നിന്നിലലിയാൻ: ഭാഗം 162

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

റൂമിലേക്ക് ചെന്നതും വരുൺ കണ്ടത് ബെഡിൽ കിടന്നുറങ്ങുന്ന പാറുവിനെ.. സമയം ഒൻപത് മണി ആവുന്നേ ഉള്ളൂ... പാതിരാ വരെ ചിലച്ചോണ്ടിരിക്കുന്ന പാറുവിനെ ഒൻപത് മണിക്ക് തന്നെ ഉറങ്ങി കിടക്കുന്നത് കണ്ടാൽ വരുണിന് സഹിക്കുമോ.... 😵😵 കഴുത കിടന്നുറങ്ങുന്നത് കണ്ടില്ലേ... കിടക്കുന്ന കിടപ്പ് കണ്ടോ കുരിപ്പ്... വരുൺ ഡ്രസ്സ്‌ അഴിക്കുന്നതിനിടയിൽ പറഞ്ഞു.. പിന്നെ നിന്ന് ഉറങ്ങാൻ പറ്റുമോ? ആ പറ്റും പറ്റും അതിന് ഉദാഹരണം അല്ലെ വല്യേട്ടൻ.. വരുണിന്റെ സംസാരം കേട്ട കള്ള ഉറക്കം നടിച്ചു കിടന്ന പാറു പിറുപിറുത്തു... മുടി കെട്ടി വെച്ച് കിടക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ല രാത്രി എന്താ കല്യാണത്തിന് പോവുന്നുണ്ടോ ഇവള്... ദേഷ്യം കൊണ്ട് വരുൺ പാറുവിന്റെ മുടിയെല്ലാം കൂടി വാരി കെട്ടി വെച്ചു.. കാലമാടാ ദേഷ്യം എന്റെ മുടിയോട് തീർത്താൽ ഉണ്ടല്ലോ നിങ്ങടെ തല ഞാൻ മൊട്ടയടിക്കും.. വൈകുന്നേരം ഞാൻ പിന്നാലെ നടക്കാൻ തുടങ്ങിയതല്ലേ.. എന്നിട്ട് ഇപ്പോൾ കൊഞ്ചാൻ വന്നിരിക്കുന്നു.. ഇടം കണ്ണിട്ട് വരുണിനെ കണ്ണിലേക്കു ആവാഹിച്ചു പാറു പിന്നേം മനസ്സിൽ പിറുപിറുത്തു... പാറു... മോളെ.. ഡീ... ഓഹ് വരുൺ സമാധാനത്തിന്റെ കൊടുമുടിയിൽ എത്തി.. കാര്യം കാണാൻ പാറുവിന്റെ ഉടലും പിടിക്കണം എന്നാണ് ചൊല്ല്.. പാറുവും അല്ല മോളും അല്ല കുരിപ്പ്,, കഴുത ഇതൊക്കെ അല്ലെ.. പാറു കണ്ണടച്ച് കിടന്ന് പുച്ഛിച്ചു വിട്ടു.. പാറുക്കുട്ട്യേ.... വരുൺ ആർദ്രതയോടെ പാറുവിന്റെ കയ്യിൽ കൈ വെച്ചു..

