നിന്നിലലിയാൻ: ഭാഗം 145

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

 💕...✨️GuLaBi NiGhT oF DeVu &VaNdHeTtAn✨️...💕 ഇന്നാണ് ദേവുവിന്റെ ആറ്റുനോറ്റ കല്യാണത്തിന്റെ മുന്നോടി ദിവസങ്ങളിലെ പരിപാടികളിൽ ഒന്നായ ഗുലാബി നൈറ്റ്‌..... 🎊 (ഗുലാബി നൈറ്റ്‌ എല്ലാവർക്കും അറിയാലോ മഞ്ഞൾ കല്യാണം പോലെ തന്നെ പക്ഷെ മഞ്ഞക്ക് പകരം ആകമാനം ചുവപ്പ് ആയിരിക്കും........ ❣️) ദേവുവിന്റെ വീടിനേക്കാൾ തിരക്കിലാണ് വൃന്ദാവനം വീട്ടുകാര്.... ആതുവും പൊന്നുവും വാവയും കൂടി പാറുവിനെ പുറപ്പെടുവിക്കാൻ ഉള്ള തിരക്കിൽ ആണ്... വരുണും പാറുവും ദേവുവിന്റെ വീട്ടിൽ നിന്ന് വൈകുന്നേരം മുങ്ങിയതാണ്.... പൊന്തിയത് വൃന്ദാവനത്തിൽ ....അവിടെ പണിയോട് പണി ആണെന്നെ... ഡ്രസ്സ്‌ മാറ്റി വരാം എന്ന് പറഞ്ഞു പോന്നതാണ് അതിന്റെ ഒരുക്കത്തിൽ ആണിപ്പോൾ..... വരുൺ റെഡ് ഷർട്ടും വൈറ്റ് പാന്റും ആണ് വേഷം.... ഇൻ ചെയ്ത് വെച്ചിട്ടുണ്ട്...... എനിക്ക് വയ്യ ചേച്ചി ഇത്‌ ഇങ്ങനെ.... ഞാൻ ഇത്‌ അഴിച്ചു വേറെ വല്ല ഡ്രെസ്സും ഇട്ടാലോ.... ഏഹ്.... പാറു കെറുവിച്ചു കൊണ്ട് അവളെ തന്നെ ആകമാനം നോക്കി..... ഇതിനെന്താ കുഴപ്പം.... ഇങ്ങനെ ഒക്കെ ഇപ്പോ ഇടാനെ പറ്റു.... ഇത്‌ മാറ്റണ്ട..... ആതു പാറുവിന്റെ ഷാൾ വൺ സൈഡിൽ കുത്തി കൊടുത്തു കൊണ്ട് പറഞ്ഞു..... അയ്യേ പാറുവിന്റെ വയറു കാണുന്നു....🙈

കണ്ണ് പൊത്തിക്കൊണ്ട് വാവ പറഞ്ഞു.. ചേച്ചി.....😒 വാവയുടെ ഡയലോഗ് കൂടി കേട്ടതും പാറു ഒന്നൂടി തളർന്നു..... അതായത് ഉത്തമാ വയറ് ചെറുതായി കാണുന്ന വിധത്തിലുള്ള റെഡ് ടോപ്പും റെഡ് സ്‌കേർട്ടും റെഡ് ഷാളും ആണ് പാറുവിന്റെ വേഷം.....ചെറുതായേ കാണുന്നുള്ളൂ.. .. അത് കാണുന്നതിന്റെ പരവേശം ആണ് ഇപ്പോൾ പാറുവിന്.. ആദ്യമായിട്ട് അല്ലേ ശീലം ആയിക്കോളും 😉... വരുണിന്റെ സെലെക്ഷൻ ആണേ..... മിണ്ടല്ലേ പെണ്ണെ.... 🤫 പൊന്നു വാവയെ കണ്ണ് കാണിച്ചു.. പാറു സുന്ദരി ആയി.... ഉമ്മ..... 😘 ബെഡിൽ എണീറ്റ് നിന്ന് പാറുവിന്റെ കഴുത്തിലൂടെ കയ്യിട്ട് കവിളിൽ ഉമ്മ വെച്ചു കൊണ്ട് വാവ പറഞ്ഞു.... ഇപ്പോൾ സമാധാനം ആയോ... അവള് കൊച്ചല്ലേ..... നീ ചെന്നെ.... വരുൺ എത്രാമത്തെ വട്ടം ആണെന്നറിയുമോ സ്റ്റെയർ കേറി ഇറങ്ങുന്നേ.... കളിയാക്കി ചിരിച്ചു കൊണ്ട് പൊന്നു പറഞ്ഞു.... കൊഞ്ഞ കൊഞ്ഞ കൊഞ്ഞ.... വേഗം വന്നേക്കണം പിന്നാലെ.... അല്ലേൽ ഞാൻ പോസ്റ്റ്‌ ആവും..... കോക്രി കാണിച്ചു പറഞ്ഞു കൊണ്ട് പാറു താഴേക്കിറങ്ങി..... നിനക്ക് പൈസ ഇല്ലേൽ പറഞ്ഞാൽ പോരായിരുന്നോ ബോഡിയിൽ തികയാത്ത ഡ്രസ്സ്‌ ഒക്കെ അവൾക്ക് വാങ്ങി കൊടുക്കണോ..... സ്റ്റെയർ ഇറങ്ങി വരുന്ന പാറുവിനെ നോക്കി വല്യേട്ടൻ വരുണിനോടായി പറഞ്ഞു.....

