നിന്നിലലിയാൻ: ഭാഗം 147

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

 മുഖത്ത് വീണ വെള്ളത്തുള്ളികൾ കൊണ്ടാണ് വരുൺ കണ്ണ് തുറന്നത്.. നേരെ നോക്കിയതും കണ്ടത് കുമ്പിട്ടു തല തോർത്തുന്ന പാറുവിനെ ആണ്... അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. (ഒരു റൊമാൻസിനുള്ള വഴി ഞങ്ങൾ കാണുന്നു... ലെ വായനക്കാര്.. 🤣) നേരം വെളുത്തോ... കണ്ണ് തിരുമ്മി ബെഡിന്റെ ഹെഡ് ബോഡിലേക്ക് ചാരി ഇരുന്ന് കൊണ്ട് വരുൺ ചോദിച്ചു.. ഇല്ലാലോ... 4 ആയതേ ഉള്ളൂ.. തല ഉയർത്തി വരുണിനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് പാറു പറഞ്ഞു... പിന്നെ നീയെന്തിനാ ഇത്ര നേരത്തെ എണീറ്റ് കുളിച്ചേ.. ആശ്ചര്യത്തോടെ വരുൺ ചോദിച്ചു... അത് പിന്നെ.. ഇന്ന് ദേവുവിന്റെ കല്യാണം ആണല്ലോ.. വരുണിന്റെ അടുത്തേക്ക് നടന്നു കൊണ്ട് പാറു പറഞ്ഞു.. ആണ്.. അതിനെന്തേ... വരുൺ സംശയത്തോടെ പാറുവിനെ നോക്കി.. ഞാൻ അവളുടെ കംപാനിയനും ആണല്ലോ.. പാറു വരുണിന്റെ അടുത്ത് ബെഡിൽ ഇരുന്നു.. So... വരുൺ ചുമൽ കൂച്ചി കൊണ്ട് ചോദിച്ചു.. So.... മുടി ഉണങ്ങാനും നന്നായി ഒരുങ്ങാനും വേണ്ടി നേരത്തെ കുളിച്ചു.. എല്ലാ പല്ലും കാണിച്ചു കൊണ്ട് പാറു ചിരിച്ചു.. അതാണോ.. വരുൺ താല്പര്യം ഇല്ലാതെ ചോദിച്ചു.. പിന്നെ നേരത്തെ പോണം.. അതും ഉണ്ട്.. എണീറ്റ് പോവാൻ നിന്ന് കൊണ്ട് പാറു പറഞ്ഞു.. അപ്പോഴേക്കും വരുൺ അവളെ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടു..

എ... എന്താ.. പാറു പകപ്പോടെ തലയുയർത്തി വരുണിനെ നോക്കി... ഭയങ്കര ചൂട്.... പാറുവിന്റെ മുഖത്തൂടെ വിരൽ ഓടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ഫാൻ ഇട്ടിട്ടുണ്ടല്ലോ.. സീലിങ്ങിലേക്ക് നോക്കി കൊണ്ട് പാറു പറഞ്ഞു.. അത് കൊണ്ട് ചൂട് മാറുന്നില്ല.. വിഷമത്തോടെ പാറുവിന്റെ മുടി ചെവിയുടെ പിന്നിലേക്ക് ആക്കി ഇടം കണ്ണിട്ട് വരുൺ അവളെ നോക്കി.. ശോ അതാണോ.. ഞാൻ ഫാനിന്റെ സ്പീഡ് കൂട്ടിത്തരാം.. എന്നും പറഞ്ഞു പാറു എണീറ്റതെ ഓർമ ഉള്ളൂ.. വരുൺ പിന്നേം അവളെ പിടിച്ചു അവന്റെ നെഞ്ചിലേക്കിട്ടു... എന്താ.. ഇത്തവണ പാറുവിന്റെ സൗണ്ടിൽ ദേഷ്യം കലർന്നിരുന്നു.. എനിക്ക് ഈ തണുപ്പ് മതി.. പാറുവിന്റെ തണുത്ത കയ്യിലൂടെ വിരലോടിച്ചു കൈ പത്തിയിൽ മുറുകെ പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. പാറു അതിന് ഉത്തരമായി വരുണിനെ കൂർപ്പിച്ചു നോക്കി.. ഇങ്ങനെ റൊമാന്റിക് ആയി നോക്കല്ലേടി... എന്നും പറഞ്ഞു വരുൺ പാറുവിനെ ഇറുകെ കെട്ടിപ്പിടിച്ചു.. ങേ... 🙄 റൊമാന്റിക് ആയിട്ടോ.. ഞാനോ.. ഞാൻ കൂർപ്പിച്ചു നോക്കിയതല്ലേ.. ഇനി ഞാൻ അങ്ങനെ ആണോ നോക്കി പോയത്.. ഏയ് ഞാൻ കൂർപ്പിച്ചു തന്നെയാ നോക്കിയത്.. പാറു ആലോചനയിൽ ആണ്... കുറച്ച് സമയം രണ്ട് പേരും പരസ്പരം വിട്ടു മാറാതെ നിന്നു...

