നിന്നിലലിയാൻ: ഭാഗം 169

ninnilaliyan aryaponnus

എഴുത്തുകാരി: നിലാവ്

First part വായിച്ചതിന് ശേഷം ഇത്‌ വായിക്കുക... 😌 കോളേജ് വിട്ട് വീട്ടിൽ എത്തിയതും പാറുവും വരുണും ആതുവും കണ്ടത് മുറ്റത്തു കിടക്കുന്ന പരിചയം ഉള്ള കാറാണ്.... ബാഗ് പോലും എടുക്കാതെ അകത്തേക്ക് കയറിയപ്പോൾ കണ്ടു വട്ട മേശ സമ്മേളനം നടക്കുന്നത്... ഈ പെണ്ണ് എന്തൊരു ഓട്ടമാ ഓടുന്നെ... ആതു പാറുവിന്റെ ബാഗും എടുത്ത് അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു... മിക്കവാറും ഈ ഓട്ടം അവളുടെ വീട്ടിൽ ആവും നിൽക്കുക.. വരുൺ പരിഭ്രമത്തോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി.. വാസച്ഛെ.... ഓടി ചെന്ന് കസേരയിൽ ഇരിക്കുന്ന വാസച്ഛയെ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു കൊണ്ട് പാറു വിളിച്ചു... വന്നോ കാന്താരി... കൈ എത്തിച്ചു അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവര് ചിരിച്ചു... വാസച്ഛ മാത്രം അല്ല ഞാനും ഇവിടെ ഒക്കെ ഉണ്ടേ... അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു കൊണ്ട് സീതാമ്മ പറഞ്ഞു... വാസച്ഛ ഉണ്ടെങ്കിൽ വാല് പോലെ അമ്മയും ഉണ്ടാവും എന്നെനിക്കറിയാലോ.. തടിച്ചോ പെണ്ണെ.. ഓടി ചെന്ന് സീതാമ്മയുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പാറു പറഞ്ഞു...

സോപ്പിടോന്നും വേണ്ട... വേഗം പോയി ഫ്രഷ് ആയി വാ... നമ്മൾ ഇന്ന് വീട്ടിൽ പോവാ.. ചിരിയോടെ പാറുവിനെ തലോടി കൊണ്ട് സീതാമ്മ പറഞ്ഞു... ഇതും കേട്ട് കൊണ്ടാണ് വരുൺ വന്നത്... സീതാമ്മയുടെ പറച്ചില് കേട്ടതും വരുൺ ഒരു നിമിഷം സ്റ്റക്ക് ആയി.. ഏതാണ്ട് പിന്നാലെ വന്ന ആതുവിന്റെയും ബാക്കി വൃന്ദാവനം വീട്ടുകാരുടെയും അവസ്ഥ ഇതാണ്... ഇതിനായിരുന്നല്ലേ ഇത്രേം പലഹാരം മുന്നിൽ വെച്ചു സോപ്പിട്ടത്... എനിക്കപ്പോഴേ തോന്നി ഇതൊക്കെ കൊണ്ട് സുഖിപ്പിച്ചപ്പോൾ ലഡ്ഡുവിലെ മുന്തിരി കൊണ്ട് പോണ പോലെ ഇവളെ കൊണ്ട് പോവും എന്ന്... വല്യേട്ടൻസ് ആത്മ.... ആണോ... പോവാലോ... പാറു ചവിട്ടി തുള്ളി മേലേക്ക് കയറി പോയി... ആന്റി അത് പിന്നെ വേറൊരു ദിവസം കൊണ്ട് പോയാൽ പോരെ.. അവൾക്ക് ഇങ്ങനെ ആയത് കൊണ്ട് ഞാൻ അവിടെ നിന്ന് ഒരാഴ്ച ഇവിടെ നിൽക്കാൻ വന്നതാ.. ഞാൻ പോയിട്ട് നിങ്ങളവളെ കൊണ്ട് പൊയ്ക്കോ... ആതു വേഗം മുന്നോട്ട് വന്നു കൊണ്ട് പറഞ്ഞു... നീ തങ്കമ്മ അല്ലേടി പൊന്നമ്മയാ.. ആതു പാറുവിന് വേണ്ടി വായ തുറന്നതും വല്യേട്ടൻ വീണ്ടും ആത്മിച്ചു...

