നിന്നിലലിയാൻ: ഭാഗം 161

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

കോളേജ് വിട്ടതും വരുണിനോട് എങ്ങനെ കാര്യം അവതരിപ്പിക്കും എന്ന അവസ്ഥയിൽ ആയിരുന്നു പാറു.. പ്ലാൻ ഒക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എക്സിക്യൂട്ട് ചെയ്യാൻ പാറുവിനൊരു പേടി.. വരുണിന്റെ പ്രതികരണം എങ്ങനെ ആവും എന്നറിയില്ലല്ലോ.. നീ പറയോ എനിക്കെന്തോ.. ഗ്രൗണ്ടിലൂടെ പുറത്തേക്ക് നടക്കുമ്പോൾ പാറു ദേവുവിനോട് ചോദിച്ചു.. പിന്നെന്താ ഒരു മൈക്ക് സെറ്റ് കൂടി വാങ്ങിക്കോ ഞാൻ അതിലൂടെ വിളിച്ചു പറയാം ജാനി പ്രെഗ്നന്റ് ആണ് ജാനി പ്രെഗ്നന്റ് ആണ് എന്ന്.. അപ്പൊ പിന്നെ നീ ആരോടും പറയേണ്ടി വരില്ല.. അല്ലേൽ വേറെ ഐഡിയ ഉണ്ട് നിന്റെ ഫോട്ടോ വെച്ച് ഞാൻ കുറച്ച് ബ്രോഷർ അടിക്കാം അതിന്റെ അടിയിൽ ജാനി പ്രെഗ്നന്റ് എന്ന് എഴുതി ഇവിടെ ഉള്ള ചുമരിലും പിന്നെ നിന്റെ വീടിന്റെ മതിലിലും ഒട്ടിക്കാം.. അല്ലേൽ വേറെ ഒന്നുണ്ട്... ദേവു കത്തി കേറുവാണ്... കളിയാക്കിയതാണല്ലേടി കോപ്പേ.. പാറു പല്ല് കടിച്ചു കൊണ്ട് ചോദിച്ചു.. അല്ലാതെ പിന്നെ.. എന്നേ വെറുതെ എരു കേറ്റരുത് നീ.. നാളെ കോളേജിലേക്ക് വരുമ്പോൾ നീ വരുണേട്ടനോട് കാര്യം അവതരിപ്പിച്ചു എന്നും അതിന്റെ ഭാഗം ആയി നടക്കുന്ന ഡഗ ഡഗയും പറഞ്ഞു തരണം.. ദേവു സ്വന്തം കൈ കോർത്തു കാണിച്ചു ഇളിച്ചു കൊണ്ട് പറഞ്ഞു.. പ്ഫാ പന്നി.... എന്റെ വായിൽ നിന്ന് കേൾക്കും നീ.. പല്ല് കടിച്ചു കൊണ്ട് പാറു പറഞ്ഞു... ദേ വരുന്നു നിനക്ക് വായിൽ നിന്ന് കേൾക്കാൻ ഉള്ള ആള്.. ഏതായാലും കാറിൽ ആണ് വേണേൽ മുരവുഖ കൊടുക്കാതെ കാര്യം ഇപ്പോൾ തന്നെ പറഞ്ഞോ എന്നാൽ പോവുന്ന വഴിക്ക് വല്ല ഹോട്ടലിലോ മാളിലോ കേറി നല്ല തട്ട് തട്ടാം..

