നിന്നിലലിയാൻ: ഭാഗം 152

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

നീ ഇന്ന് ഈ ഡ്രസ്സ്‌ ആണോ ഇടുന്നെ... പാറുവിനെ അടിമുടി നോക്കിക്കൊണ്ട് വരുൺ ചോദിച്ചു എന്തെ ഇത്‌ ഇട്ടാൽ.. നല്ലതല്ലേ... 🙄 പാറു സംശയത്തോടെ വരുണിനെയും ഡ്രെസ്സിനെയും മാറി മാറി നോക്കി... അല്ല പട്ടുപാവാട ഇട്ടത് കണ്ട് ചോദിച്ചതാ.. വരുൺ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു.. അതെന്താ കോളേജിലേക്ക് പട്ടുപാവാട ഇടരുതെന്നു റൂൾ ഉണ്ടോ.. ഏഹ്.. പാറു രണ്ട് കയ്യും മാറിൽ കെട്ടി കൊണ്ട് ചോദിച്ചു.. എന്റെ പൊന്നേ ഇല്ലേ.. സാധാരണ പെൺകുട്ടികൾ കോളേജിലേക്ക് ഇതൊന്നും യൂസ് ചെയ്യാറില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ.. നീ എന്ത് വേണേലും ഇട്ടോ.. രണ്ട് കയ്യും കൂപ്പി നെറ്റിയിലെക്ക് മുട്ടിച്ചു കൊണ്ട് വരുൺ പറഞ്ഞു... അല്ല ഇനി കോളേജിലെ കണ്ണിലുണ്ണി വരുൺ സാറിന് ഞാൻ ഈ ഡ്രസ്സ്‌ ഇടുന്നതിൽ എന്തെങ്കിലും വിരോധം ഉണ്ടോ... പോവാൻ നിന്ന പാറു പിന്തിരിഞ്ഞു കൊണ്ട് ചോദിച്ചു.. ഉണ്ടെങ്കിൽ... 🤨 വരുൺ ഗൗരവത്തോടെ ചോദിച്ചു.. ഉണ്ടെങ്കിൽ ആ വിരോധം പതിനാറായി മടക്കി പോക്കെറ്റിൽ വെച്ചു ചോറും കറിയും കൊടുത്ത് വളർത്തിക്കോ... പുച്ഛിച്ചു കൊണ്ട് പാറു മുന്നോട്ട് നടന്നു.. തേങ്ങ ഇതെന്താ നടന്നിട്ടും നടന്നിട്ടും എത്താത്തെ... (പാറുക്കുട്ടീസ് ആത്മ ) ഞാൻ വിരോധം ഉണ്ടെന്ന് പറഞ്ഞിട്ടും നീയെന്താ ഡ്രസ്സ്‌ മാറ്റാത്തെ... പാവാടയിൽ ഉള്ള പിടി വിട്ടു പാറുവിനോട് ചേർന്ന് നിന്നു കൊണ്ട് വരുൺ ചോദിച്ചു.. ഇപ്പോൾ മനസിലായല്ലോ പാറുവിന്റെ നടന്നിട്ട് എത്താത്തതിന്റെ ഗുട്ടൻസ്.... 😜

നിങ്ങൾ പറയുമ്പോൾ പറയുമ്പോൾ മാറ്റാൻ നിന്നാൽ എനിക്ക് അതിനെ നേരം കാണു... മാത്രല്ല എനിക്കിത് കംഫെർട്ട് ആണ് വരുണേട്ടാ.. മുഖം ചെരിച്ചു വരുണിനെ നോക്കി നിരാശയോടെ പാറു പറഞ്ഞു.. ഹേയ്.. അതിന് നീയെന്തിനാ ഡള്ളാവുന്നെ... ഞാൻ തമാശക്ക് പറഞ്ഞതല്ലേ... നിന്നെ ഇങ്ങനെ ഒക്കെ കാണാനാ എനിക്കിഷ്ടം.. my baby girl.... 😊 വരുൺ മുന്നോട്ട് വന്നു പാറുവിന്റെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു... അതിനാരു ഡള്ളായി... ഇതൊക്കെ എന്റെ ഒരു നമ്പർ അല്ലേ മാഷേ.. ഇങ്ങനെ ഒക്കെ കാണാനാ ഇഷ്ടം എന്ന് കരുതി ഞാൻ എപ്പോഴും പട്ടുപാവാടയും ഇട്ടു നടക്കും എന്ന് വിചാരിക്കണ്ട.... വരുണിന്റെ കവിളിലേക്ക് എത്തിച്ചു പിടിച്ചു വലിച്ചു കൊണ്ട് പാറു പറഞ്ഞു... അപ്പൊ ഞാൻ താഴെ ഉണ്ടാവും വേഗം വരണേ baby boy... 