പാറുവിന്റെ ശരീരത്തിലെ തണുപ്പ് വരുണിലേക്കും വരുണിന്റെ ശരീരത്തിലെ ചൂട് പാറുവിലേക്കും പടർന്നു.. പാറുക്കുട്ട്യേ... പാറുവിനെ കുഴിയിൽ ചാടിക്കാനുള്ള വരുണിന്റെ ഒടുക്കത്തെ വിളി...😌 മ്മ്മ്... പാറു അവന്റെ നഗ്നമായ പുറത്ത് കൈ വെച്ചു കൊണ്ട് മൂളി കണ്ണടച്ച് ഇരുന്നു.... If you don't mind , can I kiss you? വരുൺ പാറുവിലെ പിടി വിടാതെ അവളുടെ കാതിലായി ചോദിച്ചു.... (പറച്ചിൽ കേട്ടാൽ തോന്നും എന്നും അവളോട് ചോദിച്ചിട്ടാണ് ഉമ്മ വെക്കുന്നതെന്ന്.. എന്തൊരു ദ്രാവിഡ്‌ ആണ്.. 😬😬) പാറു വേഗം പിടി വിട്ടു മാറി അവനെ അടിമുടി നോക്കി... മ്മ്? കണ്ണ് മിഴിച്ചു രണ്ട് കൈ കൊണ്ടും ഉമ്മ വെച്ചോട്ടെ എന്നർത്ഥത്തിൽ വരുൺ ഒന്ന് മൂളി.. പാറു പതിയെ കൈ ഉയർത്തി വരുണിന്റെ മുഖത്തേക്ക് അടിപ്പിച്ചു.. വരുൺ എന്താ എന്നുള്ള അർത്ഥത്തിൽ പാറുവിനെയും അവളുടെ കയ്യിനെയും മാറി മാറി നോക്കി.. ആദ്യം പല്ല് പോയി തേക്ക് എന്നിട്ട് മതി ഉമ്മയും കുമ്മയും.. വരുണിന്റെ ചുണ്ടിൽ ചൂണ്ട് വിരൽ കൊണ്ട് കുത്തി കൊണ്ട് പാറു ചിരിച്ചു.. ഓഹ് അങ്ങനെ ആണോ.. എന്നും പറഞ്ഞു എണീക്കുന്ന പോലെ കാണിച്ചു പാറുവിനെ വലിച്ചു ബെഡിലേക്കിട്ടു... അവളുടെ മുകളിലായി അവനും കിടന്നു.. വരുണേട്ടാ കളിക്കല്ലേ.. മാറ്.. ദേഷ്യം മുഖത്ത് വരുത്തി വിരൽ ചൂണ്ടി കൊണ്ട് പാറു പറഞ്ഞു..

ഞാൻ ഒരുമ്മ അല്ലേ ചോദിച്ചുള്ളൂ.. നിനക്കപ്പോൾ ജാഡ.. അപ്പോൾ ഞാൻ ന്ത് ചെയ്യണം.. ബ്രഷ് ചെയ്യാത്ത വായ കൊണ്ട് തന്നെ നിന്നെ ചുംബിച്ചു ചുംബിച്ചു പണിഷ് ചെയ്യണം.. പാറുവിന്റെ ചുണ്ടിലേക്ക് തന്നെ നോക്കി കൊണ്ട് വരുൺ പറഞ്ഞു.. വരുണിന്റെ നോട്ടം എങ്ങോട്ട് ആണെന്ന് മനസ്സിലായതും പാറു വേഗം രണ്ട് ചുണ്ടും ഉള്ളിലേക്ക് ആക്കി വരുണിനെ നോക്കി... ഒരു ചിരിയോടെ വരുൺ മുഖം താഴ്ത്തിയതും പാറു പൊള്ളിപ്പിടഞ്ഞു കൊണ്ട് മുഖം തിരിച്ചു.. വരുണിന്റെ സ്നേഹ ചുംബനം പാറുവിന്റെ കഴുത്തിൽ പതിഞ്ഞു... പാറു ചുണ്ട് പുറത്തേക്ക് വിടാതെ കണ്ണടച്ച് കിടന്നു... വരുണിന്റെ ചുംബനത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ചു പാറുവിന്റെ കൈ കിടക്ക വിരിയിൽ അമർന്നു... വിടെടാ പട്ടി.. കഴുത്തിൽ വരുണിന്റെ പല്ലമർന്നതും മുഖം വരുണിലേക്ക് തിരിച്ചു കൊണ്ട് പാറു വിതുമ്പി.. ആ ഒരൊറ്റ നിമിഷം മതിയായിരുന്നു വരുണിന് അവളുടെ ചുണ്ടുകളെ ബന്ധനത്തിൽ ഇടാൻ... ചുണ്ടുകൾ തമ്മിൽ അമർന്നതും പാറു വരുണിനെ തള്ളി മാറ്റാൻ ശ്രമിച്ചു.. എവിടെ ജിമ്മൻ ഉണ്ടോ അനങ്ങുന്നു.. ഉടുമ്പ് പിടിച്ച പോലെ അല്ലേ കൊച്ചിനെ പിടിച്ചിരിക്കുന്നെ...😬 പിടിച്ചു നിൽക്കാൻ പറ്റുന്നില്ല എന്ന് കണ്ടതും പാറു വരുണിന്റെ തോളിൽ അമർത്തി പിച്ചി കൊണ്ടിരുന്നു.. (നല്ല നഖം ഉണ്ടേ...😌)

