നിന്നിലലിയാൻ: ഭാഗം 153

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

അതെ.. ഇന്നാണ് ആ ദിവസം... കല്യാണമാ കല്യാണം ആതുവിന്റെ കല്യാണം..... 🎊🎊🎊 അതെ... അതിഥി പ്രതാപ് ഇന്ന് 10:30ക്ക് അതിഥി പ്രണവ് ആയി മാറുന്നു... ✨️ വൃന്ദാവനം വീട്ടിലെ അവസാനത്തെ കല്യാണം... അങ്ങനെ പറയാൻ കാരണമുണ്ട് ഇനി വാവ വലുതായിട്ട് വേണമല്ലോ കേശുവിനെ കൊണ്ട് കെട്ടിപ്പിക്കാൻ.. അപ്പൊ തൽക്കാലത്തേക്ക് ഇതൊരു അവസാന കല്യാണമാണ്... കല്യാണത്തിന് ദിവസങ്ങൾക്ക് മുൻപേ നടത്താൻ ഉള്ള മഞ്ഞൾ കല്യാണവും ഗുലാബി നൈറ്റും പാടെ ഒഴിവാക്കി... കാരണം ഒന്ന് :- മഞ്ഞൾ നമ്മുടെ കല്യാണപെണ്ണ് ആതുവിന് അലർജി ആണ്.. തിന്നാൻ കുഴപ്പം ഇല്ല്യാ തേച്ചാൽ ആണ് കുഴപ്പം..., 🙊 കാരണം രണ്ട് :- ഗുലാബി നൈറ്റ്‌ നടത്താൻ എന്തോ പ്രതാപ് അങ്കിളിന് താല്പര്യം ഇല്ല്യാ.. ഒറ്റ മകൾ അല്ലേ ആദ്യത്തെയും അവസാനത്തെയും കല്യാണം അല്ലേ എന്നൊന്നും പറഞ്ഞിട്ട് പുള്ളിക്ക് കുലുക്കം ഇല്ല്യാ... കാരണം ചോദിച്ചിട്ടൊട്ടു പറയുന്നുമില്ല.. അപ്പൊ പിന്നെ കല്യാണം ഒന്നൂടി അടിച്ചു പൊളിക്കാം എന്ന് വിചാരിച്ചു.... 🎉 ••••••••••••••💕💕•••••••••••••••

എണീക്കേടി ജാനി... . പൊന്നു ചേച്ചി... കല്യാണപെണ്ണേ... ബാത്റൂം ഒഴിവില്ല എന്ന് പറഞ്ഞു എന്നോട് കയർത്താൽ ഉണ്ടല്ലോ.. എണീക്ക് പിശാശുക്കളെ... ദേവു അവസാന അടവെന്നോണം പറഞ്ഞു.. ബാത്‌റൂം എന്ന് കേട്ടതും മൂന്നും കണ്ണും തിരുമ്മി എണീറ്റു... സമയം 4 മണി കഴിഞ്ഞു 5 മിനിറ്റ് 42 സെക്കന്റ്‌.... (നേരം വൈകിയാൽ വീട്ടിൽ ഉള്ള അംഗങ്ങൾ എല്ലാം ബാത്‌റൂം കയ്യടക്കും.. അതിനും നല്ലത് നേരത്തും കാലത്തും എണീറ്റ് കുളിക്കുന്നതല്ലേ 😜😜) ദേവു എന്താ ഇത്ര രാവിലെ ഇവിടെ എന്ന് ചിന്തിക്കുന്നുണ്ടാവും.. ഇന്ന് രാവിലെ അല്ല കുട്ടി രണ്ട് ദിവസം ആയി കുറ്റിയും പറിച്ചു ഇങ്ങോട്ട് പോന്നിട്ട്... ആ ദിവസങ്ങളിൽ കിടപ്പും കുടിയും ഒക്കെ ബാക്കി പെൺപടകളുടെ ഒപ്പം ആണ്... അതുകൊണ്ട് തന്നെ ആൺപടകൾ ഒക്കെ ദിവസങ്ങൾ ആയിട്ട് പട്ടിണിയും ആണ്.. കാണാൻ കിട്ടിയാൽ ആയി... ദർശനെ പുണ്യം സ്പർശനെ ശാപം.... 🤣🤣... സമയം എത്ര ആയി... മൂരി നിവർന്നു കൊണ്ട് പാറു ചോദിച്ചു.. സമയം നാല് കഴിഞ്ഞു.. ഞാൻ കുളിച്ചു.. വേണേൽ വേഗം പോയി ഓരോ ബാത്റൂം ബുക്ക്‌ ചെയ്തോ.... തല തുവർത്തി കൊണ്ട് ദേവു പറഞ്ഞു.. പണ്ട് ഉറക്കം കളഞ്ഞതിന് ദേവുവിന് ഫലം ഉണ്ടായി.. എത്ര പാതിരാത്രി ആണേലും പുലർച്ചെ ആണെങ്കിലും ഒന്ന് തട്ടിയാൽ ദേവു എണീറ്റ് നിന്ന് പ്രസന്റ് പറയും.. കഴിവ്... കഴിവെയ്.... 🤭 എല്ലാവരും ആതുവിന്റെ റൂമിൽ ആണ് കിടക്കുന്നത്.. ആണുങ്ങൾ ഒക്കെ പാറുവിന്റെയും വരുണിന്റേയും റൂമിൽ...

