നിന്നിലലിയാൻ: ഭാഗം 151

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

നീയല്ലേ മോൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട് നേരം വൈകിയേ വരൂ എന്നൊക്കെ പറഞ്ഞേ അച്ചൂ... ദേവു വീട്ടിലേക്ക് വന്നതും വന്തേട്ടന്റെ അമ്മ ചോദിച്ചു... അച്ചു വന്തേട്ടന്റെ വിളിപ്പേര് ആണേ... 😜 വന്തേട്ടൻ ആണേൽ പരുങ്ങി കളിക്കുവാണ്... ദേവുവിനെ പോലെ ഓൺ ദി സ്പോട്ടിൽ നുണ പറയാൻ ഒന്നും വന്തേട്ടന് അറിയില്ലല്ലോ...😝 സാർ ക്ലാസ്സ്‌ എടുത്തില്ല അമ്മേ.. അതാ ഉണ്ടായേ.. വന്തേട്ടനെ നോക്കിക്കൊണ്ട് ദേവു പറഞ്ഞു.. ഭാഗ്യം പെണ്ണ് ഒറ്റിക്കൊടുത്തില്ല.. അപ്പൊ സ്നേഹം ഒക്കെ ഉണ്ട്... (ആത്മ) ചിലരുടെ പട്ടികൾ മാത്രമേ എന്റെ കാറിൽ കയറു.. ദേവുവിനെ ചൊറിയാൻ വേണ്ടി പറഞ്ഞു കൊണ്ട് വന്തേട്ടൻ റൂമിലേക്ക് പോയി.. പട്ടിയോ..നീയിത് എന്താടാ പറയുന്നേ ഏഹ്.. എന്താ മോളെ.. അമ്മ അത്ഭുതത്തോടെ ചോദിച്ചു.. അത് പിന്നെ.. ഇത്തവണ ദേവു ആണ് പരുങ്ങി കളിച്ചത്.. അത് കൊള്ളേണ്ടിടത്തു കൊണ്ട് കാണും അമ്മേ..

തിരിച്ചു വന്നു വന്തേട്ടൻ പറഞ്ഞിട്ട് പിന്നേം മൂപ്പര് സ്റ്റെയർ കയറി പോയി.. ഈ ചെക്കനിത് എന്താ ആവോ.. എന്നും പറഞ്ഞു അമ്മയും പോയി... ചാടി തുള്ളി ഉള്ള ദേഷ്യം എല്ലാം വായിൻ തുമ്പിലേക്ക് കയറ്റി ദേവുവും വന്തേട്ടനെ ലക്ഷ്യമാക്കി സ്റ്റെയർ കയറി... ഡോ.. താൻ ആരാന്നാ തന്റെ വിചാരം.. ഈ ദേവു ഒന്ന് ഞൊടിച്ചാൽ ആണ്പിള്ളേര് ക്യു നിൽക്കും എന്നേ കാറിൽ കയറ്റി കൊണ്ട് പോവാൻ.. ബാഗ് ബെഡിലേക്കെറിഞ്ഞു ആക്രോശിച്ചു കൊണ്ട് ദേവു പറഞ്ഞു.. ഇപ്പൊ മനസിലായല്ലോ ദേഷ്യം എന്തിനാ നാവിനു തുമ്പിലേക്ക് കൊണ്ട് വന്നത് എന്ന്.. വായ തുറന്നാൽ ഇതാണ് കലപില കലപില... താനോ 🤨.. mrs ശ്രാവന്ത് ആരെയാണ് താൻ എന്ന് വിളിക്കുന്നത്... വന്തേട്ടൻ കയ്യും മാറിൽ കെട്ടി ചോദിച്ചു.. അപ്പുറത്തെ വീട്ടിലെ ആ ചെക്കൻ ഇല്ലേ...

