നിന്നിലലിയാൻ: ഭാഗം 167

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

രണ്ട് മാസങ്ങൾ ചറ പറ കടന്ന് പോയി..... അതിനനുസരിച്ചു പാറുവിലും ദേവുവിലും മാറ്റങ്ങൾ ഉണ്ടായി കൊണ്ടിരുന്നു..... ഒരു ഞായറാഴ്ച....... 🌄 രാവിലെ തന്നെ വല്യേട്ടൻ ഓളി ഇടുന്നത് കേട്ടാണ് എല്ലാവരും ഹാളിലേക്ക് എത്തിയത്... കിട്ടി.. എനിക്ക് കിട്ടിപ്പോയി... വല്യേട്ടൻ കയ്യിൽ ഒരു പേപ്പറും പിടിച്ചു തുള്ളി ചാടുവാണ്... എന്ത് കിട്ടിയെന്ന്.. അമ്മ അടുക്കളയിൽ നിന്നും തവിയും കയ്യിൽ പിടിച്ചു ഓടി വന്നു കൊണ്ട് ചോദിച്ചു.. അവന്റെ കാണാതെ ആയ വല്ലതും കിട്ടിക്കാണും... അച്ഛൻ വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു... എന്റെ അല്ല.. ചിലോർടെ ഒളിപ്പിച്ചു വെച്ച എക്സാം പേപ്പർ ഒക്കെ കയ്യിൽ കിട്ടി.. വല്യേട്ടൻ തൊണ്ട ഒക്കെ ശെരിയാക്കി പേപ്പർ നിവർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.... പാറു ഒന്ന് ഞെട്ടി പിന്നാലെ ആതുവും.... അതില്ലേ വരുണേട്ടാ.. രണ്ട് ദിവസം മുന്നേ സുജ മിസ്സ്‌ ഒരു എക്സാം നടത്തിയിരുന്നു.. മാർക്ക്‌ കുറവാ 50ൽ 20 മാർക്ക്‌ ആണ്.. ദേവുവിന് 5 മാർക്കെ ഉള്ളൂ.. വയ്യാത്തത് കൊണ്ട് പഠിക്കാൻ പറ്റിയില്ല... വയറിൽ ഉഴിഞ്ഞു കാണിച്ചു ചുണ്ട് പിളർത്തി പാറു മുൻ‌കൂർ ജാമ്യം എടുത്തു... വരുണേട്ടാ എനിക്കും ഇപ്പോൾ അടുത്ത് എക്സാം ഉണ്ടായിരുന്നു.. കല്യാണം കഴിഞ്ഞ കാരണം കൊണ്ട് എനിക്ക് 15 മാർക്കെ ഉള്ളൂ 40ൽ.. വരുണിന്റെ അപ്പുറത്തിരിക്കുന്ന ആതുവും കൈ മലർത്തി..

എന്നാൽ പിന്നെ ഞാൻ അല്ലെ ഭേദം 😁😁.. പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... ഒക്കെ കണക്കാ.. ആദ്യം പേപ്പർ ആരുടെ എന്നറിയട്ടെ.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... പാറുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് വരുൺ പറഞ്ഞു... വയ്യാത്തത് കൊണ്ടല്ലേ.. പാറു ചുണ്ട് പിളർത്തി തിരിഞ്ഞിരുന്നു.. വാവ ഒരു കൂസലും ഇല്ലാതെ ഡോറയും കണ്ടിരിക്കുവാണ്... നീ നിന്ന് താളം ചവിട്ടാതെ ആരുടെ ആണെന്ന് പറയെടാ... അച്ഛൻ വല്യേട്ടന്റെ അടുത്തേക്ക് നീങ്ങി നിന്ന് പേപ്പറിലേക്ക് എത്തി പാളി നോക്കി കൊണ്ട് പറഞ്ഞു... വസിഷ്ട വിശ്വനാഥൻ... മലയാളത്തിൽ 50ൽ 1/2 മാർക്ക്‌... ഹുഹുഹു.. ഇന്ന് ഞാൻ ഇവളെ കൊന്ന് കൊല വിളിക്കും.... വല്യേട്ടൻ ആർപ്പ് വിളി നടത്തിയതും,,, വാവ ഡോറ നിർത്തി ചാടി എണീറ്റു.... പുള്ളിക്കാരി കരുതി കാണില്ല സ്വന്തം കരവിരുത് ആണ് പിടിച്ചതെന്ന്.. പാറുവും ആതുവും ചമ്മി നാറി ഇനി പറയണ്ട.. മുൻ‌കൂർ ജാമ്യം കിട്ടാൻ വേണ്ടി മറച്ചു വെച്ച സത്യങ്ങൾ എല്ലാം മണി മണി പോലെ തുറന്ന് പറഞ്ഞില്ലേ... ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി കാണും... ഞാൻ പറ്റിച്ചേ... സുജ മിസ്സ്‌ എക്സാം ഒന്നും നടത്തിയില്ല.. ഞാൻ ചുമ്മാ.. പാറു വീണിടത്തു കിടന്നു ഉരുണ്ടു മറിഞ്ഞു.. ഞാനും അതെ.. ഞാൻ പറഞ്ഞത് കഴിഞ്ഞ വർഷത്തെ കാര്യമാ.. ഇപ്പോഴാ ഓർമ വന്നേ.. ഇളിച്ചു കൊണ്ട് ആതു പറഞ്ഞു.. ആ ഞാനും ഇപ്പോഴാ ഓർത്തെ നിന്റെ കല്യാണം കഴിഞ്ഞ കൊല്ലം ആണല്ലോ കഴിഞ്ഞേ.. അതിൽ ഒരു ആക്കൽ ഇല്ലേ... 😁 അത് വായിക്കല്ലേ...

അത് ഞാൻ തന്നെ എക്സാം എഴുതി ഞാൻ തന്നെ മാർക്ക്‌ ഇട്ടതാ.. താ... വാവ ഓടി ചെന്ന് വല്യേട്ടന് നേരെ കൈ കാട്ടി കൊണ്ട് പറഞ്ഞു... ഞാൻ ഒന്ന് വായിക്കട്ടെ.... ചോദ്യം : 1 തുഞ്ചത്തെഴുത്തച്ഛന്റെ കൃതി ഏത്....? ഉത്തരം കേട്ടോ മോൾടെ.. നല്ല അർത്ഥം ഉള്ള വരികൾ... വല്യേട്ടൻ എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു... തുഞ്ചന്റെ തത്തേ .. തത്തേടെ തുഞ്ചാ.. ലലലലലലലലലലലല ലാലീലൂലാ ലാലിലൂല... വല്യേട്ടൻ പാടി എല്ലാവരെയും നോക്കി... അരേവാ.. നിന്റെക്കാൾ നല്ല വരികൾ... എവിടുന്ന് കിട്ടി ഇത്‌... അച്ഛൻ ദയനീയമായി വാവയെ നോക്കി... കോമഡിയിൽ നിന്ന്.. വല്യേട്ടന്റെ ഫോണിൽ നിന്ന് കണ്ടല്ലോ.. ടേബിളിലേക്ക് കൊത്തി പിടിച്ചു കയറി ഇരുന്ന് കൊണ്ട് വാവ പറഞ്ഞു... ഹാ ബെസ്റ്റ്.. വരുൺ ഇളിച്ചു കൊണ്ട് വല്യേട്ടന്റെ അടുത്തേക്ക് പോയി നിന്നു.. ബാക്കി ലൈവ് ആയിട്ട് വായിക്കാൻ.... വല്യേട്ടൻ ആണേൽ ഒക്കെ എന്നിൽ ആണല്ലോ അവസാനിക്കുന്നെ എന്ന അവസ്ഥയിൽ... ചോദ്യം : 2 മാതാവിന്റെ പര്യായ പദങ്ങൾ ഏതൊക്കെ....? അമ്മ,, പൊന്നു,,, പാറു,, ദേവു,, ശില്പ ചേച്ചി ,,, സീത ആന്റി.. ഓഹ് ഭാഗ്യത്തിന് സ്പെല്ലിങ് മിസ്റ്റേക്ക് ഒന്നും ഇല്ല്യാ.... വായിച്ചു കഴിഞ്ഞതും വരുൺ പറഞ്ഞു.. പാറുവും പൊന്നുവും ആതുവും പൊട്ടി പൊട്ടി ചിരിക്കുവാണ്.... ഭാവിയിൽ ആതു കൂടി ഉണ്ടെന്ന് എഴുതി കൂടായിരുന്നോ... വല്യേട്ടൻ ദയനീയമായി ചോദിച്ചു.. അച്ഛൻ തലക്കും കൈ കൊടുത്തിരുന്നു.. അമ്മ കട്ടില പടിയിൽ ചാരി നിന്ന് എല്ലാം കേട്ട് നിൽക്കുന്നു..