😉 വരുണിനെ നോക്കി ഒരു കുസൃതിചിരിയോടെ കണ്ണിറുക്കി കാണിച്ചു പാറു താഴേക്കോടി.. വരുൺ തലക്കൊന്ന് കൊട്ടി കൊണ്ട് ഡ്രസ്സ്‌ മാറാൻ വേണ്ടി പോയി.... 💕 ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി അച്ഛൻ acp...💃 ഡുമുകി ഡുമുകി ഡുമുകി ഡുമുകി അച്ഛൻ acp...💃 പാപ്പു കുഞ്ഞിനെ നോക്കിയിരിക്കും അച്ഛൻ acp...💃 പൊന്നു അമ്മയെ സ്നേഹിക്കുന്നൊരു അച്ഛൻ acp...💃 വല്യേട്ടൻ പാപ്പുണ്ണിയെ കളിപ്പിക്കുവാണ്.. നാക്കിടഞ്ഞാൽ അടി വാങ്ങും നിന്റെ അച്ഛൻ acp... നാക്കിടഞ്ഞാൽ അടി വാങ്ങും നിന്റെ അച്ഛൻ acp.... 🎶 ഹാളിലേക്ക് വന്ന അച്ഛൻ സ്റ്റെപ് ഇട്ടു കൊണ്ട് ബാക്കി പാടി...

അതുവരെ മിഴിച്ചിരുന്നു നോക്കുവായിരുന്ന പാപ്പുണ്ണി മോണ കാട്ടി ചിരിക്കാൻ തുടങ്ങി... (കുട്ടി സ്വന്തം അച്ഛന് എതിരായി തുടങ്ങിയോ എന്നൊരു ഇത്‌ ) നിന്റെ അച്ചാച്ചൻ അങ്ങനെ ഒക്കെ പാടും നമ്മൾ ചിരിക്കാൻ പാടില്ല.. only ഗൗരവം... വല്യേട്ടൻ മസിൽ പിടിച്ചു കൊണ്ട് പാപ്പുണ്ണിയെ നോക്കി... അത് കണ്ട് കണ്ണുരുട്ടി രണ്ട് കയ്യും കൂട്ടിപ്പിടിച്ചു കൊണ്ട് പാപ്പുണ്ണിയും ഒരേ നോട്ടം.. കണ്ടോ എന്റെ കൊച്ചാ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. നിന്റെ കൊച്ച് തന്നെയാ.. അതിനെന്താ ഒരു സംശയം... അച്ഛൻ പുച്ഛിച്ചു കൊണ്ട് പേപ്പർ kayyil എടുത്ത് പറഞ്ഞു... അച്ഛൻ അച്ഛന്റെ കൊച്ചായ എന്നേ നോക്ക് ഞാൻ എന്റെ കൊച്ചായ ഇവനെ നോക്കിക്കോളാം... അതാവുമ്പോൾ അച്ഛന്റെ കൊച്ചായ എനിക്കും കുഴപ്പം ഇല്ല്യാ എന്റെ കൊച്ചായ ഇവനും കുഴപ്പം ഇല്ല്യ.. വല്യേട്ടൻ കൊച്ചിനെ ടേബിളിൽ ഇരുത്തി കൊണ്ട് പറഞ്ഞു.... പക്ഷെ നിനക്ക് കാര്യമായി എന്തോ ഒരു കുഴപ്പം ഉണ്ട്.. പേപ്പറിൽ നിന്ന് തലയുയർത്തി കൊണ്ട് അച്ഛൻ പറഞ്ഞു... അച്ഛനും തോന്നി അല്ലേ.. എനിക്കും തോന്നി.. ദേ ഇവിടെ എന്തോ ഒരു കുഴപ്പം ഉണ്ട്.. നല്ല വേദനയാ.. തലയിൽ തൊട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ചെയ്യാത്ത പണി ചെയ്യുമ്പോൾ അങ്ങനെ ഒക്കെ തോന്നും മാത്രല്ല ചേരാത്ത ഒരു തൊപ്പി കൂടി ഉണ്ടല്ലോ തലയിൽ അതിന്റെ കനം കൊണ്ടും കൂടി ആയിരിക്കും.. പത്രത്തിൽ നിന്നും കണ്ണെടുക്കാതെ അച്ഛൻ പറഞ്ഞു.. ഇയാളെന്റെ അച്ഛൻ ആണോ അതോ കാലൻ ആണോ...