വേദന സഹിക്കാതെ വരുൺ ഇഷ്ടക്കേടോടെ പാറുവിന്റെ ചുണ്ടിൽ നിന്നും ചുണ്ട് മാറ്റി... വരുൺ വിട്ടിട്ടും ഇവിടെ ഒരുത്തി കണ്ണും അടച്ചു വരുണിനെ പിച്ചി കൊണ്ടിരിക്കുവാണ്.. വിടെടി യക്ഷി.. പാറുവിന്റെ ചെവിയിൽ ചുണ്ടമർത്തി കൊണ്ട് വരുൺ പറഞ്ഞു.. യക്ഷി നിങ്ങടെ മറ്റോൾ അശ്വതി.. കണ്ണ് തുറന്നു ദേഷ്യത്തോടെ പാറു പറഞ്ഞു.. It's a dirty kiss... 😉 വരുൺ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.. നിങ്ങൾ അവൾക്ക് ഉമ്മയും കൊടുത്തോ.. പാറു ഞെട്ടി കൊണ്ട് വരുണിനെ തള്ളി മാറ്റി എണീറ്റു.. (ഓ ഈ തള്ളൽ നേരത്തെ തള്ളിയിരുന്നേൽ ഞങ്ങടെ കണ്ണ് ഇങ്ങനെ പുറത്തേക്ക് തള്ളില്ലായിരുന്നു ലേ...😌) അതല്ല ഇത്‌.. പാറുവിന്റെ ചുണ്ടിൽ വിരലോടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. പാറു എന്തോ പെട്ടെന്ന് വരുണിനെ കെട്ടിപ്പിടിച്ചു... കഴുത്തിൽ ചുണ്ടുകൾ ചേർത്തു... എന്താടി നിനക്ക്.. ഏഹ്.. പൊട്ടിച്ചിരിച്ചു കൊണ്ട് വരുൺ അവളെ ചേർത്ത് പിടിച്ചു.. പെട്ടെന്ന് പാറുവിന്റെ പല്ല് വരുണിന്റെ കഴുത്തിൽ ആഴ്ന്നിറങ്ങി... വരുൺ അതൊന്ന് എതിർക്കുക പോലും ചെയ്യാതെ വേദന പുറത്ത് കാണിക്കാതെ പാറുവിനെ പിടിച്ചു കൊണ്ട് തന്നെ നിന്നു.. വേദനിച്ചില്ലേ. വരുണിന്റെ കഴുത്തിൽ തുടച്ചു കൊണ്ട് പാറു അവനെ നോക്കി.. വരുൺ പാറുവിന്റെ മുടിയിൽ പിടിച്ചു തല പൊന്തിച്ചു..ഒരു ചിരിയോടെ പാറു അങ്ങനെ ഇരുന്നു.. ഇനി കടിച്ചാൽ നിന്നെ ഞാൻ കടിച്ചു പൊട്ടിക്കും കേട്ടോടി ജാൻകി വരുണെ.. കണ്ണിറുക്കി കൊണ്ട് വരുൺ ചിരിച്ചു..

എന്നേ ഉപദ്രവിച്ചാൽ ഞാനും ഉപദ്രവിക്കും.. ഹാ.. വരുണിന്റെ പിടി വിടുവിച്ചു കൊണ്ട് പാറു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. എന്തെ... തന്നോട് ചാരി കിടക്കുന്ന പാറുവിന്റെ തലയിൽ തലോടി കൊണ്ട് വരുൺ ചോദിച്ചു.. ഉറക്കം വരുന്നു.. തല പൊക്കി വരുണിനെ നോക്കിക്കൊണ്ട് പാറു പറഞ്ഞു.. അയ്യോടാ.. ആരാ ഇത്രേം നേരത്തെ എണീക്കാൻ പറഞ്ഞെ.. ഉറക്കം മാറാൻ ഒരു സൂത്രം ഉണ്ട്... പാറുവിനെ എന്തെങ്കിലും പറയാൻ സമ്മതിക്കാതെ വരുൺ അവളേം കൊണ്ട് ബെഡിലേക്ക് വീണു...💃 💕 എടി നിനക്ക് വല്ലതും അറിയാമോ.. ഇതിപ്പോ കുറെ നേരം ആയല്ലോ.. പാറു ദേവുവിനെ സാരി ഉടുപ്പിക്കുവാണ്.. പക്ഷെ അങ്ങോട്ട് ഏൽക്കുന്നില്ല... 🙈😝 എടി അന്ന് ഞങ്ങടെ അന്നിവേഴ്സറിക്ക് ഞാൻ ഒരു സാരി ഉടുത്തില്ലേ.. അത് ഞാൻ ഒറ്റക്ക് എടുത്തതാ.. പക്ഷെ ഇതിപ്പോ... പാറു തലമാന്തി കൊണ്ട് ദേവുവിനെ നോക്കി.. അത് ഷിഫോൺ.. ഇത്‌ പട്ടുസാരി ആണ് പട്ടുസാരി.. ദേവു മമ്മൂക്ക സ്റ്റൈലിൽ കൈ താഴേക്ക് ആക്കി കുത്തി കൊണ്ട് പറഞ്ഞു.. എന്തായാലും സാരി അല്ലെ.. ഞാൻ താഴെനിന്ന് ആരെങ്കിലെയും വിളിച്ചു കൊണ്ട് വരാം.. നന്നായി ഇളിച്ചു കൊണ്ട് പാറു പുറത്തേക്ക് ചാടി.. ഞാൻ അപ്പോഴേ പട്ടാളത്തിനോട് പറഞ്ഞതാ ബ്യൂട്ടീഷനെ വെക്കാം ഒരൊറ്റ കല്യാണം അല്ലേ ഉള്ളൂ എന്നൊക്കെ...

