നിന്നിലലിയാൻ: ഭാഗം 165

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

നേരം വെളുക്കും മുന്നേ കാളിംഗ് ബെൽ നിരന്തരം അടിക്കുന്നത് കേട്ടാണ് വൃന്ദാവനം ഉണർന്നത്... ബെല്ലിന്റെ സൗണ്ട് കൊണ്ടോ അതോ ഉറക്കം നഷ്ടമായത് കൊണ്ടോ അച്ഛൻ പിറുപിറുത്തു കൊണ്ടാണ് ഹാളിലേക്ക് ചെന്നത് പിന്നാലെ കണ്ണ് തിരുമ്മി അമ്മയും... കുറച്ച് മുൻ‌തൂക്കം ഉള്ള കോണ്ടെസ്റ്റന്റ് വരുണും പാറുവും ഹാളിലേക്ക് എത്തിയതും വീട്ടിൽ ഉള്ള കത്തി വരെ ഹാളിൽ ഹാജർ വെച്ചിട്ടുണ്ട്... ചുരുക്കം പറഞ്ഞാൽ അങ്ങിങ്ങായി എല്ലാവരും വാതിൽ തുറക്കാതെ കണ്ണും നട്ട് ഇരിക്കുന്നുണ്ട്... ഇതെന്താ വാതിൽ തുറക്കാതെ ഇരിക്കുന്നെ.. എത്ര നേരം കൊണ്ട് ബെൽ അടിക്കുവാ.. വരുൺ വാതിൽ തുറക്കാൻ പോയി കൊണ്ട് പറഞ്ഞു... എടാ തുറക്കല്ലേടാ... ഈ നട്ട രാവിലെ ഇങ്ങനെ കാളിംഗ് ബെൽ ഒക്കെ അടിക്കാൻ ചിലപ്പോൾ വല്ല കള്ളന്മാരും ആവും... തുറക്കേണ്ട അവിടെ കിടന്ന് അടിക്കട്ടെ.. അച്ഛൻ ഇത്തിരി പേടിയോടെയും എന്നാൽ പുച്ഛത്തോടെയും പറഞ്ഞു.. ഏഹ് പിന്നെ കാളിംഗ് ബെല്ലടിച്ചു നമ്മൾ വാതിൽ തുറന്നാൽ കള്ളൻ വന്നിട്ട്,, "ഹെലോ ഞാൻ കള്ളൻ മോഷ്ടിക്കാൻ വന്നതാ എവിടെ ലോക്കർ എവിടെ പണം ഇതൊക്കെ തന്ന് സഹകരിക്കണം" ഇങ്ങനെ ഒക്കെ പറയാൻ കള്ളൻ നമ്മുടെ കൂട്ടുക്കാരൻ ആണല്ലോ.. വരുൺ പുച്ഛം വാരി വിതറി... കണ്ടോ ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് അച്ഛനോട് ഇവന്റെ കൂട്ട്കെട്ട് ശെരിയല്ല എന്ന്.. ഇപ്പോൾ എന്തായി.. വല്യേട്ടൻ കത്തി കേറി.. എന്താവാൻ.. അച്ഛൻ സംശയത്തോടെ ചോദിച്ചു..

