നിന്നിലലിയാൻ: ഭാഗം 141

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഇന്നത്തെ ദിവസം വൃന്ദാവനം വീട്ടുകാർക്ക് ഒരു സ്പെഷ്യൽ ഡേ ആണ്.. എല്ലാവരും അതിന്റെ സന്തോഷത്തിൽ ആണ്... 1• വല്യേട്ടൻ ഇന്നാണ് ACP ആയി ചുമതല എടുക്കുന്നത്... പോലീസ് കോട്ടേഴ്സിൽ വെച്ചു ഇന്നാണ് അതിന്റെ ചടങ്ങ്.. 2• അക്കാര്യം വഴിയേ അറിയും 🤭.... രാവിലെ ഡാഡിപ്പിടീസും മമ്മിപ്പിടീസും ഒഴികെ എല്ലാവരും അമ്പലത്തിലേക്ക് പോയി... വീട്ടിൽ സന്തോഷദിവസം ആയത് കൊണ്ട് സദ്യ ഒരുക്കാൻ ഉള്ള തിരക്കാണ്.. അതുകൊണ്ട് അവരെല്ലാവരും പോയിട്ട് വാ മക്കളെ എന്നും പറഞ്ഞു ആട്ടി... വല്യേട്ടന് മുഖത്ത് തെളിച്ചം ഒന്നും ഇല്ല്യാ... ഇന്ന് കേറുവല്ലെ ജോലിക്ക് അതിന്റെ ഒരു കുണ്ഠിതം 🤭🤭.... ബാക്കി എവെരിബോഡി ഹാപ്പിയിൽ ആണ്... അമ്പലത്തിൽ കേറി എല്ലാവരും ജോഡി ആയി നിന്നു പ്രാർത്ഥിച്ചു... വല്യേട്ടൻ × പൊന്നു കാലേട്ടൻ × പാറു പ്യാവം ആതുവിന് തുണ ഇല്ലാത്തത് കൊണ്ട് ആതു × വാവ... വലിയ തിരക്ക് ഒന്നും ഇല്ലാത്തതിനാൽ എല്ലാവരും വേഗം തൊഴുതു.. അമ്പലം ചുറ്റുന്നതിനിടയിൽ ഒഴിഞ്ഞ സ്ഥലം എത്തിയപ്പോൾ വരുൺ പാറുവിനെ പുറകിലൂടെ ചുറ്റി പിടിച്ചു.... വിട് വരുണേട്ടാ.. എന്തായിത്.. പാറു കുതറി കൊണ്ട് പറഞ്ഞു.. അടങ്ങി നിക്ക്... ഞാൻ ഒന്ന് പറഞ്ഞോട്ടെ.. കൈ അയച്ച് കൊണ്ട് വരുൺ പറഞ്ഞു.. ആ ഒന്ന് വേഗം പറ... ആൾക്കാർ വന്നാൽ എന്താ വിചാരിക്കാ...

നാലുപുറം നോക്കിക്കൊണ്ട് പാറു പറഞ്ഞു... വരുൺ പതിയെ അവളുടെ മുഖം കൈ കുമ്പിളിൽ കോരി എടുത്തു... Today is the most important day of my life.😍 പാറുവിന്റെ നെറ്റിയിൽ അമർത്തി മുത്തി അവളുടെ കാതിലേക്ക് ചുണ്ട് ചേർത്ത് കൊണ്ട് വരുൺ പറഞ്ഞു.. എന്റേം... ചുണ്ടുകളിൽ ചിരി ഒളിപ്പിച്ചു കൊണ്ട് പാറു പറഞ്ഞു... തൊഴുതിട്ട് വാ.. പാറുവിനെ വലിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു വിട്ടു കൊണ്ട് അവൻ മുന്നോട്ട് നടന്നു... എന്റെ കണ്ണാ.. നിന്റെ തിരുമുൻപിൽ നിന്ന് ചെയ്യാൻ പറ്റാത്തതാണ് ചെയ്തേ.. എന്റെ കെട്ട്യോന് ബുദ്ധി ഇല്ലാതെ പോയി.. ക്ഷമിക്കണേ... വരുണിന്റെ പോക്കും നോക്കി നെഞ്ചിൽ കൈ വെച്ചു കൊണ്ട് പാറു പറഞ്ഞു... എന്റെ കൃഷ്ണേട്ടാ ഞാൻ ഒരു രൂപ ഓഫർ ചെയ്തതല്ലേ നിങ്ങൾക്ക്.. ഇത്തിരി കനിവ് ഉണ്ടായിരുന്നേൽ എന്നേ ഈ കയത്തിലേക്ക് തള്ളി ഇടില്ലായിരുന്നു.. ഞാൻ പിണക്കമാ.. ആ ഒരു രൂപ ഉണ്ടായിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു.. എക്സാമ്പിൾ ആയിട്ട് എണ്ണക്ക് വില ആയിരം ആണെന്ന് വിചാരിക്കുക... ഭണ്ഡാരം തുറന്നപ്പോൾ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് രൂപ.. പെട്ടോ.. പെട്ടില്ലേ.. ഈ കരി പിടിച്ച ചുമരിനുള്ളിൽ വെളിച്ചം ഇല്ലാതെ കിടക്കേണ്ടി വന്നേനെ.. അപ്പൊ എന്റെ ഒരു രൂപ കൂടി ഭണ്ടാരത്തിൽ ഉണ്ടായിരുന്നേൽ ഒരു കിലോ എണ്ണ ദേ ആ റൂമിൽ ഇരുന്നേനെ.. ഹാ ഭാഗ്യം ഇല്ല്യാ!! ആർക്ക്?

