നിന്നിലലിയാൻ: ഭാഗം 159

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

Take a Deep Breath...... A Miracle Will Happen Here Now.... Please Keep Quiet And Read The Story.... 🙊 പൊങ്കാല തന്നോളു ആഫ്റ്റർ വായന.... 🙊 💕•••••••••••••°°°°°°°°°°°°°°°°••••••••••••••💕

ഒലിച്ചിറങ്ങുന്ന കണ്ണീരോടെ ഡോക്ടർ പോവുന്നതും നോക്കി നിൽക്കാനേ പാറുവിന് കഴിഞ്ഞുള്ളു... സമയം കടന്ന് പോയി.... ദേവു തന്റെ ജീവിതത്തിലേക്ക് വന്നത് മുതൽ ഉള്ള കാര്യങ്ങൾ അത്രയും നേരം കൊണ്ട് പാറു ഓർത്തെടുത്തു... കണ്ണീരിനോടൊപ്പം ഒരു കുഞ്ഞു പുഞ്ചിരി അവളുടെ ചുണ്ടിൽ മൊട്ടിട്ടു.... ഈ സമയം തന്റെ അടുത്ത് വന്നിരുന്ന ദേവുവിനെയോ മറ്റു ആളുകളെയോ പാറു ശ്രദ്ധിച്ചില്ല... ജാനി... പാറുവിനെ കുലുക്കി വിളിച്ച ദേവുവിന്റെ രണ്ടക്ഷരത്തിൽ ആണ് പാറു ഓർമകളിൽ നിന്നും മോചിതയായത്... ഒരു നിമിഷം ദേവുവിനെ തന്നെ നോക്കി രണ്ടാളും ഇറുകെ കെട്ടിപ്പിടിച്ചു കരഞ്ഞു.. എത്ര നേരം ആണ് ഇരുത്തം ഇരുന്നെന്ന് രണ്ടാൾക്കും അറിഞ്ഞില്ല.. പാറുവിന്റെ ഫോണിന്റെ റിങ്ങ് ആണ് അവരെ ഉണർത്തിയത്...

വരുണേട്ടൻ ആണ്... ദേവുവിന്റെ ചോദ്യ ഭാവത്തോടെ ഉള്ള നോട്ടം കണ്ടു പാറു പറഞ്ഞു... അപ്പോഴും എന്തിനോ വേണ്ടി ചുണ്ട് വിതുമ്പി പോയിരുന്നു.. ഫോൺ എടുത്ത് ചെവിയിലേക്ക് വെച്ച് എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ മറു തലക്കൽ നിന്നും അലർച്ച കേട്ടിരുന്നു.. എവിടെ പോയി കിടക്കുവാ നീ.. ഉച്ചക്ക് തുടങ്ങിയ അന്വേഷിക്കൽ ആണ് ഞാൻ.. ക്ലാസിൽ ചോദിച്ചപ്പോൾ ഉച്ചക്ക് ശേഷം കേറിയിട്ടില്ല എന്ന് പറഞ്ഞു.. എന്താ ജാൻകി ഇത്‌... രണ്ടാളും എവിടെ പോയതാ സമയം എത്ര ആയെന്ന് വല്ല ബോധവും ഉണ്ടോ നിങ്ങൾക്ക്... ആദ്യം അലർച്ചയോടെയും അവസാനം ആയപ്പോഴേക്കും വരുണിന്റെ സൗണ്ടിൽ ഇടർച്ച വന്നിരുന്നു.. വരുണേട്ടാ ഞങ്ങൾ... എന്തോ പറയാൻ വന്നതും ദേവു കയ്യിൽ അമർത്തി വേണ്ട എന്ന രീതിയിൽ തലയാട്ടി.. ഒന്ന് സിറ്റി ഹോസ്പിറ്റൽ വരെ വരാമോ.. ഞങ്ങൾ ഇവിടെ ഉണ്ട്.. കൂടെ വന്തേട്ടനെ കൂടി കൂട്ടുമോ...