ഇവന്റെ ഫ്രണ്ട് ആണത്രേ കള്ളൻ.. മിക്കവാറും ഇവൻ വിളിച്ചു വരുത്തിയതായിരിക്കും... വല്യേട്ടൻ വരുണിനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു.. നിന്നെ ഒക്കെ ആരാ പോലീസിൽ എടുത്തേ.. നമിക്കണം... അമ്മ കൈ കൂപ്പി കൊണ്ട് പറഞ്ഞു... ഞാൻ എന്തായാലും തുറക്കാൻ പോവാ... ചെവി തല കേൾക്കുന്നില്ല ബെല്ല് കൊണ്ട്.. ഹോ.. വരുൺ വീണ്ടും വാതിലിനടുത്തേക്ക് ചെന്നു.. നിക്കേടാ ഒരു മിനിറ്റ് ഞാൻ എവിടേലും ചെന്നൊന്ന് ഒളിക്കട്ടെ.. ഇനി വല്ല കള്ളന്മാരോ മറ്റൊ ആണെങ്കിലോ.. തല ചൊറിഞ്ഞു പറഞ്ഞു കൊണ്ട് അച്ഛൻ സോഫയുടെ പിറകിലേക്ക് ഓടി... എന്നാൽ ഞാനും... വളർന്നു വരുന്ന ഒരാളാണെ... വല്ലതും പറ്റിയാൽ ആര് സമാധാനം പറയും... വല്യേട്ടനും അച്ഛന്റെ അടുത്തേക്ക് ഓടി.. പിന്നെ പറയണ്ടല്ലോ അമ്മ പൊന്നു വാവ എല്ലാം ഓടി.. ഭർത്താവിന്റെ ഒപ്പം നിൽക്കേണ്ട പാറു അടക്കം പരക്കം പാഞ്ഞു.. പ്ലിങ്ങിയ വരുൺ കുറച്ച് നേരം ബെല്ലിന്റെ സംഗീതം കേട്ട് നിന്നു... അച്ഛന്റെ അരികിൽ ഒരു കാലനക്കം കേട്ടപ്പോൾ മൂപ്പരൊന്ന് തല പൊക്കി നോക്കി.. ദേ നിൽക്കുന്നു രണ്ടാമത്തെ മകൻ 32 പല്ലും കാണിച്ചു... എന്തെ മോൻ പോയി ഡോർ തുറന്ന് ആളെ നോക്കിയിട്ട് വാടാ.. അച്ഛൻ കളിയാക്കി കൊണ്ട് പറഞ്ഞു... ഏയ് മൂത്തവർ ഇങ്ങനെ ഇരിക്കുമ്പോ ഞാൻ എങ്ങനെയാ.. 😁

ഇളിച്ചു കൊണ്ട് വരുൺ പാറുവിന്റെ അടുത്ത് പോയിരുന്നു... കുറച്ച് കഴിഞ്ഞതും ബെല്ലടിയും നിന്നു എല്ലാവരും ഉറക്കത്തിലേക്കും വീണു..... പാറു വരുണിന്റെ മടിയിലേക്ക് സൈഡ് ആയപ്പോൾ വല്യേട്ടൻ പാറുവിന്റെ മടിയിലേക്ക് സൈഡ് ആയി...പൊന്നു വല്യേട്ടന്റെ തോളിലും വരുൺ പൊന്നുവിന്റെ മടിയിലും.. ചുരുക്കം പറഞ്ഞാൽ ഇപ്പോൾ അന്തസായി ഉറങ്ങുന്നത് അച്ഛനും അമ്മയും ഉള്ളൂ.. എങ്ങനെ !! മക്കളെയും മരുമക്കളെയും കെട്ടിപ്പിടിച്ചു.. പ്യാവം വാവ അമ്മടെ സൈഡിലേക്ക് തൂത്ത് എറിയപ്പെട്ടു ... 💕 നേരം പരപരാ വെളുത്തു.. കോഴി കൂവി.... എന്നിട്ടും വൃന്ദാവനം വീട്ടുകാർ ഉറക്കത്തിൽ തന്നെ... നിലത്ത് കിടന്നത് കൊണ്ട് കാല് വേദനിച്ചപ്പോൾ ആണ് പാറു കണ്ണ് തുറന്നത്... നോക്കിയപ്പോൾ നേരെ കണ്ടത് കാലേട്ടന്റെ സുന്ദര വദനം.. പരിസരം മറന്ന് ഇളിച്ചു കൊണ്ട് പാറു മുഖം വരുണിന്റെ മുഖത്തേക്ക് അടുപ്പിച്ചു.. (ആയ് ആയ്... കുട്ട്യേ നാലുപുറം ഒക്കെ ഒന്ന് നോക്കിയും കണ്ടൊക്കെ ചെയ്യ്‌ 🙈🙈 വല്യേട്ടൻ എങ്ങാനും കണ്ടാൽ തീർന്ന്.. ) കൈ പൊന്തിച്ചു വരുണിന്റെ മുഖത്ത് തൊട്ടതും വരുൺ കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു... (ഛെ,,, ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു ) എന്തെ.. വരുൺ ചിറി തുടച്ചു കൊണ്ട് എണീറ്റ് ചോദിച്ചു.. കൊതുക്... ഞാൻ തൊട്ടതും പോയി.. കൈ നീട്ടി കൊണ്ട് പാറു പറഞ്ഞു.. വരുൺ ഒരു ചിരിയോടെ പാറുവിനെ പിടിച്ചെഴുന്നേല്പിച്ചു ചെയറിൽ ഇരുത്തി.. കാലും ഉഴിഞ്ഞു മൂപ്പത്തി അങ്ങനെ ഇരുന്നു..