ഒരടി അനങ്ങാൻ വയ്യെന്ന്... ശോ... 😵 മെയിൻ ഒരു സംഭവം ഉണ്ട്.. വരുണെ നീ വായിക്ക്.. വല്യേട്ടൻ പേപ്പർ വരുണിന് കൊടുത്തു.. അതെന്താ മലയാളം വായിക്കാൻ അറിയില്ലേ.. വാവ കൂർപ്പിച്ചു നോക്കി... മലയാളം വായിക്കാൻ അറിയാം പക്ഷെ നിന്റെ മലയാളം വായിക്കാൻ അറിയില്ല.. വല്യേട്ടൻ പുച്ഛിച്ചു വിട്ടു... എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ.. വാവ ഒരു കഥ എഴുതിയതാ എല്ലാവരും കേൾക്കണേ... വരുൺ ഉറക്കെ പറഞ്ഞു.. ആ വായിക്ക്.. അതിനാ എനിക്ക് 1/2 മാർക്ക് കിട്ടിയേ.. ഇളിച്ചു കൊണ്ട് രണ്ട് കയ്യും മാറിൽ കെട്ടി കൊണ്ട് വാവ പറഞ്ഞു.. ഓഹ് എന്തൊരു എളിമ.. വല്യേട്ടൻ ആത്മകഥിച്ചു.... "പണ്ട് പണ്ട് പണ്ട് കാട്ടിൽ ഒരു സിമ്മം ഉണ്ടായിരുന്നു... പണ്ട് ആയത് കൊണ്ട് ഇപ്പോൾ സിമ്മം ജീവിച്ചിരിപ്പില്ല.. അതുകൊണ്ട് കഥയും ഇല്ല്യാ..... " വരുൺ വായിച്ചു കൊണ്ട് വാവയെ നോക്കി.. അവിടെ ഇളിച്ചു കൊണ്ടിരിക്കുവാണ്.. നീയെന്താടി അവിടെ പോയിരുന്നു പഠിക്കുന്നെ.. ഏഹ്.. അമ്മ ഓടി വന്നു വാവയെ ഓങ്ങി കൊണ്ട് ചോദിച്ചു.. അപ്പോഴേക്കും പൊന്നു വന്നു വാവയെ പൊതിഞ്ഞു പിടിച്ചു.. പ്രേമിച്ചാൻ...

(പ്രേമിക്കാൻ ) ചുണ്ട് പിളർത്തി വല്യേട്ടനെ നോക്കി വാവ പറഞ്ഞു... എങ്ങനെ നിന്റെ വലയിൽ ഒക്കെ കേശു വീണു.. നമിച്ചു നിന്നെ... വല്യേട്ടൻ ചിറി ഇളിച്ചു കൊണ്ട് പറഞ്ഞു.. ആ ചെക്കന്റെ ഒരു കാലക്കേട്.. മര്യാദക്ക് ടീവി ഓഫ്‌ ചെയ്ത് ബുക്ക്‌ ഇരുന്ന് വായിച്ചോ.. ഹ്മ്മ്.. അമ്മ തവി കാണിച്ചു പേടിപ്പിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി... സിമ്മം... സിമ്മം... വാവയെ തോണ്ടി തോണ്ടി കളിയാക്കി കൊണ്ട് വല്യേട്ടൻ എസ്‌കേപ്പ് അടിച്ചു.. അല്ലേൽ പകരം മാന്തൽ കിട്ടും... ഗർർർ.... 