നിന്നിലലിയാൻ: ഭാഗം 142

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

പോർച്ചിൽ കാറ് കയറ്റി സിറ്റ് ഔട്ടിൽ എത്തിയതും വരുണും പാറുവും ഒന്ന് സ്റ്റക്ക് ആയി..... അമ്മേ..... പിറകിലേക്ക് നോക്കി പാറു വിളിച്ചു.. എന്താടി കൂവുന്നേ ഈ സമയത്തു.. ആൾക്കാർ ഓടി കൂടുമല്ലോ... ഓഹ്... ചെവിയിൽ കയ്യും ഇട്ടു ഇളക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. നമ്മൾ ഡോർ പൂട്ടാതെ ആണോ പോയത്.. ദേ തുറന്ന് കിടക്കുന്നു..... പാറു ഉമ്മറത്തേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.. ഏയ് ഞാൻ പൂട്ടിയതാണല്ലോ..... പൊന്നു ചാവി പേഴ്സിൽ നിന്ന് തപ്പി കൊണ്ട് പറഞ്ഞു... പിന്നെങ്ങനെ.. പാറു പേടിച്ചിട്ട് വല്യേട്ടന്റെ അടുത്തേക്ക് ചേർന്ന് നിന്നു.. വല്യേട്ടൻ ആണേൽ കയ്യും കലാശവും കാണിക്കുന്നു.... സോറി.. ഞാനാ തുറന്നെ.. ടവൽ എടുക്കാൻ വേണ്ടി തുറന്നിട്ട്‌ അടക്കാൻ മറന്നു.. കാറ്റത്തു തുറന്നതാവും.. വളിച്ച ചിരി ചിരിച്ചു കൊണ്ട് ആതു പറഞ്ഞു.... എന്നാലും ഇതെങ്ങനെ.. നേരെ നോക്കണ്ടേ ആതു..... വരുൺ ആലോചനയിൽ ആണ്.... ഒന്ന് വാ പിള്ളേരെ.... എന്നും പറഞ്ഞു അച്ഛൻ ഉള്ളിലേക്ക് കയറി പോയി.... അച്ഛൻ പോയതിൽ ധൈര്യം വന്നപ്പോൾ പിന്നെ എല്ലാവരും അകത്തേക്ക് കയറി.... ഇതേ സമയം കാറിന്റെ സൗണ്ട് കേട്ട് സ്തംഭിച്ചു നിൽക്കുവായിരുന്ന വീട്ടിൽ കയറിയ ആള് ഉള്ളിൽ ഒളിക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു..... വല്യേട്ടൻ വീട്ടിൽ കയറിയപ്പോൾ തുടങ്ങിയതാണ് നാലുപുറം നോക്കാൻ.... മേശക്കടിയിൽ തപ്പുന്നു. ഡൈനിങ്ങ് ടേബിളിന്റെ അടിയിൽ തപ്പുന്നു.റൂമിൽ കേറി ഇറങ്ങുന്നു.... ആകെ കൂടി തപ്പൽ മയം....

വന്ന ആള് മുകളിൽ ഒളിക്കാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു..... പാറു റൂമിലെത്തിയതിന് പിന്നാലെ വരുണും റൂമിലേക്ക് വന്നു...... എന്റെ ഭഗവാനെ.... ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.... പൊത്തിക്കോ കണ്ണ്... കട്ടിലിന്റെ അടിയിൽ ഒളിച്ചു നിൽക്കുന്ന ആള് മറ്റേ ആളുടെ കണ്ണ് പൊത്താൻ നോക്കി..... ഒന്ന് പോയെ വന്തേട്ടാ നിങ്ങളോ ഒരുമ്മ പോലും തരില്ല.... എങ്കിൽ പിന്നെ ലൈവ് ആയിട്ട് ഞാൻ ഒന്ന് കണ്ടോട്ടെ.... ദേവു വന്തേട്ടന്റെ കൈ തട്ടി മാറ്റി നിലത്ത് നീണ്ടു നിവർന്നു കിടന്നു..... നീ ഇങ്ങ് വന്നേ ദേവു.... ഇങ്ങോട്ട് നോക്ക്.... ഏത് നേരത്താണാവോ ഇവിടെ കേറി ഒളിക്കാൻ തോന്നിയത്.... വന്തേട്ടൻ തലക്കും കൈ കൊടുത്ത് അനങ്ങാതെ കിടന്നു.... അതില്ലേ.... ദേവു വന്തേട്ടനെ തോണ്ടി വിളിച്ചു.... എന്താടി.... ദേഷിച്ചു കൊണ്ട് വന്തേട്ടൻ ദേവുവിനെ നോക്കി.... ആ തുപ്പലൊട്ടി എവിടെ.... വെപ്രാളത്തോടെ കാലിന്റെ അവിടെയും മുകളിലേക്കും ഒക്കെ നോക്കിക്കൊണ്ട് ദേവു ചോദിച്ചു.... മനസിലാവാതെ സംശയത്തോടെ വന്തേട്ടൻ ദേവുവിനെ ഒന്ന് നോക്കി..... വിക്രമൻ സാർ എവിടെ എന്ന്.... വന്ദേട്ടന് മനസിലായില്ല എന്ന് കണ്ടതും ദേവു പറഞ്ഞു.... എവിടെ😲.. ആളെവിടെ.... എന്നു പറഞ്ഞു തിരിഞ്ഞതും തല കട്ടിലിൽ മുട്ടി.... വന്തേട്ടൻ അലറുന്നതിന് മുന്നേ ദേവു വന്തേട്ടന്റെ വായ പൊത്തി. അതെന്താ ഒരു സൗണ്ട്.... വരുണേട്ടാ ആരെങ്കിലും കയറി കാണുമോ.... വരുണിന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു കൊണ്ട് പാറു കട്ടിലിലേക്ക് നോക്കി....

