നിന്നിലലിയാൻ: ഭാഗം 154

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഒരുമാതിരി ഒക്കെ ഫോട്ടോ എടുപ്പ് കഴിഞ്ഞതും ഓഡിറ്റോറിയത്തിൽ പാട്ട് തുടങ്ങിയിരുന്നു പെൺപടകൾ സാരിയും ഉടുത്തു കുത്തി സ്റ്റേജിലേക്ക് കയറി.... 🎶Kinnara chembaka chandrikaye mani Mandara maamala keri vaa Vaadathe vannoru tharakaye pani Nilavin ninnazhakerumo, oh hoy Thanakuu thana thana na nanna na, oh hoi Thanakuu thana thanna, oh hoi Thanakuu thana thana na nanna na, oh hoi Thanakuu thana thanna.....💃 അവര് ചുവട് വെച്ചു തുടങ്ങിയപ്പോഴേക്കും പിന്നാലെ ആൺ പടകൾ മുണ്ടും മടക്കി കുത്തി സ്റ്റേജിലേക്ക് ചാടി കയറിയിരുന്നു... ഡമാക്കിൽ തുടങ്ങി 'മാർഗഴിയെ മല്ലികയെ'യിലൂടെ പോയി ''പാലക്കാട് പാകത്തിലെ ഒരു അപ്പാവി രാജ " യിൽ എത്തി ലാസ്റ്റ്,,,, "Chekkanum Penneum Tensionadichu Chunku Parichu Chernnoru Kalyanam Chunku Kodukkum Chunksukalellam Aarppu Vilich Koodana Kalyanam "യിൽ അവരുടെ ഫ്ലാഷ് മോബ് അവസാനിച്ചു... അതിൽ തന്തപ്പിടീസും തള്ളപ്പിടീസും ആതുവും വന്നു കളിച്ചതോടെ സംഭവം കൂടുതൽ കളർ ആയി... ഇരുന്ന് കയ്യിട്ട് കാണിക്കാൻ പ്രണവ് ഏട്ടനും കൂടി... അല്ലേലും കല്യാണത്തിന് കല്യാണപ്പെണ്ണും ചെക്കനും ആണല്ലോ ഹൈ ലൈറ്റ്.. ബാക്കി ഉള്ളവർ ഒക്കെ വെറും മോട്ടിവേറ്റെർസ് 😵... ഡാൻസ് കഴിഞ്ഞതും വല്യേട്ടനും ദേവുവും ഓടുന്നത് കണ്ട് പിന്നാലെ പൊന്നുവും ശ്രാവന്തും ഓടി.. ഓടാനും കാരണം ഉണ്ട് അവരുടെ പ്രോപ്പർട്ടീസ് ആണല്ലോ പരക്കം പായുന്നത്.... ഇത്‌ കണ്ട് കളിച്ച ക്ഷീണത്തിൽ ചെയറിൽ കാറ്റും കൊണ്ട് ഇരിക്കുവായിരുന്ന പാറുവും പിന്നാലെ ഓടി..

