നിന്നിലലിയാൻ: ഭാഗം 146

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

 പിന്നെ അങ്ങോട്ടൊരു മേളം ആയിരുന്നു... പാണ്ടി മേളം പാട്ടും കൂത്തും അല്ലാട്ടോ... ദേവു മേളമയം... 💘 എല്ലാവരും കൂടി ദേവുവിനെ പശ തേച്ച് ഒട്ടിച്ച പോലെ സ്റ്റേജിൽ നിർത്തി.... ദേവുവിന് ആണേൽ ഒരു വീർപ്പുമുട്ടലും സഞ്ചാരവും ഒക്കെ.... വയറ്റിലൂടെ എന്തൊക്കെയോ പാഞ്ഞു പോവുന്ന പോലെ.... സംഗതി എന്താണെന്ന് നമുക്കല്ലേ അറിയൂ.... മുന്നിൽ ഒരു പാത്രത്തിൽ ഗുലാബി നൈറ്റിന്റെ ഭാഗം ആയിട്ട് നല്ല ചുവന്ന ജിലേബിയും സ്ട്രോബെറിയും ഇരിക്കുന്നുണ്ട്.... അത് കണ്ടിട്ടാണ് കുട്ടിക്ക് ഇത്രക്ക് ഇളക്കം.... അതെന്താ എനിക്ക് ഇളകിക്കൂടെ🙄🤪😵.. ലെ ദേവു... ഇളകിക്കൊ ഇളകിക്കൊ.. ഇളകി ഇളകി വയറ് ഇളകാഞ്ഞാൽ മതി😆😆😆.... ലെ ഞാൻ നാലുപുറം നോക്കി ദേവുവിന്റെ കൈ പാത്രത്തിന്റെ അടുത്തേക്ക് പോവുമെങ്കിലും നല്ല ചിക്കൻ കറിയുടെ സ്മെല് മൂക്കിലേക്ക് അടിക്കുമ്പോൾ കുട്ടി കൈ പിൻവലിക്കും😝... ഇതൊക്കെ തിന്ന് ചിക്കൻ തിന്നാൻ സ്ഥലം ഉണ്ടായില്ലെങ്കിലോ എന്നാണ് കുട്ടിയുടെ പേടി.🤭... സഹി കെട്ട് ഒരെണ്ണം എങ്കിൽ ഒരെണ്ണം എന്നാലോചിച്ചു ഇടത്തെ കൈ കൊണ്ട് ജിലേബിയിലും വലത്തേ കൈ കൊണ്ട് സ്ട്രോബെറിയിലും പിടുത്തം ഇട്ടു മുന്നോട്ട് നോക്കിയതെ ഉള്ളൂ .... അതിന് വേണ്ടി ഏറെ നേരം കാത്തിരുന്ന പോലെ ക്യാമറ കണ്ണുകൾ അത് നല്ല വൃത്തിക്ക് അങ്ങോട്ട് ഒപ്പിയെടുത്തു.... നമ്മുടെ ദേവൂട്ടി ആണേൽ കൃത്യമായി അത് കാണുകയും ചെയ്തു....