നിനക്കെന്താ പെണ്ണെ.... നല്ലൊരു ദിവസം ആയിട്ട്..... ഒന്ന് പോയി ഡ്രസ്സ്‌ മാറിക്കെ.... വരുൺ നിന്ന് വിയർക്കാൻ തുടങ്ങി.... എന്നാലും വരുണേട്ടൻ ഒന്ന് നോക്ക് എന്തേലും ഉണ്ടോ എന്ന്.... പേടിച്ചിട്ടാ....എനിക്കൊരു സമാധാനം ആവുമല്ലോ.... വരുണിന്റെ കയ്യും പിടിച്ചു കട്ടിലിനടുത്തേക്ക് നടന്ന് കൊണ്ട് പാറു പറഞ്ഞു.... നീ ഇവിടെ നിക്ക്.... ഞാൻ നോക്കാം.... വെപ്രാളത്തോടെ പാറുവിനെ അവിടെ നിർത്തി വരുൺ മുട്ട് കുത്തി ഇരുന്നു.... ദേവു ആണേൽ ചിരി കടിച്ചു പിടിച്ചു ഇരിക്കുന്നു.... വന്തേട്ടന്റെ എക്സ്പ്രെഷൻ മനസിലാവുന്നില്ല വായ പൊത്തിയേക്കുവല്ലേ... വരുൺ കുമ്പിട്ടു തലയിട്ട് നോക്കിയതും.... ഹായ് ബ്രോ.... കൈ പൊക്കി കാണിച്ചു ദേവു ഹൈഫൈ കൊടുത്തു... നിങ്ങൾക്ക് വേറെ എവിടെയും ഒളിക്കാൻ സ്ഥലം കിട്ടിയില്ലേ.... അവളെങ്ങാനും കണ്ടാൽ കപ്പല് മയ്യതോം.... വരുൺ നോക്കുന്ന പോലെ ചെയ്ത് കൊണ്ട് ചുണ്ടനക്കി.... തോം തോം തോം....ക്ഷമിക്ക് അളിയാ.... ഓട്ടത്തിൽ ഇവിടെയാ കേറാൻ പറ്റിയത്.... അളിയൻ പോയി വിക്രമൻ സാറിനെ തപ്പ്.... ദേവുവിന്റെ കൈ മാറ്റി കൊണ്ട് വന്തേട്ടൻ പറഞ്ഞു... അപ്പൊ സാർ ഇവിടെ ഇല്ലേ.... ഇനിയിപ്പോ എവിടെ തപ്പാനാ.... വരുൺ നഖം കടിച്ചു കൊണ്ട് പാറുവിനെ നോക്കി..... പാറു നഖം കടിച്ചു പൊട്ടിച്ചു നിൽക്കുവാണ്..... പ്യാവം.... ഇവിടെ സാറിനെ കൊള്ളുമോ....

വല്ല കിണറിലോ ഭരണിയിലോ തപ്പ്.... അതിലൊക്കെ മൂപ്പർക്ക് ഒളിച്ചു നിൽക്കാൻ പറ്റു...... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു..... ഞാൻ അപ്പോഴേ പറഞ്ഞതാ ഇതിനെ ഒന്നും കേറ്റണ്ട എല്ലാം സെറ്റ് ചെയ്ത് വിളിക്കാം എന്ന്.... വന്തേട്ടൻ പിറുപിറുത്തു...... അതേയ്.... വേഗം ഒന്ന് ജാനിയെ മാറ്റണേ... കുറെ നേരം ഇങ്ങനെ കിടക്കാൻ വയ്യ.... നല്ല ചൂട് ആണ്.... സ്സ്.... ചുണ്ട് കൊണ്ട് എന്തോ കോഷ്ടി കാണിച്ചു കൊണ്ട് ദേവു പറഞ്ഞു..... ശ്രാവന്തേ ഇതിന്റെ വായ പൊത്തി പിടിച്ചു ഇരിക്ക് ട്ടോ..... എന്നും പറഞ്ഞു ഒന്നൂടി വരുൺ ചുറ്റും നോക്കുന്ന പോലെ കാണിച്ചു എണീറ്റു..... അവിടെ ഒന്നും ആരും ഇല്ല്യാ.... ഞാൻ വിശദീകരിച്ചു നോക്കി..... പാറുവിനെ പാളി നോക്കി കൊണ്ട് വരുൺ പറഞ്ഞു.... എന്നാൽ പിന്നെ ഞാൻ ഡ്രസ്സ്‌ മാറ്റിയിട്ട് വരാം.... ഇളിച്ചു കൊണ്ട് പാറു കബോർഡിനടുത്തേക്ക് നടന്നു..... അയ്യോ എന്നേ ഇപ്പോൾ ജാൻകി കാണുമെ.... എങ്ങോട്ട് ഓടും ഇപ്പോൾ.... ദൈവമേ ഇതിന്റെ ഉള്ളിൽ കേറിയ നേരത്ത് വല്ല കിണറ്റിലും ചാടിയാൽ മതിയായിരുന്നു..... കബോഡിൽ ഇരുന്ന് കൊണ്ട് വിക്രമൻ സാർ പതം പറഞ്ഞു...... അമ്പടാ കള്ളാ.... വിക്രു കുട്ടാ..... ഇവിടെ ഒളിച്ചു നിൽക്കുവായിരുന്നു അല്ലേ...🤭 വിക്രമൻ സാർ ഇതിനുള്ളിൽ ഉണ്ടെന്ന് വരുണിന് അറിയാത്തത് കൊണ്ട് അവൻ തടുക്കാനും പോയില്ല..... ഭാഗ്യത്തിന് വിക്രമൻ സാർ വരുണിന്റെ ഷർട്ട് വെക്കുന്ന ഭാഗത്താണ് പോയി ഇരുന്നത്.... പാറു തുറന്നത് അവളുടെ ഡ്രെസ്സിന്റെ ഡോറും.... ജസ്റ്റ്‌ തലനാരിഴക്ക് വിക്രമൻ സാർ എസ്‌കേപ്പ്ഡ്....