ദേവുവിന്റെ നോട്ടം എന്തിനാണെന്ന് മനസ്സിലായതും അവൾക്ക് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് ഇടറിയ സൗണ്ടോടെ പാറു പറഞ്ഞു നിർത്തി കാൾ കട്ട്‌ ചെയ്തു.. ദേവു ആശ്വാസത്തോടെ പാറുവിന്റെ തോളിലേക്ക് ചാഞ്ഞു... നിനക്ക് വിശക്കുന്നുണ്ടോ... പാറു അനങ്ങാതെ ഇരുന്ന് കൊണ്ട് ചോദിച്ചു.. ച്ചും... ഇല്ല്യാ എന്നർത്ഥത്തിൽ ദേവു ചുമൽ കൂച്ചി.. വെള്ളം വേണോ... തോളിൽ നിന്നും ദേവുവിന്റെ തല ഉയർത്തി പ്രതീക്ഷയോടെ പാറു ചോദിച്ചു.. മ്മ്... ദേവു ഒന്ന് മൂളിയതേ ഉള്ളൂ.. നീ ഇവിടെ ഇരിക്ക് ഞാൻ വേഗം വല്ല ജ്യൂസും വാങി വരാം.. കേൾക്കേണ്ട താമസം പാറു ചാടി എണീറ്റ് ബാഗിൽ നിന്ന് പേഴ്സ് എടുത്ത് ക്യാന്റീനിലേക്ക് ഓടി... ദേവുവിന് ഒരു തരം മരവിപ്പ് ആയിരുന്നു.. പെട്ടെന്ന് ഉണ്ടായതിന്റെ ഷോക്ക് ആണോ എന്തോ തലയും താഴ്ത്തി ദേവു അങ്ങനെ ഇരുന്നു... പാറു ജ്യൂസും കൊണ്ട് വന്നതും ഓടി കിതച്ചു കൊണ്ട് തന്നെ വരുണും വന്തേട്ടനും എത്തിയിരുന്നു..

പാറു ജ്യൂസ്‌ ദേവുവിന് നേരെ നീട്ടി.... ദേവു ജ്യൂസ്‌ വാങി കൊണ്ട് തന്നെ പാറുവിനെ ദയനീയമായി നോക്കി... എന്താ പ്രശ്നം.. പനി വല്ലതും ആണോ.. എന്താ... രണ്ടാളും തലങ്ങും വിലങ്ങും ചോദ്യം ചോദിച്ചു കൊണ്ടിരിക്കുവാണ്... പാറു ദേവുവിനെ നോക്കി കണ്ണ് കാണിച്ചു വരുണിനെയും വിളിച്ചു മാറി നിന്നു... എന്താടി പ്രശ്നം ഉച്ചക്ക് തുടങ്ങിയ ടെൻഷൻ ആണ് നിങ്ങളെ കാണാഞ്ഞിട്ട് ഇപ്പോൾ ഇതാ ഹോസ്പിറ്റലിൽ.. വരുൺ നെറ്റിക്കും കൈ കൊടുത്ത് തിരിഞ്ഞും മറിഞ്ഞും കളിച്ചു ചോദിച്ചു.. പാറുവിന്റെ കണ്ണ് അപ്പോഴും ദേവുവിന്റെ മുഖത്താണ്.... അവളെന്തെക്കൊയോ വന്തേട്ടനോട് പറയുന്നുണ്ട്.. വന്തേട്ടന്റെ മുഖത്ത് ഞെട്ടൽ വന്നതും വരുണിനോട് പറയാൻ സമയം ആയെന്ന പോലെ അവനെ ഇളിച്ചു കൊണ്ട് നോക്കി.. ഫോൺ വിളിച്ചപ്പോൾ അവളുടെ ഒരു പരിഭ്രമം എന്തായിരുന്നു.. ഇപ്പോൾ എന്തെ ഇളിക്കുന്നെ.. വരുണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു...