കുറെ ആയിലെ അവള് ഇങ്ങോട്ട് വന്നിട്ട്... അപ്പൊ കൊണ്ട് പോവാൻ... സീതാമ്മക്കും വിഷമം ആയെന്ന് തോന്നുന്നു.. മുഴുവൻ പറയാതെ അവരങ്ങനെ നിന്നു... എല്ലാം കേട്ട് പ്രാന്ത് വന്നു പാറുവിനെ കൺവിൻസ്‌ ചെയ്യിക്കാൻ വേണ്ടി വരുൺ വേഗം സ്റ്റെപ് കേറി.. അവിടെ കുളിക്കാതേം നനക്കാതേം ഒരുങ്ങുവാണ്... ഓ വീട്ടിൽ പോവുന്നെന്ന് പറഞ്ഞപ്പോൾ എന്താണ് ഒരുക്കം.. ഒന്ന് മേലെങ്കിലും കഴുകേടി... വരുണിന് ദേഷ്യം വന്നിട്ട് കണ്ണ് കാണുന്നില്ലെന്ന് തോന്നുന്നു.. ഞാൻ വീട്ടിൽ പോയി കഴുകിക്കോളാം... നേരം വൈകും അവിടെ എത്താൻ.. പാറു പൗഡർ പൊത്തി കൊണ്ട് പറഞ്ഞു.. ബസിൽ ഒന്നും അല്ലല്ലോ അതിന് പോണേ.. കാറിൽ കയറി ഇരുന്നാൽ പോരെ.. വരുൺ പുച്ഛിച്ചു കൊണ്ട് ഫോണിൽ തോണ്ടി കളിച്ചു... ഗർഭിണി ആയ പെൺകുട്ടികൾ രാത്രി യാത്ര ചെയ്യാൻ പാടില്ല.. വേഗം വീട്ടിൽ കേറണം.. പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.. അപ്പൊ ഇന്നലെ രാത്രിയോളം പാടത്തും ചേറിലും കളിച്ചതോ.. വരുൺ ഫോണിൽ നിന്നും മുഖം ഉയർത്തി നോക്കിക്കൊണ്ട് ചോദിച്ചു... അത് ഇന്നലെ അല്ലെ.. ഇന്ന് മുതൽ അങ്ങനെ പാടില്ല....

പാറു നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു... ഫോണിലെ മെസ്സേജ് കണ്ടതും വരുണിന്റെ ചുണ്ടിൽ പൂനിലാവ് വിരിഞ്ഞു... അപ്പൊ എന്നേ വിട്ട് പോവണോ നീ... വരുൺ സെന്റി അടിച്ചു കൊണ്ട് പാറുവിന്റെ അടുത്തേക്ക് ചെന്നു.. അതിന് ഞാൻ എന്താ ചാവാൻ പോവണോ... ഞാൻ എന്റെ വീട്ടിൽ നിക്കാൻ പോവല്ലെ.. പാറു വരുണിനെ അടിമുടി നോക്കി... പോവണ്ട.. വേണേൽ നാളെ നിന്നെ ഞാൻ കോളേജിൽ കൊണ്ട് പോവുമ്പോൾ നേരെ വീട്ടിൽ ഇറക്കം.. വൈകുന്നേരം വരുമ്പോൾ ഞാൻ പിക്ക് ചെയ്യാം അത് പോരെ.. വരുൺ ആകാംഷയോടെ ചോദിച്ചു.. പോര.. എനിക്കെന്റെ വീട്ടിൽ രണ്ട് ദിവസം പോയി നിൽക്കേണ്ട... അത് കൊള്ളാം.. ഷാൾ എടുത്ത് വയറ് മറച്ചു ഇട്ട് കൊണ്ട് പാറു പറഞ്ഞു... അപ്പൊ ഞാനോ.. നീയില്ലാതെ... കുഞ്ഞാവ ഇല്ലാതെ... മ്മ്... പാറുവിനോട് ചാരി നിന്ന് ചെറുതായി പൊങ്ങിയ വയറിൽ കൈ വെച്ചു കൊണ്ട് വരുൺ സംശയത്തോടെ പാറുവിനെ നോക്കി.. ഒരാഴ്ച അഡ്ജസ്റ്റ് ചെയ്യെന്നെ... ഐഡിയ... ഫോൺ ഉണ്ടല്ലോ.. വീഡിയോ കാൾ ചെയ്യാം.. പാറു കണ്ണ് വികസിപ്പിച്ചു കൊണ്ട് പറഞ്ഞു.. അത് നിന്റെ അച്ഛനോട് പോയി പറ...

