നിന്നിലലിയാൻ: ഭാഗം 139

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

മോളെ ആതു നിന്നെ അന്വേഷിച്ചു ദേ ആരാണ്ടൊക്കെയോ വന്നിരിക്കുന്നു.. വാതിൽ തുറക്ക് മോളെ.. നിമ്മി ആന്റി കരച്ചിലിന്റെ വക്കിൽ എത്തി നിൽക്കുവാണ്.. അമ്മേ ഞാൻ കുളിക്കുവാ വെയിറ്റ് ചെയ്യാൻ പറയുമോ.. ഒരു കൈ ഡോറിന്റെ ഹാന്റിലിലും മറ്റേ കയ്യിലെ നഖം ഇളക്കി കൊണ്ടും ആതു പറഞ്ഞു.. ഡോറിന്റെ അവിടെ നിന്നാണോ ആതു കുളിക്കുന്നെ... ഇത്ര അടുത്ത് നിന്ന് സൗണ്ട് കേൾക്കുന്നുണ്ടല്ലോ.. വെള്ളം വീഴുന്ന സൗണ്ട് ഒന്നും കേൾക്കുന്നില്ല... വാവക്ക് ദ്ധിബു ഉണ്ടേ... വ വള്ളി വര പൂജ്യം 😉 ഈ കുരുട്ട്.. നിന്റെ കേശു നിന്നെ ഇട്ടെറിഞ്ഞിട്ട് പോവുമെടി നോക്കിക്കോ.. ആതു മനസ്സിൽ ആത്മാർത്ഥമായിട്ട് അമേരിക്കൻ ഭാഷയിൽ പ്രാകി... അത് പിന്നെ ഞാൻ കുളിക്കാൻ തുടങ്ങിയിട്ടില്ല.. ഡ്രസ്സ്‌ എടുക്കാൻ വേണ്ടി ഇറങ്ങിയതാ.. അമ്മ അവർക്ക് ചായേം ബിസ്ക്കറ്റും കൊടുക്ക്.. ആതു നിന്ന് വിയർക്കുവാണ്.. അത് കേട്ടതും നിമ്മി ആന്റി കുർള എക്സ്പ്രെസ്സ് പോലെ അടുക്കളയിലേക്ക് കീഞ്ഞു പാഞ്ഞു 😁😁ചായ എടുക്കാനെയ്... അറക്കാൻ ആണെങ്കിലും അതിഥി ദേവോ ഭവ എന്നാണല്ലോ.. ഒരതിഥി റൂമിൽ കിടന്നു വിയർക്കുന്നു.. കുറച്ച് അതിഥികൾ മുറ്റത്തു നിന്ന് കയർക്കുന്നു.... കണ്ടിട്ട് അവര് തല്ലാൻ വന്നതാണെന്ന് തോന്നുന്നു ആതു... വാവ വാതിലിൽ മുട്ടി കൊണ്ട് പറഞ്ഞു.. എന്റെ ആറ്റുകാലമ്മച്ചി.. എന്നും പറഞ്ഞു ആതു നിലത്തിരുന്നു... ചേച്ചി മടാൽ കത്തി വടിവാൾ കയറ് ഇതൊക്കെ കൊണ്ടാ വന്നിരിക്കുന്നെ..

ചേച്ചി ഇപ്പൊ വന്നില്ലേൽ വാതിൽ ചവിട്ടി തുറന്നു വലിച്ചു കൊണ്ട് വരും എന്നാ പറയുന്നേ.. വേണേൽ ഇപ്പോൾ ഇറങ്ങിക്കോ പ്രശ്നം രൂക്ഷമാക്കാതെ... പാറു പ്രശ്നം രൂക്ഷമാക്കിക്കോണ്ടിരിക്കുവാണ് ...കുട്ടിക്ക് ദെണ്ണം ഉണ്ടേ കാല് പിടിക്കും പോലെ ചോദിച്ചതല്ലേ കാര്യം എന്താ കാര്യം എന്താന്ന്.. പറഞ്ഞോ.. ഇല്ല്യാ അതന്നെ.. വാവ ആണേൽ കേട്ട പാതി വെളിയിലേക്ക് ചെന്ന് വന്നവരുടെ കയിലേക്ക് തലങ്ങും വിലങ്ങും നോക്കി കത്തി പോയിട്ട് ഒരു മൊട്ടു സൂചി പോലും ഇവരുടെ കയ്യിൽ ഇല്ലല്ലോ എന്നാണ് ചിന്ത... എന്തും വരട്ടെ എന്ന് കരുതി രണ്ടും കൽപ്പിച്ചു ആതു വാതിൽ തുറന്നു.. മുഖം ഒക്കെ വിളറി വെളുത്തു നിൽക്കുന്നു.. കണ്ണിൽ എന്തിനെന്നില്ലാതെ ഭയം നിഴലിച്ചു നിൽക്കുന്നു... ചുണ്ട് പേടി കൊണ്ടാണെന്ന് തോന്നുന്നു വിറ കൊള്ളുന്നുണ്ട്.... കൈകൾ രണ്ടും ഇട്ട ഡ്രെസ്സിൽ ചുരുട്ടി പിടിച്ചിട്ടുണ്ട്.. മൊത്തത്തിൽ പറഞ്ഞാൽ ഒരു ഭയാനക വേർഷൻ 😝😝... നിങ്ങൾ ആ കൊച്ചിനെ വിളിക്കുന്നുണ്ടോ.. നഷ്ട പരിഹാരം കിട്ടിയിട്ടേ ഞങ്ങൾ ഇവിടെ നിന്ന് പോവു.. എന്നും പറഞ്ഞു വന്നവർ സമരം ചെയ്യുന്ന പോലെ അവിടെ കുത്തിരുന്നു.. വല്യേട്ടൻ എങ്ങാനും ഉണ്ടായിരുന്നെങ്കിൽ എന്റെ സിവനെ 🤭🤭🤭🤭... ഇതൊക്കെ കേട്ടു കൊണ്ടാണ് ആതു അങ്ങോട്ട് ചെന്നത്...