എനിക്ക് അല്ലാതെ കൃഷ്ണേട്ടന് അല്ല.. എന്നാലും... വല്യേട്ടൻ കയ്യും കലാശവും കാട്ടി ഉണ്ണിക്കണ്ണനെ പാട്ടിലാക്കാനുള്ള ശ്രമത്തിൽ ആണ്... (ലെ കൃഷ്ണൻ... ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാണീ k.k കൃഷ്ണൻ... അവന്റെ ഒരു ഒരു രൂപ... എന്ന് വന്നാലും ഈ ദാരിദ്യം പറച്ചിൽ ആണ്.. അറ്റ്ലീസ്റ്റ് ഒരു പത്തു രൂപ എങ്കിലും.. ഏഹേ.. നീ ACP ആയിട്ട് എങ്കിലും ഒന്ന് നന്നായി കാണാൻ ആണെടെയ്... ) ഒരിളവ് തരാൻ പറ്റുമോ.. ഒരു പനിയോ അല്ലേൽ ഇവിടുന്ന് പോവുമ്പോൾ കാല് ഒടിയലോ എന്തെങ്കിലും... വല്യേട്ടൻ കണ്ണും അടച്ചു അങ്ങനെ നിന്നു... ഇല്ലാലെ.. ആയിക്കോട്ടെ.. എന്നാൽ പിന്നെ ഒരു പെൺ കുഞ്ഞിനെ തരുമോ.. ഏഹ്.. ഒരു കള്ളച്ചിരിയോടെ വല്യേട്ടൻ ചോദിച്ചു.. അതിന് സമയം ആയിട്ടില്ലെന്നോ.. കഷ്ടം ഉണ്ട് ട്ടോ.. എന്നും പറഞ്ഞു വല്യേട്ടൻ കണ്ണും വലിച്ചു തുറന്നു നോക്കി.. നട അടച്ചു പൂട്ടി നമ്പൂതിരി പോയിരിക്കുണു... എന്താ കുട്ട്യേ.. എത്ര നേരായിട്ട് നീ ഇവിടെ അലമുറ ഇട്ടോണ്ട് ഇരിക്കുവാ.. എമ്പ്രാന്തിരി പോയിരിക്കുണു... എല്ലാം കള്ള കണ്ണൻ സഫലമാക്കി തരും കേട്ടോ... ഇത്തിരി നർമം ഉള്ള കൂട്ടത്തിൽ ആണല്ലേ.. ഒരു രൂപ ഇത്തിരി കൂടിപ്പോയി ട്ടോ... ഹിഹി.. എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് വാരസ്യാർ സ്ഥലം ( അമ്പലത്തിൽ പൂവ് കെട്ടുന്ന ആള് ) വിട്ടു..... ഛെ പറഞ്ഞത് ഉച്ചത്തിൽ ആയെന്ന് തോന്നുന്നു..

