നിന്നിലലിയാൻ: ഭാഗം 148

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ചോറ് കഴിപ്പ് കഴിഞ്ഞു പാറു ചുറ്റും ഒന്ന് നോക്കിയപ്പോൾ കണ്ടു പാത്രം കൊണ്ട് നെട്ടോട്ടം ഓടുന്ന വരുണിനെ.. പിന്നാലെ വല്യേട്ടനും ഉണ്ട്.. രണ്ടാളും നന്നായിട്ട് വിയർപ്പ് ഒഴുക്കിയിട്ടുണ്ടെന്ന് കണ്ടാലേ അറിയാം.. പെട്ടെന്ന് വരുൺ കിച്ചണിലേക്ക് പോവുന്നത് കണ്ടപ്പോൾ പാറുവും പിന്നാലെ ചെന്നു. സാമ്പാർ ചെമ്പിൽ നിന്നും ഒഴിക്കാനുള്ള തത്രപ്പാടിൽ ആണ് പുള്ളി.. വരുണേട്ടാ.. വരുണിന്റെ കയ്യിൽ തൊട്ട് കൊണ്ട് പാറു വിളിച്ചു.. വരുൺ വേഗം തിരിഞ്ഞു നോക്കിയപ്പോൾ വോൾടേജ് ഇല്ലാത്ത ചിരിയിൽ നിൽക്കുന്നു പാറു.. എന്താടാ... വരുൺ സാമ്പാർ ബക്കറ്റ് ടേബിളിൽ വെച്ചു കൊണ്ട് പാറുവിനോട് ചോദിച്ചു.. ച്ചും.. പാറു ചുമൽ കൂച്ചി കൊണ്ട് ഒന്നും ഇല്ലാ എന്നർത്ഥത്തിൽ പറഞ്ഞു.. എടൊ ഇതൊന്ന് സെർവ് ചെയ്യുമോ.. ഞാൻ ഇപ്പോൾ വരാം... അങ്ങോട്ട് വന്ന പയ്യനെ നോക്കി വരുൺ പറഞ്ഞു.. അവൻ ബക്കറ്റും വാങ്ങി പോയതും വരുൺ പാറുവിന്റെ കൈ തണ്ടയിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.. ഒരു കൊച്ചു കുഞ്ഞിനെ പോലെ വരുണിനെയും നോക്കി അവള് പിന്നാലെ നടന്നു.. പിന്നെ ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറി നിന്നു.... ഇനി പറ എന്തെ എന്റെ പാറുവിന് പറ്റിയത്.. പാറുവിന്റെ മുഖത്തേക്ക് തന്നെ ഉറ്റി നോക്കിക്കൊണ്ട് വരുൺ ചോദിച്ചു.. പെട്ടെന്ന് എന്തോ പാറു വരുണിനെ കെട്ടിപ്പിടിക്കാൻ ആഞ്ഞതും വരുൺ തടുത്തു.. ഞാൻ വിയർത്തു നിൽക്കുവാ പെണ്ണെ.. എന്താ നിനക്ക് പറ്റിയെ... വരുൺ ചിരിച്ചു കൊണ്ട് ചോദിച്ചു..

