നിന്നിലലിയാൻ: ഭാഗം 158

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

രാവിലെ തന്നെ ഹാളിൽ നിന്നുയരുന്ന പാട്ട് കേട്ടാണ് പാറു കണ്ണു തുറന്നത്.. സമയം ആറു മണി ആവുന്നേ ഉള്ളൂ... വരുണേട്ടാ.. നോക്ക്... എണീക്ക്.. വരുണിനെ കുലുക്കി വിളിച്ചു കൊണ്ട് പാറു ചുറ്റും നോക്കി.. ഞാൻ ഒന്നുറങ്ങട്ടെ പാറു.. മിണ്ടാതെ കിടന്നേ.. പാറുവിന്റെ കൈ തട്ടി മാറ്റി കമിഴ്ന്നു കിടന്നു കൊണ്ട് തന്നെ വരുൺ പറഞ്ഞു.. അതല്ല ഒന്ന് ശ്രദ്ധിച്ചു നോക്ക്... താഴെ നിന്ന് പാട്ട് കേൾക്കുന്നില്ലേ... ഏഹ്.. പാറു വീണ്ടും വരുണിനെ കുലുക്കി കൊണ്ട് പറഞ്ഞു.. ആവോ പോയി നോക്ക് അപ്പൊ മനസിലാവും.. ഉറക്കപിച്ചിൽ വരുൺ പറഞ്ഞു.. നിങ്ങളും വാ നമുക്കൊരുമിച്ചു പോയി നോക്കാം... വായൊ.. വരുണിന്റെ തോളിൽ പിടിച്ചു വലിച്ചു കൊണ്ട് പാറു പറഞ്ഞു.. ഛേ.. ഉറങ്ങാൻ സമ്മതിക്കരുത് കേട്ടോ.. എന്തൊരു കഷ്ടം ആണ്..

പുതപ്പ് മാറ്റി എണീക്കുന്നതിനിടയിൽ വരുൺ പറഞ്ഞു.. താഴെ എന്താണെന്ന് അറിയാൻ വേണ്ടി അല്ലേ... എന്നാൽ വരണ്ട ഉറങ്ങിക്കോ ഞാൻ പോയി നോക്കിക്കോളാം.. കട്ടിലിൽ നിന്നും ചാടി എണീറ്റ് കൊണ്ട് പാറു പറഞ്ഞു.. അപ്പോഴേക്കും പിണങ്ങിയോ.. ഞാനും വരാം.. പോവാൻ നിന്ന പാറുവിന്റെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് വരുൺ പറഞ്ഞു.. പിണങ്ങിയിട്ടില്ലല്ലോ.. ഇങ്ങനെ പറഞ്ഞാലേ നിങ്ങള് എണീറ്റ് വരൂ എന്നറിയാം.. അതുകൊണ്ട് ഒരു നമ്പർ ഇട്ടതല്ലേ.. വെളുക്കനെ ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.. എടി.. വരുൺ കുസൃതിയോടെ കലിപ്പിട്ട് വിളിച്ചു.. കുറച്ചു തണുത്ത വെള്ളം തരട്ടെ.. ആ ചൂടൊന്ന് മാറട്ടെ.. എണീറ്റ് വാ ഇങ്ങോട്ട്.. വരുണിനെയും പിടിച്ചു വലിച്ചു പാറു താഴേക്ക് ചെന്നു... ചെന്നപ്പോൾ ഹാൾ കണ്ട അവരുടെ കണ്ണ് തള്ളി എന്ന് പറഞ്ഞാൽ മതിയല്ലോ...

അച്ഛൻ പാട്ടും വെച്ചും തുള്ളുന്നു.. ഇതിപ്പോ ചവിട്ട് നാടകം ആണോ അതോ തുള്ളൽ ആണോ അതോ ഇനി വേറെ വല്ലതും ആണോ എന്നൊന്നും മനസിലാവുന്നില്ല... തൊട്ടപ്പുറത്തെ സോഫയിൽ കയ്യിലുള്ള കുപ്പിയിൽ താടിയും ചേർത്ത് അച്ഛന്റെ പേക്കൂത്തും കണ്ടിരിക്കുവാണ് അമ്മ.. ഇടക്ക് കണ്ണ് അടഞ്ഞു പോവുന്നും ഉണ്ട്... എന്താ അമ്മേ ഇത്‌... അമ്മയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കൊണ്ട് പാറുവും വരുണും ഒരുമിച്ച് ചോദിച്ചു.. എനിക്കറിയാൻ പാടില്ല.. അഞ്ചു മണിക്ക് എന്നേം വിളിച്ചുണർത്തി കയ്യിൽ ഒരു വെള്ളം നിറച്ച കുപ്പിയും തന്ന് ഇവിടെ ഇരിക്കാൻ പറഞ്ഞു.. ഞാൻ അത് പോലെ ചെയ്യുകയും ചെയ്തു... അമ്മ കൈ മലർത്തി കൊണ്ട് പറഞ്ഞു.. അച്ഛൻ കൈ കാട്ടി അമ്മയെ വിളിച്ചതും അമ്മ കുപ്പി അച്ഛന് നേരെ നീട്ടി.. എന്താ അച്ഛാ ചെയ്യുന്നേ.. പാറു അറിയാൻ ഉള്ള വ്യഗ്രതയോടെ അച്ഛനോട് ചോദിച്ചതും പുള്ളിക്കാരൻ ചുണ്ടിൽ ചൂണ്ട് വിരൽ വെച്ചു 'ശൂ' പറഞ്ഞു ഒരൊറ്റ ഊത്തു... 🙄

