നിന്നിലലിയാൻ: ഭാഗം 166

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

പാറു തലചുറ്റി വീണതും ദേവുവും പാറുവും അന്തം വിട്ട് ഒരു നിമിഷം നോക്കി നിന്നു... ഒരു കുഴപ്പോം ഇല്യാതെ ഇരുന്ന കുട്ടി ആണേ... പെട്ടെന്ന് വീണപ്പോൾ ഒരു ഉൾകിടലം... ദേവു വേഗം പാറുവിന്റെ ഫോൺ എടുത്ത് വരുണിന് ട്രൈ ചെയ്തു കൊണ്ടിരുന്നു.. വിക്രു പാറുവിനെ എടുത്ത് ബെഞ്ചിലേക്ക് ഇരുത്തി വെള്ളം കുടഞ്ഞു പാറുവിനെ ഉണർത്താൻ ഉള്ള ശ്രമത്തിൽ ആണ്.. എന്തായി.. അവൻ ഫോൺ എടുക്കുന്നില്ലേ... വിക്രു പരിഭ്രമത്തോടെ ചോദിച്ചു... റിങ്ങ് ചെയ്യുന്നുണ്ട് ബട്ട്‌ അറ്റന്റ് ചെയ്യുന്നില്ല... വീണ്ടും ശ്രമിച്ചു കൊണ്ട് ദേവു പറഞ്ഞു... അപ്പോഴേക്കും പാറു കണ്ണ് തുറന്നിരുന്നു... ദേവു വേഗം വല്യേട്ടനോട് വിളിച്ചു വിവരം പറഞ്ഞു.. ഔ.. പേടിപ്പിച്ചു കളഞ്ഞല്ലോ കടലാസെ നീ... എന്ത് പറ്റി വയ്യേ... പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് വിക്രു ചോദിച്ചു.. എനിക്കിപ്പോഴല്ലേ മനസിലായത്.. ഇനി ഇതിൽ കൂടുതൽ എന്ത് പറ്റാൻ.. എന്ത് പ്രഹസനം ആയിരുന്നു എന്റെ സാറേ.. അവൾക്കും കുഞ്ഞിനും താങ്ങാൻ പറ്റി കാണില്ല... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു.. ആണോ.. വിക്രു അവിഞ്ഞ മുഖത്തോടെ പാറുവിനോട് ചോദിച്ചു.. അവൾക്ക് വട്ടാ... എനിക്ക് നന്നായി തല വേദന എടുക്കുന്നുണ്ട്... വയ്യ.... വീട്ടിൽ പോണം.. തലക്ക് കയ്യൂന്നി കൊണ്ട് പാറു പറഞ്ഞു... പേടിക്കണ്ട നിന്റെ acp യോട് വരാൻ പറഞ്ഞിട്ടുണ്ട്... കെട്ട്യോൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല... വിക്രു പാറുവിനോടായി പറഞ്ഞു.. അയ്യോ എനിക്ക് തല ചുറ്റുന്നെ...