തടഞ്ഞു വെച്ച കൈ തട്ടി മാറ്റി പാറു അവനെ ഇറുകെ കെട്ടിപ്പിടിച്ചു.. (ഒരു സാമ്പാർ വിളമ്പുന്നത് കണ്ടാണോ ഇത്ര ച്നേഹം 😵😵..അല്ലേൽ ചെക്കനെ തിരിഞ്ഞു നോക്കില്ല.. ) അറിയില്ല.. അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച്ചു കൊണ്ട് പാറു പറഞ്ഞു.. വരുണും അവളെ തന്നിലേക്ക് ചേർത്ത് നിർത്തി.. അവളത് ആഗ്രഹിച്ചത് പോലെ കണ്ണടച്ച് നിന്നു... കുറച്ച് നേരം രണ്ടാളും അങ്ങനെ പരിസരം മറന്നു നിന്നു.... പാറുവിന്റെ മനസ് ശാന്തം ആവുന്നത് അവളുടെ നെഞ്ചിടിപ്പിൽ നിന്ന് വരുൺ അറിഞ്ഞു.. ഞാൻ പോട്ടെ.. വരുണിന്റെ പിടിയിൽ നിന്ന് വിട്ടു മാറി കൊണ്ട് പാറു തിരിഞ്ഞു നടന്നു.. ഈ പെണ്ണ്.. ഒരു ചിരിയോടെ വരുൺ വരുണിന്റെ പണിക്ക് പോയി.. അല്ല പിന്നെ..😁 💕 വരുണിന്റെ അടുത്ത് നിന്ന് തിരിച്ചു വന്നപ്പോൾ ആണ് ഒരു മൂലക്ക് പാത്തു നിൽക്കുന്ന വല്യേട്ടനെ കണ്ടത്.. വല്യേട്ടൻ എന്താ ഇവിടെ ഒളിച്ചു നിക്കുന്നെ.. തോണ്ടി കൊണ്ട് പാറു ചോദിച്ചു... ശ് 🤫മിണ്ടല്ലെടി.. ഞാൻ ഇവിടെ എവിടേലും ഒന്ന് നിന്നോട്ടെ... വല്യേട്ടൻ മുണ്ട് മടക്കി കുത്തി പുറത്തേക്ക് ഒളിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.. പൊന്നു ചേച്ചിയെ പേടിച്ചിട്ടാണോ.. ഏഹ്.. തമാശ രൂപേണ പാറു ചോദിച്ചു.. അവളൊക്കെ എന്ത്.. ഇത്‌ അതുക്കും മേലെ... ചെയ്തില്ലേൽ വെടി വെക്കും ചെങ്ങായി.. വല്യേട്ടൻ ആ നിർത്തം തുടർന്ന് കൊണ്ട് പറഞ്ഞു.. നിങ്ങളിത് ആരുടെ കാര്യമാ പറയുന്നേ... ആര് വെടി വെക്കും എന്ന്.. പാറു സംശയത്തോടെ വല്യേട്ടനെ നോക്കി.. വേറാര് ആണ് കിറുക്കിയുടെ അച്ഛൻ പട്ടാളം...

ഓഹ് വിളമ്പി വിളമ്പി എന്റെ കയ്യും നടുവും ഒരു പരുവം ആയി.. എണ്ണ തോണി വേണ്ടി വരും.. വല്യേട്ടൻ മൂരി നിവർന്നു കൊണ്ട് പറഞ്ഞു.. ഓഹ് അപ്പൊ അതാണ് കാര്യം.. മടി ആണേൽ അത് പറഞ്ഞാൽ പോരെ സക്കീർ ഭായിക്ക്.. പാറു കളിയാക്കി കൊണ്ട് പറഞ്ഞു.... പോടീ.. സക്കീർ ഭായിക്ക് മടി ഒന്നും ഇല്ല്യാ.. പക്ഷെ ഈ അരുൺ വിശ്വനാഥന് ഒടുക്കത്തെ മടി ആടി.. വിരലിന്റെ ചന്തം നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അങ്ങനെ വരട്ടെ.. ഞാൻ പറയട്ടെ അങ്കിളിനോട് ഇവിടെ ഒളിച്ചു നിൽക്കുവാണ് വല്യേട്ടൻ എന്ന്.. മ്മ്? മാറിൽ കൈ കെട്ടി കൊണ്ട് പാറു ചോദിച്ചു.. പോന്നു പാർട്ണറെ ചതിക്കരുത്.. ഒന്ന് ആലോചിച്ചു നോക്ക് ഈ കല്യാണത്തിന് പെണ്പിള്ളേരുടെ മുന്നിൽ കിടന്ന് വിലസേണ്ട ആളല്ലേ ഞാൻ.. ഒന്നുല്ലെങ്കിലും ഞാൻ ഇട്ടിരിക്കുന്ന ഡ്രെസ്സിനു ചേർന്ന പണി ആണോ ഈ വിളമ്പൽ.. തിങ്ക് പാറു തിങ്ക്.. വല്യേട്ടൻ ഒന്ന് എറിഞ്ഞു നോക്കി.. അതെന്താ വിളമ്പിയാൽ 🤨.. പാറു ഇത്തിരി ഗൗരവത്തോടെ ചോദിച്ചു.. വിളമ്പിയാൽ ഒന്നും ഇല്ല്യാ.. ഞാൻ വിളമ്പാൻ ചെന്നപ്പോൾ ഒരു പെണ്ണ് അടക്കം പറയുവാ അയ്യേ ഇത്‌ വിളമ്പാൻ വന്ന ആളാണോ എന്ന്.. സഹിക്കുമോ എനിക്ക്... ഒന്നുല്ലെങ്കിലും നമ്മൾ ചെക്കന്റേം പെണ്ണിന്റേം ആൾക്കാർ അല്ലേ.. അല്ലേ.. ലെ... പാറുവിനെ നോക്കി കൊണ്ട് വല്യേട്ടൻ വളവളാ പറഞ്ഞോണ്ടിരിക്കുവാണ്..