പിന്നെ പറയണ്ടല്ലോ പാറുവിന്റെ കണവനും ഒക്കത്തിരിക്കുന്ന വാവയെയും എടുത്ത് അവളുടെ പിന്നാലെ ഓടി.... ഇതുകണ്ട അച്ഛനും അമ്മയും ഓടിയപ്പോൾ കണ്ടത് ചോറുണ്ണാൻ ഇലയും ഇട്ടു ഇരിക്കുന്ന പെൺ വീട്ടുകാരെ 😵😵.. നാറ്റക്കേസ് ഇനി വേറെ ഉണ്ടോ... ഫസ്റ്റ് ട്രിപ്പിൽ തന്നെ പെണ്ണിന്റെ വീട്ടുകാര് ഊട്ടുപുര കൈക്കലാക്കി.... ദേവു വിളമ്പിയ പുളിയിഞ്ചി തൊട്ട് നക്കുമ്പോൾ വല്യേട്ടൻ കായ വരവ് വാരി കേറ്റുന്നു... ബാക്കി ഉള്ളവർ വിളമ്പുകാരെയും നോക്കി ഇരിക്കുന്നു.. ഓടി എത്തിയപ്പോൾ കുറച്ചു നേരം വൈകി അതാ... എണീറ്റ് പോടാ.. ഇവനോ ബുദ്ധി ഇല്ല്യാ അതിന്റെ ഇടയിലൂടെ നിങ്ങളും കൂടി ചുക്കാൻ പിടിച്ചാലോ.. അച്ഛൻ ആരും കേൾക്കാത്ത തരത്തിൽ അവരോട് മാത്രം ആയി തുള്ളുവാണ്.. ഡാൻസ് കളിച്ചിട്ട് രാവിലെ തിന്ന ഉപ്പുമാവ് ഒക്കെ ദഹിച്ചു അച്ഛേ... വല്യേട്ടൻ നിഷ്കു അഭിനയിച്ചു... വിളമ്പാൻ നിക്കേണ്ട നിങ്ങൾ തന്നെ ഫസ്റ്റ് ട്രിപ്പിൽ ഇരുന്നാൽ എങ്ങനെയാ... അമ്മ കണ്ണുരുട്ടി കാണിച്ചു... തിന്നിട്ട് വിളമ്പിയാലും പോരെ.. ഏഹ്.. വരുൺ കിട്ടിയ അച്ചാറ് തൊട്ട് നക്കി... പെൺ വീട്ടുകാര് ഫസ്റ്റ് ട്രിപ്പിൽ ഇരിക്കുവോടാ ചെയ്ത്താൻമാരെ.... ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ.... അച്ഛൻ തലക്കും കൈ വെച്ചു എല്ലാവരെയും ഒന്ന് നോക്കി... ചേട്ടാ പപ്പടം വന്നില്ല... ദേവു വിളമ്പുകാരെ നോക്കി വിളിച്ചു പറഞ്ഞതും അച്ഛൻ വന്തേട്ടനെ ഒന്ന് നോക്കി... ഇവളെന്നെ നാറ്റിക്കും... വന്തേട്ടൻ മനസ്സിൽ പറഞ്ഞു കൊണ്ട് അച്ഛന് വളിച്ച ചിരി ചിരിച്ചു കൊണ്ട് ദേവുവിനെ തോണ്ടി... പപ്പടം കിട്ടിയില്ല അതാ..

ദേവു വിരൽ നക്കി തുടച്ചു കൊണ്ട് അച്ഛനെ ഒന്ന് നോക്കി.. എന്നാൽ എനിക്ക് കൂടി ഒരില ഇടാൻ പറയ്.. പ്രതാപിനെയും നിമ്മിയെയും വിളിച്ചോ വീണേ.. വെറൈറ്റി ആയിക്കോട്ടെ... സാമ്പാറിന്റെ മണം മൂക്കിലേക്ക് അടിച്ചത് കൊണ്ടോ അതോ ദേവുവിന്റെ തീറ്റ കണ്ടത് കൊണ്ടോ കൊതി കൊണ്ട് എവിടെന്നൊക്കെയോ ചെയർ കൊടുന്നു തിരക്കി കുത്തി അച്ഛൻ അവരോടൊപ്പം ആ റോയിൽ ഇരുന്നു.. ശ്ശെടാ ഇപ്പോൾ എന്താ ഉണ്ടായേ എന്ന അവസ്ഥയിൽ ഒരു നിമിഷം താടിക്കും കൈ കൊടുത്തു അമ്മ അങ്ങനെ നിന്നു... (കല്യാണത്തിന്റെ ഫസ്റ്റ് ട്രിപ്പിൽ തന്നെ പെൺവീട്ടുകാർ ഊട്ടുപുര കൈ അടക്കിയതിനുള്ള അവാർഡ് goes to വൃന്ദവനം വീട്ടുകാര്... 