അയ്യോ എനിക്കിപ്പോ വീട്ടിൽ പോണേ.. അയ്യോ ആരെങ്കിലും ഒന്ന് പിടിക്കണേ.. ദേവു ബെഞ്ചിലേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു... വിക്രു കയ്യും കെട്ടി ദേവുവിനെ തന്നെ നോക്കി ഇരുന്നു... ഏറ്റില്ല അല്ലെ... ഇളിച്ചു കൊണ്ട് ദേവു ചോദിച്ചു.. ഇല്ല്യാ.. കുറച്ച് നാച്ചുറൽ ആവണ്ടേ കുട്ടി. ഇതൊരുമാതിരി അവാർഡ് കിട്ടിയ പോലെ ഇളിച്ചു കൊണ്ട് അഭിനയിക്കുന്നെ... വിക്രു ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... ദേവു എന്തെങ്കിലും പറയാൻ വരുന്നതിന് മുന്നേ വല്യേട്ടൻ ഓടി കിതച്ചു എത്തിയിരുന്നു... എന്ത് പറ്റി.. ക്ലാസ്സിലേക്ക് യൂണിഫോം വേഷത്തിൽ കേറി വന്നതും പാറുവിനെ പിടിച്ചു കൊണ്ട് വെല്ലു ചോദിച്ചു.. അവളൊന്ന് ജസ്റ്റ്‌ തല ചുറ്റി വീണു.. വീട്ടിൽ പോണം എന്നാ പറയുന്നേ.. തീരെ വയ്യ.. മയങ്ങി കിടക്കുന്ന പാറുവിനെ നോക്കി കൊണ്ട് വിക്രു പറഞ്ഞു.. ആണോ.. എന്നിട്ട് വരുൺ എവിടെ... അവൻ വന്നില്ലേ... പാറുവിനെ എണീപ്പിക്കാൻ ശ്രമിച്ചു കൊണ്ട് വെല്ലു ചോദിച്ചു.. ഇവളെ ഇവിടെ ഇറക്കി മൂപ്പർ ചീറി പാഞ്ഞു പോയി.. വിളിച്ചിട്ടൊട്ട് എടുക്കുന്നുമില്ല അതാ നിങ്ങളെ വിളിച്ചേ.. ദേവു പാറുവിനെ പിടിക്കാൻ സഹായിച്ചു കൊണ്ട് പറഞ്ഞു... വയ്യേ ഏട്ടന്റെ കുട്ടിക്ക് ഏഹ്... പാറുവിന്റെ മുടിയിൽ തലോടി നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് വെല്ലു ചോദിച്ചു..

പാറു വല്യേട്ടനെ ഇറുകെ പിടിച്ചു കൊണ്ട് കരഞ്ഞു.. അയ്യേ ഒന്ന് തല ചുറ്റി വീണതിനാണോ ഇങ്ങനെ മൂക്കും ഒളിപ്പിച്ചു കരയുന്നെ.. ദേ കുഞ്ഞിന് വിഷമം ആവും ട്ടോ.. നമുക്കെയ് ഹോട്ടെലിൽ പോയി നല്ല ഫുഡും തട്ടി വീട്ടിൽ പോയി റെസ്റ് എടുക്കാം ട്ടോ.. പാറുവിന്റെ ബാഗ് തോളിൽ ഇട്ട് പുറത്തേക്ക് നടന്നു കൊണ്ട് വെല്ലു പറഞ്ഞു... പാറു തല പൊന്തിച്ചു വല്യേട്ടനെ ഒന്ന് പാളി നോക്കി.. നിനക്ക് വേണ്ടേൽ വേണ്ട നിന്റെം കൂടി ഞാൻ തിന്നോളം.. ഇളിച്ചു കൊണ്ട് അവളേം കൊണ്ട് വല്യേട്ടൻ കാറിന്റെ അടുത്തേക്ക് നടന്നു.. "പാറുവും വല്യേട്ടനും ".... അവര് പോവുന്നതും നോക്കി വിക്രു പറഞ്ഞു... എന്തൊരു ചന്താ മൂപ്പര് പോലീസ് യൂണിഫോമിൽ ബാഗും ഇട്ട് പോവുന്നത് കാണാൻ.. ദേവു അപ്പോഴും കുറ്റം കണ്ടു പിടിക്കാൻ ഉള്ള തിരക്കിൽ ആണ്... ഏഹ്.. വിക്രു ദേവുവിനെ ഒന്ന് ചെറഞ്ഞു നോക്കി സ്റ്റാഫ്‌ റൂമിലേക്ക് പോയി... 💕 നമ്മളെന്തിനാ ഇങ്ങോട്ട് വന്നേ... ഹോസ്പിറ്റലിലേക്ക് വണ്ടി കയറിയപ്പോൾ പാറു ചോദിച്ചു.. ഇവിടെ ഫ്രീ ആയിട്ട് ബിരിയാണി കൊടുക്കുന്നുണ്ടെന്ന് കേട്ടു.. അപ്പൊ അത് വാങ്ങാൻ വന്നതാ... വല്യേട്ടൻ പുച്ഛിച്ചു വിട്ട് കൊണ്ട് പാറുവിന്റെ കയ്യും പിടിച്ചു ഉള്ളിലേക്ക് നടന്നു... ഇങ്ങനെ ഒക്കെ ഉണ്ടാവുമ്പോൾ ഇടക്ക് ഡോക്ടറെ കാണിക്കുന്നതൊക്കെ നല്ലതാ..