പാറു ഡ്രസ്സ്‌ എടുത്ത് ഡ്രസിങ് റൂമിൽ കേറി ഡോർ അടച്ചതും വരുൺ പുറത്ത് നിന്ന് പാറുവിനെ പൂട്ടി.... ജസ്റ്റ്‌ ഫോർ സമാധാനം 😜 അപ്പോഴേക്കും നുഴഞ്ഞു നുഴഞ്ഞു രണ്ടെണ്ണം കട്ടിലിന്റെ അടിയിൽ നിന്നും പുറത്ത് ചാടി... ഫാൻ ഇടുവോ.... ബെഡിൽ മൂട് ചായ്ച്ചു കൊണ്ട് വന്തേട്ടൻ പറഞ്ഞു..... ഇത്‌ ഇത്തിരി റിസ്ക് പിടിച്ച പണി ആണുട്ടോ..... നേരെ ചൊവ്വേ വാതിലും തുറന്ന് വന്നാൽ മതിയായിരുന്നു.... എന്റെ മൂടെ.... എന്നും പറഞ്ഞു ദേവു സ്വയം ഒന്ന് നോക്കി.. ഫാൻ ഇട്ടു കബോഡിൽ ഒന്ന് ചാരിയ വരുൺ അതാ തെറിച്ചു നിലത്ത് കിടക്കുന്നു..... വിക്രമൻ സാർ പ്രാണവായുവിന് വേണ്ടി ഒന്ന് പരിശ്രമിച്ചതാ..... അതിന്റെ ഫലമായിട്ടാണ് വരുൺ നിലത്ത്.. every action has an equal and opposite reaction എന്നാണല്ലോ...😁 കബോഡിൽ നിന്ന് ചാടി തുള്ളി ഇറങ്ങി വന്നു ആഞ്ഞു ശ്വാസം വലിക്കുന്ന വിക്രമൻ സാറിനെ കണ്ടപ്പോൾ ദേവുവിന് സന്തോഷം... നന്നായൊള്ളു അങ്ങനെ വേണം.... എന്തായിരുന്നു കോളേജിൽ കന്നാസെ എന്ന്.... പോരാത്തതിന് ചോദ്യം ചോദിക്കൽ ഇന്റെർണലും sem എക്സാമും പോരാഞ്ഞിട്ട് ക്ലാസ്സ്‌ ടെസ്റ്റ്‌..... ഒടുക്കത്തെ തുപ്പൽ തെറുപ്പിക്കൽ..... അങ്ങനെ ആഞ്ഞു വലിക്ക്....ആ വലിച്ചൂട്.... ഹും... ദേവു ഉള്ളിൽ ഊറി ചിരിച്ചു.... സാർ ഇവിടെ ഉണ്ടായിരുന്നോ.ശബ്ദം ഒന്നും കേട്ടില്ല..... വരുൺ എണീറ്റ് വന്നു കൊണ്ട് പറഞ്ഞു.... പതുക്കെ പറയെടാ ചെക്കാ ജാൻകി കേക്കും. ഞാൻ അതിൽ ഉണ്ടായിരുന്നോ എന്നോ.... ഓഹ് അതിന്റെ ഉള്ളിൽ കിടന്നു ആത്മിക്കാനേ നേരം ഉണ്ടായിട്ടുള്ളൂ....

നിലത്ത് ഇരുന്ന് കൊണ്ട് വിക്രമൻ സാർ പറഞ്ഞു. അതെന്താ സാർ ആത്മകഥ എഴുതാൻ ഉദ്ദേശിക്കുന്നുണ്ടോ.... ദേവുവിന് ഒടുക്കത്തെ ഡൌട്ട്.... അല്ലേടി ഇവന്റെ ദുരന്തകഥ എഴുതാൻ... അതും നീ കൂടെ കൂടിയപ്പോൾ ഉള്ളത്... കെറുവിച്ചു കൊണ്ട് വിക്രമൻ സാർ പറഞ്ഞു.... ഒന്ന് പൊ സാറെ കൊതിപ്പിക്കാതെ... ഇനിയും കൂടാൻ കിടക്കുന്നല്ലേ ഉള്ളൂ... അല്ലേ വന്തേട്ടാ.. വന്തേട്ടന്റെ ബട്ടൻസിൽ കളിച്ചു കാല് കൊണ്ട് ചിത്രം വരച്ചു കൊണ്ട് ദേവു പറഞ്ഞു.... വിക്രമൻ സാറിന് അയ്യേ ആണേൽ വരുണിന് പാറുവിന്റെ മുഖത്ത് ഇന്നേ വരെ ഇങ്ങനെ ഒരു എക്സ്പ്രെഷൻ ഉണ്ടായിട്ടില്ലല്ലോ എന്ന്.... വന്തേട്ടൻ ആണേൽ ഇതൊക്കെ എന്ത് ഇതുക്കും മേലെ ഉള്ള എക്സ്പ്രെഷൻസ് കണ്ട് മടുത്തു ഇരിക്കുവാണെന്ന്....🤭 വരുണേട്ടാ..... വാതിൽ കുറ്റി ഇട്ടേക്കുവാണോ.... തുറക്കാൻ പറ്റുന്നില്ല.... ഡ്രെസ്സിങ്‌ റൂമിന്റെ ഡോർ പിടിച്ചു വലിച്ചു കൊണ്ട് പാറു കാറി.... ആ... ധാ വരുന്നു പാറു.... ജസ്റ്റ്‌ മിനിറ്റ്.... വിക്രമൻ സാറിനേം വന്തേട്ടനേം പിടിച്ചു വലിച്ചു കൊണ്ട് വരുൺ ഓടി.... ദേവു ആണേൽ കൂസൽ ഇല്ലാതെ പാറുവിന് ഡോർ തുറന്ന് കൊടുക്കാൻ പോവുന്നു..... ഇവളിത് കൊളമാക്കും ഇങ്ങോട്ട് വാടി പിശാശ്ശെ..... എന്നും പറഞ്ഞു വന്തേട്ടൻ ദേവുവിനേം പിടിച്ചു വലിച്ചു ഓടി..... മോളിലേക്ക് പൊക്കോ... അവിടെ സെറ്റ് ചെയ്താൽ മതി.....