ശ്ശെ അവരെന്തു വിചാരിച്ചു കാണും... എന്നാലും ഈ നമ്പൂതിരി എന്ത് പണിയാ കാണിച്ചേ ഒരാള് പ്രാർത്ഥിക്കുമ്പോൾ ആണോ നട അടച്ചു പോവുന്നെ.. ഛെ... അല്ല ഇനി അമ്പലം ഞാൻ അടക്കേണ്ടി വരുമോ.. സ്വയം ആലോചിച്ചു കൊണ്ട് നിന്ന് വല്യേട്ടൻ പെട്ടെന്ന് ഞെട്ടി.. പൊന്നു.... 🙄🙄 വല്യേട്ടൻ തിരിഞ്ഞൊരു നോട്ടം ആയിരുന്നു.. ബാക്കിൽ അതാ കയ്യും കെട്ടി നിരന്നു നിൽക്കുന്നു തരുണി മണികളും ഒരു തരുണൻ മണനും 😜 വല്യേട്ടൻ ഓരോരുത്തരെ ആയി വീക്ഷിക്കാൻ തുടങ്ങി... വാവ പറ്റാവുന്നിടത്തോളം മുഖം വീർപ്പിച്ചു വല്യേട്ടനെ കൂർപ്പിച്ചു നോക്കി കൊണ്ട് നിൽക്കുവാണ്... വല്യേട്ടൻ ഒന്ന് ഇളിച്ചു കൊടുത്തു.. അടുത്തത് പാറു ആണ്.... ദയനീയത ആണോ അതോ ദേഷ്യം ആണോ അതോ ഇനി വേറെ വല്ലതും ആണോ എന്ന് മുഖത്ത് നിന്ന് മനസിലാക്കാൻ വല്യേട്ടന് കഴിയുന്നില്ല.... അവിടെ നിന്ന് നോട്ടം തിരിച്ചു നേരെ അമേരിക്കൻ പ്രോഡക്റ്റ്... കഷ്ടം ഉണ്ട് എന്ന തരത്തിൽ കൈ മലർത്തി ആതു ഒന്ന് പുച്ഛിച്ചു വിട്ടു... അത് പിന്നെ... തല മാന്തി കൊണ്ട് വല്യേട്ടൻ പിറുപിറുത്തു... പൊന്നു ആണേൽ പോത്തിനോട് വേദം ഓതിയിട്ട് വല്ല കാര്യവും ഉണ്ടോ എന്ന സ്ഥായീ അവസ്ഥയിൽ... കറക്റ്റ് ആണ് 😉 പൊന്നുവിന്റെ മനസ് വായിച്ച വല്യേട്ടൻ ഉറക്കെ പറഞ്ഞു..

ഇളിച്ചു കൊണ്ട് വരുണിനെ നോക്കിയപ്പോൾ കയ്യിലൊരു ചാവിയും നീട്ടി പിടിച്ചു കൊണ്ട് നിൽക്കാണ്.. ഇതെന്താണ് മണിച്ചിത്രതാഴിന്റെ പൂട്ടോ.. 🧐ഏഹ്... വല്യേട്ടൻ വരുണിന്റെ അടുത്തേക്ക് നടന്നു.. സമയം എത്ര ആയെന്ന് അറിയുമോ മരം കൊത്തി മോറാ.. വല്യേട്ടന്റെ മുണ്ടിൽ പിടിച്ചു വലിച്ചു കൊണ്ട് വാവ ചോദിച്ചു.. ഈ കുറ്റിപിശാശിനെ ഞാൻ.. കൃഷ്ണാ ക്ഷമിക്കണേ... എന്നും പറഞ്ഞു വാവയെ എടുത്ത് അര മതിലിൽ ഇറങ്ങാൻ പറ്റാത്ത രീതിയിൽ കേറ്റി ഇരുത്തി.. അവിടെ ഇരിക്ക് കുറച്ച് നേരം.. വല്യേട്ടൻ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. വരുണെ.. മോനെ.. കുട്ടാ.. ഇത്‌ എന്തിന്റെ താക്കോൽ ആടാ.. ഇനി ഇവിടുത്തെ ഭഗവാന്റെ ആമാടപ്പെട്ടിയുടെ വല്ലതും ആണോ ആവോ.. വരുണിന്റെ കയ്യിൽ നിന്നും ചാവി തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ബാക്കിയുള്ളവർ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നടന്നു... പിന്നാലെ വരുൺ വാവയെയും എടുത്ത് നടന്നു.. എടാ.. ഇത്‌.. ഏത്.. വല്യേട്ടൻ തല പൊക്കി നോക്കിയപ്പോൾ ഒറ്റ മനുഷ്യ കുഞ്ഞില്ല... വേഗം വാതിൽ പൂട്ടി പോരെ.. ഒരാൾക്കും ഉണ്ടായി കാണില്ല ഇങ്ങനെ ഒരു ഗതി.. പൊന്നു പിറുപിറുത്തു.. വല്യേട്ടൻ വരുന്നുണ്ടോ.. മനുഷ്യന്റെ കുടൽ കരിയുന്നു.. അമ്പലം അടച്ചു താക്കോൽ ആ കാണുന്ന വീട്ടിൽ ഏല്പിച്ചിട്ട് വേണം വീട്ടിലേക്ക് പോവാൻ.. ആതു വയറ് തടവി.. എപ്പോ എത്താനാ എന്തോ.. പാറു മെപ്പൊട്ടും നോക്കി നിന്നു.. അല്ലേലും ആ നമ്പൂതിരി ചെയ്തത് തെറ്റല്ലേ വരുണെ..

