നിന്നിലലിയാൻ: ഭാഗം 138

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

രാവിലെ തന്നെ വല്യേട്ടനെ ഒരുക്കാൻ ഉള്ള തത്രപ്പാടിൽ ആണ് എവെരിബഡി ... ഫിസിക്കൽ ടെസ്റ്റ്‌ 🤪🤪... ഇന്നാ ടൈ.. ഇത് ഇട്ടോ.. അച്ഛൻ സോപ്പിടേണ്ട തിരക്കിൽ ആണ്... ഷർട്ട് ഇടാതെ കഴുത്തിൽ ആണോ ടൈ കെട്ടേണ്ടത്. ന്നാ മോനെ ഷർട്ട് ഇട്.. അമ്മ പതപ്പിക്കാൻ തുടങ്ങി.. എന്തിനാ ഷർട്ട് ഈ ബനിയന്റെ മോളിൽ ഇട്ടാൽ പോരെ ടൈ.. 😒 വല്യേട്ടന് തീരെ താല്പര്യം ഇല്ല്യാ... ഓഹ് വല്ല്യേട്ടന്റെ ഒരു തമാശ.. വെരി നോട്ടി.😝 അതും പറഞ്ഞു ആതു വല്യേട്ടന്റെ നെഞ്ചിൽ ഇട്ടൊരു കുത്ത്... ഇതിനൊക്കെ പകരം ഞാൻ തരുമെടി... ഞാൻ ഇന്ന് പോയിട്ട് തോറ്റ് വരട്ടെ... (വെല്ലുസ് ആത്മ ) ഇത്‌ ഇട്ടേ.. മുഖം കാണിച്ചേ.. എന്നും പറഞ്ഞു പൊന്നു പൗഡർ എടുത്ത് വല്യേട്ടന്റെ മുഖത്തേക്ക് ഒരു പൊത്തൽ.. ജാക്ക്സൺ ഏലിയാസ് വിക്രം ഏലിയാസ്.. ആ ഫു ഫു ഫു.. ആ അവസ്ഥ ആണ് ഇപ്പോൾ വല്യേട്ടന്റെ... പാപ്പുണ്ണിയുടെ ജോൺസൺ ബേബി പൗഡർ ആണ്... മുഖത്തു വിരകലിനിടയിൽ വരുൺ പറഞ്ഞു...

ഓഹ് കണ്ണ് തട്ടാതിരിക്കട്ടെ... അമ്മ സുഖിപ്പിച്ചു വല്യേട്ടന്റെ ചെവിയുടെ ബാക്കിൽ കണ്മഷി കൊണ്ട് ഒരു കുത്തിട്ടു... ഇതും പാപ്പുണ്ണിയുടെ ആയിരിക്കും അല്ലേ.. കണ്മഷി പൊക്കിക്കൊണ്ട് വല്യേട്ടൻ ചോദിച്ചു.. ഏയ് അതെന്റെയാ.. കാജൽ.. പാറു കൈ പൊക്കി കാണിച്ചു... എന്നാൽ പിന്നെ ബാക്കി പൊട്ടും ഐബ്രോയും എടുത്ത് വാ കണ്ണെഴുതി പുരികം എഴുതി പൊട്ട് തൊട്ട് കവിളിൽ കുത്തും ഇട്ടു പോയാലോ.. വല്യേട്ടൻ പല്ല് കടിച്ചു... എന്നാൽ പിന്നെ ACP പട്ടം വല്യേട്ടന് കയ്യോടെ തരും.. ഉറപ്പല്ലേ... വരുൺ ആക്കിയതാണോ അതോ സീരിയസ് ആയി പറഞ്ഞതാണോ എന്തോ... കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ.. 🤭 വല്യേട്ടാ മുണ്ടെടുത്തു പോയാൽ മതി.. മുണ്ടും പൊക്കി പിടിച്ചു ഓടി വന്നു കൊണ്ട് വാവ പറഞ്ഞു.. ഐവ.. ഷർട്ടും ടൈയും പിന്നെ മുണ്ടും..