മുന്നിൽ കാറിൽ വന്നു നിന്ന വരുണിനെ നോക്കി കൊണ്ട് ദേവു പറഞ്ഞു.. മുരവുഖ അല്ലേടി മുഖവര.... ഏഹ്... പാറു തലക്കും കൈ കൊടുത്ത് കൊണ്ട് പറഞ്ഞു.. നാവൊന്ന് സ്ലിപ് ആയതാടി.. കാര്യം മനസിലായില്ലേ അയിനെ മുഷിമിപ്പിക്കാതെ വേഗം ചെല്ലാൻ നോക്ക്... മ്മ് മ്മ്... താക്കീതോടെ പാറുവിനെ ഉന്തി തള്ളി വിട്ട് കൊണ്ട് ദേവു പറഞ്ഞു.. നീയും വാടി നിന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാം.. ഏൽക്കില്ലെങ്കിലും പാറു ഒന്നെറിഞ്ഞു നോക്കി... ഓ വേണ്ട മോളെ ഞാൻ എന്റെ വന്തേട്ടന്റെ കൂടെ ഡ്യൂറ്റ് പാടി പൊക്കോളാം.. മോള് ചെല്ല്.. ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ദേവു പിറകിലേക്ക് മാറി നിന്നു.. അല്ലേൽ അട്ട പിടിച്ച പോലെ പിന്നേം വരും പാറു... എന്താ കന്നാസും കടലാസും കൂടി ഒരന്താരാഷ്ട്ര ചർച്ച... പാറു കാറിൽ കയറിയതും വരുൺ ചോദിച്ചു.. എങ്ങനെ ചന്ദ്രനിൽ അണു ബോംബ് ഇടണം എന്ന് ആലോചിക്കുവായിരുന്നു.... കളിയാക്കി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.. ആണോ അറിഞ്ഞില്ല.... വരുൺ പുച്ഛത്തോടെ മുഖം തിരിച്ചു... എന്റെ ദൈവമേ ഞാൻ എന്ത് കാര്യത്തിനാ ഇങ്ങേരോട് പോയി ഇതൊക്കെ പറഞ്ഞെ.. ഇനി എങ്ങനെ കാര്യം അവതരിപ്പിക്കും.... പാറു ആത്മിച്ചു കൊണ്ടിരിക്കുവാണ്.. അതില്ലേ... പാറു വരുണിനെ നോക്കി വിളിച്ചു.. .... no response 🤐 വരുണേട്ടാ.... ഇളിച്ചു കൊണ്ട് പാറു തോണ്ടി... വരുൺ ദേഷ്യത്തോടെ പാറുവിനെ നോക്കി എന്തോ പറയാൻ വന്നതും വരുണിന്റെ ഫോൺ റിങ്ങ് ചെയ്തതും ഒരുമിച്ചായിരുന്നു..

പണ്ടാരം ഫോൺ അടിക്കാൻ കണ്ടൊരു നേരം.... (ആത്മ of പാറു ) Hello.... വരുൺ ഇത്തിരി ഗൗരവത്തോടെ ആണ് സംസാരിച്ചത്.... മറുതലക്കൽ എന്താണ് പറയുന്നത് കേൾക്കാൻ ചെവിയും കൂർപ്പിച്ചു ഇരിക്കുവാണ് പാറു.. ബട്ട്‌ ഒന്നുമേ പുരിയിലെ... Nonsense. You have no idea. Didn't I tell you to mail on time? And now you're forgotten .. Are you crazy ... Irresponsible idiot. വരുണിന്റെ ഗർജ്ജനം കേട്ടതും പാറു വേഗം സീറ്റിലേക്ക് ചാരി കിടന്നു... എന്റെ മാതാവേ ഇനി ഇക്കാര്യം കൂടി പറഞ്ഞാൽ എന്നേ കാറിൽ നിന്നെടുത്തു എറിയില്ല എന്നാരു കണ്ടു.. പാറു കണ്ണും അടച്ചു കിടന്നു... നിനക്കെന്താ പറയാനുണ്ടെന്ന് പറഞ്ഞത്.. ഫോൺ വിളി കഴിഞ്ഞതും വരുൺ പാറുവിനെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.. ഈശ്വരാ എണീക്കണോ അതോ കണ്ണടച്ച് കിടക്കണോ.. മിണ്ടാതെ കിടന്നാൽ മനസിലാവും എന്റെ അടവാണെന്ന്.. മനസ്സിൽ ആലോചിച്ചു കൊണ്ട് പാറു വരുണിനെ നോക്കി... എന്തോ പറയാൻ ഉണ്ടായിരുന്നു.. മറന്ന് പോയി.. വെളുക്കനെ ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... മ്മ്മ്.... വരുൺ ഒന്ന് മൂളിയതേ ഉള്ളൂ.. പാറു വീണ്ടും ചാരി കിടന്നു ഓരോന്ന് ചിന്തിക്കാൻ തുടങ്ങി.... നിനക്ക് വയ്യേ.... പാറുവിന്റെ പതിവില്ലാത്ത കിടത്തവും മിണ്ടാതെ ഇരിക്കലും കണ്ടു വരുൺ വീണ്ടും ചോദിച്ചു.. ഏയ് എനിക്ക് കുഴപ്പം ഇല്ലല്ലോ... പാറു നേരെ ഇരുന്ന് കൊണ്ട് ചോദിച്ചു.. പിന്നെന്തിനാ കിടക്കുന്നെ.. എണീറ്റ് ഇരിക്ക്... ഇത്തിരി ഗൗരവത്തോടെ ആണ് വരുൺ പറഞ്ഞത്..