അപ്പൊ തുടങ്ങിയ ടെൻഷൻ ആണ് കുട്ടിക്ക്.. നോക്കിയപ്പോൾ കോങ്കണ്ണ് ആയി കാണുമോ🤪 ചിറി കോടി കാണുമോ 😏ആക്രാന്തം പിടിച്ചാണോ വാരിയത് 😵 അങ്ങനെ അങ്ങനെ.... 😁 സഹിക്കെട്ട് പിക് എടുത്ത രണ്ട് കാമറമാൻമാരെ കയ്യോണ്ട് മാടി മാടി വിളിച്ചു പിക് നോക്കി ഓരോ മുക്കും മൂലയും സൂം ചെയ്ത് നോക്കിയിട്ടാണ് പുള്ളിക്കാരി ക്യാമറ തിരിച്ചു കൊടുത്തത്... എന്താലേ.. 🤭 അപ്പോഴേക്കും വന്തേട്ടന്റെ എൻട്രി ആയി.... മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും വായിൽ വെച്ച ജിലേബി ഇറക്കണോ അതോ വലിച്ചെറിയണോ അതോ വന്ദേട്ടന് കൊടുക്കണോ എന്ന അവസ്ഥയിൽ ആയി പോയി ദേവുമ്മ.... ഇതിപ്പോ ആറാമത്തെ ആണേ.... പാത്രം കാലിയായി തുടങ്ങി.. 🙈. പാവം വിശന്നിട്ടാ..... (ഗുലാബി നൈറ്റിൽ ഭാവി കെട്ട്യോൻ വരുമോ എന്നൊന്നും എനിക്കറിയില്ല.. പക്ഷെ എന്റെ നിന്നിലലിയാനിൽ പ്രത്യേകിച്ചു ദേവുവിന്റെ ഗുലാബിക്ക് വന്തേട്ടൻ വരും.... 🤭) ദേവു ഒരു വളിച്ച ചിരി ചിരിച്ച് കടിച്ച ജിലേബി പാത്രത്തിലേക്കിട്ടു.... പിന്നെ തുള്ളി തുള്ളി (മന്ദം മന്ദം എന്ന വാക്ക് കുട്ടിയുടെ ഡിക്ഷ്ണറിയിൽ ഇല്ലാ അതാ... ) വേഗം വന്തേട്ടന്റെ അടുത്തേക്ക് ചെന്നു....ആരും കാണാതെ കൈ കൊണ്ട് നെഞ്ചിൻ കൂട്ടിൽ ലവ് ചിഹ്നം പണിതു വന്തേട്ടൻ😝....

(ദോ താഴെ ഉള്ള ഫോട്ടോയിൽ ഉള്ള പോലെ ) എന്തോ ഭാഗ്യത്തിന് ദേവുവിന് ഇച്ചിരി നാണം ഒക്കെ വന്നു.. പെണ്ണ് തല താഴ്ത്തി നിന്നു.. ഫുഡ്‌ കഴിക്കാൻ ആയി... എന്ന് ആരോ വിളിച്ചു പറഞ്ഞതും ദേവു വന്തേട്ടനെ ഇട്ടെറിഞ്ഞു ഒരു പോക്ക് ആയിരുന്നു.... ഫസ്റ്റ് ട്രിപ്പിൽ തന്നെ മുപ്പത്തി സ്ഥാനം പിടിച്ചു.... വിശപ്പിന്റെ അസ്കിത ഉണ്ടേ.. ഇവളെന്താ സോമാലിയയിൽ നിന്ന് ഇപ്പൊ വന്നതേ ഉള്ളോ... ദേവുവിന്റെ പോക്ക് കണ്ട് വല്യേട്ടൻ താടിക്കും കൈ കൊടുത്ത് പോയി.. അതിന് അവള് നിങ്ങടെ ബാക്കി ആണെന്നാ പറയുന്നേ.. അതെ ആക്രാന്തം.. വന്തേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ആണോ... എടൊ കള്ള കിളവാ... വല്യേട്ടൻ അച്ഛനെ ഒന്ന് അടിമുടി നോക്കി എന്നിട്ട് ദേവുവിനെയും... ഏയ് അവന് തോന്നിയതാവും... വല്യേട്ടൻ സ്വയം പറഞ്ഞു ആശ്വസിച്ചു... വന്തേട്ടൻ ദേവുവിന്റെ അടുത്ത് പോയിരുന്നു.. ചിക്കൻ കാല് കടിച്ചു വലിച്ചു തിന്നാൻ ഉള്ള തത്രപ്പാടിൽ ആണ് ദേവു.. വന്തേട്ടനെ കണ്ടതും കോഴിക്കാലിൽ നിന്ന് പിടി വിടാതെ നൈസ് ആയിട്ടൊന്ന് ചിരിച്ചു കൊടുത്ത് പുള്ളി വീണ്ടും പണി തുടങ്ങി.. തീറ്റെയ് തീറ്റ തീറ്റ... ക്യാമറമാൻ വന്നതും ഞാൻ പ്രകാശൻ ഫിലിമിലെ ഫഹദ് ഫാസിലിനെ പോലെ സംയമനം പാലിച്ചു... എന്തിനാ ദേവു ഇത്ര ആക്രാന്തം.. ദേവുവിന്റെ തീറ്റ കണ്ട് പ്രത്യേക ഭാവത്തോടെ പാറു ചോദിച്ചു..