💕 നീയെന്താ ഇങ്ങനെ ഇരിക്കുന്നെ... ഉച്ചക്ക് പോവാനുള്ളതാ... ആലോചിച്ചിരിക്കുന്ന പാറുവിന്റെ അടുത്തിരുന്നു വരുൺ ചോദിച്ചു.. എങ്ങോട്ട്... പാറു സംശയത്തോടെ ചോദിച്ചു.. ഓഹ്.. ഇന്നാണ് മൂന്നാം മാസം കാണിക്കാൻ ഉള്ള സ്കാനിങ് ഡേറ്റ്.. ഒന്നും ഓർമ ഇല്ലേ.. പാറുവിന്റെ ചെറുതായി പൊങ്ങിയ വയറിൽ കൈ വെച്ച് കൊണ്ട് വരുൺ പറഞ്ഞു.. അത് ഇന്നാണല്ലേ ദേവുവിന് മെസ്സേജ് അയക്കട്ടെ.. അവൾക്കത് ഓർമ കാണില്ല.. ഫോൺ കയ്യിൽ എടുത്ത് കൊണ്ട് പാറു പറഞ്ഞു.. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.. നിന്നെപ്പോലെ അല്ല അവൾക്കെല്ലാം ഓർമ ഉണ്ട്.. ഓഹ്.. പാറുവിന്റെ ബാക്കിൽ പോയിരുന്നു മുടിയിലെ ടവൽ അഴിച്ചു മാറ്റി കൊണ്ട് വരുൺ പറഞ്ഞു.. നിങ്ങള് കുളിച്ചതല്ലേ.. ഇനി എന്ത് ചെയ്യാൻ പോവാ ടവ്വലും എടുത്ത്..

പാറു തല തിരിച്ചു വരുണിനെ നോക്കി കൊണ്ട് ചോദിച്ചു.. ടവ്വലിനെ പീഡിപ്പിക്കാൻ പോവാ എന്താ കൂടണോ... അല്ല പിന്നെ.. നീ ഈ മുടി ഇങ്ങനെ വൃത്തി ആകാതെ നടന്നിട്ട് എല്ലാം കൊഴിഞ്ഞു പോവും... പാറുവിന്റെ മുടി കുടഞ്ഞെടുത്തു കൊണ്ട് വരുൺ പറഞ്ഞു.. ഒന്ന് ചെയ്ത് തരാലോ... മുഖം തിരിച്ചു കുസൃതിയോടെ പാറു പറഞ്ഞു.. അത് തന്നെ അല്ലെ ചെയ്യാൻ പോവുന്നെ.. മുടിയിൽ തീരെ എണ്ണ ഇല്ലടാ.. കെട്ടി വെക്കുകയും ഇല്ല്യാ... ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം... ബെഡിൽ നിന്നിറങ്ങി കബോഡിനടുത്തേക്ക് നടന്നു കൊണ്ട് വരുൺ പറഞ്ഞു.. പാറു വരുണിന്റെ കേറിങ്ങും സ്നേഹവും എല്ലാം ആസ്വദിക്കുവായിരുന്നു.. ഒരു ചിരിയോടെ വരുണിന്റെ ഓരോ ചലനവും പാറു നോക്കി കണ്ടു... ഒരു കയ്യിൽ സ്റ്റൂളും മറു കയ്യിൽ ചീപ്പും എണ്ണയും എടുത്ത് വരുൺ പാറുവിന്റെ മുന്നിൽ വെച്ചു... പാറു സംശയത്തോടെ വരുണിനെ നോക്കി.. സ്റ്റൂളിൽ ഇരുന്ന് അത് രണ്ടും കയ്യിൽ പിടിക്ക്.. ഇല്ലേൽ ബെഡിൽ എല്ലാം മുടി ആവും.. എനിക്ക് വയ്യ ഇനി അതും വൃത്തിയാക്കാൻ.. കെറുവിച്ചു കൊണ്ട് വരുൺ പറഞ്ഞു.. മടിയൻ.. ഓഹ്... സ്ടൂളിലേക്ക് ഇരുന്ന് കൊണ്ട് പാറു പറഞ്ഞു.. ബെഡിൽ ഇരുന്ന് കൊണ്ട് വരുൺ പാറുവിന്റെ മുടി രണ്ട് സൈഡിലേക്ക് വകഞ്ഞു മാറ്റി.. ഓഹ് ഇതിലെ മുള്ളും കെട്ട് ഒക്കെ നാളെ നേരം വെളുത്താൽ എങ്കിലും കഴിഞ്ഞാൽ മതിയായിരുന്നു...