ഒരാള് പ്രാർത്ഥിക്കുമ്പോൾ ആണോ നടയും അടച്ചു പോവുന്നെ അറ്റ്ലീസ്റ്റ് ഒന്ന് പറയണ്ടേ.. വല്യേട്ടൻ വാതിൽ പൂട്ടുന്നതിനിടയിൽ പറഞ്ഞു.. 8 മണിക്ക് അടക്കുന്ന അമ്പലം ആണ്.. എന്നിട്ടും അവര് എട്ടര വരെ കാത്ത് നിന്നു.. അപ്പോഴും നിങ്ങൾ ഒരേ നിർത്തം.. സഹി കേട്ടാണ് അവര് പൂട്ടി പോയത്... കെറുവിച്ചു കൊണ്ട് പൊന്നു പറഞ്ഞു.. പോരാത്തതിന് നിങ്ങൾ ചോദിച്ച ഓരോന്നിനും ഉത്തരം തന്നത് ആ വാരസ്യാർ ആണ്.. കുഞ്ഞിന് സമയം ആയില്ല എന്നൊക്കെ പറഞ്ഞ്.. എന്നിട്ടും ബോധം ഇല്ല്യാ.. acp ആണത്രേ acp.. വരുൺ മുന്നോട്ട് നടക്കുന്നത്തിനിടയിൽ പറഞ്ഞു... വല്യേട്ടൻ എല്ലാവർക്കും ഇളിച്ചു കാണിച്ചു... വാവ എന്താണവോ മിണ്ടാതെ വരുണിന്റെ തോളിലേക്ക് ചാഞ്ഞു.. എന്തെ മുത്തേ.. വയ്യേ... തന്റെ തോളിൽ കിടക്കുന്ന വാവയെ തട്ടി കൊണ്ട് വരുൺ ചോദിച്ചു.. വെശ്ക്ക്ണ്ട് കുഞ്ഞേട്ടാ.. കൈ രണ്ടും വരുണിന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു കൊണ്ട് വാവ പറഞ്ഞു.. ഇപ്പോൾ എത്തും ട്ടോ നമ്മൾ വീട്ടിൽ... എന്റെ ഏട്ടാ കൊച്ചിന് വരെ തുടങ്ങി വിശപ്പ്... വാവയെ വരുണിന്റെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പൊന്നു പറഞ്ഞു.. എനിക്കില്ലല്ലോ എന്നിട്ട് വിശപ്പ്.. ഏഹേ.. കുറച്ചൊക്കെ സഹിക്കാൻ പഠിക്കണം.. കെറുവിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അതിന് നിങ്ങളെ പോലെ അവള് മൂക്ക് മുട്ടെ ചായേം ബിസ്കറ്റും തിന്നിട്ടല്ല ഇങ്ങോട്ട് പോന്നത്.. ആതുവിന്റെ തനി സ്വഭാവം പുറത്ത് വന്നു.. പ്ലിങ്.... വല്യേട്ടൻ ഒന്നും മിണ്ടാതെ മുന്നിൽ നടന്നു.. വേറെ വഴി ഇല്ല്യാ 🤭🤭🤭... ***💕

വീട്ടിൽ എത്തിയപ്പോൾ ക്ലോക്കിലെ കിളി ചിലച്ചു... ഒൻപത് മണി ഒരു വട്ടം ... ഒൻപതു മണി രണ്ട് വട്ടം . ഒൻപതു മണി മൂന്ന് വട്ടം... മണി ഉറപ്പിച്ചു.. (ഇപ്പോൾ നിങ്ങൾക്ക് തോന്നും നിലാവിന്റെ നാട്ടിലെ ക്ലോക്കിലെ കിളികൾ ഇങ്ങനെ ആണോ എന്ന്.. അതെ 🤣🤣🤣ഞങ്ങൾ ഒക്കെ വേറെ ലെവൽ 🙈🙈) എവിടെ പോയി കിടക്കുവായിരുന്നു നിങ്ങൾ.. അമ്പലത്തിലേക്ക് തന്നെ ആണോ പോയത്.. ഇന്ന് ആര് കാരണം ആണ് ഇത്ര നേരത്തെ ഉള്ള വരവ്.. അച്ഛൻ മുന്നിൽ തന്നെ നിന്ന് അഞ്ഞൂറാൻ കളിക്കുന്നുണ്ട് 🤭🤭.. അത്.. പിന്നെ.. വല്യേട്ടൻ നിന്ന് പരുങ്ങി.. ചോദ്യം കേട്ടതും പൊന്നുവിന്റെ തോളിൽ കിടന്ന വാവ അടക്കം എണീറ്റ് ബാക്കി ഉള്ളവരൊക്കെ വല്യേട്ടന്റെ നേർക്ക് നോക്കി... 🧐🧐🧐🧐🧐.... പറയില്ല വേണേൽ തുപ്പി കാണിക്കാം.. എന്നു പാറു പറഞ്ഞതും.. തുഫ്ഫ് തുഫ്ഫ് തുഫ്ഫ് തുഫ്ഫ് തുഫ്ഫ്‌.. പറയേണ്ട താമസം അഞ്ച് വെറൈറ്റി തുപ്പലുകൾ വല്യേട്ടന്റെ ഷർട്ടിലും മുണ്ടിലും നിരന്നു നിന്ന്..പ്യാവം എന്തോ ഭാഗ്യം കൊണ്ട് മുഖത്ത് ആയില്ല... കൂടുതൽ വാവയുടെ ആണ്.. കുട്ടിക്ക് വിധ്വെഷം ഉണ്ടേ വിശപ്പിച്ചിട്ടേയ് 😆😆.. വല്യേട്ടൻ ആണേൽ ബ്ലാഹ് ബ്ലാഹ് എന്നും പറഞ്ഞു റൂമും നോക്കി ഓടി.. എന്തെങ്കിലും പറഞ്ഞാൽ പണി പിന്നാലെ വരും എന്നറിയാം.. എന്തായിരുന്നു നേരം വൈകാൻ..