ഇപ്പൊ സ്ഥലം വിട്ടോ. അല്ലേൽ ഞാൻ പട്ടാളത്തിനേം കൂടെ തോക്കിനേം ഒപ്പം പറഞ്ഞയക്കും.. പാറു ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... ചതിക്കല്ലേ പാറു.. വല്യേട്ടൻ ദയനീയമയോന്ന് പാറുവിനെ നോക്കി.. അങ്കി...... വിളിക്കാൻ ആഞ്ഞതും വല്യേട്ടൻ ചോറും പാത്രം എടുത്ത് ഓടി 🙄🙄.. പാറു ഒരു ചിരിയോടെ സ്റ്റേജിലേക്ക് നടന്നു.. 💕 നമ്മൾക്ക് മാത്രം ബിരിയാണി ആക്കിയാൽ മതിയായിരുന്നു ലെ..നല്ല രസല്ലേ എല്ലാവരും ചോറ് തിന്നുമ്പോൾ നമുക്ക് മാത്രം ബിരിയാണി.. ആഹാ.. ഇലയിൽ നിന്ന് വാരി തിന്ന് കൊണ്ട് ദേവു പറഞ്ഞു... രണ്ടാളും ഒരിലയിൽ നിന്നാണ് തീറ്റ.. (അങ്ങനെ ആണേൽ വെള്ളറക്കി വെള്ളറക്കി നിന്റെ ഫസ്റ്റ് നൈറ്റ്‌ ഞങ്ങൾ...അങ്ങനെ നീ മാത്രം ബിരിയാണി തിന്ന് സുഖിക്കണ്ട.. 😌) കൊളമാക്കുമെടി.. മിണ്ടാതെ ഇരുന്ന് കഴിക്കെടി.. നിന്റെ ആർത്തി കൊണ്ടാണ് ഇത്രേം വൈകിയത്.. വന്തേട്ടൻ നിരാശയോടെ ദേവുവിനെ നോക്കി.. ഞാൻ മിണ്ടും. നിങ്ങൾ വേണേൽ മിണ്ടാതെ കഴിച്ചോ..😏 ദേവു പപ്പടം എടുത്ത് ചോറിൽ കുഴച്ചു.. അതെന്റെ ആടി.. പപ്പടം നോക്കിക്കൊണ്ട് വന്തേട്ടൻ പറഞ്ഞു.. ഇത്‌ എന്റെ ആണ്.. ഒരുരുള വായിൽ ഇട്ടു കൊണ്ട് ദേവു പറഞ്ഞു.. അപ്പൊ നീ നേരത്തെ തിന്നതോ.. വന്തേട്ടൻ കണ്ണുരുട്ടി പേടിപ്പിച്ചു.. അതും എന്റെ.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. പിന്നെ കൂടുതൽ ഒന്നും വന്തേട്ടൻ പറഞ്ഞില്ല. പറഞ്ഞാൽ ചോറും എന്റെ ആണ് കറികളും എന്റെ ആണെന്ന് ലവള് പറഞ്ഞാൽ പട്ടിണി കിടക്കേണ്ടി വരും...😝 അങ്ങനെ ദേവുവിന് ഇറങ്ങേണ്ട ടൈം ആയി.. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ദേവു കരയാൻ തുടങ്ങി.... ഇത്രെയും കാലം കരയില്ല കരയില്ല എന്ന് പറഞ്ഞു നടന്ന ആളാണെ..