എവിടെ പാക്കിസ്ഥാനിൽ വെടി വെക്കാൻ പോവുന്ന പോലെ ഒരു നിൽപ്പ് ആയിരുന്നു.. ഓഹ് എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു നല്ല വടിവൊത്ത പുരികങ്ങൾ കണ്ണിൽ ഡ്യൂപ്ലിക്കേറ്റ് പീലി ഒക്കെ വെച്ചു പല തരത്തിൽ മുടി കെട്ടി, എന്നിട്ട് കിട്ടിയ ആളോ കല്യാണം കഴിഞ്ഞു ഒരു കൊല്ലം ആയിട്ടും സാരി ഉടുക്കാൻ അറിയാത്ത ആളെ..ഓഹ് എല്ലാം വെള്ളത്തിൽ ആയി. പാറു പോയതും ദേവു ബെഡിൽ ഇരുന്ന് കൊണ്ട് ഒറ്റക്ക് സംസാരിക്കുവാണ്.. ഇത്രേം കാലം ആയിട്ട് എന്നാൽ നിനക്ക് പഠിക്കാൻ പാടില്ലായിരുന്നോ.. എല്ലാം കേട്ട് കൊണ്ട് പൊന്നുവിനെയും ആതുവിനെയും കൊണ്ട് വന്ന പാറു ചോദിച്ചു.. അത് പിന്നെ.. നിങ്ങൾ ഒക്കെ ഇല്ലേ പിന്നെന്തിന് ഞാൻ സാരി ഉടുക്കാൻ പഠിക്കണം.. ബെഡിൽ നിന്ന് ചാടി എണീറ്റ് തല മാന്തി കൊണ്ട് ദേവു പറഞ്ഞു... കല്യാണം കഴിഞ്ഞാൽ ഞങ്ങൾ ഉണ്ടാവില്ല സാരി ഉടുപ്പിച്ചു തരാൻ.. അപ്പൊ മോളെങ്ങനെ എടുക്കും.. പൊന്നു ഇളിച്ചു കൊണ്ട് ചോദിച്ചു.. അപ്പൊ എന്റെ വന്തേട്ടൻ ഉടുപ്പിച്ചു തരും ശോ..... 🙈 ദേവു മുഖം പൊത്തി കൊണ്ട് പറഞ്ഞു.. പിന്നെ നമ്മൾ അങ്ങനെ ഒക്കെ വിചാരിക്കും അവര് നമ്മളെ അങ്ങനെ വിശ്വസിക്കും. പക്ഷെ കല്യാണം കഴിഞ്ഞാൽ ഉണ്ടല്ലോ അവർക്ക് അവരുടെ ജോലി ഫങ്ക്ഷൻ ട്രീറ്റ്‌ അതൊക്കെ ഉണ്ടാവു.. പൊന്നു ഒന്ന് എറിഞ്ഞു നോക്കി..

നമ്മൾ വെറും മണ്ടീസ്.. ആതു കൂട്ടിച്ചേർത്തു.. എന്നാൽ പിന്നെ ഞാൻ അയാളെ OMKV ആക്കും.. ദേവു ദേഷ്യം കൊണ്ട് വിറച്ചു.. OMKV യൊ...🙄 ആതു സംശയത്തോടെ ചോദിച്ചു.. ആ ഓടിക്കോ മോനെ കണ്ടം വഴി.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. അല്ലാതെ പിന്നെ...എന്റെ പിന്നാലെ നടന്ന് പ്രലോഭിപ്പിച്ചു ഇഷ്ടം ആണെന്ന് പറഞ്ഞു ഇഷ്ടപ്പെടീപ്പിച്ചു കല്യാണം കഴിച്ചു എനിക്ക് റോൾ ഇല്ലാന്നോ.. വിടില്ല ഞാൻ.. ദേവു മുഷ്ടി ചുരുട്ടി.. എന്റെ മോളെ അതൊക്കെ സംഭവിക്കുമ്പോൾ അല്ലേ ഇപ്പോൾ ഇങ്ങനെ ഹൈപ്പർ ആവാതെ.. ഇങ്ങ് വന്നേ സാരി ഉടുപ്പിക്കട്ടെ.. എന്നും പറഞ്ഞു ദേവുവിനെ മുന്നിൽ പിടിച്ചു നിർത്തി... നിങ്ങൾ ഒക്കെ മാച്ച് ഞാൻ മാത്രം ഓഡ് വൺ.. എനിക്കും ഇതേ മോഡൽ എടുത്താൽ മതിയായിരുന്നു.. സാരി ഉടുപ്പിച്ചു കഴിഞ്ഞപ്പോൾ ബാക്കി മൂന്ന് പേരെയും നോക്കിക്കൊണ്ട് ദേവു ചുണ്ട് ചുളുക്കി.. (പൊന്നുവും ആതുവും പാറുവും ഒരേ വർക്ക് സാരി ആണ് കളർ ചേഞ്ച്‌ ആണെന്ന് മാത്രം.. പൊന്നുവിന് മാച്ച് ആയി വല്യേട്ടനും പാറുവിന് മാച്ച് ആയി വരുണും താഴെ ഉണ്ട്. ആതുവിന് മാച്ച് ആയി പ്രാണവേട്ടൻ ഓൺ ദി വേ ആണ്....🤩) നിന്റെ കല്യാണം അല്ലേ നീ വെറൈറ്റി ആയിക്കോട്ടെ.. നിനക്ക് മാച്ച് ആയി വന്തേട്ടൻ വരില്ലേ.. മ്മ്മ്മ്.. പാറു ദേവുവിനെ കളിയാക്കി.. ദേവു നാണം കൊണ്ട് തല താഴ്ത്തി.. ഓ മതി മതി.. ഇങ്ങനെ നിന്നാൽ നാളെ ആയാലും ഒരുക്കം കഴിയില്ല.. വേഗം ഇവിടെ ഇരുന്നേ.. എന്നും പറഞ്ഞു പൊന്നു ദേവുവിനെ കണ്ണാടിക്ക് മുന്നിൽ ഇരുത്തി..