ഈ ബാത്‌റൂം എനിക്ക് വേണം എന്ന് പറഞ്ഞു ആതു ഡ്രെസ്സും എടുത്ത് പോയി... എന്റെ റൂം എനിക്കെ എന്നും പറഞ്ഞു പൊന്നു സ്വന്തം റൂമും നോക്കിയോടി... ഇനി മോൾക്ക് ഏതാ റൂം.. ദേവു ഇളിച്ചു കൊണ്ട് ചോദിച്ചു... ഇനിയിപ്പോ എന്റെ റൂം തന്നെ ശരണം... തല ചൊറിഞ്ഞു കൊണ്ട് പാറു പറഞ്ഞു.. എന്നാൽ കാലേട്ടന്റെ പാറുക്കുട്ടി വേഗം ചെല്ല്.. കളിയാക്കി കൊണ്ട് ദേവു പറഞ്ഞു.. 💕 പാറു ചാരിയ വാതിൽ പതുക്കെ തുറന്ന് അകത്തേക്ക് കയറി.. റൂമിൽ ഡിം ലൈറ്റ് ഇട്ടത് കൊണ്ട് എല്ലാം വ്യക്തമായി കാണാം... ഓഹ് ഞാൻ കിടക്കേണ്ട ബെഡ് ആണ്.. മൂന്നെണ്ണം അട്ടിക്ക് കിടക്കുന്നത് കണ്ടില്ലേ.. ഓഹ്.. വല്യേട്ടന്റെയും വരുണിന്റേയും വന്തേട്ടന്റെയും കിടപ്പ് കണ്ട് പാറു താടിക്കും കൈ കൊടുത്ത് നിന്നു... വല്യേട്ടൻ തലയിണയും കെട്ടിപ്പിടിച്ചാണ് കിടപ്പ്.. രണ്ട് ദിവസം ആയിട്ട് വല്യേട്ടന്റെ പൊന്നു അതാണ്.. വന്തേട്ടന്റെ ഒരു കാല് വരുണിന്റെ പാട്ടയിൽ ഉണ്ട്... കാലേട്ടൻ പിന്നെ ചുമരോട് ചേർന്ന് ചാരി കിടന്നുറങ്ങുന്നു... അധികം ശബ്ദം ഉണ്ടാക്കാതെ പമ്മി പമ്മി നടന്ന് ഡ്രസ്സ്‌ എടുക്കാൻ കബോർഡ് തുറന്നതും ആരോ വായ പൊത്തിയതും ഒരുമിച്ചായിരുന്നു... പാറു എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ വയറിലൂടെ ചുറ്റി പിടിച്ചു അവളെ ബാൽക്കണിയിലേക്ക് കൊണ്ട് പോയിരുന്നു.. രാവിലെ ഉള്ള തണുത്ത കാറ്റും സാരിക്കിടയിലൂടെ ഏറ്റ സ്പർശനവും കഴുത്തിൽ തട്ടിയ നിശ്വാസവും ആയപ്പോൾ തന്നെ ആളെ തിരിച്ചറിയാൻ പാറുവിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നില്ല..

എണീറ്റായിരുന്നോ.... വായിൽ നിന്ന് കയ്യെടുത്തതും പാറു അങ്ങനെ തന്നെ നിന്ന് കൊണ്ട് ചോദിച്ചു.. ഉറങ്ങിയിട്ട് വേണ്ടേ എണീക്കാൻ.. പാറുവിന്റെ തോളിൽ തല വെച്ചു വയറിൽ ചെറുതായി പിച്ചി കൊണ്ട് വരുൺ പറഞ്ഞു.. അതെന്തേ... ഞെട്ടി തല തിരിച്ചു കൊണ്ട് പാറു ചോദിച്ചു.. നീയില്ലാഞ്ഞിട്ട്.. രണ്ട് ദിവസായി ഒന്ന് നേരെ ചൊവ്വേ കണ്ടിട്ട്... വല്യേട്ടന്റെ ചവിട്ടും കൂടി ആയാൽ ഒരു രക്ഷേം ഇല്ല്യാ... പാറുവിന്റെ കഴുത്തിൽ മുത്തി കൊണ്ട് വരുൺ പറഞ്ഞു.. എന്നാ ഇപ്പോൾ കണ്ടോ.. ഇനിയങ്ങോട്ട് കാണാനേ പറ്റില്ല.. പെട്ടെന്ന് തിരിഞ്ഞു നിന്ന് ഊരക്കും കൈ കൊടുത്ത് പാറു പറഞ്ഞു.. രാവിലെ തന്നെ കാണാൻ പറ്റിയ കോലം.. മുഖത്ത് കൈ വെച്ചു വിരലിനിടയിലൂടെ പാറുവിനെ അടിമുടി നോക്കി കൊണ്ട് വരുൺ പറഞ്ഞു.. വരുണിന്റെ പിടുത്തതിലും പാറുവിന്റെ ഞെട്ടി തിരിച്ചിലിലും പാറുവിന്റെ സാരിയുടെ മുന്താണി ഊർന്ന് വീണിരുന്നു... അയ്യേ.. എന്നും പറഞ്ഞു പാറു തിരിഞ്ഞു നിന്ന് സാരി എടുത്തുടുത്തു എളിയിൽ കുത്തി... എന്ത് അയ്യേ... വരുൺ പാറുവിന്റെ അടുത്തേക്ക് വന്നതും പുറകിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് രണ്ടാളും ഒരുമിച്ച് തിരിഞ്ഞു നോക്കി.... ടെറസിന്റെ മോളില് മൂത്രോഴിക്കാൻ പൊന്നു വരുന്നുണ്ടോ എന്റെ കൂടെ... വല്യേട്ടൻ മുണ്ടും മടക്കി കുത്തി കണ്ണു തുറക്കാതെ ആടി ആടി വരുവാ...