വരുൺ മനസിലാവാതെ ഫോണിൽ നിന്ന് തലയുയർത്തി വല്യേട്ടന്റെ മുഖത്തേക്ക് നോക്കി വല്യേട്ടന്റെ കണ്ണ് സ്റ്റെയറിലേക്ക് ആണെന്ന് കണ്ടതും വരുണിന്റെ കണ്ണും സ്വാഭാവികം ആയിട്ട് അങ്ങോട്ട് ചെന്നു.... ഒരു നിമിഷം വരുൺ വായും തുറന്ന് നിന്നു പോയി...... മെടഞ്ഞിട്ട് മുന്നിലേക്ക് ഇട്ട മുടിയിലെ അടിയിൽ ക്ലിപ്പിനു പകരം മുല്ലപ്പൂ കൊണ്ട് ചുറ്റിയിട്ടുണ്ട്.... ഇടത് കയ്യിൽ ഒരു സിമ്പിൾ സ്വർണ വളയും വലത് കയ്യിൽ ചുവന്ന വളകളും ഇട്ടിട്ടുണ്ട്.... കണ്ണ് നീട്ടി എഴുതിയിട്ടുണ്ട്.... മുഖത്ത് ഒരു ചുവന്ന പൊട്ടും സീമന്ത രേഖയിൽ സിന്ദൂരവും മാത്രം.... വേറെ ചമയങ്ങൾ ഒന്നും ഇല്ല്യാ.... താലിമാല മാത്രം കഴുത്തിൽ പിണഞ്ഞ്‌ കിടക്കുന്നു..... വാങ്ങുമ്പോൾ കണ്ടതിനേക്കാൾ ആ ഡ്രസ്സ്‌ അവള് ഇട്ടു വന്നപ്പോൾ ആണ് ഭംഗി കൂടിയതെന്ന് വരുണിന് ആ നിമിഷം തോന്നി.... വായെം തുറന്ന് വെച്ചു ഇങ്ങനെ കാലകേയന്റെ നോട്ടം നോക്കാതെ ഞാൻ ചോദിച്ചതിന് മറുപടി പറയെടാ..... വരുണിനെ തട്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ഏഹ്.... ആ.... അതുപിന്നെ.... അതിന് ഏട്ടൻ എന്താ ചോദിച്ചേ.... വരുൺ പാറുവിൽ നിന്ന് മുഖം മാറ്റിക്കൊണ്ട് ചോദിച്ചു.... നിന്റെ അമ്മായിഅമ്മ പെറ്റോ എന്ന്... ക്ര്ര്ര്... വല്യേട്ടൻ പല്ല് കടിച്ചു.... ആ പെറ്റു.. 19 വർഷം മുന്നേ... ആ മുതലാണ് ദേ ഇപ്പൊ എന്റെ മുന്നിൽ മാലാഖയെ പോലെ നിൽക്കുന്നെ.... 😁 പാറുവിന്റെ മുഖത്തേക്ക് നോട്ടം പായിച്ചുകണ്ണിമ വെട്ടാതെ വരുൺ പറഞ്ഞു... മാലാഖയൊ.. ചുവന്ന മാലാഖയെ ഞാൻ ആദ്യമായി കാണുകയാ..🤭

വല്യേട്ടൻ വായ പൊത്തി ചിരിച്ചു.... വരുൺ ഒന്നും മിണ്ടാതെ സ്വന്തം പ്രോപ്പർട്ടിയെ സൂം ചെയ്യേണ്ട തിരക്കിൽ ആണ്...🧐 വരുണേട്ടാ പോവല്ലേ..... വരുണിന്റെ വലത് കയ്യിൽ പിടിച്ചു ഷാൾ നേരെയാക്കി കൊണ്ട് പാറു ചോദിച്ചു.... ഹാ പോവാം.... വരുൺ വേഗം ബുള്ളറ്റിന്റെ ചാവി എടുത്ത് നടന്നു.... വൈകാതെ വേഗം വരണേ.... എല്ലാവരെയും നോക്കി കൊണ്ട് പാറു ഒന്നൂടി ഓർമിപ്പിച്ചു.... ഞങ്ങൾ വന്നോളാം മാലാഖയും മാലാഖനും വേഗം പോയാട്ടെ.. വല്യേട്ടൻ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.. പാറു നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു.... ആ പിന്നെ ആ പിശാശില്ലേ നിന്റെ കോവു അവൾക്കുള്ള ഗിഫ്റ്റും കൊണ്ട് ഞാൻ ഇന്നൊരു വരവ് വരുന്നുണ്ടെന്ന് പറഞ്ഞേക്ക്.... വല്യേട്ടൻ വിളിച്ചു പറഞ്ഞു.... •••••••••💕••••••••• നിന്റെ കയ്യൊക്കെ എന്താ വിറക്കുന്നേ... ഏഹ്.... വണ്ടിയിൽ പോവുമ്പോൾ തന്റെ ദേഹത്തു വെച്ച പാറുവിന്റെ കൈ വിറക്കുന്നതറിഞ്ഞ വരുൺ ഒരു ചിരിയോടെ ചോദിച്ചു.... ഏഹ്.... ഏയ്..... പാറു ഒന്നുല്ല എന്നർത്ഥത്തിൽ പറഞ്ഞു.... ഡ്രസ്സ്‌ ഇട്ടു നിനക്ക് അത്രേം മടി ആണേൽ.... ആണേൽ.... ഇടക്ക് കേറി ആകാംഷയോടെ പാറു ചോദിച്ചു... ഓഹ് എന്തൊരു ശുഷ്‌കാന്തി.... അത് തന്നെ ഇട്ടാൽ മതി അല്ല പിന്നെ..... വരുൺ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..... പോടാ പട്ടി..... കെറുവിച്ചു കൊണ്ട് പാറു പറഞ്ഞു..