നല്ല ഡ്രിം ചെയ്‍ത താടിയും നല്ല ബോഡിയുമുള്ള മനുഷ്യൻ.. ഓഹ് എന്നാ ഗ്ലാമർ ആണ്.. എനിക്കൊന്നുണ്ട് പിണ്ണാക്ക് പോലെ... തന്നെ തന്നെ ആടോ വിളിച്ചത്... എന്തെ പിടിച്ചില്ലേ... mr ശ്രാവന്ത്... ദേവു ഉള്ള കണ്ണ് ഉരുട്ടി കാണിച്ചു... ഫസ്റ്റ് കയ്യീന്ന് പോയത് അറിയരുതല്ലോ... ഓഹ് ഒരു ദിവസം കൊണ്ട് അപ്പുറത്തെ അവനെ നീ കണ്ണ് വെച്ചു അല്ലേ.. എന്നിട്ട് എന്നേ ഒന്ന് നോക്കുക.. ഓഹ് ജാഡച്ചി.. ഊളച്ചി.. വന്തേട്ടൻ കിടന്നു തുള്ളുവാണ്... പിന്നെ കോളേജിൽ പോവുമ്പോൾ മുന്നിൽ നിന്നാൽ ആരായാലും നോക്കി പോവും.. ഹും.. ഊളച്ചിയും ജാഡച്ചിയും ഒക്കെ നിങ്ങടെ മറ്റോൾ... ദേവുവും വിട്ടു കൊടുത്തില്ല... എനിക്ക് മറ്റോൾ ആയിട്ടും ഒറ്റയാൾ ആയിട്ടും കെട്ട്യോൾ ആയിട്ടും ഒരാളെ ഉള്ളൂ അത് ഈ വായാടി ആണ്.. ദേവുവിന്റെ അടുത്തേക്ക് വന്നു കൊണ്ട് വന്തേട്ടൻ പറഞ്ഞു...

ദേവുവിന് ആകെ പരവേശം.. ഒന്നുല്ലെങ്കിലും വല്യ ഡയലോഗ് ഒക്കെ അടിച്ചതല്ലേ ദേവു മാത്രമേ ഉള്ളൂ എന്ന്.. അതിന്റെയാ.. എന്നാൽ വിളിക്ക്.. വന്തേട്ടൻ വരുന്നതിനനുസരിച്ചു ബാക്കിലേക്ക് നടന്നു കൊണ്ട് ദേവു ഇളിച്ചു.. എന്ത്....🤔 സംശയത്തോടെ വന്തേട്ടൻ ചോദിച്ചു.. ദേവു എന്ന്.. ഇച്ചിരി നാണത്തോടെ ആണ് ദേവു അത് പറഞ്ഞത്.. ദേവൂ... സ്നേഹത്തോടെ അത്രെയേറെ പ്രേമത്തോടെ വന്തേട്ടൻ വിളിച്ചു.. കേട്ട പാതി കേൾക്കാത്ത പാതി ദേവു അങ്ങോട്ട് ചാടി കേറി വന്തേട്ടനെ ഇറുകെ കെട്ടിപ്പിടിച്ചു.. (എനിക്ക് ആ വഴക്ക് കണ്ടപ്പോഴേ തോന്നി ഇതിങ്ങനെ റൊമാൻസിലെ അവസാനിക്കൂ എന്ന്....😌) ദേവു തുടങ്ങി വെച്ചതും വന്തേട്ടന് പിന്നെ ധൈര്യം ആയി... മൂപ്പരും കേറി വലിഞ്ഞു മുറുക്കി... I love you.... 💕 അവനെ വീണ്ടും പുണർന്നു കൊണ്ട് ദേവു പറഞ്ഞു.. Love you too dear.... 😍

