നിന്നിലലിയാൻ: ഭാഗം 16

ninnilaliyan

എഴുത്തുകാരി: നിലാവ്

നീ വന്നപ്പോ തുടങ്ങിയതാണല്ലോ വെരുകിനെ പോലെ നടക്കാൻ... ന്താടാ കാര്യം... ഒന്നുല്ല്യ ഏട്ടാ... പാറുവിനു ന്തോ പ്രോബ്ലം ഉള്ള പോലെ.. അവൾക്ക് എന്ത് പ്രോബ്ലാടാ.. ഇവിടെ നിന്ന് നല്ല കുട്ടി ആയി അല്ലെ പോയത്.. അതല്ല ഏട്ടാ.. അവൾക്ക് ന്തോ ടെൻഷൻ ഉള്ള പോലെ... ഞാൻ അടുത്തേക്ക് ചെല്ലുമ്പോ ഒഴിഞ്ഞു മാറി പോവാ.. അത് നിന്നെ പേടിച്ചിട്ടാവും.. ദേ ഏട്ടാ.. മനുഷ്യൻ ഇവിടെ സീരിയസ് ആയി ഒരു കാര്യം പറയുമ്പോ.. അതല്ല ഏട്ടാ.. ഞാൻ അടുത്തേക്ക് ചെല്ലുമ്പോ വഴക്ക് ഉണ്ടാക്കുവെങ്കിലും ചെയ്യും.. ബട്ട്‌ ഈവെനിംഗ് തൊട്ട് അവൾ മിണ്ടുന്നില്ല... അത് നിന്നിൽ നിന്നും രക്ഷപ്പെടുന്നതിനു മുൻപ് ഉള്ള ശാന്തത ആവും.. (ഏട്ടന്റെ ആത്മ ) ഇനി കോളേജിൽ ന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ ആവോ.. അതൊന്നും ആവില്ല വരൂ... അവൾ ബോൾഡ് അല്ലേടാ.. അതാ പേടി... വല്ല ദുൽമും കാണിക്കുമോ ആവോ 💞💞💞💞💞💞💞💞💞💞💞💞💞💞💞 ഇതേസമയം.. നമ്മുടെ പാറുക്കുട്ടി അവിടെ വയറും ഉഴിഞ്ഞു ഇരിക്കുവാ.. തീറ്റക്ക് ഒരു കുറവും ഇല്ല്യാ...

24 ബിസ്ക്കറ്റ്, ഒരു ഗ്ലാസ്‌ പാല്, ഒരു ഗ്ലാസ്‌ ജ്യൂസ്‌ ഇതൊക്കെ അകത്താക്കി ആണ് ഇരിക്കുന്നെ.. നീ എന്താടി ആലോചിക്കുന്നേ.. ഗർഭ.. ഗർഭയോ.. അത് പിന്നെ... ആ ബാസന്തീടെ ദോശ ഗർഭ ഇഡ്‌ഡലി ഗർഭ.. അങ്ങനെ അങ്ങനെ ഗർഭ.. ന്താടി പെണ്ണെ.. അവിടെന്ന് പോന്നപ്പോഴേക്കും ഉള്ള അന്തം പോയോ.. ഹാവു ചേച്ചിക്ക് മനസിലായില്ല (ആത്മ ) ഇല്ല്യാ ചേച്ചി.... ഞാൻ ഒന്നിളിച്ചു കൊടുത്തു.. അങ്ങനെ അവർ കുറച്ചു നേരം സംസാരിച്ചിരുന്നു.. ന്നാലും പാറു ടെൻഷനിൽ ആണ്.. സമയം ഇപ്പൊ 12:50p.m അവൾ ദേവുവിന് വിളിച്ചു.. ന്താടി രാത്രിയിൽ... നിനക്ക് ഉറക്കോം ഇല്ലേ എടി നിക്ക് ശെരിക്കും ഗർഭം ഉണ്ടെടി.. ഉറക്കത്തിൽ നിന്നും കണ്ണും തിരുമ്പി എണീറ്റ ദേവു ഒന്ന് ഞെട്ടി.. നിനക്ക് എങ്ങനെ മനസിലായി.. ഞാൻ ഇന്ന് 24 ബിസ്ക്കറ്റ്, 2ഗ്ലാസ്‌ പാല്. 3ഗ്ലാസ്‌ ജ്യൂസ്‌, 5 ചപ്പാത്തി, 4ചിക്കൻ പീസ് ഇതൊക്കെ കഴിച്ചെടി ഈ നേരം കൊണ്ട്.. (മുന്നേ പറഞ്ഞ കണക്ക് +രാത്രി കഴിച്ച ഫുഡ്‌... അതാണ്‌ ഇപ്പൊ കണക്ക് മാറിയെ) നീ തിന്നതിന്റെ കണക്ക് പറയാൻ വിളിച്ചതാണോ...