കള്ളുകുടിയന്മാർ ആടുമോ ഇങ്ങനെ.. 🧐 (വല്യേട്ടൻ "കാനനചായയിൽ ആട് മേക്കാൻ " പുതിയ മേക്ക്ഓവറുമായി ഇറങ്ങിയേക്കുവാ ബാൽക്കണിയിലേക്ക്.. ) ഉടുത്ത മുണ്ട് നൈസ് ആയിട്ട് ഒന്ന് പൊക്കിയതും വരുൺ ഓടി പാറുവിന്റെ കണ്ണ് പൊത്തി... മുള്ളാൻ വേണ്ടി ഒന്ന് ആഞ്ഞു പിടിച്ചതും.. പാടില്ല പാടില്ല ടിങ്കിണക്കണറ്റിംക് പാടെ മറന്നൊന്നും ടിങ്കിണക്കണറ്റിംക്.... കാലോണ്ട് രണ്ട് സ്റ്റെപ് ഇട്ടു പാറു പാടി.. പിന്നാലെ വരുൺ ആടി.. (കണ്ണല്ലേ പൊത്തിയേക്കുന്നെ വായ വെറുതെ ഇരിക്കുവല്ലേ.. ലേ 😝) മൂത്രം ഉള്ളിലേക്ക് വലിച്ചു ഉള്ള ബോധത്തിൽ മുണ്ടും താത്തി വല്യേട്ടൻ സൗണ്ട് കേട്ട സ്ഥലത്തേക്ക് നോക്കിയപ്പോൾ ദേ രണ്ടെണ്ണം നിന്ന് തുള്ളുന്നു... ആ.. ആരാ അ...ത്... ഒന്ന് കുനിഞ്ഞു നെറ്റിയിൽ കൈ വെച്ചു ധൈര്യ ഭഗവാനെ കൂട്ട് പിടിച്ചു വല്യേട്ടൻ ചോദിച്ചു.. വന്നത് വിക്കൽ ഭഗവാൻ ആണെന്ന് മാത്രം... വല്ലാതെ സംസാരിക്കണ്ട വല്യേട്ടാ പഞ്ചായത്ത്‌ പൈപ്പ് തുറന്നിട്ട പോലെ കാര്യം സാധിക്കേണ്ടി വരും.. വരുണിന്റെ കൈ തട്ടി മാറ്റി മുന്നോട്ട് വന്നു ഉള്ള പല്ലൊക്കെ കാണിച്ചു കൊണ്ട് പാറു പറഞ്ഞു.. നീയോ.. നീയെന്താ ഇവിടെ.. ഇപ്പോൾ ശെരിക്കും വല്യേട്ടനെ ധൈര്യ ഭഗവാൻ കനിഞ്ഞു.. അവള് മാത്രം അല്ല ഞാനും ഉണ്ട്.. പിന്നിൽ നിന്ന് വരുണും പ്രസന്റ് വെച്ചു.. അങ്ങനെ വരട്ടെ അപ്പൊ രണ്ടാൾക്കും കൂടി ഇവിടെ ഡിങ്കോൾഫി ആയിരുന്നല്ലേ പണി കഷ്ടം ഒണ്ട്.. വരുമ്പോൾ പൊന്നുവിനെ കൂടി വിളിക്കാമായിരുന്നു എനിക്ക് കമ്പനിക്ക്..

ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. എന്തിന് മൂത്രം ഒഴിക്കാനോ.. അതെ ഇളിയോടെ പാറു ചോദിച്ചു.. അല്ല 😬😬... എന്നേ കൊണ്ട് പറയിപ്പിക്കണ്ട... പറഞ്ഞാൽ സ്‌ട്രെയിൻ ചെയ്ത് എന്റെ മൂത്രം പോവും.. അതുകൊണ്ട് ഞാൻ തറവാട് വരെ ഒന്ന് പോയിട്ട് വരാം... അവിടേം പിടിച്ചു വല്യേട്ടൻ കൊച്ചി കൊച്ചി പോയി.. പുള്ളിക്ക് അറിയാം ഇനി അവിടെ നിന്നാൽ മൂത്രപ്പുഴ ഒഴുകും എന്ന് 🤭🤭... പാറു ചിരിച്ചു കൊണ്ട് വരുണിനെ നോക്കി... അവിടെ ചിരി ഒന്നും ഇല്ല്യാ ഓൺലി hot നോട്ടം ... 🙈🙈 ഞാൻ താഴേക്ക് ചെല്ലട്ടെ അവര് അന്വേഷിക്കും.. ഇളിഞ്ഞു കൊണ്ട് പാറു പറഞ്ഞു... പൊക്കോ ഇന്നും കൂടി നീ രക്ഷപ്പെട്ടു.. ഇതൊക്കെ കഴിഞ്ഞിട്ട് പൊക്കിക്കോളാം... പാറു ഓടി പോവുന്നതും നോക്കി വരുൺ പറഞ്ഞു... പാറു കുളിച്ചു താഴേക്ക് വന്നപ്പോൾ അടുക്കളയിൽ നിന്ന് തട്ടലും മുട്ടലും ഒക്കെ കേൾക്കുന്നുണ്ട്... ദോശകളെല്ലാം ഒറ്റക്ക് ചുട്ടു ദേവു.. ദേവു ചുട്ടത് ഇവറ്റകൾക്കായ്... മുപ്പത്തി ചട്ടുകം ഗിറ്റാറും ആക്കി പിടിച്ചു ദോശ ചുടേണ്ട തിരക്കിൽ ആണ്.... ജാനി, പൊന്നുചേച്ചി, പ്രണവിന്റെ ആതു ചേച്ചി വിശപ്പങ്ങു കത്തിയപ്പോൾ അടുക്കളെക്കോടി... 🎶 എന്നും പാടി ദോശ എടുത്ത് കാസറോളിൽ ഇട്ടു തിരഞ്ഞതും കണ്ടത് കയ്യും കെട്ടി വാതിലും ചാരി നിൽക്കുന്ന പാറുവിനെ.. നീയെന്താ അരുണേട്ടന് പഠിക്കുവാണോ ദേവു..

