നിന്നിലലിയാൻ: ഭാഗം 164

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഉറക്കത്തിൽ എന്തോ സൗണ്ട് കേട്ടാണ് വരുൺ ഞെട്ടി എഴുന്നേറ്റത്. അടുത്ത് തപ്പി നോക്കിയപ്പോൾ പാറു ഇല്ല്യാ.. ബെഡ് ലാംപ് ഇട്ടിട്ടുള്ളത് കൊണ്ട് വരുൺ വേഗം ചാടി എണീറ്റു... ഈ പെണ്ണിതെവിടെ പോയി.. നേരം വെളുത്തോ ഇനി... ചുറ്റും നോക്കി കൊണ്ട് വരുൺ ഫോൺ എടുത്ത് നോക്കി... സമയം പുലർച്ചെ 3 മണി ആവുന്നേ ഉള്ളൂ.. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോൾ ആണ് വരുൺ ആലോചനയിൽ നിന്നും ഉണർന്നത്. ഇവളിത് കുളിച്ചു എവിടെ പോവാ ഇത്രേ നേരത്തെ.. പിറുപിറുത്തു കൊണ്ട് ബാത്റൂമിന്റെ അടുത്തേക്ക് ചെന്നപ്പോൾ കണ്ടത് ബാത്റൂം ഡോറും തുറന്ന് ചുമരിന്മേൽ ചാരി നിൽക്കുന്ന പാറുവിനെ.. ഈശ്വരാ ഇനി വല്യേട്ടന്റെ പോലെ നിന്നുറങ്ങുകയാണോ... വരുൺ ചിന്തിച്ചു കൊണ്ട് പാറുവിനെയും നോക്കി നിന്നു... പാറു... അതെ നിൽപ്പ് നിൽക്കാണെന്ന് കണ്ടതും വരുൺ പതിയെ വിളിച്ചു കൊണ്ട് കാലെടുത്തു ബാത്‌റൂമിലേക്ക് വെച്ചു.. വരുൺ വിളിച്ചതും പാറു ഞെട്ടി കണ്ണ് തുറന്നു വായ പൊത്തി ഒരു കൈ കൊണ്ട് വരണ്ട എന്ന് ആംഗ്യം കാണിക്കലും വോമിറ്റ് ചെയ്യലും ഒരുമിച്ചായിരുന്നു... വരുൺ വേഗം ഓടി ചെന്ന് പാറുവിന്റെ പുറം ഉഴിഞ്ഞു കൊടുത്ത് കൊണ്ടിരുന്നു... ആദ്യായിട്ടുള്ള എക്സ്സ്‌പീരിയൻസ് ആയതിനാൽ വരുണിന് വല്ലാത്ത വെപ്രാളവും ടെൻഷനും ആയിരുന്നു... കുറച്ച് നേരത്തെ പരിശ്രമത്തിന് ശേഷം പാറു വായയും മുഖവും കഴുകി വരുണിന്റെ നെഞ്ചിലേക്ക് കുഴഞ്ഞു കൊണ്ട് ചാഞ്ഞു...

ഇങ്ങനെ ആണേൽ വൈകുന്നേരത്തെ പാർട്ടിക്ക് എല്ലാം കൂടി കഴിക്കണ്ടായിരുന്നു.. വയ്യേ... ഒരു കൈ കൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്ത് മറുകൈ കൊണ്ട് തലയിൽ തലോടി കൊണ്ട് വരുൺ ചോദിച്ചു... പാറു തലയുയർത്തി ഒരു മങ്ങിയ ചിരി ചിരിച്ചു... സാരമില്ല പോട്ടെ എല്ലാം നമ്മുടെ കുഞ്ഞിന് വേണ്ടി അല്ലെ.. മ്മ്... ഒന്നൂടെ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു... വെശ്ക്കുണു... വരുണിന്റെ നെഞ്ചിലേക്ക് മുഖം അമർത്തി കൊണ്ട് പാറു പറഞ്ഞു... അപ്പോഴേക്കും വിശക്കാൻ തുടങ്ങിയോ.. ആഹാ.. എന്നാൽ വാ നമുക്ക് പോയി നോക്കാം എന്തെങ്കിലും താഴെ ഉണ്ടോ എന്ന്.. അല്ലെ വാവേ.. പാറുവിനോടും വയറിൽ തടവി കുഞ്ഞിനോടും ആയി വരുൺ പറഞ്ഞു.. ഒരു ചിരിയോടെ വരുണിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ നോക്കി കാണുവായിരുന്നു പാറു... പാറുവിനെ പൊക്കി കയ്യിൽ കിടത്തി വരുൺ ബാത്റൂം വലിച്ചടച്ചു റൂമിലേക്ക് നടന്നു.. കുഞ്ഞു കുട്ടിയെ പോലെ പാറു അവന്റെ കൈകളിൽ കിടന്നു... പാറുവിന്റെ ഫോൺ എടുത്ത് അവളുടെ കയ്യിൽ കൊടുത്ത് സ്റ്റെയർ ഇറങ്ങി താഴേക്ക് ചെന്നു.. എന്തിനാ ഫോൺ.. പാറു സംശയത്തോടെ വരുണിനെ നോക്കി... ഞാൻ എന്തെങ്കിലും ഉണ്ടാക്കി തരുമ്പോഴേക്കും നേരം കുറെ ആവും അത് വരെ ഫോണിൽ വല്ല പാട്ടും കേട്ടിരിക്ക്.. കുഞ്ഞിന് നല്ലതാ.. പാറുവിന്റെ ഉയർത്തി വയറിൽ ചുണ്ട് ചേർത്ത് വരുൺ സ്ലാബിന്മേൽ പാറുവിനെ ഇരുത്തി... കുഞ്ഞിന് മാത്രേ ഉമ്മ കൊടുക്കു അമ്മക്കില്ലേ...