ഇവളാണോ നിങ്ങൾ ഉദ്ദേശിക്കുന്ന അതിഥി.. അച്ഛൻ ഇച്ചിരി ശൗര്യത്തോടെ ചോദിച്ചു... അതെ ഇത്‌ തന്നെ ആണ്.. പറയ് കൊച്ചേ എന്നേ അറിയാം എന്ന്.. വന്ന അങ്കിൾ ഇരുന്നിടത് ഇരുന്ന് തുള്ളാൻ തുടങ്ങി... ഭാസ്കരൻ അങ്കിൾ.. ഓഹ് സർപ്രൈസ്... എങ്ങനെ എന്റെ വീട് കണ്ട് പിടിച്ചു.. നിലതിരിക്കാതെ അകത്തേക്ക് കേറി വരുന്നേ... ആതു നോർമൽ ആയി സംസാരിക്കുവാണ്.. അതുവരെ ശൗര്യത്തോടെ നിന്ന അച്ഛൻ ആതുവിന്റെ സംസാരം കേട്ടതും കാറ്റ് പോയ ബലൂൺ കണക്ക് നിന്നു... പാറു വായേം തുറന്നു നിൽക്കുവാണ്.. നേരത്തെ കിടു കിടാ വിറച്ച ആളാണെ ഇപ്പോൾ വളവളാന്ന് പറയുന്നേ.. ഇതൊക്കെ സില്ലി മാറ്റർ.. വെറുതെ ഓരോ പുകില്.. അവരൊക്കെ ഫ്രണ്ട്സ് ആണെന്ന് തോന്നുന്നു... വരുൺ ഫോണിൽ കുത്താൻ തുടങ്ങി.... ചായ കുടിച്ചിട്ട് സംസാരിക്കാം.. അപ്പോഴാണ് ചായേം കൊണ്ട് നിമ്മി ആന്റിയുടെ എൻട്രി... ഞങ്ങൾ നിങ്ങടെ ചായേം ബിസ്കറ്റും തിന്നാൻ വന്നതല്ല... ഈ കൊച്ച്.. എന്നും പറഞ്ഞു അയാള് നിർത്തി... എന്നാൽ പിന്നെ ഞാൻ കുടിച്ചോളാം.. എന്നും പറഞ്ഞു പാറു ഒരു കപ്പ്‌ ചായ എടുത്ത് ചുണ്ടോട് ചേർത്തു. പിന്നാലെ വാവ ആതു പൊന്നു ഇവരും കൂടി ഹാജർ വെച്ചു... വന്നിട്ട് ഇതുവരെ എനിക്ക് ചായ കിട്ടിയില്ല... ലാസ്റ്റ് കപ്പ് വരുണും കൈക്കലാക്കി.. ബാക്കി വീട്ടിലെ മുതിർന്നവർ ഇവര് ഇത്‌ ചളമാക്കും എന്ന അവസ്ഥയിൽ നിൽക്കുവാണ്... നിങ്ങളിവിടെ ചായേം കുടിച്ചിരുന്നോ.. എനിക്ക് ഇതിലൊരു തീരുമാനം കിട്ടണം.. നിങ്ങളെനിക്ക് ആടിനെ വാങ്ങി തരുന്നോ അതോ നഷ്ട പരിഹാരം തരുന്നോ.