അരേവാ നല്ല കോമ്പിനേഷൻ... 🙄 അച്ഛൻ മെപ്പൊട്ടും നോക്കി താടി ഉഴിഞ്ഞു.. ഉടുത്തു താടി.. ഇനി അതും കൂടി കുറവേ ഉള്ളൂ.. വല്യേട്ടൻ കയ്യും പൊക്കി വാവയുടെ അടുത്തേക്ക് ചെന്നു.. എന്നാ വാ ഞാൻ ഉടുത്തു തരാം.. എന്ന് വാവ.. എല്ലാം കൂടി എന്നേ കൊല്ല്.. ങ്ങീ.. എന്നും പറഞ്ഞു ചാടി തുള്ളി വല്യേട്ടൻ ബെഡിൽ പോയി ഇരുന്നു.. മോനെ നിനക്ക് ഇഷ്ടം ഉള്ളത് എടുത്തോ.. പാന്റും ഷർട്ടും ഇടണോ അതോ ഇനി കള്ളി മുണ്ടും ബനിയനും വേണോ.... നിന്റെ ഇഷ്ടം നേരം വൈകിപ്പിക്കാതെ പോടാ.. അച്ഛൻ നിഷ്കു എല്ലാം മുഖത്ത് വരുത്തി പോരാത്തതിന് അമ്മയുടെ കൂടി എടുത്തിട്ടു.. ഇനി നിനക്കെന്തെങ്കിലും ഉണ്ടോ.. ട്രൗസർ ഇട്ടു പോണോ ഞാൻ ഇനി.. വല്യേട്ടൻ പാപ്പുണ്ണിയെ നോക്കി ചോദിച്ചു.. അത്താ... പാപ്പുണ്ണി ഇളിച്ചു കൊണ്ട് വിളിച്ചു... കണ്ടോ പോണ്ട എന്ന്.. അച്ഛൻ പോണില്ലേടാ..

ടൈ ലൂസാക്കി കൊണ്ട് വല്യേട്ടൻ പാപ്പുണ്ണിയെ വാരി എടുത്തു... നീ പോവില്ലേ... അച്ഛൻ മുണ്ടും മടക്കി കുത്തി ചോദിച്ചു.. ഇല്ല്യാ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. പ്ഫാ പോവില്ല എന്നോ.. നീ പോയി അവിടെ ചെന്ന് ഇതിൽ പാസ്സാവാതെ ഇവിടേക്ക് കാല് കുത്തിയാൽ ആ കാല് ഞാൻ തല്ലിയൊടിക്കും.. മര്യാദക്ക് പോയി അറ്റൻഡ് ചെയ്ത് വാടാ.. അമ്മ ശെരിക്കും ഉള്ള സ്വഭാവം പുറത്തെടുത്തു... പറഞ്ഞു തുടങ്ങിയപ്പോഴേ റൂട്ട് ഏതാണെന്ന് മനസ്സിലായതും വല്യേട്ടൻ ടൈയും ഊരി കോട്ടും ഊരി മുന്നോട്ട് നടന്നു... എല്ലാവരും വല്യേട്ടന്റെ കാട്ടിക്കൂട്ടൽ കണ്ട് ഊറി ചിരിക്കുവാണ്.. വാവ ആണേൽ മുണ്ട് മുണ്ട് മുണ്ട് എന്നും പറഞ്ഞു നിൽക്കുന്നു.. ഒന്ന് ആലോചിച്ചു നോക്കിക്കേ വല്യേട്ടൻ മുണ്ടും എടുത്ത് ഓരോ ടാസ്ക് ചെയ്യുന്നത്.. മുണ്ട് വേറെ സ്ഥലത്തും വല്യേട്ടൻ വേറെ വല്ല സ്ഥലത്തും ഉണ്ടാവും 😖😖 റൂമിന് പുറത്തെത്തിയതും വല്യേട്ടൻ ഓടി ഇങ്ങോട്ട് തന്നെ വന്നു..

. എങ്ങോട്ടാടാ ഇനിയും കേറി വരുന്നേ.. സമയം തെറ്റിക്കാതെ പോവാൻ നോക്കെടാ.. അമ്മ കയ്യും ഓങ്ങി കൊണ്ട് വല്യേട്ടന്റെ അടുത്തേക്ക് ചെന്നു.. കയ്യും വീശി പോയാൽ എവിടേം ജോലി കിട്ടില്ല.. സർട്ടിഫിക്കറ്റ് വേണം.. കബോർഡ് തുറന്നു ഫയൽ എടുക്കുന്നതിനിടയിൽ വല്യേട്ടൻ പറഞ്ഞു.. അമ്മ പ്ലിങ്ങി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ 😝😝... അച്ഛാ ഒരമ്പത് രൂപ താന്നും.. തല ചൊറിഞ്ഞു കയ്യും നീട്ടി കൊണ്ട് വല്യേട്ടൻ ഇളിച്ചു കാണിച്ചു.. ഓടെടാ... അമ്മ കാലിലെ ചെരുപ്പ് എടുത്ത് എറിയാൻ നോക്കിയതും വല്യേട്ടൻ മുറ്റത്തു എത്തിയിരുന്നു.. ബെസ്റ്റ് ഓഫ് ലക്ക്.. ഓടുന്ന വല്യേട്ടനെ നോക്കി എല്ലാവരും വിളിച്ചു പറഞ്ഞു.. പോയീനെടാ എല്ലാം എന്നേ കൊലക്ക് കൊടുത്തിട്ട് സുഖിക്കുന്നോ.. ഞാൻ തിരിച്ചു വന്നിട്ട് പറയാം ഇതിനുള്ള മറുപടി.. എന്നും പറഞ്ഞു ബുള്ളറ്റ് എടുത്ത് കുടു കുടു പറഞ്ഞു വല്യേട്ടൻ കലിച്ചു പ്യോയി 🤣🤣.. **💕