പൊ തന്തേ പോയി തരത്തിൽ കളിക്ക്.... ദേഷ്യം കൂടുതൽ ആയപ്പോൾ ഇത്തിരി സൗണ്ടോടെ പറഞ്ഞു പാറു വരുണിന്റെ കൈ തട്ടി എറിഞ്ഞു.. അപ്പൊ നീ ഉറങ്ങിയിട്ടില്ല അല്ലെ.. എന്നേ പറ്റിച്ചതാ? പാറുവിന്റെ ചെവിയിൽ ചുണ്ട് ചേർത്ത് കൊണ്ട് വരുൺ ചോദിച്ചു.. ഉറങ്ങിയാൽ പിന്നെ ഇങ്ങനെ ഒക്കെ പറയുമോ.. പോടോ കാലാ... വരുണിന്റെ മുഖം പിടിച്ചു മാറ്റി കൊണ്ട് പാറു കെറുവോടെ എഴുന്നേറ്റ് ഇരുന്നു... എന്താ നിന്റെ പ്രശ്നം.. എന്തിനാ ഇങ്ങനെ ദേഷ്യം ... മ്മ്മ്... പിറകിലൂടെ പാറുവിന്റെ കഴുത്തിലൂടെ കയ്യിട്ട് തോളിൽ തല വെച്ച് പാറുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് വരുൺ ചോദിച്ചു.. ഞാൻ എത്ര നേരം കൊണ്ട് പറയുവാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടെന്ന്... കണ്ണ് തുടച്ചു കൊണ്ട് പാറു പറഞ്ഞു.. അയ്യേ ന്റെ ഉണ്ടക്കണ്ണി കരയുവാ മോശം.. വരുൺ ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. പിന്നെ കരയുന്നു നിങ്ങടെ തുപ്പലം കണ്ണിൽ തെറിച്ചതാ.. അങ്ങോട്ട് നീങ്ങി ഇരി... വരുണിനെ തുറിച്ചു നോക്കിക്കൊണ്ട് പാറു പറഞ്ഞു... ഈൗ 😬😬 ചീഞ്ഞ കോമഡി.. നീ കാര്യം പറയ്.. പാറുവിന്റെ ഓപ്പോസിറ്റ് ചമ്രം പടിഞ്ഞിരുന്നു കൊണ്ട് വരുൺ ചോദിച്ചു... എനിക്കിപ്പോ സൗകര്യം ഇല്ല്യാ പറയാൻ.. എനിക്ക് തോന്നുമ്പോ ഞാൻ പറയും.. ഹും..

രണ്ട് കയ്യും മാറിൽ കെട്ടി ചിറിയും കോട്ടി പാറു വേറെങ്ങോട്ടോ നോക്കി ഇരുന്നു.. സോറി പാറു.. നിനക്കറിയാവുന്നതല്ലേ അച്ഛന് ഒറ്റക്ക് എല്ലാം പറ്റില്ല എന്ന്.. ഏട്ടനും പോന്നു ഞാൻ പോന്നതിന്റെ പിന്നാലെ.. പിന്നെ അവിടെ മെയിൻ ആയിട്ട് ശ്രാവന്ത് മാത്രല്ലേ ഉള്ളൂ... ഉള്ള ആളൊക്കെ പറഞ്ഞ കാര്യം ചെയ്യാത്തത് കൊണ്ടാ ഞാൻ ഓടി പിടഞ്ഞു പോയത്.. എന്റെ തെറ്റ്‌ തന്നെയാ... സോറി ആദ്യം ആയിട്ടല്ലേ ഇനി ആർത്തിക്കില്ല.. പിങ്കി പ്രോമിസ്... ഒരു കൈ ചെവിയിലും മറ്റേ കൈ പാറുവിന്റെ കയ്യിലും പിടിച്ചു ചിരിയോടെ വരുൺ പറഞ്ഞു.. മ്മ്.. ഒക്കെ ശെരി തന്നെയാ.. പക്ഷെ ഇതിത്തിരി ഇമ്പോര്ടന്റ്റ്‌ ആണ്... നെറ്റി ചുളിച്ചു കൊണ്ട് പാറു പറഞ്ഞു... മനുഷ്യനെ ടെൻഷൻ ആക്കാതെ കാര്യം പറ പാറു.... വരുൺ സംശയത്തോടെ പറഞ്ഞു.. ഒരു ചിരിയോടെ പാറു അവളുടെ വലത് കൈ ചുരുട്ടി പിടിച്ചു വരുണിന്റെ നേരെ നീട്ടി... വരുൺ എന്താ എന്നർത്ഥത്തിൽ പാറുവിനെ നോക്കി... തുറന്ന് നോക്ക്... വിരിഞ്ഞ ചിരിയോടെ പാറു പറഞ്ഞു... പാറുവിന്റെ കൈ പിടിച്ചു തുറന്നു നോക്കിയ വരുൺ പാറുവിനെയും കയ്യിലെ കരി വളയെയും മാറി മാറി നോക്കി.... വരുണിന്റെ എക്സ്സ്പ്രെഷൻ അറിയാൻ ആകാംഷയോടെ പാറു അവന്റെ മുഖത്തേക്ക് നോക്കി.. ഈ കരിവള കാണിക്കാൻ വേണ്ടിയാണോ നീ ഇത്ര ബിൽഡ് അപ്പ്‌ ഒക്കെ ഇട്ടത്..