വിശന്നിട്ടു വയ്യാന്നെ... ഞാൻ അവിടെ ഒരു ചിരിയും ഫിറ്റ്‌ ചെയ്ത് നിക്കാൻ തുടങ്ങിയിട്ട് ... വന്തേട്ടാ ആ വാച്ച് കാണിച്ചേ.. ദേവു വന്തേട്ടന്റെ കയ്യിൽ പിടിച്ചു സമയം നോക്കി.. ആ 3 മണിക്കൂറും 5 മിനിറ്റും കഴിഞ്ഞു.. എന്നിട്ട് ഒരാള്,,, ഒരേ ഒരാള് വന്നു ചോദിച്ചോ മോളെ ദേവു ഒരു ഗ്ലാസ്‌ വെള്ളം വേണോ,, ജ്യൂസ്‌ വേണോ,,, അറ്റ്ലീസ്റ്റ് ചോറെങ്കിലും വേണോ എന്ന്.. ഏഹേ.. ഒരു കഷ്ണം ചിക്കൻ വായിലേക്ക് വെച്ചു കൊണ്ട് ദേവു പറഞ്ഞു... മോളെ വെള്ളം... അടുത്തൂടെ വെള്ളം ഒഴിക്കാൻ വന്ന ചേട്ടൻ ചോദിച്ചു.. ഓ ഇപ്പൊ വെള്ളം കൊണ്ട് വന്നിരിക്കുവാ.. പോയി അപ്പുറത്ത് വല്ലോർക്കും ഒഴിച്ച് കൊടുക്ക്.. ദേവു ഈർഷ്യയോടെ പറഞ്ഞു.. ആ ചേട്ടൻ പ്ലിങേ സുല്ലേ പറഞ്ഞു പോയി... 🤭 ദേവു അതിന് ആ പാത്രത്തിലെ പലഹാരങ്ങൾ നീ തന്നെ അല്ലേ എടുത്ത് കഴിച്ചേ.. അതുകൊണ്ടാ ഞങ്ങൾ ചോദിക്കാഞ്ഞേ.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... അത് വിശപ്പൊന്ന് അടക്കാൻ വേണ്ടി തിന്നതല്ലേ.. അതുപോലെ ആണോ ബിരിയാണി തിന്നുമ്പോൾ ആഹാ.. എന്നും പറഞ്ഞു ബിരിയാണി ഉരുള ദേവു വായിലേക്കിട്ടു.. വന്തേട്ടൻ ഒന്നും മിണ്ടാതെ ഇരുന്ന് കഴിക്കുന്നു.. മിണ്ടിയിട്ടും കാര്യം ഇല്ലാ ഹേ.. ഭാവി ഭാര്യയുടെ ഫുൾ കോൺസെൻട്രേഷൻ ഫുഡിൽ അല്ലേ.. ഞാൻ അവിടെ ഉണ്ടാവും നീ കഴിക്ക്..