അപ്പൊ ഇന്ന് നമ്മൾ ബസിന് പോണം ലെ... അച്ഛനും പോയില്ലേ.. കോളേജിലേക്ക് പോവാൻ റെഡി ആവുന്നതിനിടയിൽ വരുൺ ചോദിച്ചു.. അല്ല ഓട്ടോക്ക് പോവാം എന്തെ... ചിറി കോട്ടി കൊണ്ട് പാറു പറഞ്ഞു.. അയ്യടി മനമേ സുഖിച്ചു പോവാൻ അല്ലേ.. വരുൺ കെറുവിച്ചു കൊണ്ട് പറഞ്ഞു.. എന്ത് സുഖിച്ചു പോവൽ.. ഞാൻ ബസിന് തന്നെയാ ഇത്രേം കാലം പോയത്.. അല്ലാതെ നിങ്ങളെ പോലെ ബൈക്ക് കാർ ഇതൊന്നും ഉണ്ടായിരുന്നില്ല... പാറുവും വിട്ടു കൊടുത്തില്ല... ഞാൻ ഇല്ല്യാ നിന്നോട് തർക്കിക്കാൻ... പറഞ്ഞ നേരം മിണ്ടാതിരുന്നാൽ മതിയായിരുന്നു... വരുൺ പിറുപിറുത്തു... ആരെങ്കിലും പറഞ്ഞോ ചോദിക്കാൻ.. നിനക്ക് നിങ്ങടെ പാട് നോക്കി പോവാൻ പാടില്ലേ... പാറു പുച്ഛിച്ചു വിട്ടു.. നിനക്കെന്താടി ഇത്ര ഇത്.. എങ്ങനെ പോണെന്നല്ലേ ചോദിച്ചേ.. അതിന് ഇങ്ങനെ കിടന്ന് നെഗളിക്കുന്നത് ന്തിനാ... വരുൺ ചീറി പാഞ്ഞു പാറുവിന്റെ അടുത്തെത്തി..

ഞാൻ കിടന്നിട്ടൊന്നും ഇല്ല്യാ.. ഞാൻ ഇവിടെ നിക്കുവല്ലേ.. നിങ്ങടെ കണ്ണിന് തിമിരം ഉണ്ടോ... മിണ്ടാതെ ബസിന് ഉണ്ടേൽ വരാൻ നോക്ക്.. പാറു ബാഗും എടുത്ത് പോവാൻ നോക്കി.. പാറുകുട്ട്യേ... പിറകിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് വരുൺ വിളിച്ചു.. വരുൺ കുട്ടാ.. പൂതി പതിനാറു ആയി മടക്കി പാന്റിന്റെ പോക്കെറ്റിൽ വെച്ചോ.. സമയം ഒരുപാടായി.. വരുണിനെ തട്ടി മാറ്റി പാറു പറഞ്ഞു.. നശിപ്പിച്ചു.. നീ തീരെ.. റൊമാന്റിക് അല്ല എന്നല്ലേ.. സഹിച്ചോ.. ഒന്ന് വരുന്നുണ്ടോ.. വരുണിന്റെ മുഖത്തേക്ക് നോക്കാതെ പാറു താഴോട്ട് പോയി.. നീ ഓടുവാണോ അതോ നടക്കുവാണോ... പാറുവിന്റെ സ്പീഡ് കണ്ട് വരുൺ അവളുടെ അടുത്തേക്ക് ഓടി.. നിങ്ങടെ പാട്ടും പാടിയുള്ള നടത്തം കണ്ടാൽ ബസ് അവിടെ കാത്തു നിക്കില്ല.. നടത്തത്തിന് ഒന്നൂടെ സ്പീഡ് കൂട്ടി വരുൺ പറഞ്ഞു..