കുസൃതിയോടെ പാറു ചോദിച്ചു.. അമ്മക്ക് വേണോ... മ്മ്... പാറുവിനോട് ചേർന്ന് നിന്ന് കവിളിൽ കൂടി വിരലോടിച്ചു കൊണ്ട് വരുൺ ചോദിച്ചു.. പാറു ഒന്നും മിണ്ടാതെ വരുണിനെ നോക്കി നിന്നതേ ഉള്ളൂ.... ചുണ്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞതും പാറു മുഖം ഒന്നൂടെ വരുണിലേക്ക് അടുപ്പിച്ചു കൊണ്ട് കണ്ണടച്ചു... വരുണിന്റെ കൈകൾ പാറുവിന്റെ അരയിൽ അമർന്നു.... പതിയെ,, പാറുവിന് വേദനിക്കാത്ത രീതിയിൽ വരുൺ അവളുടെ ചുണ്ടുകളെ നുകർന്നു.... പാറുവിന് ശ്വാസം കിട്ടുന്ന രീതിയിൽ വളരെ ശ്രദ്ധയോടെ ആണ് ഓരോ ഉമ്മയും വരുൺ നൽകിയത്.. ഇത്‌ മതി അല്ലേൽ ഇതിൽ ഒന്നും നിൽക്കില്ല.. കുസൃതി ചിരിയോടെ പാറുവിന്റെ നെറ്റിയിൽ ഉമ്മ വെച്ച് പിന്മാറി കൊണ്ട് വരുൺ പറഞ്ഞു.. പാറു അതിനൊന്നു കണ്ണടിച്ചു കാണിച്ചു കൊടുത്തു... വരുൺ ബ്രെഡ് റോസ്റ്റ് ചെയ്യാൻ തുടങ്ങിയതും പാറു ഫോൺ എടുത്ത് കളിക്കാൻ തുടങ്ങി... ഓരോരുത്തർ ഇട്ട സ്റ്റാറ്റസ് നോക്കുന്നതിനിടക്കാണ് ദേവു സ്റ്റാറ്റസ് ഇട്ടത് കണ്ടത്.. ഇട്ടിട്ട് 10 മിനിട്ടെ ആയിട്ടുള്ളു.. "ഉറക്കമില്ല രാത്രികൾ " ക്യാപ്ഷൻ കണ്ടപ്പോഴേ പാറുവിന് ചിരി പൊട്ടി.. വേഗം തപ്പി പിടിച്ചു നമ്പർ ഡയൽ ചെയ്തപ്പോൾ ഒറ്റ റിങ്ങിൽ തന്നെ കാൾ അറ്റന്റ് ആയി... ജാനി... എനിക്കും പണി കിട്ടി...

മറുതലക്കൽ നിന്ന് ശബ്ദം കേട്ടതും പാറു ഇരുന്ന് ചിരിക്കാൻ തോന്നി... വരുൺ ആരാ എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും പാറു ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു.. ചിരിക്കാതെ കോപ്പേ ഞാൻ ഛർദിച്ചു ചോര തുപ്പാനായി.. ഇവിടെ ഒരുത്തൻ പൂര ഉറക്കം... ദേവു കെറുവിച്ചു കൊണ്ട് പറഞ്ഞു.. നുണ പറയാട്ടോ പാറു ഇന്നെന്നെ ഉറക്കിയിട്ടില്ല കുട്ടിപ്പിശാശ് എന്നിട്ട് പറയുന്നത് കേട്ടില്ലേ... വന്തേട്ടൻ വിളിച്ചു പറഞ്ഞു... വരുൺ ചിരിച്ചു കൊണ്ട് ബ്രെഡ്‌ റോസ്‌റ്റ് ചെയ്ത് കൊണ്ടൊരിക്കുവാണ്... അമ്പടി കേമി വന്തേട്ടന്റെ ശബ്ദം അല്ലേടി കേൾക്കുന്നേ എന്നിട്ട് അവളുടെ പറച്ചില് കേട്ടില്ലേ.. പാറു കള്ള ഗൗരവത്തോടെ പറഞ്ഞു... അത് വന്തേട്ടൻ അല്ലേടി വന്തേട്ടന്റെ സൗണ്ട് ഉള്ള പൂവൻ കോഴിയാ.. ബബബ... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു.. നിന്റെ അച്ഛൻ പട്ടാളം ആണെടി തന്ത കോഴി.. വന്തേട്ടന്റെ സൗണ്ട് നല്ല വെടിപ്പായിട്ട് കേൾക്കാം.. ഉറക്കമില്ല രാത്രികൾ തുടങ്ങി അല്ലെ ശ്രാവന്തേ.. വരുൺ വിളിച്ചു ചോദിച്ചു... അതെ എന്റെ വരുണേട്ടാ ഇപ്പോൾ കണ്ടോ ഞാൻ അവൾക്ക് ഫുഡ്‌ ഉണ്ടാക്കാൻ അടുക്കളയിൽ ആണ്.... വന്തേട്ടൻ കെറുവിച്ചു കൊണ്ട് പറഞ്ഞു.. സെയിം ശ്രാവന്തേ ഞാനും കിച്ചണിൽ ആണ്... ഇങ്ങനെ പോയാൽ എവിടെ ചെന്നെത്തുമോ എന്തോ.. പാറുവിനെ നോക്കി കളിയാക്കി കൊണ്ട് വരുൺ പറഞ്ഞു.. അങ്ങനെ ഞങ്ങളെ മാത്രം കുറ്റപ്പെടുത്തണ്ട.. ഇതിന്റെ പകുതി ഉത്തരവാദിത്തം നിങ്ങൾക്കാ..അപ്പൊ നിങ്ങള് ഞങ്ങൾക്ക് വെച്ചുണ്ടാക്കി ഹെല്പ് ചെയ്യുന്നു ഞങ്ങൾ നിങ്ങളെ തിന്നിട്ട് ഹെല്പ് ചെയ്യുന്നു...