വരുണേട്ടാ ദേവു is carrying a baby.. 😍 വിടർന്ന ചിരിയോടെ വരുണിന്റെ കയ്യിൽ പിടിച്ചാണ് പാറു അത്രയും പറഞ്ഞത്.. ങേ.. 😲 വരുൺ ഞെട്ടി കൊണ്ട് പാറുവിനെ നോക്കി.. മ്മ്.. പാറു കണ്ണ് ചിമ്മി കാണിച്ചു... ഹെഹേ.... യ്യ... സന്തോഷം കൊണ്ട് അവിടെ നിന്ന് രണ്ട് സ്റ്റെപ് ഇട്ട് വരുൺ പാറുവിനെ ഇറുകെ കെട്ടിപ്പിടിച്ചു.. ആൾക്കാർ ശ്രദ്ധിക്കുന്നു.. വിട്.. കുതറി കൊണ്ട് പാറു പറഞ്ഞു.. വരുൺ വിടാതെ പാറുവിനെ ഒന്നൂടി വലിഞ്ഞു മുറുക്കി.. (ദൈവമേ ഇനി പാറു പ്രെഗ്നന്റ് ആണെന്നാണോ മൂപ്പര് കരുതിയത് 🙄🙄) അയ്യോ കറക്കല്ലേ.. എന്നേ വിടോ.. അയ്യോ എന്റെ ജ്യൂസ്‌... ഹോസ്പിറ്റലിൽ ഉയർന്ന സൗണ്ട് കേട്ടാണ് വരുൺ പാറുവിൽ നിന്നുള്ള പിടി വിട്ടത്.. ഹേയ് പ്ലീസ് സൈലൻസ്... അതിലൂടെ പോയ നേഴ്സ് പറഞ്ഞതും വന്തേട്ടൻ ദേവുവിനെ നിലത്ത് നിർത്തി..

വരുൺ വേഗം ഓടി പോയി ദേവുവിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു... Congrats.... ചിരിയോടെ ദേവുവിനെ നോക്കി കൊണ്ട് വരുൺ പറഞ്ഞു.. ഒരു അനിയത്തിയോടുള്ള എല്ലാ വാത്സല്യവും അതിൽ നിറഞ്ഞു നിന്നിരുന്നു... Thanku വരുണേട്ടാ... ആദ്യമായി ദേവുവിന്റെ വായിൽ നിന്ന് ഉതിർന്ന ഏട്ടാ വിളി... ഓഹ് വരവ് വച്ചിരിക്കുന്നു.. congrats man.. ദേവുവിലെ പിടി വിടാതെ തന്നെ വരുൺ വന്തേട്ടൻ ഷേക്ക്‌ ഹാൻഡ് കൊടുത്ത് കൊണ്ട് പറഞ്ഞു... ഒരു ചിരിയോടെ രണ്ടാളും കെട്ടിപ്പിടിച്ചു... അപ്പോഴേയ്.. ഇത്ര നേരം തിന്നാതെ ആറ്റു നോറ്റ് ഒരു ജ്യൂസ്‌ കിട്ടിയതാ അതും തട്ടി കളഞ്ഞു.. എനിക്കും ബേബിക്കും ജാനിക്കും വിശക്കുന്നുണ്ട്... ചുണ്ട് കോട്ടി ഒരു കൈ വയറിനോടും മറ്റേ കൈ പാറുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് ദേവു പറഞ്ഞു.. അമ്മേം കൊച്ചും കൂട്ടുകാരിയും എന്നാൽ നടക്ക് വേഗം..