വല്യേട്ടൻ പിറുപിറുത്തു... എന്തോന്ന്.. അച്ഛൻ സംശയത്തോടെ വല്യേട്ടനെ നോക്കി.. അല്ല പാറു പട്ടുപാവാട ഒക്കെ ഇട്ടു വരുന്നുണ്ടെന്ന് പറഞ്ഞതാ.. സ്റ്റെയർ ചാടി തുള്ളി ഇറങ്ങി വരുന്ന പാറുവിനെ ചൂണ്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ആഹാ മോളിന്ന് പട്ടുപാവാട ഇട്ടാണോ കോളേജിൽ പോവുന്നെ... അടുത്തേക്ക് വരുന്ന പാറുവിനെ നോക്കി അച്ഛൻ ചോദിച്ചു.. അത് അച്ഛേ... പിന്നെ തുണി ഇല്ലാതെ പോവാൻ പറ്റുമോ.. ഏതാ ഇത്‌ 😏 വല്യേട്ടൻ ഇടയിൽ കേറി ട്രോളി... എല്ലാരും ഇപ്പോൾ നിന്നെ പോലെ നാണോം മാനോം ഇല്ലാത്തതാണോ അരുണേ... നിന്റെ കൊണം ഒന്നും പുറത്തേക്കെടുക്കല്ലേ.. അച്ഛൻ തിരിച്ചും ട്രോളി.... ലൂസ് തന്തേ ലൂസ് തന്തേ ലൂസ് തന്തേ ലൂസ് പയ്യൻ ഉൻമേലാ താൻ കൈകൾ വെക്കുതെ..... വല്യേട്ടൻ പാപ്പുണ്ണിയെ നോക്കി പാടി.. പക്ഷെ ഡെഡിക്കേഷൻ അച്ഛന് വേണ്ടി ആണ്.... കൊച്ചിനെ ഇങ്ങ് തന്നെ നിങ്ങളതിനെ പാട്ട് പഠിപ്പിച്ചു നാശാക്കും... പാപ്പുണ്ണിയെ വാങ്ങി തോളിൽ കിടത്തി കൊണ്ട് പാറു പറഞ്ഞു... പാപ്പുണ്ണി പാറുവിന്റെ ചൂട് പറ്റി വിരലും നുണഞ്ഞു അവളുടെ തോളിലേക്ക് ചാഞ്ഞു കിടന്നു എല്ലാവരെയും ഒന്ന് നോക്കി... ഓഹ് എന്താ ഗമ... 😜😜 ഓ ഇപ്പോൾ മേമേം മോനും ഒന്നായി ലെ.. വാ അച്ഛാ നമുക്ക് പോവാം... വല്യേട്ടൻ പാറുവിനെ പുച്ഛിച്ചു കൊണ്ട് എണീറ്റു.. നിക്കേടാ ആരാ സ്റ്റെയർ ഇറങ്ങി വരുന്നേ എന്ന് നോക്കിയേ.. അച്ഛൻ ചിരി പുറത്തേക്ക് വരാതെ ശ്രദ്ധിച്ചു കൊണ്ട് കണ്ണ് കാണിച്ചു...

വല്യേട്ടനും ഒരേ സമയം പാറുവും തിരിഞ്ഞു നോക്കി... മുണ്ടും മടക്കി കുത്തി പാറുവിന് മാച്ച് ആയ ഷർട്ടും ഇട്ടാണ് വരുണിന്റെ വരവ്... പാറു അത്ഭുതത്തോടെ വരുണിനെ നോക്കി നിന്നു.. മാച്ച് മാച്ച് മാച്ച് അഴകാന മാച്ചിത്.. പീസ് പീസ് പീസ് കുഞ്ഞേട്ടന്റെ പീസ് ദോ.. വാവ പാടി കൊണ്ട് എവിടെ നിന്നോ പൊട്ടി മുളച്ചു... ഓ ചിലർടെ കോളേജിൽ ഇന്ന് " mr & mrs കോളേജ് " കോമ്പറ്റിഷൻ ഉണ്ടെന്ന് തോന്നുന്നു.. മേൽപ്പോട്ട് നോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അതന്നെ... നമ്മൾ പഠിക്കുമ്പോൾ ഒന്നും ഇങ്ങനെ ഇല്ല്യാ ലെ അരുണേ.. അച്ഛൻ പത്രത്തിൽ തന്നെ ആണ്.. ആന്നെ ഇപ്പോൾ ചിലർ മാഷും ചിലർ അവിടുത്തെ സ്റ്റുഡന്റും ആണല്ലോ.. അതാവും... വല്യേട്ടൻ നിലത്തെ ടൈലിന്റെ ഭംഗി നോക്കി.. (ഇത്രേം നേരം തല്ല് മൂടിയ അച്ഛനും മകനും സെറ്റ്.. ഇതാണ് ഇവരെ ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പാടില്ല.. 🤪🤪) അസൂയയാ.. കുഞ്ഞേട്ടാ.. വാവ പറഞ്ഞു കൊണ്ട് കൈ രണ്ടും പൊക്കി.. എടുക്കാൻ ആണെന്ന് മനസ്സിലായതും വരുൺ വാവയെ എടുത്ത് ടേബിളിൽ കയറ്റി ഇരുത്തി.. നല്ലതാ... വരുണിന്റെ ഷർട്ട് ഉഴിഞ്ഞു കൊണ്ട് വാവ പറഞ്ഞു... ആണോ.. എന്നും പറഞ്ഞു വരുൺ വാവയുടെ കവിളിൽ ഉമ്മ വെച്ചു.. ഔ... പാറുവിന് ഉമ്മ കൊടുക്കുമ്പോഴും താടി കുത്തുമോ.. കവിൾ ഉഴിഞ്ഞു കൊണ്ട് വാവ ചോദിച്ചു..

