫീസിൽ നിന്ന് വരുമ്പോൾ ഈ അവിഞ്ഞ മുഖം കാണാതെ അച്ഛന് എങ്ങനെ ആടാ.. അടങ്ങി കിടന്നു അച്ഛന് കൂട്ട് നിന്നതിനു അച്ഛൻ ഒരു സമ്മാനം തരാം.. നീ നിനക്കുള്ള പെണ്ണിനെ കണ്ടേത്തിക്കോ.. വല്യേട്ടൻ പാപ്പുണ്ണിയെ നോക്കി ആക്ഷനിൽ പറഞ്ഞു.. അത്രക്ക് വേണോ.. കൊച്ചിനെ ഇപ്പോൾ തന്നെ... 🤨 പൊന്നു പിടി വിട്ടു മനസ് വായിച്ച പോലെ പുരികം പൊക്കി ചോദിച്ചു... ചുമ്മാ ഇതൊക്കെ ഒരു പ്രഹസനം അല്ലേ മോളെ.. അവനോട് പറയല്ലേ.. കണ്ടോ ചുക്കിരി (ചെറിയ ) കണ്ണും വെച്ചു നോക്കുന്നെ.. 😝 ചിരിച്ചു കൊണ്ട് വല്യേട്ടൻ പാപ്പുണ്ണിയെ വാരി എടുത്ത് ഉമ്മ വെച്ചു.. നിർവൃതിയോടെ പൊന്നു അത് നോക്കി നിന്നു... **❤️ അൻട്രു വന്തതും അതെ നില... കൊക്കൊകോ.... 💃 ഇൻട്രു വന്തതും ഒരേ നില... കൊക്കോകോ.... 💃 ഫോണും പിടിച്ചു തുള്ളി തുള്ളി വരുവാണ് ആതു... ഏത് ആണ്ട്രൂസ്... ആതുവിന്റെ ഭാഷ കേട്ട് വല്യേട്ടൻ ഒന്ന് ഇരുത്തി നോക്കി.. ആണ്ട്രൂസൊ അതാരാ.. ഞാൻ അൻട്രു എന്നല്ലേ പറഞ്ഞെ.. ഫോൺ മാറ്റിക്കൊണ്ട് ആതു പറഞ്ഞു.. സ്നേഹം കൂടുമ്പോൾ ആണല്ലോ ആണ്ട്രൂസിനെ ആണ്ട്രൂ എന്നൊക്കെ വിളിക്കുന്നെ.. അപ്പൊ നീ പ്രണവിനെ തേച്ചോ... വല്യേട്ടൻ ഇന്ന് ഒത്തിരി വാങ്ങി കൂട്ടും 😜..

വല്യേട്ടാ... ആരെ തൊട്ട് വേണേലും കളിച്ചോ.. എന്റെ ഭാവി മക്കളെ പറഞ്ഞാലും ഞാൻ സഹിക്കും.. പക്ഷെ പ്രണവിനെ.. he is my പ്യാരി... ഇളിച്ചു കൊണ്ട് ആതു പറഞ്ഞു.. കെട്ട് കഴിഞ്ഞില്ല അതിന് മുന്നേ കുട്ടി ആയി... അവൻ നിന്റെ പ്യാരി ആണേൽ ഞങ്ങളെന്താ പ്യാരൻമാർ ആണോ... വല്യേട്ടൻ വെറുതെ വിടാൻ ഉദ്ദേശം ഇല്ല്യാ.... ഞാൻ ഇല്ലേ.. നിങ്ങളോട് സംസാരിക്കാൻ നിന്നാൽ എനിക്ക് കൂടി വട്ടാവും.. ആതു കൈ കൂപ്പി കൊണ്ട് പറഞ്ഞു.. എടി വട്ട് പകരില്ലെടി.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. നിങ്ങടെ അല്ലേ വട്ട് ചിലപ്പോൾ പകർന്നെന്നും ഇരിക്കും... ആളെ വിടുങ്കോ അണ്ണാ.. എന്നും പറഞ്ഞു ആതു കണ്ട വഴി ഓടി... ഓഹ് എല്ലാവർക്കും എന്തൊരു മതിപ്പാണ്.. ഞാൻ ആരാ !!! ആരാ.. വല്യേട്ടൻ സ്വയം ഒന്ന് വിലയിരുത്തി.. ദാരിദ്ര്യം.. ഞാൻ ഇത്രേം പരാജയം ആണോ.. മാറേണ്ടി ഇരിക്കുന്നു... വല്യേട്ടൻ തല കുടഞ്ഞു കൊണ്ട് പറഞ്ഞു... ***❣️ വല്യേട്ടാ ഇതെന്താ വായിക്കാ... വാവ വല്യേട്ടനെ കറക്കാൻ ഉള്ള പരിപാടിയിൽ ആണ്... നോക്കട്ടെ.. എവിടെ.. വാവയുടെ കയ്യിലുള്ള ടെക്സ്റ്റ്‌ വാങ്ങി ടേബിളിൽ വെച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു.. ഇത്‌... തൊട്ട് കാണിച്ച് കൊണ്ട് വാവ വല്യേട്ടനെ ഒന്ന് പാളി നോക്കി.. ഏത്... വല്യേട്ടൻ ചോദിച്ചു.. ഇത്‌ 🤣... വാവ പിന്നേം ആവർത്തിച്ചു... കുട്ടി "ഏത് "