എടി പാറു ഇത്‌ പാപ്പുണ്ണിയുടെ അല്ലെ.. വരുൺ സംശയത്തോടെ ചോദിച്ചു.. പാറു അതെ എന്ന് തലയാട്ടി.. തീർന്ന് എല്ലാം തീർന്ന് അവന്റെ വളയിലെ ഒരെണ്ണം കാണാൻ ഇല്ലെന്നറിഞ്ഞാൽ ഇപ്പോൾ വരും വല്യേട്ടൻ കുറ്റിയും പറിച്ചു.. എന്റെ ഈശ്വരാ ഇതൊക്കെ എടുത്ത് നീ ഇപ്പോൾ എന്തിനാ വന്നേ... വരുൺ നാലുപുറം നോക്കിക്കൊണ്ട് പറഞ്ഞു.. ഈശ്വരാ ഇങ്ങേരു പൊട്ടൻ ആണോ അതോ പൊട്ടനായിട്ട് അഭിനയിക്കുവാണോ... മാതാവേ ഇനി എങ്ങനെ ഞാൻ ഇക്കാര്യം അവതരിപ്പിക്കും... വല്യേട്ടൻ ഇതിലും ഭേദം ആയിരുന്നു.. പാറു ആത്മിച്ചു കൊണ്ട് വരുണിനെ നോക്കി.. നിങ്ങൾക്കൊന്നും മനസിലായില്ലേ.. ഒരു നെടുവീർപ്പോടെ പാറു ചോദിച്ചു.. എല്ലാം മനസിലായി.. വരുൺ തലക്കും കൈ കൊടുത്ത് പറഞ്ഞു.. എന്താ മനസിലായത്.. പാറു ഒന്നൂടെ വരുണിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.. നീ ഇപ്പോൾ വളയും കക്കാൻ തുടങ്ങി എന്ന്..നിനക്ക് വേണേൽ ഇതിലും വലുത് ഞാൻ വാങ്ങി തരില്ലേ പാറു.. വരുണിന്റെ തല ഇന്ന് വർക്ക്‌ ചെയ്യും എന്ന് തോന്നുന്നില്ല... 😵 പാറു അതിനുള്ള മറുപടി പറയാതെ വള മാറ്റി വെച്ച് ബെഡിൽ കിടക്കുന്ന ബാഗിൽ നിന്ന് പ്രെഗ്നൻസി റിപ്പോർട്ട്‌ എടുത്ത് വരുണിന്റെ കയ്യിൽ വെച്ച് കൊടുത്തു.. ഇതിൽ കൂടുതൽ പാറുവിന് എക്സ്സ്‌പ്ലൈൻ ചെയ്യാൻ വയ്യ.. 😇😇

നിൻറെ പ്രോഗ്രസ്സ് കാർഡ് വന്നോ.. വെറുതെ അല്ല ഇത്ര സീരിയസ് കാര്യം ഉണ്ടെന്ന് പറഞ്ഞത്.. ഇളിച്ചു കൊണ്ട് വരുൺ നോക്കാൻ തുടങ്ങി.. ആ അതെ വായിച്ചു നോക്കി ഒപ്പിട്.. സഹി കെട്ട് പാറു പറഞ്ഞു.. Mrs വരുൺ വിശ്വനാഥൻ... പ്രെഗ്നൻസി പോസിറ്റീവ്.... വരുൺ ഉറക്കെ വായിച്ചു.. വരുൺ വായിക്കുന്നതിന് അനുസരിച്ചു പാറുവിന്റെ മുഖത്ത് ഓരോ ഭാവങ്ങൾ മിന്നി മറഞ്ഞു.. ഇത്‌ പ്രോഗ്രസ്സ് കാർഡ് അല്ല.. നിന്റെ... മുഴുവൻ പറയാതെ വരുൺ പാറുവിനെ അതിശയത്തോടെ നോക്കി.. പാറു ഇപ്പോൾ കത്തിയോ എന്നർത്ഥത്തിൽ നഖം കടിച്ചു വരുണിനെയും നോക്കി.. Seriously .. കണ്ണും നിറച്ചു പാറുവിന്റെ രണ്ട് കയ്യും അവന്റെ കൈക്കുള്ളിലാക്കി കൊണ്ട് വരുൺ ചോദിച്ചു.. മ്മ്.. one month covered.. ഒരുപാട് സന്തോഷത്തോടെ ആണ് പാറു പറഞ്ഞത്.. I can't believe 😇.. പാറുവിനെ ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ഇങ്ങനെ ഇറക്കാതെ ബേബിക്ക് ശ്വാസം മുട്ടും... ഉറക്കെ ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.. വരുൺ വേഗം പിടി വിട്ട് പാറുവിന്റെ മുഖം കയ്യിൽ എടുത്ത് മുഖത്താകെ ആഞ്ഞു ചുംബിച്ചു... എനിക്കങ്ങനെ പ്രതികരിക്കണം എന്നറിയില്ല പാറു... നിന്നെ കിട്ടിയതിന് ശേഷം ഓരോ നിമിഷവും ചിന്തിച്ചിട്ടുള്ള കാര്യം ആണിത്.. പക്ഷെ നിന്റെ പ്രായവും പക്വതയും അതിൽ നിന്നെന്നെ വിട്ട് നിർത്തി... അതുകൊണ്ടാണ് നിന്റെ പഠിപ്പ് കഴിയട്ടെ എന്ന മാനദണ്ഡം ഞാൻ വെച്ചത് അല്ലാതെ ഒരച്ഛൻ ആവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... പാറുവിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് വരുൺ പറഞ്ഞു..

പലപ്പോഴും അവന്റെ സൗണ്ട് ഇടറിയിരുന്നു... പാറുവിന്റെ കൈ അവന്റെ പുറത്തമർന്നു കൊണ്ടിരുന്നു.. പെട്ടെന്നെന്തോ ഓർത്ത പോലെ പാറുവിന്റെ തോളിൽ പിടിച്ചു വരുൺ കള്ളച്ചിരിയോടെ പാറുവിനെ നോക്കി.. ങ്ങുഹും... പാറു വേണ്ട എന്നർത്ഥത്തിൽ നെറ്റി ചുളിച്ചതും അതൊന്നും വക വെക്കതെ പാറു ഇട്ടിരുന്ന ടോപ് വരുൺ ഊരി മാറ്റി.. നിരാശയോടെ പാറുവിനെ നോക്കിയപ്പോൾ പാറു ഒരു കുസൃതി ചിരിയോടെ ഇട്ടിരുന്ന പെറ്റിക്കോട്ട് വയറ് നഗ്നമാവുന്ന വിധത്തിൽ പൊക്കി കൊടുത്തു... ആ കുഞ്ഞു വയറിൽ ചുവന്ന അക്ഷരത്തിൽ "Loading" എന്ന് എഴുതി കണ്ടതും വരുണിന്റെ കൈ പതിയെ പാറുവിന്റെ വയറിലേക്ക് നീങ്ങി.. അച്ഛന്റെ ആദ്യ സ്പർശനം.. വരുൺ എഴുതിയ വാക്കുകളിലൂടെ വിരലോടിച്ചു.. പാറു കണ്ണുകൾ ഇറുക്കി അടച്ചു... പതിയെ വരുണിന്റെ തല കുനിഞ്ഞു... അവന്റെ ചുണ്ടുകൾ വയറിൽ അമർന്നപ്പോൾ പാറു അവന്റെ തലയെ ഒന്നൂടെ അവളുടെ വയറിലേക്ക് ചേർത്ത് പിടിച്ചു.... ചുണ്ടുകൾ വയറിലൂടെ ഇഴഞ്ഞു നടന്നതും ഇക്കിളിയോടെ പാറു ഒന്ന് പുളഞ്ഞു.. എന്റെ കുഞ്ഞിന് ഒരുമ്മ കൊടുക്കാനും നീ സമ്മതിക്കില്ലേ... കെറുവോടെ തലയുയർത്തി വരുൺ ചോദിച്ചു.. ഉമ്മ വെച്ചോ എനിക്ക് ഇക്കിളി ആവുന്നുണ്ട്.. ഓ.. അതുവരെ കണ്ണടച്ച് ഇരുന്നിരുന്ന പാറു കണ്ണ് തുറന്ന് വരുണിനെ പുച്ഛത്തോടെ നോക്കി.. ഉമ്മ വെക്കുമ്പോൾ നിനക്ക് മാത്രമേ ഇക്കിളി ആവു.. ഹും... വരുണും ഒന്ന് പുച്ഛിച്ചു കൊണ്ട് വീണ്ടും ചുണ്ട് അവളുടെ വയറോട് ചേർത്തു....