വരുൺ വേഗം പാറുവിന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.. ഓഹ് നിങ്ങൾക്ക് ഇത്രേം സ്പീഡോ.. തന്നേം പിടിച്ചു വലിച്ചു നടക്കുന്ന വരുണിനെ നോക്കി അത്ഭുതത്തോടെ പാറു ചോദിച്ചു.. അതിന് മറുപടി ആയി വരുൺ ചിരിച്ചതേ ഉള്ളൂ.. പൈസ ഞാൻ കൊടുത്തോളാം.. ഫുൾ ചാർജ്.. ബസ് വന്നു കേറുന്നതിനിടയിൽ വരുൺ പറഞ്ഞു.. പാറു ഒന്ന് തലയാട്ടി കൊണ്ട് ബസിലേക്ക് കയറി... മോളെ അവിടെ സീറ്റ് ഉണ്ട്.. നിന്നെ വിളിക്കുന്നുണ്ട്.. ബസിലെ കണ്ടക്ടർ പാറുവിനെ തോണ്ടി കൊണ്ട് പറഞ്ഞു.. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഒരു കള്ള ചിരിയോടെ ഇരിക്കുന്ന വരുണിനെ.. ഏതായാലും ഫുൾ ചാർജ് അല്ലേ ഇരുന്നേക്കാം എന്നും കരുതി പാറു വരുണിന്റെ അടുത്തെത്തിയതും അവൻ എണീറ്റ് സൈഡ് സീറ്റ് പാറുവിന് കൊടുത്തു.. പാറു ഒരു ചിരിയോടെ അവിടെ സ്ഥാനം പിടിച്ചു....

നിങ്ങൾക്ക് ഈ സീറ്റ് മാത്രമേ കിട്ടിയുള്ളൂ.. കഷ്ടം ആയിപ്പോയി.. പെട്ടെന്ന് പാറു വരുണിനെ നോക്കിക്കൊണ്ട് പറഞ്ഞു.. എന്താടി സ്ഥലം ഇല്ലേ ഇരിക്കാൻ.. വേറെ ഒരുമിച്ചുള്ള സീറ്റ് ഒന്നും ഇല്ല്യാ അതുകൊണ്ടല്ലേ.. വരുൺ ഒന്ന് തറ്റത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് ചോദിച്ചു .. അതല്ല നോക്ക്.. ബസിന്റെ ജനലിന്റെ മുകളിലേക്ക് ചൂണ്ടി കൊണ്ട് പാറു പറഞ്ഞു.. ഹൈവ.. "വികലാംഗർ"... ബെസ്റ്റ്.. വരുൺ തലയും താഴ്ത്തി കമ്പിയുടെ മുകളിൽ തല വെച്ചു കിടന്നു.. നിങ്ങൾക്ക് പറ്റിയതാ.. സാരമില്ല ഇനി... ഇവിടെ ഇരിക്കാം.. വരുണിനെ തോണ്ടി കൊണ്ട് പാറു പറഞ്ഞു.. മ്മ്മ്മ്മ്..... വരുൺ ഒന്ന് നീട്ടി മൂളി പാറു കാണാതെ വായ പൊത്തി ചിരിച്ചു... **💕 ക്ലാസ്സിൽ എത്തിയപ്പോൾ അട്ടത്തു കണ്ണും നട്ട് കാത്തിരിക്കുന്ന ദേവുവിനെ ആണ് പാറു കണ്ടത്... എന്താടി അട്ടത്തും നോക്കി ഇരിക്കുന്നേ.. ഈയിടെയായി നിനക്ക് ആലോചന കുറച്ച് കൂടിയിട്ടുണ്ട് ട്ടോ... ദേവുവിന്റെ തലയിൽ കൊട്ടി കൊണ്ട് പാറു പറഞ്ഞു..

എന്റെ ടുട്ടു പോയെടി.. പാറുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ദേവു പറഞ്ഞു.. ദൈവമേ ഈ ടുട്ടു ആരാ ആവോ... ഇനി ഇവള് വന്തേട്ടനെ സ്നേഹത്തോടെ വിളിക്കുന്ന പേരാണോ ടുട്ടു... തേച്ചോ.. (ആത്മ ) വന്തേട്ടൻ നിന്നെ തേച്ചിട്ട് പോയോടി 😲.. പാറു ഞെട്ടി കൊണ്ട് ചോദിച്ചു.. പ്ഫ.. നിന്റെ കാലൻ ആടി നിന്നെ തേച്ചത്.. ന്റെ മിട്ടുവിനെ വിട്ടു ടുട്ടു പോയാച് ടി... 😪😪 ദേവു ഇല്ലാത്ത കണ്ണീർ തുടച്ചു.. ഈ ടുട്ടും മിട്ടും ആരാടി കോപ്പേ... ടുട്ടു എവിടെ പോയെന്നാ നീ പറയണേ... പാറു ദേഷ്യം കൊണ്ട് ചോദിച്ചു.. ടുട്ടും മിട്ടും കോഴി ആടി പോർക്കേ.. മിട്ടുവിനെ വിട്ടു ടുട്ടു ഇന്ന് സത്തു പോയടി.. എന്നും പറഞ്ഞു ദേവു വലിയ വായിൽ കരയാൻ തുടങ്ങി... ഓഹോ കിളിപോയി.... പാറു തല കുടഞ്ഞു ദേവുവിനെ ഒന്ന് പാളി നോക്കി.. (വല്യ പെണ്ണാണെങ്കിലും ചെറിയ മനസാ.. മൃഗ സ്‌നേഹി ആണ് എന്നപ്പോലെ...ഇങ്ങനെ നാനും വാവിട്ട് കരഞ്ഞിട്ടുണ്ട് 😪😪 )