പട്ടി നിന്റെ തന്ത..... പാറുവിന്റെ വയറ്റിൽ കയ്യെത്തി പിച്ചി കൊണ്ട് വരുൺ പറഞ്ഞു..... അതിന് നിങ്ങടെ തന്ത അല്ല എന്റെ തന്ത.... പാറു മുഖം തിരിച്ചിരുന്നു.... അതുകൊണ്ടാണല്ലോ ഞാൻ നിന്റെ അച്ഛന് വിളിച്ചത്.... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.... പാറു പിന്നെ ഒന്നിനും പോയില്ല.... വെറുതെ എന്തിനാ വേലിയിൽ കിടക്കണ പാമ്പിനെ എടുത്ത് കഴുത്തിൽ ഇടുന്നെ.... ദേവുവിന്റെ വീട്ടിൽ എത്തിയപ്പോൾ കണ്ടു മുന്നിൽ തന്നെ പോലീസ് സ്റ്റേഷന് പുറത്ത് തോക്ക് പിടിച്ചു നിൽക്കുന്ന പോലീസ്ക്കാരനെ പോലെ ബിൽഡ് അപ്പ്‌ ഇട്ടു നിൽക്കുന്ന പട്ടാളത്തിനെ...... ആണുങ്ങൾ ആയാൽ ഇത് പോലെ വേണം എന്തൊരു ഉശിരാണെന്ന് നോക്കിക്കേ.... എനിക്കും ഉണ്ട് ഒന്ന് കുറെ ഉരുട്ടി കേറ്റി..... പട്ടാളത്തിനെ നോക്കി പാറു പറഞ്ഞു.. അതിന് ഞാൻ മാത്രം നേരെ ആയിട്ട് കാര്യം ഇല്ലല്ലോ.... നിന്നെപ്പോലെ ഉള്ളവർക്ക് എന്നെപ്പോലെ ഉള്ളവരെ എങ്കിലും കിട്ടിയല്ലോ.... ഞാൻ കെട്ടിയത് കൊണ്ട് അല്ലേൽ കാണർന്നു.... വരുൺ പുച്ഛത്തിനെ കൂട്ട് പിടിച്ചു..... വേണ്ടായിരുന്നു എന്ന അവസ്ഥയിൽ ആയിപ്പോയി പാറു.... പിന്നെ ഒന്നും നോക്കിയില്ല ചമ്മിയതിന്റെ ക്ഷീണം മാറ്റാൻ വേണ്ടി അവിടെ വെച്ചിട്ടുള്ള ജ്യൂസിൽ നിന്ന് രണ്ട് ഗ്ലാസ്‌ എടുത്ത് മട മടാന്ന് കുടിച്ചു.... പിന്നെ വരുണിനെ നോക്കി ചുണ്ടും തുടച്ചു ഒറ്റ പോക്ക്... 😝

ഇത്രെയെങ്കിലും ചെയ്യണ്ടേ.... അല്ലപിന്നെ.. 😒 വരുൺ പിന്നെ നേരെ പട്ടാളത്തിന്റെ അടുത്ത് പോയി മുഖം കാണിച്ചു..... എനിക്ക് അകത്തേക്ക് കയറാമോ.... ദേവുവിന്റെ റൂമിലേക്ക് തലയിട്ട് നോക്കി കൊണ്ട് പാറു ചോദിച്ചു.... കുട്ടി ഒറ്റക്ക് പുട്ടി ഇടേണ്ട തിരക്കിൽ ആണ്.... പോരെ... പോരെ.... ശബ്ദം കേട്ട് ആളെ മനസ്സിലായതും കണ്ണ് തുറക്കാതെ പതിഞ്ഞ സ്വരത്തിൽ ദേവു പറഞ്ഞു..... കണ്ണു തുറക്കാത്തത് എന്താണെന്ന് വെച്ചാൽ കുട്ടി കണ്ണെഴുതുവാണേ... ചുവന്ന ലോങ്ങ്‌ ചുരിദാർ ആണ് വേഷം.. മുടിയും പരത്തി ഇട്ടേക്കുവാണ് നമ്മുടെ ദേവു പെണ്ണ്.... ദേവുവിനെ കണ്ട മാത്രയിൽ പാറു ഒറ്റ തള്ള് ദേവുവിന്റെ പുറം നോക്കി.... ദേ കിടക്കുന്നു ദേവു നിലത്ത്.... ഐ ലൈനർ എങ്ങോട്ടാ പറന്നു പോയി.... പോവുന്നതിനു മുന്നേ കുറച്ച് കലാപരിപാടികൾ ദേവുവിന്റെ മുഖത്ത് അവതരിപ്പിച്ചിട്ടാണ് പറന്നത്..... എടി കാലമാടി.... എന്നും പറഞ്ഞു ഭദ്രകാളിയെ പോലെ അല്ല ഭദ്രകാളി തന്നെയാ ഇപ്പോൾ.... ദേവു ചാടി എണീറ്റു... ആ ചുവന്ന ലോങ്ങ്‌ ചുരിദാറും നീട്ടി വിതർത്തിയിട്ട മുടിയും ഒക്കെ കണ്ടാൽ ഭദ്രകാളി എന്നേ വിളിക്കാൻ തോന്നു.. അല്ല ന്നാലും ഭംഗി ദേവുവിനെക്കാൾ ഭദ്രകാളി ആണുട്ടോ.... അതും വേണമല്ലോ പറയാ... 🤭 ഒരു പതിനഞ്ചു മിനിറ്റ് ആയിക്കാണും ഞാൻ ഈ വാല് കിട്ടാൻ വേണ്ടി ശ്രമിക്കുന്നു....