നല്ല ബെസ്റ്റ് ചോദ്യം.. ഞാൻ പോണ്.. എന്നും പറഞ്ഞു വല്യേട്ടൻ എസ്‌കേപ്പ് അടിച്ചു.. പിന്നാലെ അച്ഛനും വലിഞ്ഞു... അറിയാം വാവയുടെ നെക്സ്റ്റ് കോണ്ടെസ്റ്റന്റ് അവരായിരിക്കും എന്ന്... 🤣🤣 പാറു ആണേൽ എന്ത് പറയണമെന്ന് അറിയാതെ വരുണിനെ നോക്കി.. കുത്തും മുത്തിന് തന്ന പോലെ അല്ലേ ഞാൻ പാറുവിനും കൊടുക്കുന്നെ.. അപ്പൊ പാറുവിന്റെ കവിളിലും താടി കുത്തുമല്ലോ... പാറുവിന്റെ കയ്യിൽ നിന്ന് പാപ്പുണ്ണിയെ വാങ്ങി കൊണ്ട് വരുൺ പറഞ്ഞു.. നോക്കട്ടെ.. ഉമ്മ വെച്ചേ.. വാവ നറു ചിരിയോടെ പറഞ്ഞു.. വരുണേട്ടാ വേണ്ട.. കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ട് പാറു പറയാതെ പറഞ്ഞു... വരുൺ ഒരു ചിരിയോടെ കുനിഞ്ഞു പാറുവിന്റെ കവിളിൽ ഉമ്മ വെച്ചു പിന്നെ വേഗം വാവയുടെ മുഖം പിടിച്ചു തിരിച്ചു കവിളിൽ ആഞ്ഞു കടിച്ചു... കുഞ്ഞേട്ടന്റെ ഒരു സ്നേഹമേ... 😆😆😆 അമ്മാ... കുഞ്ഞേട്ടൻ കടിച്ചു... എന്നും പറഞ്ഞു വാവ ടേബിളിൽ നിന്നും കൊത്തിപ്പിടിച്ചു ഇറങ്ങി ഓടി... സമയം ഒരുപാട് ആയി നീ കീ എടുത്ത് പുറത്തേക്ക് നടക്ക്. ഞാൻ കൊച്ചിനെ കൊടുത്തിട്ട് വരാം.. എന്നും പറഞ്ഞു വരുൺ പാപ്പുണ്ണിയെ ഉമ്മ വെച്ചു ഉമ്മ വെച്ചു അകത്തേക്ക് പോയി.. അറിയാതെ ആണെങ്കിലും പാറുവിന്റെ കൈ അവളുടെ വയറിൽ ചെന്ന് നിന്നു.. പിന്നെ എന്തോ ഓർത്തപ്പോലെ ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു... 💕 എന്തൊരു ഉറക്കമാ ദേവു.. എണീക്കേടി... അഞ്ചു മിനിറ്റ് ആയിക്കാണും പാറു ദേവുവിനെ തട്ടി വിളിക്കുന്നു..