എന്താ സംഭവം.. പാറു വരുണിനോട് കണ്ണ് കാണിച്ചു.. ആ എനിക്കെങ്ങനെ അറിയാനാണ്... വരുൺ കൈ മലർത്തി... അഞ്ചു മണിക്ക് തുടങ്ങിയതാ ഞാനും എന്താ എന്താന്ന് ചോദിക്കാൻ അപ്പോൾ ഒക്കെ എന്നോടും ഇതേ പോലെ ശൂ പറയും.. വരുണിന്റേയും പാറുവിന്റെയും കോപ്രായങ്ങൾ കണ്ടപ്പോൾ അമ്മ പറഞ്ഞു.. ഇനി മൗനം വൃതം വല്ലതും ആയിരിക്കുമോ ഇങ്ങനെ മിണ്ടാതിരിക്കാൻ.. പാറു അച്ഛനെ തന്നെ സൂം ചെയ്തു.. അങ്ങനെ ആണേൽ വല്യേട്ടൻ ഉറങ്ങി എണീക്കുന്നത് വരെയേ അതിന് ആയുസുള്ളൂ.. വല്യേട്ടൻ വായ തുറന്നാൽ അച്ഛന് തുറക്കാതിരിക്കാൻ പറ്റില്ലല്ലോ.. വരുൺ വല്യ ഗമയിൽ പറഞ്ഞു.. ഒന്ന് പോടാ മൗനവൃതം ആണേൽ പിന്നെ എന്തിനാ ഇങ്ങനെ പ്രേതം കൂടിയ പോലെ തുള്ളുന്നെ.. അമ്മക്ക് ബുദ്ധി ഇല്ലാന്ന് ആരാ പറഞ്ഞെ...

അല്ല ചിലപ്പോൾ അങ്ങനെ വല്ല നേർച്ചയും ഉണ്ടെങ്കിലോ... മൗനവൃതം വിത്ത്‌ ഡാൻസ്.. വരുണിന്റെ പുതിയ കണ്ടു പിടുത്തം... അത് ശെരിയാ ഇനി അങ്ങനെ വല്ലതും.. അച്ഛന് കാശിക്ക് പോവാൻ വല്ല ഉദ്ദേശവും ഉണ്ടോ ആവോ... എല്ലാം കേട്ട് കൊണ്ട് വന്ന വല്യേട്ടൻ വരുണിന് ചുക്കാൻ പിടിച്ചു.. വന്നോ acp സാർ... ഞാൻ നോക്കിയിരിക്കുവായിരുന്നു നിന്നെ .. ചില സമയത്ത് വരുണിന് നിന്റെ ബുദ്ധി ആണ്.. അമ്മ തലക്കും കൈ കൊടുത്ത് പറഞ്ഞു.. അതെ വരൂണെ, ചിലപ്പോൾ നിനക്ക് എന്നെപ്പോലെ ഒടുക്കത്തെ ബുദ്ധി ആടാ.. വല്യേട്ടൻ നാണം കൊണ്ട് പൂത്തുലഞ്ഞു.. അച്ഛൻ ആണേൽ ഇപ്പോളും തുള്ളി ചാടുവാ.. എന്നാലും എന്ത് പറ്റി... ഇനി വല്ല ആസ്മയും ആണോ എന്തോ.. തുള്ളൽ കണ്ടിട്ട് അതെ പോലെ ഇല്ലേ.. ചാവി കയ്യിൽ കൊടുത്താലോ..