എനിക്ക് ഉറക്കം വരുന്നു... ചുണ്ട് ചുളുക്കി കൊണ്ട് പാറു പറഞ്ഞു.. കണ്ടോ നിന്റെ അമ്മക്ക് എന്ത് അസൂയ ആണെന്ന് അറിയുമോ.. അച്ഛൻ ഉമ്മ വെച്ചപ്പോൾ അമ്മടെ ഒരു കെറുവ് നോക്കിക്കേ.. പാറുവിന്റെ മടിയിലേക്ക് തല വെച്ച് കൈ കൊണ്ട് വയറിനെ തഴുകി കൊണ്ട് വരുൺ പറഞ്ഞു.. അതെ എനിക്ക് അസൂയ തന്നെയാ.. വരുണിനെ മടിയിൽ നിന്നും തള്ളി മാറ്റി പെറ്റിക്കോട്ട് നേരെ ഇട്ട് കൊണ്ട് പാറു പറഞ്ഞു.. എന്തിന്.. കട്ടിലിൽ അനന്തശയനം പോലെ തലക്കും കൈ കൊടുത്ത് ചെരിഞ്ഞു കിടന്നു കൊണ്ട് വരുൺ ചോദിച്ചു.. നിങ്ങള് ഉമ്മ വെക്കുന്ന പോലെ എന്റെ കൊച്ചിനെ എനിക്ക് ഉമ്മ വെക്കാൻ പറ്റുന്നില്ലല്ലോ.. കണ്ണ് നിറച്ചാണ് പാറു പറഞ്ഞത്... അത് എല്ലാവർക്കും അങ്ങനെ അല്ലേടാ.. മ്മ്.. ഫസ്റ്റ് നിങ്ങൾ തന്നെ അല്ലെ കുഞ്ഞിനെ കാണുന്നെ.. നീ ഇങ്ങ് വന്നേ... പാറുവിനെ പിടിച്ചു ബെഡിൽ കിടത്തി കൊണ്ട് വരുൺ പറഞ്ഞു.. നാളെ എല്ലാവരോടും നിങ്ങള് പറയണേ ഇക്കാര്യം.. ഇത്തിരി ചമ്മലോടെ പാറു പറഞ്ഞു.. അപ്പൊ നീ പറഞ്ഞില്ലേ.. ഓക്കേ ഞാൻ പറയാലോ.. നാളെ സാറ്റർഡേ അല്ലെ നമുക്കൊന്ന് കൂടാം... പാറുവിനെ ചേർത്ത് കിടത്തി കൊണ്ട് വരുൺ പറഞ്ഞു.. കുഞ്ഞിന്റെ അച്ഛൻ ആദ്യം അറിഞ്ഞോട്ടെ എന്ന് കരുതി.. കുലുങ്ങി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.. വരുൺ കണ്ണിമ വെട്ടാതെ പാറുവിനെ തന്നെ നോക്കി കിടന്നു... എപ്പോഴോ രണ്ട് പേരുടെയും കണ്ണുകൾ തമ്മിലൊന്ന് ഉടക്കി.. നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും പാറു വേഗം പുതപ്പെടുത്തു തല വഴി മൂടി...