പുള്ളിക്കാരി ഉണ്ടോ അറിയുന്നു.. ഡെസ്ക്കിലും തല വെച്ചു സുഖം ഉറക്കം ആണ്.. എന്റെ പൊന്നു ജാനി ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ.. ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല... കണ്ണ് തുറക്കാതെ തല മാത്രം പൊന്തിച്ചു കൊണ്ട് മറുപടി പറഞ്ഞു ദേവു പിന്നേം കിടന്നു.. പ്രേമിച്ചു നടക്കുന്ന സമയത്തും നിന്റെ അവസ്ഥ ഇതായിരുന്നല്ലോ.. പിന്നെ ഇപ്പോൾ മാത്രം എന്താ പ്രത്യേകത.. കുസൃതിയോടെ പാറു ദേവുവിന്റെ ചെവിയിൽ ചോദിച്ചു.. നിന്റെ കുഞ്ഞമ്മ പെറ്റു.. പേറെടുക്കാൻ ഞാനാ പോയത് എന്തെ.. എന്റെ ജാനി നിന്നെ ഞാൻ എടുത്തെറിയും... ചാടി എണീറ്റ് പറഞ്ഞു കൊണ്ട് കൊച്ച് പിന്നേം ഡെസ്ക്കിൽ തല ചായ്ച്ചു... 😴😴😴 (ഫസ്റ്റ് മുടങ്ങിയത് കൊണ്ട് വന്തേട്ടൻ കുട്ടിക്ക് റെസ്റ് കൊടുക്കില്ലെന്ന് ആര് കണ്ടു... 🙈🙈) ഫസ്റ്റ് അവർ വരുൺ ആയിരുന്നു... വരുൺ ക്ലാസ്സിലേക്ക് കാല് കുത്തിയപ്പോൾ തട്ടാൻ തുടങ്ങിയതാണ് പാറു ദേവുവിനെ.. തിരിഞ്ഞും മറിഞ്ഞും കിടക്കും എന്നല്ലാതെ വേറെ റെസ്പോൺസ് ഒന്നും ദേവുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല... കുറെ നേരം ആയിട്ടും ദേവു എണീക്കുന്നില്ല എന്ന് കണ്ടതും അത്രേം നേരം അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്ന വരുൺ അവരുടെ അടുത്തേക്ക് നടന്നു... എടി വരുണേട്ടൻ വരുന്നേടി എണീക്ക് ദേവു.. പാറു ബെഞ്ചിന്റെ അടിയിലൂടെ ദേവുവിനെ തോണ്ടി...

ആരോട് പറയാൻ ആര് കേൾക്കാൻ 😵😵 വരുൺ അടുത്തെത്തിയതും പാറു ടെസ്റ്റിലും കണ്ണ് നട്ട് ഇരുന്നു... ദേവുവിന് എന്ത് പറ്റി പാറു.. വരുൺ സംശയത്തോടെ ചോദിച്ചു.. തലവേദന... വായിൽ വന്നത് പാറു പറഞ്ഞു.. തലവേദന ആണോ... വരുൺ പാവത്തോടെ ചോദിച്ചു.. അല്ല വയറുവേദന... വരുണിന്റെ മുഖത്തെ പാവം പാറുവിന് സംശയം ആയിട്ടാണ് തോന്നിയത്.. വയറുവേദന? വരുൺ സംശയത്തോടെ പാറുവിനെ നോക്കി.. അല്ല കാല് വേദനയാ... ഇത്തവണ പാറു എണീറ്റ് നിന്നിരുന്നു.. Are you mad paaru..? Make sure you do something.. വരുൺ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു... തുടങ്ങി ഇംഗ്ലീഷ്.. മലയാളത്തിൽ ചോദിച്ചാൽ എന്താ ഇംഗ്ലീഷ് പിണങ്ങുമോ... ഇയാളെ ഇനി അമേരിക്കയിൽ ആണോ പെറ്റത്... പാറു എങ്ങനെ തുടങ്ങും എന്നറിയാതെ മനസ്സിൽ വരുണിനെ പ്രാകി കൊണ്ട് നിന്നു.. I'm sorry sir .. I don't know if she has a headache or a stomach ache or a leg ache. That's what I said.. പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... ഞാൻ സ്നേഹപൂർവ്വം പാറു എന്ന് വിളിച്ചിട്ടും അവളെന്നെ വിളിച്ചത് കേട്ടില്ലേ സാറെ എന്ന്.. വരുൺ ആത്മിച്ചു കൊണ്ടിരിക്കുവാണ്.. പറയാൻ പറ്റുമോ ഇംഗ്ലീഷിൽ ചോദിച്ചത് കൊണ്ടാണെന്ന്... Sir.... മെപ്പൊട്ടും നോക്കി നിൽക്കുന്ന വരുണിനെ നോക്കി പാറു വിളിച്ചു..