മ്മ്... പാറു ഒന്ന് മൂളിയതേ ഉള്ളൂ.. ഒന്ന് സ്നേഹത്തോടെ മോളെ പാറു എണീറ്റിരിക്ക് എന്തിനാ വെറുതെ കിടക്കുന്നെ എന്ന് പറഞ്ഞാൽ പുളിക്കുമോ.... പാറു പിറുപിറുത്തു കൊണ്ട് പറഞ്ഞു... നിർത്ത് നിർത്ത്.... കുറച്ച് നേരം കഴിഞ്ഞതും വരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് വായ പൊത്തി പാറു പറഞ്ഞു.. വരുൺ വേഗം സൈഡ് ആക്കിയതും പാറു ചാടി ഇറങ്ങി വോമിറ്റ് ചെയ്യാൻ തുടങ്ങി... ബോട്ടിൽ വെള്ളവും എടുത്ത് വരുണും ഓടി വന്നു പാറുവിന്റെ പുറം ഉഴിഞ്ഞു കൊടുത്തു.. എല്ലാം കഴിഞ്ഞു അങ്ങനെ എങ്കിലും വരുൺ കാര്യം മനസിലാക്കിക്കോട്ടെ എന്ന് കരുതി മുഖത്ത് നാണം വാരി വിതറി പാറു വരുണിനെ പാളി നോക്കി.. എല്ലാം ഒപ്പിച്ചു വെച്ചിട്ട് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ... വരുൺ ദേഷ്യത്തോടെ പറഞ്ഞു.. ഞാൻ മാത്രം അല്ലല്ലോ നി... പാറു അന്തം വിട്ട് പറയാൻ വായ തുറന്നതും.. ആഹ് നീ മാത്രം അല്ല ദേവുവും ഉണ്ടാവും.. ക്യാന്റീനിൽ നിന്ന് കണ്ണിൽ കണ്ടതെല്ലാം വാരി തിന്നുമ്പോൾ ആലോചിക്കണം വയറ്റിൽ പിടിക്കില്ല എന്ന്... വരുൺ മുഷ്ടി ചുരുട്ടി ദേഷ്യം അടക്കി കൊണ്ട് പറഞ്ഞു.. ഇയാളിത് എന്തൊക്കെയാ പറയുന്നേ.. ഞാൻ പ്രെഗ്നന്റ് ആണെടാ പരട്ട കിളവാ... മുഖത്തുള്ള നാണം ഒക്കെ മാറി ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു കൊണ്ട് പാറു വരുണിനെ നോക്കി.. നോക്കി പേടിപ്പിക്കേണ്ട വന്നു കേറാൻ നോക്ക്.. അല്ലെങ്കിൽ തന്നെ മനുഷ്യന് പ്രാന്ത് പിടിച്ചു നിൽക്കുവാ... വരുൺ പിന്തിരിഞ്ഞു കാറിൽ കയറുന്നതിനിടയിൽ പറഞ്ഞു..