🙊🙊... മോശം മോശം ) രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ചോറുണ്ണൽ ഘട്ടത്തിലേക്ക് വീണാമ്മയും പ്രതാപ് അങ്കിളും നിമ്മി ആന്റിയും കൂടി കൂടിച്ചേർന്നു... (ഇവർക്കെങ്കിലും കുറച്ചു ബുദ്ധി ഉണ്ടെന്ന് വിചാരിച്ച നമ്മൾ ആരായി.. അതന്നെ പീത്തോകൾ..വേണേൽ വേഗം കൂടെ ഉണ്ണാൻ ഇരുന്നോ ഇല്ലേൽ ബാക്കി കിട്ടില്ല.. ) അങ്ങനെ തൂവെള്ള ചോറിന്റെ നടുക്ക് സാമ്പാർ ഒഴിച്ച് അതിന്റെ കൂടെ തോരനും അവിയലും പച്ചടിയും കിച്ചടിയും പപ്പടവും പരിപ്പും എരിശ്ശേരിയും പുളിശ്ശേരിയും കാളനും ഓലനും അച്ചാറും കൂട്ട് കറിയും തൊട്ട് നക്കാൻ പുളിയിഞ്ചിയും മോരും രസവും ഉപ്പേരിയും കൂട്ടി കുഴച്ചു കുഴച്ചു തിന്നുവാണ് അവര്... അപ്പൊ കിട്ടുന്ന സുഖം ഉണ്ടല്ലോ അതൊന്ന് ബേറെ തന്നെയാ...

ലാസ്റ്റ് ആയി കടല പായസവും അട പ്രഥമനും പാല്പായസവും കൂടി ചോറൊഴിഞ്ഞ ഇലയിലേക്ക് സെപ്പറേറ്റ് ഒഴിച്ച് അതിലേക്ക് പഴവും കൂടി കൂട്ടി കുഴച്ചു വായിലേക്ക് വെക്കുമ്പോൾ എല്ലാവരും പൂർണ നിർവൃതിയിൽ ആയിരുന്നു..... അങ്ങനെ 12 മണിക്ക് തന്നെ അവരുടെ ഫുഡടി ഗംഭീരമായി കഴിഞ്ഞു.... 💕 തിന്നതിന്റെ ഹാങ്ങോവറിൽ എല്ലാവരും തിരിച്ചു മണ്ഡപത്തിലേക്ക് പോയി സെറ്റ് ആയി... മണ്ഡപം ഒഴിഞ്ഞു കിടക്കുവാണ്.. എല്ലാവരും ഫുഡടിക്കാൻ പോയി... ആതുവും പ്രണവ് ഏട്ടനും സെന്റർ ഫ്രഷിന്റെ പരസ്യത്തിലെ ബബ്ലുവിനെ പോലെ പല്ലും കാണിച്ചു പല പോസിലും നിൽക്കുന്നുണ്ട്... വിശന്നിട്ടാണെന്ന് തോന്നുന്നു രണ്ടിന്റേം ചിറി ഒക്കെ എങ്ങോട്ടേക്കെയോ പോവുന്നുണ്ട്... ദേവു ഹെഡ് സെറ്റും ചെവിയിൽ തിരുകി ഇന്നലെ പകുതി വെച്ച സീരിയൽ കാണുവാണ്.. വന്തേട്ടൻ വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് സ്വന്തം ഭാര്യയെ വായി നോക്കി ഇരിക്കുന്നു... പാറുവും വരുണും ഇണ കുരുവികളെ പോലെ സംസാരിച്ചും സെൽഫീ എടുത്തും മാറി ഇരിക്കുന്നു... വാവ പെണ്ണ് സ്റ്റേജിൽ ഒരുക്കി വെച്ച പൂക്കളിൽ നിന്നു പൂവും പറിച്ചു പാപ്പുണ്ണിയുമായി കളിക്കുന്നു... വല്യേട്ടൻ ദേവുവിനെ വെറുപ്പിക്കാൻ വേണ്ടി ഡോറയിലെ കുറുനരിയെ പോലെ പിറകിലൂടെ വരുന്നുണ്ട്... "എന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് നിങ്ങടെ അല്ല " ഹെഡ് സെറ്റ് വല്യേട്ടൻ വലിച്ചൂരിയതും കേട്ടത് ആ ഡയലോഗ് ആണ്... കൊടുക്കെടാ അവളുടെ മോന്തക്കിട്ട് ഒരെണ്ണം..