പാറു വല്ലാതെ ഇടം കോൽ ഇടാൻ നിക്കാതെ എസ്‌കേപ്പ് അടിച്ചു.. മ്മ്.. മൂളി കൊണ്ട് കൈ പൊക്കി കാണിച്ചു കൊണ്ട് ദേവു റിപ്ലൈ കൊടുത്തു.. അത്ര പോലും മിണ്ടില്ല ഞാൻ ഈ ബിരിയാണി ഒന്ന് ആസ്വദിച്ചു കഴിച്ചോട്ടെ എന്നാണ് അതിന്റെ അർത്ഥം... ഫുഡടി കഴിഞ്ഞു പിന്നെ രണ്ടാളും കൂടി സ്റ്റേജിൽ ചക്ക പശയിൽ ഒട്ടിയ പോലെ ഒരു നിൽപ്പ് ആയിരുന്നു.......... 💓വന്തേട്ടൻ💘ദേവു.. ദേവു💘വന്തേട്ടൻ....💓 **💘 വല്യേട്ടന് എന്താണാവോ കുറെ നേരം ആയി തന്നെ ആരോ നോക്കുന്ന പോലെ... നാലുപുറം ഒന്ന് നോക്കും പക്ഷെ ആരേം തന്നെ നോക്കുന്നില്ല... ഏയ് തോന്നിയതാവും... മൂപ്പര് സ്വയം നിർവൃതി അടങ്ങി സ്റ്റേജിലേക്ക് തന്നെ നോട്ടം പായിച്ചു.. അവിടെ പല പോസിൽ ഉള്ള പിക് എടുപ്പ് ആണേ.. ദേവു ആണേൽ അവൾക്കറിയാവുന്ന പോസ്സ് ഒക്കെ ഇടയിലൂടെ ക്യാമറമാൻമാരെ സോപ്പിട്ട് നിന്ന് കൊടുത്തു കൊണ്ടിരിക്കുവാണ്... വല്യേട്ടനു പിന്നേം ഒരു ഉൾകിടിലം.. ആരോ തന്നെ നോക്കുന്നുണ്ട്.. ഈശ്വരാ വല്ല പെണ്ണും ആവണേ എന്നും പറഞ്ഞു വീണ്ടും വല്യേട്ടൻ തലയുയർത്തി നാലുപുറം നോക്കാൻ തുടങ്ങി... ദേ ഒരു പയ്യൻ ഇരുന്ന് നോക്കുന്നു... ഇവനെ ഞാൻ എവിടെയോ.. വല്യേട്ടൻ ആലോചനയിൽ ആണ്ടു.. പക്ഷെ അങ്ങോട്ട് പിടി കിട്ടുന്നില്ല.. ആ കുട്ടി ആണേൽ ഇങ്ങോട്ട് തന്നെ നോക്കി ഇരുന്ന് കോപ്രായങ്ങൾ കാട്ടുന്നുണ്ട്..

എന്നോടാണോ.. സഹി കെട്ട് വല്യേട്ടൻ ആംഗ്യം കാണിച്ചു.. അവന്റെ കണ്ണ് തന്റെ തൊട്ടടുത്തു ആണെന്ന് കണ്ടതും വല്യേട്ടൻ തന്റെ അടുത്തിരിക്കുന്ന ആളെ ഒന്ന് നോക്കി.. സുഭാഷ്.. വാവയുമായി ആണ് കോപ്രായങ്ങൾ.. കേശു 🙄..അതെ അവൻ തന്നെ 😲 വല്യേട്ടൻ രണ്ട് പേരെയും മാറി മാറി നോക്കി.. അവിടെ കണ്ണും കണ്ണും കൊള്ളയടിച്ചു കയ്യും കയ്യും കോപ്രായം കാട്ടി കൊണ്ടിരിക്കുവാ... എടി വാവേ അത് നിന്റെ മ്മ്മ് മ്മ്മ് അല്ലേ... വല്യേട്ടൻ വാവയുടെ മുഖം പിടിച്ചു വല്യേട്ടനു നേരെ വെച്ചു കൊണ്ട് ചോദിച്ചു.. മ്മ് കേശുവാ.. ഞാൻ പൊക്കോട്ടെ... വാവക്ക് നാണം... 