പാറു കെറുവിച്ചു കൊണ്ട് കാറിൽ കയറി ഉറക്കെ ഡോർ വലിച്ചടച്ചു പുറത്തേക്കും നോക്കി ഇരുന്നു...കുട്ടിക്ക് ക്ഷീണം ആയി... വരുൺ ഇടക്കിടക്ക് പാറുവിനെ നോക്കിയെങ്കിലും പാറു പുറത്തേക്കും കണ്ണും നട്ടിരിക്കുവാണ്... (കുറച്ച് നേരം ഇങ്ങോട്ട് തിരിയ് കുട്ടി കഴുത്തു ഉളുക്കും ).. വീട്ടിൽ എത്തിയതും വരുണിനെ മൈൻഡ് ചെയ്യാതെ പാറു വേഗം അകത്തേക്ക് പോയി.. ഒരു ചിരിയോടെ വരുണും പിന്നാലെ ചെന്നു... എല്ലാവരും ചായ കുടിക്കേണ്ട തിരക്കിൽ ആയത് കൊണ്ട് വന്ന രണ്ടാളും അവരുടെ കൂടെ കൂടി... ഏലക്ക ഇട്ട ചൂട് ചായ കുടിച്ചതും പാറുവിന് ഇത്തിരി ഉഷാറൊക്കെ വന്നിരുന്നു... അപ്പോഴാണ് പുറത്ത് കാളിംഗ് ബെൽ അടിച്ചത്,,, എടാ അരുണേ ഒന്ന് പോയി നോക്കെടാ ആരാണെന്ന്... അച്ഛൻ വല്യേട്ടനെ നോക്കി പറഞ്ഞു... പാറു നീ പോയി നോക്ക് ആരാ എന്ന്... വല്യേട്ടൻ ഇളിച്ചു കൊണ്ട് പാറുവിനെ നോക്കി... പൊന്നു ചേച്ചി പോയി നോക്ക് ചേച്ചി... തലമാന്തി കൊണ്ട് പാറു പൊന്നുവിനെ നോക്കി... വരൂണെ നീയൊന്ന് പോയി നോക്കെടാ.. പൊന്നു കണ്ണ് കാണിച്ചു കൊണ്ട് വരുണിനെ നോക്കി... വാവേ ഒന്ന് പോയി നോക്കെടാ കുഞ്ഞേട്ടന്റെ കുട്ടി... വരുൺ വാവയെ ദയനീയമായൊന്ന് നോക്കി.. അമ്മാ അമ്മ പോയി നോക്കമ്മ.. ഞാൻ ഇവിടെ ഇരിക്കാം... അമ്മയെ നോക്കി ചിണുങ്ങി കൊണ്ട് വാവ പറഞ്ഞു... വിശ്വേട്ടാ നിങ്ങളൊന്നു പോയി നോക്ക് മനുഷ്യാ.. എന്തൊരു മടി ആണ്.. അമ്മ അച്ഛനെ നോക്കി സോപ്പിട്ടു.. പാപ്പുണ്ണിയെ കൂടി ഉൾപ്പെടുത്താമായിരുന്നു..

ഓഹ് കഷ്ടം തന്നെ... അച്ഛൻ ഡോറിന്റെ അടുത്തെക്ക് നടന്നു കൊണ്ട് പറഞ്ഞു... അരുണേ നിനക്കെന്തൊ ലെറ്റർ ആണ്... ഉള്ളിലേക്ക് തലയിട്ട് കൊണ്ട് അച്ഛൻ പറഞ്ഞു.. ലെറ്ററോ എനിക്കോ.. വല്ല കേസ് ആണോ എന്തോ.. ദൈവേ.. വല്യേട്ടൻ മുണ്ടിൽ കൈ തുടച്ചു കൊണ്ട് പുറത്തേക്ക് നടന്നു... ഇനി വല്ല ലവ് ലെറ്ററും ആണോ എന്തോ... ചായ കുടിച്ച് കൊണ്ട് വല്യേട്ടനെ നോക്കി കൊണ്ട് വാവ പറഞ്ഞു.. അത് കേട്ടതും പൊന്നുവിന്റെ മനസ്സിൽ വെള്ളിടി വെട്ടി... ചായേം ഇട്ട് മുപ്പത്തി ഡോറും നോക്കി ഓടിയതും ലെറ്ററും കൊണ്ട് വല്യേട്ടൻ അകത്തേക്ക് വന്നതും ഒരുമിച്ച്... ക്ലാഷ്... 💥... ധീം തരികിട തോം.... വല്യേട്ടനും പൊന്നുവും കൊട്ടിപ്പിടഞ്ഞു ദേ കിടക്കുന്നു നല്ല ഗ്രാനൈറ്റ് പതിച്ച തറയിൽ.. അങ്ങനെ ഉള്ള ഓട്ടം ആയിരുന്നല്ലോ പൊന്നുവിന്റെ.... എന്താ മോളുസേ ഉമ്മ വേണോ.. ഉം..... വല്യേട്ടൻ പരിസരം മറന്നു ചുണ്ടും കൂർപ്പിച്ചു വന്നതും അകത്തേക്ക് വന്ന അച്ഛൻ വല്യേട്ടന്റെ പാട്ട നോക്കി ഒരു ചവിട്ടും കൊടുത്ത് ഇരുന്നിരുന്ന സ്ഥലത്ത് തന്നെ വന്നിരുന്നു... ഹിയ്യോ .... ചവിട്ട് കിട്ടിയ സംതൃപ്തിയിൽ വല്യേട്ടൻ ചാടി എണീറ്റ് കൊണ്ട് പറഞ്ഞു... എന്ത് കത്താണ്.. ഉറക്കെ വായിച്ചേ... പൊന്നു ഒരങ്കത്തിനുള്ള ഒരുക്കത്തിൽ ആണ്.. പൊട്ടിക്കട്ടെ തേങ്ങ.. ഒരു അടയാളം പോലും ഇല്ലല്ലോ ആരാ ആള് എന്നറിയാൻ...

