നിന്നിലലിയാൻ: ഭാഗം 144

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

🎶Elangaathu veesudhae.... Isai pola pesudhae... Elangaathu veesudhae.. Isai pola pesudhae..... 🎶 പുലർച്ചെ നന്നായി കാറ്റ് വീശിയപ്പോൾ തണുപ്പ് കൊണ്ട് പാറു കണ്ണ് മുറുക്കെ തുറന്നു.. പരിചിതമല്ലാത്ത കറുത്തിരുണ്ട ആകാശം കണ്ടപ്പോൾ പാറു നാലുപുറവും നോക്കി.... തൊട്ടടുത്തു തന്നെ ചുറ്റി പിടിച്ചു കിടക്കുന്ന വരുണിനെ കണ്ടപ്പോൾ ആണ് അവൾക്ക് താൻ ഇന്നലെ ഇവിടെ ആണല്ലോ കിടന്നത് എന്ന് മനസിലായത്... പെട്ടെന്ന് അവളുടെ ചുണ്ടിൽ പതിയെ ചിരി വിരിഞ്ഞു... പെട്ടെന്നത് മാഞ്ഞു പാറു വരുണിനെ പാളി നോക്കി.. ഓഹ് മൂപ്പര് ഇക്കണ്ടതൊക്കെ ചെയ്ത് പള്ളിയുറക്കത്തിൽ ആണ്... എല്ലാം ഒപ്പിച്ചു വെച്ചിട്ട് കിടക്കുന്ന കിടപ്പ് കണ്ടോ.. എന്റെ ദൈവമേ ഈ തണുപ്പത്തു തന്നെ... ഓഹ്.. പാറു വരുണിന്റെ കവിളിൽ പിടിച്ചു വലിച്ചു പുതപ്പ് കയറ്റി ഇട്ടു.. തണുപ്പ് തണുപ്പേയ്...🤯 വരുൺ കുറുകി കൊണ്ട് പാറുവിന്റെ നഗ്നമായ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... വരുണിന്റെ തണുത്തു വിറങ്ങലിച്ച മുഖം പാറുവിന്റെ ചൂട് ശരീരത്തിൽ കൊണ്ടതും അവളൊന്ന് പൊള്ളിപ്പിടഞ്ഞു.. ഓഹ്... ഇയാളെന്നെ കൊണ്ട് തൊട്ടില് കെട്ടിക്കും.... പാറു വരുണിന്റെ മുഖം മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.. വരുൺ ഇതൊന്നും അറിയാതെ ഒന്നൂടി അവളുടെ നെഞ്ചിലേക്ക് മുഖം അമർത്തി മൂക്കുരസി കൊണ്ട് കിടന്നു... പാറു ഇത്തിരി നേരം കൂടി അങ്ങനെ കിടന്നു... ഉറക്കത്തിന്റെ ആലസ്യത്തിൽ വരുണിന്റെ കൈ അഴഞ്ഞതും പാറു ഡ്രസ്സ്‌ എല്ലാം വാരിക്കൂട്ടി താഴേക്ക് പോയി... Iam trapped...

അടഞ്ഞു കിടക്കുന്ന ഡോറിനെ നോക്കി കൊണ്ട് തലക്കും കൈ കൊടുത്ത് പാറു അങ്ങനെ നിന്നു... ദൈവമേ ലോക്ക് ആവല്ലേ... പെട്ടെന്നൊന്തോ ഓർത്ത പോലെ വാതിലിന്റെ ഹാൻഡിൽ പിടിച്ചു പാറു തിരിച്ചു നോക്കി... ഹാവു.. വാതിൽ തുറന്നതും പാറു പിച്ച വെച്ചു കബോഡിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് വാഷ് റൂമിലേക്ക് കയറി... എന്തൊരു തണുപ്പ്.. ഓഹ്ഹ്ഹ്ഹ്.... റൂമിൽ പുതച് കിടക്കേണ്ട ഞാനാ ഈ കൊടും തണുപ്പിൽ ഐസ് കലക്കിയ പോലുള്ള വെള്ളത്തിൽ കുളിക്കണേ... പല്ല് കടിച്ചു കൊണ്ട് പാറു പിറുപിറുത്തു... കുളിച്ചിറങ്ങി ബെഡിലേക്ക് നോക്കിയപ്പോൾ ഒരമ്മ പെറ്റ മക്കളെ പോലെ മൂന്നെണ്ണം കിടക്കുന്നു.. ങേ... ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്... . ഇതേതാപ്പാ ഞാൻ അറിയാതെ പുതിയ മൂന്നാമൻ... ആറ് ജോഡി കാലുകൾ എണ്ണിക്കൊണ്ട് പാറു ബെഡിന്റെ സൈഡിലേക്ക് നടന്നു.. ദൈവമേ ഇതിന്റെ തല എവിടെ പോയി.. പുതപ്പ് മാറ്റിയപ്പോൾ തല കാണാത്തത് കൊണ്ട് പാറു തപ്പി നോക്കി... കിടപ്പൊക്കെ നേരെ ആവണേ കണ്ണാ.. എന്നും പറഞ്ഞു ഒന്നൂടി തപ്പിയപ്പോൾ എന്തോ കയ്യിൽ തടഞ്ഞു... നോക്കിയപ്പോൾ ദേ വന്തേട്ടൻ തലയിണക്ക് പകരം ആരുടെയോ പുറത്ത് തലയും വെച്ചു ഉറങ്ങുന്നു... ആ ബോഡി സ്ട്രക്ച്ചർ കണ്ടിട്ട് നമ്മുടെ വിക്രമൻ സാർ ആവാനാണ് സാധ്യത...