അങ്ങേരാ ഇങ്ങനെ ഓരോ ഊള പാട്ടും പാടി മനുഷ്യന്റെ ചെവി കളയുന്നെ... കറി ഉണ്ടാക്കാൻ കിഴങ്ങ് നുറുക്കുന്ന പൊന്നു പറഞ്ഞു... (ഊള പാട്ടാണെങ്കിലും നല്ല താളബോധം ഉണ്ട്.. ഒന്ന് ശ്രമിച്ചിരുന്നേൽ മൂപ്പര് മോളിവുഡ് കടന്ന് വോളിവുഡ് എത്തിയേനെ അല്ലേ മക്കൾസ് 😆) ഇത്‌ അടുക്കള ആണോ അതോ പാട്ട് കച്ചേരിയോ.... 😬 പല്ല് കടിച്ചു കൊണ്ട് പാറു ചോദിച്ചു... രണ്ടും നടക്കുന്നുണ്ട് പാറു.... സ്ലാബിൽ ഇരുന്ന് കാലാട്ടി കൊണ്ട് ആതു പറഞ്ഞു.. എങ്ങനെ ഉണ്ടെടി എന്റെ പാട്ട്.. നിന്റെ വല്യേട്ടന്റെ അത്ര ഇല്ലെന്ന് അറിയാം എന്നാലും... ദേവു ദോശ കല്ലിലേക്ക് മാവ് ഒഴിച്ച് ആവേശത്തോടെ ചോദിച്ചു.. വരി ഒക്കെ കൊള്ളാം.. ബട്ട്‌ പാടിയത് പോര.. ഇളിച്ചു കൊണ്ട് പാറു തളർത്തി.. പിന്നെ നീയെന്താ വിചാരിച്ചേ ഞാൻ കെഎസ് ചിത്ര ആണെന്നോ... ഏഹ്.... ദേവു പുച്ഛിച്ചു വിട്ടു... അല്ലേടി ജാനകി ആണെന്ന്.. ദോശ ചുടേടി.. എന്നും പറഞ്ഞു പാറുവും ആതുവിന് കൂട്ടിന് സ്ലാബിൽ ഇരുന്നു... സമയം എത്ര ആയി... നമുക്ക് അമ്പലത്തിലേക്ക് പോവണ്ടേ... എന്തോ ഓർത്തു കൊണ്ട് പൊന്നു ചോദിച്ചു.. സമയം 4:45...6 മണിക്ക് പോയാൽ പോരെ.. ഫോണിൽ കുത്തുന്നതിനിടയിൽ ആതു ചോദിച്ചു.. ഓഹ് ഇന്നല്ലേ നിന്റെ കല്യാണം ആ ചെക്കൻ ഇന്നെങ്കിലും ഒന്ന് ഉറങ്ങിക്കോട്ടെ എന്റെ ആതു.. പൊന്നു തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.. പണ്ടും ഞാൻ ഇങ്ങനെ ഒക്കെ ആയിരുന്നു ഉറക്കം കളഞ്ഞ്.. ദേവു ഒന്ന് നെടുവീർപ്പിട്ടു... ഇപ്പോഴോ.. കളിയാക്കി ചിരിച്ചു കൊണ്ട് പാറു ചോദിച്ചു..

ഇപ്പോളും അങ്ങനെ ഒക്കെ തന്നെ..ഇപ്പോൾ ഉറങ്ങുമ്പോൾ ആണ് ക്ഷീണം ഉറങ്ങാതെ ഇരുന്ന് ശീലം ആയിട്ടേയ്.. ദേവു ദോശ കടിച്ചു കൊണ്ട് പറഞ്ഞു.. ആതു അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ കുത്തി കൊണ്ടിരിക്കുവാണ്.. കല്യാണം ആണെന്ന് വല്ല വിചാരവും ഉണ്ടോ എന്ന് നോക്കണേ 😵😵... എന്തോന്നാടി ഇത്‌.. പ്ലേറ്റ് എടുത്ത് ദോശ ഇടുന്നതിനിടയിൽ പാറു ഒന്ന് സ്റ്റക്ക് ആയി... എടി ഇത്‌ ശ്രീലങ്ക ഇത്‌ പിന്നെ കണ്ടാൽ തന്നെ മനസിലാവും കേരളം ആടി. ഇത്‌ പിന്നെ ഇന്ത്യക്ക് ശ്രമിച്ചതാ ശെരിയായില്ല.. അടുത്തത് ഞാൻ കീച്ചും... ദേവു ഓരോ ദോശയും കാണിച്ചു കൊണ്ട് പറഞ്ഞു.. അടുത്തത് ഏതാ... പൊന്നു സംശയത്തോടെ ചോദിച്ചു... ജ്ജുക് ജ്ജുക് ജ്ജുക് ജ്ജുക്.. പാക്കിസ്ഥാൻ..... 😆 ചട്ടുകം എടുത്ത് വെടി വെക്കുന്ന പോലെ കാണിച്ചു കൊണ്ട് ദേവു പറഞ്ഞു.. പട്ടാളത്തിന്റെ മ്യോള് തന്നെ... ഒരു സംശയവും ഇല്ല്യാ... 🙊 ഇവിടെ ദേവു അഞ്ച് ദോശ ചുട്ടപ്പോഴേക്കും പൊന്നു ചേച്ചി അപ്പുറത്തെ അടുപ്പിൽ കറി ഉണ്ടാക്കി കഴിഞ്ഞിരുന്നു... അപ്പോഴത്തെ ഒരു വിശപ്പിൽ നാലാളും കൂടി ശ്രീലങ്കയും കേരളവും ഇന്ത്യയും പാക്കിസ്ഥാനും പിന്നെ ഉണ്ടാക്കിയ ചൈന വരെ തിന്ന് തീർത്തു അതും കറിയിൽ മുക്കി മുക്കി... 5:30 ആയപ്പോഴേക്കും ചെക്കന്മാരെ ഒക്കെ കുത്തി എണീപ്പിച്ചു