പറഞ്ഞു തീർന്നതും വന്തേട്ടൻ അവളെ അടർത്തി മാറ്റി നെറ്റിയിൽ ചുണ്ട് ചേർത്തു... ദേവു കണ്ണടച്ച് കൊണ്ട് അവ പ്രണയത്തോടെ ഏറ്റ് വാങ്ങി..... ഒരു നിമിഷം രണ്ട് പേരുടെയും കണ്ണുകൾ ഉടക്കി.. മതി മറന്നു രണ്ട് പേരും കുറച്ച് നേരം അങ്ങനെ നിന്നു.. പ്രയാതുരമായ നിമിഷങ്ങൾ......💕 പതിയെ കണ്ണുകൾ പിൻവലിക്കാതെ വന്തേട്ടന്റെ ചുണ്ടുകൾ ദേവുവിന്റെ അധരങ്ങളെ ലക്ഷ്യം വെച്ചു നീങ്ങി... ഒരു ചെറു ചിരിയോടെ ദേവു കണ്ണുകൾ ഇറുകെ അടച്ചു.. കൈകൾ അവന്റെ ഷർട്ടിൽ അമർന്നു.. ചുണ്ട് വിറച്ചു.... അതിനോടൊപ്പം തന്നെ വന്തേട്ടൻ ദേവുവിന്റെ ചൊടികളെ കവർന്നെടുത്തു... ഇരുവരും ഒന്നായിട്ടുള്ള ആദ്യത്തെ പ്രണയ ചുംബനം വന്തേട്ടൻ അവളിലേക്ക് പകർന്നു... കണ്ണുകൾ തുറക്കാതെ ദേവു അവയെ തന്നിലേക്ക് ഏറ്റു വാങ്ങി...

വന്തേട്ടന്റെ ചുണ്ടുകളുടെ തീവ്രത ദേവുവിൽ പല മാറ്റങ്ങളും ഉണ്ടാക്കി .... പുതിയ വികാരങ്ങൾ അവളിൽ മൊട്ടിട്ടു തുടങ്ങി... ചുണ്ടുകളെ വിടാതെ തന്നെ വന്തേട്ടൻ അവളെ കോരി എടുത്ത് ബെഡിലേക്ക് കിടത്തി... ശ്വാസം വിലങ്ങിയതും ദേവു പതിയെ കണ്ണ് തുറന്നു വന്തേട്ടനെ തള്ളി മാറ്റി.. കിതച്ചോ... ഒരു ചെറു ചിരിയോടെ വന്തേട്ടൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ചോദിച്ചു.. മ്മ്.. ഉള്ള പല്ലെല്ലാം കാണിച്ചു ചിരിച്ചു കൊണ്ട് ദേവു അവന്റെ തോളിലൂടെ കയ്യിട്ട് അവനെ അടുപ്പിച്ചു ചുണ്ടുകൾ കടിച്ചെടുത്തു... പെട്ടെന്നായതിനാൽ വന്തേട്ടന്റെ കണ്ണ് മിഴിഞ്ഞു പോയി.. പതിയെ അത് നറു ചിരിയിലേക്ക് വഴി മാറി.. രണ്ട് പേരും പരസ്പരം വിടാതെ മാറി മാറി ചുംബിച്ചു കൊണ്ടിരുന്നു.... ദേവുവിന്റെ ചുണ്ടിന്റെ മാർദ്ദവം വന്തേട്ടനെ വികാരത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ചു.... അതിന്റെ അർത്ഥമെന്നോണം വന്തേട്ടന്റെ കൈ ദേവുവിന്റെ വയറിൽ അമർന്നു...