വന്ന ആൾ പിന്നേം റമ്പ ഹോയ് ഹോയ് ഹോയ് ഹോയ്.. ആട് എന്ന് കേട്ടതും ആതുവിന്റെ മണ്ടേൽ ചായ കേറി.. എന്ത് ആട്..... അച്ഛനും പ്രതാപ് അങ്കിളും അന്തം വിട്ട് ചോദിച്ചു... അച്ഛാ ആടില്ലേ ആട്.. മ്മേ.. മ്മേ.. കരയണ ആട്.. വാവ സൗണ്ട് ഒക്കെ ഇട്ടു എല്ലാവരെയും മനസിലാക്കി കൊടുക്കേണ്ട തിരക്കിൽ ആണ്.. കണ്ടോ ആ കൊച്ചിന് വരെ മനസിലായി.. ഇത്രേം പോത്തോളം പോന്ന നിങ്ങടെ മോള് കാരണം ആണ് എന്റെ ആട് ചത്തത്.. അച്ഛനെ ചൂണ്ടി കൊണ്ട് അയാള് പറഞ്ഞു.. ഞാനല്ല ഈ കൊച്ചിന്റെ അച്ഛൻ.. ഇതേ ഈ കൊച്ചിന്റെ അച്ഛനാ ഞാൻ... അച്ഛൻ വേഗം വാവയെ പിടിച്ചു പറഞ്ഞു.. പ്രതാപ് അങ്കിൾ പ്ലിങ് 😆... നിങ്ങളെന്താ പറയുന്നേ.. കോളേജിൽ പോവുന്ന ഇവളെങ്ങനെയാ നിങ്ങടെ ആടിനെ കൊല്ലുന്നേ നിങ്ങൾക്ക് ആൾ മാറി കാണും.. വീണാമ്മ ഇടപ്പെട്ടു.. അല്ലപിന്നെ എല്ലാവരും ട്രോളി കൊണ്ടിരിക്കുവല്ലേ കാര്യം സോൾവ് ആക്കാതെ.. പിന്നെ ഇവൾക്കെങ്ങനെ എന്നേ അറിയും... എന്നും ഉച്ചക്ക് പത്തു പന്ത്രണ്ടു അച്ചാറും പാക്കറ്റും കൊണ്ട് വരും ഇവരുടെ പള്ളിക്കൂടത്തിന്റെ അപ്പുറത്തെ തൊടിയിലേക്ക്.. ന്നിട്ട് ന്റെ ആടിന്റെ അണ്ണാക്കിലേക്ക് അതൊക്കെ അങ്ങോട്ട് തള്ളി കൊടുക്കും.. ആദ്യം ഒക്കെ സ്നേഹം കൊണ്ടല്ലേ പോട്ടെ എന്നൊക്കെ ഞാൻ കരുതി.. കൂടുതൽ ആയപ്പോൾ ഞാൻ പിടിച്ചു ആട്ടി... പിന്നെ പിന്നെ ഞാൻ മാറി നിന്നാൽ അപ്പൊ വന്നു കൊടുത്തിട്ട് പോവും... അയാള് ഒഴുകി വന്ന കണ്ണുനീർ തുടച്ചു.. അമ്പടി കേമി അപ്പൊ ഉള്ള പൈസക്കൊക്കെ അച്ചാർ വാങ്ങി ആടിന് കൊടുക്കൽ ആണല്ലേ പണി..

വരുൺ ആതുവിനെ ഒന്ന് പാളി നോക്കി.. ആ പൈസ ഒക്കെ എനിക്ക് കിട്ടിയിരുന്നേൽ എത്ര ലെയ്സ് വാങ്ങി തിന്നാമായിരുന്നു.. ഇങ്ങനെ കാലന്റെ പോക്കറ്റ് കക്കേണ്ട ഗതി വരില്ലായിരുന്നു.. ലെ പാറുസ് ആത്‌മ.. ആതു ആണേൽ എല്ലാം കേട്ട നിർവൃതിയിൽ ബ്ലിങ്കസ്യാ നിൽക്കുന്നു.. അച്ചാർ തിന്നാൽ ആട് ചാവുമോ .. നിങ്ങടെ ആടിന് വല്ല സൂക്കേടും കാണും. എന്നിട്ട് അതൊക്കെ എന്റെ കൊച്ചിന്റെ തലയിൽ ഇടാൻ നോക്കുന്നോ.. ഇത്രേം നേരം ചന്ദനമഴയിലെ അമൃതയെ പോലെ കണ്ണീര് പൊഴിച്ച നിമ്മി ആന്റി കത്തി കേറി.. എന്റെ പൊന്നു ചേച്ചി അച്ചാർ തിന്നിട്ടല്ല ആട് ചത്തത്.. അയാള് കൈ കൂപ്പി കൊണ്ട് പറഞ്ഞു.. കണ്ടാ എല്ലാരും കേട്ടില്ലേ ഇപ്പോൾ അച്ചാർ തിന്നിട്ടല്ല ചത്തത് എന്ന്.. എന്നിട്ട് കുറ്റം മുഴുവൻ അതിഥി പ്രതാപിന്.. കള്ള കണ്ണീര് പൊഴിച്ച് കൊണ്ട് ആതു.. എന്റെ കൊച്ചേ നീ ദിവസവും അച്ചാർ എങ്ങനെയാ കൊടുത്തിരുന്നെ പ്ലാസ്റ്റിക് കവറോടു കൂടി എന്റെ ആടിന്റെ വായിലേക്ക് ഇട്ടു കൊടുക്കുവല്ലായിരുന്നോ... ഒക്കെ കൂടി 126 പ്ലാസ്റ്റിക് കവർ ആണ് എന്റെ അമ്മിണിയുടെ വയറ്റിൽ നിന്ന് കിട്ടിയത് അതും കുടലിലും കരളിലും ഒക്കെ ഒട്ടി പിടിച്ചു...ഞാൻ എക്സറേ വേണേൽ കാണിക്കാം.. അയാള് കൊണ്ടു വന്ന കവറിൽ നിന്ന് എന്തൊക്കെയോ തപ്പി... ഓഒ പിന്നെ എന്തൊരു തള്ളാണ്.. ഞാൻ കൊടുത്തപ്പോൾ പിന്നെന്തിനാ അത് വായും തുറന്നു നിന്ന് തന്നെ... ആതുവിന്റെ ആത്മ.. സോറി.. ഞങ്ങൾ കാര്യം അറിയാതെ...

അമേരിക്കയിൽ വളർന്ന കുട്ടി ആണേ.. ഇക്കൊല്ലം നാട്ടിൽ വന്നതേ ഉള്ളൂ.. ഇവിടുത്തെ കീഴ് വഴക്കങ്ങൾ ഒക്കെ പടിക്കുന്നതെ ഉള്ളൂ.. വീണേ ഒരു പതിനായിരം രൂപ ഇങ്ങോട്ട് എടുത്തേ... അച്ഛൻ വിഷമത്തോടെ വന്നവരെ നോക്കി.. നിങ്ങടെ കൊച്ചിന് കീഴ് വഴക്കങ്ങൾ പഠിക്കാൻ എന്റെ ആടിനെ കിട്ടിയുള്ളൂ.. പതിനായിരം രൂപയോ.. എന്റെ പൊന്നു സാറന്മാരെ നല്ല ജമ്‌നാപ്യാരി ആടായിരുന്നു.. വില നിങ്ങൾക്ക് അറിയാലോ ഒന്നിന് എത്ര ആണെന്ന്.. ലോൺ എടുത്ത് വാങ്ങിയതാ അവള് ഉള്ളത് കൊണ്ടാ ഞങ്ങൾ ജീവിക്കുന്നത് തന്നെ.. ഇനി ഞാൻ എന്ത് ചെയ്യുമെ... എന്നും പറഞ്ഞു അയാള് കരച്ചിലോട് കരച്ചിൽ.. ങ്ങീ... ങ്ങീ... 😭😭😭അച്ഛാ കൊടുക്ക് അച്ഛാ പാവം അവർക്ക് ജീവിക്കാൻ ആ ആട് മാത്രേ ഉണ്ടായിരുന്നുള്ളൂ എന്നല്ലേ പറഞ്ഞെ.. എത്ര പൈസ ആണെങ്കിലും കൊടുക്കച്ഛാ.. ആളുടെ കഥ കേട്ടതും പൊന്നു അച്ഛന്റെ കയ്യിൽ പിടിച്ചു കരയാൻ തുടങ്ങി.. ഒരു കൊച്ചിന്റെ അമ്മ ആണെങ്കിലും വല്യേട്ടനെക്കാൾ പിഞ്ചു മനസാണ്... വരുൺ ആണേൽ അപ്പുക്കുട്ടന്റെ കരച്ചിൽ കണ്ട് നോക്കുന്ന ഗോവിന്ദൻ കുട്ടിയെ പോലെ പൊന്നുവിനെ നോക്കുന്നു... പാറുവിന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ട്.. ആതു ആണേൽ ഇതിനൊക്കെ കരയാൻ എന്താ എന്ന അർത്ഥത്തിലും.. അച്ഛൻ കൊടുക്കാം മോളെ.. ഇപ്പോൾ തന്നെ കൊടുത്തോളം.. പാറു അവളേം കൊണ്ട് അകത്തേക്ക് പോക്കേ.. അച്ഛൻ നൈസ് ആയിട്ട് അവരെ പറഞ്ഞയച്ചു.. സോറി... പറ്റിപ്പോയി..