(ചിന്ന റൊമാൻസ് കഴിഞ്ഞതും വരുൺ സൈഡ് ആയിരുന്നു.. വല്യേട്ടൻ പിന്നെ പകുതി ഉറക്കത്തിൽ ആയിരുന്നല്ലോ വയറ് ഒഴിഞ്ഞതും,, കട്ടില് കണ്ടതും മൂപ്പരും രണ്ടാമത് ഡെഡ് ബോഡി ആയി ) ഓരോ ബാത്റൂമിലേക്ക് ഉന്തി തള്ളി വിട്ടു... എല്ലാവരും പുറപ്പിട്ട് പ്രത്യേകിച്ച് കല്യാണ പെണ്ണിനെ സെറ്റ് സാരിയിൽ ഒരുക്കിയപ്പോഴേക്കും പറഞ്ഞ 6 മണി 6:30 ആയിരുന്നു... സമയം നമുക്ക് നിന്ന് തരില്ലല്ലോ ഓടി കൊണ്ടേ ഇരിക്കും.... ഇതാരാപ്പോ ഇത്‌... ദേവുവിനെ കണ്ടാൽ വല്യേട്ടന് ചൊറിയാതിരിക്കാൻ പറ്റില്ല.. ന്ത് ചെയ്യാനാ.. ഞാനോ.. ഞാൻ രശ്‌മിക മന്ദാന എന്തെ... കെറുവിച്ചു കൊണ്ട് ദേവു പറഞ്ഞു.. അയ്യോ രശ്‌മിക ഇങ്ങനെ ചീർത്തു ചീമ പന്നിയെ പോലെ അല്ല... വല്യേട്ടൻ കളിയാക്കി കൊണ്ട് പറഞ്ഞു.. അതറിയാലോ പിന്നെന്തിനാ ചാണകമോറാ ചോദിക്കാൻ വന്നത്... ദേവു തുള്ളി കൊണ്ട് ചോദിച്ചു... വാ വരൂണെ ശ്രാവന്തേ ഉണ്ടേൽ പിന്നാലെ പോരെ... രാവിലെ തന്നെ കേട്ടപ്പോൾ ചെവിക്ക് നല്ല ചുഖം.. വല്യേട്ടൻ ചെവിയിൽ വിരലിട്ട് കറക്കി കൊണ്ട് മുന്നിൽ നടന്നു... നീ പോടീ മാംസ പിണ്ഡത്തിന് കയ്യും കാലും വെച്ചവളെ... ഓടി വന്നു ദേവുവിനെ നോക്കി കൊണ്ട് പറഞ്ഞു വല്യേട്ടൻ വന്നതിനേക്കാൾ സ്പീഡിൽ തിരിഞ്ഞോടി.. അല്ലേൽ ദേവുവിന്റെ കാലിൽ കിടക്കുന്ന ചെരിപ്പ് വായിൽ കിടക്കുന്ന നാവ് എന്നിവയിൽ നിന്ന് പലതും വല്യേട്ടൻ പഠിക്കും... എന്തിനാ റിസ്ക് എടുക്കണെ.. 💕

അമ്പലത്തിൽ ജോഡികൾ ആയി നിന്ന് എല്ലാവരും തൊഴുതു.. പക്ഷെ ആതു ചേച്ചി സിംഗിൾ ആണുട്ടോ ഇപ്പോഴും.. മിംഗിൾ ആവാൻ ഏതാനും മണിക്കൂറുകൾ മാത്രം... 😝 വല്യേട്ടാ കണ്ണടച്ച് പ്രാർത്ഥിച്ചു ഇന്നും നമ്മൾ അമ്പലം അടക്കേണ്ടി വരുമോ.. വല്യേട്ടന്റെ ചെവിയിൽ എത്തിച്ചു പാറു ചോദിച്ചു... ന്റെ കുഞ്ഞിഷ്ണാ എന്റെ പ്രാർത്ഥന മുടക്കിയ ഇവളെ അരണ കടിക്കണെ... വല്യേട്ടൻ തൊട്ട് നെറുകിൽ വെച്ചു കൊണ്ട് പറഞ്ഞു.. ഓ പിന്നെ വലിയൊരു പ്രാർത്ഥന... നമ്പൂതിരിക്ക് പോലും ഉണ്ടാവില്ല ഇങ്ങനെ... കെറുവിച്ചു കൊണ്ട് ദേവു പറഞ്ഞു... നീ മിണ്ടരുത്.. പച്ച പുല്ലേ താമര പുല്ലേ നിന്നോടുള്ള കൂട്ട് വെട്ടി.. വല്യേട്ടൻ മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു... ഭാഗ്യം താമര പുല്ലല്ലേ വല്ല ചീഞ്ഞ പുല്ലും ആയിരുന്നേൽ കുളത്തിലേക്ക് ഞാൻ തള്ളിയിട്ടേനെ... ദേവു ചിറി കോട്ടി കൊണ്ട് പറഞ്ഞു.. ഒന്ന് നിർത്തുന്നുണ്ടോ രണ്ടും.. കുറെ നേരം ആയി തുടങ്ങിയിട്ട്.. ഇങ്ങനെ നിന്നാൽ എന്റെ കല്യാണ മുഹൂർത്തം കഴിയും... മുഖം ചുളിച്ചു കൊണ്ട് ആതു ഇടയിൽ കേറി പറഞ്ഞു... പിന്നല്ലാണ്ടെ കുട്ടി ഹൈപ്പർ ആവാതിരിക്കുമോ... ഞാൻ പോണ് പുല്ല്.. വരുന്നുണ്ടേൽ വാ.. തല്ല് ഉണ്ടാക്കിയ വല്യേട്ടൻ വേഗം മുന്നിൽ നടന്നു... റവടെ ഉപ്പുമാവുണ്ട്.... പാലൊഴിച്ച ചായ ഉണ്ട്... സാമ്പാർ പൊടി ഇട്ടു വെച്ച നല്ല സാമ്പാർ കറിയുണ്ട്.... 💃 ചോന്ന കളറിലുള്ള മട്ടയരി ചോറുണ്ട്.... (2) കുഴച്ചങ്ങു വാരി തരാം ഉണ്ണാൻ വാ ആതു പെണ്ണെ.... 🤓