നിങ്ങളും കിതച്ചു ലെ...😆 ചുണ്ട് അടർത്തി മാറ്റി പൊട്ടിച്ചിരിച്ചു കൊണ്ട് ദേവു ചോദിച്ചു.. അപ്പൊ പകരം വീട്ടിയതാണല്ലേ... കുസൃതിയോടെ വന്തേട്ടൻ ചോദിച്ചു.. ഓഫ്‌കോഴ്സ് വന്തു.. കുലുങ്ങി ചിരിച്ചു കൊണ്ട് ദേവു പറഞ്ഞു.. അപ്പോഴേക്കും വന്തേട്ടൻ അവളിലേക്ക് അമർന്നിരുന്നു... എടൊ നിങ്ങളെന്റെ മേലിൽ കിടന്ന് സർക്കസ് കാണിക്കാതെ ഇറങ്ങി കിടന്നേ. സുഖിച്ചങ്ങനെ കിടക്കുവാ.. തീറ്റ കുറച്ചോ.. വന്തേട്ടനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് ദേവു പറഞ്ഞു... ഒന്ന് റൊമാന്റിക് ആയി വന്ന വന്തേട്ടൻ ആരായി.. ആ അതന്നെ നമ്മുടെ പീത്തോ.. 😵 എടി ഇതൊക്കെ സ്വാഭാവികം ആണ് ദേവു നീ അടങ്ങി കിടക്ക്.. വന്തേട്ടൻ ദയനീയമായി പറഞ്ഞു.. എന്തൊക്കെ ആണേലും ബെഡിലേക്ക് ഇറങ്ങി കിടക്ക് മനുഷ്യാ.. ഞാൻ ശ്വാസം മുട്ടി ചത്തു പോവും ഇങ്ങനെ ആണേൽ.. കലിപ്പ്...

ദേവു കലിപ്പ്.. ഇല്ലെങ്കിൽ.. സഹി കെട്ട് വന്തേട്ടൻ ചോദിച്ചു.. ഇല്ലേൽ എന്റെ ഇന്നലത്തേതിന്റെ ബാക്കി തനി കൊണം നിങ്ങൾ അറിയും.. ദേവു മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.. ഇന്നിനി ഏത് മോറൻ ആണ്.. സംശയത്തോടെ വന്തേട്ടൻ ചോദിച്ചു.. നക്കി മോറൻ.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. ആ സ്പോട്ടിൽ വന്തേട്ടൻ വീണ്ടും ദേവുവിലേക്ക് അമർന്നു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി....വന്തേട്ടന്റെ കുറ്റി രോമങ്ങൾ ദേവുവിന്റെ കഴുത്തിൽ തട്ടിയതും ദേവു ഒന്ന് ഉയർന്നു പൊങ്ങി.. കണ്ണടച്ചു കൊണ്ട് ദേവു അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു... വന്തേ.... എന്തെങ്കിലും പറയുന്നതിന് മുന്നേ വന്തേട്ടന്റെ പല്ലുകൾ ദേവുവിന്റെ കഴുത്തിൽ അമർന്നു.. എടാ പട്ടി.. മര്യാദക്ക് കടി വിട്ടോ... ഇല്ലേൽ എന്റെ 56 പല്ല് നിങ്ങടെ തോളിൽ പതിയും.. കളിച്ചു കളിച്ചു കഴുത്തിൽ കേറി കളിക്കുന്നോ... ദേവു അലറി... 56 പല്ലൊ..നീയെന്താടി ഇങ്ങനെ.. വന്തേട്ടൻ നെറ്റി ചുളിച്ചു ദേവുവിനെ നോക്കി..