ഇനി അവളുടെ അടുത്ത് നിന്ന് അങ്ങനെ ഒന്നും സംഭവിക്കില്ല.. എന്നും പറഞ്ഞു പ്രതാപ് അങ്കിൾ കാഷ് കയ്യോടെ കൊടുത്ത് അവരെ പറഞ്ഞയച്ചു.. ഓഹ് ഒരു ആട് കൊണ്ടുണ്ടായ സംഭവ വികാസങ്ങൾ.. എന്നും പറഞ്ഞു എവെരിബോഡി ഗൊ ടു അകത്തേക്ക്... ഇനി നീ ആട് പോയിട്ട് ഒരു കൂറയെ പിടിക്കുന്നത് ഇവിടെ കണ്ടാൽ റൂമിൽ നിന്ന് പുറത്തിറങ്ങില്ല.. പ്രതാപ് അങ്കിൾ ഗൗരവം വിടാതെ പറഞ്ഞു.. ഓഹ് ഈ പ്രതാപിന്റെ ഒരു കാര്യം.. നോട്ടി പപ്പാ ഗൗരവം ഒട്ടും ചേരുന്നില്ലാട്ടോ.. എന്നും പറഞ്ഞു അങ്കിളിന്റെ കവിളിൽ ഒരു നുള്ളും കൊടുത്ത് മുപ്പത്തി എസ്‌കേപ്പ് അടിച്ചു.. ഒരു ചിരിയോടെ വിത്ത്‌ നെടുവീർപ്പിടൽ എല്ലാവരും അവളെ നോക്കി നിന്നു... കുറച്ച് സമയം കൊണ്ട് കുട്ടി കുറച്ച് രൂപ ഒന്നും അല്ലല്ലോ പൊട്ടിച്ചത്.. 🥺🤣 പാറു ആണേൽ ഇന്നാകെ മൊത്തം മൃഗങ്ങളുടെ കൊലപാതകം ആണല്ലോ എന്ന കണക്കിൽ വായും തുറന്ന് നിക്കുവാണ് (കോളേജിൽ ദേവു ഇവിടെ ആതു ) വായടക്ക് കുട്ടി ഈച്ച കേറും.. zzzzzz 🐝 *-* എല്ലാവരും വല്യേട്ടന് വേണ്ടി വെയ്റ്റിംഗ് ആണ്.. പറയണ്ടല്ലോ എങ്ങനെ ഉണ്ടായിരുന്നു ടെസ്റ്റ്‌ എന്നറിയാൻ... ആറ് മണി ആയപ്പോൾ ആണ് കുടു കുടു വണ്ടി ഗേറ്റും കടന്ന് മുറ്റത്തെത്തിയത്.. എല്ലാവരും അക്ഷമയോടെ വല്യേട്ടൻ വരുന്നത് കണ്ടതും ഫ്രണ്ട് ഡോറിലേക്കും നോക്കി ഇരിക്കുവാണ്... വരവിൽ തന്നെ അറിയാലോ എന്താ സംഭവം എന്ന്.. ക്യാമറ ഫോക്കസ് ഓൺ വല്യേട്ടൻ 📷..... ആക്ഷൻ 🎬...