വരുൺ ഒരു ചിരിയോടെ കൈ പുതപ്പിനുള്ളിലൂടെ കടത്തി പാറുവിനെ തോണ്ടാൻ തുടങ്ങി... കുസൃതിയോടെ പാറു അവന്റെ കയ്യിൽ അമർത്തി കടിച്ചു.. ആ കടിക്കല്ലേ കടിക്കല്ലേ... കൈ കുതറി മാറ്റി കൊണ്ട് വരുൺ വേഗം പുതപ്പ് പിടിച്ചു മാറ്റി.. ഉണ്ടക്കണ്ണും തുറന്നു പാറു ഒരു വളിച്ച ചിരിയോടെ വരുണിനെ നോക്കി.. പ്ലീസ്... ദയനീയഭാവത്തോടെ വരുൺ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. പാറു വയറിൽ കൈ വെച്ച് ഒന്ന് തഴുകി കൊണ്ട് വരുണിനെ നോക്കി.. ഞാൻ ശ്രദ്ധിച്ചോളാം... പാറു പറഞ്ഞതിന്റെ പൊരുൾ മനസിലായ വണ്ണം വരുൺ പറഞ്ഞു.. ഒരു ചിരിയോടെ തന്റെ പ്രാണനെ തന്നിലേക്ക് ഏറ്റു വാങ്ങാൻ ഒരു ചിരിയോടെ പാറു രണ്ട് കയ്യും ഉയർത്തി വരുണിനെ മാടി വിളിച്ചു... ആദ്യത്തെ ഉമ്മ വയറിൽ കൊടുത്ത് കൊണ്ട് അവരുടെ പ്രണയമഴയിലേക്ക് വരുൺ തുടക്കം കുറിച്ചു..... വരുണിന്റെ ചുണ്ടുകൾ മുഖത്തിലൂടെ ഓടി നടന്നു... അധരം അധരത്തോട് കൂടി ചേർന്നതും പാറുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു... അപ്പോഴും വയറിലേക്ക് അമരം ചെല്ലാതെ പാറുവിന്റെ വയറിനെ കൈകൾ കൊണ്ട് വരുൺ പൊതിഞ്ഞു പിടിച്ചിരുന്നു... നെറ്റിത്തടം മുതൽ കാല്പാദം വരെ വരുൺ പാറുവിനെ ചുംബിച്ചുണർത്തി... വരുണിന്റെ കൈകൾ പാറുവിന്റെ ശരീരത്തിൽ ഉടനീളം കാവ്യങ്ങൾ രചിച്ചു... ഒരിക്കലും വേർപ്പെടാനാവാതെ രണ്ടാളും ഉന്മാദത്തിന്റെ കൊടുമുടിയിൽ എത്തിയതും ഒട്ടും വൈകിപ്പിക്കാതെ,, വേദനിപ്പിക്കാതെ വരുൺ പാറുവിലേക്ക് ആഴ്ന്നിറങ്ങി...

കണ്ണുകൾ ഇറുകെ അടച്ച് ചുണ്ടുകൾ സ്വയം കടിച്ചു പിടിച്ചു പാറു അവനെ തന്നിലേക്ക് ചേർത്ത് കിടത്തി... Are you ok baby girl...? ഒരു ചിരിയോടെ വരുൺ ചുണ്ടുകൾ പാറുവിന്റെ നെറ്റിയിൽ മുത്തി കൊണ്ട് ചോദിച്ചു.... ഞാനും കുഞ്ഞും ഡബിൾ ഓക്കേ... കിതപ്പിനിടയിലും പാറു കണ്ണിറുക്കി കാണിച്ചു.. വരുൺ പാറുവിനെ ചേർത്ത് പിടിച്ചു ഒന്നൂടി ചുണ്ടിൽ അമർത്തി മുത്തി പുതപ്പ് വലിച്ചെടുത്തു പാറുവിനെ പുതപ്പിച്ചു ചെരിച്ചു കിടത്തി.. അടിയിലേക്ക് ഊർന്ന് കിടന്ന് നഗ്നമായ പാറുവിന്റെ വയറിലേക്ക് മുഖം ചേർത്ത് വെച്ച് വരുൺ കണ്ണടച്ച് കിടന്നു... ഒരു ചിരിയോടെ പാറു അവന്റെ മുടിയിഴകളെ തലോടി കൊണ്ടിരുന്നു.. ഇടക്കെപ്പോഴോ അതിന്റെ ചലനം നിന്ന് രണ്ടാളും ഉറക്കത്തിലേക്ക് വീണു... 