ഇതൊക്കെ തിന്നുന്ന ഞങ്ങളെയാ സമ്മതിക്കേണ്ടത്.. ദേവുവിന്റെ സൗണ്ട് കിച്ചൻ മൊത്തം നിറഞ്ഞു... അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ... നിന്നെ അവൻ ഊട്ടിക്കോളും ഞാൻ എന്റെ കെട്ട്യോളെ ഊട്ടട്ടെ.. നാളെ കാണാം ദേവപ്രിയ ശ്രാവന്തേ... ഒന്ന് ഊന്നൽ കൊടുത്ത് കൊണ്ട് വരുൺ പറഞ്ഞു.. അയ്യോ നാളെ എനിക്ക് ക്ഷീണം ആണ് അതുകൊണ്ട് ലീവാ.. അപ്പൊ ഗുഡ് മോർണിംഗ് സാറേ.. വരുൺ പറഞ്ഞ അതെ ടോണിൽ ദേവു പറഞ്ഞു.. എന്നാൽ എനിക്ക് നാളെ തലവേദനയാ.. നെറ്റിയിൽ ഉഴിഞ്ഞു കൊണ്ട് പാറു പറഞ്ഞു.. വരുണേട്ടാ നിങ്ങൾ ഫോൺ വെച്ചോ ഇവളെ നാളെ കൊണ്ട് വരുന്ന കാര്യം ഞാൻ ഏറ്റു.. വന്തേട്ടൻ വിളിച്ചു പറഞ്ഞു.. ഇവളുടെയും.. പാറുവിന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് വരുൺ ഫോൺ കട്ട്‌ ചെയ്തു.. ഇന്ന് വല്ലതും തിന്നാൻ കിട്ടുമോ.. പ്ലാൻ ഏൽക്കാത്തത് കൊണ്ട് വയറിൽ തൊട്ട് കൊണ്ട് പാറു ചോദിച്ചു.. ഓ എടുക്കുവല്ലേ.. ബ്രെഡിന്റെ ഇടയിൽ ഓംപ്ലേറ്റ് വെച്ചു പാറുവിന് നേരെ നീട്ടി കൊണ്ട് വരുൺ പറഞ്ഞു.. താങ്ക്സ്... ആർത്തിയോടെ തിന്നുന്നതിനിടയിൽ പാറു പറഞ്ഞു.. പോക്കി തിന്നല്ലേടി ചങ്കിൽ കുടുങ്ങും ഇന്നാ ചൂട് ചായ കുടിക്ക്.. കപ്പിലേക്ക് ചായ എടുത്ത് കൊടുത്ത് കൊണ്ട് വരുൺ പറഞ്ഞു.. ചിരിയോടെ പാറു ചായ വാങ്ങി കുടിച്ചു... ഇന്നാ.. ബ്രെഡ് നേരെ വരുണിന്റെ വായിലേക്ക് നീട്ടി കൊണ്ട് പാറു പറഞ്ഞു.. എനിക്ക് വേണ്ട നീ തന്നെ തിന്ന്.. സ്ലാബിൽ പാറുവിന്റെ തൊട്ടടുത്തു ചാരി നിന്ന് കൊണ്ട് വരുൺ പറഞ്ഞു..