ടൈയ്യും ലൂസാക്കി കൈയിലുള്ള ഫയലും കറക്കി വരുന്ന വല്യേട്ടനെ കണ്ടതും എല്ലാവർക്കും ഒരു ധാരണ കിട്ടി.. എല്ലാം വെള്ളത്തിൽ ആയി 😆😇... എന്തായെടാ മോനെ... വല്യേട്ടന്റെ അടുത്തേക്ക് ഓടി ചെന്ന് കൊണ്ട് അമ്മ ചോദിച്ചു... എന്താവാൻ.. കുറച്ചു വെള്ളം എടുത്തേ.. 😒 വല്യേട്ടൻ ഫയൽ ടേബിളിലേക്ക് ഇട്ടു ചെയറിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.. അമ്മ അപ്പോഴേക്കും അടുക്കളയിലേക്ക് ഓടി പിന്നാലെ പാറുവും പൊന്നുവും... അമ്മ ജ്യൂസ്‌ ഗ്ലാസും പൊന്നുവും പാറുവും പലഹാരങ്ങളും ഫ്രുട്സും ടേബിളിൽ നിരത്തി വെച്ചു... ഓ ജ്യൂസ്‌ മാത്രം മതി.. ഇതൊന്നും ഇറങ്ങൂല... വല്യേട്ടൻ പ്ലേറ്റ് രണ്ടും ബാക്കിലോട്ട് നീക്കി കൊണ്ട് പറഞ്ഞു.. അത് കേട്ടതും എല്ലാവർക്കും നിരാശ തോന്നി... സാരമില്ല മോനെ ഇങ്ങനെ വിഷമിച്ചാലോ.. ഇപ്പൊ ഇതൊക്കെ എടുത്ത് കഴിക്ക്.. നിമ്മി ആന്റി വല്യേട്ടനെ തലോടി.. അയ്യോ എനിക്ക് വേണ്ടാഞ്ഞിട്ടാ.. സങ്കടം കൊണ്ട് ഞാൻ വരുന്ന വഴിക്ക് ആക്കാന്റെ ബിരിയാണി കട ഇല്ല്യേ അവിടെ നിന്ന് രണ്ട് ഷവർമയും ഒരു ചിക്കൻ ബർഗറും പിന്നെ രണ്ട് കുബ്ബൂസും ചിക്കൻ ഫ്രൈയും കഴിച്ചു.. ഇപ്പൊ നല്ല ദാഹം.. വല്യേട്ടൻ ജ്യൂസ്‌ ഗ്ലാസ്‌ വടിച്ചെടുത്തു കൊണ്ട് പറഞ്ഞു.. ങേ 😲ങേ 😲ങേ 😲ങേ 😲 ങേ 😲.... ചെറിയ പെണ്ണുങ്ങളും ഒരു വരുൺ ചേട്ടനും ഞെട്ടി പണ്ടാരം അടങ്ങി.. സങ്കടം വന്നപ്പോൾ ഇത്ര കഴിച്ചെങ്കിൽ സന്തോഷം വന്നാൽ എങ്ങനെ ആയിരിക്കും 🤭🤭.. ബാക്കി ഉള്ളവർക്ക് പ്രേത്യേകിച്ചു ഭാവം ഇല്ല്യാ,,

ACP ആവാത്തതിൽ ഇത്തിരി ബെശമം ഒഴിച്ച്.. വേണ്ടേൽ വേണ്ട ഞാൻ എടുത്തോളാം.. എന്ന് പറഞ്ഞു വാവ കൈ ഫ്രുട്സിൽ കുത്തിയതും.. ഇതൊക്കെ നേരെ കൊണ്ട് വെച്ചോ ഞാൻ കുറച്ച് കഴിഞ്ഞു കഴിച്ചോളാം... വാവയെ പാളി നോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. തീറ്റി പണ്ടാരം മരം കൊത്തി മോറൻ.. ഇട്ട കൈ വാവ പിറകിലേക്ക് തന്നെ വലിച്ചു കൊണ്ട് പിറുപിറുത്തു... പോയ കാര്യം എന്തായി എന്ന് പറയെടാ.. കിട്ടിയില്ലേ നിനക്ക് ഏഹ്.. ഇല്ലേൽ അടുത്ത തവണ നോക്കാം.. അച്ഛൻ തല ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. അടുത്ത പ്രാവശ്യം ഒന്നും നോക്കണ്ട എനിക്ക് കിട്ടി... ങ്ങീ ങ്ങീ അതിന്റെ വിഷമത്തിൽ ആണ് ഞാൻ ഇത്രേം തിന്നേ.. ഞാൻ പോവൂല അച്ഛാ.. ങ്ങീ... കള്ളൻ എന്നേ കുത്തും..ഞാൻ എങ്ങനെ പോലീസ് ആവാനാ.. പറയമ്മാ.. ങ്ങീ... എന്നും പറഞ്ഞു വല്യേട്ടൻ നിലത്ത് കിടന്നു ഉരുളാൻ തുടങ്ങി.. (ബിജിഎം ഇട്,,, ബിജിഎം ഇട്.. ടൺ ടൺ ടൺ ടെൺ......🎶🎶🎶🎶 ) പ്യാവം ഇതുവരെ പിടിച്ചു നിർത്തിയ മുല്ലപെരിയാർ മൊത്തം വൃന്ദാവനത്തിൽ ഒഴുകി കൊണ്ടിരിക്കുവാ.. കിട്ടിയോ... സബാഷ്.. എന്നും പറഞ്ഞു കെട്ടിപ്പിടിക്കാൻ പോയ അച്ഛൻ വല്യേട്ടന്റെ കാലിൽ തട്ടി കൊട്ടി പിടഞ്ഞു മൂത്ത മോന്റെ മേലിലേക്ക് വീണു.. വീണത് കണക്കാക്കാതെ അച്ഛൻ നിലത്ത് കിടന്നു തന്നെ വല്യേട്ടനെ വാരി പുണർന്നു.. അച്ഛാ എന്നേ ഞെക്കി പഞ്ചർ ആക്കിക്കോ എന്നാലും എന്നേ പറഞ്ഞയക്കല്ലേ അച്ഛാ.. ഞാൻ പോലീസ് ആയാൽ കോമഡി ആയിരിക്കും അച്ഛാ... അച്ഛാ.... അമ്മാ ഒന്ന് പറയമ്മാ പാപ്പുണ്ണിക്ക് അച്ഛൻ ഉണ്ടാവില്ല അമ്മാ..