വരുൺ കിതച്ചു കൊണ്ട് പറഞ്ഞു.... മുകളിൽ അല്ലേ ഞങ്ങൾ ഇപ്പോൾ നിൽക്കുന്നെ..... ഇനി ആകാശത്തേക്ക് പോണോ..... ദേവു ആസ്ഥാനത്തു കാര്യം പറഞ്ഞതാണേ.... ശ്രാവന്തേ..... വരുൺ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു..... എടി കൂതറെ മിണ്ടാതെ ഇരിക്കെടി.... സാറ് പറയട്ടെ..... വന്തേട്ടൻ ദേവുവിന്റെ കയ്യിൽ പിച്ചി.... നിങ്ങൾ പറയ്.... ഞാൻ ഇവിടെ ഒന്ന് ഇരിക്കട്ടെ.... എന്നും പറഞ്ഞു വിക്രമൻ സാറ് നിലത്തിരുന്നു.... ബാൽക്കണി വഴി മേലേക്ക് സ്റ്റെയർ ഉണ്ട് ടെറസിലേക്ക് അവിടെ സെറ്റ് ചെയ്യാൻ ആണ് ഞാൻ ഉദ്ദേശിച്ചത്..... മനസ്സിലായോ ദേവപ്രിയേ..... വരുൺ ദേവുവിനെ നോക്കി ചോദിച്ചു..... അത്ര ഉള്ളോ..... എന്നാൽ പിന്നെ കവർ ഒക്കെ എടുത്ത് ഫോളോ മി.. സാറെ ഇങ്ങനെ അപ്പൂപ്പൻമാരെ പോലെ ഇരിക്കാതെ കമോൺട്ര വിക്രമാ.... എന്നും പറഞ്ഞു വിക്രമൻ സാറിനെ വലിച്ചെഴുന്നേല്പിച് ടെറസും ലക്ഷ്യം വെച്ചു പോയി..... അവര് പോയി എന്ന് മനസ്സിലായതും വരുൺ വേഗം റൂമിൽ ചെന്ന് വാതിൽ തുറന്നു കൊടുത്തു..... എത്ര നേരായിട്ട് വിളിക്കുവാ..... എന്താ ഇത്ര താമസം തുറക്കാൻ.... ഓഹ്..... പാറു നെഞ്ചിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു..... പേടിച്ചോ.... ഞാൻ ചുമ്മാ.... പാറുവിനെ വരിഞ്ഞു മുറുക്കി കൊണ്ട് വരുൺ പറഞ്ഞു..... ഒരു ചിരിയോടെ പാറു അവനെ തിരിച്ചും കെട്ടിപ്പിടിച്ചു.....

പെട്ടെന്ന് പിടി വിട്ടു പാറു മാറി നിന്നു..... എന്തെ...... കുസൃതിയോടെ വരുൺ ചോദിച്ചു..... വല്യേട്ടൻ..... വായ പൊത്തി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... റൊമാൻസ് കഴിഞ്ഞെങ്കിൽ ഒന്ന് താഴേക്ക് വരാമോ..... കണ്ണ് പൊത്തി കൊണ്ട് വല്യേട്ടൻ ചോദിച്ചു.. അതിന് തുടങ്ങിയില്ലല്ലോ കഴിയാൻ.... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.... എന്നാൽ പിന്നെ തുടങ്ങുമ്പോൾ പറ ഞാൻ അപ്പോൾ വരാം.... ഈ.... വല്യേട്ടൻ 32 പല്ലും കാട്ടി ഇളിച്ചു കാണിച്ചു.. എന്നാൽ പിന്നെ ഡോർ അടച്ചേക്കാം.... പാറു വല്യേട്ടനെ നോക്കി പറഞ്ഞു.... ഓ മറവ്...😆 വേണേൽ താഴേക്ക് വാ.. റിസ്ക് ഒക്കെ എടുത്ത് താഴെ ഒരു കൂട്ടര് വന്നിട്ടുണ്ട്... എന്നും പറഞ്ഞു വല്യേട്ടൻ പോയി.... അതാരാ ഇപ്പോൾ..ദേവു ആയിരിക്കും.... എന്നും പറഞ്ഞു പാറു ചാടി തുള്ളി പോയി.. ദേവു അല്ലേ മുകളിൽ.. ഇനി മതില് ചാടി മുന്നിൽ പ്രത്യക്ഷപ്പെട്ടോ.. കുരിപ്പ് അതും ചെയ്യും.. ആലോചിച്ചു കൊണ്ട് വരുൺ താഴേക്ക് ചെന്നു.. താഴെ ചെന്നപ്പോൾ ശിൽപയും വീട്ടുകാരും എത്തിയിട്ടുണ്ട്.. ശരണിനെ (ശിൽപയുടെ hus) വല്യേട്ടൻ കയ്യോടെ പിടിച്ചിട്ടുണ്ട്... 😜 അവിടെ കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലും തകർത്തു നടക്കുന്നുണ്ട്..... എടാ വരുണെ..... നിറവയറും താങ്ങി പിടിച്ചു ശില്പ വരുണിന്റെ അടുത്തേക്ക് നടന്നു..... വരുൺ വേഗം അവളുടെ അടുത്തേക്ക് ചെന്ന് കയിൽ പിടിച്ചു ചെയറിൽ ഇരുത്തി.....