😌 സ്കൂളിൽ പോയാലും ഇത്‌ തന്നെ.. ഇവനപ്പോൾ ദേവുവിന്റെ കുടുംബം ആയിരുന്നോ.. ദൈവമേ ആകെ മൊത്തം കുടുംബം ആവുമല്ലോ ഇവൾക്ക് ഇവനെ കെട്ടിച്ചു കൊടുത്താൽ.. വല്യേട്ടൻ കുടുംബ ബന്ധം ഉണ്ടാക്കേണ്ട തിരക്കിൽ ആണ്.. വല്യേട്ടന്റെ റിപ്ലൈ ഒന്നും ഇല്ലാത്തത് കൊണ്ട് പ്യാവം വാവ കഷ്ടപ്പെട്ട് ചെയറിൽ നിന്ന് നൂഴ്ന്നിറങ്ങി കേശുവിന്റെ അടുത്തേക്ക് പോയി. വല്യേട്ടൻ വല്ലതും ഉണ്ടോ ഇതറിയുന്നു.. ആരുടെ ഒക്കെയോ ആർപ്പുവിളി കേട്ടാണ് വല്യേട്ടൻ കുടുംബ ബന്ധം അവസാനിപ്പിച്ചു സ്റ്റേജിലേക്ക് നോക്കിയത്... അവിടെ കേശുവും വാവയും ചെക്കന്റേം പെണ്ണിന്റേം ഒപ്പം നിന്ന് ഫോട്ടോ എടുക്കുവാണ്.. പെയർ.. പെയർ.. 🙈🙈...

എല്ലാവരും അവരുടെ കാട്ടികൂട്ടൽ കണ്ട് ഇളിയോട് ഇളി ആണ് 🤣🤣..അതിന് കൂട്ടായി ദേവുവും ഭാവി കെട്ട്യോനും... അതിനിടക്കാണ് വല്യേട്ടൻ ഗിഫ്റ്റും കൊണ്ട് സ്റ്റേജിലേക്ക് കേറിയത്....ഒപ്പം തന്നെ രണ്ട് കുരുട്ടിനെയും എടുത്ത് സ്റ്റേജിന് വെളിയിലേക്ക് ഇട്ടു.. അസൂയ വെറും അസൂയ..😝.. ദേവു ആണേൽ വല്യേട്ടന്റെ കയ്യിലേക്കും നോക്കി നിൽക്കുവാണ്.... ത്വര വെറും ത്വര..😌 ഇതിലും വലിയ ഗിഫ്റ്റ് നിങ്ങൾക്കിനി തരാൻ ആർക്കും കഴിയില്ല... വല്യേട്ടൻ മനസ്സിൽ ഓർത്തു കൊണ്ട് അവരുടെ അടുത്ത് നിന്നു... ഓഹ് ജാനി പറഞ്ഞപ്പോൾ ഞാൻ ഇത്രയും വലിയ ഗിഫ്റ്റ് ആണെന്ന് അറിഞ്ഞില്ല... ഇത്‌ നേരത്തെ തരാമായിരുന്നില്ലേ..😁 നല്ലോണം ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.... പുള്ളിക്ക് സ്നേഹം ഒക്കെ ഉണ്ട്.. (ആത്മ 🙈) രണ്ടാൾക്കും കൂടി ഉള്ളതാ....അതാ ആദ്യം തന്നെ തരാഞ്ഞത്... പരസ്പരം ഇട്ടു കൊടുക്കണേ... 😌 പെട്ടി മുൻപിൽ ഉള്ള ടേബിളിൽ വെച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഇപ്പോൾ പൊട്ടിക്കണോ... നാളെ ഇട്ടാൽ പോരെ... വന്തേട്ടൻ ആകെ കൂടെ എക്സ്സൈറ്റ്മെന്റിൽ ആണ്... ഏയ്‌ നാളേക്ക് പറ്റില്ല... ഇപ്പോൾ തന്നെ വേണം... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അത് കേട്ടതും ദേവു ചാടി വീണു പെട്ടി കൈക്കൽ ആക്കി ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ പെട്ടിയെ പീഡിപ്പിക്കാൻ തുടങ്ങി....