വരുൺ ശബ്ദം താഴ്ത്തി പറഞ്ഞു... ഫോണിലൂടെ ഇങ്ങനെ നിന്നെ തൊടാനും ചേർത്ത് പിടിക്കാനും ഉമ്മ വെക്കാനും എന്റെ കുഞ്ഞിനോട് സംസാരിക്കാനും കൊഞ്ചിക്കാനും തൊടാനും ഒക്കെ ഫോണിലൂടെ പറ്റുമോ.. എന്നാൽ നീ പൊക്കോ.. പറയുന്നതിനനുസരിച്ചു പ്രവർത്തിച്ചു കാണിച്ചു കൊണ്ട് വരുൺ ചോദിച്ചു... എന്നാൽ പിന്നെ നിങ്ങളും വാ... വരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു ചിരിച്ചു.. ഞാനെങ്ങും ഇല്ല്യാ.. ഇനി നിനക്ക് നിർബന്ധം ആണേൽ പൊക്കോ... വരുൺ പാറുവിലെ പിടി അയച്ച് തിരിഞ്ഞു നടന്നു... I Miss You... 😌 പോവാൻ നിന്ന വരുണിന്റെ കയ്യിൽ പിടിച്ചു പുറകിലൂടെ കെട്ടിപ്പിടിച്ചു തല ചായ്ച്ചു കൊണ്ട് പാറു പറഞ്ഞു... വരുണിന്റെ ചുണ്ടിൽ ഒരു തെളിഞ്ഞ പുഞ്ചിരി വിടർന്നു... വേഗം ചെല്ലാൻ നോക്ക്.. ഇനി നേരം വൈകണ്ട.. മുഖത്തു വേഗം ഗൗരവം വരുത്തി പാറുവിന്റെ കൈ വിടുവിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ഒരു miss you too പറഞ്ഞാൽ എന്താ.. ഹോ... പാറു പുച്ഛിച്ചു കൊണ്ട് വരുണിനെ നോക്കി... പ്രെഗ്നന്റ് ആയവർ ലേറ്റ് ആയി യാത്ര ചെയ്യാൻ പാടില്ല.. വേഗം സ്ഥലം കാലിയാക്കാൻ നോക്ക്.. പാറുവിന്റെ രണ്ട് കവിളിലും പിടിച്ചു തലയാട്ടി കൊണ്ട് വരുൺ പറഞ്ഞു.. ഓ... ഞാൻ പറഞ്ഞത് എന്നോട് തന്നെ പറഞ്ഞേക്കുന്നു...