ഡോക്ടറെ കാണാൻ വേണ്ടി വെയിറ്റ് ചെയ്തിരിക്കുന്നതിനിടയിൽ വെല്ലു പറഞ്ഞു... മ്മ്.. പാറു ഒന്നും മൂളിയതേയുള്ളൂ.... ഞാൻ അപ്പോഴേ പറഞ്ഞതാ അവനോട് ഇപ്പോൾ തന്നെ ഇതിനെ പിടിച്ചു ഈ അവസ്ഥ ആക്കണ്ട എന്ന്.. എന്നിട്ട് എല്ലാം ഒപ്പിച്ചു വെച്ചിട്ട് അവനെ കിട്ടുന്നുണ്ടോ ഇപ്പോൾ.. ഇങ്ങ് വരട്ടെ കാലൻ... വെല്ലു പിറുപിറുത്തു കൊണ്ടിരുന്നു.. പാറു ഇളിച്ചു കൊണ്ടിരിക്കുവാണ് വല്യേട്ടന്റെ സംസാരം കേട്ടിട്ട്... കാലനെ ആണല്ലോ കുറ്റം പറയുന്നേ ഒരു മനസുഖം... 😁 ടോക്കൺ വിളിച്ചതും വല്യേട്ടനും പാറുവും കൂടി അകത്തേക്ക് കയറി.. ആഹാ ഇന്ന് ഹസ്ബന്റിനേം കൂട്ടി ആണല്ലോ വന്നേ.. ഡോക്ടർ ഒരു ചിരിയോടെ ചോദിച്ചു.. ഞാൻ ഇവളുടെ ചേട്ടനാ.. പെങ്ങളെ കല്യാണം കഴിക്കുന്ന ഏർപ്പാട് ഞങ്ങടെ കുടുംബത്തിൽ ഇല്ല്യാ.. ഡോക്ടറുടെ കുടുംബത്തിൽ ഇങ്ങനെ ആണോ... വല്യേട്ടൻ ചാടി കടിച്ചു ചോദിച്ചു... പോലീസിൽ ആണല്ലേ.. ചോദിച്ചതിന് ഉത്തരം പറയാതെ ഡോക്ടർ മറു ചോദ്യം ചോദിച്ചു.. അല്ല പട്ടാളത്തിൽ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. വല്യേട്ടാ.. പാറു കണ്ണുരുട്ടി കൊണ്ട് വല്യേട്ടന്റെ തുടയിൽ പിച്ചി... പിച്ചാതെ കുരിപ്പേ.. അല്ലാതെ പിന്നെ എന്റെ യൂണിഫോം കണ്ടാൽ അറിയില്ലേ ഞാൻ പോലീസിൽ ആണെന്ന്.. പാറുവിന്റെ ചെവിയിൽ വല്യേട്ടൻ കുശുകുശുത്തു.. സോറി ഡോക്ടർ ആളൊരു ജോക്കർ ആണ്.. പാറു ഡോക്ടറെ നോക്കി ഒരു വളിച്ച ചിരിയോടെ പറഞ്ഞു.. നിന്റെ കെട്ട്യോൻ ആടി ജോക്കർ..