(2) ആതു ഫുഡാൻ വന്നതും വല്യേട്ടൻ ഉപ്പുമാവ് പാത്രോം പിടിച്ചു പാടി... അല്ലേലും പാട്ട് വല്യേട്ടന്റെ വീക്നെസ് ആണല്ലോ.. 🤩 എന്തോ വല്യേട്ടന്റെ പാട്ട് കേട്ടാണോ അതോ എല്ലാവരെയും വിട്ടു പോവേണ്ട സങ്കടം കൊണ്ടോ ആതു ചീറി പൊളിച്ചു കരഞ്ഞു വല്യേട്ടനെ പാമ്പ് വിഴുങ്ങിയ പോലെ ഇറുക്കി അങ്ങോട്ട് കെട്ടിപിടിച്ചു... പെട്ടെന്ന് ആയതിനാൽ വല്യേട്ടന്റെ കയ്യിൽ നിന്നും ഉപ്പുമാവും പാത്രം താഴോട്ട് പതിക്കുന്നതിന് മുന്നേ താഴെ നിന്ന് എന്തോ എടുക്കുകയായിരുന്ന അച്ഛന്റെ മണ്ടക്ക് വീണു.... തലയും ഉഴിഞ്ഞു അച്ഛൻ വായേം തുറന്നു എണീറ്റതും മറ്റേ കയ്യിൽ പ്ലിങ്ങി ഇരിക്കുന്ന പഴം കറക്റ്റ് അച്ഛന്റെ വായിലേക്ക് ബ്ലും.... അതുവരെ കെട്ടിപ്പിടിത്തത്തിന്റെ ഹാങ്ങോവറിൽ നിന്നിരുന്ന വല്യേട്ടന് ഈ കാഴ്ച ഒക്കെ കണ്ടപ്പോൾ ആണ് ഒരു സന്തോഷം ഒക്കെ വന്നത്.... 😛 എടാ മാക്കാനേ... 😠 എന്ന് അച്ഛൻ വിളിച്ചതെ ഓർമ ഉള്ളൂ... വല്യേട്ടൻ ആതുവിന്റെ തള്ളി മാറ്റി കല്യാണവീട് ആണെന്ന് പോലും നോക്കാതെ അകത്തേക്ക് ഓടി... കയ്യിൽ കിട്ടിയ ചട്ടുകവും എടുത്ത് മുണ്ടും പൊക്കി അച്ഛനും... അതുവരെ മോങ്ങി കൊണ്ടിരുന്ന ആതു അതാ കട കടാന്ന് ഇളിക്കുന്നു.. കണ്ടില്ലേ മിനിറ്റിൽ ആണ് സ്വാഭാവം മാറുന്നത് 😖😖... ക്യാമറമാൻ വന്നതും സെറ്റ് സാരിയിൽ ഉള്ള ആതുവിന്റെ കുറെ പിക്സ് എടുത്തു.. പിന്നെ പെയർ ആയി എടുക്കാൻ നോക്കുമ്പോഴാണ് കാർന്നോരും മൂത്ത മകനും മിസ്സിംഗ്‌ ആണെന്ന്.. നേരത്തെ ഓടിയ ഓട്ടത്തിൽ പോയ പോക്കാ പിന്നെ ഈ വഴിക്ക് കണ്ടിട്ടേ ഇല്ല്യാ...