സ്നേഹം കൊണ്ടല്ല കൊതി തട്ടി ഞാൻ വീണ്ടും വോമിറ്റ് ചെയ്താലോ എന്ന് കരുതിയാ... വീർത്ത കവിൾ കാണിച്ചു ഒന്നൂടെ പാറു അവന് നേരെ നീട്ടി.. അല്ലാതെ സ്നേഹം കൊണ്ടല്ല ലെ.. പാറുവിന്റെ കയ്യിൽ പിടിച്ചു ബ്രെഡ്‌ കടിച്ചു കൊണ്ട് വരുൺ ചോദിച്ചു.. മ്മ്ച്ചും... കണ്ണടച്ച് കൊണ്ട് പാറു ചുമൽ കൂച്ചി.. പോടീ.... മുഖം തിരിച്ചു കൊണ്ട് വരുൺ പറഞ്ഞു.. കഴിഞ്ഞു പോവാം... ചിറി തുടച്ചു രണ്ട് കയ്യും പൊക്കി കൊണ്ട് പാറു പറഞ്ഞു.. വേണേൽ നടന്ന് വാ എനിക്ക് വയ്യ എടുക്കാൻ ഒന്നും.. മുന്നിലേക്ക് നടന്നു കൊണ്ട് വരുൺ ദേഷ്യത്തോടെ പറഞ്ഞു.. Don't Angry Pappaa , Mamma is Very Tired.... കുഞ്ഞ് പറയുന്ന പോലെ വയറിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു... വരുൺ ആകാംഷയോടെ തിരിഞ്ഞു നോക്കിയതും,,, ഞാനല്ല.. ദേ... പാറു വയറിലേക്ക് ചൂണ്ടി കാണിച്ചു ചുണ്ട് പിളർത്തി... ഈ പെണ്ണ്... വിരിഞ്ഞ ചിരിയോടെ വേഗം നടന്നു പാറുവിനെ കോരി എടുത്ത് വരുൺ റൂമിലേക്ക് പോയി പാറുവിനെ ബെഡിൽ കിടത്തി.. ഇനി ഉറങ്ങിക്കോ.. എന്നാലേ വാവയും ഉറങ്ങു.. പാറുവിന്റെ തൊട്ടടുത്തു കിടന്നു അവളെ പുതപ്പിച്ചു നെഞ്ചോട് ചേർത്ത് കിടത്തി കൊണ്ട് വരുൺ പറഞ്ഞു.. ഒരു ചിരിയോടെ വരുണിനെ കെട്ടിപ്പിടിച്ചു ഒരു കാല് അവന്റെ അരയിലേക്ക് കയറ്റി വെച്ച് കണ്ണടച്ച് പാറു കിടന്നു... പാറു ഉറങ്ങുന്ന വരെ വരുൺ അവളെ തലോടി കൊണ്ടിരുന്നു... 💕 രാവിലെ വരുൺ കണ്ണ് തുറക്കുമ്പോൾ പാറു ശാന്തമായി ഉറങ്ങുവാണ്....

പാറുവിന്റെ നെറ്റിയിലും വയറിലും ഉമ്മ വെച്ച് ഒന്നൂടെ പുതപ്പിച്ചു ഫ്രഷ് ആയി വരുൺ താഴേക്ക് ചെന്നു.. വല്യേട്ടൻ രാവിലെ തന്നെ എന്തൊക്കെയോ ലിസ്റ്റ് എഴുതുവാണ്... ഏട്ടൻ എന്താ എഴുതി കൂട്ടുന്നെ.. വല്യേട്ടന്റെ അടുത്തിരുന്നു കൊണ്ട് വരുൺ ചോദിച്ചു.. പാറുവിന് വേണ്ട സാധങ്ങൾ ആണെടാ ഇപ്പോൾ തന്നെ ഇതൊക്കെ തീറ്റിച്ചു തുടങ്ങണം എന്നാലേ ഉണ്ട കുട്ടി വരൂ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. അതിലൊരു മിസ്സിംഗ്‌ ഇല്ലേ.. വരുൺ വല്യേട്ടനെ ഉഴിഞ്ഞൊന്ന് നോക്കി.. നോക്കണ്ട അത് തന്നെയാ.. എന്നിട്ട് വേണം എനിക്ക് ഓസിക്ക് അവളുടെ അടുത്ത് നിന്നും ഓരോന്ന് തിന്ന് ശരീരം ഒന്ന് പുഷ്‌ടിപെടുത്താൻ... വല്യേട്ടൻ കൈ പെരുപ്പിച്ചു കൊണ്ട് പറഞ്ഞു.. ഓ പിന്നെ കിട്ടിയത് തന്നെ.. വരുൺ പാറുവിന്റെ ഇന്നലെ രാത്രിയിലെ തീറ്റ ഒന്നാലോചിച്ചു... അല്ല അവളെവിടെ... വല്യേട്ടൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.. ഒറങ്ങാ.. ഇന്നലെ രാത്രി മൊത്തം ഛർദി ആയിരുന്നു... ഫുഡ്‌ ഉണ്ടാക്കി കൊടുത്ത് കിടന്നപ്പോഴേക്കും നേരം വെളുത്തു.. ഞാൻ വിളിക്കാൻ പോയില്ല... പെന്നെടുത്തു കറക്കി കൊണ്ട് വരുൺ പറഞ്ഞു.. ആ ഇനി ഇതൊരു ശീലം ആയിക്കോളും... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ആ ഇന്നലത്തെ തീറ്റയുടെ ഞാൻ കണ്ടു.. മുട്ടത്തോട് വിതറി ഇട്ടിട്ടുണ്ട് ബട്ടർ അടച്ച് വെച്ചിട്ടില്ല എല്ലാത്തിലും ഉറുമ്പാ ഇനി അത് ഒന്നിനും പറ്റില്ല.. ബ്രെഡ്‌ പിന്നെ പറയണ്ടല്ലോ... ആ കൊച്ചിന് വയ്യാത്തതല്ലേ ഇപ്പോൾ നിനക്കൊന്ന് ശ്രധിച്ചൂടെ വരൂണെ.. അങ്ങോട്ട് വന്ന അമ്മ പറഞ്ഞു..