💕 രാവിലെ പാറു കണ്ണ് തുറന്നു നോക്കിയപ്പോൾ അടുത്ത് വരുണിനെ കണ്ടില്ല... പാറു വേഗം എണീറ്റ് ഫ്രഷ് ആയി താഴേക്ക് ചെന്നു.. സാധാരണ ആ നേരത്ത് പത്രം വായിച്ചു ഉമ്മറത്തു ഇരിക്കാറുള്ള അച്ഛനെയും ചൊറിയാൻ ചെല്ലുന്ന വല്യേട്ടനെയും ഡൈനിങ്ങ് ഹാളിൽ കണ്ടപ്പോൾ പാറുവിന് ഏകദേശം കാര്യം പിടി കിട്ടി.. ഒരു ചിരിയോടെ പാറു അവരുടെ അടുത്ത് പോയിരുന്നു.. എന്താ ഇന്ന് പതിവില്ലാതെ രണ്ടാളും ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നെ... പാറു രണ്ടാളെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.. ഡൈനിങ്ങ് ടേബിളിൽ അല്ലല്ലോ ഞങ്ങൾ കസേരയിൽ അല്ലെ ഇരിക്കുന്നെ.. വല്യേട്ടൻ ഇരിക്കുന്ന കസേര കാണിച്ചു കൊണ്ട് പറഞ്ഞു.. ഏഹ്... 😬😬

പാറു പല്ലിളിച്ചു വല്യേട്ടനെ നോക്കി... വല്യേട്ടൻ ആണേൽ രാവിലെ തന്നെ ഒരാളെ താങ്ങിയ നിർവൃതിയിൽ ഇരിക്കുന്നു.. നീയല്ലാതെ ഈ മരങ്ങോടനോടൊക്കെ ചോദിക്കുമോ.. വരുൺ പറഞ്ഞു എന്തോ കാര്യം പറയാൻ ഉണ്ട് ഇവിടെ ഇരിക്കാൻ.. അച്ഛൻ മുഖവുര ഒന്നും ഇല്ലാതെ കാര്യം പറഞ്ഞു.... ആ അടുക്കളയിൽ വന്നു ഞങ്ങളോടും പറഞ്ഞു.. എന്താ ആവോ ഇത്ര വല്യ കാര്യം.. അങ്ങോട്ട് വന്ന വീണാമ്മയും പൊന്നുവും പറഞ്ഞു... പാറു അതിനൊന്ന് ഇളിച്ചു കൊടുത്തേ ഉള്ളൂ.. കാര്യം നമുക്ക് അറിയാമെങ്കിലും അറിയാതെ ഇരിക്കുന്ന ഇരിപ്പില്ലേ ലത് തന്നെ... നീയിതെവിടെ പോയതാ എല്ലാവരെയും ഇവിടെ വിളിച്ചു വരുത്തിയിട്ട്.. ഫയൽ എടുത്ത് വരുന്ന വരുണിനെ നോക്കി വല്യേട്ടൻ ചോദിച്ചു.. അത് പറയാൻ അല്ലെ അവൻ വരുന്നേ.. ശ്വാസം വിട് മനുഷ്യാ.. പൊന്നു ഒന്ന് വല്യേട്ടനെ തട്ടി കൊണ്ട് പറഞ്ഞു.. ഇതാ അച്ഛേ... നിങ്ങൾ വീണ്ടുമൊരു അച്ഛച്ചനും അച്ഛമ്മയും ഏട്ടനും ഏടത്തിയും വല്യച്ഛനും വല്യമ്മയും വാവ വീണ്ടാമതൊരു ആന്റിയും ആവാൻ പോവുന്നു... പ്രെഗ്നൻസി കാർഡ് അച്ഛന് നേരെ നീട്ടി കൊണ്ട് വരുൺ പറഞ്ഞു.. പാറു തലയും താഴ്ത്തി ഇരിക്കുവാണ്.. ഒരു മടി.. എന്താ പറഞ്ഞെ.. 😇 അത് മാത്രമേ വല്യേട്ടന്റെ വായിൽ നിന്ന് കെട്ടൊള്ളു... മൂപ്പര് കസേരയും കൊണ്ട് നിലം പതിച്ചു.. പെട്ടെന്ന് കേട്ടതിന്റെ ഷോക്കാ.. കുറച്ച് കഴിഞ്ഞു എണീറ്റോളും.. വല്യേട്ടനെ മറി കടന്നു പാറുവിന്റെ അടുത്തേക്ക് ചെന്ന് ചേർത്ത് പിടിച്ചു കൊണ്ട് പൊന്നു പറഞ്ഞു..

