നിന്നിലലിയാൻ: ഭാഗം 163

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

(മറന്ന് ആദ്യം ഈ part വായിക്കണ്ട.. ഇത്‌ സെക്കന്റ് part ആണ്... ) എന്നാലും എന്റെ വരൂണെ തള്ളുമ്പോൾ നിനക്ക് കുറച്ച് മയത്തിൽ ഒക്കെ തള്ളിക്കൂടെ.. എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും കോഴിക്കോടൻ ഹൽവ അച്ഛന്റെ ട്രൗസർ അമ്മടെ... ഉച്ച ആയിട്ടും വല്യേട്ടന്റെ തലയിൽ കേട്ട സത്യങ്ങൾ ഒന്നും കേറിയിട്ടില്ല.. കഞ്ഞി കുടിച്ചോണ്ടിരിക്കുവാ പുള്ളി... തല തിരിഞ്ഞു പോയാച്... ഡാ .... വല്യേട്ടനെ ബാക്കി പറയാൻ സമ്മതിക്കാതെ അമ്മ ഒച്ച വെച്ചു.. അയ്യോ അതല്ല അമ്മടെ നായര് എന്നാ ഉദേശിച്ചേ.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ഡാ വേണ്ട നീ... അച്ഛൻ സഹി കെട്ട് ഇടപ്പെട്ടു.. അത്കൊള്ളാം അച്ഛന്റെ ട്രൗസർ വന്നാൽ അമ്മടെ നായരിന് എന്താ കുഴപ്പം.. കയ്യടിച്ചു പാസ്സാക്ക് വാവേ... വെല്ലു വീണ്ടും ഇളി തുടർന്നു... പാറുവിന് എന്താ വയ്യായ അമ്മേ... കയ്യടിക്കുന്നതിനിടയിലും പാറുവിനെ എല്ലാവരും കൂടി ഊട്ടുന്നത് കണ്ടു വാവ ചോദിച്ചു.. പാറുവിന്റെ വയറ്റില് കുഞ്ഞുവാവ ഉണ്ട്. കുഞ്ഞുവാവ വലുതാവണെൽ പാറു നല്ലോണം ചോറ് തിന്നണ്ടേ അതാ പാറുവിന് കുറെ കഴിക്കാൻ കൊടുക്കുന്നെ.. വാവക്ക് മനസിലാവുന്ന രീതിയിൽ അമ്മ പറഞ്ഞു കൊടുത്തു... അപ്പൊ അന്ന് രാത്രി റൂമിൽ പ്രാർഥിച്ചത് കൊണ്ടാലേ വാവ ഉണ്ടാവണേ...

മുൻപ് വാവയെ തെറ്റിദ്ധരിപ്പിച്ചത് ഓർത്തെടുത്തു കൊണ്ട് വാവ ചോദിച്ചു.. വരുൺ തരിപ്പിൽ കേറി ചുമക്കാൻ തുടങ്ങി.. പാറു തട്ടാനും... അതൊക്കെ വെറും പ്രഹസനം ആണ് എന്റെ വാവേ.. നിന്റെ കുഞ്ഞേട്ടൻ പഠിച്ച കള്ളൻ ആണ്.. എന്തൊക്കെ ആയിരുന്നു.. ഞാൻ പറഞ്ഞാൽ കൂടിപ്പോവും.. വല്യേട്ടൻ വരുണിനെ ഒന്ന് ചൂഴ്ന്ന് നോക്കി.. അൺഎക്സ്പെക്‌റ്റെഡായി ഉണ്ടായതാ.. ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... ആണോ.. എന്നാൽ ഈ മീൻ എടുത്തോ കുഞ്ഞുവാവക്ക് കൊടുക്കണേ.. മീൻ പാറുവിന് നേരെ നീട്ടി കൊണ്ട് വാവ പറഞ്ഞു... കണ്ടോ വല്യേട്ടന്റെ വയറ്റിലും കുഞ്ഞുവാവ ഉണ്ട്... വീർത്തിരിക്കുന്നത് കണ്ടോ.. പകുതി എനിക്ക് താ.. വല്യേട്ടൻ വീർത്തിരിക്കുന്ന വയറിൽ കൊട്ടി പാടി കൊണ്ട് കൈ കാട്ടി.. അത് തിന്ന വയറാ മൊച്ച മോറാ.. നീ പോടാ നുണയാ ഇത്‌ പാറുവിനാ.. ന്നാ തിന്നോ വല്യേട്ടനെ നോക്കി പേടിപ്പിച്ചു വാവ മീൻ പാറുവിന് കൊടുത്തു.. പാറു വല്യേട്ടനെ നോക്കി ഇളിച്ചു കാട്ടി മീൻ വാങ്ങി പ്ലേറ്റിലേക്കിട്ടു... 😝 വല്യേട്ടൻ പിന്നെ ഒന്നും നോക്കാതെ തിന്ന മീനിന്റെ മുള്ളെടുത്തു വായിലിട്ടു.. ഒരു മനസുഖം.. 😜😜.. 💕 രണ്ട് കുഞ്ഞുങ്ങളുടെ സാനിധ്യം അടിപ്പിച്ചു അറിഞ്ഞത് കൊണ്ട് വൈകുന്നേരം ഹോട്ടെലിൽ വെച്ചു പാർട്ടി നടത്താൻ തീരുമാനിച്ചു..