സോറി അമ്മാ ഞാൻ ശ്രദ്ധിച്ചില്ല വെളുപ്പിനാ ഒന്ന് കിടന്നേ.. വരുൺ തല മാന്തി കൊണ്ട് പറഞ്ഞു... ഇതൊക്കെ അവന്റെ അടവാ അമ്മാ.. തിന്ന് കഴിഞ്ഞപ്പോൾ ഒക്കെ മറന്നു.. ഹും.. വല്യേട്ടൻ വരുണിനിട്ട് താങ്ങി.. ആ ഇനി നീ അവനെ കുറ്റം പറയ്.. പൊന്നു ഇതേ പോലെ ഇരിക്കുന്ന ടൈമിൽ നീ അടക്കളയിൽ അല്ലെ ഉറങ്ങിയേ അത്രക്കൊന്നും ഇല്ല്യാ ഇത്‌... വന്ന പോലെ അമ്മ തിരിച്ചു പോയി.. വരുൺ ഒരു അവിഞ്ഞ നോട്ടം നോക്കിയതും,, ഞാനെയ് സമയം കളയാതെ വേഗം പോയി സാധനങ്ങൾ പോയി വാങ്ങട്ടെ ട്ടോ... വല്യേട്ടൻ നൈസ് ആയിട്ട് മുങ്ങാൻ നോക്കി... ഞാനും ഉണ്ട്.. ഈ 😁😁 നന്നായൊന്ന് ചിരിച്ചു കൊടുത്ത് വരുണും പിന്നാലെ പോയി... വീണാമ്മയും പൊന്നുവും കൂടി ചെന്നപ്പോൾ ആണ് പാറു എണീക്കുന്നത് തന്നെ അതും പത്തു മണിക്ക്.. ക്ഷീണം ഉണ്ടോ മോളെ... പാറുവിനെ തഴുകി കൊണ്ട് അമ്മ ചോദിച്ചു.. കുഴപ്പമില്ല അമ്മേ ഒന്ന് ഫ്രഷ് ആയാൽ മാറിക്കോളും.. ഞാൻ ഒരുപാട് നേരം ഉറങ്ങി പോയല്ലേ.. ക്ലോക്കിലേക്ക് നോക്കി ചമ്മിയ ചിരി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.. വയ്യാത്തത് കൊണ്ടല്ലേ.. നീ പോയി വേഗം പല്ല് തേച്ചു വാ എന്നിട്ട് ചൂടോടെ ഈ ചായ കുടിക്ക് അപ്പോഴേക്കും അടുത്ത ട്രിപ്പ്‌ ജ്യൂസ് വരും.. ഇളിച്ചു കൊണ്ട് പൊന്നു പറഞ്ഞു.. ഇനിയും 🙄🙄 അന്താളിപ്പോടെ പാറു ചോദിച്ചു.. അത് കഴിഞ്ഞാൽ ഇപ്പോൾ വരും നിന്റെ കെട്ട്യോന്റെയും ക്രൈം പാർട്ണറുടെയും വക സാധനങ്ങൾ വയറ് റെഡി ആക്കി ഇരുന്നോ.. പൊട്ടിച്ചിരിച്ചു പറഞ്ഞു കൊണ്ട് അമ്മ താഴേക്ക് പോയി..

പാറു ഫ്രഷ് ആയി വന്നപ്പോഴേക്കും പൊന്നുവും പോയിരുന്നു... കൊണ്ട് വന്ന ഒരു കപ്പ് ചായ കുടിച്ചതും പാറു ഉഷാർ ആയിരുന്നു... താഴെ ചെന്നപ്പോൾ വല്യേട്ടനും വരുണും കൂടി വാങ്ങിയ സാധനങ്ങളുടെ എണ്ണം നോക്കുവായിരുന്നു... എടാ ഒരു സാധനം വിട്ട് പോയി.. ശ്ശെടാ.. വല്യേട്ടൻ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.. ഏതാണ്.. വരുൺ നിരാശയോടെ പറഞ്ഞു.. അവിടെ ഉള്ള പുളി മുട്ടായി വാങ്ങണം എന്ന് ഞാൻ പറഞ്ഞതല്ലേ അപ്പൊ നീ പറഞ്ഞു പോരുമ്പോൾ വാങ്ങാം എന്ന് മറന്നില്ലേ... വല്യേട്ടൻ ചുണ്ട് ചുളുക്കി.. ആർക്കാ വാവക്കാണോ.. പാറു അടുത്തിരുന്നു കൊണ്ട് ചോദിച്ചു.. ഏയ് എനിക്ക്.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... നീ അറിഞ്ഞില്ലേ പാറു ഇന്നലെ ചോറൂണ് കഴിഞ്ഞേ ഉള്ളൂ ഇള്ള കുട്ടിയുടെ... അച്ചോടാ വാവേ.. അച്ഛൻ വല്യേട്ടനെ ഇരുത്തി ഒന്നുഴിഞ്ഞു.. വല്യേട്ടൻ തല ചൊറിഞ്ഞു കൊണ്ട് എല്ലാവരെയും ഒന്ന് നോക്കി... 💕 ഇത്‌ കഴിക്കെടി.. ഓടുന്നത് കണ്ടില്ലേ പെണ്ണ് ഒരു സാധനം തിന്നിട്ടില്ല.. ശോ... അമ്മ അടുക്കളയിൽ നിന്നും പ്ലേറ്റും എടുത്ത് വാവയുടെ പിന്നാലെ ഓടുവാണ്... അച്ഛൻ കയ്യോടെ പിടിച്ചു ഡൈനിങ്ങ് ടേബിളിൽ ഇരുത്തി.. ഒരു വസ്തു കഴിച്ചിട്ടില്ല എണീറ്റിട്ട്.. വായ തുറക്കെടി. അമ്മ ഫീസണി മുഴക്കി.. എനിക്ക് ദോശ വേണ്ടാന്ന് പറഞ്ഞതല്ലേ.. വായ തുറക്കാതെ കൂട്ടി പിടിച്ചു കൊണ്ട് വാവ പറഞ്ഞു.. എന്നാൽ എന്റെ പാപ്പുണ്ണിയുടെ ഇങ്ക് മാമു കലക്കി തരട്ടെ.. കൊഞ്ചാതെ തുറക്കെടി വായ.. വായിലേക്ക് ദോശ തിരുകാൻ ശ്രമിച്ചു കൊണ്ട് അമ്മ പറഞ്ഞു...

ഫുഡ്‌ കഴിക്കാത്ത കുട്ടികളെ എനിക്ക് കണ്ണിന്റെ നേരെ കണ്ടൂടാ.. ഓഹ്.. അച്ഛൻ അടവിറക്കി കൊണ്ട് പറഞ്ഞു... കണ്ടൂടെങ്കിൽ കണ്ണ് ചിമ്മി ഇരുന്നോ എന്നാൽ എന്നേ കാണില്ലല്ലോ... വാവ ചിരിച്ചു കൊണ്ട് പറഞ്ഞു.. അച്ഛൻ പ്ലിങ്... 🤭🤭🤭 നിങ്ങൾ അവളെ പൊട്ടിയാക്കാൻ നോക്കണ്ട അവള് നിങ്ങളെ പൊട്ടിയാക്കുന്നത് നോക്കിക്കോ... വാവയെ ഒക്കത്തും വെച്ച് കിച്ചണിലേക്ക് പോവുന്നതിനിടയിൽ അമ്മ പറഞ്ഞു.. ആഹാ തിന്നോട്ടെ എന്ന് വിചാരിച്ചു പറഞ്ഞപ്പോൾ രണ്ടാളും സെറ്റ് ആയോ 😵😵 അമ്മടെയും മകളുടെയും പോക്ക് നോക്കിക്കൊണ്ട് അച്ഛൻ ഒന്ന് നെടുവീർപ്പിട്ടു... 💕 പാറുവിനെ നിലത്ത് വെച്ചിട്ടില്ല എന്ന് വേണം പറയാൻ... വരുൺ അടുത്തില്ലെങ്കിൽ പൊന്നുവോ വല്യേട്ടനോ പാറുവിന്റെ പിന്നാലെ ഉണ്ടാവും അവരില്ലെങ്കിൽ വാവ കുഞ്ഞിനോട് സംസാരിച്ചു അടുത്തുണ്ടാവും.. സത്യം പറഞ്ഞാൽ പാറു അതൊക്കെ ആസ്വദിക്കുവായിരുന്നു... ഒരു ബോറും ഇല്ലാത്ത നിമിഷങ്ങൾ.... ഫുഡടി ഒക്കെ കഴിഞ്ഞു എല്ലാവരും ഹാളിൽ ഒത്തു കൂടിയിരിക്കുവാണ്... അച്ഛൻ പത്രം വായിക്കുവാണെന്ന വ്യാജേന ഉറക്കം തൂങ്ങുന്നു.. അമ്മ പിന്നെ ആൾറെഡി സൈഡ് ആയിട്ടുണ്ട്.. വല്യേട്ടൻ ടീവി കാണുന്ന പൊന്നുവിനെ ഇളക്കി വിടുന്നുണ്ട്... പാപ്പുണ്ണി റൂമിൽ സുഖ ഉറക്കം... വരുണേട്ടൻ പിന്നെ എന്നത്തേയും പോലെ ഫോണിലേക്ക് മറിഞ്ഞു കിടപ്പുണ്ട്... വാവ കളിക്കുടുക്കയും എടുത്ത് വായിക്കുന്നു... പാറു പിന്നെ പറയണ്ട ഉച്ച കിനാവും കണ്ടിരിക്കുന്നു...