അഡ്ജസ്റ്റ് ചെയ്ത് വന്നപ്പോൾ അവളുടെ അമ്മൂമ്മേടെ ഒരു തള്ളൽ.... ദേവു നിന്നിടത്തു നിന്ന് കണ്ണും അടച്ചു രണ്ട് ചാട്ടം ചാടി.... കണ്ണ് തുറന്നാൽ പരന്നാലോ.. ഇതുവരെ വളരെ ഭംഗി ആണേ... 🤣 എടി ഞാൻ അറിഞ്ഞോ നീ കണ്ണിനെ ബ്യൂട്ടി ആക്കിക്കൊണ്ടിരിക്കുവാണെന്ന്.... ഇച്ചിരി പരന്നെ ഉള്ളൂ.... ഇങ്ങ് വാ ഞാൻ തുടച്ചു തരാം.... പാറു ദേവുവിനെ മാടി മാടി വിളിച്ചു.... പക്ഷെ ഉള്ളിൽ നല്ല ഡിസ്കോ ഡാൻസ് നടക്കുവാണ്.... ദേവു കണ്ണ് തുറന്നാൽ പാറു പിന്നെ ഭസ്മം ആണ് വെറും ഭസ്മം.....🤭 പരന്നോ.. അമ്മാ.... 😩 എന്നും വിളിച്ചു ദേവു ഡോർ നോക്കി ഓടി.... നീ എന്തിനാ പുറത്തോട്ട് പോണേ.... ഞാൻ തുടച്ചു തരാമെടി..... പാറു ദേവുവിനെ പിടിച്ചു നിർത്തി.... ഞാൻ പുറത്തോട്ട് അല്ലേടി കണ്ണാടിയുടെ അടുത്തേക്ക് പോയതാ.... കണ്ണാടി എവിടെ.... ദേവു രണ്ട് കൈ കൊണ്ടും തപ്പി കൊണ്ട് പറഞ്ഞു.... ഇങ്ങ് വാ.... എന്നും പറഞ്ഞു പാറു ദേവുവിനെ പിടിച്ചു കണ്ണാടിയുടെ മുന്നിൽ കൊണ്ട് പോയി നിർത്തി.... ഇനി പതുക്കെ തുറന്നോ.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... ഒരു കൈ അകലെ മാറി നിന്നോ.. എന്റെ കണ്ണെങ്ങാനും കുളം ആയി എന്നറിഞ്ഞാൽ പിന്നെ നിന്റെ അന്ത്യം ആണ്..... കണ്ണ് തുറക്കുന്നതിനിടയിൽ ദേവു പറഞ്ഞു.. ഏതായാലും പറഞ്ഞതല്ലേ എന്ന് വെച്ചു പാറു കുറച്ച് " ദേവു ഡിസ്റ്റൻസ് " പാലിച്ചു.....