ഞാൻ പോവാ നോക്കിക്കോ നിങ്ങളെന്നെ മിസ്സ്‌ ചെയ്ത് പണ്ടാരം അടങ്ങും.. രാത്രി നിങ്ങളെന്നെ വിളിച്ചില്ലേൽ ദേ നിങ്ങളെന്നെ ഇങ്ങനെ ഇങ്ങനെ വിളിച്ചോ.. വിരൽ ഞൊടിച്ചു കൊണ്ട് പാറു പറഞ്ഞു... വേണേൽ താഴേക്ക് പോരെ ഞാൻ പോവുമ്പോൾ രണ്ട് തുള്ളി കണ്ണീർ ഒഴുക്കാൻ.. ഉതിർന്നു വീണ ഷാൾ വാശിക്ക് സ്പീഡിൽ തോളിലേക്കിട്ട് വരുണിനെ നോക്കി കോക്രി കാണിച്ചു കൊണ്ട് പാറു താഴേക്ക് ചെന്നു... അച്ഛേ പോവാം.. ഹാളിൽ എത്തിയതും വിളിച്ചു കൂവി കൊണ്ട് പാറു പറഞ്ഞു.. എങ്ങോട്ട് പോവാൻ.. അവരൊക്കെ പോയി നിന്നെ കൂട്ടാതെ.. നിന്നെ ഇനി അവർക്ക് വേണ്ട എന്ന് പറഞ്ഞു.. പ്യാവം ഒരുങ്ങി കെട്ടി വന്നിട്ട് ശോ.. വേഗം മോളിലേക്ക് പൊക്കോ ഇപ്പോൾ ഈ ചമ്മിയ മുഖം ഞാൻ മാത്രേ കണ്ടുള്ളു... വല്യേട്ടൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. പോയോ.. എന്നിട്ടെന്തേ എന്നേ കൊണ്ട് പോവാഞ്ഞെ.. പോവുമ്പോൾ എന്നോട് പറഞ്ഞില്ലല്ലോ... സങ്കടത്തെക്കാൾ പാറുവിന് വരുണിനെ വെല്ലുവിളിച്ചത് ആണ് ഓർമ വന്നത്... പാറുവിനെ വേണ്ട എന്ന്... അയ്യേ മോശം മോശം.. കൊണ്ടോവാതെ പോയെ.. മൂക്കിൽ വിരൽ വെച്ച് ടേബിളിലിന്റെ അടിയിൽ നിന്നും തലയിട്ട് വാവ തളർത്തി... ഇതും ഉണ്ടായിരുന്നോ ഇതിന്റെ അടിയിൽ... ദൈവമേ ഇനി കാലന്റെ മുഖത്ത് എങ്ങനെ നോക്കും...

പാറു പിറുപിറുത്തു.... ഇപ്പോഴാ പാറു നിനക്ക് വേണ്ടി രണ്ട് തുള്ളി കണ്ണീർ ഒഴുക്കാൻ തോന്നുന്നേ.. poor baby girl.... പാറുവിന്റെ പിറകിൽ വന്നു നിന്ന് കൊണ്ട് വരുൺ പറഞ്ഞു.. അപ്പൊ നിങ്ങൾക്കും അറിയായിരുന്നു അല്ലെ അവര് പോയത്.. പാറു വരുണിനെ കൂർപ്പിച്ചു നോക്കി... ഞാൻ എങ്ങനെ അറിയാൻ ഞാൻ നിന്റെ ഒപ്പം ആയിരുന്നില്ലേ.. അയ്യേ ചമ്മി പോയി.. വരുൺ കളിയാക്കി കൊണ്ട് പറഞ്ഞു.. പോടാ കള്ള കിളവാ... പാറു ചവിട്ടി തുള്ളി ഷാളും അഴിച്ചു മുടിയിലെ ക്ലിപ്പും ഊരി ചവിട്ടി തുള്ളി മുകളിലേക്ക് കയറി പോയി... ഇവൾക്ക് ഈയിടെയായി ഇത്തിരി ചവിട്ടി തുള്ളി പോക്ക് കൂടുന്നുണ്ട്.. പാറുവിന്റെ പോക്കും നോക്കി വല്യേട്ടൻ പറഞ്ഞു... Thanku കള്ള പോലീസെ... വരുൺ വല്യേട്ടന് നേരെ കണ്ണിറുക്കി കാണിച്ചു പാറുവിന്റെ പിന്നാലെ ഓടി... പോടെ പോടെ... അരുൺ എന്നാ സുമ്മാവാ... വരുൺ പോയത് കൊണ്ട് വാവയെ നോക്കി വല്യേട്ടൻ പറഞ്ഞു... അപ്പൊ അവരെ പറഞ്ഞയച്ചതും വല്യേട്ടൻ വരുണിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചതും വല്യേട്ടൻ.. അമ്പടാ കേമാ acp കള്ളാ... 💕 ചതിച്ചതാ എല്ലാരും കൂടി എന്നേ പറ്റിച്ചതാ.. ഭാഗ്യത്തിന് വല്യേട്ടനും വാവയും മാത്രമേ ഉണ്ടായുള്ളൂ അതുകൊണ്ട് വല്ലാതെ ഒന്നും ഉണ്ടായില്ല... അച്ഛനും കൂടി ഉണ്ടായിരുന്നേൽ വല്യേട്ടൻ ഒന്നും കൂടി ഫോം ആയേനെ.. എന്തൊക്കെ ഡയലോഗ് ആയിരുന്നു ഞാൻ... ഇനി എങ്ങനെ ഞാൻ കാലന്റെ മുഖത്തേക്ക് നോക്കും... പാറു ഡ്രസ്സ്‌ മാറുന്നതിനിടയിൽ ആരും പറയാൻ ഇല്ലാത്തത് കൊണ്ട് സ്വയം പറയുവാണ്..