എങ്ങനെ തോന്നിയെടി എന്നേ നോക്കി ജോക്കർ എന്ന് വിളിക്കാൻ.. വല്യേട്ടൻ പുറുപിറുത്തു കൊണ്ട് പറഞ്ഞു.. മിണ്ടല്ലേ.. പാറു കൂർപ്പിച്ചു നോക്കി.. It's ok.. Tell me Mrs. Varun, what is your problem?... ഡോക്ടർ ഗൗരവത്തോടെ ചോദിച്ചു... അതറിയാൻ അല്ലെ ഇങ്ങോട്ട് വന്നത്.. അപ്പൊ ഡോക്ടർ ഞങ്ങളോട് ചോദിച്ചാൽ ഞങ്ങൾ എന്ത് പറയും... വല്യേട്ടന് പിന്നേം ഇളകി.. വല്യേട്ടൻ മിണ്ടല്ലേ.. ഞാൻ പറയാം... ഏഹ്. ട്ടോ.. പാറു വല്യേട്ടനെ കൺവിൻസ്‌ ചെയ്യാൻ ഉള്ള ശ്രമത്തിൽ ആണ്.. എടി അവർക്ക് പണി അറിയില്ലെന്ന് തോന്നുന്നു.. ആ കസേരയിൽ നിന്ന് എണീക്കാൻ പറ.. ഞെളിഞ്ഞു ഇരിക്കുന്നത് കണ്ടില്ലേ.. വല്യേട്ടൻ പുച്ഛിച്ചു വിട്ടു.. കോളേജിൽ നിന്ന് തല ചുറ്റി വീണു.. പ്രോബ്ലം വല്ലതും ഉണ്ടോ എന്നറിയാൻ വേണ്ടി... പാറു സംശയത്തോടെ ചോദിച്ചു.. ഓഹ്..... താങ്കൾ ഒന്ന് പുറത്തേക്ക് നിൽക്കു... വല്യേട്ടനെ നോക്കി ഡോക്ടർ പറഞ്ഞു.. മോളെ സൂക്ഷിക്കണേ.. മേലിൽ നിന്ന് ഓരോന്ന് എടുത്ത് കൊണ്ട് പോയാൽ പോലും അറിയില്ല.. കഴിഞ്ഞാൽ വിളിക്കണം.. ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ പാറുവിന് കൊടുത്ത് വല്യേട്ടൻ പുറത്ത് നിന്നു.. .... കുറച്ച് സമയത്തിന് ശേഷം വല്യേട്ടനെ അകത്തേക്ക് വിളിച്ചു.. ബോഡി വീക്ക് ആണ് നന്നായി ഫുഡ്‌ കഴിപ്പിക്കണം.. പിന്നെ ആൾക്ക് നല്ല ടെൻഷൻ ആണ്... അതൊന്ന് ശ്രദ്ധിക്കണം അറിയാലോ അമ്മയ്ക്കും കുഞ്ഞിനും അത് നല്ലതല്ല... ഞാൻ കുറച്ച് ടാബ്ലറ്റ് എഴുതിയിട്ടുണ്ട് അത് കഴിച്ചാൽ മതി.. പ്രത്യേകിച്ച് കുഴപ്പം ഒന്നുല്ല്യ...

ഒരു ചിരിയോടെ ഡോക്ടർ പറഞ്ഞു.. വല്യേട്ടൻ തലയും ആട്ടി പുറത്തേക്ക് നടന്നു.. പിന്നാലെ പാറുവും.. എന്ത് ഡോക്ടർ ആണെടി.. പ്രേത്യേകിച്ചു കുഴപ്പം ഒന്നും ഇല്ല്യാന്ന്.. എന്നിട്ടാണല്ലോ ഇത്രേം ഗുളികയും പിന്നെ ഒരു ലിസ്റ്റ് കുഴപ്പങ്ങളും പറഞ്ഞത്... ഓഹ്.. ടാബ്ലറ്റ് വാങ്ങി കാറിൽ കയറിയപ്പോൾ വെല്ലു ചോദിച്ചു.. പാറു ഒന്നും മിണ്ടിയില്ല... നല്ലോണം ഫുഡ്‌ കഴിക്കണം.. വീട്ടിൽ എത്തട്ടെ കാണിച്ചു തരാം... നിനക്കെന്താ ഇത്ര ടെൻഷൻ ഏഹ്.. ദേഷ്യത്തോടെ ആണ് വെല്ലു ചോദിച്ചത്.. എനിക്കെന്ത് ടെൻഷൻ ഒന്നുല്ലല്ലോ.. അത് ചിലപ്പോൾ തല ചുറ്റിയതിന്റെ ആവും