എനിക്കതല്ലെടി സങ്കടം.. ഏതായാലും ചത്തില്ലേ അതുകൊണ്ട് നാടൻ കോഴിക്കറി വെച്ചു തരാൻ ഞാൻ അമ്മയോട് പറഞ്ഞെടി.. നാല് പുളിച്ച തെറി പോരാളി... ദേവു ഒന്ന് നെടുവീർപ്പിട്ടു.. ഓഒ അപ്പൊ തിന്നാനുള്ള മൃഗ സ്‌നേഹി ആണ്... അല്ലാതെ സ്നേഹം കൊണ്ടല്ല... പാറു ആത്മിക്കലിൽ ആണ്... അല്ലേൽ ഇന്ന് നാടൻ ചിക്കൻ കറി കൂട്ടി ഒരു പിടി അങ്ങ് പിടിക്കാമായിരുന്നു... പോരാഞ്ഞിട്ട് ഉച്ചക്ക് പോരാളി ചോറ്റുംപാത്രത്തിൽ എന്താ നിറച്ചു തന്നെ എന്നറിയുമോ സ്നേഹം കൊണ്ട്... പാറുവിനെ ദേവു വീണ്ടും നോക്കി... എന്താ !! ആത്മിക്കൽ വിട്ടു പാറു രംഗത്തേക്ക് വന്നു.. കയ്പ്പക്ക ഉപ്പേരി.. കയ്പ്പക്ക കറി .. കയ്പ്പക്ക കൊണ്ടാട്ടം.. കയ്പ്പക്ക ചോറ് മാത്രം ഇല്ല്യാ.... താടിക്കും കൈ കൊടുത്ത് ദേവു ഇരുന്നപ്പോൾ പാറു തലക്കും കൈ കൊടുത്തിരുന്നു.. മാർവലസ്... 😝

ഏതോ അപശബ്ദം കേട്ട് നാല് ജോഡി കണ്ണുകൾ മുന്നോട്ട് നോക്കിയപ്പോൾ കണ്ടത് വായിൽ വെള്ളോം നിറച്ചു നിൽക്കുന്ന വിക്രമൻ സാറിനെ... ഇങ്ങേരെന്താടി പട്ടികളെ പോലെ വെള്ളം ഊറിച്ചു നിൽക്കണേ.. ദേവു പാറുവിന്റെ ചെവിയിൽ കുശുകുശുക്കാൻ തുടങ്ങി.. ഞാൻ പത്തു മിനിറ്റ് ആയി വന്നിട്ട്.. ഓഹ് നിങ്ങടെ ചോറ് കഥ കേട്ട് ഞാൻ സ്റ്റക്ക് ആയി.. കന്നാസെ ചോറ് എക്സ്ചേഞ്ച് ചെയ്യാൻ ഉണ്ടോ.. വിക്രമൻ സാർ ഒളി കണ്ണിട്ട് ചോദിച്ചു.. ഇങ്ങേരുടെ റിലേ പോയോ ദേവു.. രാവിലെ തന്നെ എന്തൊക്കെയോ പറയുന്നു... പാറു ദേവുവിന്റെ ചെവിയിൽ ചോദിച്ചു.. റിലേ പോയതല്ലെടി.. ഇത്‌ പഴമയുടെ നിറകുടം ആണെടി.. കയ്പ്പക്കയിൽ മൂക്കും കുത്തി വീണതാ.. ദേവു പതിയ പറഞ്ഞു.. പഴമയുടെ ആണോ.. നിറവയറ് ആണ് നോക്കിക്കേ.. വിക്രമൻ സാറിന്റെ വീർത്ത വയറ് നോക്കി പാറു പറഞ്ഞു..