അച്ഛനേം അമ്മയെയും അനിയനെയും കെട്ടിപ്പിടിച്ചു ദേവു നേരെ പാറുവിന്റെ അടുത്തേക്കാണ് ചെന്നത്..... ജാനി.. എന്നും പറഞ്ഞു കുട്ടി പാറുവിനെ അങ്ങ് കെട്ടിപ്പിടിച്ചു.. സാരമില്ല പോട്ടെ.... പാറു ആശ്വസിപ്പിച്ചു.... അതല്ലെടി.. എടി പോർക്കേ എന്റെ കണ്മഷി പരന്നോ.. പുട്ടി പോയോടി..പുല്ല് കരയുവേം ചെയ്തു.... പാറുവിന്റെ ചെവിയിൽ ആയി ദേവു ചോദിച്ചു.. ങേ🙄 ആദ്യം പാറു ഒന്ന് ഞെട്ടി.. നോക്കട്ടെ എന്നാലല്ലേ അറിയൂ.. പിടി വിട്.. ദേവുവിനെ മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറ പറഞ്ഞു.. പെട്ടെന്ന് മാറ്റല്ലേ കോപ്പേ ഡൗട്ടടിക്കും.. ഇളിച്ചു കൊണ്ട് ദേവു പതിയെ മാറി.. ഒരു കുഴപ്പവും ഇല്ല്യാ.... വേഗം വിട്ടോ.... പാറു ദേവുവിനെ വേഗം പറഞ്ഞയക്കാൻ ഉള്ള തിരക്കിൽ ആണ്... അച്ഛാ അമ്മാ അപ്പുവേ ഞാൻ പോവാട്ടോ.. വിളിക്കാൻ പറ്റി എന്ന് വരില്ല...നാളെ വിളിക്കാം 😁😁.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.... കരഞ്ഞു തളർന്ന ദേവുവിനെ ഞാൻ തന്നെ എടുത്ത് കാറിൽ കയറ്റും എന്ന് മനസ്സിൽ വിചാരിച്ചു കുത്തപ്മിനാർ പണിത വന്തേട്ടൻ പ്ലിങ്... 😆 അങ്ങനെ ആരെയും കാക്കാതെ കാറിൽ കോ ഡ്രൈവർ സീറ്റിൽ സ്ഥാനം പിടിച്ചു എല്ലാവർക്കും ടാറ്റയും കൊടുത്ത് ദേവു പോയി.....😁.. ഇങ്ങനെയും ഉണ്ടോ ആൾക്കാർ.. 🙄 ശ്ശെടാ ഇപ്പോൾ എന്താ സംഭവിച്ചേ എന്ന അവസ്ഥയിൽ ആണ് പട്ടാളവും ഭാര്യയും.. 💕 മേക്കപ്പ് കൂടുതൽ ആണോ ചേട്ടാ... കാറിൽ വന്തേട്ടനും ദേവുവും മാത്രമേ ഉള്ളൂ.. ഏയ് പാകത്തിന്.. ആരാ ചെയ്തേ.. ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് വന്തേട്ടൻ ചോദിച്ചു.. ഞാൻ ആണ് മെയിൻ..