വല്യേട്ടൻ അച്ഛന്റെ ചുറ്റും നടന്ന് കൊണ്ട് ചോദിച്ചു.. അപ്പൊ പാട്ട് എന്തിനാ ഇട്ടത് ഏട്ടാ... പൊന്നു അവിടേക്ക് വന്നു കൊണ്ട് ചോദിച്ചു.. പാട്ട് വേണേൽ ആസ്മ ഇളക്കിയത് അറിയാതിരിക്കാൻ ഒരു വെറൈറ്റിക്ക് ഇട്ടതാണെങ്കിലോ... എപ്പടി.. വരുൺ പുരികം തിരിച്ചും മറിച്ചും പൊക്കിക്കൊണ്ട് ചോദിച്ചു.. ഇനി വായ തുറന്നാൽ ഞാൻ പട്ട എടുത്ത് തല്ലും ഹാ.. നോക്കിക്കോ.. അമ്മ സഹി കെട്ട് പറഞ്ഞു.. ആ തല്ലൽ ദേ ആ തുള്ളുന്ന ആളെ തല്ലിയാൽ നേരെ നിന്നേനെ... വല്യേട്ടൻ പുച്ഛിച്ചു വിട്ടു... മക്കളുടെയും മരുമക്കളുടെയും പറച്ചിൽ കേട്ട് സഹി കെട്ട് അമ്മ സോഫയിൽ നിന്നും ചാടി എണീറ്റ് ഓടി പാഞ്ഞു അച്ഛനെ പിടിച്ചു നിർത്തി.. എ...ന്താ... വീ... ണെ... അച്ഛൻ കിതച്ചു കൊണ്ട് ചോദിച്ചു.. അച്ഛനെന്താ ബാലഭൂമിയിലെ വിക്കുണ്ണിക്ക് പഠിക്കുവാണോ...

പാറു വല്യേട്ടന്റെ ചെവിയിൽ കുശുകുശുക്കി.. സംശയം ഇല്ലാതില്ല.. ഏതായാലും ആസ്മ അല്ല പിടിച്ചു നിർത്തിയപ്പോൾ നിന്നത് കണ്ടില്ലേ.... ഹിഹി... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... നിങ്ങളിത് കുറെ നേരം ആയല്ലോ കിടന്ന് തുള്ളുന്നെ എന്താ പറ്റിയത്... അമ്മ വളച്ചു കെട്ടില്ലാതെ കാര്യം ചോദിച്ചു.. അപ്പോഴേക്കും ഒച്ചപ്പാടും ബഹളവും കേട്ട് വാവയും കണ്ണ് തിരുമ്മി വന്നു.. എടി ഇത്‌ സുമ്പ (zumba) ആടി... വെള്ളം മോന്തി കൊണ്ട് അച്ഛൻ പറഞ്ഞു.. സുമ്പയൊ അതെന്താ സാധനം.. വല്യേട്ടൻ മുന്നോട്ട് വന്നു കൊണ്ട് ചോദിച്ചു.. അത് അറിയാൻ ഇത്തിരി സെൻസ് വേണം സെൻസിറ്റിവിറ്റി വേണം സെൻസിബിലിറ്റി വേണം.. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല്യാ... അച്ഛൻ ഒരു ലോഡ് പുച്ഛം ഇട്ടു.. നേരത്തെ തിളക്കം സിനിമയിലെ വെളിച്ചപ്പാടിനെ പോലെ തുള്ളിയ ആളാണ് ഇപ്പോൾ ദി കിങിലെ മമ്മൂട്ടി ആയത്..

ഒരാൾക്ക് പെട്ടെന്നുണ്ടായ മാറ്റമേയ്.. പാറു താടിക്കും കൈ കൊടുത്ത് നിന്ന്... സെൻസസ് വേണ്ടേ അപ്പോൾ.. വല്യേട്ടന് ചംചയം.. അച്ഛൻ എന്തെങ്കിലും പറയാൻ വായ തുറക്കുന്നതിന് മുന്നേ കുണുങ്ങി കുണുങ്ങി വാവ മുന്നിലേക്ക് എത്തി.. കയ്യിൽ എന്തോ ഉണ്ട്... ഇതെന്താ.. കണ്ണ് തള്ളി കൊണ്ട് അച്ഛൻ വാവയെ നോക്കി ചോദിച്ചു.. അച്ഛൻ ചോദിച്ച തൂമ്പ.. കിളക്കാൻ പോവാണോ.. കൊഞ്ചി കൊണ്ട് വാവ ചോദിച്ചു.. ചിലോർ കൈക്കോട്ട് എന്നും പറയും.. കയ്യിന്റെ ചന്തം നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു... ബാക്കിയൊക്കെ ചിരിയും അടക്കി പിടിച്ചു നിൽക്കുവാണ്... അമ്മ വേഗം തൂമ്പ വാവയുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പോയി വെച്ചു.. എന്നാലും കൊച്ചിന് ഒറ്റക്ക് തൂമ്പ പൊന്തിയോ 🤔🤔... ഓഹ്.. തൂമ്പ അല്ലേടി സുമ്പാ... കുനിഞ്ഞിരുന്ന് വാവയോട് അച്ഛൻ പറഞ്ഞു.. അതെന്താ.. വാവ മിഴിച്ചു നോക്കി...