കണ്ണ് തുറന്നതേ ഓർമ ഉള്ളൂ... ദേവു കലിച്ചു കൊണ്ട് ഒന്നൂടെ മുഖം കണ്ണാടിയിലേക്ക് അടുപ്പിച്ചു.... കണ്ണിന് എഴുതിയ വാല് കുറച്ച് നീണ്ടു പോയി അതും ദിശ തെറ്റി കൃതാവിലേക്ക്... മേലെ എഴുതിയത് കണ്ണ് മൊത്തം പടർന്നിട്ടുണ്ട്.. കണ്ണ് പൊട്ടിയെ പോലെ... അതൊക്ക വെള്ളം കൂട്ടി രണ്ട് തുട തുടച്ചാൽ മതി.. അത്രേ ഉള്ളൂ.. നീ പറഞ്ഞ പോലെ കുളം ഒന്നും ആയിട്ടില്ല ചെറിയ സ്ട്രീം... 🙈🙈🙈 ദേവുവിന്റെ കണ്ണാടിയിൽ നോക്കിയുള്ള കോക്രി കണ്ട് പാറു പറഞ്ഞു.... അത്രേ ഉള്ളൂ അല്ലേ.... ഇത്‌ എഴുതുന്നതിന് മുന്നേ ഉള്ള ഐഷാഡ്,, ക്രീം,, പൗഡർ,, അതൊക്കെ ഇനിയും പഴേ ലെവലിൽ ഇടണ്ടേ.... തിരിഞ്ഞു പാറുവിലേക്ക് നടന്നു കൊണ്ട് ദേവു പറഞ്ഞു.... അഹഹഹ .... അങ്ങ് വരട്ടെ..... അതൊക്കെ സിംപിൾ.... നീയിട്ടോ.... ഇളിച്ചു കൊണ്ട് ഷാൾ എടുത്ത് പാറു മുഖം മറച്ചു.... എടി... പോടീ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.. ഇന്ന് ഞാൻ ഒന്നിനും ഇല്ല്യാ... വേണ്ട.. കെറുവിച്ചു കൊണ്ട് ദേവു ബെഡിൽ ഇരുന്നു... കളിക്കല്ലേ ദേവു.... നീ എന്നോട് എന്ത് പറഞ്ഞെന്നാ.... പാറു സംശയത്തോടെ ദേവുവിനെ നോക്കി അവളുടെ അടുത്തിരുന്നു.... ഇങ്ങനെ ഒരുങ്ങി കെട്ടി വരരുതെന്ന്.... ഒടുക്കത്തെ ഗ്ലാമർ ആടി പന്നി നീ.... ഇതിൽ ഇപ്പൊ ഞാൻ ആണോ കല്യാണപ്പെണ്ണ് അതോ നീയാണോ.... ദേവു പാറുവിനെ അടിമുടി നോക്കി.....

പോടീ കൊഞ്ചാതെ ഞാൻ അങ്ങ് ഇല്ലാണ്ടായി.... നെഞ്ചിൽ കൈ വെച്ചു കൊണ്ട് പാറു പറഞ്ഞു.... ഓ പിന്നെ പട്ടാളത്തിന്റെ കയ്യും കാലും തലയും പിടിച്ചു എന്തിന് അണ്ടർവെയർ അടക്കം കഴുകി കൊടുത്തിട്ടാണ് ഈ ജിലേബി കല്യാണത്തിന് സമ്മതിച്ചത്.... ദേവു താടിക്കും കൈ കൊടുത്ത് പറഞ്ഞു. ഔ ന്റെ ദേവു പിശാശ്ശെ...ജിലേബി കല്യാണം അല്ലേടി ഗുലാബി നൈറ്റ്‌ ആണ്... പാറു നെറ്റിക്ക് കൈ വെച്ചു കൊണ്ട് പറഞ്ഞു.. ഓ എന്തായാലും നിനക്ക് കാര്യം മനസിലായല്ലോ... അല്ലേടി എവിടെ നിന്റെ കണവനും കണവന്റെ കുടുംബവും.... ദേവു ഡോറിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.... കണവൻ താഴെ ഉണ്ട്.... മൂപ്പർക്ക് ഗ്ലാമർ കൂടിയപ്പോൾ ഇച്ചിരി അഹങ്കാരം കൂടി കൂടിയിട്ടുണ്ട്.... ഞാൻ ഇങ്ങ് കയറിപ്പോന്നു... താല്പര്യം ഇല്ലാത്ത മട്ടിൽ പാറു പറഞ്ഞു... പിന്നെ ബാക്കി ഓൺ ദി വേ ആണ്... ഞങ്ങൾ നേരത്തെ പോന്നു... അത് ഇളിച്ചു കൊണ്ടാണ് പാറു പറഞ്ഞത്... പെട്ടെന്ന് ദേവു പാറുവിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.... എന്താടി..... പാറു ദേവുവിനെ പകപ്പോടെ നോക്കി.... You Look So Hot My Baby....😍🤭

പാറുവിനെ അടിമുടി നോക്കി ഒറ്റ കണ്ണിറുക്കി കൊണ്ട് ദേവു പറഞ്ഞു.... അയ്യേ.... പോടീ തെണ്ടി... ഷാൾ കൊണ്ട് ദേഹം മറച്ചു കൊണ്ട് പറഞ്ഞു.... ഓ ഞാൻ പറഞ്ഞാൽ തെണ്ടി നിന്റെ കാലൻ പറഞ്ഞാൽ ഉമ്മ.... പോടീ കോപ്പേ.... അതും പറഞ്ഞു ദേവു കെറുവിച്ചു കൊണ്ട് എണീറ്റു..... എന്നാലും നിന്നെ ഈ കോലത്തിൽ കണ്ട് നിന്റെ കാലൻ ഒരുമ്മ പോലും തന്നില്ലേ...😝.... മുഖം പാറുവിന്റെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ട് വല്യ ഗടയിൽ ദേവു ചോദിച്ചു.... എണീറ്റ് പോയി പുറപ്പിടെടി ശവമേ.... തലയിണ എടുത്ത് ദേവുവിന്റെ നേരെ എറിഞ്ഞു കൊണ്ട് പാറു പറഞ്ഞു.... ക്യാച്ച്... എന്നാലും... 😉 പാറുവിനെ ചൂടാക്കാൻ വേണ്ടി ദേവു ചോദിച്ചു..... ഇല്ലെടി.... ഈ പെണ്ണ് ഒന്ന് വേഗം ഒരുങ്ങ്..... നെറ്റിയിൽ പതിയെ കൈ കൊണ്ടടിച്ചു പാറു പറഞ്ഞു.... അപ്പൊ നിന്റെ കണവന്റെ കണ്ണിന് എന്തോ കുഴപ്പം ഉണ്ട്... ആ പാവാട ഒന്നൂടി ഇറക്കി ഇട്ടേൽ ഒന്നൂടി സൂപ്പർ ആയിരുന്നു.... ചെറുതായി കാണുന്ന പാറുവിന്റെ വയറിലേക്ക് ചൂണ്ടി കൊണ്ട് ദേവു പറഞ്ഞു.... നാറി.... ഞാൻ ഒക്കെ പുറത്ത് കാണിച്ചു നടക്കാടി.... പാറു അലറി... ഓഹ് പൊളിക്കും.... ആലോചിച്ചു നിന്ന് തല കുടഞ്ഞു കൊണ്ട് ദേവു പറഞ്ഞു.... പോടീ അലവലാതി...😡 പാറു പിന്നേം കാറി.... സെയിം ടു യു മൈ ഡാർലിംഗ്.... എന്നും പറഞ്ഞു ഇളിച്ചു കൊണ്ട് ദേവു തപ്പാൻ തുടങ്ങി..... എന്ത്????