പിന്നെ ജാനിയും പൊന്നു ചേച്ചിയും ആതു ചേച്ചിയും ഉണ്ടായിരുന്നു.. ദേവു മിററിൽ നോക്കിക്കൊണ്ട് പറഞ്ഞു.. ഒക്കെ സ്റ്റോക്ക് ആണേ.. അടുത്ത വീട്ടിലെ പുഷ്പലത ചേച്ചിയാ... എന്ന് പറയും വിചാരിച്ച വന്തേട്ടൻ പിന്നേം പ്ലിങ്.. വന്തേട്ടൻ ഒന്ന് ചിരിച്ചു കൊടുത്തതെ ഉള്ളൂ.. കുറച്ചു നേരം ദേവുവിന്റെ സൗണ്ട് ഒന്നും കേൾക്കുന്നില്ല എന്ന് കണ്ടതും വന്തേട്ടൻ ഒന്ന് പാളി നോക്കി.. ഹെഡ് സെറ്റും കുത്തി ഫോണിൽ എന്തോ കാണുവാണ്.. മുഖത്തുള്ള ഭാവങ്ങൾ കണ്ടാൽ അറിയാം സീരിയസ് ആണെന്ന്... നീയെന്താ കാണുന്നെ... ദേവുവിനെ തോണ്ടി ആംഗ്യ ഭാഷയിൽ വന്തേട്ടൻ ചോദിച്ചു... കുടുംബവിളക്ക് സീരിയൽ കാണുവാ.. രണ്ട് ദിവസം ആയിട്ട് കാണാൻ പറ്റിയില്ല.. തിരക്ക് ആയിരുന്നല്ലോ... അച്ഛൻ സീരിയൽ വെക്കാൻ സമ്മതിക്കില്ലെന്നേ.. അപ്പോൾ ഞാൻ യൂട്യൂബിൽ ആണ് കാണാറ്... പിന്നെ അവിടെ ചെന്നാൽ കുടുംബക്കാരെ കൊണ്ട് തിരക്കാവും.. പിന്നെ രാത്രി ഫ്രീ ആവില്ലല്ലോ... അപ്പൊ പിന്നെ ഇപ്പോൾ കാണാം എന്ന് വിചാരിച്ചു.. ദേവു ശ്വാസം വിടാതെ പറഞ്ഞു.. ആംഗ്യത്തിൽ എന്താ കാണുന്നെ എന്ന് ചോദിച്ചപ്പോൾ ഒരു എസ്സേ എഴുതാൻ ഉള്ളത് പറഞ്ഞിരിക്കുന്നു... ദൈവമേ ഇവള് സീരിയൽ പ്രാന്തി കൂടി ആയിരുന്നോ.. അതും കുടുംബ വിളക്ക് ആണത്രേ.. പേര് കണ്ടാൽ അറിയാം പോര് ആണെന്ന്.. ടീവി റീചാർജ് ചെയ്ത് ഞാൻ മടുക്കും.. വന്തേട്ടൻ മൂക്കിലൂടെ പൊക പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.. മ്മ് കണ്ടോ കണ്ടോ.. ഒരു വളിച്ച ചിരിയോടെ വന്തേട്ടൻ പറഞ്ഞു.. Thanku..😘

തല ചെരിച്ചു വന്തേട്ടന്റെ കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് ദേവു പറഞ്ഞു.. സ്വന്തം പ്രോപ്പർട്ടി ആയില്ലേ ഇനിയിപ്പോ നാണവും ഇല്ല്യാ മാനവും ഇല്ല്യാ ഉളുപ്പ് ഇല്ലേയില്ല... 🙈 ഉമ്മ കിട്ടിയ ഷോക്കിലായിരുന്നു പിന്നെ വന്തേട്ടന്റെ കാറും കൊണ്ടുള്ള പോക്ക്... വീട്ടിൽ എത്തിയതും വന്തേട്ടന്റെ അമ്മ നിലവിളക്കും പിടിച്ചു നിൽക്കുന്നുണ്ട്... ദേവു വേഗം ഫോൺ എടുത്ത് വല്യേട്ടന്റെ ഷർട്ടിന്റെ പോക്കെറ്റിൽ ഇട്ടു.. ഒരു സമാധാനത്തിന് നിലവിളക്ക് വാങ്ങിയതും ദേവുവിനൊരു പേടി.. എങ്ങാനും കെട്ട് പോയാലോ 😒😒 ഹാവു.... കുഴപ്പം ഒന്നും ഇല്ലാതെ കേറിയതും ദേവു ആഞ്ഞു ശ്വാസം വലിച്ചു വിട്ടു... രണ്ടാമത്തെ സമാധാനത്തിനു 😝... വന്തേട്ടന്റെ കസിൻ ആണ് ദേവുവിന് റൂം ഒക്കെ കാണിച്ചു കൊടുത്തത്... രണ്ട് ദിവസം നല്ലം പോലെ കുളിക്കാത്തത് കൊണ്ട് അര മണിക്കൂർ എടുത്താണ് ദേവു കുളിച്ചിറങ്ങിയത്... ഇറങ്ങിയതും റൂമിൽ വന്തേട്ടനെ കണ്ടപ്പോൾ ദേവുവിന് എന്നും ഇല്ലാത്ത പരവേശവും നാണവും... താൻ കുളിച്ചോ.. ഒരു ചിരിയോടെ വന്തേട്ടൻ ചോദിച്ചു.. അതുവരെ ഉണ്ടായിരുന്ന ദേവുവിന്റെ നാണവും പരവേശവും ഒക്കെ ബസ് പിടിച്ചു പോയി... 😬😬 താൻ എന്ന് വിളിച്ചില്ലേ അതിന്റെയാ.. ദേവു തിരിഞ്ഞു നിന്ന് ആലോചിക്കുവാണ്.. എന്ത് മറുപടി കൊടുക്കും എന്ന്.. താനോ. ഇത്രേം കാലം പൊന്നേ മുത്തേ കരളേ ദേവു എന്ന് വിളിച്ചിരുന്ന എന്നേ ഇപ്പോൾ താൻ എന്നോ... ഞാൻ ദേവപ്രിയ ആണെടോ ദേവപ്രിയ പട്ടാളം അല്ല ദേവപ്രിയ ശ്രാവന്ത്... ക്ര്ര്ര്... 😬😡

പല്ല് കടിച്ചു തിരിഞ്ഞു നോക്കിയ ദേവു കാണുന്നത് കാലിയായ റൂം.. ചതിച്ചതാ 😒😒😒..വെറുതെ കുറെ ഡയലോഗ്സ് പോയി... റിസപ്ഷൻ ഒന്നും ഇല്ലാത്തത് ഭാഗ്യം.. എന്നാലും ഒരു ബിരിയാണി നഷ്ട്ടകോളത്തിൽ ആയി... മുറുമുറുത്തു കൊണ്ട് ദേവു താഴേക്ക് പോയി.. അവിടെ ആരെയും കിട്ടാതിരിക്കില്ല കൂട്ടിന്.. പ്രത്യേകിച്ച് സൊള്ളാൻ.. 😝 Iam കച്ചറ,,, you കച്ചറ.. അപ്പോൾ ഡബിൾ കച്ചറ 🤭🤭🤭... 💕 കല്യാണം കഴിഞ്ഞു ഡ്രസ്സ്‌ പോലും മാറ്റാതെ വല്യേട്ടൻ ഗഹനമായ ചിന്തയിൽ ആണ്.. ഗഹന ചിന്തയുടെ ടോപ്പിക്ക് =ദേവുവിന് എങ്ങനെ പണി കൊടുക്കാം... 🙊 വല്യേട്ടൻ ഡ്രസ്സ്‌ മാറുന്നില്ലേ.. നിലത്തിരിക്കുന്ന വല്യേട്ടന്റെ മടിയിൽ കയറി ഇരുന്ന് കൊണ്ട് വാവ ചോദിച്ചു.. ഓ ഇത്രേം നേരം നിരക്കം ആ കേശുവിന്റെ മടിയിൽ ആയിരുന്നു.. അത് പോരാഞ്ഞിട്ടാ ഇനി എന്റെ മടിയിൽ.. വല്ലതും നടന്നോ.. ഏഹ്.. ഇളിച്ചു കൊണ്ട് വല്യേട്ടൻ വാവയെ നോക്കി.. വാവ വല്യേട്ടനെ സംശയത്തോടെ നോക്കി.. ഈ തന്ത ഇതെന്താ പറയുന്നേ എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം 😝.. I mean.. kiss,, muthgow,, ummah,, baiser,, chumbanam... ഇതൊന്നും കിട്ടിയില്ലേ എന്ന്.. വല്യേട്ടൻ ഇളിയിൽ തന്നെ ആണ്.. (ഇങ്ങനെ ആണോ ഒരു കുട്ടിയോട് ചോദിക്കുന്നെ 🤪🤪🤪) പോടാ മരം കൊത്തി മോറാ.. വല്യേട്ടന്റെ കഴുത്തിലൂടെ കയ്യിട്ട് ചെവിയിലായി വാവ പറഞ്ഞു... വല്യേട്ടൻ ഒരു വളിഞ്ഞ ചിരി ചിരിച്ചു.. എന്താ ഏട്ടനും അനിയത്തിയും കൂടി ഒരു സ്നേഹ പ്രകടനം... അങ്ങോട്ടേക്ക് വന്ന വരുൺ ചോദിച്ചു..