പിന്നെ അങ്ങോട്ട് ഓരോ തല ഓരോന്നിനെ കുത്തി എഴുന്നേൽപ്പിക്കൽ ആയിരുന്നു വരുണിന്റെ പണി... എല്ലാവരും എണീറ്റ് വന്നപ്പോഴേക്കും സമയം 7 മണി... അച്ഛൻ വേഗം മൂടും തട്ടി ഡോർ തുറന്നതും എന്തോ ഒന്ന് അച്ഛനെ തള്ളി നിലത്തേക്കിട്ട് ഒരു സൗണ്ടോടെ അകത്തേക്ക് കേറി പോയി.. ബോധം വന്നു തലയും കുടഞ്ഞു കാർന്നോർ മുന്നിലേക്ക് നോക്കിയപ്പോൾ കാണുന്നത് ഇളിച്ചു നിൽക്കുന്ന പ്രണവിനെ... തള്ളി താഴെ ഇട്ടിട്ടു നിന്ന് ഇളിക്കുന്നത് കണ്ടില്ലേ കോവർക്കഴുത... അച്ഛൻ ആത്മകഥിച്ചത് ഇത്തിരി കൂടി പോയി.. സോറി അങ്കിൾ ഞാൻ അല്ല ആതുവാ തള്ളിയിട്ടേ... വല്ലതും പറ്റിയോ.. എന്നും പറഞ്ഞു അച്ഛനേം പിടിച്ചു പ്രണവ് പാറുവിന്റെ അടുത്ത് കൊണ്ട് പോയി ഇരുത്തി.. ഞാൻ എത്ര നേരം ആയെന്ന് അറിയുമോ വന്നിട്ട്.. കുറെ കാളിംഗ് ബെല്ല് അടിച്ചു ആര് കേൾക്കാൻ.. പെട്ടിയും നിലത്തിട്ട് ആതു പറഞ്ഞു.. അപ്പൊ ഇവരാണോ കാളിംഗ് ബെൽ കള്ളൻ 🙄... ബാക്കി എല്ലാവരുടെയും ആത്മ... നിങ്ങളായിരുന്നോ കാളിംഗ് ബെൽ അടിച്ചു കളിച്ചിരുന്നെ.. ശ്ശെടാ പതിനായിരം വട്ടം ഞാൻ ഇവരോട് പറഞ്ഞതാ ഞാൻ വാതിൽ തുറക്കാം തുറക്കാമെന്ന്.. അപ്പോൾ ഇവർക്ക് പേടി കള്ളൻ ആവുമെന്ന്.. വല്യേട്ടൻ നൈസ് ആയിട്ട് പ്ലേറ്റ് മാറി... എടാ ദുഷ്ടാ... എല്ലാവരും കൊടിയ എക്സ്പ്രെഷൻ ഇട്ട് നിൽക്കുവാണ്... കണ്ടോ ഞാൻ പറഞ്ഞതിന് ഇപ്പോൾ കണ്ടോ എന്നേ ദേഷിച്ചു നോക്കുന്നെ... ഞാൻ ഒരു acp അല്ലെ അതിന്റെ വില അവരെനിക്ക് തരണ്ടേ...