ആ 56.... ഞാൻ പലിശ സഹിതം രണ്ട് വട്ടം കടിക്കും.. അങ്ങനെ എന്റെ 28 പല്ലുകൾ രണ്ട് തവണ പതിയുമ്പോൾ 56 ആവുമല്ലോ.. കണക്ക് കറക്റ്റ് അല്ലേ..അമ്മേ.. കഴുത്തിൽ ഉഴിഞ്ഞു കൊണ്ട് ദേവു പറഞ്ഞു.. എന്റെ ദേവു ഓന്ത് മാറുമോ ഇങ്ങനെ..നീ ഓരോ സെക്കന്റിൽ ആണ് സ്വഭാവം മാറ്റുന്നെ.. ഒന്നും അല്ലെങ്കിൽ എന്നേ സമ്മതിക്ക്.. അല്ലേൽ ഇങ്ങനെ കിടക്കാതെ എണീറ്റ് പൊ.. വന്തേട്ടൻ മുഖം കുനിച്ചു കൊണ്ട് പറഞ്ഞു.. കുനിക്കാൻ എന്താ ദേവുവിന്റെ വയറ് കാണുന്നുണ്ടെ.. അതും ആസ്വദിച്ചു നിൽക്കുവാ.. അല്ലാതെ സെഡ് ആയതല്ല മക്കളേ.. കാഞ്ഞ വിത്താ...😜 ദേവുവിന് എന്തോ അത് കണ്ടപ്പോൾ ഒരു ഇത്‌.. ഏത് ആ അതന്നെ... പെണ്ണ് വന്തേട്ടനെ തോണ്ടാൻ തുടങ്ങി.. എന്താടി.. വന്തേട്ടന്റെ കോൺസെൻട്രേഷൻ പോയപ്പോൾ മുഖം ഉയർത്തി ചോദിച്ചു.. വാ മോനെ വാ.. ഇളിച്ചു കൊണ്ട് ദേവു അവനെ രണ്ട് കയ്യും നീട്ടി ക്ഷണിച്ചു..

ഒരു കള്ളച്ചിരിയോടെ പുതപ്പ് വലിച്ചെടുത്തു പതിയെ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു...എല്ലായിടവും ദേവുവിനെ ചുംബിച്ചു ചുംബിച്ചു ഉണർത്തി... ഒരു എങ്ങലോടെ ദേവു വന്തേട്ടനെ ചേർത്ത് പിടിച്ചു... പ്രണയത്തിന്റെ നിർവൃതിയിൽ ആയിരുന്നു രണ്ട് പേരും.. പരസ്പരം പുണർന്നും ചുംബിച്ചും അവരവരെ തന്നെ മറന്നു.. ദേവുവിന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞു വീഴുന്നതോന്നും അവളറിഞ്ഞില്ല.. വന്തേട്ടന്റെ ചുണ്ടും പല്ലും കയ്യും എല്ലാം ഒരേ സമയം ദേവുവിലൂടെ ഓടി നടന്നു....പ്രണയം അവളിലേക്ക് ഒഴുക്കി വിടാനുള്ള വ്യഗ്രത കൂടിയതും, May I make you mine at this moment Devu... ? ദേവുവിന്റെ കാതോരം ചുണ്ട് ചേർത്ത് കൊണ്ട് വന്തേട്ടൻ ചോദിച്ചു... Of course, I think this is the right time for that..... തല വെട്ടിച്ചു വന്തേട്ടന്റെ കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് ദേവു പറഞ്ഞു..

ഒരു ചിരിയോടെ ദേവുവിന്റെ നെറ്റിയിൽ ചുണ്ടമർത്തി കൊണ്ട് ആദ്യ നിർവൃതിയുടെ നോവറിയിക്കാതെ ദേവുവിന്റെ ചുണ്ടുകളെ വന്തേട്ടൻ പൊതിഞ്ഞു പിടിച്ചു... കണ്ണുകൾ ഇറുക്കി അടച്ചു ദേവുവിന്റെ പല്ലുകൾ വന്തേട്ടന്റെ ചുണ്ടിൽ ആഴ്ന്നിറങ്ങി. കൺകോണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ ചെന്നിയിലൂടെ ഒലിച്ചിറങ്ങി... കൈകൾ അവന്റെ പുറത്ത് അമർന്നു....വന്തേട്ടൻ വിട്ടു മാറിയതും ഒന്ന് പൊങ്ങി കൊണ്ട് ദേവു ബെഡിലേക്ക് കിടന്നു.. (അങ്ങനെ അവരുടെ ഈവെനിംഗ് nyt കഴിഞ്ഞു...വാ വാ പൊങ്കാല വാ...😆) ഓഹ് ഞാൻ ഇപ്പോൾ ചത്തേനെ.. വന്തേട്ടനെ തുറിപ്പിച്ചു നോക്കിക്കൊണ്ട് ദേവു പറഞ്ഞു... സോറി... പതിയെ ദേവുവിന്റെ മേലിൽ നിന്ന് അടർന്നു മാറി ബെഡിലേക്ക് കിടന്നു കൊണ്ട് വന്തേട്ടൻ പറഞ്ഞു..