നിന്റെ അമ്മേടെ നായര്... പല്ല് കടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു... അത് അച്ഛൻ തന്നെ അല്ലേ.. പാറുവിനാണ് ഇത്തവണ ഡൌട്ട്.. അത് പിന്നെ.. അല്ലാതെ ഇവൾക്ക് പിന്നെ വേറെ നായരുണ്ടോ ഞാൻ തന്നെ അല്ലേ ഉള്ളൂ.. അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. അപ്പൊ indirect ആയിട്ട് അച്ഛൻ അച്ഛനെ തന്നെ വിളിച്ചതാ ലെ... പൊന്നു അച്ഛനെ ഒന്ന് പാളി നോക്കി.. ഓഹ് ഇങ്ങനെ സംസാരിച്ചു നിൽക്കാതെ എന്നേ പിടിച്ചു എഴുന്നേൽപ്പിച്ചേ... കുനിഞ്ഞു ഇരുന്ന് കൊണ്ട് തന്നെ അച്ഛൻ രണ്ട് കയ്യും പൊക്കി കാണിച്ചു.. പിടിക്കാൻ ആണേ.. എല്ലാരും കൂടി പൊക്കി അച്ഛനെ സെറ്റിയിലേക്ക് തട്ടി... ഈയിടെ ആയി എനിക്ക് ഇത്തിരി തടി കൂടിയില്ലേ എന്നൊരു ഡൌട്ട്.. ഇരുന്നതും അച്ഛൻ പറഞ്ഞു തുടങ്ങി.. തടി മാത്രം അല്ല വയറും നല്ലോണം ചാടിയിട്ടുണ്ട്... ഓണം ഉണ്ടായിരുന്നേൽ ഓഫീസിൽ അച്ഛനെ പിടിച്ചു മാവേലി ആക്കാമായിരുന്നു.. എല്ലാവർക്കും ഒരു മോഡൽ ആയിക്കോട്ടെ.. ക്യാപ്ഷൻ

 "എളിമയോടെ കമ്പനി MD". ഹിഹി... വല്യേട്ടൻ തന്നെ പറയുന്നു,, വല്യേട്ടൻ തന്നെ ചിരിക്കുന്നു... 😌😌 തൂമ്പ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നേൽ തലക്കിട്ടു അടിക്കും എന്ന അവസ്ഥയിൽ നാവ് കടിച്ചു അച്ഛൻ വല്യേട്ടനെ ഒന്ന് നോക്കി.. അതോടെ മൂപ്പരുടെ ചിരി നിന്നു... ഹിഹി.... ഇപ്പോൾ ചിരിച്ചത് അച്ഛനാണ്.. അപ്പൊ മക്കൾക്ക് അച്ഛനെ പേടി ഉണ്ട്... 🤭🤭 ഗൗതം പറഞ്ഞതാ സുമ്പ എന്ന് പറഞ്ഞ എക്സർസൈസ് ഉണ്ടെന്ന് അപ്പോൾ ഞാൻ ഒന്ന് ചെയ്ത് നോക്കിയതാ.. തല മാന്തി കൊണ്ട് അച്ഛൻ പറഞ്ഞു.. ആഹാ സുമ്പ ആണോ.. അത് പറയണ്ടേ അച്ഛൻ.. അല്ല ഇതെന്താ സംഭവം.. വെള്ളം കോരി കൊടുന്നു ലാസ്റ്റ് കലം ഉടക്കുന്ന പരിപാടി പോലെ ആയി വല്യേട്ടന്റെ ചോദ്യം..😵 എടാ നിനക്കറിയില്ലേ അത്.. അച്ഛൻ ആശ്ചര്യത്തോടെ ചോദിച്ചു.. ഇല്ല്യാ അതുകൊണ്ടല്ലേ ചോദിച്ചത്.. പാറുവും രംഗത്തേക്ക് വന്നു... അറിയില്ലേൽ ഗൂഗിൾ ചെയ്യ്‌ എനിക്കും അറിയാൻ പാടില്ല...