പിന്നെ അങ്ങോട്ട് ഒരു ഓട്ടം ആയിരുന്നു.. പൗഡർ ഇടുന്നു, പുട്ടി ഇടുന്നു, ക്രീം തേക്കുന്നു പൊട്ട്, കണ്മഷി, ഐബ്രോ, ഐഷഡ്, ഐലൈനർ, ലിപ്സ്റ്റിക്ക്, ലിപ് ബാം, അങ്ങനെ സകല കോസ്‌മെറ്റിക്സും ദേവുവിന്റെ മുഖത്ത് നിരങ്ങി ഇറങ്ങി.. ആഭരണങ്ങൾ കൂടി കഴുത്തിൽ അണിഞ്ഞപ്പോൾ ശെരിക്കും അവളെ ഒരു ദേവതയെ പോലെ തോന്നിച്ചു.. അറഞ്ചം പുറഞ്ചം സെൽഫീ എടുത്തപ്പോഴാണ് എല്ലാവർക്കും തിരുപ്പതി ആയത്.. അത് പിന്നെ അങ്ങനെ ആണല്ലോ...😇 സ്റ്റേജിൽ ഒരു പ്രദർശന വസ്തുവിനെ പോലെ കുറച്ച് നേരം ഉള്ള നിൽപ്പ്..അത് കഴിഞ്ഞു എല്ലാവർക്കും ദക്ഷിണ.. ലോകത്തുള്ള എല്ലാ കാർന്നോന്മാരും വന്നിട്ടുണ്ടോ.. കുമ്പിട്ടു കുമ്പിട്ടു ഗതി കെട്ട് കൊണ്ട് ദേവു നടുവിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു.. ദേ വരുന്നു അടുത്ത ആള് കുമ്പിടാൻ തയ്യാറായിക്കോ.. സ്റ്റേജിലേക്ക് കയറി വരുന്ന ആളെ ചൂണ്ടി കൊണ്ട് പാറു പറഞ്ഞു.. യാരവൻ.. എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കണ്ട് ഇളിച്ചു കൊണ്ട് വരുന്ന വിക്രമൻ സാർ. ദേവു ഒരു ചിരിയോടെ മുന്നോട്ട് നടന്നു സാറിന്റെ കയ്യിൽ പിടിച്ചു സ്റ്റേജിലേക്ക് കയറി. സാറെന്താ ഇന്നലെ വരാഞ്ഞേ.. ഇത്തിരി പിണക്കത്തോടെ ആണ് പാറു ചോദിച്ചത്.. ആ ഇന്നലെ വരാഞ്ഞത് നന്നായി.. അല്ലേൽ ഇന്നലത്തെ വല്യേട്ടന്റെ പെർഫോമൻസ് കണ്ടിട്ട് എന്നേ ചെമ്പരത്തി എന്ന് കൂടി വിളിച്ചേനെ..

പാറുവിന്റെ ചെവിയിൽ ദേവു കുശുകുശുത്തു. നിങ്ങൾ എവിടെ പോയാലും ഇങ്ങനെ ആണല്ലോ..ക്ലാസ്സിൽ ആണെങ്കിലും ചെവി കടിച്ചു പറിച്ചിട്ടാ.. ഇവിടെ എങ്കിലും ഒന്ന് നേരെ നിക്കെന്റെ കന്നാസും കടലാസുമെ.. രണ്ടാളെയും നോക്കി ഇളിച്ചു കൊണ്ട് സാർ പറഞ്ഞു.. ദേ വിളിച്ചു... ഞാൻ ഉണ്ടല്ലോ താഴെ ഇരിക്കുന്ന പഴം അയാളുടെ വായിൽ കുത്തി തിരുകും.. മിണ്ടാതെ ഇരിക്കാൻ പറഞ്ഞോ തുപ്പലോട്ടിയോട്.. ദേവു ചുണ്ടനക്കി കൊണ്ട് പറഞ്ഞതും പാറു വിക്രമൻ സാറിനെ നോക്കി ചിരിച്ചു കൊണ്ട് ദേവുവിന്റെ കയ്യിൽ മുറുകെ പിടിച്ചു.. അധികം ലീവ് ഒന്നും എടുക്കാൻ നിക്കണ്ട.. ഇപ്പോൾ തന്നെ രണ്ട് ദിവസം ക്ലാസ്സ്‌ മിസ്സായില്ലെ... പെട്ടന്ന് കോളേജിലേക്ക് പോരെ രണ്ടാളും.. എന്നും പറഞ്ഞു സാർ ദേവുവിന്റെ തലയിൽ തലോടി... ദേവു ഇളിച്ചു കാണിച്ചു വിക്രമൻ സാറിന്റെ അനുഗ്രഹവും വാങ്ങി.. എടി രണ്ട് ദിവസം ലീവ് എടുത്തതിനു ആണോ അയാളിങ്ങനെ കിടന്നു തുള്ളുന്നെ.. അപ്പൊ ഞാൻ പ്രെഗ്നന്റ് ആയാൽ സാർ എന്തോ പറയും... ശ്ശെടാ.. ദേവു താടിക്കും കൈ കൊടുത്ത് നിന്നു വിക്രമൻ സാർ പോവുന്നതും നോക്കി നിന്നു... പാറു ദേവുവിനെ ഒരു വളിച്ച നോട്ടം നോക്കി.... അതിന് ദേവു നാണത്താൽ ചിരിച്ചു കൊണ്ട് സാരി തുമ്പിൽ വിരല് കോർത്തു... 🙃 ഇതിനിടക്ക് വല്യേട്ടൻ പൊന്നുവിനെ വിട്ടു ദേവുവിന്റെ കയ്യിൽ ഒരു വള ഇട്ടു കൊടുത്തു.. വിശ്വ അച്ഛൻ വീണാമ്മയെ വിട്ടു ഒരു മാലയും... ഒട്ടും കുറക്കണ്ടല്ലോ എന്ന് കരുതി വരുൺ പാറുവിനെ വിട്ടു ഒരു വള മറ്റേ കയ്യിലും ഇടീപ്പിച്ചു...