കണ്ണ് കൊണ്ട് നോക്കണം... ഞങ്ങൾ ഒക്കെ അങ്ങനെ അല്ലെ നോക്കാറ് ലെ...🙄 പാറു വാതിൽ തുറന്നെ.... വരുൺ കൊട്ടി വിളിച്ചു കൊണ്ട് പറഞ്ഞു... കുറച്ച് നേരം അവിടെ നിക്ക്.. ഒന്നുല്ലെങ്കിലും 5 പൈസേടെ വില പോലും തരാതെ എന്നേ പറ്റിച്ചില്ലേ... ഹാ... പാറു അവിടെ ഉള്ള കസേരയിൽ കാലും കയറ്റി വെച്ചിരുന്നു.. ഡ്രസിങ് റൂമിൽ കയറി ഇരുന്നാണ് പാറുവിന്റെ ഗദ്ഗദം....😵 പാറു വാതിൽ തുറക്കാനാ പറഞ്ഞെ... വരുണിന്റെ സൗണ്ടിനും ടോണിനും വ്യത്യാസവും അടിയുടെ ഒച്ചയും കൂടി കൊണ്ടിരുന്നു... സുഖമാണീ കാറൽ.. എന്ത് സുഖമാണീ തട്ടൽ.. നിന്റച്ഛൻ അവിടെ തട്ടട്ടെ.. എന്ത് സുഖമാണീ ഇരുത്തം.. നമുക്കിവിടെ ഇരുന്ന് പറ്റിക്കാം.. നിന്റച്ഛനിങ്ങനെ പേടിച്ചിരിക്കട്ടെ.. കുഞ്ഞാവേ.. ഹാ..🎶 പാറു സ്വയം പാട്ടും പാടി സ്വയം ആസ്വദിച്ചു വയറും തലോടി ഇരുന്നു... ഇതേ സമയം തട്ടലിന്റെ ഹാങ്ങോവറിൽ കുറ്റി അടർന്നു വാതിലും തുറന്ന് വരുൺ മുന്നിൽ വന്നതൊന്നും പുള്ളിക്കാരി അറിഞ്ഞിട്ടില്ല... കണ്ണും അടച്ചാണെ ആസ്വാദനം..😁 സുഖമാണീ... കൈ കൊണ്ട് താളം പിടിച്ചു പാറുവിന്റെ സൗണ്ട് പിന്നേം പൊങ്ങി.. നിന്റെ സുഖം ഇന്ന് ഞാൻ കാണിച്ചു തരാമെടി മനുഷ്യനെ ടെൻഷൻ അടിപ്പിച്ചിട്ട്.. വരുൺ കലി തുള്ളി കൊണ്ട് പറഞ്ഞു.. ഏഹ്.. നിങ്ങളെങ്ങനെ വന്നു..