ദേവുവും ശ്രാവന്തും പാറുവിന്റെ വീട്ടുകാരും നേരെ അങ്ങോട്ട് വരാം എന്നാണ് പറഞ്ഞിട്ടുള്ളത്... ഇതൊന്നും ഇടേണ്ട എന്റെ കുഞ്ഞിന് കുറച്ച് ശ്വാസം കിട്ടുന്ന രീതിയിൽ ഉള്ള ഡ്രസ്സ്‌ ഇട്ടാൽ മതി.. ജീൻസ് ഇട്ട് വന്ന പാറുവിനെ നോക്കി കൊണ്ട് വരുൺ പറഞ്ഞു... എന്നാൽ പിന്നെ ഞാൻ സാരി ഉടുത്താലോ.. ഈർഷ്യയോടെ ആണ് പാറു ചോദിച്ചത്.. ആ അത് മതി.. അതാവുമ്പോൾ കാറ്റും വെളിച്ചവും ഒക്കെ കിട്ടിക്കോളും.. ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ഞാൻ ഒരു ചുരിദാർ ഇട്ടോളാം... പ്ലീസ്.. വരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു.. പാന്റ് ഒന്ന് അയച്ചു ഇടണേ വല്ലാതെ ടൈറ്റ് ആക്കേണ്ട.. പാറുവിന്റെ വയറിൽ ചുണ്ട് ചേർത്ത് കൊണ്ട് വരുൺ പറഞ്ഞു.. ഓക്കേ.. ഇളിച്ചു കൊണ്ട് കബോഡിൽ നിന്ന് ഡ്രെസ്സും എടുത്ത് പാറു ഡ്രസിങ് റൂമിലേക്ക് ഓടി.. അഞ്ചു മണി ആയപ്പോഴേക്കും എല്ലാവരും ഹോട്ടൽ ലോട്ടസിൽ ഒത്തു ചേർന്നു... സാരി ഉടുത്തു വരുന്ന ദേവുവിനെയും പിന്നാലെ കൺവിൻസ്‌ ചെയ്യിപ്പിക്കാൻ വരുന്ന വന്തേട്ടനെയും കണ്ടതും പാറുവിന് ചിരി പൊട്ടി.. കണ്ടോ മനുഷ്യാ ജാനി വരെ ചുരിദാർ ആണിട്ടത്.. പിന്നെ എനിക്കെന്താ കൊമ്പുണ്ടോ അവളുടെ പ്രെഗ്നൻസി പീരിയഡ് തന്നെ അല്ലെ എനിക്കും... പാറുവിനെ ചുരിദാറിൽ കണ്ടതും ദേവു കെറുവിച്ചു കൊണ്ട് പറഞ്ഞു..

വന്തേട്ടൻ ഒന്നും മിണ്ടാതെ ദേവുവിനെ നോക്കി പേടിപ്പിച്ചു ആൺപടകളുടെ അടുത്തേക്ക് പോയി... ഡീ.. പാറു ദേവുവിനെ തട്ടി കൊണ്ട് വിളിച്ചു.. എന്താടി.. സാരിയുടെ ഭംഗി ഒക്കെ നോക്കിക്കൊണ്ട് ദേവു ചോദിച്ചു... കഴിക്കാൻ എന്താടി ഓർഡർ ചെയ്യുന്നേ.. ഫുഡിന്റെ മണം മൂക്കിലേക്ക് വലിച്ചു കേറ്റി കൊണ്ട് പാറു ചോദിച്ചു.. കിട്ടുന്നത് മേടിച്ച് തിന്നണം.. ഇപ്പോൾ അതല്ലേ അവസ്ഥ... വയറിൽ തൊട്ട് കൊണ്ട് ദേവു പറഞ്ഞു.. ആറ്റു നോറ്റ് തിന്നിട്ട് ഒക്കെ അതെ പോലെ പുറത്തേക്ക് വരാഞ്ഞാൽ മതിയായിരുന്നു.. ആൾക്കാർ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് തിന്നുന്നത് നോക്കിക്കൊണ്ട് പാറു പറഞ്ഞു.. ആ അതിനും വേണം ഒരു ഭാഗ്യം പോന്നാൽ വേറെ വെറൈറ്റി ഫുഡ്‌ കഴിക്കാലോ.. എനിക്കാണേൽ ഛർദിയും ഇല്ല്യാ ശോ.. ദേവു താടിക്കും കൈ കൊടുത്തിരുന്നു.. ആ അത് കാണാം വരുമ്പോൾ സിവനെ സ്വർഗം കാണും... ദേവുവിന്റെ തോളിലേക്ക് ചാരി ഇരുന്ന് കൊണ്ട് പാറു പറഞ്ഞു.. ദേ വരുന്നു നിന്റെ അച്ഛനും അമ്മേം ആശീർവാദം വാങ്ങിക്കോ.. വാസച്ചയെയും സീതമ്മയെയും ചൂണ്ടി കൊണ്ട് ദേവു പറഞ്ഞു.. പാറു സന്തോഷത്തോടെ ഓടി ചെന്ന് അവരെ കെട്ടിപ്പിടിച്ചു... സന്തോഷായി അച്ഛക്ക്... കണ്ണീര് തുടച്ചു കൊണ്ട് വാസച്ച പറഞ്ഞു.. പാറു ഒന്ന് ചിരിച്ചു കൊടുത്ത് സീതമ്മയെ കെട്ടിപ്പിടിച്ചു നിന്നു..