വല്യേട്ടൻ കത്ത് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറഞ്ഞു.. അതാരാ ഇനി... എല്ലാവർക്കും ചംചയം... വല്യേട്ടൻ ചെയറിലേക്ക് ഇരുന്ന് കത്ത് പൊട്ടിച്ചു നിവർത്തി വെച്ചു.. തൊണ്ട ഒക്കെ ഒന്ന് ശെരിയാക്കി വായിക്കാൻ തുടങ്ങി... പ്രിയപ്പെട്ടവളെ, പ്രിയപ്പെട്ടവളെ എന്നോ ഞാൻ അവൻ അല്ലെ അവളല്ലല്ലോ.. വല്യേട്ടൻ സ്വയം ഒന്ന് നോക്കി... എഴുതിയ ആൾക്ക് അറിയാം നീ അവനല്ല അവളാണെന്ന് ഹുഹു.. അച്ഛൻ ഇരുന്ന് ചിരിക്കാൻ തുടങ്ങി.. കൂടുതൽ കളിയാക്കിയാൽ ഞാൻ വായിക്കില്ല കേട്ടോ.. ഹാ.. വല്യേട്ടൻ ചുമ്മാ ഒരു ഫീസണി ഇട്ടു... അയ്യോ ഇല്ലേ പ്രിയപ്പെട്ടവൾ വായിക്ക്.. അച്ഛൻ പിന്നേം താങ്ങി... നീ നിന്റെ വല്യേട്ടന്റെ വാവയും കുഞ്ഞേട്ടന്റെ മുത്തും ആണേൽ നീ എനിക്കെന്റെ വസു ആണ് ചക്കരെ... നീയില്ലാതെ ഞാൻ ഇല്ല്യാ ഞാൻ ഇല്ലാതെ നീയില്ല.. നമ്മളില്ലാതെ നമ്മുടെ മക്കളില്ല കർളെ...... ഉമ്മ ഉമ്മ ഉമ്മ.. എന്ന് നിന്റെ സ്വന്തം 11 5 19 8 21 വല്യേട്ടൻ വായിച്ചു കഴിഞ്ഞതും വാവയെ സൂം ചെയ്യാൻ തുടങ്ങി.. പാറുവിനും പൊന്നുവിനും ഏകദേശം പിടി കിട്ടി.. എന്താ അക്ഷരം എണ്ണി പഠിക്കുവാണോ... അമ്മ സംശയത്തോടെ ചോദിച്ചു... മനസിലായി എനിക്ക് ആളെ മനസിലായി.. ബട്ട്‌ എന്തിന് എന്റെ പേര് വെച്ചു അയച്ചു... വല്യേട്ടൻ കിടന്ന് തുള്ളാൻ തുടങ്ങി.. ഏട്ടൻ ഇതൊക്കെ എന്താ പറയുന്നേ എനിക്കൊന്നും മനസിലായില്ല.. വരുൺ വല്യേട്ടനെ നോക്കി കൊണ്ട് പറഞ്ഞു.. മനസിലായില്ല നിങ്ങൾക്കാർക്കും മനസിലായില്ല... ഞാൻ മനസിലാക്കിപ്പിച്ചു തരാം...