സ്നേഹം.. ഓഹ്... 😉 ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു താലി കെട്ട്.. 9:30ക്ക് ആണ് മുഹൂർത്തം.. ദക്ഷിണ കൊടുക്കൽ കഴിഞ്ഞതും എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് വിട്ടു.. ഡ്രെസ്സുങ്‌ റൂമിൽ ദേവുവിന് കൂട്ടിന് പാറുവും ആതുവും ആണ് നിന്നത്.. 9 മണി ആയപ്പോഴേക്കും ദേവു കയറ് പൊട്ടിക്കാൻ തുടങ്ങി.. പേടി കൊണ്ട് കല്യാണം വേണ്ട എന്നല്ലാട്ടോ.. വന്തേട്ടൻ വന്നോ വന്തേട്ടൻ വന്നോ എന്ന് മാത്രേ കുട്ടിയുടെ വായിൽ നിന്ന് വരുന്നുള്ളു... ഞങ്ങൾ ഇവിടെ അല്ലേടി നിൽക്കുന്നെ.. പിന്നെങ്ങനെ എനിക്കറിയും നിന്റെ വന്തേട്ടൻ വന്നോ എന്ന്... ഇത്‌ നല്ല കൂത്തു.. ആതു ദേഷ്യം കൊണ്ട് വിറച്ചു.. നിന്റെ കയ്യിൽ അല്ലേടി വലിയൊരു ഫോൺ ഇരിക്കുന്നെ... വിളിച്ചു നോക്ക് അപ്പൊ അറിയും നിന്റെ വന്തേട്ടൻ കുറ്റിയും പറിച്ചു എത്തിയോ എന്ന്.. പാറുവും വെറുതെ വിട്ടില്ല...🤪 വിളിച്ചിട്ട് എടുക്കണ്ടേ.. 12 വട്ടം ആയി വിളിക്കുന്നു.. പാളി നോക്കിക്കൊണ്ട് ദേവു പറഞ്ഞു.. അട പാവി.. ആതു അറിയാതെ ചുണ്ടിൽ കൈ വെച്ചു പോയി.. മുങ്ങിയോ ഇനി.. ഇളം ചിരിയോടെ പാറു ചോദിച്ചു.. എടി.... ദേവു വാ മുഹൂർത്തം ആയി.. ദേവു എന്തെങ്കിലും പറയുന്നതിന് മുന്നേ ദേവുവിന്റെ അമ്മ വന്നു വിളിച്ചു.. മക്കളെ അപ്പൊ സേച്ചി പോയി കല്യാണം കഴിച്ചിട്ട് വരാവേ.. എന്നും പറഞ്ഞു മുപ്പത്തി അതാ വെള്ളപ്പൊക്കം ഉള്ള പോലെ സാരിയും പൊക്കി പോവുന്നു.. നിക്കെടി അവിടെ... പാറു ഈർഷ്യയോടെ പറഞ്ഞു.. എന്താടി പൂതനെ.. പുറകിന്ന് വിളിക്കാതെ...

തിരിഞ്ഞ് നോക്കാതെ ദേവു പറഞ്ഞു.. ഇതും കൊണ്ട് പൊക്കോ.. താലം ദേവുവിന്റെ മുന്നിൽ കേറി നിന്ന് കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു.. Thanks maa baby... 😘 എന്നും പറഞ്ഞു പാറുവിന്റെ കവിളിൽ മുത്തി കൊണ്ട് ദേവു മുന്നിലേക്ക് നടന്നു.. പിന്നാലെ പരിവാരങ്ങളെ പോലെകിളി പോയി മറ്റുള്ളവരും. എനിക്ക് കുളിരു കോരുന്നേടി.. സ്റ്റേജിലേക്ക് കയറുന്നതിനിടയിൽ ദേവു പാറുവിനെ നോക്കി പറഞ്ഞു.. സ്റ്റേജിലെ ac കുറക്കാൻ പറയണോ ദേവു.. പാറു മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.. നിന്റെ തല.. 😡 വന്തേട്ടനെ കണ്ട് കുളിരു കോരുന്നെന്നാ പറഞ്ഞെ..😌 ഒരു വല്ലാത്ത ഭാവത്തോടെ ദേവു പറഞ്ഞു... രാത്രി നിനക്ക് ശെരിയാക്കി തരാമെടി.. സ്റ്റേജിൽ ഇതെല്ലാം കേട്ട് നിൽക്കുന്ന വല്യേട്ടൻ ഉള്ളിൽ ആഞ്ഞു ചിരിച്ചു... 😁😁 സ്റ്റേജിൽ കയറി വലം വെച്ചു ദേവു വന്തേട്ടന്റെ അടുത്ത് സ്ഥാനം പിടിച്ചു.. അപ്പൊ തുടങ്ങി നാണം ഇല്ലാതെ രണ്ടും ഇരുന്ന് വർത്താനം പറയാൻ.. വന്തേട്ടൻ പിന്നേം അടങ്ങി ഇരിക്കുന്നുണ്ട്.. ദേവു വന്തേട്ടന്റെ കയ്യിൽ അടിച്ചും വായ തുറന്ന് ഉള്ള പല്ലെല്ലാം കാണിച്ചു ചിരിച്ചും ആണ് ഇരിക്കുന്നെ.. എന്താവുമോ എന്തോ...🙈 ദേവുവിനെ തന്നെ നോക്കി നിൽക്കുവാണ് പാറു.. തന്റെ കൂടെ ഓർമ വെക്കുന്ന നാൾ മുതൽ ഉള്ള കളിക്കൂട്ടുക്കാരി..ഇപ്പോൾ ഇതാ താൻ വേറൊരു ജീവിതത്തിലേക്ക് കാല് വെച്ചത് പോലെ അവളും പുതിയൊരു ജീവിതത്തിലേക്ക്... ദേവു പെട്ടെന്ന് തിരിഞ്ഞു നോക്കി പാറുവിനെ നോക്കി കൺ ചിമ്മി കാണിച്ചു...