ദേവു പരിസരം മറന്ന് ചാടി എണീറ്റ് പറഞ്ഞു.. (ഏത് സീരിയൽ ആണെന്ന് എന്നോട് ചോദിക്കരുത്.. എനിക്കറിയില്ല 🙈) സൗണ്ട് കേട്ടതും പാപ്പുണ്ണി പേടിച്ചു കരയാൻ തുടങ്ങി.. വാവ അമ്മയുടെ സാരിയുടെ ഉള്ളിൽ കേറി ഒളിച്ചു തല മാത്രം പുറത്തേക്കിട്ടു നോക്കി... അവിടെ ഉണ്ടായിരുന്നവർ ഒക്കെ ദേവുവിനെ ഒന്ന് തിരിഞ്ഞു നോക്കി include കല്യാണച്ചെക്കൻ & പെണ്ണ്... ദേവു എണീറ്റ ശക്തിയിലും പറഞ്ഞ വാക്കിലും വല്യേട്ടൻ തെറിച്ചു ബാക്കിൽ ഉള്ള കസേരയിലേക്ക് ഉപവിഷ്ഠൻ ആയി.. ഭാഗ്യം ഫ്ളോറുമായി ബന്ധിപ്പിച്ചത് കൊണ്ട് ചെയർ മറിഞ്ഞു വീണില്ല വല്യേട്ടന്റെ ബോഡിക്ക് തട്ടലോ മുട്ടലോ ഒട്ടും ഉണ്ടായതുമില്ല.... സോറി ഞാൻ അറിയാതെ.. ഹിഹി.. continue. ക്യാമെറാമാന്മാരെ നോക്കി പറഞ്ഞു കൊണ്ട് ദേവു ചെയറിൽ ഇരുന്നു... അവരൊരു ചിരിയോടെ അവരുടെ കലാപരിപാടി തുടർന്നു... ദേവു പിന്നേം ഫോണിലേക്ക് കുത്താൻ തുടങ്ങിയതും വന്തേട്ടൻ അത് പിടിച്ചു വാങ്ങി പാന്റ്സിന്റെ പോക്കറ്റിലേക്ക് ഇട്ടു.. ഹെഡ് സെറ്റ് മടക്കി ജനലിലൂടെ പുറത്തേക്കെറിഞ്ഞു ദേവുവിനെ തുറിച്ചൊന്ന് നോക്കി... അത് കണ്ട ദേവു ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ പോലെ കയ്യും കെട്ടി കാലും ഒതുക്കി വെച്ചു കസേരയിൽ ഇരുന്നു..വന്തേട്ടൻ ദേഷ്യത്തിലാണ്.. കൂടുതൽ ന്തേലും പറഞ്ഞാൽ മോന്തയുടെ ഷേപ്പ് മാറും എന്ന് ദേവുവിന് നന്നായിട്ട് അറിയാം.. അതാണ് നിഷ്കു പട്ടം എടുത്ത് അണിഞ്ഞത് 🤭 വന്തേട്ടൻ പിന്നെ കമാ എന്നോരക്ഷരം പോയിട്ട് ദേവുവിനെ നോക്കാൻ തന്നെ പോയില്ല..