ഒരു സൈഡിലെ മുടി പിടിച്ചു കെട്ട് കളഞ്ഞു കൊണ്ട് വരുൺ പറഞ്ഞു... ഓ പിന്നെ... കുറച്ചേ ഉള്ളൂ.. ചുമ്മാ ഓരോന്ന് പറയുവാ... ഓഹ് പതുക്കെ... മുടിയിൽ പിടിച്ചു കണ്ണടച്ച് കൊണ്ട് പാറു പറഞ്ഞു... പതുക്കെ തന്നെയാ ചെയ്യുന്നേ... അല്ല ഇന്നെന്താ ഭവതി സെറ്റ് മുണ്ട് ഒക്കെ ഉടുത്തു ഇരിക്കുന്നെ... ചെയ്യുന്ന പണിയുടെ ഇടയിലും വരുൺ ചോദിച്ചു... അമ്മ പറഞ്ഞു ഇനി മുതൽ സെറ്റ് മുണ്ട് ഉടുത്താൽ മതി.. പ്രെഗ്നന്റ് ആയ പെൺകുട്ടികൾക്ക് അതാ ഐശ്വര്യം എന്ന്.. സാരിയിൽ പിടിച്ചു നോക്കി കൊണ്ട് പാറു പറഞ്ഞു.. അപ്പൊ ഇനി കോളേജിലേക്കും സാരി ആണോ.. വരുൺ അത്ഭുതത്തോടെ ചോദിച്ചു.. ഏയ്.. വീട്ടിൽ മാത്രം.. തല ചെരിച്ചു കൊണ്ട് പാറു പറഞ്ഞു.. അനങ്ങാതെ ഇരിക്ക്.. നീ അനക്കുന്നത് കൊണ്ട തല വേദനിക്കുന്നെ.. രണ്ട് സൈഡും വൃത്തിയാക്കി മുടി പിന്നിലേക്ക് നിവർത്തി ഇട്ട് കൊണ്ട് വരുൺ പറഞ്ഞു... ഇന്നാ ചീപ്പ് .. ചീകി താ.. ചീപ്പ് വരുണിന് നേരെ നീട്ടി കൊടുത്ത് പാറു പറഞ്ഞു... നന്നായി ചീകി എണ്ണ നെറുകിൽ ഒഴികെ ബാക്കി എല്ലായിടത്തും ഇട്ട് കൊടുത്ത് ഒന്നൂടി ചീകി വരുൺ മുടി പിന്നി കെട്ടി കൊടുത്തു...

ഇതൊക്കെ അറിയുമോ.. അത്ഭുതത്തോടെ മുടിയെയും വരുണിനെയും മാറി മാറി നോക്കി കൊണ്ട് പാറു ചോദിച്ചു.. അറിയാലോ... അമ്മ വാവയെ പ്രെഗ്നന്റ് ആയി ഇരിക്കുമ്പോൾ ഞാനും ഏട്ടനും വഴക്കാ മുടി പിന്നി കൊടുക്കാൻ.. അമ്മ അപ്പോ മുടി രണ്ട് സൈഡ് ആക്കി ഒരു സൈഡ് ഏട്ടനും മറ്റേ സൈഡ് എനിക്കും തരും.. വാവക്കും മുടി കെട്ടാൻ ആയപ്പോൾ പിന്നെ അവളുടെ തലക്ക് വേണ്ടിയായി തല്ല്.. 😁😁😁 ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... പാറു അവന്റെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുവായിരുന്നു... എന്തെ.. കൺചിമ്മാതെ നോക്കി ഇരിക്കുന്ന പാറുവിനെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു.. ഒന്നൂല്ല്യല്ലോ.. വളിച്ച ചിരിയോടെ പാറു കണ്ണുകൾ മാറ്റി... മ്മ്മ്.. ഇവിടെ ഇരിക്ക്... വരുൺ വേഗം പൗഡറും പൊട്ടും കണ്മഷിയും ഒക്കെ എടുത്ത് പാറുവിന്റെ മുന്നിൽ ചെന്നിരുന്നു... കുഞ്ഞ് കുട്ടികളെ പോലെ പൗഡർ ഇടീപ്പിച്ചു ഒരു കുഞ്ഞ് കറുത്ത പൊട്ടും തൊട്ട് കൊടുത്ത് കണ്മഷി കൊണ്ട് കണ്ണ് നീട്ടിയെഴുതി പാറുവിനെ സുന്ദരി ആക്കി.. അവസാനമായി സിന്ദൂര രേഖയിൽ ചുവപ്പ് പടർത്തിയതും കണ്ണടച്ച് പാറു അവ സ്വീകരിച്ചു... പെർഫെക്ട്... കണ്ണടച്ച് പാറുവിനെ നേരെ സൂപ്പർ എന്ന് കൈ കൊണ്ട് കാണിച്ചു വരുൺ പറഞ്ഞു.. പാറു ചിരിച്ചു കൊണ്ട് രണ്ട് കയ്യും പൊക്കി കാണിച്ചു...