വരുണെ അനിയാ പറയെടാ... എടാ നിന്റെ കുട്ടിക്ക് വല്യച്ഛൻ ഉണ്ടാവില്ല... ങ്ങീ ങ്ങീ... കള്ളന്റെ ഒക്കെ പിന്നാലെ ഓടി ഞാൻ എപ്പോ വീട്ടിൽ വരാനാ... എന്റെ മീൻ കഷ്ണം ഒക്കെ പാറു തിന്നും... ഞാൻ പോവില്ല... എന്നും പറഞ്ഞു ഒഴുകി എന്തൊക്കെ വന്നോ അതൊക്കെ അച്ഛന്റെ ഷർട്ട് തൂത്ത് എടുത്തു 🙈🙈... മക്കളെ.. ഇവിടെ വന്നിരിക്ക്.. അമ്മ പറയട്ടെ... വല്യേട്ടന്റെ കയിൽ പിടിച്ചു ചിരി അടക്കി കൊണ്ട് അമ്മ പറഞ്ഞു.. ബാക്കി ഉള്ളവർ ഒക്കെ ലൈവ് ആയിട്ട് കോമഡി കാണുന്ന ത്രില്ലിൽ നിൽക്കുവാ... 😜 അതിന് ഈ ഡ്യൂപ്ലിക്കേറ്റ് കുമ്പകർണനോട്‌ എണീക്കാൻ പറയ്.. ഉടുമ്പ് ഇതിലും ലൂസ് ആയിട്ടാവും പിടിക്കുക.. ങ്ങീ ഞാൻ പോവില്ല അമ്മാ പോവില്ല... വല്യേട്ടൻ കാലിട്ടടിക്കാൻ തുടങ്ങി... അച്ഛൻ ആണേൽ തപ്പി തടഞ്ഞു എണീറ്റ് കസേരയിൽ മൂട് ഉറപ്പിച്ചു... സ്വർഗം കണ്ട പ്രതീതി... ഒന്ന് ശാന്തം ആയതും എല്ലാവരും പിടിച്ചു വല്യേട്ടനെ പൊക്കി കസേരയിൽ ഇരുത്തി.. തേങ്ങൽ നിന്നിട്ടില്ല.. നിന്റെ ഭാവിക്ക് വേണ്ടി അല്ലേ.. നല്ല ജോലി അല്ലേടാ.. അമ്മ വല്യേട്ടന്റെ തലയും മുഖവും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. എനിക്ക് വിശക്കുന്നു... ഞാൻ പോവില്ല... ങ്ങീ എല്ലാവരെയും മാറി മാറി നോക്കി വല്യേട്ടൻ തലക്കും കൈ ഊന്നി ഇരുന്നു... അങ്ങനെ തീറ്റ കഴിഞ്ഞു ഒരു ഇടവേള കിട്ടിയതും വല്യേട്ടൻ വീണ്ടും തുടങ്ങി..