ഈ.. പാറു നന്നായി ഇളിച്ചു കൊടുത്തു.. എനിക്ക് മനസ്സിലാവുന്നുണ്ട്.. വരുൺ ഇങ്ങ് വരട്ടെ.. ശെരിയാക്കി കൊടുക്കാം.. എന്നും പറഞ്ഞു വെല്ലു വണ്ടി എടുത്തു.. നല്ലൊരു ഹോട്ടലിൽ കേറി തിന്ന് മുടിപ്പിച്ചാണ് രണ്ടാളും വീട്ടിലേക്ക് ചെന്നത്.. അവിടെ എല്ലാവരെയും കാര്യം ബോധിപ്പിച്ചു പാറുവും വല്യേട്ടനും റെസ്റ്റ് എടുക്കാൻ പോയി.. 💕 വൈകുന്നേരം ഒരു മൂന്ന് മൂന്നര ആയപ്പോഴേക്കും വരുൺ ഓടിക്കിതച്ചു വീട്ടിലേക്കു വന്നു സ്റ്റെയർ കേറാൻ തുടങ്ങിയതും... ഒന്നവിടെ നിന്നെ... പിറകിൽ നിന്നും വല്യേട്ടന്റെ സൗണ്ട് വന്നു... വരുൺ നന്നായി ഇളിച്ചു കൊണ്ട് വല്യേട്ടനെ നോക്കി.. നാണം ഉണ്ടോടാ നിനക്കിങ്ങനെ പിണങ്ങി നടക്കാൻ അതും അവൾക്ക് ഈ സമയത്ത്.. ആ കൊച്ച് ടെൻഷൻ അടിച്ചു ബിപി കൂടി വടി ആയേനെ.. പാവം ഒരുപാട് കരഞ്ഞു.. ക്ലാസ്സിൽ തല ചുറ്റി വീണിട്ട് വിളിച്ചിട്ട് ഒന്ന് വന്നുപ്പോലും നോക്കിയില്ലല്ലോ നീ..

ഈ സമയത്ത് ആരെക്കാളും അവൾക്ക് നിന്നെ ആണ് ആവശ്യം.. മ്മ് ചെല്ല് അയിനെ ഉണർത്തണ്ട.. വല്യേട്ടൻ അതും പറഞ്ഞു പോയി.. വരുൺ ചാടി പിടഞ്ഞു മുകളിലേക്കും.. ഓഹ് ആദ്യായിട്ടാ ഇങ്ങനെ പറഞ്ഞിട്ട് വരുണിന്റെ ചീഞ്ഞ എക്സ്പ്രെഷൻ കാണുന്നെ.. ഓഹ് ഒന്നെറിഞ്ഞു നോക്കിയതാ ഏറ്റു.. വല്യേട്ടൻ സ്വയം പറഞ്ഞു നിർവൃതിയോടെ റൂമിലേക്ക് പോയി... (ആദ്യം ആയിട്ടാവും ഒരു acp ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ തന്നെ ഇങ്ങനെ ഇരിക്കുന്നെ.. ഹോ 🤣🤣)..... വരുൺ റൂമിലേക്ക് ചെന്നപ്പോൾ കണ്ടത് ശാന്തമായി ഉറങ്ങുന്ന പാറുവിനെയാണ്... അത്രെയേറെ വാത്സല്യത്തോടെയും സങ്കടത്തോടെയും വരുൺ അവളുടെ അരികിൽ ഇരുന്നു.. സോറി.. സോറി... ചെവിയിലും വയറിലും ചുണ്ട് ചേർത്ത് കൊണ്ട് വരുൺ പറഞ്ഞു.. പോടാ പട്ടി.. കൊണ്ടുപോയി ഉപ്പിലിട്.. പാറു വരുണിനെ തള്ളിമാറ്റി എണീറ്റിരുന്നു കൊണ്ട് പറഞ്ഞു... ഉറങ്ങിയില്ലേ നീ... 😆 കുസൃതി ചിരിയോടെ വരുൺ ചോദിച്ചു.. ഇപ്പൊ എണീറ്റതാ.. അല്ലേലും ഞാൻ എന്തിനാ ഇതൊക്കെ പറയുന്നേ.. ഹും.. പാറു മുഖം തിരിച്ചിരുന്നു... പിന്നെ ആരാ നിന്റെം കുഞ്ഞിൻറേം കാര്യം എന്നേ അറിയിക്കുന്നെ... പിറകിലൂടെ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. തൊടണ്ട എന്നേം കുഞ്ഞിനേം..

നിങ്ങൾക്കെന്നോട് ഒരു സ്നേഹോം ഇല്ല്യാ.. പാവം വല്യേട്ടൻ എന്ത് മാത്രം ഓടി നടനെന്ന് അറിയുമോ.. പാറു ചീറി പൊളിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.. പാറു ഇങ്ങനെ കരയല്ലേ ആരെങ്കിലും കേട്ട് വരും.. ശ്.. പാറുവിന്റെ കരച്ചിൽ കേട്ട് കൊണ്ട് വരുൺ പറഞ്ഞു.. പാറു കൂടുതൽ കരഞ്ഞതല്ലാതെ കുറച്ചില്ല.. വരുൺ വേഗം ഡോർ ലോക്ക് ചെയ്ത് പാറുവിന്റെ അടുത്തേക്ക് ചേർന്നിരുന്നു കൊണ്ട് പാറുവിന്റെ തോളിൽ കൈ വെച്ചു.. പോടാ.. കരച്ചിലിനിടയിലും തോളനക്കി കൊണ്ട് പാറു പറഞ്ഞു.. ഹാ എന്നാൽ ഞാൻ പോവാ.. വരുൺ കെറുവിച്ചു കൊണ്ട് എണീറ്റു.. പാറു വേഗം വരുണിന്റെ കയ്യിൽ പിടിച്ചു വലിച്ചു അവനെ വലിഞ്ഞു മുറുക്കി... ഇട്ടിട്ട് പോവല്ലേടാ തെണ്ടി... കവിളിൽ കടിച്ചു കൊണ്ട് പാറു കരഞ്ഞു... ഇല്ലെടി പട്ടിക്കുട്ടി.. ഇതൊക്കെ എന്റെ അടവല്ലേ.. പാറുവിന്റെ മുടിയിഴകളെ തലോടി കൊണ്ട് വരുൺ പറഞ്ഞു... കുറച്ച് നേരം രണ്ടാളും അങ്ങനെ ഇരുന്നു... പാറുവിന്റെ പിടുത്തതിന്റെ കൈ അയഞ്ഞതും വരുൺ ഒരു ചിരിയോടെ അവളെ അടർത്തി മാറ്റി... ഉറക്ക പ്രാന്തി.. ചിരിയോടെ വരുൺ പാറുവിനെ ബെഡിൽ കിടത്തി... പിന്നെ അവനും പാറുവിനോട് ചേർന്ന് കിടന്നു കൊണ്ട് പാറുവിന്റെ നെറ്റിയിൽ അമർത്തി മുത്തി.. അവിടെ നിന്ന് കണ്ണിലേക്കും പിന്നെ അധരത്തിലും അമർത്തി മുത്തി വരുൺ ചുണ്ടുകൾ പിൻവലിച്ചതും വരുൺ കണ്ടത് ചുണ്ടു രണ്ടും കൂർപ്പിച്ചു വരുന്ന പാറുവിനെ... ഈ പെണ്ണ് ഉറക്കത്തിലും ഇത്...