ഞാൻ വല്യേട്ടൻ വാവയെ വാവേ എന്ന് വിളിക്കും നീ അവളുടെ കുഞ്ഞേട്ടൻ മുത്തേ എന്നല്ലേ നിന്റെ മെയിൻ വിളി.. എഴുതിയ ആള് കേശു ഇവളെ വസു എന്ന് വിളിക്കും.. എടി പീക്കിരി... വല്യേട്ടൻ പറഞ്ഞു കഴിഞ്ഞതും ചാടി വാവയെ പിടിച്ചു കയ്യിൽ ഒതുക്കി.. വാവ ഒരു വളിച്ച ചിരിയും ആയി ഇരിക്കുന്നുണ്ട്... സത്യം പറയെടി ഇതിൽ പകുതി പങ്ക് നിനക്കില്ലേ.. വല്യേട്ടൻ കണ്ണുരുട്ടി ചോദിച്ചതും,,, എന്നോട് അഡ്രെസ്സ് ചോദിച്ചു ഞാൻ വല്യേട്ടന്റെ പേര് വെച്ച് പറഞ്ഞു കൊടുത്തു അല്ലാതെ ഇങ്ങനെ ഉമ്മ തന്ന് കത്തയക്കും എന്ന് എനിക്കറിഞ്ഞൂടായിരുന്നു... വാവ നിഷ്കുവോടെ പറഞ്ഞു.. ഉമ്മ തന്ന് കത്തല്ല ഉമ്മ തന്ന് ഊമ കത്ത്.. എന്റെ ഈശ്വരാ.. നീ ചാടി പോവുമല്ലോ ഇങ്ങനെ പോയാൽ.. വരുൺ വാവയെ മേശയുടെ മുകളിൽ കേറി നിർത്തി താടിക്കും കൈ കൊടുത്ത് കൊണ്ട് പറഞ്ഞു... എനിക്കതല്ല നമ്പർ ഇട്ട് കളിച്ചത് എന്താ... അമ്മ ചംചയം കൊണ്ട് രംഗത്തേക്ക് വന്നു... 11 = stand for K 5 = stand for E 19=stand for S 8 = stand for H 21= stand for U അങ്ങനെ k e s h u കേശു വസിഷ്ട പെണ്ണിന്റെ നായകൻ കേശു.. 🎶 വല്യേട്ടൻ കാര്യം മറന്ന് തുള്ളാൻ തുടങ്ങി.. നിർത്തെടാ.. അവന്റെ ഒരു... ഈ പെണ്ണിനെ എങ്ങനെ ദൈവേ നേരെ ആക്കുന്നെ.. ഇനി ഇങ്ങനെ ഒന്ന് വന്നാൽ ഞാൻ നിന്നെ കന്യാസ്ത്രീ ആക്കും നോക്കിക്കോ... ഇക്കാലമത്രയും ഇവൾക്ക് പോലും ഞാൻ ഒരു കത്തെഴുതിയിട്ടില്ല.. അച്ഛൻ സ്റ്റെപ് ഇട്ട് കൊണ്ട് പറഞ്ഞു.. അച്ഛൻ കത്തെഴുതിയിട്ടില്ലേൽ എന്താ ഓട് പൊളിച്ചു കുറെ മീശ മാധവൻ കളിച്ചതല്ലേ..