ഒരു ചിരിയോടെ വന്തേട്ടൻ പറഞ്ഞു... അവിടെ അടുത്തുള്ള ഹോട്ടെലിൽ കയറി നല്ല ഫുഡും തട്ടി കൊറേ ഫ്രൂട്ട്സും മധുര പലഹാരങ്ങളും വാങ്ങി ദേവുവിന് കൊടുത്ത് അവരുടെ വീട്ടിൽ ആക്കി കൊടുത്താണ് വരുണും പാറുവും വീട്ടിലേക്ക് തിരിച്ചത്.. ഞാൻ ഭയങ്കര ഹാപ്പി ആണ് വരുണേട്ടാ... സന്തോഷത്തോടെ ഇരുന്നിടത്തു ഇരുന്നു തുള്ളി കൊണ്ട് പാറു പറഞ്ഞു.. ഒതുങ്ങി ഇരിക്ക് പെണ്ണെ കാർ ആണിത്.. ഓഹ്.... ഒരു ചിരിയോടെ വരുൺ പറഞ്ഞു.. ഓ.. പുച്ഛിച്ചു കൊണ്ട് പാറു ചിറി കോട്ടി ഇരുന്നു.. എങ്ങനെ നിങ്ങൾക്ക് ഡൌട്ട് തോന്നിയെ.. കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം വരുൺ ചോദിച്ചു.. ലഞ്ച് ബ്രേക്കിന് തൊട്ട് മുൻപുള്ള പീരിയഡിൽ അവൾക്ക് വയ്യ വാഷ് റൂമിൽ പോണം എന്ന് പറഞ്ഞു... അവിടെ എത്തിയതും അവളുടെ മൂക്കിൽ നിന്ന് ബ്ലഡ്‌ വരാൻ തുടങ്ങി..

വിഷമത്തോടെ ആണ് പാറു പറഞ്ഞത്.. അത് ശെരിയാ മൂക്കിൽ നിന്ന് ബ്ലഡ്‌ വരുന്നത് പ്രെഗ്നന്റ് ആണെന്നതിനുള്ള symptoms ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്.. സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ഞാൻ കരുതി..... ആകെ പേടിച്ചു പോയി ഞാൻ.. തല താഴ്ത്തി കൊണ്ട് പാറു പറഞ്ഞു.. ഓ മനസിലായി.. നീ കരുതി കാൻസർ ആണെന്ന് അല്ലേ.. ഒരു ചിരിയോടെ വരുൺ ചോദിച്ചു.. മ്മ്.. എനിക്കറിയുമോ ഇതാണെന്ന്... കുറച്ച് നേരം ടെൻഷൻ അടിപ്പിച്ചെങ്കിലും ഞാൻ ഇപ്പോൾ ഡബിൾ ഹാപ്പി ആണ്.. ഉണ്ട കണ്ണ് വികസിപ്പിച്ചു കൊണ്ട് പാറു പറഞ്ഞു.. നിനക്ക് അതിന് എന്ത് അറിയാനാ.. അവളോടെങ്ങാനും നീ ഇത്‌ പറഞ്ഞിരുന്നേൽ വണ്ടിയിൽ നിന്ന് തള്ളിയിട്ടു കൊന്നേനെ നിന്നെ.. അവളെ കണ്ടു പഠിക്ക് നീ.. വരുൺ കളിയാക്കി കൊണ്ട് പറഞ്ഞു..

ഓ ഇനി നാളെ ആവട്ടെ കണ്ടു പഠിക്കാൻ.. ഇപ്പോൾ ഞാൻ ഒന്ന് ഉറങ്ങട്ടെ... ചിറിയും കോട്ടി പാറു സീറ്റിലേക്ക് ചാഞ്ഞു.. ഓ ആയിക്കോട്ടെ.. ഒരു കുസൃതി ചിരിയോടെ വരുൺ ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു... 💕 ഇന്നെന്തായിരുന്നു നിനക്ക് എന്തോ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞത്.. വല്യേട്ടൻ കയറി വന്നതേ അമ്മയും അച്ഛനും വല്യേട്ടനെ പൊതിഞ്ഞു.. അതൊന്നും ഇല്ല്യാ സെൻട്രൽ ജയിലിൽ വെച്ചു ഒരു ക്ലാസ്സ്‌.. തലയിൽ നിന്ന് തൊപ്പി ഊരി വാവയുടെ തലയിൽ വെച്ച് കൊടുത്ത് വല്യേട്ടൻ ചെയറിലേക്ക് ഇരുന്നു... ആർക്ക് പോലീസ്ക്കാർക്ക് തന്നെ ആണോ.. അച്ഛൻ ചായ കുടിച്ച് കൊണ്ട് ചോദിച്ചു.. അല്ല ജയിൽ പുള്ളികൾക്കും ജയിൽ പുള്ളിച്ചികൾക്കും വേണ്ടി.. ടേബിളിൽ താളം ഇട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു.. പുള്ളിച്ചികളോ... അമ്മ അത്ഭുതത്തോടെ ചോദിച്ചു..