ദേവു ശ്വാസം ആഞ്ഞു വലിച്ചു വന്തേട്ടനെ സംശയത്തോടെ നോക്കി.. ഇന്നലെ മിണ്ടാതെ കിടന്നതിന്, ദേഷ്യപ്പെട്ടതിന്,ഇന്ന് തന്നെ കോളേജിൽ പറഞ്ഞയച്ചതിന്,കൊണ്ട് പോയി വിടാത്തതിന്,പിന്നെ.. അതും പറഞ്ഞു വന്തേട്ടൻ ദേവുവിനെ നീരസത്തോടെ നോക്കി.. പിന്നെ.. ദേവു ആകാംഷയോടെ വന്തേട്ടനെ നോക്കി.. നീ ദേഷ്യം കാണിച്ചിട്ടും രണ്ട് പൊട്ടിച്ചിട്ട് കാറിൽ കയറ്റി കൊണ്ട് വരാത്തതിന്... ഇത്തവണ വന്തേട്ടൻ പൊട്ടി പൊട്ടി ചിരിച്ചു.. ദുഷ്ടാ.പോടാ പട്ടി.. വന്തേട്ടന്റെ നെഞ്ചിൽ ആഞ്ഞു കുത്തി കൊണ്ട് ദേവു ചിണുങ്ങി... നിനക്ക് ഒരു കാര്യം അറിയുമോ.. ദേവുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് വന്തേട്ടൻ ചോദിച്ചു.. എന്ത് കാര്യം.. കുറെ കാര്യം അറിയാം അതിലേത് ആണ്.. ദേവു സംശയത്തോടെ ചോദിച്ചു...

ഇന്നലെ രാത്രി വിളിച്ചത് വേറാരും അല്ല നിന്റെ വരുൺ സാറും വല്യേട്ടനും ആണ്... ദേവുവിനെ പാളി നോക്കി കൊണ്ട് വന്തേട്ടൻ പറഞ്ഞു.. ങേ....🙄 ദേവു ഞെട്ടി കൊണ്ട് പുതപ്പും പിടിച്ചു എണീറ്റു.. സത്യം...വരുൺ സാർ എന്നേ വിളിച്ചു പറഞ്ഞതാ.. നീ ഇനി സീരിയസ് ആക്കിയാലോ എന്ന് കരുതി പറഞ്ഞതാ.. വിട്ടേക്ക്.. നമുക്കൊരു പണി തന്നതാ... വന്തേട്ടൻ ദേവുവിന്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു.. കള്ളപ്പന്നികൾ.. എനിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ലായിരുന്നു.. ഇതിപ്പോ എന്റെ ഫസ്റ്റ് nyt തൊട്ടാണ് അവര് കളിച്ചത്.. ബെഡിൽ കിടക്കുന്ന ബാഗ് വലിച്ചു ദേവു ഫോൺ കയ്യിലെടുത്തു നമ്പർ തപ്പി കൊണ്ടിരുന്നു..... നീ എന്ത് ചെയ്യാൻ പോവാ.. വന്തേട്ടൻ എണീറ്റിരുന്നു ചോദിച്ചു.. ഓഹ് ഒന്നും ഇല്ലെന്നേ.. ഇന്നലെ മുടക്കി തന്നതിന് താങ്ക്സ് പറയാൻ. ഇത്ര ഇതാണെന്ന് മനസിലായില്ലല്ലോ.. ദേവു വളിച്ച ചിരി ചിരിച്ചു കൊടുത്തു.. വന്തേട്ടൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കവിളിൽ ചുംബിച്ചു................ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story