Please sit down janki varun... വരുൺ പുച്ഛത്തോടെ പറഞ്ഞു.. പുച്ഛം മനസിലാക്കിയ പാറു ഇളിച്ചു കൊണ്ട് ബെഞ്ചിൽ ഇരുന്നു... ദേവു.... എന്ത് പറ്റി... വരുൺ ദേവുവിനെ തട്ടി വിളിച്ചു... അപ്പൊ സാറിന് ക്ലാസ്സിൽ മലയാളം പറയാൻ അറിയാം.. പാറു ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു.. ദേവു.. are you ok... ഒന്നൂടി അവളെ തട്ടി വിളിച്ചു കൊണ്ട് വരുൺ ചോദിച്ചു.. എന്റെ പൊന്നമ്മേ ഞാൻ വൈകുന്നേരം പോയി റേഷൻ വാങ്ങാം എന്ന് പറഞ്ഞില്ലേ.. ഞാനും അപ്പുവും പൊക്കോളാം.. ഇപ്പോൾ ഒന്ന് ഉറങ്ങിക്കോട്ടെ എന്താണിത്.. ഓഹ്..നല്ല ക്ഷീണം.. ആ പിന്നെയ് ബാക്കി പൈസ ഉണ്ടേൽ ഞാനും അവനും സിപ്പപ്പ് വാങ്ങും രണ്ട് രൂപേടെ... തല പൊക്കി അത്രെയും പറഞ്ഞു ദേവു ചിറിയും തുടച്ചു പിന്നേം ഡെസ്കിലേക്ക് കിടന്നു... ശ്രാവന്ത് നീയറിഞ്ഞോ.. നിന്റെ പെണ്ണിന് പ്രാന്താടാ... വരുണിന്റെ തലയിലൂടെ മിന്നി പോയത് അതാണ്.... അപ്പൊ ഇന്ന് ഇവള് പത്താം ക്ലാസ്സിൽ എത്തി.. അതുവരെ അല്ലേ അവള് റേഷൻ വാങ്ങാൻ പോയിട്ടുള്ളൂ...... ഇന്നാണെങ്കിൽ റേഷൻ പോയിട്ട് അരി ചെമ്പ് ഇരിക്കുന്നത് എവിടെ ആണെന്ന് പോലും അവൾക്കറിഞ്ഞൂടാ... പാറു സ്വാഭാവികം ആയി ദേവുവിന്റെ സ്വഭാവം വെച്ചു ആലോചിക്കുവാണ്... ഭാഗ്യം പ്രെസെന്റിലെ സ്വപ്നം കാണാഞ്ഞത്.. എന്നാൽ പിന്നെ വന്തേട്ടനും ലവളും മാത്രമേ സ്വപ്നത്തിൽ ഉണ്ടാവുമായിരുന്നുള്ളു എന്നത് വേറെ തുണിയില്ലാത്ത സത്യം.... കുട്ടികൾ ഒക്കെ ദേവുവിന്റെ കോളേജിൽ കിടന്നു റേഷൻ കട കളിച്ചതിന്റെ ഗുമ്മിൽ വായും തുറന്നു ഇരിക്കുവാണ്.. ബോധം വന്നപ്പോൾ കുനിഞ്ഞു നിന്ന വരുൺ ഒന്ന് നിവർന്നു നിന്നു... എന്തിന്റെ കേടായിരുന്നു.. എന്ന എക്സ്പ്രെഷൻ ഇട്ടു നിൽക്കുവാണ് പാറു...