പറഞ്ഞത് തെറ്റിയില്ല.. കമിഴ്ന്നു കടന്ന് ഉറങ്ങുവാണ് പുള്ളി.. അപ്പൊ പിന്നെ ഇതാരാ.. എന്നും കരുതി തറ്റത്തു കിടക്കുന്ന ആളെ അറിയാൻ പുതപ്പ് മാറ്റിയതും ദേ കിടക്കുന്നു ചട്ടിയും കലവും പറഞ്ഞപോലെ ആയിപ്പോയി കാര്യങ്ങൾ... വല്യേട്ടൻ 😲!!!.... അപ്പൊ ഇന്നലേം അടിച്ചു പിരിന്താച് 😝😝😝.. പാറു വായിൽ കൈ പൊത്തി ചിരി പുറത്ത് വരാതെ നോക്കി... വല്യേട്ടാ... പാറു വല്യേട്ടനെ കുലുക്കി വിളിച്ചു... ഇനി കടിക്കല്ലേ പൊന്നേ.. എനിക്കിനി താങ്ങാൻ വയ്യ.. ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ.. വല്യേട്ടൻ ഉറക്കത്തിൽ പിച്ചും പെയ്യും പറഞ്ഞു... ഓ അപ്പോൾ കണക്കിന് കിട്ടിയണ്ണു... പാറു ചിരിച്ചു കൊണ്ട് താഴേക്ക് പോയി.. ഈ സമയം കൊണ്ട് വരുൺ മുകളിൽ നിന്നും താഴേക്ക് വന്നു മൂന്നംഗ സംഘത്തിൽ സ്ഥാനം പിടിച്ചിരുന്നു... പാറു താഴേക്ക് വന്നപ്പോൾ സമയം 4 ആവുന്നേ ഉള്ളൂ.... എല്ലാവരും സുഖനിദ്ര... എന്നാൽ പിന്നെ ഒന്നൂടി ഉറങ്ങിയേക്കാം.. പാറു ശബ്ദം ഉണ്ടാക്കാതെ ആതുവിന്റെ റൂമിലേക്ക് ചെന്ന് മൂടി പുതച്ചുറങ്ങുന്ന ആതുവിന്റെയും ദേവുവിന്റെയും നടുക്ക് നൂഴ്ന്നു കേറി കിടന്നു ദേവുവിനെ വരിഞ്ഞു മുറുക്കി... ഓഹ് എന്റെ വന്തേട്ടാ.. നിങ്ങളെന്താ അന്റാർട്ടിക്കയിൽ ആയിരുന്നോ... എന്തൊരു തണുപ്പാ... എന്നും പറഞ്ഞു പാറുവിന്റെ മേലേക്ക് കാലും കയറ്റി വെച്ചു കൂർക്കം വലിക്കാൻ തുടങ്ങി.. ഓഹ് ഇവളുടെ ഒടുക്കത്തെ വന്തേട്ടൻ.. കെട്ട് കഴിഞ്ഞാൽ അതിന്റെ എല്ലെങ്കിലും ബാക്കി വെച്ചാൽ മതിയായിരുന്നു.. കണ്ണടക്കുമ്പോൾ പാറു പിറുപിറുത്തു...