വരുൺ പൊട്ടിച്ചിരിച്ചു കൊണ്ട് പാറുവിന്റെ ചൊടിയിൽ വീണ്ടും ഉമ്മ വെച്ച് കൊണ്ട് താഴേക്ക് ഊർന്നിറങ്ങി... വയറിനോട് ചേർന്ന് കിടന്ന് പാറു ഇട്ടിരുന്ന ടോപ് പൊക്കി വാത്സല്യത്തോടെ അവനാ കുഞ്ഞ് വയറിൽ തലോടി കൊണ്ടിരുന്നു... പാറു ഇട്ടിരുന്ന പാന്റിൽ തട്ടി പോവുന്ന തലോടൽ വരുണിനെ ചൊടിപ്പിച്ചു... പാന്റിന്റെ കെട്ടഴിച്ചു അയച്ചു കെട്ടി വരുൺ അവിടെ ചുണ്ടുകൾ ചേർത്തു.... അച്ഛെടെ കുട്ടി എവിടെ.... അച്ഛനും വെയ്റ്റിംഗ് ആണല്ലോ കുഞ്ഞിന് വേണ്ടി.. അമ്മയെ അധികം വേദനിപ്പിക്കാതെ വരണം ട്ടോ... ചുണ്ടുകൾ വേർപെടുത്താതെ വരുൺ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു... പതിയെ പതിയെ അവന്റെ കണ്ണുകളും ഉറക്കത്തിലേക്ക് പോയി കൊണ്ടിരുന്നു.. എന്നിരുന്നാലും വരുണിന്റെ കൈകൾ അവന്റെ രണ്ട് പാതിയെയും സുരക്ഷിതമായി ചേർത്ത് പിടിച്ചിരുന്നു... അവനൊന്നിങ്ങനെ ചേർത്ത് പിടിച്ചാൽ മാറാവുന്ന ടെൻഷനെ പാറുവിന് ഉണ്ടായിരുന്നുള്ളൂ.. 💕 വൈകുന്നേരം 5 മണിയോടടുത്തപ്പോൾ ആണ് വരുൺ ഞെട്ടി എഴുന്നേറ്റത്.. പാറുവിനെ വിളിച്ചെഴുന്നേല്പിച്ചു വരുൺ ഫ്രഷ് ആയി വന്നു.. പാറു മുഖം കഴുകി വന്നു രണ്ടാളും കൂടി താഴേക്ക് ചെന്നു.. നീ എപ്പോ വന്നു... മോളിന്ന് പോയില്ലേ.. വരുണിനെയും പാറുവിനെയും കണ്ട അച്ഛൻ ചോദിച്ചു.. പാറുവിന് വയ്യാതായി കൊണ്ട് വന്നതാ അച്ഛാ.. ഞാൻ ഇന്ന് പോയില്ല... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ഇങ്ങനെ നടന്നോ നീ.. ഈ സമയത്ത് നല്ലോണം ഫുഡ്‌ കഴിക്കണം...

വീണേ... അച്ഛൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു... ഒരു പാത്രത്തിൽ നിറയെ പുഴുങ്ങിയ പഴം കൊണ്ട് അമ്മ ടേബിളിൽ വെച്ചു.. എടുത്ത് കഴിക്ക്... അല്ലേൽ വേണ്ട വീണ കൊടുക്ക് അല്ലേൽ എണീറ്റ് പോവും... അച്ഛൻ ചിരിയോടെ പറഞ്ഞു.. വീണാമ്മ തന്നെ ആണ് പാറുവിന് പഴം ഉടച്ചു വായിൽ വെച്ച് കൊടുത്തത്.. കുറച്ചു കഴിഞ്ഞപ്പോൾ എണ്ണം കൂടി എന്ന് മാത്രം.. പതിയെ വാവയും വരുണും വല്യേട്ടനും പൊന്നുവും ആതുവും വന്നു.. സഹി കെട്ട് അച്ഛനും ലാസ്റ്റ് വായ തുറന്നു... (പ്രണവ് ജോലി കഴിഞ്ഞു നേരെ സ്വന്തം വീട്ടിലേക്ക് പോയത് കൊണ്ട് ഒരാളുടെ എണ്ണം അമ്മക്ക് കുറഞ്ഞു കിട്ടി...😌 ) പിന്നെ പഴത്തൊലിയുടെ മേളം ആയിരുന്നു... അതും കൂടി അവന്റെ അണ്ണാക്കിലേക്ക് തള്ളി കൊടുക്ക്.. പഴം പോക്കി തിന്നുന്ന വല്യേട്ടനെ നോക്കി അച്ഛൻ പറഞ്ഞു.. അത് അച്ഛനാ എന്നെക്കാളും ബെറ്റർ.. ഈ.. വല്യേട്ടൻ പുച്ഛിച്ചു വിട്ടു... ഇവിടെ തന്നെ ചടഞ്ഞു ഇരിക്കാതെ വരൂണെ.. നീ അവളേം വിളിച്ചു റോട്ടിലൂടെ ഒക്കെ ഒന്ന് നടന്ന് നോക്ക്... ഫ്രീ ആവും മനസ്... അച്ഛൻ വരുണിനെ നോക്കി പറഞ്ഞു... എന്നാൽ ഞാനും ഉണ്ട്... ഇളിച്ചു കൊണ്ട് ആതു പറഞ്ഞു.. എന്നാൽ ഞാനും... വാവയും പൊന്നുവും പറഞ്ഞു.. എന്നാൽ ഞങ്ങളും.. അച്ഛനും അമ്മയും വല്യേട്ടനും ഒരുമിച്ച് പറഞ്ഞു..