She not perfect.. കിടന്നോട്ടെ.. പാറുവിനെ നോക്കി എല്ലാം മനസിലായ പോലെ കള്ള ചിരി ചിരിച്ചു വരുൺ ക്ലാസ്സിലേക്ക് കടന്നു... വരുൺ അറിഞ്ഞതിൽ പാറുവിന്റെ മുഖത്ത് ഒരു വളിച്ച ചിരിയാണ് വിരിഞ്ഞത്.. 💕 ഉച്ച വരെ ഉറങ്ങിയപ്പോഴേക്കും ദേവു ഉഷാർ ആയിരുന്നു... അല്ലേലും ചോറ് തിന്നാൻ നേരം ആയാൽ എവെരിബോഡി is ഉഷാർ.. 🤭🤭 പതിവിന് വിപരീതമായി രണ്ടാളും ക്യാന്റീനിൽ പോയാണ് ഫുഡ്‌ തട്ടിയത്... പോരാത്തതിന് അവിടെ നിന്നും കണ്ണിൽ കണ്ടതൊക്കെ വാങ്ങി തിന്നും ഗ്രൗണ്ടിൽ തെണ്ടി തിരിഞ്ഞും ആണ് ക്ലാസ്സിലേക്ക് ചെന്നത്... അപ്പോഴേക്കും ബെല്ലും അടിച്ചു..... ഛേ... ഈ പീരിയഡ് ആരാ... തലക്കും കൈ കൊടുത്തു ദേവു ചോദിച്ചു.. നിന്റെ ഫാവോറൈറ്റ് വിക്രു.. ഒരു ചിരിയോടെ പാറു പറഞ്ഞു.. അപ്പോൾ കുഴപ്പം ഇല്ല്യാ... അതെ ഇളിയോടെ ദേവു പറഞ്ഞു.. എന്തെ ഇനിയും ഉറങ്ങാൻ ആണോ... പാറു ഇത്തിരി സംശയത്തോടെ ചോദിച്ചു.. അല്ലേടി.. ടൺ ടടെൺ ... നല്ല ടേസ്റ്റി ആടി.. പുളി ഇല്ല്യാ കറുമുറെ തിന്നാം... ഓഹ്.. വലിയൊരു പച്ച മാങ്ങ പൊക്കി കാണിച്ചു കൊണ്ട് ദേവു പറഞ്ഞു... ദേവു... ഒരു കളിയോടെ പാറു ദേവുവിനെ അടിമുടി നോക്കി.. പ്ഫ പന്നി.. രണ്ട് ദിവസം കൊണ്ട് ഉണ്ടാവാൻ എനിക്കെന്താ ദിവ്യ ഗർഭം ആണോ.. മിണ്ടാതെ ഇരിക്കെടി... ദേവു പിറുപിറുത്തു.. അപ്പോഴേക്കും വിക്രമൻ സാർ ക്ലാസ്സിലേക്ക് വന്നിരുന്നു... സാർ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയപ്പോൾ രണ്ടെണ്ണം മാത്രം കത്തിയും എടുത്ത് താഴേക്ക് കൈ നീട്ടി മാങ്ങ മുറിക്കേണ്ട തിരക്കിൽ ആണ്.. മാങ്ങയണ്ടി എനിക്ക് വേണം ജാനി... മുറി പകുതി ആയപ്പോൾ ദേവു പറഞ്ഞു.. എന്നും നീയല്ലേ എടുക്കാറ്.. ഇന്നെനിക്ക് വേണം.. പാറു വിട്ടു കൊടുത്തില്ല...

അവസാനം തല്ല് ബെഞ്ചിൽ ഒതുങ്ങാതെ ആയപ്പോൾ വിക്രു കയ്യോടെ രണ്ടിനേം പൊക്കി.. ഇതിനിടയിൽ ദേവുവിന്റെ കയ്യിൽ നിന്ന് പാറു മാങ്ങയണ്ടി വാങ്ങിയിരുന്നു.. എന്താ അവിടെ... both are stand up.. നടന്നടുത്തു കൊണ്ട് വിക്രു പറഞ്ഞു.. ദേവു വേഗം ഒരു കഷ്ണം മാങ്ങ എടുത്ത് വായിൽ ഇട്ടു നിഷ്കുവോടെ എണീറ്റ് നിന്നു... വിക്രമൻ സാർ അടുത്തെത്തിയതും ദേവു മാങ്ങ കടിച്ചതും ഒരുമിച്ച്.. ദേ പോവുന്നു ഒറ്റ കണ്ണ് അടഞ്ഞിട്ട്... പുളി ഇല്ല്യാ എന്ന് അമ്മ പറഞ്ഞതാണല്ലോ... (ആത്മ) രക്ഷപെടാൻ വേണ്ടി കണ്ണടിച്ചു കാണിച്ചു സുഖിപ്പിക്കുകയൊന്നും വേണ്ട.. കുട്ടി ഡ്രെസ്സും ഇട്ടു വന്നേക്കുവാ പെണ്ണ്.. ദേവുവിന്റെ കണ്ണടിക്കൽ കണ്ട് പാവം വിക്രു തെറ്റിദ്ധരിച്ചു... 😝 അയ്യോ സുഖിപ്പിച്ചതല്ല.. മാങ്ങ തിന്നപ്പോൾ പുളി കൊണ്ട്... ഇളിച്ചു കൊണ്ട് ദേവു പാറുവിനെ നോക്കി ... പാറുവിന്റെ നോട്ടം കണ്ടപ്പോൾ ദേവുവിന് മനസിലായി എല്ലാം കയ്യീന്ന് പോയി എന്ന്... ഇളി താനേ നിന്നു... അപ്പൊ ഇവിടെ ഇരുന്ന് അതാണ് പരുപാടി അല്ലേ.. രണ്ടാളും പുറത്തേക്ക് വിട്ടോ.. വിക്രു കയ്യും കെട്ടി കൊണ്ട് പറഞ്ഞു.. എന്നാലും എനിക്ക് ഒരു കഷ്ണം തന്നില്ലല്ലോ എന്നാണ് പുള്ളിയുടെ മനസ്സിൽ.... സാറേ... പുറത്തേക്ക് നടക്കുന്നതിനിടയിൽ പാറു വിളിച്ചു.. മ്മ് എന്തെ... 🤨 കൺവിൻസ് ചെയ്യാൻ വിളിക്കുവാണെന്ന് മനസ്സിലായതും വിക്രു തിരിഞ്ഞു നോക്കി.. മാങ്ങയണ്ടിക്കൊപ്പം തുണ പൊക്കോ.. 😌 പുറത്തേക്ക് മാങ്ങയണ്ടി എറിഞ്ഞു കൊണ്ട് പാറു വിളിച്ചു പറഞ്ഞു ദേവുവിന്റെ കയ്യും പിടിച്ചു ഓടി...