നീ പിന്നെ ഏത് നേരവും ജിമ്മിൽ കിടക്കുന്ന കെട്ട്യോനോട് ചോദിക്ക്.. അറിയാത്ത എന്നോടാ ചോദിക്കുന്നെ.. അച്ഛൻ വല്യേട്ടനോടും പാറുവിനോടും ആയി പറഞ്ഞു വേഗം എസ്‌കേപ്പ് അടിച്ചു.. അല്ലേൽ നാറ്റിച്ചിട്ടേ വിടൂ എന്ന് പുള്ളിക്ക് അറിയാം.. അയ്യേ.. വാവ മൂക്കത്തു വിരലും വെച്ച് നിന്നു.. നീ തൂമ്പ എടുത്ത് തന്നതിന്റെ അത്രക്ക് ഒന്നുമില്ല.... പോവുന്നതിനിടയിൽ വാവയുടെ കളിയാക്കൽ കേട്ട് അച്ഛൻ വിളിച്ചു പറഞ്ഞു.. അയ്യേ ചമ്മി നാറി.. എല്ലാവരും വാവയെ കളിയാക്കി... 💕 ഇന്ന് acp സാർ നേരത്തെ ആണല്ലോ... വേഗത്തിൽ ഒരുങ്ങുന്ന വല്യേട്ടനെ നോക്കി പൊന്നു പറഞ്ഞു.. അതെ.. ഇന്ന് വേറെ ഒരു പരിപാടി കൂടി ഉണ്ട്... പൗഡർ ഇട്ട് കുട്ടപ്പൻ ആയി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. എവിടേലും ഫാൻസി ഡ്രസ്സ്‌ കോമ്പറ്റിഷൻ നടക്കുന്നുണ്ടോ.. കുഞ്ഞിന് കണ്ണ് തട്ടാതിരിക്കാൻ ചേച്ചി കവിളിൽ ഒരു കുത്തിട്ട് തരട്ടെ...

പൊന്നു കുഞ്ഞുങ്ങളോട് സംസാരിക്കുന്ന രീതിയിൽ ചോദിച്ചു.. മേണ്ട.. ഇബിടെ ഒരുമ്മ തരുമോ.. അതെ രീതിയിൽ തന്നെ ചുണ്ടിൽ കൈ വെച്ച് കൊണ്ട് വല്യേട്ടൻ ചോദിച്ചു.. എന്റെ പട്ടി തരും.. കെറുവിച്ചു കൊണ്ട് പൊന്നു പറഞ്ഞു.. അങ്ങനെ പറയല്ലേ നിന്റെ പട്ടിയുടെ ഉമ്മ നീ എടുത്തോ എനിക്ക് എന്റെ കുട്ടിയുടെ ഉമ്മ മതി.. വല്യേട്ടൻ ചിണുങ്ങി കൊണ്ട് പൊന്നുവിനെ ചേർത്ത് പിടിച്ചു.. പൊന്നു ഇത്തിരി പരുങ്ങലോടെയും നാണത്തോടെയും വല്യേട്ടനെ നോക്കി.. വല്യേട്ടൻ കണ്ണുകൾ പ്രണയം കൊണ്ട് തുളുമ്പി നിൽക്കുന്നു.. വശ്യമായ നോട്ടത്തോടെ പൊന്നുവിലേക്ക് മുഖം അടുപ്പിച്ചതും ,, അത്താ... ബെഡിൽ നിന്നും കുലുങ്ങി ചിരിച്ചു കൊണ്ട് വിളി വന്നിരുന്നു... വല്യേട്ടൻ ദയനീയമായി പൊന്നുവിനെ നോക്കി പൊന്നു ആണേൽ വായ പൊത്തി ചിരി അടക്കാൻ ശ്രമിക്കുവാണ്.. ശവത്തിൽ കുത്താതേടി..

വല്യേട്ടൻ കെറുവിച്ചു പറഞ്ഞു കൊണ്ട് പാപ്പുണ്ണിയെ എടുത്തു.. വായിലും വിരലിട്ട് പാൽ പുഞ്ചിരിയോടെ കുഞ്ഞ് വല്യേട്ടനെ തന്നെ നോക്കി കിടന്നു.. അച്ഛന്റെ കുഞ്ഞിക്ക് അച്ഛനോട് എന്താ ഇത്ര ദേഷ്യം.. കറക്റ്റ് ടൈമിൽ ആണല്ലോ അച്ഛാ വിളി വരുന്നേ.. ഒരു രണ്ട് മിനിറ്റ് വെയിറ്റ് ചെയ്യാൻ വയ്യെടാ കുറുമ്പാ... അവന്റെ വയറിൽ മുഖം അമർത്തി ഇക്കിളി ആക്കിക്കൊണ്ട് വല്യേട്ടൻ ചോദിച്ചു.. അവിടെ ഇപ്പോഴും ചിരി തന്നെ... വേഗം പോവാൻ നോക്ക് ഇന്നെന്തോ പ്രോഗ്രാം ഉണ്ടെന്നല്ലേ പറഞ്ഞെ സമയം 8 ആയി.. പൊന്നു അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു.. എട്ടായോ.. അച്ഛൻ പോവാട്ടോ... പാപ്പുണ്ണിയുടെ കവിളിൽ ഉമ്മയും കൊടുത്ത് വല്യേട്ടൻ ഒരു ഫയലും കയ്യിൽ പിടിച്ചു ഓടി.. 💕 ഇന്നെന്താ ഭവതിയുടെ മുഖത്തു ഇത്ര സന്തോഷം.. പാട്ടും പാടി ഒരുങ്ങുന്ന പാറുവിനെ നോക്കി വരുൺ ചോദിച്ചു... ഇന്ന് കോളേജിൽ പോവുന്നത് കൊണ്ട്.. പൊട്ടും കുത്തി തിരിഞ്ഞു കൊണ്ട് പാറു പറഞ്ഞു...