(I mean അതിന്റെ ഉടുപ്പഴിക്കൽ ആണേ..തെറ്റിദ്ധരിക്കല്ലേ 😝 ) പൊട്ടിച്ചു തുറന്ന് അതിലെ സാധനം കണ്ടതും അതുവരെ ഹൈ വോൾട്ടിൽ കത്തിയിരുന്ന ദേവുവിന്റെ മുഖം പെട്ടെന്ന് കറന്റ്‌ പോയ പോലെ ആയി....വന്തേട്ടൻ കിളി പോയി അനങ്ങാൻ പോലും വയ്യാതെ നിൽക്കുന്നു.... ഫാഗ്യത്തിന് കണ്ണ് ഇമ വെട്ടുന്നുണ്ട്.... ബാക്കി എല്ലാവരും എന്താണെന്ന് അറിയാൻ ഇമ പോലും ചിമ്മാതെ നിൽക്കുവാണ്...... ഇങ്ങനെ ഒരു ഗിഫ്റ്റ് നിങ്ങൾക്കിനി ജീവിതത്തിൽ കിട്ടാൻ പോവുന്നില്ല.... എന്റെ മൂന്ന് മണിക്കൂറിന്റെ എഫേർട്ട് ആണ്.... വല്യേട്ടൻ രണ്ടും കയ്യിലെടുത്തു ഒന്ന് വന്തേട്ടനും മറ്റേത് ദേവുവിനും കൊടുത്തു.... താൻ ഒരിക്കലും നന്നാവില്ലെടോ....ഇതിനെ ഒക്കെ ആണല്ലോ ഞാൻ സ്നേഹത്തിന്റെ ത്രാസിൽ തൂക്കിയത്.... ദേവു പ്രാകേണ്ട തിരക്കിൽ ആണ്... ഇവളോട് ദേഷ്യം വല്ലതും ഉണ്ടേൽ ഇവളോട് മാത്രം കാണിച്ചാൽ പോരെ ഞാൻ ന്ത് ചെയ്തിട്ടാ.... വന്തേട്ടൻ കയ്യും മലർത്തി നിന്നു.... ഹൈ.. ചെമ്പരത്തി മാല..🌺 വാവ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ചിരിക്കാൻ തുടങ്ങി.... പിന്നെ അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു.... ഞാൻ കണ്ടില്ലേ നിങ്ങൾക്ക് മാച്ച് ആയി ചുവപ്പ് തന്നെ തിരഞ്ഞെടുത്തേക്കുന്നെ..... വല്യേട്ടൻ ഞെളിഞ്ഞു നിന്നു... വല്യേട്ടനും ചുവപ്പ് അല്ലേ.... ഒന്ന് ഏട്ടനും ഉണ്ടാക്കാമായിരുന്നു....

വന്തേട്ടൻ മാലയെയും നോക്കിക്കൊണ്ട് പറഞ്ഞു.... ഏയ് എനിക്കെന്തിനാ ഇതൊക്കെ.. നിങ്ങളിട്..കുറച്ച് വാടിയിട്ടുണ്ട്.. കുഴപ്പം ഇല്ല്യാ നിങ്ങൾ ആയത് കൊണ്ട് മാത്രം അഡ്ജസ്റ്റ് ചെയ്യാം..... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു..... ശവത്തിൽ കുത്തല്ലേ സേട്ടാ.. വന്തേട്ടന്റെ ആത്മ.. ചുവന്ന റോസാ പൂ മാല ആവാമായിരുന്നു.. അതും ചുവപ്പ് അല്ലേ ലെ.. ദേവു മനസ്സിൽ ഓർത്തു.... മനസില്ലാ മനസോടെ രണ്ടാളും പരസ്പരം ചെമ്പരത്തി മാല അണിയിച്ചു.... വല്യേട്ടൻ ഒറ്റക്ക് ആണേൽ ദേവു ആട്ടി ആട്ടി ആട്ടു തൊട്ടിലിൽ കിടത്തിയേനെ.. ഇതിപ്പോ അങ്ങനെ അല്ലല്ലോ നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും ഇല്ലേ.. അപ്പൊ സംയമനം വളരെ വളരെ വളരെ അത്യാവശ്യം ആണ്.. 