വേണേൽ മതിട്ടോ എക്സ്ചേഞ്ച്‌.. എനിക്ക് കൊണ്ടാട്ടവും ചോറും കറിയും ഒക്കെ ആണ് ഇഷ്ടം.. മക്കൾക്ക് ഇപ്പൊ ജങ്ക് ഫുഡ്‌ അല്ലേ പിടിക്കു.. അതുകൊണ്ട് എന്നും അതൊക്കെ ആവും.. ഇന്ന് എഗ്ഗ് ബിരിയാണി ആണ്..അതും നാടൻ കോഴി മുട്ട... വേണ്ടേൽ വേണ്ട.. ഞാൻ എന്നും കൊടുക്കുന്ന പോലെ വരുണിന് കൊടുത്തോളം.. എന്നും പറഞ്ഞു വിക്രമൻ സാർ തിരിഞ്ഞു നടന്നു.. മൂപ്പരുടെ മനസ്സിൽ ആണേൽ തിരിച്ചു വിളിക്കണേ തിരിച്ചു വിളിക്കണേ എന്നാണ്... അമ്പടാ സ്വന്തം ചോറ് സാറിന് കൊടുത്തിട്ട് നല്ല വെറൈറ്റി ഫുഡ്‌ തട്ടൽ ആണല്ലേ കാലാ നിങ്ങൾക്ക് പണി.. പാറു ഫ്യൂസ് പോയ കണക്കേ ഇരുന്ന് ആലോചിക്കുവാണ്.. ഓഹ് നാടൻ കോഴിയോ കിട്ടിയില്ല മുട്ട എങ്കിൽ മുട്ട... എന്നും പറഞ്ഞു സാറേ ഒന്ന് നിന്നെ.. പിന്തിരിഞ്ഞു പോവുന്ന വിക്രമൻ സാറിനെ ദേവു നീട്ടി വിളിച്ചു...

സഡൻ ബ്രേക്ക്‌ ഇട്ട പോലെ സാർ നിക്കലും കഴിഞ്ഞു റിവേഴ്‌സ് അടിക്കുന്ന പോലെ തിരിയലും കഴിഞ്ഞു മുന്നോട്ട് വന്നു അവരുടെ മുന്നിൽ ഹാജർ ആവുകയും ചെയ്തു.. ഇന്ന് ഇപ്പോൾ വരുൺ സാർ അങ്ങനെ തിന്നണ്ട.. ലഞ്ച് ബ്രേക്കിനുള്ള ബെൽ അടിച്ചാൽ പത്തേ പത്തു സെക്കന്റ്‌ ഞാൻ അവിടെ എത്തിയിരിക്കും.. എഗ്ഗ് ബിരിയാണി റെഡി ആക്കി വെക്കണം.. ഞാൻ എന്റെ ചോറും കൊണ്ട് വരുന്നു എന്റെ ചോറ് സാറിനു തരുന്നു സാറിന്റെ ബിരിയാണി ഞാൻ വാങ്ങുന്നു സാർ ഉള്ളിലേക്ക് പോവുന്നു ഞാൻ ക്ലാസ്സിലേക്കും പോരുന്നു തിന്നുന്നു സാറും തിന്നുന്നു ഞാൻ പാത്രം കഴുകാതെ സാറിന്റെ ഡപ്പ ഏൽപ്പിക്കുന്നു സാർ കാന്റീനിൽ പോയി നല്ല നൂറ് ചെറുനാരങ്ങയുടെ ശക്തി ഉള്ള വിം എടുത്ത് എന്റെ ഡപ്പ കഴുകുന്നു എന്നേ ഏൽപ്പിക്കുന്നു.. ഇനി എതിർ അഭിപ്രായം ഇല്ല്യാ.. സെറ്റ്... എന്നും പറഞ്ഞു വിക്രമൻ സാറിന്റെ കയ്യും പിടിച്ചു വലിച്ചു ഒരു കൊട്ടും കൊടുത്ത് ദേവു ബെഞ്ചിൽ ഇരുന്നു..