പാറുവിന്റെ എൻട്രിയിലെ തള്ളലിൽ ദേവുവിന്റെ കയ്യിൽ ഇരിക്കുന്ന ഒരു സാധനം തെറിച്ചു പോയിരുന്നല്ലോ ലത്.... 😆 നിനക്കെന്തൊ ഗിഫ്റ്റ് കൊണ്ടു വരുന്നുണ്ടെന്ന് വല്യേട്ടൻ പറഞ്ഞു.... ദേവുവിനെ ഒരുക്കുന്നതിനിടയിൽ പാറു പറഞ്ഞു..... എന്ത് ഗിഫ്റ്റ്....🧐 ദേവു ആകാംഷയോടെ ചോദിച്ചു..... ഓ വല്ല പടക്കമോ🧨ബോംബോ ആയിരിക്കും.... ദേവു തന്നെ ഉത്തരവും പറഞ്ഞു.... ഓ അതൊന്നും ആവില്ല വല്യേട്ടനറിയാം നിനക്കതൊന്നും ഏൽക്കില്ല എന്ന്.... വായ പൊത്തി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു...... നീ വല്യേട്ടന്റെ ഒപ്പം കൂടിയതിൽ പിന്നെ എനിക്കിട്ട് താങ്ങലിന്റെ അളവ് ഇത്തിരി കൂടിയിട്ടുണ്ട് ട്ടോ.... പാറുവിനെ നോക്കിക്കൊണ്ട് ദേവു പറഞ്ഞു... ഇത്രേം കാലം നീ വിലസുവായിരുന്നില്ലേ... ഇനി ഞാൻ ഒന്ന് വിലസട്ടെ... കണ്ണിറുക്കി കാണിച്ചു കൊണ്ട് പാറു പറഞ്ഞു.... °°°°°°°°°💕°°°°°°°°° താഴേക്ക് ദേവുവിനേം കൂട്ടി ചെന്നപ്പോഴേക്കും ആളുകൾ ഒക്കെ വന്നു തുടങ്ങിയിരുന്നു.... മുറ്റത്തു ചുവന്ന പട്ടുതാനി വിരിച്ചിട്ടുണ്ട്.... സ്റ്റേജ് മുഴുവൻ ചുവന്നളിച്ചു നിൽക്കുവാണ്.... മഞ്ഞളിച്ചു നിൽക്കുവാണെന്ന് പറയില്ലേ തത് പോലെ.. 😝 സ്റ്റേജിന്റെ ഫ്രോന്റിൽ തന്നെ 'ദേവപ്രിയ❤️ശ്രാവന്ത് 'എന്ന് പാവക്ക അക്ഷരത്തിൽ എഴുതിയിട്ടുണ്ട് വിത്ത്‌ തല മാത്രം വലുതായിട്ടൊരു പിക്കും.. 🤪