ഓഹ് ഇന്ന് മൊത്തം ഇവർക്ക് വേണ്ടി കാവൽ ഇരിക്കുവായിരുന്നു ഞാൻ.. നല്ല ഉറക്ക ക്ഷീണം.. വല്യേട്ടൻ കോട്ടുവാ ഇട്ട് കൊണ്ട് പറഞ്ഞു.. അത് മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി... ആതു എല്ലാം മനസിലായ പോലെ ഇളിച്ചു കൊടുത്തു.. പൊളിഞ്ഞു ലെ.. ഒരു വളിച്ച ചിരി ചിരിച്ചു പൊന്നുവിന്റെ ബാക്കിലേക്ക് നിന്ന് കൊണ്ട് വല്യേട്ടൻ ചോദിച്ചു.. വല്യേട്ടന്റെ ഓവർ ആക്ടിങ് കണ്ടപ്പോഴേ മനസിലായി കാണും... പാറു ചിരിച്ചു കൊണ്ട് പറഞ്ഞു.. അല്ല മോളെ രാവിലെ വരാതെ നിങ്ങളെന്തിനാ ഈ പുലർച്ചെ വന്നത്... അമ്മ ആതുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.. അത്.. ഈ 😁😁.. ഇളിച്ചു കൊണ്ട് പ്രണവിനെ നോക്കി.. എന്റെ ആന്റി പാറു carrying ആണെന്ന് കേട്ടത് മുതൽ എന്റെ ചെവിക്ക് ഒരു റെസ്റ് ഉണ്ടായിട്ടില്ല... സഹി കെട്ട് വണ്ടിയും എടുത്ത് ഇവളേം കൊണ്ട് പോന്നതാ... അടുത്തിരിക്കുന്ന ചെയറിലേക്ക് ഇരുന്ന് തലക്കും കൈ കൊടുത്തു കൊണ്ട് പ്രണവ് പറഞ്ഞു.. അത് പിന്നെ ആന്റി ഞാൻ അന്ന് പോയതല്ലേ.. പാറു ഇങ്ങനെ ആണെന്ന് അറിഞ്ഞിട്ട് ഞാൻ ഇതുവരെ വന്നില്ലല്ലോ... ഇയാൾക്ക് ആണേൽ ഒടുക്കത്തെ തിരക്ക്.. ഓഹ്... ആതു ഒന്ന് പുച്ഛിച്ചു വിട്ടു... അത് പിന്നെ ബിസി ആയത് കൊണ്ടല്ലേ.. അല്ലേൽ ഞാൻ വരില്ലേ... പ്രണവ് വിട്ട് കൊടുക്കാൻ തയ്യാറല്ല.... രണ്ടും തല്ലിലേക്കാണ് പോവുന്നതെന്ന് കണ്ടതും വരുൺ ഇടയിൽ കയറി.. നിങ്ങൾക്ക് എന്നാൽ ഫോൺ വിളിച്ചു കൂടായിരുന്നോ പുറത്ത് കിടക്കേണ്ടി വരില്ലായിരുന്നല്ലോ...

വരുൺ സംശയത്തോടെ ആതുവിനെയും പ്രണവിനെയും മാറി മാറി നോക്കി... പോരേണ്ട തിരക്കിൽ ഡ്രസ്സ്‌ മാത്രമേ എടുത്തുള്ളൂ ഫോൺ എടുത്തില്ല.. തലമാന്തി ബാഗ് പൊക്കി കാണിച്ചു കൊണ്ട് ആതു പറഞ്ഞു... ബെസ്റ്റ് തുണി എടുക്കാതെ പോന്നിരുന്നേൽ എന്റെ പൊന്നെ... പാറു ഇരിക്കുന്നിടത്തു നിന്നു പറഞ്ഞതെ ഓർമ ഉള്ളൂ.... ആതു പാറുവിന്റെ മേലേക്ക് ചാഞ്ഞു കെട്ടിപ്പിടിച്ചു.. Congratz diii... ഞാൻ ഇത്തിരി വൈകി പോയി ലെ.. ഇനി ഞാൻ ഒരാഴ്ച കഴിഞ്ഞേ പോവു.. ഇളിച്ചു കൊണ്ട് പാറുവിനെ നോക്കി ആതു പറഞ്ഞു... കെട്ടിച്ചു വിട്ടത് ഇവിടെ വന്നു നിൽക്കാൻ അല്ല.. പോയി കുളിച്ചു കോളേജിൽ പോടീ.. വല്യേട്ടൻ ഓളി ഇട്ടു.. ഒന്ന് ചമ്മിയതല്ലേ അത് മാറ്റാൻ വേണ്ടി... ആദ്യം acp സാർ നേരെ വഴി ആവ്‌ എന്നിട്ട് മതി ഞങ്ങളെ ഒക്കെ നേരെ ആക്കാൻ.. ഗർ... ആതു പുച്ഛിച്ചു വിട്ട് പ്രണവ് ഏട്ടനേം പിടിച്ചു വലിച്ചു മേലേക്ക് പോയി... വേറെ കാര്യങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് പലരും പല വഴിക്ക് പോയി... 💕 നോക്കട്ടെ.. കുഞ്ചുവയർ വലുതായൊ എന്ന്... ഫ്രഷ് ആയി വന്ന പാറുവിനെ പിടിച്ചു നിർത്തി കൊണ്ട് വരുൺ ചോദിച്ചു.. വലുതായിട്ടില്ല അതിന്... വിട് അല്ലെങ്കിൽ തന്നെ നേരം വൈകി അപ്പോഴാ ഇനി ഇത്‌.. ഹോ.. വരുണിന്റെ കൈ മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.. ഒന്ന് നോക്കാനും പാടില്ലേ... വരുൺ പിടി വിട്ട് മാറി നിന്നു... നോക്കാൻ പാടില്ലെന്ന് ഞാൻ പറഞ്ഞോ.. സമയം വൈകിയത് കൊണ്ടല്ലേ.. പോവാൻ നിന്ന വരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു..