പിന്നാലെ പാറുവും ആതുവും പൊന്നുവും ലാന്റ് ആയി... നമുക്ക് ദേവുവിന് ഒരു പണി കൊടുത്താലോ.. വല്യേട്ടൻ മുഖവുര ഒന്നും ഇല്ലാതെ ചോദിച്ചു.. ഞങ്ങൾ അങ്ങോട്ടിത് പറയാൻ വരുവായിരുന്നു... എന്ത് കൊടുക്കും.. കോറസ് പോലെ എല്ലാം പറഞ്ഞു.. അതൊക്കെ ഉണ്ട്.. ഇങ്ങു വാ... വല്യേട്ടൻ അടുത്തേക്കിരുന്നു കൊണ്ട് പറഞ്ഞു.. (അങ്ങോട്ട് മാറി ണിക്ക് പിള്ളേരെ അവര് പ്ലാൻ പറയട്ടെ 😝😝).. ഫസ്റ്റ് നൈറ്റ്‌ കുളമാവുമോ.. പാറു ദയനീയതയോടെ ചോദിച്ചു.. കുളം ആവാൻ വേണ്ടി അല്ലേ.. ഏറ്റാൽ മതിയായിരുന്നു.. വല്യേട്ടൻ മെപ്പൊട്ടും നോക്കി പറഞ്ഞു.. ദേ ഇവളെ പിടിച്ചു മാറ്റിക്കോ ട്ടോ.. ചങ്കും കരളും ഒന്ന് ഇക്കാര്യത്തിൽ കാണിക്കാൻ പറ്റില്ല.. ഒറ്റി കൊടുത്താൽ... ആതു പറഞ്ഞു... ഏയ്.. ഞാൻ ആരോടും പറയാൻ ഒന്നും പോണില്ല.. സത്യം അടിച്ചു കൊണ്ട് പാറു പറഞ്ഞു.. 💕 അങ്ങനെ പകൽ മാറി രാത്രി ആയി.. വൃന്ദാവനം സീൻ മാറി വന്തേട്ടന്റെ വീട് ആയി... തിന്ന ചോറ് ദഹിച്ചു തുടങ്ങി.. ശോ ഞാൻ കരുതി ഈ സിനിമയിൽ ഉള്ള പോലെ പാൽ ഗ്ലാസ്‌ ഉണ്ടാവുമെന്ന്.. ഇതിപ്പോൾ ഫോൺ മാത്രം ആണ് കയ്യിൽ.. ഒരു സെറ്റ് മുണ്ടും.. ഗർർർർ... ദേവു പുറുപിറുത്തു കൊണ്ട് മുകളിലേക്ക് സ്റ്റെപ് കെറുവാണ്.. ക്ടിം... ഫോണിൽ ആരുടെയോ മെസ്സേജ് വന്നു.. സ്റ്റെപ്പിൽ നിന്ന് കൊണ്ട് തന്നെ ദേവു ഫോൺ ഓപ്പൺ ആക്കി.. ടെക്സ്റ്റ്‌ മെസ്സേജ് ആണ്.. From companion❣️ (ജാനി ) "Gud nyt dear 😍" സംശയം തോന്നരുതല്ലോ.. അതുകൊണ്ടാണ് പാറു അങ്ങനെ ഒരു മെസ്സേജ് വിട്ടേ..