എനിക്ക് ശെരിക്കും ജോലി കിട്ടേണ്ടതല്ല.. എന്റെ ബാക്കിൽ ഉള്ള ചെക്കൻ കാരണമാ.. എന്റെ കയിൽ കിട്ടിയിരുന്നേൽ അവനെ കൊണ്ട് ഞാൻ ഇഞ്ചി മുട്ടായി തേൻ മുട്ടായി പുളി മുട്ടായി പാടിപ്പിച്ചേനെ... വല്യേട്ടൻ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.. ദൈവമേ ആ ചെക്കൻ കാത്തു... ബാക്കി ഉള്ളവരുടെ പ്രാർത്ഥന.. അതെന്തേ.. അച്ഛൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു.. അച്ഛാ ഞാൻ എല്ലാത്തിലും ഉടായിപ്പ് കാണിച്ചു തോൽക്കാൻ നോക്കിയപ്പോൾ അതിനൊക്കെ അരുൺ സെലെക്ടഡ് അരുൺ സെലെക്റ്റെഡ് എന്നും പറഞ്ഞു മെയിൻ പുള്ളി ജയിപ്പിച്ചു വിട്ടു.. ലാസ്റ്റ് ഉണ്ടായിരുന്നതാണ് ചെസ്റ്റിന്റെ അളവ് എടുക്കൽ.. ആ എന്നിട്ട്.. പാറു ഒരു കസേര നീക്കി ഇട്ടു അതിൽ കേറി ഇരുന്ന് ചോദിച്ചു... പറയല്ലേ തോക്കിൽ കേറി വെടി വെക്കല്ലേ.. ഞാൻ ആണേൽ ടോം ആൻഡ് ജെറിയിലെ ടോം സങ്കടത്തിൽ പോവുന്ന പോലെ അയഞ്ഞു കുഴഞ്ഞു ഫ്രോന്റിൽ പോയി നിന്നപ്പോൾ ബാക്കിൽ നിന്നിരുന്ന ഒരു കൂതറ നടും പുറം നോക്കി ഒറ്റ തല്ല്.. ഓഹ് എന്റെ ദൈവമേ പൊന്നീച്ചയും മണിയൻ ഈച്ചയും പോരാത്തതിന് പേരറിയാത്ത കുറെ ഈച്ചയും എന്റെ കണ്ണിൽ നിന്നും കാതിൽ നിന്നൊക്കെ പറന്നു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ... വല്യേട്ടൻ ഒന്ന് നെടുവീർപ്പിട്ടു... എന്നിട്ടോ !! ഇത്തവണ കോറസ് ആണ്.. എന്നിട്ടെന്ത് ടോമിനെ പോലെ പോയ ഞാൻ അവിടെ എത്തി അടി കിട്ടിയപ്പോൾ രഞ്ജി പണിക്കരെ പോലെ നെഞ്ചും വിരിച്ചു നിന്ന് പോയില്ലേ.. അപ്പോൾ തന്നെ ഒരു ഗ്യാപ്പ് തരാതെ ആ തെണ്ടി അളവെടുത്തു..

അവസാനത്തെ കണ്ണിയും പോയി അരുൺ പിന്നേം സെലക്ട്‌ ആയി.. എല്ലാം വെള്ളത്തിൽ ആവുകയും ചെയ്തു... വല്യേട്ടൻ വീണ്ടും വീണ്ടും നെടുവീർപ്പ് ഇട്ടും കൊണ്ടിരിക്കുവാണ്... ടോം ഒറ്റ അടിയിൽ രഞ്ജി പണിക്കർ ആയ അവസ്ഥ ആലോചിച്ചു ചിരിക്കാൻ കഴിയാതെ നിൽക്കുവാണ് ബാക്കി ഉള്ളോർ.. ചിരിച്ചാൽ ഒരാള് ഇപ്പോൾ പെട്ടിയും കിടക്കയും എടുത്ത് നാട് വിടും.. പേടി ഉണ്ടേ 😝😝😝... (രഞ്ജി പണിക്കരെ അറിയാത്തവർ ഓം ശാന്തി ഓശാന ഫിലിമിലെ നസ്രിയയുടെ അച്ഛനെ ഓർക്കുക അതും അല്ലേൽ ഗൂഗിൾ അമ്മച്ചിയോടു ചോദിക്കു.. കിറുകൃത്യമായി പറഞ്ഞു തരും 😜) അങ്ങനെ ഊളത്തരം കാട്ടി നടന്ന മ്മടെ സ്വന്തം വല്യേട്ടൻ ACP ആയ വിവരം വല്യേട്ടന്റെ കരച്ചിലോട് കൂടി വിളംബരം ചെയ്തിരിക്കുന്നു.. അങ്ങനെ സംസാരിച്ചിരിക്കുന്നതിനിടയിൽ ആണ് കോണിങ് ബെൽ അടിച്ചത്.. യാരാടാ അത്.. വല്യേട്ടൻ സങ്കട കടലിൽ മുങ്ങി തപ്പുന്നതിനിടയിൽ വിളിച്ചു ചോദിച്ചു.. വല്യേട്ടൻ മാത്രം ഫ്രണ്ട് ഡോറിലേക്ക് നോക്കിയപ്പോൾ ബാക്കി ഉള്ളവർ ഒക്കെ ആതുവിനെ ആണ് നോക്കിയത്... ആതു ആണേൽ ഇനി ഇല്ല്യാ ഒറ്റ ആടിനെ കൊന്നുള്ളു എന്ന എക്സ്പ്രെഷൻ ഇട്ടു നിൽക്കുവാണ്... വല്യേട്ടൻ ചാടി എണീറ്റ് ഡോർ തുറക്കാൻ നടന്നു... അവിടെഒരാൾക്കു മാത്രം നെഞ്ച് ഇടിച്ചു കൊണ്ടിരിക്കുന്നു.. ആതു പെണ്ണെ പൊക്കോ പിന്നാമ്പുറം ഡോർ നോക്കി പൊക്കോ 💃💃.....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story