നീ തടിച്ചു ഗുണ്ടുമണി ആയല്ലോ പെണ്ണെ...😁 ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ആ കളിയാക്കിക്കോ.... നിന്റെ പാറു ഇനി ഉണ്ട താക്കളി ആവും ഈ അവസ്ഥ വരുമ്പോൾ.... പാറുവിനെ പാളി നോക്കിക്കൊണ്ട് ശില്പ പറഞ്ഞു.... പാറു അതൊന്നും ശ്രദ്ധിക്കാതെ വാസചയുടെയും സീതമ്മയുടെയും ഇടയിൽ നുഴഞ്ഞു കേറേണ്ട തിരക്കിൽ ആണ്.... ഓഒ ഞാൻ അവളെ ജിമ്മിൽ കൊണ്ടോവും.... പാറുവിനെ തന്നെ നോക്കി കൊണ്ട് വരുൺ പറഞ്ഞു..... ഓ.. പിന്നെ എന്തൊക്കെ ഉണ്ട് മാഷേ കോളേജിലെ വിശേഷങ്ങൾ... ഒരു ചിരിയോടെ ശില്പ ചോദിച്ചു.... ഇങ്ങനെ ഒക്കെ പോണു.... അങ്ങനെ അവരുടെ സംസാരങ്ങൾ തുടർന്നു കൊണ്ടിരിന്നു..... °°°°°°•••••••°°°°°°💕 ഈ സമയം അങ്ങ് മുകളിലെ ടെറസിൽ.. ദേവും കൂട്ടരും.. 😁😁 ആരാ ഇനി കാറിൽ..... ദേവു പാരപ്പെറ്റിൽ കാലും കയറ്റി താഴോട്ടും നോക്കി ഇരിക്കുവാണ്..... ആര്.... ഇങ്ങോട്ടാണോ.... നോക്കി നിക്കാതെ ഒളിക്കേടി..... കയ്യിലുള്ള സാധനങ്ങൾ ഒക്കെ ഇട്ടെറിഞ്ഞു കൊണ്ട് വിക്രമൻ സാർ പറഞ്ഞു... മുറ്റത്തു കാറ് വന്നതിന് നമ്മൾ എന്തിനാ ഒളിക്കുന്നെ.... ആരാന്ന് നോക്കട്ടെ.. എന്നും പറഞ്ഞു ദേവു അവിടെ വിസ്തരിച്ചു കിടന്നു..... വിക്രമൻ പ്ലിങ്ങി കൊണ്ട് ഇട്ട സാധനങ്ങൾ ഒക്കെ പെറുക്കി എടുത്തു...... ഹായ് ശിൽപെച്ചി..... എന്നും പറഞ്ഞു ദേവു പാരപ്പെറ്റ് വഴി ഇറങ്ങാൻ പോയതും വന്തേട്ടൻ കയ്യോടെ പിടിച്ചു..... നിനക്ക് എന്താടി പോർക്കേ എവിടേം അനങ്ങി ഇരിക്കാൻ അറിയില്ലേ.... ഇനി ഒച്ച എടുത്താൽ താഴേക്ക് തള്ളി ഇടും ഞാൻ.... ഇങ്ങോട്ട് വാടി.....

ദേവുവിനേം പിടിച്ചു വലിച്ചു കുറച്ച് സാധനങ്ങൾ ദേവുവിന്റെ കയ്യിൽ കൊടുത്തു.... ഇവിടെ ഒക്കെ തൂക്കി ഇതൊക്കെ വീർപ്പിച്ചു വെക്ക്.... പൊട്ടിച്ചാൽ നിന്റെ കരണത്തു ഞാൻ പൊട്ടിക്കും..... ഇല്ലാത്ത ദേഷ്യം ഉണ്ടാക്കി കൊണ്ട് വന്തേട്ടൻ പറഞ്ഞു..... പൊട്ടിക്കലിന് പകരം കരണത്തു ഒരുമ്മ തരാൻ പറ്റുമോ സേട്ടാ..... ഒരു കൂസലും ഇല്ലാതെ കയ്യിലുള്ള തോരണം പിച്ചി കൊണ്ട് ദേവു ചോദിച്ചു..... ചെലക്കാതെ അതിരുന്നു ചെയ്യടി..... കണ്ണുരുട്ടി നോക്കി പേടിപ്പിച്ചു കൊണ്ട് വന്തേട്ടൻ ജോലി തുടർന്നു.... എന്റെ പട്ടി ചെയ്യും എന്ന് പറഞ്ഞു ദേവു കയ്യും കെട്ടി ഇരുന്നു..... വിക്രമൻ സാർ ആണേൽ തിരിഞ്ഞു നിന്ന് ചിരിക്കുവാണ്.... വെറുതെ എന്തിനാ കാണിച്ചു ചിരിച്ചു അടി വാങ്ങുന്നെ.... ചിലപ്പോൾ ഏറു കിട്ടാനും സാധ്യത ഉണ്ട്... 🤭 കുറച്ചു കഴിഞ്ഞപ്പോൾ ദേവുവിന്റെ അനക്കം ഒന്നും കാണാത്തത് കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് മുപ്പത്തി ഇരുന്ന് തോരണം തൂക്കുവാ ഇടക്ക് ഓരോ ബലൂൺ വീർപ്പിച്ചു വെക്കുന്നുമുണ്ട്.... എന്തെ പട്ടി വന്നില്ലേ..... ദേവുവിനെ കളിയാക്കി കൊണ്ട് വന്തേട്ടൻ ചോദിച്ചു.... എനിക്ക് പട്ടി ഇല്ലല്ലോ.... അപ്പോൾ ഇപ്പോഴത്തെ എന്റെ പട്ടി ഞാൻ തന്നെയാ.... അടുത്ത മാസം ഒരാൺ പട്ടി കയ്യിൽ വരും... പുച്ഛിച്ചു പറഞ്ഞു ദേവു അവളുടെ ജോലി തുടർന്നു.... വന്തേട്ടൻ പ്ലിങേ സുല്ലേ.. 😝