വരുൺ അച്ഛനെ ട്രോളാൻ തുടങ്ങി.. ഓർമിപ്പിക്കല്ലേ പൊന്നേ.. ഓഹ്.. അച്ഛൻ വേഗം എസ്‌കേപ്പ് അടിച്ചു... അല്ലേൽ നാറ്റക്കേസ് ആവും... 😆😆.. എല്ലാം വെളിയിൽ വന്നാൽ ഇപ്പോൾ ഉള്ള വില പോലും മക്കൾസ് തരില്ല... 🤐 💕 എവിടെ പോവാ... ഡ്രസ്സ്‌ മാറ്റി എങ്ങോട്ടോ പോവാൻ നിൽക്കുന്ന വരുണിനെ നോക്കി പാറു ചോദിച്ചു.. ഓഫീസിൽ പോവാ ഞാൻ പറഞ്ഞ ഒരൊറ്റ കാര്യം അവരൊന്നും ചെയ്തിട്ടില്ല.. നീ കേട്ടതല്ലേ ഞാൻ സംസാരിക്കുന്നത്.. സംശയത്തോടെ വരുൺ പാറുവിനെ നോക്കി.. മ്മ്... അതില്ലേ എനിക്കൊരു കാര്യം... പാറു പറയാൻ തുടങ്ങിയതും,,, ഇപ്പോൾ ഒന്നും കേൾക്കാൻ നേരം ഇല്ല്യാ പാറു.. എത്രയും പെട്ടെന്ന് അവിടെ എത്തിയാൽ അത്രയും പെട്ടെന്ന് എനിക്ക് തിരിച്ചു പോരാം.. വന്നിട്ട് നമുക്ക് സംസാരിക്കാം.. ok.. take care.. പാറുവിന്റെ കവിളിൽ ഒന്ന് തട്ടി കൊണ്ട് വരുൺ താഴേക്ക് പോയി... ഓ നിന്റെ അച്ഛന് എന്ത് തിരക്കാ നിന്റെ കാര്യം ഒന്നും പറയാൻ പോലും എനിക്ക് പറ്റുന്നില്ലല്ലോ... മ്മ് വരട്ടെ ഇങ്ങോട്ട് നമുക്ക് മിണ്ടണ്ട ട്ടോ.. ഇപ്പോൾ ദേവു അമ്മയെ വിളിക്കാം നമുക്ക്... വയറിൽ തലോടി പറഞ്ഞു കൊണ്ട് പാറു വേഗം ഫോൺ എടുത്ത് ദേവുവിന് വിളിച്ചു.. എന്തായി പറഞ്ഞോ ഉമ്മ കിട്ടിയോ എടി ജാനി കെട്ടിപ്പിടിച്ചോ ഞാൻ വന്തേട്ടനോട് പറയാൻ ആയോ..

ഫോൺ എടുത്തതും ഒരു ഹെലോ പോലും പറയാതെ ഉറുമ്പ് ചെവിയിൽ പോയ പോലെ ദേവു ചോദിച്ചു.. നിർത്തേടി കോപ്പേ ഉമ്മയും വാപ്പയും പോയിട്ട് കാര്യം പറയാൻ പോലും പറ്റിയില്ല തേങ്ങ.. ബെഡിലേക്ക് ഇരുന്ന് കൊണ്ട് പാറു പറഞ്ഞു.. ആ എന്നാൽ പറയണ്ട പ്രസവിക്കുമ്പോൾ കുട്ടിയെ എടുത്ത് കയ്യിൽ കൊടുത്ത് ഞാൻ പെറ്റു നിങ്ങടെ കുട്ടിയാ എന്നും പറഞ്ഞു അങ്ങേരുടെ കയ്യിൽ കൊടുക്ക് അല്ല പിന്നെ... ദേവു ദേഷ്യം കൊണ്ട് വിറച്ചു.. ഇവിടെ ഇല്ലെടി ഓഫീസിലേക്ക് പിന്നേം പോയി ഞാൻ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞിട്ടും വന്നിട്ട് കേൾക്കാം എന്ന് പറഞ്ഞു പോയി ഞാൻ എന്ത് ചെയ്യനാ.. സങ്കടത്തോടെ പാറു പറഞ്ഞു.. നീ സങ്കടപ്പെടണ്ട ഏതായാലും പറയാൻ പറ്റിയില്ല നീ നമ്മുടെ സെക്കന്റ്‌ പ്ലാൻ എടുത്ത് കാച്‌ അതേൽക്കും ഉറപ്പ്... പാറുവിനെ സമാധാനിപ്പിക്കാൻ വേണ്ടി ദേവു പറഞ്ഞു.. ശെരി എടി ഞാൻ വിളിക്കാം.. ഒരു ചിരിയോടെ പാറു പറഞ്ഞു.. ഇനി വിളിക്കണ്ട നാളെ നേരിട്ട് പറഞ്ഞാൽ മതി വന്തേട്ടൻ ഉണ്ട് ഇവിടെ... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. ഓ ആയിക്കോട്ടെ... പൊട്ടിച്ചിരിച്ചു കൊണ്ട് പാറു ഫോൺ കാൾ കട്ട് ചെയ്തു.. ബെഡിൽ കുറച്ച് നേരം സീലിങ്ങിലേക്കും മലർന്ന് കിടന്നു.... പിന്നെ കുളിച്ചു വൃത്തിയായി വരുണിന് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു.. വെറുതെ ഫോണും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ ആണ് വരുണിന്റെ കാൾ വന്നത്.. ഫസ്റ്റ് റിങ്ങിൽ തന്നെ പാറു കാൾ അറ്റൻഡ് ചെയ്തു...