പ്യാവം കാലേട്ടൻ പോസ്റ്റ്‌ ആയിട്ട് ഒരു ചുവന്ന ചെയറിൽ ഇരിക്കുന്നുണ്ട്... പാറു പോസ്റ്റാവും പോസ്റ്റാവും എന്ന് പറഞ്ഞിട്ട് ഇപ്പോൾ നമ്മടെ വരുണേട്ടൻ ആണ് പോസ്റ്റിന്റെ ലെഗ് ആയി ഇരിക്കുന്നത്..... ശൂ ശൂ..... പാറു ഒന്ന് വിളിച്ചതും വരുൺ ഒന്ന് നോക്കി മുഖം കോട്ടി ഫോണിലേക്ക് തന്നെ കണ്ണും നട്ടിരുന്നു..... എന്താ ഇവിടെ ഇരിക്കണേ... പാറു വരുണിന്റെ അടുത്തുള്ള ചെയറിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.. നിന്റെ അമ്മാവൻ വരാം എന്ന് പറഞ്ഞിട്ടുണ്ട് ചോറ് വിളമ്പാൻ അതിന് വെയിറ്റ് ചെയ്യുവാ.. പല്ല് കടിച്ചു പൊട്ടിച്ചു കൊണ്ട് പാറുവിന്റെ കാതിൽ വരുൺ മൊഴിഞ്ഞു.. ഉവ്വോ എന്നാൽ പിന്നെ ഇവിടെ തന്നെ ഇരുന്ന് ഉണ്ടിട്ട് എഴുന്നേറ്റാൽ മതി... ഞാൻ പോവാ.. ജാഡ കാലൻ.... എന്നും പറഞ്ഞു പാറു എഴുന്നേറ്റതും പാറുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു വരുൺ ചെയറിൽ തന്നെ ഇരുത്തി... കയ്യീന്ന് വിട്.... ചെയറിൽ ഇരുന്ന് ഞെളിപിരി കൊണ്ട് പാറു നാലുപുറം നോക്കി... പാറുകുട്ടിയുടെ ഈ കണ്ണും ചുണ്ടും മൂക്കും.. ഓഹ്... Today You Look So Hot Paaru....❣️ പാറുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട് തന്നെ ഒരു ചെറു ചിരിയോടെ വരുൺ പറഞ്ഞു... (എണ്ണിക്കോ മക്കളെ 2🙈) ദേ കിടക്കുന്നു പാറുവിന്റെ കിളികൾ ഒക്കെ നിലത്ത്... ദേവു പറഞ്ഞപ്പോൾ പാവല്ലേ പാവാടല്ലേ എന്നും വിചാരിച്ചു കിളികൾ സഹിച്ചു നിന്നു...

പ്യാവം... വരുൺ കൂടി അങ്ങനെ പറഞ്ഞപ്പോൾ കിളികൾക്ക് സഹിച്ചില്ലെന്നേ.... ഞാൻ അറിഞ്ഞൊന്ന് hot ആയാൽ നിങ്ങൾ പത്തു മാസം കഴിഞ്ഞേ ഫ്രീ ആവു... ബോധമണ്ഡലത്തിലേക്ക് തിരിച്ചു വന്നപ്പോൾ പാറു പറഞ്ഞു... ആര് ഫ്രീ ആവൂന്ന്.. 😝 വരുണിന് പുഞ്ന്യം.. ഞാൻ..😁 ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... അങ്ങനെ പറ..... ആ നീയിങ്‌ വന്നേ... എന്റെ ഫ്രണ്ട് വന്നിട്ടുണ്ട്.... എന്നും പറഞ്ഞു വരുൺ സീറ്റിൽ നിന്ന് എണീറ്റ് പാറുവിന്റെ കയ്യിൽ പിടിച്ചു.. ഏത് ഫ്രണ്ട്... എങ്ങോട്ട് പോവാ.... വരുണിന്റെ പിന്നാലെ നടന്നു കൊണ്ട് പാറു ചോദിച്ചു.... അതൊക്കെ ഉണ്ട്.. വാ... വരുൺ അവളേം പിടിച്ചു നടന്നു... പാറു പെട്ടെന്ന് ദേവുവിനെ നോക്കി ഇപ്പോൾ വരാം എന്ന് ആംഗ്യം കാണിച്ചു... എങ്ങോട്ടാ.... സ്റ്റേജിൽ കുറെ അമ്മാമ്മമാർക്കിടയിൽ നിൽക്കുന്ന ദേവു തല പൊക്കി ചോദിച്ചു... ഇപ്പോൾ വാരാടി.. ഒരു അഞ്ച് മിനിറ്റ്... പാറു പിന്നേം ആംഗ്യം.... മ്മ് .. മ്മ്..മ്മ്.. പാറുവിനെ നോക്കി തലയാട്ടി ദേവു ഇളിച്ചു... അയ്യേ... ഇതതല്ലാടി... ദേവുവിനെ നോക്കി ഇളിഞ്ഞ മുഖം കാണിച്ചു കൊണ്ട് പാറു വരുണിന്റെ പിന്നാലെ നടന്നു.... ഇവിടെ ഉണ്ടായിരുന്നല്ലോ എവിടെ പോയി... വരുൺ നാലുപുറം നോക്കിക്കൊണ്ട് പറഞ്ഞു.. പാറു ഇതൊന്നും ശ്രദ്ധിക്കാതെ ഷാൾ നേരെയിട്ട് പാവാടയിൽ പിടിച്ചു ചന്തം ഒക്കെ നോക്കി നിൽക്കുവാണ്....