കാര്യം മനസ്സിലായതും വരുൺ നിറഞ്ഞ ചിരിയോടെ മുട്ട് കുത്തി ഇരുന്ന് പാറുവിന്റെ മാറിലേക്ക് ചാഞ്ഞു.. കുഞ്ഞ് കുട്ടിയെ പോലെ അവളെ ഇറുക്കി പിടിച്ചു.. ഒരു ചിരിയോടെ പാറു അവനെ ചേർത്ത് പിടിച്ചു നെറ്റിയിൽ അധരങ്ങൾ ചേർത്തു.... വരുണിന്റെ വലത് കൈ സാരിക്കിടയിലൂടെ വയറിൽ തൊട്ടതും പാറു മുറുക്കെ പിടിച്ച കൈകൾ ഒന്നയച്ചു... തലപൊക്കി പാറുവിനെ കണ്ണടച്ച് കാണിച്ചു കുമ്പിട്ടു വരുൺ വയറിലേക്ക് ചുണ്ടുകൾ ചേർത്തു... വയറിനു ചുറ്റും ഉമ്മ വെച്ച് കൊണ്ട് തലയുയർത്തി വരുൺ പാറുവിനെ നോക്കി... കുഞ്ഞാവ ഇപ്പോൾ കവിളും കയ്യും ഒക്കെ മാറി മാറി കാണിക്കുന്നുണ്ടാവും ഉമ്മ കിട്ടാൻ.. വീണ്ടും പാറുവിന്റെ വയറിലേക്ക് അവൻ മുഖം പൂഴ്ത്തി കെട്ടിപ്പിടിച്ചിരുന്നു.... കൊഞ്ചി കൊണ്ട് പാറു അവന്റെ മുടിയിഴകളെ തലോടി... 💕 ഞാൻ വരണോ.. എന്തെങ്കിലും കാര്യങ്ങൾ ഉണ്ടേൽ ചോദിക്കാൻ.. പാറുവും വരുണും പോവാൻ പുറപ്പെട്ടിറങ്ങിയതും അമ്മ ചോദിച്ചു.. അവര് പോയിട്ട് വരട്ടെ വീണേ.. ഇങ്ങനെ ഒക്കെ അല്ലെ രണ്ടാളും കാര്യങ്ങൾ പഠിക്കുന്നെ... മക്കള് പോയിട്ട് വാ.. അച്ഛൻ അവർക്ക് പ്രൈവസി ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞു.. രണ്ടാളും കാറിൽ ആണ് പോയത്.. അവിടെ എത്തിയതും എൻട്രൻസിൽ തന്നെ വന്തേട്ടനും ദേവുവും ഉണ്ടായിരുന്നു..