ഇത്‌ വന്തേട്ടനെ ഉദ്ദേശിച്ചാണ് വന്തേട്ടനെ മാത്രം ഉദ്ദേശിച്ചാണ് വന്തേട്ടനെ തന്നെ ഉദ്ദേശിച്ചാണ്.. വല്ല ആവശ്യവും ഉണ്ടായിരുന്നോ.... വിക്രമൻ സാർ വന്തേട്ടനെ നോക്കി കൈ മലർത്തി.... ഓ തുടക്കം നിങ്ങൾ അല്ലേ പ്ലിങ് ആയത്.. ഒറ്റക്ക് ആവണ്ടല്ലോ എന്ന് കരുതി കൂട്ടിന് പ്ലിങ് ആയപ്പോൾ.... ഹും.... വന്തേട്ടൻ മുഖം കോട്ടി...... ഒക്കെ കണക്കാ🙄.... °´`°´`°´`°´`°´💕 ശരൺ വാവയെ പാട്ടിലാക്കി അടുത്തിരിത്തിയിരിക്കുവാണ്.... നേരെ തിരിച്ചു വേണം പറയാൻ വാവ ശരണിനെ പാട്ടിലാക്കി അടുത്ത് സ്ഥാനം പിടിച്ചിരിക്കുവാണ്..... പ്യാവം ഏറ്റവും കുഞ്ഞ് പൈതൽ പാപ്പുണ്ണി ഉറങ്ങുവാണ് അല്ലേൽ ശരണിന്റെ മടിയിൽ കയറി ഇരുന്നേനെ.... പ്രയോറിറ്റി ഇപ്പോൾ അവനാണല്ലോ കൂടുതൽ.... പാട്ട് പാടുമോ വാവേ..... അങ്കിളിന് ഒരു പാട്ട് പാടി തരുമോ..... കൊഞ്ചിച്ചു കൊണ്ട് ശരൺ ചോദിച്ചു.. ശരണെ.... മ്യോനെ നീ പെട്ടെടാ..... അച്ഛന്റെ ഭാവം... ഇനി ഏത് പാരഡി ആണോ എന്തോ.. അമ്മയുടെ ഭാവം.. ഇവരൊക്കെ എന്താ ഈ പാട്ടിൽ കേറി പിടിച്ചേക്കുന്നേ... നിലാവിന്റെ ഭാവം...🤭 മ്മ്മ്.. ഞാൻ പാടും.. പാടാണോ ഇപ്പോൾ.... രണ്ട് പുറം കെട്ടിയ മുടിയിൽ കളിച്ചു കൊണ്ട് വാവ പറഞ്ഞു.... ആഹാ എന്നാ പാട്..... ശരൺ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുവാണ്. (വല്യേട്ടൻ എവിടെ പോയി.. ലെ വായനക്കാര്.. പാട്ട് കേട്ടാൽ വരുമായിരിക്കും..ലെ നിലാവ്.. ) മ്മ്.. പാടാണ്.. 🎶സാമജവരമകര ചൂസിയെനു ചേലുസാ പവനമിത്ത സുറുകി വന്ന കുറുകു വാത്ത നിഗമാ... സാമജവരമകര🎶 യെ.👏👏👏

സ്വയം പാടി സ്വയം തന്നെ വാവ കയ്യടിച്ചു.. (അങ്ങ് വൈകുണ്ഠപുരത്തിലെ സോങ് "സാമജവരഗമന") അച്ഛനും അമ്മയ്ക്കും സന്തോഷം..😆കൊച്ച് പാരഡി ഒന്നും പാടിയില്ലല്ലോല്ലോ ലെ 🤭 മകരം അല്ലേടി ഫസ്റ്റ്.... മീനം ആണ്.... മീനം.... ഇടവം.... മിഥുനം.... നനന.... നനന.... പപപ.... പപപ.... ഗഗാഗ.... ഗഗാഗ.... സസസ.... സസസ... അങ്ങനെ മലയാള മാസങ്ങൾ പന്ത്രണ്ട്.... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു..... (എന്നാലും അതും കൃത്യമായിട്ട് അറിയില്ല വല്യേട്ടനു 😵എനിക്കറിയാം ട്ടോ🙈) കുട്ടിയുടെ സമാജവരമകരയിലെ മകര വല്യേട്ടൻ വിചാരിച്ചു മകരം ആണെന്ന്... അതാണ് ഇങ്ങനെ വല്യേട്ടൻ പാടിയെ.... ശരൺ ആണേൽ ഇപ്പോൾ എന്താ നടന്നെ എന്ന അവസ്ഥയിൽ ഇരിക്കുവാണ്..... ഞാൻ അതല്ല പറഞ്ഞെ😖ഞാൻ പാട്ട് പാടിയതാ...... ചിണുങ്ങി കൊണ്ട് വാവ പറഞ്ഞു..... പാട്ടോ... ഇതൊ....ഞാൻ കരുതി നീ മലയാളമാസം ആണ് പറഞ്ഞതെന്ന്..... എന്നാലും ഞാൻ എത്ര പാട്ട് നിനക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് അത് പാടണ്ടേ.... വല്യേട്ടൻ sp അടിച്ചു കേറാൻ നോക്കുവാണ്.... വല്യേട്ടൻ പഠിപ്പിച്ചു തന്ന പാട്ട് തന്നെയാ ഇത്‌... വാവയുടെ മുഖം വീർത്തു വീർത്തു വന്നു.... അപമാനം അത് വാവക്ക് ഇഷ്ടം അല്ല... 😝 പൊങ്ങാൻ പോയ വല്യേട്ടൻ തറയിൽ മുട്ടി നിന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.... സസീതോ പീത്തോ ആയി വല്യേട്ടൻ മിണ്ടാതെ ചെയറിൽ പോയി ഇരുന്നു..... ആ ചിറി അങ്ങോട്ട് നീട്ടി തുടച്ചോ വല്യേട്ടാ..... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു..... വല്യേട്ടൻ എല്ലാവരെയും ഒന്ന് നോക്കി മുണ്ടിൽ ചിറി അങ്ങ് നീട്ടി തുടച്ചു....