എന്നുള്ള വാക്കും കൊണ്ടാണ് വല്യേട്ടനെ കുഴപ്പിക്കാൻ വന്നിരിക്കുന്നെ.. സ്വാഭാവികം ആയിട്ടും വല്യേട്ടൻ ഏത് എന്ന് തന്നെ അല്ലേ പറയുക 😜😜😜... അതന്നെ പിശാശ്ശെ.. ഏത് എന്ന്... വല്യേട്ടൻ കെറുവിച്ചു കൊണ്ട് പറഞ്ഞു... ഇത്‌ എന്താണെന്ന്.. അറിയില്ലെങ്കിൽ പറഞ്ഞാൽ പോരെ.. നിഷ്കു വാവ.. നിന്റെ അച്ഛൻ വൃന്ദാവനം വിശ്വനാഥൻ.. പോടീ ആളെ വട്ടാക്കാതെ.. കാര്യം കത്തിയപ്പോൾ വല്യേട്ടൻ അലറി.. ന്തെടാ.. എന്നേ വിളിച്ചോ... വിശ്വനാഥൻ എന്ന് കേട്ടതും അച്ഛൻ ഓടി വന്നു... ഏയ്.. ഞാൻ വിളിച്ചില്ല.. വല്യേട്ടൻ ഇരുന്ന് പരുങ്ങി കളിച്ചു... വിളിച്ചു.. എന്റെ അച്ഛൻ എന്നാ വിളിച്ചേ.. കുരുട്ട് ഒറ്റി കൊടുത്തു... അല്ല അച്ഛാ വെറുതെ ഇരിക്കുന്ന എന്നേ വന്നു ചൊറിഞ്ഞാൽ..... നീ എന്റെ പേര് പറയണോ.. നിനക്ക് മാന്തിയാൽ പോരെ.. അച്ഛൻ ഇടയിൽ കേറി ചോദിച്ചു.. ഇനി ഞാൻ മാന്തി പൊളിച്ചോളാം... ഹഹഹ...

എന്നും പറഞ്ഞു വാവയെ പുച്ഛത്തോടെ ഒന്ന് നോക്കി.. നീ പോടാ മരംകൊത്തി മോറാ.. ചുണ്ടനക്കി കൊണ്ട് വാവ വിളിച്ചു.. കണ്ടോ അച്ഛാ അവള് കളിയാക്കുന്നെ.. വല്യേട്ടൻ ചിണുങ്ങി.. നാണം ഉണ്ടോടാ നിന്നെക്കാളും പത്തു പതിനഞ്ചു വയസിനു വ്യത്യാസം ഉള്ള അവളോട് വഴക്കിടാൻ.. ചാൻസ് കിട്ടിയാൽ അച്ഛൻ കേറി ഗോളടിക്കും... 🤣 വിശ്വനാഥൻ പൊട്ടാ.... നീട്ടി വിളിച്ചു പാറു ഓടി.. നിക്കെടി അവിടെ ആരാടി പൊട്ടൻ.. അച്ഛൻ മുണ്ടും മടക്കി ഓടാൻ നിന്നു... നാണം ഉണ്ടോ പത്തു അമ്പത് വയസിനു താഴെ ഉള്ള അവളോട് വഴക്കിടാൻ.. മ്ലേച്ഛം.. വല്യേട്ടനും അത് ഏറ്റ് പിടിച്ചു.... അച്ഛൻ പ്ലിങ്ങി മുണ്ട് താഴ്ത്തി ഇളിച്ചു കൊടുത്ത് പതിയെ ഉള്ളിലേക്ക് വലിഞ്ഞു.. വെറുതെ വടി കൊടുത്തു അടി വാങ്ങി.. ഇതായിരുന്നു അച്ഛന്റെ ചിന്ത.. കൊടുത്താൽ കൊല്ലത്തും കിട്ടും.. വല്യേട്ടൻ മനസ്സിൽ ഊറി ഊറി ചിരിച്ചു... ....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story