എങ്ങനെ നടന്ന ചെക്കനാ കണ്ടില്ലേ കല്യാണം കഴിഞ്ഞപ്പോൾ സ്വാഭാവം പാടെ മാറി... പ്ഠോ 💥 ആരോ പാട്ടയും കുത്തി വീണതിന്റെ സൗണ്ട് കേട്ടാണ് ഇപ്രാവശ്യം എല്ലാവരും നോക്കിയത്... ദേ കിടക്കുന്നു ജിമ്മൻ പാണ്ടി ലോറി കയറിയ കട വാവലിനെ പോലെ നിലത്ത്... പാറുവിന്റെ വായ പൊത്തിയുള്ള ഇരിപ്പ് കണ്ടപ്പോഴേ എല്ലാവരുടെയും നോട്ടം ജിമ്മനിൽ നിന്ന് പാറുവിലേക്ക് ആയി.. നാവ് കടിച്ചു കൊണ്ട് പാറു വരുണിനെ എണീപ്പിക്കാൻ വേണ്ടി കൈ നീട്ടിയതും പാറുവിന്റെ കൈ തട്ടി മാറ്റി ദേഷ്യത്തോടെ വരുൺ മൂടും തട്ടി എണീറ്റ് പോയി... ഓഹോ പണി പാളി.. വയറിലൊന്ന് ഇക്കിളി ഇട്ടതിന്റെ എഫക്ട് ആണ് ഇപ്പോൾ കണ്ടത്.. വരുണിന്റെ പിന്നാലെ വന്തേട്ടനും കൂടി പോയി... നമ്മളൊക്കെ ഒരേ വണ്ടിയിലെ യാത്രക്കാർ ആണെടി... അരിച്ചരിച്ചു വന്നു പാറുവിന്റെ അടുത്തിരുന്നു കൊണ്ട് ദേവു പറഞ്ഞു.. വന്തേട്ടൻ തെറ്റിയത് നിന്റെ തെറ്റ്‌ കൊണ്ടല്ലേ.. പാറു മുഖം കോട്ടി കൊണ്ട് ചോദിച്ചു.. അതെ അപ്പൊ കാലൻ പിണങ്ങി പോയതോ.. ദേവു സംശയത്തോടെ ചോദിച്ചു.. അത് എന്റെ തെറ്റ്‌ കൊണ്ട്.. പാറു ഇളിച്ചു കാണിച്ചു... പോട്ടെടി.. അവരൊക്കെ അഞ്ചു മിനിറ്റ് ഏറി വന്നാൽ ഈ രാത്രി നമ്മുടെ കാൽ ചോട്ടിൽ എത്തും... അല്ലേൽ എന്റെ പേര് മാറ്റിക്കോ.. വിരൽ ഞൊടിച്ചു കൊണ്ട് ദേവു പറഞ്ഞു.. ഇതൊക്കെ കേട്ട് വല്യേട്ടൻ കൊളത്തി കൊടുക്കാൻ മറ്റോര് പോയ വഴിയേ ഓടി.. പാര വല്യേട്ടന്റെ മറ്റൊരു വീക്ക്നെസ്സ് ആണ് 🙈

ആ എന്നാൽ നല്ലൊരു പേര് കണ്ട് വെച്ചോ.. രണ്ടാളും ആൾക്കാരുടെ ഇടയിൽ നിന്നാണ് സസി ആയി പോയത് എനിക്കറിയില്ല എങ്ങനെ പിണക്കം മാറ്റും എന്ന്.. പാറു കൈ മലർത്തി... എടി എനിക്ക് കിട്ടി... ദേവു കുറച്ച് നിമിഷത്തിന് ശേഷം പറഞ്ഞു.. പറയ് എന്താ.. ഐഡിയ കിട്ടിയെന്ന് കരുതി പാറു ആകാംഷയോടെ ചോദിച്ചു.. ദേവാംശി.. പേര് മാറ്റുമ്പോൾ ഇത്‌ ഇട്ടാൽ മതിയോ.. വല്യ കാര്യത്തിൽ ദേവു ചോദിച്ചു.. നിന്റെ അച്ഛൻ പട്ടാളം മാധവൻ.. പല്ല് കടിച്ചു കൊണ്ട് പാറു പറഞ്ഞു.. അമ്മ മീന,, അനിയൻ അനന്തു... നീയെന്താ അതും കൂടി പറയാത്തെ... ദേവു നെയിൽ പോളിഷ് നോക്കിക്കൊണ്ട് പറഞ്ഞു.. മറന്നതാ.. ഇനി അവരെ കൂടി ഉൾപ്പെടുത്താം... കെറുവിച്ചു കൊണ്ട് പാറു തിരിഞ്ഞിരുന്നു... അങ്ങനെ അങ്ങനെ ആ സമയം എത്തിപ്പോയി.. അതെ ആതുവിന് പടിയിറങ്ങേണ്ട സമയം.... ആദ്യം തന്നെ പ്രതാപ് അങ്കിളിന്റെയും നിമ്മി ആന്റിയുടെയും കാലിൽ തൊട്ട് വന്ദിച്ചു രണ്ടാളും വിശ്വ അച്ഛന്റെയും വീണാമ്മയുടെയും അടുത്തേക്ക് വന്നു അനുഗ്രഹം വാങ്ങി... വല്യേട്ടന്റെ അടുത്ത് എത്തിയതും ഒരു നിറഞ്ഞ ചിരിയോടെ ആതു വല്യേട്ടനെ നോക്കി... അപ്പൊ തുടങ്ങിയതാണ് വല്യേട്ടൻ കണ്ണ് കാണിക്കാൻ... ആതു തിരിച്ചു കണ്ണ് കൊണ്ട് എന്താ എന്താ എന്ന് തിരിച്ചു ചോദിക്കുന്നുണ്ട്.... കാലേ വീഴെടി... വല്യേട്ടൻ മുണ്ട് കുറച്ചു ഉയർത്തി പതിയെ പറഞ്ഞു... കാര്യം പിടി കിട്ടിയ ആതു കാലിലേക്ക് വീഴാൻ ആഞ്ഞതും,, അയ്യോ കാലിൽ ഒന്നും വീഴണ്ട..

ആതുവിനെ തടയുന്ന പോലെ കാണിച്ചു... പക്ഷെ താഴേക്ക് കൂടുതൽ താഴ്ത്തുക ആണെന്ന് മാത്രം.. കള്ള ബടുവ എന്തൊരു ബുദ്ധി ആണ് ചെങ്ങായിക്ക് 😵 അങ്ങനെ വരുണിനെയും വല്യേട്ടനെയും കെട്ടി പിടിച്ചു കരഞ്ഞു ആതു പാറുവിനെയും പൊന്നുവിനെയും ചേർത്ത് പിടിച്ചു ഉള്ളിൽ കൂടെ നുഴഞ്ഞു കയറി ദേവുവും അതിലേക്ക് പങ്കാളി ആയി.. വന്തേട്ടന് ഒരു ഷേക്ക്‌ ഹാൻഡ് കൊടുത്തു ആതു വണ്ടിയിലേക്ക് കയറി.. എല്ലാവരോടും യാത്ര പറഞ്ഞു പ്രണവും.... വല്യേട്ടൻ വേഗം വരുണിന്റെ തോളിലേക്ക് ചാഞ്ഞു... എന്തെ ഏട്ടാ സാരമില്ല പോട്ടെ... വല്യേട്ടന്റെ പുറത്ത് കൊട്ടി കൊണ്ട് വരുൺ പറഞ്ഞു.. എനിക്ക് സഹിക്കാൻ വയ്യെടാ.. പ്രണവിന്റെ പപ്പും പൂടയെങ്കിലും അവള് ബാക്കി വെച്ചാൽ മതിയായിരുന്നു.. അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ.. തോളിൽ നിന്ന് തല എടുത്ത് ചിരിച്ചു കണ്ണിൽ നിന്ന് വരുന്ന വെള്ളം തൂത്ത് കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അയ്യേ എന്ന അവസ്ഥയിൽ നിൽക്കുവാണ് വരുൺ... 