വരുൺ സംശയത്തോടെ നോക്കി.. വിശ്വാസം പോര പുള്ളിക്ക്.. 😜 ദേവുവിനെ കാണാൻ പ്രത്യേകിച്ച് ആതു ചേച്ചിയെ... കൊഞ്ചി കൊണ്ട് പാറു പറഞ്ഞു.. എന്നാലും പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണെന്ന് പറയില്ല അല്ലേ.. വായ പൊളിച്ചു കൊണ്ട് വരുൺ ചോദിച്ചു.. ഏയ് ഞാൻ അങ്ങനെ പറയുമോ.. ശോ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. കളി ഇത്തിരി കൂടുന്നുണ്ട്.. വിക്രമൻ സാർ പറഞ്ഞു ഭാര്യയുടെയും ഫ്രണ്ടിന്റെയും മാങ്ങ തീറ്റ.. നിർത്താതെ എനിക്ക് കുറച്ചു മാസം നിന്നെ മാങ്ങ തീറ്റിപ്പിക്കാൻ അറിയാഞ്ഞിട്ടല്ല വേണ്ട എന്ന് വെച്ചിട്ടാ.. കുറച്ചു കുസൃതിയോടെയും ഒത്തിരി ദേഷ്യത്തോടെയും പറഞ്ഞു വരുൺ താഴേക്ക് പോയി.. ഓ പിന്നെ ഒലത്തും... അങ്ങേർക്ക് മാങ്ങ കിട്ടാത്തതിന്റെ അസൂയ ആണ്.. ഹും.. കോക്രി കാട്ടി ബാഗും എടുത്ത് പാറുവും താഴോട്ട് ചെന്നു... 💕

അങ്ങനെ പറഞ്ഞോ.. അപ്പൊ ഉപ്പിട്ടതും ഊതി കുടിച്ചതുമൊക്കെ നിന്റെ കെട്ട്യോന്റെ ചെവിയിൽ എത്തുന്നുണ്ട് ലെ.. പാറു പറഞ്ഞതെല്ലാം കേട്ടപ്പോൾ ദേവു ചോദിച്ചു.. ആടി.. അപ്പുറത്ത് കെട്ട്യോൻ,, ഇപ്പുറത്തു സാർ.. ഇപ്പുറത്തു സാർ,, അപ്പുറത്ത് കെട്ട്യോൻ... വല്ലാത്തൊരു അവസ്ഥ തന്നെ... പാറു താടിക്കും കൈ കൊടുത്ത് പറഞ്ഞു... ഇനി ചോദിക്കുമ്പോൾ പറയെടി അടുത്ത ക്ലാസ്സിൽ നമ്മൾ ചക്ക ആണ് തിന്നാൻ പോവുന്നത് മടൽ വേണേൽ സാറിന് കൊടുക്കാം എന്ന്... ഓഹ് മനുസ്യന് ക്ലാസ്സിൽ ഇരുന്ന് മാങ്ങ തിന്നാനും പാടില്ലേ ഹോ... ദേവു പുച്ഛിച്ചു വിട്ടു... എടി എനിക്കൊരു കാര്യം പറയാൻ ഉണ്ട്.. പാറു ദേവുവിന്റെ കയ്യിൽ കേറി പിടിച്ചു കൊണ്ട് പറഞ്ഞു.. എന്തെ.. സീരിയസ് ആണോടി.. ദേവു നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു.. അത്രക്ക് ഇല്ല്യാ.. ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കുമ്പോൾ ഇത്തിരി സീരിയസ് ആണ്.. ദയനീയമായി പാറു പറഞ്ഞു.. മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയെടി.. ദേവു അലറിയില്ല എന്നേ ഉള്ളൂ.. എനിക്ക് മാങ്ങ തിന്നാൻ തോന്നുന്നു..