കയ്യിലുള്ള ലയ്സും തിന്ന് അവരുടെ വരവും കാത്തിരിക്കുവാണ് ദേവു.. വന്തേട്ടൻ ദേവുവിന്റെ തീറ്റയും നോക്കി അപ്പുറത്ത് തന്നെ നിൽക്കുന്നുണ്ട്.. കളയല്ലേ... പാറുവിനെ കണ്ടതും തീറ്റ സാധനം വന്തേട്ടന്റെ കയ്യിൽ കൊടുത്ത് ദേവു പറഞ്ഞു... മ്മ്.. തലയാട്ടി കൊണ്ട് വന്തേട്ടൻ പറഞ്ഞു.. ഒരു മിനിറ്റ്.... 1, 2, 3, 4, 4 1/2...4 1/2 കഷ്ണം ഉണ്ട്.. ഞാൻ തിരിച്ചു വാങ്ങുമ്പോൾ ഇത്ര തന്നെ ഉണ്ടാവണം... വന്തേട്ടന്റെ കയ്യിൽ നിന്നും പാക്കറ്റ് വാങ്ങി എണ്ണി നോക്കി തിരിച്ചു കൊടുക്കുമ്പോൾ ദേവു പറഞ്ഞു.. ഇതിങ്ങനെ പൊട്ടിയാൽ കുഴപ്പം ഉണ്ടോ.. കവർ പിടിച്ചു ഞെക്കി കൊണ്ട് വന്തേട്ടൻ ചോദിച്ചു.. അട പാവി എന്റെ... ചൂണ്ടി കൊണ്ട് ദേവു ചിണുങ്ങിയതും.. അവളുടെ ഒരു... വന്തേട്ടൻ വേഗം അത് ബാസ്ക്കെറ്റിൽ കൊണ്ട് പോയി ഇട്ടു... ദേവു പിണങ്ങി കൊണ്ട് കയറി വന്ന പാറുവിന്റെ കയ്യിൽ പിടിച്ചു തൂങ്ങി... ചിറി തുടക്ക്... ആൾക്കാർ വിചാരിക്കും നീ തന്നെ ആണോ പ്രെഗ്നന്റ് എന്ന്.. ടവൽ ദേവുവിന് നേരെ നീട്ടി കൊണ്ട് വന്തേട്ടൻ പറഞ്ഞു.. ദേവു അതൊന്നും മൈൻഡ് ചെയ്യാതെ ഇട്ടിരുന്ന ഷാളിൽ ചിറി തുടച്ചു.. ഓഹ് ഇതുക്കും മേലെ ആണ് ഇവള്.. ഇപ്പോൾ തന്നെ വരുന്ന വഴിക്ക് കണ്ട സാധനങ്ങൾ ഒക്കെ തിരിച്ചു പോവുമ്പോൾ വാങ്ങി കൊടുക്കണം എന്നാണ് ഓർഡർ.. വന്തേട്ടന്റെ ഒപ്പം അകത്തേക്ക് പോവുമ്പോൾ വരുൺ പറഞ്ഞു..

രണ്ടും കണക്കാ.. ബാക്കിൽ ആടി പാടി നുള്ളിയും പിച്ചിയും വരുന്ന കന്നാസിനെയും കടലാസിനേയും നോക്കിക്കൊണ്ട് വന്തേട്ടൻ പറഞ്ഞു... രണ്ട് പേരുടെയും ടോക്കൺ അടുപ്പിച്ചടുപ്പിച്ചായതിനാൽ കൂടുതൽ വെയിറ്റ് ചെയ്യേണ്ടി വന്നില്ല.. പെട്ടെന്ന് തന്നെ കാര്യങ്ങൾ നടന്നു... രണ്ട് അമ്മയും കുഞ്ഞുങ്ങളും സുഖായി ഇരിക്കുന്നു എന്ന് കേട്ടതും പൂനിലാവ് ഉദിച്ച സന്തോഷം ആയിരുന്നു രണ്ട് അച്ഛന്മാർക്കും.... 🤩 ഹോസ്പിറ്റലിൽ നിന്ന് യാത്ര പറഞ്ഞു രണ്ടാളും രണ്ട് വഴിക്ക് പോവുമ്പോൾ രണ്ട് പ്രെഗ്നന്റ് ലേഡികളുടെ കയ്യിലും തിന്നാൻ ഉള്ള സാധനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു... അമ്മക്ക് വേണ്ടി അല്ല ഈ കേറിങ്.. വരാൻ പോവുന്ന പൊന്നോമനകൾക്ക് വേണ്ടിയാണ്..... 💞 ........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story