ഇനി പറഞ്ഞത് ചെയ്തില്ല എന്ന് വേണ്ട...🤣 കുറച്ച് നേരം അങ്ങനെ തട്ടി മുട്ടി പോയി.... ആ നേരം കൊണ്ട് ടെറസ് ഒരു കല്യാണവീട് ആക്കി മാറ്റിയിരുന്നു..... എനിക്ക് വിശക്കുന്നുണ്ട് അമ്മേ.... അടുക്കളയിലേക്ക് പോയ വീണാമ്മയുടെ പിന്നാലെ ചെന്ന് പാറു പറഞ്ഞു.... വിശക്കെ.. ഇപ്പോൾ തന്നെയോ..... അമ്മ ചിരിച്ചു..... സത്യം.... വൈകുന്നേരം ചായ കുടിച്ചില്ലല്ലോ.. ഉച്ചക്ക് കഴിച്ചതല്ലേ.... വയറിൽ തടവി കൊണ്ട് പാറു ചിണുങ്ങി.... ഓഹ് എന്നാൽ നടക്ക് വിശപ്പുകാരി അമ്മ ചോറെടുത്തു വരാം..... വീണാമ്മ ഉന്തി തള്ളി പാറുവിനെ ഹാളിലേക്ക് വിട്ടു.... എല്ലാവരെയും ചോറുണ്ണാൻ വിളിച്ചതും വല്യേട്ടനും വരുണും വണ്ടർ അടിച്ചു നിന്നു..... എടാ ഇത്‌ നമ്മുടെ പ്ലാനിങ്ങിൽ ഇല്ലല്ലോ.... വല്യേട്ടൻ വരുണിന്റെ മുഖത്തേക്ക് നോക്കി... പ്ലാൻ ഒക്കെ തകിടം മറഞ്ഞെന്നാ തോന്നുന്നേ. എല്ലാം കഴിഞ്ഞട്ടല്ലായിരുന്നോ ഈ ചോറുണ്ണൽ പ്ലാൻ.... വരുൺ തിരിച്ചു വല്യേട്ടനെ നോക്കി.... എടാ ഇപ്പോൾ ചോറ് ഉണ്ടാൽ മേലെ ഉള്ള മൂന്ന് സാധനങ്ങൾ നമ്മളെ പിടിച്ചു തിന്നും.... വല്യേട്ടൻ വരുണിന്റെ ചെവിയിൽ പറഞ്ഞു.... ഒക്കെ സഹിക്കാം ആ ദേവുവിനെ ആണ് പേടി.... വിശപ്പിന്റെ അസ്കിത നല്ലോണം ഉണ്ട്..... മണത്തു കണ്ട് പിടിക്കും..... വരുൺ തലക്ക് കൈ കൊടുത്ത് നിന്നു.... അതെന്താ മണത്തു കണ്ട് പിടിക്കാൻ അവള് പട്ടി ആണോ..... വല്യേട്ടനു ചംചയം..... അതുക്കും മേലെ.... വേഗം വന്നേ ഫുഡടി പരിപാടി കുളം ആക്കണം..... വല്യേട്ടനേം പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.... സമയം 8 ആയില്ലേ.... വിശപ്പുണ്ട്.....

വയറ് തടവി വല്യേട്ടൻ വരുണിനെ പാളി നോക്കി.... ഇപ്പോൾ ചോറ് കഴിച്ചാൽ അറിയാലോ നമ്മുടെ പപ്പും പൂടയും ബാക്കി വെക്കില്ല അവള്..... വരുൺ വല്യേട്ടനെ പേടിപ്പിച്ചു നിർത്തി.... അങ്ങനെ വല്യേട്ടനെ കൺവിൻസ് ചെയ്ത് പാറുവിനോട് പറയാൻ ചെന്നതും അവിടെ ഇല ഇടലും വിളമ്പലും തകൃതിയായി നടക്കുവാണ്..... വല്യേട്ടൻ വേഗം ലെഗ് മാറ്റി അടുത്ത് കണ്ട ചെയറിൽ ഇരുന്ന് വരുണിനെ പിടിച്ചു വലിച്ചു അടുത്തിരുത്തി.... (പിള്ളേരെ രണ്ട് സീറ്റ് മാത്രമേ ഫുൾ ആയിട്ടുള്ളു.... വേണേൽ ബാക്കി സീറ്റിൽ ഇരുന്നോ.... കൊള്ളാത്തവർക്ക് നിലത്ത് ഇല ഇടുന്നതാണ്.... ഇനി ക്ഷണിച്ചില്ല തന്നില്ല കിട്ടിയില്ല എന്ന പരാതി പറയരുത്... ) കൈ കഴുകുന്നില്ലേ.... അവിയൽ വിളമ്പുന്നതിനിടയിൽ ആതു ചോദിച്ചു..... ഇനിയിപ്പോൾ ഉണ്ടിട്ട് കഴുകാം..... ഉപ്പേരി പെറുക്കി തിന്ന് വല്യേട്ടൻ ഇളിച്ചു..... അങ്ങനെ സദ്യ ഊട്ടലും ഊട്ടിപ്പിക്കലും നടക്കുന്നതിനിടയിൽ മുകളിൽ ടെറസിൽ ഇരുന്നിട്ട് പോലും ഒരാള് നന്നായി മണം പിടിക്കാൻ തുടങ്ങി..... പറയണ്ടല്ലോ ധതന്നെ വന്തേട്ടന്റെ സ്വന്തം ദേവു... 😝 അവിടെ ചോറ് വിളമ്പിയോ.... നമ്മളെ വിളിച്ചില്ല.... മണം പിടിച്ചു കൊണ്ട് ദേവു ചോദിച്ചു.... ഔ നല്ല സാമ്പാറിന്റെ മണം.... കണ്ണടച്ചു ശ്വാസം ഉള്ളിലേക്ക് വലിച്ചു കൊണ്ട് വിക്രമൻ സാർ മതി മറന്നു നിന്നു.... പുള്ളിക്കാരനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല്യാ എന്നും ഈ ഫസ്റ്റ് ഫുഡ്‌ അല്ലേ വീട്ടിൽ നിന്ന് കിട്ടുന്നെ 😝...അതിന്റെയ..... അപ്പൊ ഇതൊക്കെ കഴിഞ്ഞിട്ടല്ലേ ചോറ് വിളമ്പുന്നെ.... വന്തേട്ടൻ മെപ്പൊട്ടും നോക്കി നിന്നു.... അപ്പൊ സെക്കന്റ്‌ ട്രിപ്പ്‌ അടിക്കാൻ ആവും.... ഞാൻ പോവാ.... എനിക്ക് വിശക്കുന്നു.... കുറെ നേരം ആയി ഈ നക്ഷത്രോം നോക്കി നിൽക്കുന്നു...