വെള്ളമിറക്കി കൊണ്ട് പാറു പറഞ്ഞു.. നിന്റെ അമ്മൂമ്മേടെ നായര്.. മനുഷ്യനെ ടെൻഷൻ അടിപ്പിച്ചിട്ടാ അവളുടെ ഒരു മാങ്ങ.. അല്ല ഇനി... ദേവു സംശയത്തോടെ പാറുവിനെ നോക്കി.. ഏഹ്.. പോടീ മരപ്പട്ടി.. മാങ്ങക്കാര്യം പറഞ്ഞപ്പോൾ പറഞ്ഞതാ അല്ലാതെ.. നീ കാട് കേറണ്ട.. പാറു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.. മ്മ്.. ദേവു ഒന്ന് മൂളി.. കുട്ടി മുഴുവൻ ആയിട്ട് വിശ്വസിച്ചിട്ടില്ല... ഇതാണോ നിന്റെ സീരിയസ് കാര്യം.. പെട്ടെന്ന് ദേവു ചോദിച്ചു.. ഈ മാങ്ങ ഇല്ല്യാ കാലത്ത് മാങ്ങ ചോദിക്കുന്നത് ഇത്തിരി സീരിയസ് കാര്യം ആണല്ലോ.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. ..... ലഞ്ച് ബ്രേക്കിന് തൊട്ട് മുൻപുള്ള പീരിയഡ് കഴിയാൻ ആയതും ദേവുവിന് വല്ലാത്ത അസ്വസ്ഥതയും തലവേദനയും തുടങ്ങി... ആ പിരിയഡ് ഒഴിവായതിനാൽ പാറുവിനെയും കൂട്ടി ദേവു വാഷ് റൂമിലേക്ക് പോയി.. കുറച്ചു നേരം പൈപ്പിൽ പിടിച്ചു ദേവു നിന്നു.. എന്താടി... വയ്യേ.. ദേവുവിന്റെ പുറത്ത് തൊട്ട് പാറു ചോദിച്ചു..

അറിയില്ലെടി.. എന്താ ആവോ.. തിരിഞ്ഞു നോക്കി മറുപടി പറയുമ്പോൾ ദേവുവിന്റെ മുഖം കണ്ടു പാറു പരിഭ്രമിച്ചു.. ദേവു.. ചോ... ചോ.. ര... ദേവുവിന്റെ മുഖത്തേക്ക് നോക്കി കരഞ്ഞു കൊണ്ടാണ് പാറു പറഞ്ഞത്.. എന്താടി.. എവിടെ... ഒന്ന് പറയെടി.. പാറുവിനെ കുലുക്കി കൊണ്ട് ദേവു ചോദിച്ചു.. മൂക്കിൽ നിന്ന് വരുന്നുണ്ടെടി... എനിക്ക് എന്തോ പേടി ആവുന്നു.. ഭിത്തിയിൽ ചാരി നിന്ന് കൊണ്ട് പാറു പറഞ്ഞു.. ഓ ഒച്ചയെടുത്തു ആളെ കൂട്ടുമോ ബ്ലഡ്‌ അല്ലേ വേറെ ഒന്നും അല്ലല്ലോ... ബ്ലഡ്‌ കഴുകി കളയുന്നതിനിടക്ക് ദേവു പറഞ്ഞു.. എടി വാടി.. നമുക്ക് വേഗം ഹാഫ് ഡേ ലീവ് പറഞ്ഞു ഹോസ്പിറ്റലിലേക്ക് പോവാം.. വാ... ദേവുവിന്റെ കയ്യും പിടിച്ചു പാറു സ്റ്റാഫ്‌ റൂമിലേക്ക് ഓടുവായിരുന്നു... പ്രതീക്ഷിച്ച ആളുകളെ കാണാഞ്ഞതും പാറു ദേവുവിനേം കൊണ്ട് നേരെ പ്രിൻസിയുടെ അടുത്തേക്ക് ചെന്നു..

ഹോസ്പിറ്റലിൽ കേസ് ആണ് എന്ന് പറഞ്ഞതും അവരെ കുറിച്ച് നല്ല മതിപ്പ് ആയതുകൊണ്ടും മേം അവരെ വേഗം പറഞ്ഞ് വിട്ടു.. ബാഗും എടുത്ത് കിട്ടിയ ഓട്ടോയിൽ ആശുപത്രിയിലേക്ക് പോവുമ്പോൾ പാറുവിന്റെ ഹൃദയം വല്ലാതെ മിടിച്ചിരുന്നു.. തനിക്ക് ഒരു ദുരന്തം കൂടി വരാൻ പോവുന്ന പോലെ അവളുടെ മനസ് മന്ത്രിച്ചു... ഒഴുകി വന്ന കണ്ണീർ വേഗം തുടച്ചു ദേവുവിനെ നോക്കിയപ്പോൾ അവളുടെ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും പാറുവിന്റെ ചൊടിയിൽ ചിരി വിരിഞ്ഞു.. എന്താടി നോക്കി പേടിപ്പിക്കുന്നെ.. ടെൻഷൻ വെടിഞ്ഞു പാറു ചോദിച്ചു.. ചോറ് തിന്നിട്ട് പോന്നാൽ പോരായിരുന്നോ.. ഇത്തിരി ബ്ലഡ്‌ പോയതിനാണ് നീ ഇങ്ങനെ.. വിശന്നിട്ടു എന്റെ കുടൽ കരിയുന്നു.. വയറിൽ പിടിച്ചു ഞെക്കി കൊണ്ട് ദേവു ചുണ്ട് ചുളുക്കി.. ഹോസ്പിറ്റലിൽ പോയിട്ട് ഞാൻ നിനക്ക് ഒരു ആനയെ വേണമെങ്കിൽ വാങ്ങി തരാം ഒന്ന് മിണ്ടാതെ ഇരിക്ക്...