ആ...ജയിലിലെ ആണുങ്ങളെ ജയിൽ പുള്ളികൾ എന്നും പെണ്ണുങ്ങളെ പുള്ളിച്ചികൾ എന്നും പറയും.. ഇതൊന്നും അറിയില്ലേ ഫുൾസ്... പൊന്നു കൊണ്ട് വന്ന ചായ ഊതി ഊതി കുടിച്ച് കൊണ്ട് വല്യേട്ടൻ പറഞ്ഞു.. എന്റീശ്വരാ acp ആയപ്പോഴെങ്കിലും ഞാൻ കരുതി നിനക്ക് ഇത്തിരി എങ്കിലും ബുദ്ധി തരും എന്ന്.. നീയെന്താടാ ഇങ്ങനെ ആയത് മണ്ട പോയ തെങ്ങേ... അച്ഛൻ തലക്കും കൈ കൊടുത്തിരുന്നു.. അവിടെ ചെന്നപ്പോഴും ഇങ്ങനെ ആണോ നീ പറഞ്ഞത്.. അമ്മ സംശയത്തോടെ ചോദിച്ചു.. അല്ലല്ല.. ഇത്തിരി ഗെറ്റപ്പിന് വേണ്ടി ഞാൻ ജയിൽ അന്തേവാസികളെ എന്നാ അഭിസംബോധന ചെയ്തത്... വല്യേട്ടൻ വല്യ ഗടയിൽ പറഞ്ഞു.. ഭാഗ്യം.. അല്ലേൽ അവിടെ ഉള്ളവർ ഒരു കുറ്റം കൂടി ചെയ്തേനെ.. പൊന്നു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. എന്ത് !!! വല്യേട്ടന് അങ്ങോട്ട് കത്തിയിട്ടില്ല..

Acp അരുൺ വിശ്വനാഥനെ അടിച്ചു കൊന്നു എന്നുള്ള കുറ്റം... ഓഹ്... വാവ ഇളിച്ചു കൊണ്ട് പറഞ്ഞു.. (കുട്ടി കറക്റ്റ് ടൈമിൽ ആണ് ഉത്തരം പറയുന്നത് ഓഹ് 😌😌) വിശ്വനാഥൻ എന്ന് ചേർക്കല്ലേ.. എനിക്ക് നാണക്കേട് ആണ്.. അച്ഛൻ കളിയാക്കി കൊണ്ട് പറഞ്ഞു.. പിന്നെ നാണക്കേട് ഇട്ടില്ലേൽ എനിക്കാണ് നാണക്കേട്.. എന്റെ പേരിന്റെ മൂട്ടിൽ എന്റെ തന്തേടെ പേരല്ലാതെ അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ തന്തയുടെ പേര് ഇട്ടാൽ മതിയോ. അല്ല പിന്നെ.. എന്നേ ടെറർ ആക്കല്ലേ... 😬😬 വല്യേട്ടൻ പുച്ഛിച്ചു വിട്ടു.. നിന്റെ ബുദ്ധി ട്യൂബ് ലൈറ്റ് പോലെ ആണ്... ചില സമയങ്ങളിൽ വേഗം കത്തും ചിലപ്പോൾ മിന്നി കളിക്കും.. എന്നാണാവോ കറക്റ്റ് ആയി കണ്ടിന്യൂസ് ആയി കത്തുന്നെ.. അച്ഛന് വീണ്ടും പുച്ഛം.. നിങ്ങടെ മോനായ എനിക്ക് നിങ്ങടെ സ്വഭാവം അല്ലേ കിട്ടു.. കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല്യാ പിതാവേ... 😝 വല്യേട്ടൻ ഞെളിഞ്ഞിരുന്നു..

ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാത്തത് കൊണ്ടും ചമ്മി നാറിയത് കൊണ്ടും അച്ഛൻ മിണ്ടാതെ ഇരുന്ന് ചായ കുടിച്ചു... അപ്പോഴേക്കും വരുണും പാറുവും വന്നിരുന്നു.. ഹോസ്പിറ്റൽ കേസ് ആണെന്നെ വരുൺ പറഞ്ഞിട്ടുണ്ടായിരുന്നുള്ളു. അല്ല അത്രയേ വരുണിനും അറിയുള്ളു.. എന്താ വൈകിയേ.... വയ്യേ മോൾക്ക്.. അമ്മ ഓടി വന്നു പാറുവിനെ തിരിച്ചും മറിച്ചും നോക്കി.. എനിക്ക് ഒന്നും ഇല്ല അമ്മേ ദേവുവിന് ആണ് വയ്യാത്തെ.. ചിരിയോടെ പാറു പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.. ആ താടകക്ക് എന്ത് പറ്റി.. ചായയിൽ ബിസ്ക്കറ്റ് മുക്കി കൊണ്ട് വല്യേട്ടൻ ചോദിച്ചു... പാറുവും വരുണും പരസ്പരം നോക്കി... ഒരു ചിരിയോടെ വരുൺ കണ്ണ് കാണിച്ചു.. താടകക്ക് ജൂനിയർ താടകയോ ജൂനിയർ താടകനോ ഉണ്ടാവാൻ പോവാ... വല്യേട്ടന്റെ തൊട്ടടുത്ത ചെയറിൽ ഇരുന്ന് എല്ലാവരെയും നോക്കി പാറു പറഞ്ഞു.. Seriously 😲...

അച്ഛൻ ഞെട്ടി കൊണ്ട് ചോദിച്ചു.. അല്ല തമാശക്ക് പറഞ്ഞതാ.. വല്യേട്ടൻ ഇടം കോലിട്ടു.. നീ പോടാ.. അച്ഛൻ കെറുവിച്ചു കൊണ്ട് പറഞ്ഞു.. ശെരിക്കും ആണോ പാറു.. വല്യേട്ടൻ ആകാംഷയോടെ ചോദിച്ചു.. ഇത്‌ തന്നെ അല്ലേ ഞാനും ചോദിച്ചേ.. ലെ അച്ഛൻ.. നിങ്ങൾ seriously എന്നല്ലേ ചോദിച്ചത് ഞാൻ വേറെ അല്ലേ ചോദിച്ചത്. ഹും.. വല്യേട്ടൻ പുച്ഛം വിട്ടു.. ഓ ഒന്ന് മിണ്ടാതെ ഇരിക്ക്.. അവളുടെ ഒരു നല്ല കാര്യം കേൾക്കാം എന്ന് വെച്ചാൽ അപ്പോഴും വഴക്ക്.. അമ്മ ഒച്ചയെടുത്തു കൊണ്ട് പറഞ്ഞു.. അതെ അമ്മേ.. ഉച്ചക്ക് ഞാനും അവളും കൂടി വയ്യാഞ്ഞിട്ട് ഹോസ്പിറ്റലിൽ പോയി.. conform ആണ്.. ചിരിയോടെ പാറു പറഞ്ഞു.. ഹാവു.. 3 മാസം ആയില്ലേ അവരുടെ കല്യാണം കഴിഞ്ഞിട്ട്.. ആദ്യത്തെ കുട്ടി ഇത്തിരി നേരത്തെ ഒക്കെ വേണം...

അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു... ആഹ്.. കുഴപ്പം ഒന്നുല്ല്യ എന്നാ ഡോക്ടർ പറഞ്ഞത് കുറച്ചു ടാബ്ലറ്റ് ഉണ്ട് കഴിക്കാൻ അത്രേ ഉള്ളൂ.. പാറു വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.. അപ്പൊ പാറുവിന് എപ്പോഴാ വാവ ഉണ്ടാവുന്നെ... വാവ ആണ് തുടക്കം ഇട്ടത്.. പാറു ചമ്മി കൊണ്ട് വരുണിനെ നോക്കി.. വരുൺ അട്ടത്തും നോക്കി ഇരിക്കുവാണ്... വരൂണെ വർഷം ഒന്ന് കഴിഞ്ഞില്ലേ... നിങ്ങടെ കൊച്ചിനെ കൂടി കാണണം എനിക്ക്... അച്ഛൻ വരുണിനെ നോക്കി പറഞ്ഞു... ഡോക്ടറെ കാണിക്കണോ നിങ്ങൾക്ക്.. അല്ല ഇനി അത് വല്ലതും ആണോ.. അമ്മ രണ്ടാളോടും കൂടി തിരക്കി.. പാറു ആണേൽ ഒന്നും മനസിലാവാതെ അന്തം വിട്ടു ഇരിക്കുവാണ്.. അതല്ല അമ്മേ പാറുവിന്റെ പഠിപ്പ് കഴിഞ്ഞോട്ടെ എന്ന് കരുതിയ അല്ലാതെ... ശ്രമിച്ചിട്ടില്ല ഇതുവരെ.. ഇത്തിരി ചമ്മലോടെ തലമാന്തി കൊണ്ട് വരുൺ പറഞ്ഞു.. അവനു പകരം ഞാൻ വേണേൽ വീണ്ടുമൊരു കുഞ്ഞിക്കാല് കാണിച്ചു തരാം അച്ഛാ അമ്മേ...

പാറു പഠിക്കുവല്ലേ പൊന്നു വെറുതെ ഇരിക്കുവല്ലേ so ഞാൻ ഒന്ന് മനസ് വെച്ചാൽ.. കാര്യത്തിന് അയവ് വരുത്താനെന്ന വണ്ണം വല്യേട്ടൻ പറഞ്ഞു.. പ്ഫാ.. എണീറ്റ് പോടാ നാറി.. ആ കൊച്ചിന് ഇത്തിരി എങ്കിലും റെസ്റ് കൊടുക്കുന്നുണ്ടോ നീ.. അച്ഛൻ ആട്ടിയതും വല്യേട്ടൻ ഓടി റൂമിൽ പോയി വാതിൽ അടച്ചു... 🤭🤭🤭 ഇനി ഇതല്ല ഇതിനപ്പുറം പറയും വൃന്ദാവനം വിശ്വൻ 😜😜വെറുതെ എന്തിനാ മൊത്തം കേൾക്കുന്നേ... പാറു അടുത്ത ചോദ്യം വരുന്നതിന് മുന്നേ വേഗം മുകളിലേക്ക് എസ്‌കേപ്പ് അടിച്ചു.. പിന്നാലെ വരുണും... നിനക്ക് വിഷമം ആയോ അങ്ങനെ പറഞ്ഞപ്പോൾ... ഫ്രഷ് ആവാൻ പോവുന്ന പാറുവിനെ പിടിച്ചു നിർത്തി കൊണ്ട് വരുൺ ചോദിച്ചു.. എന്തിന് 🤔🤔...നമ്മൾ ഒരുമിച്ചു തീരുമാനം എടുത്തതല്ലേ.. അതവർക്ക് അറിയില്ലല്ലോ.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. തീരുമാനം മാറ്റണോ ബേബി ഗേൾ.. ഒരു കള്ള ചിരിയോടെ വരുൺ ചോദിച്ചതും,, പോടാ പട്ടി.. വിളിച്ചു കൊണ്ട് പാറു ബാത്റൂം ലക്ഷ്യം ആക്കി ഓടി... ഒരു പൊട്ടിച്ചിരിയോടെ വരുൺ ബെഡിലേക്ക് കിടന്നു...........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story