💕 റിസപ്ഷന് പോവാൻ വേണ്ടി വീട്ടിലേക്ക് ചെന്ന് ഡ്രസ്സ്‌ മാറുമ്പോൾ പോലും ഒരു നോക്ക് കൊണ്ട് പോലും വരുൺ പാറുവിനെ ശല്യം ചെയ്തില്ല... പാറു എന്തെങ്കിലും പറയാൻ വരുമ്പോഴേക്കും വരുൺ ഒഴിഞ്ഞു മാറി പോവും.. ദേവുവിന്റെയും അവസ്ഥ ഇത്‌ പോലെ ഒക്കെ തന്നെ... രണ്ടാളുടെയും വീക്നെസ് ആണല്ലോ അവരുടെ കണവൻ.. മാത്രല്ല വല്യേട്ടൻ ഉള്ളതെല്ലാം മുളകും മഞ്ഞളും ചേർത്ത് അവിടെ എത്തിച്ചു കൊടുത്തിട്ടും ഉണ്ട്.. 🤭 പിന്നെ അവര് മൈൻഡ് ചെയ്യാതെ അവരുടെ കാര്യോം നോക്കി പോയി..

അല്ല പിന്നെ... പൊന്നുവും പാറുവും ദേവുവും ലഹങ്ക ആയിരുന്നു വേഷം... ഒരേ വർക്കിൽ ഡിഫറെൻറ് കളറിൽ... മിന്നി തിളങ്ങി നിൽക്കുന്ന അവരെ കണ്ട് ഭർത്താക്കന്മാർക്ക് കണ്ണ് തെറിച്ചെങ്കിലും ഒടുക്കത്തെ സ്വഭാവം കാരണം അവര് മിണ്ടാതെ പോയി.... കരിനീല ലെഹങ്ക ആയിരുന്നു ആതുവിന്റെ വേഷം.. അതിന് മാച്ച് ആയി വെള്ള ഷർട്ടും കരിനീല ഓവർ കോട്ടും പാന്റും ആയിരുന്നു പ്രണവിന്റെത്... ഇവിടേം ഫസ്റ്റ് വൃന്ദാവനം അടിച്ചു.. ചെക്കന്റെ വീട്ടിൽ ചെന്നാൽ പ്രയോറിറ്റി അവർക്കാണല്ലോ... അവരുടെ വീട്ടുകാർക്ക് ആർത്തി ഒന്നും ഇല്ല്യാന്നെ.🙈 വല്യേട്ടൻ പരിചയത്തിലുള്ള പെണ്ണിനെ കണ്ട് സംസാരിച്ചു നിൽക്കുവായിരുന്നു.. നല്ല കളിയും ചിരിയും നുള്ളലും പിച്ചലും ഒട്ടലും ചാരലും ഒക്കെ നടക്കുന്നുണ്ട്... പൊന്നുവിന് തീരെ വല്യേട്ടനെ വിശ്വാസം ഇല്ലാത്തത് കൊണ്ടും അസൂയ മൂത്തത് കൊണ്ടും വാവയെ അവരുടെ അടുത്തേക്ക് സംഭവം അറിയാൻ പറഞ്ഞു വിട്ടു... വാവ കുറച്ചു നേരം ആയി അവരുടെ കളിയും ചിരിയും നോക്കി നിൽക്കുന്നു.. വല്യേട്ടന് എവിടെ മൈൻഡ്... വാവക്ക് അത് തീരെ പിടിച്ചില്ല... ഡാ മരംകൊത്തിമോറാ... ചുണ്ട് കൂർപ്പിച്ചു കൊണ്ട് വാവ വിളിച്ചു... ആ ഒരൊറ്റ വിളിയിൽ വല്യേട്ടൻ താഴേക്ക് നോട്ടം പായിച്ചു... അനിയത്തി ആണ്.. വളരെ naughty ആണ്... ഇളിച്ചു കൊണ്ട് എന്നാൽ ഉള്ളിൽ പ്രാകി കൊണ്ട് അടുത്തുള്ളവളെ നോക്കി വല്യേട്ടൻ പറഞ്ഞു.. ഇങ്ങള് തമ്മിൽ ലബാണോ... 🤔 വാവ രണ്ട് പേരെയും മാറി മാറി നോക്കി.. അത് കേട്ടതും നിന്ന പെണ്ണിന്റെ നെറുകിൽ ജ്യൂസ്‌ കേറി...