ഞാൻ റൂമിൽ ഇപ്പോൾ കയറും ജാനി സ്റ്റെപ്പ് കയറുവാ.. അപ്പോഴാ നിന്റെ മെസ്സേജ് കണ്ടേ.. എനിക്ക് ആക്രാന്തം ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കണേ.. ദേവു സത്യസന്ധ ആയത് കൊണ്ട് ഉള്ളതൊക്കെ പാറുവിനോട്‌ പറഞ്ഞു.. ഇതൊക്കെ 5 ജോഡി കണ്ണുകൾ കാണുന്നുണ്ടായിരുന്നു.. വെല്ലു,, കാലൻ,, പൊന്നു,, പാറു and ആതു... ഭീകരി ആണവൾ.. ഓഹ്.. വല്യേട്ടൻ ഒന്ന് തല കുടഞ്ഞു.. പാറു റിപ്ലൈ കൊടുക്ക്.. ഡൗട്ടടിക്കരുത്.. ആതു കല്പിച്ചു.. "Ok dii.. best of luck.. 😝" അതും പറഞ്ഞു ഫോണും അടച്ചു വെച്ചു പാറു എല്ലാവരെയും നോക്കി... ദേവു ഡോറിന്റെ ഹാന്റിലിൽ പിടിച്ചു തുറന്നു അകത്തേക്ക് കയറി.. ബെഡിൽ ഇരിക്കുന്ന വന്തേട്ടൻ ദേവുവിനെ കണ്ടതും ഒരു ചിരിയോടെ എണീറ്റ് നിന്നു.. ദേവുവിന് ആണേൽ ഉള്ളിൽ ആരോ "പണി വരുന്നുണ്ട് ദേവു മോളെ "എന്ന് പറയുന്ന പോലെ.. പിന്നെ അതിനെ ഒക്കെ തട്ടി മാറ്റി എന്റെ ഫസ്റ്റ് നൈറ്റ്‌ എന്നും പറഞ്ഞു ഡോറും അടച്ചു ഒറ്റ കുതിപ്പിന് ബെഡിൽ എത്തി.. താൻ കിടന്നോ... ക്ഷീണം കാണും.. ബെഡിലേക്കും ദേവുവിലെക്കും നോക്കി വന്തേട്ടൻ പറഞ്ഞു..

ദേവു അന്തം വിട്ടു വന്തേട്ടനെ ഒന്ന് നോക്കി... ഇതിപ്പോ രണ്ടാമത്തെ തവണ ആണ് താൻ താൻ എന്ന്... എനിക്കെന്താ ഇതുവരെ പേരിട്ടിട്ടില്ലേ.. അതൊക്കെ പോട്ടെ എന്നിട്ട് ഫസ്റ്റ് നെറ്റിന് ഉറങ്ങിക്കോ എന്നോ.. ഇതെവിടുത്തെ നിയമം.. ഉള്ളിൽ അങ്ങനെ ചോദ്യങ്ങൾ കത്തി ആളുകയാണ്.. ദേവു... വന്തേട്ടൻ സ്നേഹത്തോടെ ദേവുവിനെ വിളിച്ചു.. അപ്പൊ മറന്നിട്ടില്ല പേര് (ആത്മ ) വന്തേട്ടാ എനിക്ക് വേണം... ദേവു വന്തേട്ടന്റെ കയ്യിൽ മുറുകെപിടിച്ചു കൊണ്ട് പറഞ്ഞു.. എ.. എന്ത്.. വന്തേട്ടന് വിക്ക് വന്നില്ലേ എന്നൊരു ഡൌട്ട്.. First night 😌😌... ഒരുളുപ്പും ഇല്ലാതെ ദേവു പറഞ്ഞു.. 🙈🙈 പ്യാവം ആഗ്രഹം കൊണ്ടാ.. ഒരു ചിരിയോടെ വന്തേട്ടൻ ദേവുവിനെ ചേർത്ത് പിടിച്ചു മുഖം മുഖത്തേക്ക് അടുപ്പിച്ചതും.. 🎶Iravum En Pagalum Un Vizhiyin Oram Pookindrathey Uthirum En Uyirum Un Oru Sol Thedi Alaigindrathey Ennaanatho En Kaadhale Man Thaagam Theerum Mazhaiyile...🎶 ദേവുവിന്റെ ഫോൺ കയ്യിൽ ഇരുന്ന് അടിച്ചു.. ഐവ ഫസ്റ്റ് നൈറ്റിനു പറ്റിയ പാട്ട് 😬😵🙄🤭 ദേവുവിന്റെ ഫോൺ ആ പാട്ട് പാടുമ്പോൾ ഞാൻ പാടും... യാരത്... യാരത്.. യാരത്.. യാരത്.... 😝........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story