നോക്കാം. ഹിഹിഹി.. ഉറക്കത്തിൽ ആണെങ്കിലും ദേവു കിണിച്ചു... ***💕 വല്യേട്ടൻ കണ്ണ് തുറന്നപ്പോൾ കണ്ടത് തന്നെയും കെട്ടിപ്പിടിച്ചു ഉറങ്ങുന്ന അനിയനെ 😝😝പറയണോ പൂരം... പോടാ നാറി.. പോയി നിന്റെ പെണ്ണുംപിള്ളയെ കെട്ടിപ്പിടിക്കേടാ.. അവൻ വന്നേക്കുന്നു.. എന്നും പറഞ്ഞു വരുണിന്റെ പുറം നോക്കി നോക്കി വല്യേട്ടൻ ചവിട്ടി... എന്താ ഏട്ടാ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.. ഏട്ടത്തിയോടുള്ള ദേഷ്യം എന്നോട് കാണിക്കണ്ട.. എന്നും പറഞ്ഞു വീണതെല്ലാം വാരി എടുത്ത് വരുൺ പിന്നേം കട്ടിലിൽ കിടന്നു... ഓഹ്.. അപ്പൊ ഞാൻ ആരായി.. ഇവനെങ്കിൽ ഇവൻ.. മനസ്സിൽ ആലോചിച്ചു വല്യേട്ടൻ വരുണിനെ വരിഞ്ഞു മുറുക്കി.. അല്ല പിന്നെ വല്യേട്ടനോടാ കളി 🤭🤭... ശ്വാസം മുട്ടി വരുൺ ഒന്ന് തള്ളിയതും ദേ പോവുന്നു ഒരു ക്യാമുകനും ഒരു വയസ്സനും... അയ്യോ ഞങ്ങളെ രക്ഷിക്കണേ.. മോളെ ദേവു നിനക്കെന്തെങ്കിലും പറ്റിയോടാ.. ആരെങ്കിലും ഓടിവായോ... എന്നും പറഞ്ഞു വന്തേട്ടൻ വീണ ഊക്കിൽ വിക്രമൻ സാറിനെ നെഞ്ചോട് ചേർത്ത് കിടന്ന് കാറാൻ തുടങ്ങി... സ്വപ്നം കണ്ടതാണെ... പ്യാവം വിക്രമൻ സാർ ഇന്നലത്തെ സെലിബ്രേഷന്റെ ഹാങ്ങോവറിൽ ഇതൊന്നും അറിയാതെ വന്തേട്ടന്റെ നെഞ്ചത്തും ചാഞ്ഞു കിടന്നുറങ്ങുവാണ്....

ബെഡിൽ കിടന്നു തല്ല് കൂടിയ സഹോദരന്മാർ തല്ല് നിർത്തി തലപൊക്കി വന്തേട്ടന്റെ കോപ്രായം കാണേണ്ട തിരക്കിൽ ആണ്.. ആ പൂതനക്ക് ട്രെയിൻ വെക്കുന്നതിനേക്കാൾ നല്ലത് ഈ ഉറക്കത്തിൽ അവനങ്ങോട്ട് തട്ടി പോവുന്നതാ.. വല്യേട്ടൻ വന്തേട്ടന്റെ അലമുറ കണ്ട് പറഞ്ഞു.. ഇതുതന്നെയാ ഏട്ടത്തിയെ ഏട്ടൻ കൊണ്ടുവരാൻ വെച്ചപ്പോൾ ഞങ്ങളും പ്രാർഥിച്ചിരുന്നെ... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.. വല്യേട്ടൻ പ്ലിങ്ങി🤭🤭 വരുണിന്റെ മുഖത്തേക്ക് നോക്കാനേ പോയില്ല.. ഇതിനൊക്കെ ആണ് സ്റ്റിക്ക് കൊടുത്ത് ബീറ്റ് വാങ്ങുക എന്ന് പറയുന്നേ.. ഇതേ സമയം വന്തേട്ടൻ വിക്രമൻ സാറിന്റെ മുഖത്തൊക്കേ തൊട്ടു തലോടുവാണ്.. നിനക്കെപ്പോഴാടി മീശയും താടിയും വന്നത്.. ദേവു... എന്നും പറഞ്ഞു ചുണ്ടും കൂർപ്പിച്ചു വന്തേട്ടൻ ദേവു ആണെന്ന് കരുതി വിക്രമൻ സാറിലേക്ക് അടുത്തതും.. വല്യേട്ടനും വരുണും കണ്ണ് പൊത്തി മറ്റേ പണി തുടങ്ങി.. ഓ വല്ലാതെ ചിന്തിക്കേണ്ട.. അതന്നെ.. ഒളിഞ്ഞു നോട്ടം 😝😝.. മീശയും താടിയും വലിയുന്ന വേദന വന്നതും പ്ഫാ.. ഗീതേ വിടെടി ഊച്ചാളി.. എന്നും പറഞ്ഞു വിക്രമൻ സാർ വന്തേട്ടനെ പിടിച്ചു ഒറ്റ തട്ട്... ശ്യോ പാവം വിക്രമൻ സാർ വിചാരിച്ചു സ്വന്തം ഭാര്യ ഒരു പണി തന്നതാണെന്ന്.. ഓഹ് നശിപ്പിച്ചു ഒന്നും നടന്നില്ല.. മുഖത്ത് നിന്ന് കയ്യെടുത്തു കൊണ്ട് വരുൺ പറഞ്ഞു.. മ്യോനെ ഇന്നലെ നടന്നതൊന്നും പോര ലെ.. വരുണിനെ അടിമുടി നോക്കിക്കൊണ്ട് വല്യേട്ടൻ മൂക്കത്തു വിരൽ വെച്ചു.. അതിനൊരു വളിച്ച ചിരി വരുൺ ചിരിച്ചു..