വല്യേട്ടാ ആരാ മൗഗ്ലി... ബുക്കും ഇട്ടെറിഞ്ഞു വല്യേട്ടന്റെ അടുത്ത് പോയിരുന്നു കൊണ്ട് വാവ ചോദിച്ചു.. മൗഗ്ലി നിന്റെ അമ്മായി അപ്പൻ അതായത് കേശുവിന്റെ അച്ഛൻ... വല്യേട്ടൻ നല്ല സമയത്ത് വാവ കേറി വന്നതിൽ പ്രതിഷേധിച്ചു കൊണ്ട് പറഞ്ഞു... പോടാ നുണയാ.. പറഞ്ഞു താ... തോണ്ടി കൊണ്ട് ശൗര്യത്തോടെ വാവ പറഞ്ഞു.. ഇനി മസിൽ പിടിച്ചാൽ ശരീരത്തിന് കേടുപാട് പറ്റും എന്നറിയാവുന്നത് കൊണ്ട് വല്യേട്ടൻ പറഞ്ഞു കൊടുക്കാൻ തീരുമാനിച്ചു... ഈ മൗഗ്ലി പറയുന്ന കുട്ടി കാട്ടിൽ ജീവിക്കുന്ന കുട്ടി ആണ്... ഒരു ദിവസം ഈ ചെക്കന് വള്ളിയിൽ തൂങ്ങി പോവാൻ മോഹം തോന്നി... അമ്മയോട് പറഞ്ഞപ്പോൾ അവരാരും സമ്മതിച്ചില്ല.. എന്നിട്ട് ഇവൻ ആരും കാണാതെ വള്ളിയിൽ തൂങ്ങി കാട്ടിലൂടെ പോവുന്ന ടൈമിൽ കാല് തെറ്റി ഇന്ത്യൻ മഹാസമുദ്രത്തിൽ ചെന്ന് വീണു.. എന്നിട്ടോ... വല്യേട്ടൻ അടുത്തത് ഉണ്ടാക്കി പറയാൻ വേണ്ടി ഗ്യാപ്പ് ഇട്ടതും വാവ ചോദിച്ചു.. ആലോചിക്കട്ടെ തോക്കിൽ കേറി വെടി വെക്കല്ലേ കൊച്ചേ... വല്യേട്ടൻ കുറച്ച് നേരം എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.. വാവ താടിക്ക് കയ്യും കൊടുത്ത് കണ്ണും തുറന്ന് വല്യേട്ടനെയും നോക്കി ഇരിക്കുവാണ്.. എന്നിട്ടെന്താ നീന്താൻ അറിയാത്തത് കൊണ്ട് മൗഗ്ലി മുങ്ങി പൊന്താൻ തുടങ്ങി.. പാവം... എന്റെ ഒപ്പം ഒൻപതാം ക്ലാസ്സ്‌ വരെ പഠിച്ചതാണ് മൗഗ്ലി മനസ്സിലായോ.. ഏഹ്... വല്യേട്ടൻ വാവയെ നോക്കി ചോദിച്ചു.. അപ്പൊ പത്തിലോ... വാവക്ക് സംശയം..

പത്തിലേക്ക് മൗഗ്ലി ജയിച്ചപ്പോൾ നിന്റെ ഏട്ടൻ തോറ്റു ഒൻപതിൽ തന്നെ ഇരുന്നു.. വല്യേട്ടന്റെ കഥ കേട്ട് എണീറ്റ അച്ഛൻ പറഞ്ഞു.. ബുദ്ധി ഇല്ലാത്തവർ അങ്ങനെ ഒക്കെ പറയും നീയിത് കേക്ക്.. വാവയെ തോണ്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. എന്നിട്ട് അവനെ രക്ഷിക്കാൻ ഈ ഭൂമിയിൽ ഒരാളെ ഉള്ളൂ ഏത് ഒഴുക്കിലും പാച്ചിലിലും കുലുങ്ങാത്ത വ്യക്തി എന്നും പറഞ്ഞു മൗഗ്ലിയെ രക്ഷിക്കാൻ എന്നേ വിളിച്ചു... വല്യേട്ടൻ കത്തി കെറുവാണ്.. ഒരു ബക്കറ്റ് വെള്ളത്തിൽ പോലും നീന്താത്ത നീ ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ മൗഗ്ലിയെ രക്ഷിക്കുന്നു.. എണീറ്റ് പോടാ കുണാപ്പാ.. അച്ഛന് കഥ കേട്ട് വട്ടായി തോന്നുന്നു... 🤭 അപ്പൊ വല്യേട്ടൻ acp വിട്ട് മുങ്ങാൻ പോവാണോ.. വാവക്ക് വീണ്ടും ചംചയം... കഥയിൽ ചോദ്യം ഇല്ല്യാ കുട്ടി.. വല്യേട്ടൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.. പറഞ്ഞത് കേട്ടില്ലേ കഥ ആണെന്ന്... അച്ഛൻ വീണ്ടും ഇടയിൽ കയറി.. ഒന്ന് പൊ തന്തേ... എന്നിട്ട് ഞാൻ ആണ് വെള്ളത്തിലേക്ക് ചാടി മൗഗ്ലിയെ രക്ഷപ്പെടുത്തിയത് ആ അതൊക്കൊരു കാലം... വല്യേട്ടൻ അയവിറക്കി കൊണ്ട് പറഞ്ഞു.. എന്നാൽ എനിക്കും പറയാൻ ഉണ്ട്.. അച്ഛന് വല്യേട്ടന്റെ കഥ കേട്ടതും ഹരം കേറി.. . കഥ ആയിരിക്കും.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. നിന്റെ അത്ര തള്ളില്ല.. അച്ഛൻ നേരെ ഇരുന്ന് കൊണ്ട് പറഞ്ഞു.. ബാലഭൂമിയിലെ മാജിക്‌ മാലു ഇല്ലേ അവൻ എന്റെ ഒപ്പം പഠിച്ചതാ.. അച്ഛൻ വല്യ ഗടയിൽ പറഞ്ഞു.. ആ അതെ ആ മുയൽ അച്ഛന്റെ ഒപ്പം പഠിച്ചത് തന്നെയാ.. വല്യേട്ടൻ ആക്കി പറഞ്ഞു..