ഇത്തിരി ഗൗരവത്തോടെ പാറു പറഞ്ഞു.. ആനമൊട്ട കിട്ടുമോ.. പുഴുങ്ങിയത് മതി.. ഇളിച്ചു കൊണ്ട് ദേവു ചോദിച്ചു.. ഞാൻ നിന്നെ പുഴുങ്ങണ്ടെൽ മിണ്ടാതിരിക്ക്.. പല്ല് കടിച്ചു കൊണ്ട് പാറു പറഞ്ഞു... ഓട്ടോയിൽ നിന്നിറങ്ങി പറ്റിയ ഡോക്ടറെയും കണ്ടു പിടിച്ചു ഇരിക്കുമ്പോൾ ഓരോ നിമിഷവും ഓരോ യുഗം പോലെ പാറുവിന് തോന്നിപ്പോയി... ദേവുവിന്റെ കയ്യിൽ മുറുകെ പിടിച്ചു അവള് കണ്ണടച്ചിരുന്നു.. പിടിച്ചു ഞെക്കാതെ ഞാൻ ഇതൊന്ന് കളിച്ചോട്ടെ... ഫോണിലെ ക്യാന്റി ക്രഷ് കാണിച്ചു കൊണ്ട് ദേവു പറഞ്ഞു.. ദേഷ്യത്തോടെ ദേവുവിൽ നിന്ന് കൈ വേർപ്പെടുത്തി പാറു ചെയറിലേക്ക് ചാഞ്ഞിരുന്നു.. ദേവപ്രിയ ശ്രാവന്ത്.. സിസ്റ്റർ വന്നു വിളിച്ചതും ദേവുവിനോട് ഉള്ളിലേക്ക് പോവാൻ പറഞ്ഞു പാറു അവിടെ തന്നെ ഇരുന്നു... നേരം വൈകുന്തോറും എന്താണ് കാരണം എന്നറിയാതെ പാറുവിന്റെ മനസൊന്നു ഉഴറി...

വലിയ ആൾക്കാരെ പോലെ ആണ് പാറു അത്രെയും നേരം കൊണ്ട് പെരുമാറിയത്.. സിസ്റ്റർ അവളേം വിളിച്ചു തന്റെ മുന്നിലൂടെ പോവുമ്പോൾ ഒന്നെഴുന്നേറ്റ് എന്താണ് കാര്യം എന്ന് ചോദിക്കാൻ പോലും പാറുവിന് കഴിഞ്ഞില്ല... ദേവു തന്നെ നോക്കുന്നില്ല എന്ന് കണ്ടതും പാറുവിന്റെ നെഞ്ചിൽ കല്ല് കയറ്റി വെച്ച ഭാരം പോലെ തോന്നി... പിന്നാലെ വന്ന ഡോക്ടറേ കണ്ടതും പാറു സീറ്റിൽ നിന്ന് ചാടി എണീറ്റ് അയാളുടെ അടുത്തേക്ക് ചെന്നു.. ഡോക്ടർ ദേവപ്രിയ ...? അത്ര മാത്രമേ പാറു ചോദിച്ചുള്ളൂ... താൻ ദേവപ്രിയയുടെ...? ആരാ എന്നുള്ള ചോദ്യ ഭാവം ആയിരുന്നു ഡോക്ടറുടെ മുഖത്ത്... ഞാൻ.. ഞാൻ അവളുടെ സിസ്റ്റർ ആണ്... പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു... പിന്നീടുള്ള വാക്കുകൾ പാറു ഡോക്ടറുടെ നാവിൽ നിന്ന് കേട്ടതും കണ്ണുനീർ കാഴ്ചയെ മറച്ചു കൊണ്ട് താഴേക്ക് ഒലിച്ചിറങ്ങി............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story