. സ്റ്റെയറിലേക്ക് കാല് വെച്ചു കൊണ്ട് ദേവു പറഞ്ഞു.... കുരിപ്പേ ലാസ്റ്റ് കുളം ആക്കല്ലേടി.... ഇതുവരെ പിടിച്ചു നിന്നില്ലേ ഒന്ന് അടങ് കന്നാസെ.... വിക്രമൻ സാർ കിട്ടിയിടത്തു നിന്ന് ദേവുവിനെ പൊക്കി വന്തേട്ടന്റെ അടുത്ത് ഇറക്കി.... ഇതിലും ഭേദം വീട്ടിലെ ഫുഡും കഴിച്ചു കിടക്കുവായിരുന്നു.... പലതരം ഫുഡിന്റെ മണങ്ങൾ മൂക്കിലേക്ക് അടിച്ചു വന്നപ്പോൾ വിക്രമൻ സാർ പതം പറഞ്ഞു... ആരോ വരുന്ന പോലെ തോന്നിയപ്പോൾ മൂന്നെണ്ണവും പന്തം കണ്ട പെരുച്ചാഴിയെ പോലെ സ്റ്റാറ്റു ആയി നിന്നു.... പിന്നെ ബോധം വന്നപ്പോൾ മൂന്ന് പുറത്തേക്ക് ചിതറി ഓടി ( മൂന്നാളല്ലേ ഉള്ളൂ അതാ മൂന്ന് പുറം ആക്കിയേ ) ഓടല്ലേ ഞാനാ അരുൺ.... മുഖത്തേക്ക് ടോർച് അടിച്ചു കാണിച്ചു കൊണ്ട് വല്യേട്ടൻ മൂന്ന് പൊതി നിലത്തേക്ക് വെച്ചു.... എടാ വല്യേട്ടൻ കിഴങ്ങാ ഞങ്ങളെ കൂട്ടാതെ ഒറ്റക്കിരുന്നു വെട്ടി വിഴുങ്ങി അല്ലെ.... ദേവു വല്യേട്ടനെ കണ്ടതും ചാടി തുള്ളി.... അയ്യോ വെട്ടിയിട്ടാണ് കഷ്ണങ്ങൾ അടുപ്പത്തേക്ക് ഇട്ടേ.... ഞാൻ തിന്നുക മാത്രേ ചെയ്തുള്ളു.... വേണേൽ ഇത്‌ മിണുങ്ങടി കിഴങ്ങി..... വല്യേട്ടൻ തിരിച്ചടിച്ചു....

അല്ലേലും ഇവര് രണ്ടാളും ഒരു കണ്ടതിൽ ചേരില്ലല്ലോ...😆 ചോറ് കണ്ടതും ദേവു ഒന്നും മിണ്ടാതെ അതിന്റെ മേലേക്ക് കമഴ്ന്നടിച്ചു വീണു.... ആ പിന്നെ ഈ വലിയ പൊതി ഇവൾക്ക് കൊടുത്തേക്ക്.... പാറു പണ്ടേ പറഞ്ഞിട്ടുണ്ട് ഇവൾക്ക് തീരെ വിശപ്പ് ഇല്ലാന്ന്.... എന്നും പറഞ്ഞു വല്യേട്ടൻ പുച്ഛിച്ചു സ്റ്റെയർ ഇറങ്ങി..... ജാനി എന്നോടും പറഞ്ഞിട്ടുണ്ട് എന്നെപ്പോലെ ആണ് നിങ്ങൾ എന്ന്.... ദേവു വിളിച്ചു പറഞ്ഞു.... മിണ്ടല്ലെടി കോപ്പേ.... എന്നും പറഞ്ഞു വന്തേട്ടൻ ദേവുവിന്റെ മൗത് പൊത്തി..... എടി താടകെ നിനക്കുള്ള പണി ആ ചോറിൽ ഉണ്ടെടി.... ഞാൻ നക്കി തുടച്ച ഇലയിൽ ആണെടി നിനക്ക് ഞാൻ വിളമ്പി തന്നെ..... തിന്ന് സേട്ടന്റെ മോളുസ് തിന്ന്.. ബുഹഹഹഹ.. വല്യേട്ടൻ പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി.... പ്യാവം ദേവു ഇതൊന്നും അറിയാതെ വല്യ പൊതി എടുത്ത് വിക്രമൻ സാറിന് കൊടുത്തു.... പ്യാവം അല്ലേ എന്നെങ്കിലും അല്ലേ സാറിന് ഇങ്ങനെ ഉള്ള ഫുഡ്‌ കിട്ടു എന്നൊരു ഇതിന്റെ പുറത്ത് കൊടുത്തതാ.... പണി divert ആയി പോവുമെന്ന് വല്യേട്ടൻ ചിന്തിച്ചു കാണില്ല 🤣 ....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story