എനിക്കറിയാം നീ ഇങ്ങനെ പറയും എന്ന്.. ഈ മാജിക് മാലുന്റെ പേര് മാളൻ എന്നായിരുന്നു.. എന്റെ മാളൻ... അച്ഛൻ കള്ള കണ്ണീർ ഒക്കെ ഒഴിച്ച് കൊണ്ട് പറഞ്ഞു.. ആ ഇനി ഇതിപ്പോ കഥ പറയുമ്പോൾ സിനിമയിലെ മമ്മൂട്ടിയെയും ശ്രീനിവാസനെ പോലെയും ആവും... എന്റെ ബാലൻ പോലെ എന്റെ മാളൻ.. വല്യേട്ടന്റെ ആത്മ.. അല്ല ഈ മാളൻ മാളത്തിൽ ആയിരുന്നോ താമസം.. വല്യേട്ടൻ അച്ഛനെ തളർത്താൻ ഉള്ള ഉദ്ദേശം ആണ്... പോടാ.. അവന്റെ പേരായിരുന്നു മാളൻ.. നിന്നെ പോലെ മാളത്തിൽ ആയിരുന്നില്ല പോടാ... മാജിക്‌ ചെയ്ത് ചെയ്ത് ലാസ്റ്റ് അവൻ മാജിക്‌ മാലു ആയി.. അങ്ങനെ ഒരു മാജിക്‌ ചെയ്തപ്പോൾ അവൻ മുയൽ ആയി മാറി... പക്ഷെ തിരിച്ചു പഴയ പടി ആവാനുള്ള മരുന്ന് അവന്റെ കയ്യിൽ നിന്നും തട്ടി പോയി അതുകൊണ്ട് അവനിപ്പോഴും മുയൽ ആയിട്ട് നടക്കുന്നു... അച്ഛൻ വാവയെ ഒന്ന് പാളി നോക്കി.. കണ്ണും മിഴിച്ചു എല്ലാം കേട്ടിരിക്കുവാ കൊച്ച് കള്ളി...

അച്ഛൻ എല്ലാം ഏറ്റ സന്തോഷത്തിൽ ഞെളിഞ്ഞിരുന്നു വല്യേട്ടനെ നോക്കി.. നിന്റെ അച്ഛൻ എന്ത് നുണയനാ സത്യത്തിൽ കുട്ടൂസൻ ഇല്ലേ മൂപ്പരാണ് അച്ഛന്റെ ഒപ്പം പഠിച്ചത് ഡാകിനി അമ്മയുടെ ഒപ്പവും... കിളവന് പറയാൻ മടി ആയിട്ടാ.. വല്യേട്ടൻ എല്ലാം കുളമാക്കും.. അങ്ങനെ ആണേൽ ലുട്ടാപ്പി ആണ് ഇവന്റെ ഒപ്പം പഠിച്ചേ കണ്ടോ അതെ ചെവി.. അച്ഛനും വിട്ട് കൊടുത്തില്ല... തല്ല് കൂടിയതും വരുൺ പാറുവിനേം കൊണ്ട് മുങ്ങി ഏറു ഏത് വഴി വരും എന്നറിയില്ല... പൊന്നു റൂമിൽ കേറി കുറ്റിയിട്ടു.. പേ ഇളകിയ നായകളെ പോലെ അല്ലെ അച്ഛനും മകനും കയർക്കുന്നെ... അമ്മ കിട്ടിയ ജീവനും കൊണ്ട് അകത്തേക്ക് ഓടി... സഹിക്കാൻ പറ്റാതെ വാവ അവളുടെ എപ്പോഴത്തെയും മാരക ആയുധം ആയ കോഴിയെ എടുത്ത് അച്ഛന്റേം ഏട്ടന്റേം നടുമ്പുറം നോക്കി കൊടുത്തു... ഏതൊക്കെ വഴിയോ രണ്ടും കൂടി ഓടി... 🤩🤩 ശെരിക്കും ഞാനാ അവരുടെ ഒപ്പം പഠിച്ചത്.. ഒരു കള്ള ചിരിയോടെ വാവ പറഞ്ഞു............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story