ഹാ... നന്നായി.. പാറുവിന്റെ കൈ തട്ടി മാറ്റി വരുൺ താഴേക്ക് പോയി.. ആദ്യം വിഷമം ആയെങ്കിലും പിന്നെ മൈൻഡ് ചെയ്യാതെ പാറുവും താഴേക്ക് പോയി... ഫുഡും കഴിച്ച് വരുണും പാറുവും ഒരുമിച്ചാണ് കോളേജിലേക്ക് പോയത്. കോളേജ് എത്തുന്നത് വരെ വരുൺ പാറുവിനോട് മിണ്ടിയതേ ഇല്ലാ.. പാറു എന്തെങ്കിലും ചോദിച്ചാൽ മൂളും എന്നല്ലാതെ ഒരു നോട്ടം കൊണ്ട് പോലും വരുൺ പാറുവിനെ ശല്യം ചെയ്തില്ല... നോവിന്റെ ഇടയിലും ആ പിണക്കം പാറു ആസ്വദിക്കുകയായിരുന്നു... കോളേജിൽ വണ്ടി നിർത്തി പാറു ഇറങ്ങിയപ്പോഴേക്കും വരുൺ വണ്ടി തിരിച്ചിരുന്നു.. പാറു എങ്ങോട്ടാ പോവുന്നെ എന്ന് ചോദിക്കുന്നതിനു മുന്നേ വരുൺ വണ്ടിയും എടുത്ത് പാഞ്ഞിരുന്നു.. എന്തൊരു ദേഷ്യാ സാറിന്.. സ്വയം പറഞ്ഞു തലക്ക് കിഴുക്കി കൊണ്ട് പാറു ക്ലാസ്സിലേക്ക് നടന്നു... 💕 ഇതൊക്കെ പൊസ്സേസ്സീവ്നെസ് ആടി.. കുറച്ചു കഴിഞ്ഞാൽ വന്നോളും.. പിന്നെ ഇനി മൈൻഡ് ചെയ്യാൻ പോണ്ട.. വരുൺ പിണങ്ങി പോയത് കണ്ടപ്പോൾ ദേവു പറഞ്ഞു.. ക്ലാസ്സിലേക്ക് വരില്ലേ ആവോ ഇനി എന്നോട് പിണങ്ങിയിട്ട്.. എന്തൊരു സ്പീഡിൽ ആണെന്നോ പോയത്... പാറു ഓർത്തെടുത്തു കൊണ്ട് പറഞ്ഞു.. എവിടേലും പോയി തട്ടി കിടക്കുമ്പോൾ പഠിച്ചോളും... ദേവു കെറുവിച്ചു കൊണ്ട് പറഞ്ഞു.. എടീ പന്നി...