അച്ഛൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. എന്റെ അച്ഛാ വല്യേട്ടന്റെ കൈക്കൂലി കണക്ക് തീരണ്ടേ അവസാനം നട അടച്ചു എന്നിട്ടും മൂപ്പര് വെളിപാട് വന്ന പോലെ കയ്യും കൂപ്പി നിൽക്കുവാ.. ഭാഗ്യത്തിന് വാ മാത്രം അനങ്ങുന്നുണ്ട്.. എന്നും പറഞ്ഞു പാറു പോയി.. പിന്നാലെ കാലേട്ടനും 😝... പാപ്പുണ്ണി കുറെ നേരം കൊണ്ട് കരയുവാ.. മോള് ചെന്ന് വേഗം കൊച്ചിന് പാല് കൊടുക്ക്.. പൊന്നുവിന്റെ കയ്യിൽ നിന്നും വാവയെ നോക്കി കൊണ്ട് അച്ഛൻ പറഞ്ഞു.. അത് കേട്ടതും ഓടി പിടഞ്ഞു പൊന്നു പോയി... അതിന്റെ പിന്നാലെ ആതുവും.. എന്താടി വായിൽ... വായും പൊത്തിപ്പിടിച്ചു നിൽക്കുന്ന വാവയെ നോക്കി അച്ഛൻ ചോദിച്ചു.. തുപ്പലം.. 😁😁😁 ഇളിച്ചു കൊണ്ട് വാവ പറഞ്ഞു.. ഗർർർർ.. തുപ്പേടി പുറത്തോട്ട്... അച്ഛൻ കണ്ണുരുട്ടി.. അനുസരണ ഉള്ള കുട്ടി ആയത് കൊണ്ടും അച്ഛൻ പറഞ്ഞത് പ്രത്യേകിച്ച് കേൾക്കുന്നത് കൊണ്ടും പുറം എന്ന് എടുത്ത് പറഞ്ഞത് കൊണ്ടും അച്ഛന്റെ ഷർട്ടിടാത്ത വിശാലമായ പുറം നോക്കി വാവ നീട്ടി തുപ്പി 😎😎... തുഫ്ഫ്ഫ്ഫ്ഫ്ഫ്... (നീട്ടി തുപ്പിയത് കൊണ്ടാണ് ഇത്തിരി നീട്ടം കൂടുതൽ.. എന്നോട് ഒന്നും തോന്നല്ലേ 😜) എന്റെ പുറത്തേക്ക് ആണോടി തുപ്പാൻ പറഞ്ഞെ കുരുട്ടെ.. അച്ഛൻ അതും പറഞ്ഞു വാവയെ നിലത്തിട്ട് ഓടി.. പുറം പറഞ്ഞാൽ ഈ പുറം അല്ലേ.. ഇനി ഏത് പുറം.. ഇനി അച്ഛൻ ഉദ്ദേശിച്ചത് പള്ളിപ്പുറം ആയിരിക്കുമോ.. വാവ നിലത്തിരുന്ന് ചിന്തയിൽ ആണ്.. അപ്പൊ ഇന്ന് തുപ്പൽ കൊണ്ട് അഭിഷേകം ചെയ്ത് നമ്മൾ തുടങ്ങുവാണെ 💃💃 **💕

പോലീസ് കോട്ടേഴ്‌സിന്റെ മുൻപിൽ നിൽക്കുമ്പോൾ വല്യേട്ടന് എന്തെന്നില്ലാത്ത ടെൻഷൻ ആയിരുന്നു.. തൊട്ടടുത്തു എല്ലാവരും ഉണ്ടെങ്കിലും ഒരു പിരിമുറുക്കം വല്യേട്ടന്റെ മനസ്സിൽ സ്ഥാനം പിടിച്ചു... ഓരോരുത്തരും വന്നു വല്യേട്ടന് കൈ കൊടുത്തും വിഷ് ചെയ്തും കടന്നു പോയി.. ഞാൻ പോവില്ല അച്ഛാ.. വരുൺ പൊക്കോളും.. അവസാനത്തെ അടവ് പോലെ കൊച്ചു കുട്ടികളെ പോലെ വല്യേട്ടൻ ചിണുങ്ങി.. സാർ.. ചടങ്ങ് തുടങ്ങാനായി.. ഒരു യൂണിഫോംധാരി വല്യേട്ടനെ നോക്കിക്കൊണ്ട് പറഞ്ഞു.. പോവാലെ... എല്ലാവരേം നോക്കി കൊണ്ട് വല്യേട്ടൻ ചോദിച്ചു.. പോവണം.. ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലേ... അച്ഛൻ വല്യേട്ടനെ കെട്ടിപ്പിടിച്ചു ധൈര്യം പകർന്നു... വല്യേട്ടൻ എല്ലാവരെയും വീണ്ടും ഒരിക്കൽ കൂടി നോക്കി സ്റ്റേജിലേക്ക് നടന്നു.. അത്താ... പുറകിൽ നിന്ന് കൈ മാടി കൊണ്ട് പാല്പുഞ്ചിരിയോടെ പാപ്പുണ്ണി വിളിച്ചു.. ഇതൊന്നും അറിയാതെ സദസിൽ നിന്ന് കൊണ്ട് വല്യേട്ടൻ ചുറ്റും കണ്ണോടിച്ചു... എന്റെ ദൈവമേ ഇത്രേം ആൾക്കാരോ... എന്റെ കൃഷ്ണാ എന്ത് കണ്ടിട്ടാ എന്നേ പിടിച്ചു പോലീസ് ഒക്കെ അതും acp.. പിജിക്ക് ബിറ്റ് വെച്ചപ്പോൾ വല്യേട്ടൻ മുകളിലേക്കും നോക്കി സ്റ്റേജിന്റെ സെന്ററിൽ ആ നിൽപ്പ് തുടർന്നു... പലർക്കും വല്യേട്ടന്റെ കാട്ടിക്കൂട്ടൽ കണ്ട് ചിരി വരുന്നുണ്ടായിരുന്നു.. പക്ഷെ വല്യേട്ടനല്ലേ അറിയൂ വല്യേട്ടന്റെ ഈ അവസ്ഥ.. 😁 സാർ ഇവിടെ ഇരുന്നോളു.. വല്യേട്ടന്റെ നിൽപ്പും ഭാവവും കണ്ട് ഒരാള് വന്നു പറഞ്ഞു... പിന്നെ അങ്ങോട്ട് പറയണ്ടല്ലോ...

എല്ലാ പരിപാടിയിലും ഉള്ള പോലെ നീണ്ടൊരു പ്രസംഗം.. പക്ഷെ വ്യത്യാസം ആയിട്ട് പരേഡ് ഉണ്ടായിരുന്നു.... അതൊക്കെ കഴിഞ്ഞു പിന്നെ വല്യേട്ടന്റെ ഊഴം ആയി.... പേടിയോടെ ആണെങ്കിലും ഒന്ന് കണ്ണടച്ച് തുറന്ന് വല്യേട്ടൻ എല്ലാവരെയും ഒന്ന് നോക്കി... പിന്നെ പറഞ്ഞു തുടങ്ങി.. "എന്റെ പൊന്നു ടീമേ എനിക്ക് പ്രസംഗിക്കാൻ ഒന്നും അറിയില്ല... ഞാൻ ഇങ്ങനെ നിക്കുന്നത് തന്നെ എന്തോ ഭാഗ്യം കൊണ്ടാ.. കണ്ടോ എന്റെ കാലൊക്കെ വിറച്ചു പണ്ടാരം അടങ്ങി..." ഒരു ഗുഡ് മോർണിംഗ് പോലും പറയാതെ വല്യേട്ടൻ പറഞ്ഞു തുടങ്ങി... എല്ലാവർക്കും ഒരു അത്ഭുതം ആയിരുന്നു അത്.. ഒരു സാധാരണക്കാരെ പോലെ സംസാരിക്കുന്ന വല്യേട്ടന്റെ വാക്കുകളിൽ അവര് മുഴുകി ഇരുന്നു... എന്ത് പറയാനാ കണ്ട ശെനി കൊണ്ടേ പോവു എന്ന പോലെ ഈ acp പട്ടം എന്നേ മുറുകെ പിടിച്ചിരിക്കുവാ... ബുദ്ധി ലേശം കൂടുതൽ ആണേ.. അതുകൊണ്ട് ആണ് ഇവിടെ എത്തിപ്പെട്ടത് 🙈🙈...ഹിഹി.... പിന്നെ നല്ല സ്വാഭാവവും ആണേ... ഞാൻ sp അടിക്കുവല്ല.. വേണേൽ എന്റെ അച്ഛനോട് ചോദിക്ക്.. മൈക്ക കിട്ടിയതും വല്യേട്ടൻ മതി മറന്നു... ............ .............