🙈 എല്ലാവരും ചിരിയുടെ ഹൈ ലെവെലിലേക്ക് എത്തിയിരുന്നു.. ഇതൊക്കെ ആണ് MaDe FoR eAcH oThEr എന്നൊക്കെ പറയുന്നത്.. ഇപ്പൊ നിങ്ങളെ കണ്ടാൽ,,,,,, കണ്ടാൽ... വന്തേട്ടനും ദേവുവും വല്യേട്ടനെ തന്നെ നോക്കി നിൽക്കുവാണ്... 👻പ്രാന്തൻ ചെക്കന്റെ കിറുക്കത്തി പെണ്ണ് 👻 വല്യേട്ടന്റെ ചുണ്ട് മന്ത്രിച്ചു....😆 ഒരു ഒലക്ക കിട്ടിയിരുന്നേൽ ദേവു വല്യേട്ടനെ ഒറ്റക്കിരുന്നു കുത്തി നാളെ രാവിലത്തെക്കുള്ള പുട്ടിനു പൊടി ആയി എടുത്തേനേ.. ദെണ്ണം ഉണ്ടേ.. ഇത്ര ഒക്കെ ചെയ്ത് വെച്ചിട്ട് പറയേണ്ട വാക്കാണോ ഇത്‌ ലെ....

വന്തേട്ടൻ സ്റ്റേജിൽ തന്നെ അറേഞ്ച് ചെയ്തിരിക്കുന്ന സോഫയിലേക്ക് നിവർന്നിരുന്നു.. ദേവു അതെ നിൽപ്പ് തുടരുകയാണ്.... ഒരു വളിച്ച ചിരി ഫിറ്റ്‌ ചെയ്തിട്ടുണ്ട് 🤭 ഇനി വല്യേട്ടന്റെ സുന്ദരമായ വായ ബാക്കി ഉണ്ടായാൽ ഫാഗ്യം..... 🏃‍♀️ ***💕 അങ്ങനെ ഫോട്ടോ ഷൂട്ടിങ് കഴിഞ്ഞതും വന്തേട്ടൻ എസ്‌കേപ്പ് അടിച്ചു... 🙄 പിന്നെ അങ്ങോട്ട് പാട്ടും ഡാൻസും കൂത്തും ആയിരുന്നു... ഇടയിൽ കൂടി വല്യേട്ടന്റെ ഉന്തും തള്ളും വരുണേട്ടന്റെ പിച്ചും നുള്ളും only ഫോർ പാറുക്കുട്ടി.... 🙈🙈.... കേശുവിനെ കണ്ട മാത്രയിൽ അവരുടേതായ ലോകത്ത് അവരും പാറി പറന്ന് അങ്ങനെ അങ്ങനെ 😁😁😁... അർദ്ധരാത്രി വരെ നീണ്ടു നിന്ന പരിപാടി എല്ലാവർക്കും ഒരു ഹരം ആയിരുന്നു.... വരുണിന്റേയും പാറുവിന്റെയും കല്യാണം ഇങ്ങനെ നടത്താത്തതിലുള്ള സങ്കടം എല്ലാവരും ഇതിൽ തീർത്തു.. ഗമ പിടിച്ചു നടന്ന പട്ടാളം വരെ ഇപ്പോൾ താളബോധം ഇല്ലാതെ തുള്ളി കൊണ്ട് നിൽക്കുവാണ്.... ന്താലെ... 12 മണിയോടെ എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു പോയി.... ദേവു ഫോണും എടുത്ത് റൂമിൽ പോയി കട്ടിലിൽ സ്ഥാനം പിടിച്ചു.. കഴുത്തിൽ ഇപ്പോഴും ചെമ്പരത്തി മാല ഉണ്ടേ 🙈 അതാണല്ലോ പതിവ് 💃💃💃........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story