എല്ലാവരും ഓരോ റൂമിൽ പോയി തപ്പി നോക്കിയപ്പോൾ ഉണ്ട് കട്ടിലിൽ ചുമരിൽ ചാരി വല്യേട്ടൻ ഇരിക്കുന്നു മൂപ്പരുടെ മടിയിൽ തല വെച്ചു അച്ഛനും കിടക്കുന്നു... വല്യേട്ടൻ ഇടത് കയ്യിൽ പേപ്പർ എടുത്ത് അച്ഛനെ വീശുന്നും ഉണ്ട്... ഒന്ന് നോക്കണേ ഇത്രേം നേരം ടോം and ജെറി കളിച്ച ആൾക്കാരാ ഡോറയും ബുജ്ജിയും ആയി കട്ടിലിൽ കിടക്കുന്നെ... അവിടെന്ന് രണ്ടിനേം വലിച്ചെഴുനേൽപ്പിച്ചു രണ്ട് മൂന്നാലു പിക് എടുത്തതും റെഡി ആവാൻ എല്ലാവരും പോയി... ആതുവിനെ കുട്ടപ്പി ആക്കാൻ ബ്യൂട്ടീഷൻ വന്നിരുന്നു... ചുവപ്പും വെള്ളയും സാരി ഉടുത്തപ്പോഴേക്കും അമേരിക്കക്കാരിയുടെ നാടൻ തനിമ പുറത്തേക്ക് വന്നു... ഉള്ള ട്രഡീഷണൽ ആഭരണങ്ങൾ കൂടി ഇട്ടതും എല്ലാവരുടെയും കണ്ണ് വിടർന്നു... പൊന്നുവും പാറുവും ദേവുവും കളർ ചേഞ്ച്‌ ഉള്ള ഒരേ മോഡൽ സാരി ആയിരുന്നു ഉടുത്തിരുന്നത്.. അവർക്ക് മാച്ച് ആയ കളറിൽ ഉള്ള ഷർട്ട് അവരുടെ കണവന്മാരും ഇട്ടു... പാറുവിന്റെ യാദൃശ്ചിക കല്യാണം ആയത് കൊണ്ടും ദേവുവിന് ബ്യൂട്ടീഷൻ ഇല്ലായിരുന്നത് കൊണ്ടും രണ്ടാളും ആ കുറവ് ആതുവിന്റെ ബ്യൂട്ടീഷനെ സുഖിപ്പിച്ചു ചാക്കിലാക്കി ഈ കല്യാണത്തിൽ നികത്തി... 😆 പിന്നെ അങ്ങോട്ട് ചറപറാ സെൽഫിയും സ്റ്റാറ്റസ് ഇടലും ആയിരുന്നു... കൂടാതെ ക്യാമറമാന്റെ പോസ് കൂടി ആയപ്പോൾ കോളം തികഞ്ഞു... സമയം ഒൻപത് മണി ആയപ്പോഴേക്കും എല്ലാവരും വീടും പൂട്ടി താക്കോല് പൂത്തി കാറിൽ കേറി ഓഡിറ്റോറിയത്തിലേക്ക് വിട്ടു.. 💕

ഡ്രസിങ് റൂമിൽ കേറിയതും എല്ലാവരും (i mean നമ്മുടെ പടകൾ ) അവിടെ ഉള്ള സ്ഥലങ്ങളിൽ മൂട് ഉറപ്പിച്ചു... പിന്നെ അഞ്ചും കൂടി വള വള ആയിരുന്നു... എക്സ്ട്രാ ഒരെണ്ണം നമ്മുടെ പീക്കിരി പാപ്പുണ്ണിയാണ്.. അവൻ അവന്റേതായ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്.. എനിക്കെന്തോ കയ്യും കാലുമൊക്കെ വിറക്കുന്നു... ആതു കണ്ണാടിയുടെ മുൻപിൽ നിന്ന് തിരിച്ചും മറിച്ചും നോക്കി കൊണ്ട് പറഞ്ഞു.. അത് സാധാരണ ഉണ്ടാവുന്നതാ.. രാത്രി 7:30ക്ക് കുപ്പി പൊട്ടിച്ചാൽ വിറയൽ ഒക്കെ ശെരി ആയിക്കോളും... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു.. ദേവു മിണ്ടാതെ ഇരുന്നോ നീ.. അവളുടെ ഒരു... പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു.. ഞാൻ തമാശക്ക് പറഞ്ഞതല്ല ജാനി.. അമേരിക്കയിൽ ഒക്കെ ഇങ്ങനെ അല്ലേ നല്ല ബ്രാൻഡഡ് സാധനങ്ങൾ കിട്ടും.. ഇവിടെ ഉള്ളവരെ പോലെ പാമ്പും പഴുതാരയും ഒന്നും അവറ്റകൾ ആവില്ല.. സ്റ്റാമിന.. പാറുവിനെ നോക്കി ഒരു പ്രസംഗം തന്നെ ദേവു പറഞ്ഞു.. അങ്ങനെ ആണേൽ ചേച്ചിയുടെ ബ്രാൻഡ് ഏതാ... പാറു കാല് മാറി എന്ന് പറഞ്ഞാൽ മതിയല്ലോ.. ദേ ഏട്ടന്റെ ഭാര്യ ആണ് എന്റെ അനിയത്തി ആണ് എന്നൊന്നും നോക്കില്ല.. കാലേ വാരി അടിക്കും ഞാൻ... സാരി ഉടുത്തു കുത്തി കൊണ്ട് ആതു അലറി... ദേ സാരി കേട് വരും stay there... ദേവു കുരിശ് വെച്ചു കൊണ്ട് പറഞ്ഞു.. എന്റെ കല്യാണം ആയിപ്പോയി അല്ലേൽ കാണർന്നു.. മുന്താണി ശെരിയാക്കി കൊണ്ട് ആതു ഇളിച്ചു കാണിച്ചു... മോളെ പോന്നോളൂ ട്ടോ അവരെത്തി.. നിമ്മി ആന്റി വന്നതേ ഓർമ ഉള്ളൂ...