I did not say earlier that my intellect is the reason for coming here .. but that is only one percent true😁😁 .. The reason I stand here is because of my father, mother, my sisters, my wife, my sister and son sitting on their lap .. So is everyone...I for this Never worked for ..Behold, I was never happy when I went to the temple today, when I stood outside, and why I set foot on this stage😒😪. But at this moment I say I will be an honest and virtuous policeman. I'm very lol .. I'm not a incendiary😆😆😆.. Every now and then there is so much mischief .. Isn't it over .. It doesn't matter what you have to endure from now on .. Hihi ... Then let me stop my words ... Jai Hind [ഞാൻ നേരത്തെ പറഞ്ഞില്ലെ എന്റെ ബുദ്ധി ആണ് ഇവിടെ എത്താൻ കാരണം എന്ന്.. പക്ഷെ അത് ഒരു ശതമാനം മാത്രമേ സത്യം ഉള്ളൂ😁😁.. ഞാൻ ഇവിടെ നിൽക്കാൻ കാരണം എന്റെ അച്ഛൻ ആണ്, അമ്മയാണ്, എന്റെ അനിയനാണ്, എന്റെ ഭാര്യ ആണ്.. അവരുടെ മടിയിൽ ഇരിക്കുന്ന എന്റെ അനിയത്തിയും മോനും ആണ്.. അങ്ങനെ എല്ലാവരും ആണ്.. ഞാൻ ഇതിന് വേണ്ടി ഒരിക്കലും പ്രയത്നിച്ചിട്ടില്ല.. ഇതാ ഇന്ന് അമ്പലത്തിൽ പോയപ്പോഴും പുറത്ത് നിന്നപ്പോഴും എന്തിന് ഈ സ്റ്റേജിലേക്ക് കാലെടുത്തു വെച്ചപ്പോഴും ഞാൻ ഒരിക്കലും സന്തുഷ്ടൻ ആയിരുന്നില്ല 😒😪.. പക്ഷെ ഈ നിമിഷം ഞാൻ പറയുന്നു സത്യസന്ധനും ധർമവും ഉള്ള പോലീസുകാരൻ ആയിരിക്കും ഞാൻ. ഞാൻ വളരെ ലോലൻ ആണ്.. ഭീകരൻ ഒന്നും അല്ലാട്ടോ😆😆😆.. ഇടക്ക് ഓരോ കുസൃതി അത്ര ഉള്ളൂ.. ഓവർ ആയല്ലേ.. സാരമില്ല ഇനി മുതൽ എന്നേ സഹിക്കാൻ ഉള്ളതാ..