പാറു നിറഞ്ഞൊരു ചിരി ദേവുവിന് തിരിച്ചു നൽകി... എന്താ പാറുക്കുട്ട്യേ ഇങ്ങനെ ചിരിക്കൂന്നേ.. നമ്മുടെ കല്യാണം ഓർത്തു പോയോ.. പാറുവിനെ ചേർന്ന് നിന്ന് അവളുടെ കാതിലായി വരുൺ ചോദിച്ചു.. ആരെങ്കിലും ആ ദുരന്ത ദിവസം ഓർത്തിരിക്കുമോ.. പാറു ചിറി കോട്ടി വരുണിനെ നോക്കിക്കൊണ്ട് പറഞ്ഞു.. അപ്പൊ ഞാൻ ദുരന്തം ആണല്ലേടി.. കണ്ണുരുട്ടി കൊണ്ട് വരുൺ ചോദിച്ചു.. ഓഫ്‌കോഴ്സ്.. അതിനെന്താ ഇത്ര ഡൌട്ട്... വായ പൊത്തി ചിരിച്ചു കൊണ്ട് പാറു വരുണിനെ നോക്കി.. അതിന് ഉത്തരമെന്നോണം സാരിയുടെ വിടവിലൂടെ കൈ കടത്തി പാറുവിന്റെ വയറിൽ അവൻ അമർത്തി നുള്ളി.. സ്സ്.. എന്താ കാണിക്കണേ ഏഹ്.. സ്റ്റേജ് ആണ്.. വരുണിന്റെ കയ്യിൽ പതിയെ അടിച്ചു കൈ മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.. വരുൺ ഒരു കുസൃതിചിരി ചിരിച്ചു കൈ പിൻവലിച്ചു... പാറു ആശ്വാസത്തോടെ വരുണിനെ നോക്കി.. താലി കെട്ടിക്കോളു... നമ്പൂതിരി പറഞ്ഞു കൊണ്ട് താലി വന്ദേട്ടന് നേരെ നീട്ടി.. ഹൈ ഞാൻ പറഞ്ഞത് പോലെ മുല്ല മൊട്ട് മാല തന്നെ വാങ്ങി അല്ലേ... താലി പൊക്കി തന്റെ കഴുത്തിലേക്ക് നീട്ടി വരുന്ന വന്തേട്ടനെ നോക്കി ദേവു ചോദിച്ചു.. വന്തേട്ടൻ ദയനീയമായി ദേവുവിനെ ഒന്ന് നോക്കി.. കെട്ടിക്കോ നേരം തെറ്റണ്ട.. ഇളിച്ചു കൊണ്ട് കൈകൂപ്പി ദേവു പറഞ്ഞു...