വിക്രമൻ സാർ പീത്തോ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ... ബ്ലിങ്കസ്യാ നിൽക്കാൻ അല്ലാതെ മൂപ്പര് എന്ത് ചെയ്യാൻ... 😝😝 മാങ്ങ ഒട്ട് കിട്ടിയതും ഇല്ല്യാ സസിതോ പീത്തോ നന്നായിട്ട് ആവുകയും ചെയ്തു... 😁😁... എന്താലെ.... വൈകുന്നേരം വന്തേട്ടൻ ദേവുവിനെ പിക് ചെയ്യാൻ വേണ്ടി വന്നിരുന്നു... എന്റെ ശ്രാവന്തേ ഇടക്കൊക്കെ അവളെ ഒന്നുറക്ക്... ഇന്ന് ഫുൾ ടൈം ഉറക്കം ആയിരുന്നു... കളിയാക്കി കൊണ്ട് വരുൺ പറഞ്ഞു.. എന്റെ സാറേ 12 മണി വരെ ഫോണിൽ സീരിയലും കണ്ടിരിക്കും പിന്നെ ഞാൻ എന്ത് ചെയ്യാനാ.... പറയിപ്പിച്ചപ്പോൾ സമാധാനം ആയില്ലേ... ദേവുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് വന്തേട്ടൻ പറഞ്ഞു... ദേവു നന്നായിട്ടങ്ങ് ഇളിച്ചു കൊടുത്തു... അല്ലാതെ ഇക്കാര്യത്തിൽ എന്ത് മറുപടി പറയാനാ... സഹകരിക്ക് പെങ്ങളെ... എന്നും പറഞ്ഞു ഏറു കിട്ടുന്നതിന് മുന്നേ പാറുവിനേം കൊണ്ട് വരുൺ പോയി... 😌😌 ദേവുവിനെ നല്ല വിശ്വാസം ആണേ 🤪🤪 ... വീട്ടിൽ ചെന്നപ്പോൾ മരം വെട്ടാൻ കുറെ ആൾക്കാർ വന്നിരുന്നു... നല്ല വിലക്ക് കിട്ടിയപ്പോൾ അച്ഛൻ കൊടുത്തതാണ്... നല്ല കാതൽ ഉള്ള മരം ആണ്...അതുകൊണ്ടാ ഇത്ര വില കിട്ടിയത്... ചായ കുടിക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു.. പ്സ് പ്സ്... ആതു വല്യേട്ടനെ തോണ്ടി വിളിച്ചു... എന്താലും പറയാൻ ഉണ്ടേൽ ഉറക്കെ പറയെടി തോണ്ടാതേ... ചായയിൽ മുഴുകി ഇരിക്കുന്ന വല്യേട്ടൻ പറഞ്ഞു... ആ കാതൽ ആണോ വല്യേട്ടാ "കാതലേ കാതലേ തനി പെരുന്തുണയ്‌യ കൂട വാ കൂട വാ പോതും പോതും.... " എന്ന്... അമേരിക്കക്കാരിക്ക് സംശയം... വല്യേട്ടൻ ചായ തരിപ്പിൽ കയറി ആതുവിനെ ഒന്ന് നോക്കി... കുട്ടിക്ക് ഒന്നും ഇല്ല്യാ... പറഞ്ഞോളൂ എന്ത് വേണേലും പറഞ്ഞോളൂ... എന്ന് എക്സ്പ്രെഷൻ ഇട്ടു നിൽക്കുവാണ് ബാക്കിയുള്ളവർ... അത് ഈ കാതൽ അല്ല ലബാ... വാവ നാണത്തോടെ പറഞ്ഞതും,, എല്ലാവർക്കും ചിരി പൊട്ടിയിരുന്നു................ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story