പെട്ടെന്ന് ചുമരിൽ തട്ടി പാറു നിന്നതും പേടിച്ചു അവള് തലയുയർത്തി... കള്ളച്ചിരിയോടെ തന്റെ മുന്നിൽ നിൽക്കുന്ന വരുണിനെ കണ്ടതും പാറുവിന് അപകടം മണത്തു.... പാറു നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്ത് എസ്‌കേപ്പ് ആവാൻ നിന്നതും വരുൺ പാറുവിന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു അവനിലേക്ക് അടുപ്പിച്ചു... എ...ന്താ?? ആരെ.. ങ്കിലും കാണും... വിട്... വരുണിനെ തള്ളി മാറ്റുന്നതിനിടയിലും പാറുവിന്റെ ശ്രദ്ധ നാലുപുറത്തേക്കും ആയിരുന്നു.... ആരെങ്കിലും കണ്ടാൽ ഫുൾ ഇമേജ് പോയില്ലേ.. പാറുക്കുട്ട്യേ..... വരുണിന്റെ നിശ്വാസം പാറുവിന്റെ കഴുത്തിൽ പതിഞ്ഞതും പാറുവിന്റെ കൈ താനേ അഴഞ്ഞു..... കണ്ണുകൾ ഇറുകെ അടച്ചു... നെഞ്ചിടിപ്പ് കൂടി... ചുണ്ടുകൾ വിറയാർന്നു... മ്മ്... പാറു പതിയെ ഒന്ന് മൂളി.... വരുണിന്റെ കൈ അവളുടെ വയറിൽ അമർന്നു.... വ.. വരുണേട്ടാ..... കണ്ണ് ചുളുക്കി പാറു പാവാടയിൽ കൈ കൊരുത്തു..... I WaNt A dEeP kIss In YoUr LiPs... 🙈 പാറുവിന്റെ കീഴ്ചുണ്ടിൽ തള്ളവിരൽ കൊണ്ട് തഴുകി കൊണ്ട് വരുൺ പറഞ്ഞു.... മ്മ്മ് 😌 ങേ 😲 പാറു കണ്ണ് തുറന്നു പറഞ്ഞതെന്താണ് ഓർത്തെടുക്കാൻ തുനിഞ്ഞപ്പോഴേക്കും വരുൺ അവളുടെ ചുണ്ടുകളെ കടിച്ചെടുത്തിരുന്നു.... കണ്മഷി എഴുതിയ അവളുടെ ഉണ്ടക്കണ്ണ് തുറിച്ചു പുറത്തേക്ക് വീഴുന്ന രീതിയിൽ ആയി....

ഇടത്തെ കൈ അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു.... ഉള്ളിൽ നിന്നും ഏങ്ങലുകൾ പുറത്തേക്ക് വന്നു.... അതിന്റെ ഫലമെന്നോണം വരുണിന്റെ ചുണ്ടുകൾ പാറുവിന്റെ ചുണ്ടിലേക്ക് ഒന്നൂടി അമർന്നു.... കൈകൾ അവളുടെ കുഞ്ഞ് വയറിലൂടെ ഓടി നടന്നു.... കല്യാണവീട്ടിലും കൊച്ചിന് സൗര്യം കൊടുക്കില്ല... ശ്യോ..😆 ആരോ വരുന്നതിന്റെ കാലൊച്ച കേട്ടതും പാറു പെട്ടെന്ന് വരുണിനെ തള്ളി മാറ്റി കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു വേഗം ഡ്രസ്സ്‌ നേരെ ആക്കി.... വരുൺ വേഗം ചുമരിൽ ചാരി നിന്ന് പോക്കെറ്റിൽ നിന്ന് ഫോൺ എടുത്ത് അതിലും കണ്ണിട്ട് നിന്നു..... എന്തൊരു കണ്ണിങ്... 😲 ആരും വരുന്നില്ല എന്ന് കണ്ടതും പാറു വേഗം വരുണിനെ മറികടന്നു പോയി.... ഒരു ചിരിയോടെ വരുൺ അങ്ങനെ തന്നെ നിന്നു.... നീ എവിടെ പോയതാടി.... ഞങ്ങൾ നിന്നെ അന്വേഷിക്കുവായിരുന്നു...

ആതു പാറു വരുന്നത് കണ്ടതും അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.... തൊട്ടടുത്തു ദേവുവും ഉണ്ട്.... മുപ്പത്തി സൂക്ഷിച്ചു നോക്കേണ്ട തിരക്കിൽ ആണ് പാറുവിനെ വല്ല മാറ്റവും ഉണ്ടോന്ന്.... ഞാൻ.... ഞാൻ ബാത്‌റൂമിൽ പോയതാ.... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.... മ്മ്.. വരുൺ എവിടെ മോളെ... വീണാമ്മ അടുത്തേക്ക് ചെന്ന് കൊണ്ട് ചോദിച്ചു.... അറിയില്ല അമ്മേ.... ഇവിടെ എവിടേലും കാണും.... ഒരു വളിച്ച ചിരിയോടെ പാറു പറഞ്ഞു.... അപ്പോഴേക്കും ദേവുവിന് എല്ലാതും കത്തി.... ആ ദേ വരുന്നു..... പിന്നിൽ നിന്ന് വരുന്ന വരുണിനെ ചൂണ്ടി ദേവു പറഞ്ഞു.... പിന്നിൽ ബാത്രൂം ഇല്ലാട്ടോ മോളെ ജാനി.... എല്ലാവരുടെയും ശ്രദ്ധ വരുണിലേക്കാണെന്ന് കണ്ടതും ദേവു പാറുവിന്റെ ചെവിയിൽ പറഞ്ഞു..... മിണ്ടല്ലെടി പിശാശ്ശെ ഒരു നടക്കാണ് ഞാൻ അതിന്റെ കയിൽ നിന്ന് രക്ഷപ്പെട്ടത്.. ദയനീയ ഭാവത്തിൽ പാറു പറഞ്ഞു.. അതിന് ദേവു നാനായിട്ടൊന്ന് ആക്കി ചിരിച്ചു........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story