വിക്രമൻ സാറിന്റെ ആ ആട്ടിൽ വന്തേട്ടൻ കണ്ണും തുറന്നു ചുറ്റും നോക്കി.... ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ... 😆 സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് വന്നതും കണ്ട സ്വപ്നം ഒക്കെ ആ ആട്ടലിൽ വന്തേട്ടൻ മറന്നു പോയിരുന്നു... തലയും മാന്തി വന്തേട്ടൻ ബാത്‌റൂമിലേക്ക് പോയി.. ഇനി നിക്കണ്ട.. അവർക്കൊക്കെ വെളിവ് വന്നു.. ഒന്നും സംഭവിക്കാൻ പോണില്ല.. വാ പോവാം.. എന്നും പറഞ്ഞു വല്യേട്ടൻ എണീറ്റു.. എന്നിട്ടും ഇവിടെ വെളിവ് വന്നില്ലല്ലോ... ഇളിച്ചു കൊണ്ട് വരുൺ വല്യേട്ടന്റെ തലയിൽ കൊട്ടി... നിന്റെ തന്തക്കാടാ വെളിവ് വരാത്തെ... വല്യേട്ടൻ ചാടി പിടഞ്ഞു ബെഡിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും വരുൺ ഓടി റൂം വിട്ടിരുന്നു... വിക്രമൻ സാർ അപ്പോഴും എന്തോ പോയ എന്തോ പോലെ നിലത്തിരുന്നു... **💕 കണ്ണും തിരുമ്മി എണീറ്റ ദേവു കാണുന്നത് തന്നേം ചുറ്റി പിടിച്ചു കിടക്കുന്ന ഇന്നലത്തെ മെയിൻ പുള്ളിയെ ആണ്... നീയെന്താടി ഇവിടെ കിടക്കുന്നെ... നിന്റെ കെട്ട്യോൻ അടിച്ചു പുറത്താക്കിയോ.. മിഴിയാത്ത കണ്ണു വലിച്ചു തുറന്നു കൊണ്ട് ദേവു ചോദിച്ചു.. ഞാൻ രാവിലെ എണീറ്റ് ഇവിടെ വന്നു കിടന്നതാടി.. ടെറസിൽ നല്ല തണുപ്പാ... ദേവുവിനെ ഒന്നൂടി കെട്ടിപ്പിടിച്ചു കൊണ്ട് പാറു പറഞ്ഞു... എന്നാ പൊന്നു മോള് അങ്ങോട്ട് നീങ്ങി കിടന്നേ..