ഞാൻ വരാൻ വൈകും കഴിച്ചു കിടന്നോ... അച്ഛന് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്... സമാധാനത്തിൽ ആണ് വരുൺ പറഞ്ഞു.. നല്ലോണം വൈകുമോ... വിഷമത്തോടെ പാറു ചോദിച്ചു.. മാക്സിമം 10 മണി...കഴിക്കാൻ എന്നേ കാത്ത് നിൽക്കണ്ട ഞാൻ കഴിച്ചിട്ടാ വരുന്നേ... ധൃതിയോടെ വരുൺ പറഞ്ഞു.. ശെരി... മറുപടി കാത്ത് നിൽക്കാതെ പാറു ഫോൺ വേഗം കട്ട്‌ ചെയ്ത് ബെഡിലേക്കിട്ടു... എന്തൊരു കഷ്ടം ആണ് ഇന്ന് പറയം എന്ന് വെച്ചപ്പോൾ ഒടുക്കത്തെ ബിസി.. സാർ ആയാൽ സാറിന്റെ പണി എടുത്താൽ പോരെ ബിസിനസും ചെയ്യണോ തേങ്ങ... അങ്ങോട്ടും ഇങ്ങോട്ടും നടന്ന് പാറു പിറുപിറുത്തു... വിശപ്പ് അധികം ആയപ്പോൾ താഴെ പോയി എല്ലാവരെയും വിളിച്ചു വരുത്തി ചോറുണ്ണാൻ ഇരുന്നു... മോൾക്ക് വയ്യേ... വീണാമ്മ പാറുവിനെ നോക്കി ചോദിച്ചതും പാറു കുഴപ്പമില്ല എന്നർത്ഥത്തിൽ തലയാട്ടി.. അയിന് ചേലോർടെ ചങ്കും ചോരയും ഒക്കെ ഓഫീസിൽ അല്ലെ അതിന്റെ മൂകത ആണ്... ആസ്ഥാനത്തു കേറി തളർത്താനും വല്യേട്ടനെ പറ്റു... 🙊🙊 തിന്ന് അവനവന്റെ ചോറ് തിന്ന്.. ആരാന്റെ കഞ്ഞി കലത്തിൽ കൈ ഇടാതെ.. ദേഷ്യത്തോടെ പൊന്നു ചോറെടുത്തു വല്യേട്ടന്റെ വായിലേക്ക് പൊത്തി.. അങ്ങനെ എങ്കിലും വായ അടയുമല്ലോ... ഇളിച്ചു കൊണ്ട് വല്യേട്ടനെ നോക്കി ഗോഷ്ടി കാണിച്ചു പാറു വേഗം ചോറുണ്ടെഴുന്നേറ്റു.. പക്ഷെ ഇന്ന് എക്സ്ട്രാ രണ്ട് കയിൽ കൂടി തിന്നിട്ടുണ്ട് ട്ടോ... 😝 പിന്നെ അങ്ങോട്ട് 10 മണി ആവാനുള്ള തത്രപ്പാടിൽ ആയിരുന്നു പാറു... 9 മണി ആയപ്പോഴേക്കും മുറ്റത്തു കാർ വന്ന സൗണ്ട് കേട്ടു.. പുറത്തേക്ക് പോവാതെ പാറു റൂമിൽ തന്നെ ഇരുന്നു.... വരുൺ റൂം തുറന്നതും ലൈറ്റ് വീണതും ഒരുമിച്ചായിരുന്നു.. റൂമിലെ കാഴ്ച കണ്ടു ഒരു നിമിഷം അന്താളിച്ചു വരുൺ അങ്ങനെ നിന്ന് പോയി.........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story