ഹേ കൈ കൊടുത്ത് പിരിഞ്ഞിരിക്കുന്നു.. ചുക്കാൻ പിടിച്ചു പാറു കയ്യടിച്ചു സംഭവം വിജയിപ്പിച്ചു.. മ്മ്മ്.. തലയാട്ടി വിക്രമൻ സാർ മുന്നോട്ട് നടന്നു.. ഹാ എന്തെങ്കിലും ആവട്ടെ കയ്പ്പക്ക ഉപ്പേരി കയ്പ്പക്ക കൊണ്ടാട്ടം കയ്പ്പക്ക കറി ഇതൊക്കെ ആണ് സാറിന്റെ മനസിൽ.. പാറുവും ദേവുവും എഗ്ഗ് ബിരിയാണി എങ്ങനെ ക്ലാസിൽ ഇരുന്ന് ആസ്വദിച്ചു തിന്നാം എന്ന ആലോചനയിൽ ആണ് 🤪🤪... കുട്ടികൾ തനി കൂതറ ആണെന്ന് അറിയാം.. പക്ഷെ ഈ വിക്രമൻ സാറിന് ഇതെന്ത് പറ്റി ആവോ 🙄🙄പ്രായം കൂടുന്തോറും കുട്ടിത്തം കൂടും എന്ന് കേട്ടിട്ടുണ്ട്.. ഇനി അതാണാവോ ലെ.. 😖😖😖 ***💕 കോളേജിൽ വിട്ടു ഗേറ്റിൽ എത്തിയപ്പോഴാണ് ആരോ പാറുവിനെ പിടിച്ചു വലിച്ചത് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ആതു ആണ്... ചേച്ചി ഇന്ന് കോളേജിലേക്ക് വരുന്നില്ല എന്ന് പറഞ്ഞിട്ട്.. ആതുവിനെ കണ്ട് ആശ്ചര്യത്തോടെ പാറു ചോദിച്ചു.. വരുന്നില്ല എന്ന് വിചാരിച്ചത് തന്നെയാ പ്രണവ് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ.. നാല് പുറം നോക്കി കൊണ്ട് ആതു പറഞ്ഞു...

മുഖത്തൊരു നാണം ഇല്ലേ 😁... അങ്ങനെ വരട്ടെ.. അപ്പോൾ വീട്ടിൽ എന്ത് പറഞ്ഞിട്ടാ പൊന്നേ മുന്നോട്ട് നടക്കുന്നതിനിടയിൽ പാറു ചോദിച്ചു.. സെമിനാർ വെക്കാൻ ഇന്നാണ് ലാസ്റ്റ് ഡേറ്റ് എന്തായാലും പോണം എന്ന് പറഞ്ഞു.. വേഗം വന്നേ നീ ഇങ്ങനെ പതിയെ നടക്കാതെ... പാറുവിനേം പിടിച്ചു വലിച്ചു ആതു നടന്നു.. ചുരുക്കം പറഞ്ഞാൽ ഓടുകയാണെന്ന് പറയാം... ചേച്ചിക്കെന്താ ഇത്ര വെപ്രാളം നമ്മൾ സ്റ്റോപ്പിലേക്ക് തന്നെ അല്ലേ പോവുന്നെ ഇങ്ങനെ ഓടുന്നതെന്തിനാ.. അഴിഞ്ഞു വീണ ബാഗും തോളിൽ ഇട്ടു ഓടുന്നതിനിടയിൽ പാറു ചോദിച്ചു.. എനിക്കെന്ത് വെപ്രാളം... വീട്ടിൽ പോയിട്ട് വേണം പഠിക്കാൻ നാളെ ലാസ്റ്റ് എക്സാം അല്ലേ.. മാർക്ക് കൊറഞ്ഞാൽ പ്രണവ് എന്നേ.. ബസ് സ്റ്റോപ്പിൽ കയറി നിന്ന് ഒരു മങ്ങിയ ചിരി വരുത്തി കൊണ്ട് ആതു പറഞ്ഞു.. ഓഒ അപ്പൊ സപ്പ്ളി അല്ല പ്രശ്നം പ്രാണവേട്ടൻ ചീത്ത പറയുന്നതാണല്ലേ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു..

ഇതൊന്നും ശ്രദ്ധിക്കാതെ ആതു നാലുപുറം നോക്കേണ്ട തിരക്കിൽ ആണ്.. ദേ ബസ് വരുന്നുണ്ട് നമുക്ക് പോവാം.. ബസ് മുന്നിൽ നിർത്തിയതും പാറുവിനേം പിടിച്ചു കേറാൻ ശ്രമിച്ചു കൊണ്ട് ആതു പറഞ്ഞു.. ചേച്ചി ഇതെങ്ങോട്ടാ ഓടി പിടഞ്ഞു പോവുന്നെ ഇത്‌ നമ്മുടെ റൂട്ട് അല്ല.. ഇങ്ങ് പൊന്നേ.. ആതുവിനേം പിടിച്ചു വലിച്ചു നേരത്തെ നിന്നിടത്തേക്ക് തന്നെ പാറു വന്നു നിന്നു.. നമ്മുടെ റൂട്ട് അല്ലേ.. ഞാൻ കരുതി.. ഇളിച്ചു കൊണ്ട് ആതു തല മാന്തി... എന്താണ് അതിഥി പ്രതാപിനൊരു വെപ്രാളവും പരവേശവും ഒക്കെ... മ്മ്.. ആതുവിനെ ശ്രദ്ധിച്ചു നോക്കി കൊണ്ട് പാറു ചോദിച്ചു.. എന്ത്.. എനിക്കൊന്നും ഇല്ല്യാ.. നിനക്ക് വെറുതെ തോന്നുന്നതാ.. ഓഹ്.. അവിടെ ഉള്ള സീറ്റിൽ ഇരുന്ന് കൊണ്ട് ആതു പറഞ്ഞു.. മ്മ് മ്മ്.. പ്രണവ് ഏട്ടൻ എന്തെങ്കിലും ഡോസ് തന്നോ ഏഹ്.. ചിരിച്ചു കൊണ്ട് പാറു ചോദിച്ചു.. ഛെ പോടീ അങ്ങനെ ഒന്നും ഇല്ല്യാ.. തല താഴ്ത്തി കൊണ്ട് ആതു പറഞ്ഞു..