സേച്ചി പോയി കുളിച്ചു വന്തേട്ടനെ ഇമ്പ്രെസ്സ് ചെയ്യിപ്പിക്കട്ടെ... ഇളിച്ചു കൊണ്ട് ദേവു എണീറ്റു... പാറു അങ്ങനെ കിടന്നതേ ഉള്ളൂ... വെറുതെ എന്തോ ഉൾപ്രേരണയിൽ വാതിൽ വഴി ഒന്ന് ഹാളിലേക്ക് ദേവു നോക്കിയതേ ഉള്ളൂ...സ്റ്റെയർ ഇറങ്ങി വന്ന വന്തേട്ടൻ ദേവുവിനെ കണ്ട് അങ്ങനെ അനങ്ങാതെ നിന്നു... ഇതിലും വൃത്തി ബാസന്തിക്കായിരുന്നു.... വന്തേട്ടൻ തല ഒന്ന് വെട്ടി തിരിച്ചു ഒന്നൂടി ദേവുവിനെ നോക്കി.... അതെ കോലം...അതെ മുടി.... നിറത്തിനും ഡ്രെസ്സിനും മാത്രം വ്യത്യാസം ഉണ്ട്... ബസന്തിയുടെ അനിയത്തി.. വന്തേട്ടൻ സ്കോർ ഇടേണ്ട തിരക്കിൽ ആണ്.. ഇതേ സമയം കുളിച്ച് മേക്കപ്പ് ഇട്ടു വന്തേട്ടനെ ഇമ്പ്രെസ്സ് ചെയ്യണം എന്ന് വിചാരിച്ച ദേവു ഇമ പോലും വെട്ടാതെ പകച്ചു നിൽക്കുവാണ്.. തന്റെ ഈ കോലം തന്നെ ലവൻ കണ്ടല്ലോ... എവിടെ.. എവിടെ.. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്... 🤭 🎶മോഹ ഭംഗ മനസ്സിലെ ശാപ പങ്കില നടകളിൽ..... 💥💥💥 ദേവു ഡോറിനു തല താങ്ങി ഒന്നൂടെ വന്തേട്ടനെ നോക്കി... ഇത്‌ ദേവു അല്ല.. എന്റെ ദേവു ഇങ്ങനെ അല്ല... എന്ന എക്സ്സ്പ്രെഷൻ ഇട്ടു നിൽക്കുവാണ് നമ്മടെ ഭാവി അളിയൻ.... അതും കൂടി കണ്ടതും കിട്ടിയ തോർത്തും എടുത്ത് ദേവു ഓടി ബാത്‌റൂമിൽ കയറി വാതിൽ അടച്ചു... എന്റെ ഇമേജ് മൊത്തം പോയി.. ഇത്രെയും കാലം,,, കാത്തു സൂക്ഷിച്ചൊരു ബിൽഡ് അപ്പ്‌ മൊത്തം വന്തേട്ടൻ കൊത്തി പോയി ഹോയ്‌ഹോയ്‌... ബാസന്തി കൊത്തി പോയി.... 😪😪 ദേവുവിന്റെ രോധനം എല്ലാം പാട്ടിലൂടെ പുറത്തേക്ക് വന്നു......

ഇന്നല്ലെങ്കിൽ നാളെ വന്തേട്ടൻ അറിയേണ്ടതല്ലേ മോളെ ദേവു..... 😌😌 എല്ലാം പാറുവിനോട് പറഞ്ഞപ്പോൾ പാറുവിന്റെ മറുപടി... എന്ത്..... 🙄 ദേവുവിന് ഡൌട്ട് ഞാൻ ഉദ്ദേശിച്ചതാണോ പാറു ഉദേശിച്ചേ എന്ന്.. 😝 അല്ല ഇന്ന് രാവിലെ വന്തേട്ടൻ കണ്ട ശെരിക്കും ഉള്ള നിന്റെ സുന്ദര വദനം.... 😌 പാറു ഇപ്പോഴും നിഷ്കു ഇട്ടോണ്ടിരിക്കുവാ... ദേ പെണ്ണെ കേൾക്കാൻ വന്നത് കേട്ടിട്ട് പൊക്കോണം.. വെറുതെ ചൊറിയൻ വന്നാലുണ്ടല്ലോ അണപ്പല്ല് ഞാൻ അടിച്ചു കൊഴിക്കും പിശാശ്ശെ...😡😡 കയ്യിൽ എടുത്ത പടുവർ ഇല്ലേ പടുവർ എല്ലാം കൂടി മുഖത്ത് പൊത്തി കൊണ്ട് ദേവു കണ്ണാടിയിലേക്ക് നോക്കി.. ചുവന്ന് തുടുത്തു തക്കാളി പഴം പോലെ ആയി എന്നൊന്നും ഞാൻ പറയില്ല.. ഒരു നരച്ചകാരറ്റ് അത്ര ഉള്ളൂ 🤣🤣🤣🤣... അല്ല ദേവു ഒരു ഡൌട്ട്... പാറു ചിന്തിച്ചു കൊണ്ട് പറഞ്ഞു.. എന്താടി.... ദേവു പാറുവിന് നേരെ തിരിഞ്ഞു നിന്ന് കൈ കെട്ടി കൊണ്ട് ചോദിച്ചു.. അല്ലടി ഈ അണപ്പല്ല് ഏത് സൈഡിൽ ആയിട്ട് വരും... പാറു സീരിയസ്സ് ആണ്.. നിന്റെ കെട്ട്യോന്റെ മൂട്ടിൽ.. ഇറങ്ങിപ്പോടി പിത്തക്കാളി 😠😠... ദേവു അലറലോടലറൽ.... എന്റെ റൂമിൽ നിന്ന് ഇറങ്ങി പോവാൻ പറയാൻ നീയാരാടി... ഇറങ്ങി പോടീ ബ്ലഡി ദരിദ്രവാസി... ആതു ഉറക്കത്തിൽ വിളിച്ചു പറഞ്ഞു.. ചേച്ചിക്ക് കൂടി മനസിലായി നിന്റെ തനി കൊണം..