എന്നാലെ നാളെ വരുമ്പോ ചിക്കൻ കൊണ്ട് വാ.. ആടി കൊണ്ട് വരാം.. നീ ഇത് നിസാരം ആയി തള്ളി കളയല്ലേ ദേവു.. അത് നിനക്ക് ബുള്ളെറ്റ് വാലടെ അവിടെന്ന് ഫുഡ്‌ കിട്ടാത്തൊണ്ട് ഇവിടെ വന്നു കഴിച്ചപ്പോ തോന്നിയതാവും എന്റെ ജാൻകി.. അല്ലേടി.. ഞാൻ ഒരു കാര്യം പറയട്ടെ... വയറ്റിൽ കുഞ്ഞു ഉണ്ടെങ്കിൽ വിശക്കില്ലേ.. അതാണെന്ന് തോന്നുന്നു.. ഭയങ്കര തീറ്റ ആയിരുന്നെടി... ഞാൻ വീപ്പ കുറ്റി ആവും മിക്കവാറും.. എടി ശെരിക്കും.. അതായിരിക്കില്ല.. നമുക്ക് നോക്കാം... ആഹ് എന്നാൽ ശെരി.. gud nyt di.. അഹ് gud nyt... എന്നാലും പാറുവിനു ഉറക്കം വന്നതേ ഇല്ല്യാ... അവൾ ഓരോന്നു ആലോചിച്ചിരുന്നു... എപ്പോഴോ ഉറങ്ങി...

രാവിലെ എണീറ്റപ്പോൾ പാറുവിനു ഭയങ്കര ക്ഷീണം... ഇന്റെ കണ്ണാ.. പ്രെഗ്നന്റ് ആയാൽ ക്ഷീണം ഒക്കെ ഉണ്ടാവില്ലേ... ഇത് ലത് തന്നെ... (നമുക്ക് അറിയാലോ ഇത് ഉറക്കക്ഷീണം ആണെന്ന്.... കുറച്ചു ദിവസം അവർ ഇങ്ങനെ പോട്ടെ ) കോളേജിൽ എത്തിയപ്പോഴും അവൾക്ക് ഇടക്കിടക്ക് ഓരോന്നു കഴിക്കണം എന്ന തോന്നലായി.... പ്രെഗ്നന്റ് അല്ലെ എന്ന് കരുതി ദേവുവിന്റെ കയ്യിലെ പൈസ ഒക്കെ ഗുദ ഹവാ.. പാറുവിനു ന്ത് ണ്ടായാലും ലാസ്റ്റ് എല്ലാം പ്രെഗ്നന്റ് ആണെന്നുള്ള നിഗമനത്തിൽ എത്തി ചേർന്നു അവർ രണ്ടാളും .. ഇതിനിടക്ക് ഞായറാഴ്ച ആയി... ഇന്നാണ് പാറു തിരിച്ചു ഭർതൃവീട്ടിലേക്ക് പോവുന്നത്.. അതിനു മുന്നേ ദേവു അവൾക്ക് ഒരു ക്ലാസ്സ് തന്നെ എടുത്തു കൊടുത്തിരുന്നു... ന്താവുമോ ന്തോ..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story