വന്തേട്ടൻ ഒരു ചിരിയോടെ ദേവുവിന്റെ കഴുത്തിലേക്ക് താലി ചാർത്തിയതോടൊപ്പം ദേവുവിന്റെ കഴുത്തിൽ പതിയെ ഉമ്മ വെക്കാനും മറന്നില്ല.. പ്രതീക്ഷിച്ചത് ആയത് കൊണ്ട് ഞെട്ടലിന് പകരം ഒരു പുഞ്ചിരിയാണ് ദേവുവിന്റെ ചുണ്ടിൽ വിരിഞ്ഞത്.. താലി കെട്ടി കഴിഞ്ഞു വന്തേട്ടൻ കൈ പിൻവലിച്ചതും ദേവു താലി രണ്ട് കണ്ണിലേക്കും മാറി ചേർത്ത് വെച്ചു പ്രാർത്ഥിച്ചു. അവസാനമായി അവന്റെ പേരിലുള്ള ഒരു നുള്ള് സിന്ദൂരം ദേവുവിന്റെ സീമന്ത രേഖയെ ചുവപ്പിച്ചു..കണ്ണടച്ച് കൊണ്ട് ദേവു അവയെ വരവേറ്റു... പട്ടാളം ദേവുവിന്റെ കൈ പിടിച്ചു വന്തേട്ടന്റെ കയ്യിലേക്ക് ചേർത്ത് വെച്ചു.. വന്തേട്ടന്റെ കയ്യിൽ പിടിച്ചു അഗ്നിയെ മൂന്ന് തവണ വലം വെച്ചു പഴയ സ്ഥാനത്ത് അവര് വന്നു നിന്നപ്പോഴേക്കുംദേവു എന്ന ദേവപ്രിയ വന്തേട്ടൻ എന്ന ശ്രാവന്തിന്റെ സ്വന്തം ആയിരുന്നു.. പ്രാന്തൻ ചെക്കന്റെ കിറുക്കത്തി പെണ്ണെ... സ്റ്റേജിൽ ഒരുക്കിയ സോഫയിലേക്ക് ഇരുന്നതും രണ്ടാളുടെയും ഇടയിൽ പുറകിലായി നിന്ന് കൊണ്ട് വല്യേട്ടൻ വിളിച്ചു പറഞ്ഞു ഓടി.. അതുവരെ ചിരിച്ചു നിന്ന ദേവുവിന്റെ മുഖം മത്തങ്ങാ പോലെ വീർത്തു.. വന്തേട്ടൻ ഒരു ചിരിയോടെ ഇതെല്ലാം നോക്കി കാണുവായിരുന്നു... 😍 വരുൺ പാറുവിന്റെ കാലൻ ആയി മാറിയപ്പോൾ ദേവുവിന്റെ കാലൻ ആയി വല്യേട്ടൻ മാറി എന്ന് പറഞ്ഞാൽ മതിയല്ലോ.. പ്രൊമോഷൻ കിട്ടിയ പോലെ ഇപ്പോൾ വന്തേട്ടന്റെ കാലൻ ആയി ദേവുവും മാറി...🤭 ദേവുവിനെ തോല്പിക്കാൻ ആവില്ല മക്കളേ.. വല്യേട്ടനെയും.. 😜😜

ഫോട്ടോ സെക്ഷനിൽ ആദ്യം തന്നെ ദേവുവിന്റെ വീട്ടുകാര് കയറി.. അതിന് പിന്നാലെ വൃന്ദാവനം ഫാമിലിയും.. കാറ്ററിംഗ് ഇല്ലാത്തത് കൊണ്ട് വരുണും വല്യട്ടനും അതിന് പോവേണ്ടി ഇരുന്നതിനാലാണ് ഇങ്ങനെ പെട്ടെന്നൊരു ഫോട്ടോ എടുക്കൽ വേണ്ടി വന്നത്... ദേവുവിന്റെയും വന്തേട്ടന്റെയും ഓരോ പോസിലുള്ള ഫോട്ടോ എടുക്കുന്നതിനിടയിൽ ആണ് ഡിഗ്രി ഫ്രണ്ട്‌സ് അങ്ങോട്ട് വന്നത്.. പിന്നെ അറഞ്ചം പുറഞ്ചം ഫോട്ടോയും എടുത്ത് സെപ്പറേറ്റ് സെപ്പറേറ്റ് എടുത്ത് അതിനിടയിൽ കൂടി ആണ് ഫാനേട്ടനും വർഷവും നൂണ് കയറിയത്.. നിങ്ങൾക്ക് സെപ്പറേറ്റ് നിങ്ങടെ കല്യാണത്തിന് എടുക്കാം.. പൂതി നോക്കണേ. കല്യാണപ്പെണ്ണ് ആണെന്ന് കൂടി നോക്കാതെ സ്റ്റേജിൽ നിന്ന് ദേവു അടി ഉണ്ടാക്കാൻ തുടങ്ങി.. തനി സ്വാഭാവം അത് എവിടെ ആണേലും പുറത്ത് വരുമെന്ന്...🤭 സമയം ഉച്ചയോട് അടുത്തപ്പോഴേക്കും ദേവു പാറുവിനെ മാടി വിളിച്ചു.. എന്താടി ദേവുവിന്റെ അടുത്തിരുന്നു കൊണ്ട് പാറു ചോദിച്ചു. ചോറ് വിളമ്പി തുടങ്ങിയോ ജാനി. വിശക്കുന്നുണ്ടെടി.. ഫസ്റ്റ് ട്രിപ്പിൽ ഇരിക്കണം.. ആർക്കും സംശയം തോന്നാത്ത രീതിയിൽ മുഖം ഒക്കെ നേരെ ആക്കുന്ന പോലെ ആണ് ദേവുവിന്റെ ചോദ്യം.. പാറു ദേവുവിനെ ഒന്ന് ഉഴിഞ്ഞു നോക്കി.. നോക്കണ്ട രാവിലെ തിന്നതൊക്കെ 24 മണിക്കൂറും ഉള്ള ചിരിയിൽ ദഹിച്ചു പോയി.. അപ്പോൾ പിന്നെ... സാരി നേരെ ആക്കുന്ന പോലെ കാണിച്ചു ദേവു പറഞ്ഞു.. അവിടെ ഇരിക്ക്.. ലാസ്റ്റ് ട്രിപ്പിൽ ചെമ്പിൽ തിന്നാം രണ്ടാൾക്കും കൂടി.. കെറുവിച്ചു പറഞ്ഞു കൊണ്ട് പാറു ഇറങ്ങി പോന്നു.. എന്റെ ദൈവമേ ഇവൾക്ക് കിട്ടാനുള്ളതൊക്കെ എനിക്കും കൂടി ചേർത്തിട്ടാണല്ലോ കിട്ടുന്നെ.. ദേവുവിനെ നോക്കി വന്തേട്ടൻ ഒന്ന് ആത്മിച്ചു.. ദേവു കാര്യം മനസിലായ പോലെ നന്നായൊന്ന് ഇളിച്ചു കൊടുത്തു...........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story