എന്നും പറഞ്ഞു പാറു എസ്‌കേപ്പ് അടിച്ചു... ദേവു പല്ലും കടിച്ചു ആതുവിനെ നോക്കി.. അല്ലാതെ എന്ത് ചെയ്യാനാ... 😁😁😁 **💕 ചായ കുടിക്കുമ്പോഴും വന്തേട്ടൻ അടുത്ത ഫ്‌ളൈറ്റിന് ഗൾഫിൽ പോവാൻ ഉള്ള പോലെ ആണ് തീറ്റ... നേരെ ഓപ്പോസിറ്റ് ദേവു ആണേ.. നോക്കാൻ ഒരു പേടി. ബാസന്തി 🤣🤣🤣🤣... ദേവു ആണേൽ പടുവർ ഒക്കെ ഇട്ടു നല്ല സെറ്റ് അപ്പിൽ വന്നു മുന്നിൽ ഇരുന്നിട്ട് വന്തേട്ടൻ നോക്കാത്തതിന്റെ വീർപ്പു മുട്ടലിൽ 😒😒... വന്തേട്ടാ ആ കറി ഇങ്ങെടുത്തേ... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... മനസ്സിൽ പറഞ്ഞു കൊണ്ട് നീട്ടിയങ് ദേവു വിളിച്ചു.. കേട്ട പാതി കേൾക്കാത്ത പാതി വല്യേട്ടൻ ചാടി കേറി കറി അങ്ങോട്ട് എടുത്ത് കൊടുത്തു... ചീറ്റിപ്പോയി... ദേവുവിന്റെ ചെവിയിൽ പാറു പറഞ്ഞു.. ഹും.. 😏😏😏 കെറുവിച്ചു കൊണ്ട് ദേവു മുഖം കോട്ടി.... വന്തേട്ടാ ആ ഗ്ലാസ്‌ എടുക്കുമോ... ദേവു വീണ്ടും ഒന്ന് എറിഞ്ഞു നോക്കി... ദേ വീണ്ടും വരുന്നു വല്യേട്ടന്റെ കൈ ഗ്ലാസും നീട്ടി കൊണ്ട്... വീണ്ടും ചീറ്റി.. ദോശ തിന്നുന്നതിനിടയിൽ പാറു പതിയെ പറഞ്ഞു... 😏😏😏😏 അപ്പൊ ദേ ദേവുവിന് വീണ്ടും പുച്ഛം... എന്റെ കൊച്ചേ നീ നിന്റെ ഒരു സൈഡ് ഇങ്ങനെ കോടിച്ചു കോടിച്ചു അതങ്ങനെ ആ സൈഡിലേക്ക് കോടി നിൽക്കും.. പിന്നെ നിനക്കിങ്ങനെ പുച്ഛിക്കേണ്ടി വരില്ല.. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഇങ്ങനെ പുച്ഛിച്ചു നടക്കേണ്ടി വരും.. 😆😆😆 വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.... അല്ലപിന്നെ മൂപ്പര് കുറെ നേരായി അവളുടെ കോപ്രായം കാണുന്നു..