ദേ പോവുന്നു കത്തിക്കാത്ത താലവും എടുത്ത് ആതു.. വെപ്രാളം കൊണ്ടാണെന്ന് നമ്മൾ വിചാരിക്കും പക്ഷെ ഒറിജിനൽ ആയി ആക്രാന്തം കൊണ്ടാ സത്യം... 🙈 അതുവരെ കളിക്കളത്തിൽ ഇരുന്ന് കളി കണ്ടിരുന്ന പൊന്നു വേഗം ആതുവിനെ പിടിച്ചു നിർത്തി പഴത്തിൽ കുത്തി വെച്ച ചന്ദനത്തിരി കത്തിച്ചു... ഒരു പഴം തരുമോ വിശപ്പ് തുടങ്ങി... ദേവു പഴം ഉരിയാൻ മുന്നോട്ട് വന്നതും ആതു അവളെ തട്ടി മാറ്റി മുന്നോട്ട് നടന്നു... പിന്നാലെ ബാക്കി വാലുകളും... പ്രണവ് ഏട്ടൻ എന്താടി ആതു ചേച്ചിയെ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നെ.. എടി സൈഡിൽ നിന്ന് നോക്കുമ്പോൾ ഉമ്മറിന്റെ അതെ നോട്ടം... പാറു ദേവുവിന്റെ ചെവിയിൽ കുറുകുറുത്തു.. ഏത് ഉമ്മർ.. നമ്മുടെ കോളേജിന്റെ അവിടെ സർബത്ത് ഉണ്ടാക്കണ ഉമ്മർ കാക്കയോ 🤔ഏയ് എനിക്ക് ആ നോട്ടം ആയിട്ട് തോന്നിയില്ല.... ഇയാളെന്താ ബാലൻ കെ നായരിന്റെ പേരക്കുട്ടിയൊ.. ദേവു സൂം ചെയ്തു... പാറു പിന്നെ ഒന്നും മിണ്ടിയില്ല.. ഒക്കെ മൂളി കേട്ടു.. പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല്യല്ലോ 😵😵... ഇനി താലം ഇവിടെ വെച്ചു അവിടെ ഇരുന്നോളൂ... നമ്പൂതിരി പറഞ്ഞതും ആതു ഒരു ചിരിയോടെ തലയാട്ടി പറഞ്ഞത് പോലെ ചെയ്ത് പ്രണവിന്റെ അടുത്ത് ഉപവിഷ്ടയായി... ആതു പ്രണവിനെ ഒന്ന് തോണ്ടി നോക്കി.. മൂപ്പര് നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു... (കണ്ടോ ഞാൻ പറഞ്ഞില്ലേ ആക്രാന്തം ആണെന്ന്... ) തീർത്ഥം കുടിച്ച് രണ്ട് പേരും പരസ്പരം ചന്ദനം തൊട്ട് കൊടുത്തു.. താലി കെട്ടിക്കോളു....

നമ്പൂതിരി താലി എടുത്ത് പ്രണവിന് നേരെ നീട്ടി... രണ്ട് കൈ കൊണ്ട് പ്രണവ് താലി വാങ്ങി ഒരു നിമിഷം ആതുവിനെ നോക്കി.. നിറഞ്ഞ ചിരി ആയിരുന്നു അവളുടെ മുഖത്ത്... ഇടെടാ പാട്ട്.. ആ നോട്ടം കണ്ടതും,, സ്റ്റേജിൽ നിന്ന് വല്യേട്ടൻ ഓളി ഇട്ടതും നമ്പൂതിരി ഒന്ന് ഞെട്ടി അച്ഛൻ നമ്പൂതിരിയുടെ പുറത്തൊന്നു തട്ടി.. പേടി തട്ടരുതല്ലോ.. ഹിഹി 🙈🙈.. 🎶മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ എന്തിനെന്റെ ബാബു ബാബു ബാബുവേട്ടാ എന്നേ നോക്കണേ എന്നേ നോക്കണേ എന്നേ നോക്കണേ.... 🎶 പാട്ട് തുടങ്ങിയതും പ്രണവ് താലിയും പിടിച്ചു ഒരു ഇരിപ്പ് ആയിരുന്നു... ആതു ആണേൽ ബാബു ഏട്ടന് പകരം പ്രണവേട്ടൻ ആക്കാൻ പാടില്ലായിരുന്നോ എന്ന നോട്ടം... എന്റെ വകയാ.. ഇഷ്ടപ്പെട്ടോ.. ആതുവിന്റെ നോട്ടം കണ്ട് വല്യേട്ടൻ വിചാരിച്ചത് ആരുടെ വക ആണ് ഇതെന്നാണ്.. മൂപ്പരങ്ങോട്ട് കേറി പറഞ്ഞു... കല്യാണത്തിന് വന്നവർ എല്ലാവരും വായേം പൊത്തി ചിരിക്കുവാണ്... (കല്യാണം കളിയാക്കി കണ്ടതാണെന്ന് ആരും വിചാരിക്കരുത്... തെറ്റായി പോയെങ്കിൽ ക്ഷമിക്കണം🙏.. fun ആയിട്ട് കാണണം ) ബോധം വന്നപ്പോൾ ഒരു താലി ചരട് കൊണ്ട് ആതുവിനെ പ്രണവ് സ്വന്തമാക്കി... കണ്ണടച്ചു കൈകൂപ്പി പ്രാർത്ഥിച്ചു ആതു ഇരുന്നു.... തന്റെ പേരിലുള്ള ഒരു നുള്ള് സിന്ദൂരം ആതുവിന്റെ സീമന്തരേഖയിൽ പതിഞ്ഞതും കൺകോണിൽ കണ്ണീരു ഉരുണ്ട് കൂടിയിരുന്നു.. പ്രണയ സാഫല്യത്തിന്റെയോ? അതോ എല്ലാവരെയും വിട്ടു പോവേണ്ടത് കൊണ്ടോ? .... അറിയില്ല.... പ്രണവിന്റെ ചുടു ചുംബനം കവിളിൽ പതിഞ്ഞപ്പോഴാണ് ആതു കണ്ണുകൾ തുറന്നത്.. എല്ലാവരും ഒരു കള്ളച്ചിരിയോടെ അവരെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു... ••••••••••••••••••••💕💕•••••••••••••••••••• സദ്യ നാളെ... 😝.............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story