ഒരു ചിരിയോടെ പാറു തിരിച്ചും കെട്ടിപ്പിടിച്ചെങ്കിലും കണ്ണ് താഴെ വീണ് കിടക്കുന്ന വല്യേട്ടനിൽ ആണ്.. 😁😁 അത് നന്നായി.. ഹോ എത്രയായി ഞാൻ പറയുന്നു... അമ്മ പാറുവിന്റെ മുഖത്തുഴിഞ്ഞു നെറ്റിയിൽ ചുംബിച്ചു കൊണ്ട് വേഗം കിച്ചണിലേക്ക് ഓടി.. അച്ഛന്റെ കണ്ണിൽ നിന്ന് സന്തോഷക്കണ്ണീര് വന്നു കൊണ്ടിരിക്കുവാണ്.. ചേർത്ത് നിർത്തി പാറുവിന്റെ കവിളിൽ മുത്തുമ്പോൾ ഒരു മകളോടുള്ള എല്ലാ സ്നേഹവും വാത്സല്യവും അതിൽ നിറഞ്ഞു നിന്നിരുന്നു... സന്തോഷത്തോടെയും ഇത്തിരി അസൂയയോടെയും വരുൺ പാറുവിനെ നോക്കി.. പാറു തിരിച്ചു കളിയാക്കി ചിരിച്ചു കാണിച്ചു കൊടുത്തു... അച്ഛാ അതിൽ പകുതി ഉത്തരവാദിത്തം എനിക്കും ഉണ്ട് ഇവിടേം ഉമ്മ ആവാം.. അച്ഛന്റെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് വരുൺ പറഞ്ഞു.. ഒന്ന് പോടാ ചെക്കാ ഇത്രയും പോത്തോളം പോന്നിട്ട് അവന്റെയൊരു . അച്ഛൻ തല്ലാൻ ഓങ്ങിയ പോലെ കാണിച്ചു.. വരുൺ ചമ്മി കൊണ്ട് ചെയറിലേക്കിരുന്നു.. പാറുവിനെ നോക്കി കണ്ണുരുട്ടാനും മറന്നില്ല പുള്ളി... തിരിച്ചു ഓടി വന്ന അമ്മയുടെ കയ്യിൽ ഒരു ഗ്ലാസും മറ്റേ കയ്യിൽ ഫ്രൂട്ട്സും ഉണ്ടായിരുന്നു.. ബൂസ്റ്റ്‌ ഗ്ലാസ്‌ വല്യേട്ടന്റെ മൂക്കിൽ ഒന്ന് മണപ്പിച്ചു കൊണ്ട് അമ്മ പാറുവിന് നേരെ ഗ്ലാസ്‌ നീട്ടി..

ഫുഡ്‌ കഴിക്കാൻ പറഞ്ഞാൽ കോഴി കൊത്തി തിന്നുന്ന പോലെ തിന്നോളും.. മ്മ് ഇതൊക്കെ എടുത്ത് കഴിക്ക് എന്നിട്ട് അടുത്ത ട്രിപ്പ് കൊണ്ട് വരാം.. അമ്മ സ്നേഹ ശാസനയോടെ പറഞ്ഞു.. ബൂസ്റ്റിന്റെ മണം മൂക്കിൽ അടിച്ചതും വല്യേട്ടൻ വീണതിനെക്കാൾ സ്പീഡിൽ ചാടി എണീറ്റു.. ബൂസ്റ്റ്‌ ഈസ്‌ ദി സീക്രെട് ഓഫ് വല്യേട്ടൻസ് എനർജി... 😜😜 പൊന്നുവേ സേട്ടന് ഇത്തിരി ഉപ്പിട്ട നാരങ്ങ വെള്ളം എടുക്കെടി.. കേൾക്കാൻ പാടില്ലാത്തത് കേട്ടിട്ട് എനിക്ക് തല കറങ്ങുന്നു.. വല്യേട്ടൻ കസേരയിൽ ഇരുന്ന് ടേബിളിലേക്ക് കയ്യൂന്നി കൊണ്ട് വരുണിനെയും പാറുവിനെയും മാറി മാറി നോക്കി... പാറു ഒരു വളിച്ച ചിരി ചിരിച്ചു.. പെട്ടെന്ന് വല്യേട്ടൻ എണീറ്റ് പാറുവിനെ ചേർത്ത് പിടിച്ചു.. congrats my crime partner... ഇത്‌ പെൺ കുട്ടി ആയിരിക്കും എനിക്കുറപ്പാ.. പാറുവിന്റെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ഒരു ചിരിയോടെ പാറു വരുണിനെ നോക്കി.. ടോട്ടൽ സന്തോഷമയം.........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story