സഹിക്കുന്നതിനും ഇല്ലേ പരിധി 😝😝... അങ്ങനെ ആണേൽ കല്യാണത്തിന് എല്ലാവരും പറയും ചിറി കോടിയ പെണ്ണാണെന്ന്.. വാവ കിട്ടിയ അവസരം ഒന്ന് മുതലാക്കി.. ദൈവമേ😲.. കല്യാണം !!!. "കണ്ടില്ലേ എന്ത് നല്ല പയ്യനാ എന്നിട്ട് ആ ചെക്കന് കിട്ടിയ പെണ്ണോ ചിറി കോടിയ പെണ്ണ്... " കല്യാണപ്പന്തലിൽ നിൽക്കുമ്പോൾ ആൾക്കാർ പറയുന്നതൊക്കെ ദേവു ഒന്ന് ആലോചിച്ചു നോക്കി... വന്തേട്ടൻ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമെ അല്ല എന്ന രീതിയിൽ തീറ്റയോട് തീറ്റ.. എടി ജാനി.. ഞാൻ എത്ര വട്ടം പുച്ഛിച്ചു.. പാറുവിനെ തോണ്ടി കൊണ്ട് ദേവു ചോദിച്ചു.. അഞ്ചാ.. അഞ്ച്.. അഞ്ച്.. പാറു ആലോചിച്ചു കൊണ്ട് പറഞ്ഞു.. ദേവു പെട്ടെന്ന് തന്നെ അഞ്ച് വട്ടം ഇപ്പുറത്തെ ചിറി കൊണ്ട് പുച്ഛിച്ചു.. എങ്ങാനും കോടി പോയാലോ 🤣🤣🤣.. അഞ്ചല്ലേടി.. ഏഴു വട്ടം പുച്ഛിച്ചു.. ഞാൻ എണ്ണിയതാ.. ഇപ്പുറത്തു ഇരിക്കുന്ന ആതു പറഞ്ഞു.. അല്ലല്ല അഞ്ചാണ്.. പാറുവും വിട്ടു കൊടുത്തില്ല... ദൈവമേ എങ്ങനെ പോയാലും കോടൽ ഉറപ്പായി... 😪😪 ദേവു താടിക്കും കൈ കൊടുത്തിരുന്നു... വന്തേട്ടനും വിക്രമൻ സാറും തട്ട് കഴിഞ്ഞതേ സ്ഥലം കാലിയാക്കി... ദേവു പിന്നെ കൂടെ പോയില്ല... ദേഷ്യം കൊണ്ടല്ല ട്ടോ.. കല്യാണം അടുത്തത് കൊണ്ടു വന്തേട്ടന്റെ ഒപ്പം അങ്ങനെ ചുറ്റി അടിക്കേണ്ട എന്നാണ് പട്ടാളത്തിന്റെ ഓർഡർ..

ചിട്ടയായ ജീവിതം.. പറഞ്ഞ വാക്കിനപ്പുറത്തേക്കില്ല.. തെറ്റിച്ചാൽ ഠോ ഠോ ഠോ... 🙈🙈ഇതാണ് പട്ടാളം... (ചുമ്മാ ഒന്ന് പേടിപ്പിച്ചതാ 😝😝) വല്യേട്ടൻ പൊന്നുവിനെ കൺവിൻസ് ചെയ്യാനുള്ള ശ്രമത്തിൽ ആണ്.. ഇന്നലെ ഉമ്മ കൊടുത്തപ്പോൾ വാവ അത് കണ്ടു.. അതിനാണ് ഈ പൊല്ലാപ്പ്... എന്നാൽ പിന്നെ പാറു ഒക്കെ എന്നും തെറ്റി നടക്കേണ്ടി വരും.. എത്ര വട്ടം കുട്ടി കയ്യോടെ പിടിച്ചു.. അവിടെ ഒരു കുലുക്കവും ഇല്ല്യാ 🤣🤣.. മാനസ പൊന്നു വരൂ... പെൺ കുഞ്ഞിനെ ഒന്ന് തരൂ.... അരുമയോടെ നിന്നെ ഉമ്മ വെച്ചതല്ലേ ഉള്ളൂ ഉള്ളൂ..... മാനസ പൊന്നു വരൂ... പെൺകുഞ്ഞിനെ ഒന്ന് തരൂ.... വല്യേട്ടൻ കത്തികയറാൻ തുടങ്ങി.... വല്യേട്ടന്റെ ഒരു പാട്ടോടെ പൊന്നു ഫ്ലാറ്റ്.. ഇനി പാട്ട് കേട്ട് കണ്ണ് തള്ളാൻ വയ്യ എന്ന് 😁😁.... ***💕 അങ്ങനെ ദിവസങ്ങൾ കടന്നു പോയി.... 🍂 കുറുമ്പും കുസൃതിയും വഴക്കും അതിലേറെ റൊമാൻസും ആയി വരുണും പാറുവും... 💕 വല്യേട്ടൻ acp ആയതിൽ പിന്നെ മിക്കപ്പോഴും വീട്ടിൽ തന്നെയാണെന്ന് പറയാം.. എന്നാലും എന്നും ഓഫീസിൽ പോവും.. എന്താണെന്നല്ലേ രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ചായയുടെ ഒപ്പം കിട്ടുന്ന പഴംപൊരി ഉണ്ട് 🙈🙈.... ന്റെ സാറേ റൊമ്പ റൊമ്പ രുചി ആയ പഴംപൊരി... മൂപ്പരത് മിസ്സാക്കാറേ ഇല്ലാ.. പിന്നെ പണി,,