ഖോ ഖോ ഖോ... ഞാൻ ഇപ്പോൾ വരാം അരുൺ.. എന്നും പറഞ്ഞു മുപ്പത്തി എസ്‌കേപ്പ്ഡ്.. കണ്ട് നിന്ന പൊന്നു excited..🤭 അതായിരുന്നല്ലോ ആവശ്യം.. 😜 വരുണേട്ടാ അറിയാതെ പറ്റിയതാ.. സോറി.. അവസാന വാക്കെന്നോണം പാറു പറഞ്ഞു നോക്കി.. നീ ഒന്ന് മാറിക്കെ ജാൻകി.. എനിക്ക് നിന്റെ കൊഞ്ചലിന് നിക്കലല്ല പണി.. പാറുവിന്റെ കൈ തട്ടി മാറ്റി വരുൺ പോയി.. പുല്ല് തെണ്ടി പട്ടി ചെറ്റ നാറി അലവലാതി.. വരുൺ പോവുന്ന വഴിയേ നോക്കി പാറു പറഞ്ഞു.. പെറുക്കി പട്ടി നായിമോറൻ തെണ്ടി മോറൻ.. പിന്നാലെ വന്നു കൊണ്ട് ദേവു പിറുപിറുത്തു.. അപ്പൊ നീയും.. പാറു സംശയത്തോടെ ചോദിച്ചു.. ആടി എന്ത് ഫോം ആണ് കള്ള പന്നിക്ക്... ദേവു പുച്ഛിച്ചു വിട്ടു... 💕 പ്രണവിന്റെ വീട്ടുകാരുടെ ആചാര പ്രകാരം പെൺ വീട്ടിൽ ആണ് അന്നത്തെ രാത്രി കിടക്കേണ്ടത്.. ചുരുക്കം പറഞ്ഞാൽ ഫസ്റ്റ് നൈറ്റ്‌.. ശോ 🙈... വൃന്ദാവനം വീട്ടുകാർ തിരിച്ചു പോവുമ്പോൾ കല്യാണചെക്കനും പെണ്ണും കൂടെ ഉണ്ടായിരുന്നു.... കൂടെ വന്തേട്ടനും ദേവുവും.... വന്തേട്ടന് ദേവുവിന്റെ മുന്നിൽ ഒരു ബലത്തിന് വരുണും വല്യേട്ടനും വേണം എന്നാണ് ഒരിത്.. അല്ലേൽ കയ്യിൽ നിന്ന് പോവും എന്ന്, 😁😁 വീട്ടിലേക്ക് എത്തിയതും സമയം 9 മണി ആയിരുന്നു.. ആൺപടകൾ റൂം സെറ്റ് ആക്കാൻ നിന്നു.. ഒന്നല്ല 5 റൂം ആണെന്ന് മാത്രം.. വൃന്ദാവനത്തിൽ ഇനി ഒരു റൊമാൻസ് കളി നടക്കും..., 🙈💃...........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story