ഹിഹി... അപ്പൊ ഞാൻ എന്റെ വാക്കുകൾ നിർത്തട്ടെ... ജയ് ഹിന്ദ് ] (വല്യേട്ടന് ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞാൽ മോശം അല്ലേ അതുകൊണ്ട് പൊലിപ്പിച്ചതാ 🙈🙈..ചിലപ്പോൾ ഇക്കാര്യം ഒന്നും വല്യേട്ടന്റെ കാരക്ടറിന് പറ്റിയത് ആവണം എന്നില്ല.. എനിക്ക് തോന്നി അങ്ങനെ ചെയ്തു.. പിന്നെ ഒരാള് പോലീസ് ആയാൽ അതിന്റെ procedures ഇങ്ങനെ ആണോ എന്നൊന്നും എനിക്കറിയില്ല.. ഇങ്ങനെ ഒക്കെ എഴുതാൻ തോന്നി എഴുതി.. അറിവുള്ള വായനക്കാരെ തെറ്റുകൾ ക്ഷമിക്കണേ 🙏🙏🙏🙏) എല്ലാം കേട്ടതും വാനോളം ശബ്ദത്തിൽ കയ്യടികൾ ഉയർന്നിരുന്നു... ഇവൻ ഇങ്ങനെ ഒക്കെ പറയുമോ.. കയ്യടികൾക്കിടയിൽ അച്ഛൻ ചോദിച്ചു.. അമ്മ ദേഷിച്ചു കൊണ്ട് അച്ഛനെ പിച്ചി... തിരക്കുകൾ ഒക്കെ കഴിഞ്ഞു എല്ലാവരും നല്ല ഹോട്ടലും തപ്പി ഇറങ്ങിയേക്കുവാണ്.. വല്യേട്ടന്റെ വക ചിലവാണ് ഇന്ന്.. (അപ്പൊ നിങ്ങൾ വിചാരിക്കും രാവിലെ അമ്പലത്തിൽ പോവാതെ അമ്മമാർക്കും അച്ഛന്മാർക്കും അടുക്കളയിൽ കേറി സദ്യ എന്നും പറഞ്ഞു അത് എവിടെ എന്ന്.. അത് വേ ആവശ്യം ഇത്‌ റേ ആവശ്യം 💃💃) നിനക്ക് എന്ന് ജോയിൻ ചെയ്യണം എന്നാ പറഞ്ഞെ അരുണേ.. അച്ഛൻ യാത്രക്കിടയിൽ ചോദിച്ചു.. നാളെ... പക്ഷെ ഞാൻ നന്നായിട്ടൊന്ന് കാല് പിടിച്ചു നോക്കി അതുകൊണ്ട് തിങ്കളാഴ്ച മതി എന്ന് പറഞ്ഞു.. അതുവരെ എനിക്ക് അർമാദിക്കണം.. വല്യേട്ടൻ സ്റ്റിയറിങ്ങിൽ താളം ഇട്ടു കൊണ്ട് പറഞ്ഞു... തിങ്കളാഴ്ചയോ.. അച്ഛൻ ഞെട്ടി കൊണ്ട് ചോദിച്ചു.. അച്ഛൻ ഞെട്ടിയതിന്റെ കാരണം എനിക്ക് മനസിലായി..

അത് തന്നെ.. ഏത് തിങ്കൾ എന്ന് അവര് പറയാത്തത് കൊണ്ട് ഞാൻ എനിക്ക് തോന്നുന്ന തിങ്കളെ പോവു.. ഹിഹി.. ഇളിച്ചു കൊണ്ട് വണ്ടിയുടെ സ്പീഡ് കൂട്ടി കൊണ്ട് പറഞ്ഞു.. ഇങ്ങനെ ഒരു മണുകുണാഞ്ചൻ... അച്ഛൻ ആത്മിച്ചു കൊണ്ട് ശ്വാസം വിട്ടു.. അച്ഛന്റെ തെറ്റാ... ഇങ്ങനെ ഉള്ളവരെ പിടിച്ചു പോലീസ് ആക്കുമ്പോൾ ആലോചിക്കണമായിരുന്നു... നീയെങ്ങോട്ടാ ഇത്ര സ്പീഡിൽ... പതുക്കെ പോടാ.. ബാക്കിൽ നിന്നും എത്തിച്ചു വല്യേട്ടന്റെ തോളിൽ പതിയെ അടിച്ചു കൊണ്ട് അമ്മ പറഞ്ഞു.. എന്റെ അമ്മേ കയ്യും കാലും വിറച്ചിട്ട് മുള്ളാൻ മുട്ടുന്നു.. എന്നും പറഞ്ഞു വല്യേട്ടൻ കാർ പാർക്ക് ചെയ്ത് ഹോട്ടലിലേക്ക് ഓടി.. നല്ല ചൂടുള്ള കുയി മന്തി മയോണയ്സും കൂട്ടി നല്ലൊരു പിടി എല്ലാവരും ചേർത്ത് പിടിച്ചു.. ഇച്ചിരി കൂടുതൽ വല്യേട്ടൻ... ച്ചീച്ചി പോയപ്പോൾ വിശപ്പ് കൂടിയത്രേ.. (ഫുഡും വെള്ളവും വേറെ വേറെ സ്ഥലങ്ങളിലേക്കല്ലേ പോവുന്നെ എന്ന ചോദ്യം ഇവിടെ വേണ്ട.. വല്യേട്ടന് അങ്ങനെ ഒന്നും ഇല്ല്യാ ഒക്കെ കണക്കാ 😁😁കുറച്ച് കെമിസ്ട്രിയും 🤣🤣) അങ്ങനെ മത്സരിച്ചുള്ള ഫുഡടിയും പരദൂഷണവും കഴിഞ്ഞു... അവര് വീട്ടിലേക്ക് തിരിച്ചു.... പോവുന്ന വഴിക്ക് അവര് കരുതിയില്ല വീട്ടിൽ ഒരുങ്ങിയിരിക്കുന്ന കെണിയെ 😵 ....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story