വല്യ വല്യ കേസുകൾ ഒന്നും ഇല്ലാത്തത് കൊണ്ട് എല്ലാം സബോർഡിനേറ്റ്സിനു വീതിച്ചു കൊടുത്തു ബാക്കിയുള്ളവരെ മുന്നിൽ പിടിച്ചിരുത്തി കഥകളും മെയിൻ ആയിട്ട് വല്യേട്ടൻ ആയിട്ട് കണ്ടെത്തിയ വരികളും പാടി എല്ലാവരെയും വെറുപ്പിച്ചു നടക്കുന്നു..... 😉 (നിങ്ങൾ എന്താ വിചാരിച്ചേ പുള്ളി ACP ആയപ്പോൾ നന്നായി എന്നോ.. ഇത്‌ ഈ ജന്മത്തിൽ എന്നല്ല അടുത്ത ഏഴ് ജന്മത്തിലും ഇങ്ങനെ ആയിരിക്കും... The First Rare Piece In 💕നിന്നിലലിയാൻ💕.... ദേവു എവിടെ ഈ rare പീസിൽ എന്ന് ചോദിക്കുന്നവരോട്.. ദേവു ഉണ്ട് അതുകൊണ്ടല്ലേ വല്യേട്ടനു "ഫസ്റ്റ് "എന്ന് കൊടുത്തേ 😉) ആതുവും പ്രണവേട്ടനും ഇപ്പോഴും ഇണക്കുരുവികളെ പോലെ നടക്കുന്നു... 😍 ഇതിനിടയിൽ നമ്മുടെ ഡിഗ്രി ഫസ്റ്റ് ഇയർ ആയിരുന്ന ദേവുവും പാറുവും സെക്കന്റ്‌ ഇയറിലേക്ക് കാല് കുത്തി 💃💃..സീനിയർ ആയതിന്റെ അഹങ്കാരത്തിൽ വിലസി നടക്കുവാണ് പുള്ളികൾ... ശിൽപെച്ചി പ്രസവിച്ചു ഒരു പൊന്നോമന പുത്രനെ... അവിടേം പുത്രൻ ഇവിടേം പുത്രൻ... ഇനി ഒരു പെങ്കൊച്ചിനെ ആര് കണി കാണിക്കും ആവോ... 🙄🙄...

(ഇവിടുത്തെ പുത്രൻ വല്യേട്ടന്റെ പുത്രൻ ആണുട്ടോ... ഇനിയിപ്പോ വേറെ ഏത് പുത്രൻ എന്ന് ആലോചിച്ചു എന്നെപ്പോലെ ഉള്ള മണ്ടൻ തലകൾ പുകക്കേണ്ട 🤪) ദേവുവും വന്തേട്ടനും ഇണക്കത്തേക്കാൾ കൂടുതൽ പിണക്കവുമായി നടക്കുന്നു.. എന്നാലും അതിലൊരു സുഖം ഉണ്ടെന്നാണ് രണ്ട് പേരുടെയും വാദം .... 😌 പൊന്നു ചേച്ചിയുടെ പഠിപ്പ് നാളെ നാളെ നീളെ നീളെ ലോട്ടറി ടിക്കറ്റ് പോലെ വിശാലമായി കിടക്കുന്നു.... 😆.....ഇന്നല്ലെങ്കിൽ നാളെ ആ ലോട്ടറി അടിക്കും എന്ന വിശ്വാസത്തിൽ ആണ് പുള്ളിക്കാരി ... 😎 വിശ്വാസം അതല്ലേ എല്ലാം.. കുഞ്ഞ് പാപ്പുണ്ണി അച്ഛനെ പോലെ കുസൃതിയും കുഞ്ഞായ്മയും ആയി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നു.. ഇനി നടക്കാൻ കൂടി തുടങ്ങിയാൽ.. തള്ളേ പോയി കാര്യം 😵 ***💕 അങ്ങനെ ഇന്നാണ് ആ ദിവസം... The Day Of Another Happiness Coming Soon.....💞 ....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story