ബസ് വന്നു അതിൽ കേറിയിട്ടും ആതുവിന്റെ ശ്രദ്ധ പിറകിലേക്ക് ആയിരുന്നു.. ബസ് സ്റ്റോപ്പിൽ എത്തി മുന്നോട്ട് നടക്കുമ്പോഴും ഇടക്കിടക്ക് തിരിഞ്ഞു നോക്കും.. ആരെയും കാണുന്നില്ല എന്ന് കണ്ടാൽ ശ്വാസം വലിച്ചു വിടും.. എന്നാലും നോട്ടം പിറകിലേക്കും നടത്തം മുന്നോട്ടും.. ഭാഗ്യം സമയം വെച്ചു നോക്കുമ്പോൾ എത്തേണ്ട സമയം ആയി.. ആതു മനസ്സിൽ പറഞ്ഞത് കുറച്ച് ഉറക്കെ ആയിപ്പോയി.. ആര് എത്തേണ്ട കാര്യം.. പ്രാണവേട്ടൻ വരുന്നുണ്ടോ.. സംശയത്തോടെ പാറു ചോദിച്ചു.. ആര് പ്രണവോ ഏയ്.. ഞാൻ അതിന് പ്രണവ് വരുന്നുണ്ടെന്ന് പറഞ്ഞോ.. നീയെന്താ പിച്ചും പെയ്യും പറയണേ.. എന്നും പറഞ്ഞു വീടെത്തിയതും ആതു റൂമിൽ കേറി വാതിൽ അടച്ചു.. മ്മ് എന്തോ ചീഞ്ഞു നാറുന്നുണ്ട്.. കണ്ട് പിടിക്കാം... ചിരിയോടെ പാറു റൂമിലേക്ക് പോയി.. അഞ്ച് മിനിറ്റ് കഴിഞ്ഞില്ല അപ്പോഴേക്കും ഉമ്മറത്തു അഞ്ചാറു ആളുകൾ വന്നു കോണിങ് ബെൽ അടിച്ചു...

ആതുവും വല്യേട്ടനും ഒഴികെ എല്ലാവരും ഉമ്മറത്തു ഹാജർ വെച്ചു.. ശബ്ദം കേട്ട് ഡോറിനും ചെവി ഓർത്തു നിൽക്കുവാണ് ആതു.. അതിഥിയുടെ വീട് അല്ലേ.. വന്നതിൽ കൂട്ടത്തിലൊരാൾ ചോദിച്ചു.. അതെ.. നിങ്ങളാരാ.. എന്തേലും പ്രശ്നം ഉണ്ടോ.. പ്രതാപ് അങ്കിൾ ആണ് ചോദിച്ചത്.. കുട്ടി ഉണ്ടെങ്കിൽ ഒന്ന് വിളിക്കുമോ.. ആ കുട്ടി കാരണം ഞങ്ങൾക്ക് ജീവിക്കാൻ വയ്യാണ്ടായി.. അവളെ വിളിച്ചാൽ അറിയും കാര്യം.. വേറൊരാൾ ദേഷ്യത്തോടെ പറഞ്ഞു.. മോളെ ആതു.. എന്നും വിളിച്ചു നെഞ്ചത്തടിച്ചു നിമ്മി ആന്റി അകത്തേക്ക് പോയി.. ആതു ആണേൽ തുറക്കണോ വേണ്ടയോ എന്ന അവസ്ഥയിൽ ഡോറിന്റെ ഹാന്റിലിൽ പിടിച്ചു നിൽക്കുന്നു... ആയീ ആയീ ഓഹ് പണി പാളി ലോ... 💃 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ഇനി ആതു എന്ത് പൊല്ലാപ്പാണോ എന്തോ ഉണ്ടാക്കി വെച്ചിരിക്കുന്നെ 😝😝...ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story