പാറു വായേം പൊളിച്ചു ദേവുവിനെ നോക്കി.. സോറി ജാനി ആ ഫ്ലോയിൽ അങ്ങ് വന്നതാ.. ഹിഹി.. ദേവു ഇളിച്ചു കൊണ്ട് മുന്തിരി എടുത്ത് വായിലേക്ക് ഇട്ടു.. ഇപ്പോൾ രണ്ടാളുടെ ബാഗിലും പണ്ടത്തെ പോലെ മേക്കപ്പ് സെറ്റ് അല്ല ഫുഡ്‌ ഐറ്റംസിന്റെ സെറ്റ് ആണ്.. സമയം ഇപ്പോൾ അതാണല്ലോ... 😁 ... ഇന്റർവെൽ ടൈമിൽ ആണ് വിക്രമൻ സാർ ക്ലാസ്സിലേക്ക് വന്നത്.. തിന്നും കുടിച്ചും പാറുവും ദേവുവും ക്ലാസ്സിൽ തന്നെ ആണ്... ഓഹ് ഒരു ചാൻസ് കിട്ടാൻ നോക്കി ഇരിക്കുവായിരുന്നെന്ന് തോന്നുന്നു തിന്ന് മുടിപ്പിക്കാൻ.... അകത്തേക്ക് വന്ന വിക്രു അവരുടെ തീറ്റ കണ്ടു ചോദിച്ചു.. എങ്ങനെ മനസിലായി.. ഹിഹി.. ദേവു ഇളിച്ചു കൊണ്ട് ചോദിച്ചു.. തീറ്റ കണ്ടാൽ പറയും.. ദേവുവിന്റെ കയ്യിൽ നിന്നും മുന്തിരി വാങ്ങി തിന്ന് കൊണ്ട് വിക്രു പറയും.. സാറിനെ കണ്ടാലും പറയും ഇരന്നു വാങ്ങാൻ വന്നതാണെന്ന്... ഇത്തവണ പാറു ആണ് പറഞ്ഞത്.... ഹിഹി.. so ഫണ്ണി... മക്കളെ കന്നാസെ കടലാസെ നിങ്ങളെ രണ്ട് പേരെയും സാറിന് ഭയങ്കര ഇഷ്ടം ആണ്... അത് കൊണ്ടാണ് നിങ്ങളോട് ഇങ്ങനെ ഒക്കെ സംസാരിക്കുന്നതും നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ ലൈസൻസ് തരുന്നതും..

വിക്രു രണ്ട് കൈ കൊണ്ടും രണ്ടാളെയും ചേർത്ത് പിടിച്ചു.. രണ്ടാളും അന്തം വിട്ട് നിൽക്കുവാണ്.. ഞാൻ അറിഞ്ഞു കാര്യങ്ങൾ ഒക്കെ.. ശ്രാവന്തും വരുണും എനിക്ക് വിളിച്ചിരുന്നു.. നിങ്ങള് ഇപ്പോൾ കടന്നു പോവുന്ന ഈ പീരിയഡ് ഏറ്റവും നല്ല സമയം ആണ്.. അപ്പൊ അതിന് അനുസരിച്ചു വേണം കാര്യങ്ങൾ കൊണ്ട് പോവാൻ.. കുറെ ബുദ്ധിമുട്ട് ഉണ്ടാവും അതൊക്കെ തരണം ചെയ്യണം.. രണ്ടാളും ചെറിയ കുട്ടികൾ ആണ്.. നമ്മുടെ ചെക്കന്മാരെയും കുറ്റം പറയരുതല്ലോ... പിന്നെ പഠിപ്പ് നിർത്തരുത് ഇതൊക്കെ അതിന്റെ രീതിക്ക് പൊയ്ക്കോളും.. കേട്ടോ.. വിക്രു പറഞ്ഞു കൊണ്ട് വീണ്ടും രണ്ട് പേരെയും നോക്കി.. ആദ്യം ആയിട്ടായിരിക്കും ദേവു ഇത്രെയും quiet ആയി നിന്നിട്ടുണ്ടാവുക.. എല്ലാം മനസിലേക്ക് കയറ്റി രണ്ടാളും ചിരിച്ചു കൊണ്ട് തലയാട്ടി.. റെസ്റ് എടുക്കണം.. take care.. ok...? രണ്ടാളെയും തലോടി ഒരു മുന്തിരി കൂടി വായിലേക്ക് വെച്ചു മൂപ്പർ പറഞ്ഞതും,,, പാറു ബോധം കെട്ട് നിലത്തേക്ക് വീണിരുന്നു.........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story