5 : 30 ആയപ്പോഴേക്കും വീടും പൂട്ടി എല്ലാവരും പുറത്തേക്ക് നടന്നു.. സായാഹ്ന നടത്തം.. അത് പൊളിയാണ് പ്രത്യേകിച്ച് എല്ലാവരും ഉള്ളപ്പോൾ.. പാടവരമ്പിലും തോട്ടിലും എത്ര നേരം കളിച്ചു നിന്നെന്ന് അറിഞ്ഞില്ല.. അത്രക്കും വൈബ് ആയിരുന്നു എല്ലാവർക്കും ആ നിമിഷങ്ങൾ.... വഴക്കിട്ടും തല്ല് കൂടിയും പാര പണിഞ്ഞും കളിച്ചും ചിരിച്ചും നടന്ന നിമിഷങ്ങൾ... നേരം ഇരുട്ടിയാണ് എല്ലാവരും വീട്ടിലേക്ക് തിരിച്ചത്... വീട്ടിൽ എത്തിയതേ അച്ഛൻ ജഗ്ഗ് വായിലേക്ക് കമിഴ്ത്തി.. വയസായി.. വീട്ടിൽ ഒരു ഭാഗത്തു ഇരിക്കേണ്ട നിങ്ങളാണ് പാടം കാണാത്ത പിള്ളേരെ പോലെ നടന്നിരുന്നേ... വല്യേട്ടൻ അച്ഛനിട്ട് താങ്ങി... നീ പോടാ.. നിനക്കാ വയസായത്.. വയസ് പത്തമ്പത്തഞ്ച് ഉണ്ടെങ്കിലും ഞാൻ സ്ട്രോങ്‌ ആടാ.. അച്ഛൻ പുച്ഛിച്ചു കൊണ്ട് നടന്നു.. അച്ഛൻ പോയതും വല്യേട്ടൻ അതുവരെ പിടിച്ചു നിർത്തിയ ശ്വാസം എല്ലാം തുറന്നു വിട്ടു... ജഗ്ഗ് എടുത്ത് വായിലേക്ക് ഒഴിക്കാൻ നിന്നതും,, ഹേയ് യങ് മാൻ അങ്ങനെ ഇപ്പോൾ വെള്ളം കുടിക്കേണ്ട.. എന്നും പറഞ്ഞു തിരിച്ചു വന്ന അച്ഛൻ ജഗ്ഗും തട്ടി പറച്ചു മണ്ടി... പിന്നാലെ രണ്ട് ചാട്ടം ചാടി മുണ്ടും മടക്കി കുത്തി വല്യേട്ടനും,,,, ശ്വാസം അടക്കി പിടിച്ചു ഇനി എന്ത് നടക്കും എന്ന് കണ്ണും തുറിപ്പിച്ചു നോക്കി കാണുവാണ് ബാക്കി അംഗങ്ങൾ.............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story