അവിടെ നിന്നുള്ള ഗൈഡ്ലൈൻസ് കിട്ടിയപ്പോഴേക്കും ഫുഡ്‌ ടേബിളിൽ നിരന്നു നിന്നിരുന്നു... ശവർമയുടേയും ബർഗറിന്റെയും മണം മൂക്കിലേക്ക് തുളച്ചു കയറിയതും ദേവുവും പാറുവും പരസ്പരം നോക്കി... നോക്കണ്ട എല്ലാം നിങ്ങൾക്കുള്ളതാ വേണ്ടതെല്ലാം എടുത്ത് കഴിച്ചോ.. പക്ഷെ വയറ് നിങ്ങടെ ആണെന്ന് നോക്കണം.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. കേൾക്കേണ്ട താമസം പിന്നെ ഒരു പോരാട്ടം ആയിരുന്നു രണ്ടാളും.. ഫുഡ്‌ കഴിക്കാതെ കിട്ടുന്നവർക്ക് ഉണ്ടാവില്ല ഇത്ര ആക്രാന്തം... അവര് രണ്ടാളും കഴിച്ചു തുടങ്ങി കഴിഞ്ഞതിനു ശേഷം ആണ് ബാക്കിയുള്ളവർ കഴിക്കാൻ തുടങ്ങിയത്.. പാറുവിന്റെയും ദേവുവിന്റെയും ആക്രാന്തം ഒരുവേള വരുണിലും വന്തേട്ടനിലും ചിരിയും ആകാംഷയും വിടർത്തി... അത്രക്ക് ഭയാനക വേർഷൻ ആയിരുന്നു... ഒന്നാമത് ഈ സമയത്ത് തോന്നുന്ന ഇഷ്ടവും കൂടാതെ കുറെ നാളത്തെ പഴംപൊരി സമൂസ പപ്സ് ഇവക്കൊക്കെ ശേഷം കിട്ടുന്ന കുശാലമായ ഫുഡും... വേറെ എന്ത് വേണം ഇങ്ങനെ ആക്രാന്തം കാണിക്കാൻ.. തീറ്റ കഴിഞ്ഞു ഒരു ആപ്പിൾ ജ്യൂസും കുടിച്ചു എല്ലാവരും സംസാരത്തിലേക്ക് വഴി മാറി. എല്ലാം വരാൻ പോവുന്ന കുഞ്ഞിമണികളെ കുറിച്ചാണെന്ന് മാത്രം... ഏറ്റവും കൂടുതൽ സന്തോഷം പ്രതിഫലിച്ചത് വല്യേട്ടന്റെയും വാവയുടെയും മുഖത്താണ്...

എന്തായി.. എങ്ങനെയാ നീ കാര്യം അവതരിപ്പിച്ചെ.. പാറുവിനെ ഒറ്റക്ക് കിട്ടിയതും ദേവു ചോദിച്ചു.. നമ്മുടെ സെക്കന്റ് പ്ലാൻ തന്നെ.. ബട്ട്‌ മനസിലാക്കിപ്പിച്ചെടുക്കാൻ കുറച്ച് പാട് പെട്ടു.. പാറു ഓർത്തെടുത്തു കൊണ്ട് പറഞ്ഞു.. അല്ലേലും ഇവറ്റകൾക്ക് പഠിക്കാൻ ഉള്ള ബുദ്ധി അല്ലെ ഉള്ളൂ ഇക്കാര്യം ഒക്കെ പറഞ്ഞാൽ ഒക്കെ പൊട്ടൻ കടിച്ച പോലെയാ കൺട്രി കെട്ട്യോൻസ്.. ദേവു പുച്ഛിച്ചു വിട്ടു... പാറു ഒരു ചിരിയോടെ സീതമ്മയോട് സംസാരിക്കുന്ന വരുണിനെ നോക്കി ഇരുന്നു... ഒരു ട്രിപ്പ്‌ കൂടി ലൈറ്റ് ഫുഡ്‌ കഴിച്ച് 9 മണിക്ക് ശേഷം ആണ് എല്ലാവരും പിരിഞ്ഞത്.. പാർട്ടി കഴിഞ്ഞു മൂന്ന് കാറും മൂന്ന് വഴിക്ക് പോയി.........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story