പാറു ചാടി എണീറ്റ് മുന്നിലെ വരുണിനെ ചൂഴ്ന്നൊന്ന് നോക്കി.. ഓടിളക്കി.. വരുൺ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.. അതിന് ഈ വാർത്ത വീടിന് എവിടെ ഓട്.. പാറു മെപ്പോട്ട് നോക്കി ആലോചനയിൽ ആണ്ടു.. മോള് വാ കാണിച്ചു തരാം.. പാറുവിനെ പൊക്കിയെടുത്തു റൂമിലേക്ക് നടക്കുന്നതിനിടയിൽ വരുൺ പറഞ്ഞു.. കൊണ്ട് പോവുന്നതൊക്കെ കൊള്ളാം പക്ഷെ ഞാൻ മിണ്ടൂല പിണക്കമാ.. പാറു ചുണ്ട് കോട്ടി കിടന്നു.. ഇന്ന് രാത്രി ഞാൻ നിന്നെ വിളിക്കണോ പാറു.. അല്ലേൽ നാളെ മുതൽ ഞാൻ നിന്നെ ദേ ഇങ്ങനെ ഇങ്ങനെ വിളിക്കണ്ടേ.. പാറുവിനെ ബെഡിൽ കിടത്തി വിരൽ ഞൊടിച്ചു വരുൺ കളിയാക്കി.. പാവല്ലേ ഞാൻ... തലയും താഴ്ത്തി നിഷ്കു ഭാവത്തോടെ ഇരുന്ന് കൊണ്ട് പാറു കിടന്നു.. അച്ഛാ.. എന്റെ പുറം പള്ളിപ്പുറം ആയെ... താഴെ നിന്നും വല്യേട്ടന്റെ പല നിലവിളികൾ കേട്ടതും വരുണും പാറുവും ഒന്ന് ഞെട്ടി... എന്റെ ദൈവമേ ഒരു റൊമാൻസ് കരക്കെത്തിക്കുമ്പോഴേക്കും അതിൽ കോലിടാൻ എപ്പോഴും ഒന്ന് വരും.. കുമ്പിട്ട വരുൺ നിവർന്നു നിന്ന് കൊണ്ട് പറഞ്ഞു.. ഗ്യാപ്പ് കിട്ടിയതും പാറു ഇറങ്ങിയോടി...

ഇപ്പോൾ ലോക്ക് ആയാൽ നാളെ രാവിലെയേ ലോക്ക് തുറക്കു എന്ന് പാറുവിന് അറിയാം... താഴെ ചെന്നപ്പോൾ വല്യേട്ടൻ പുറത്ത് കൈ കൊണ്ട് എത്തിച്ചു പിടിച്ചു കണ്ണും നിറച്ചു നിൽക്കുന്നു... എന്ത് പറ്റി... എല്ലാവരും ഒറ്റ സ്വരത്തിൽ ചോദിച്ചു.. ഇവളെന്റെ പുറത്ത് കടിച്ചു അച്ഛാ.. കുഞ്ഞ് കുട്ടികളെ പോലെ കയ്യും കാലും ഇട്ടടിച്ചു വല്യേട്ടൻ പറഞ്ഞു... എന്തിനാടി ഏഹ്.. അമ്മ മുന്നോട്ട് വന്നു കൊണ്ട് ചോദിച്ചു... ഞങ്ങൾ,,, തീപ്പെട്ടി പൊട്ടാമസ് വാട്ട്‌ കളർ ഡു യു കളർ കളർ,, എന്ത് കളർ? കളിക്കുവായിരുന്നു... വാവ നിഷ്കുവോടെ പറഞ്ഞു.. എന്നിട്ട്?? അച്ഛൻ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.. ഞാൻ കടും കടും കടും കടും കടും കടും കടും കടും ഇളം പച്ച എന്ന് പറഞ്ഞു... അങ്ങനെ ഒരു കളർ ഇല്ലാ എന്നും പറഞ്ഞു എന്നേ ദേ ഇവിടെ ഒറ്റ കടി..കൊടുക്കമ്മേ ഒന്നവൾക്ക്.. വല്യേട്ടൻ മോങ്ങി കൊണ്ട് പറഞ്ഞു... അത് കേട്ടതും എല്ലാവരും പിരിഞ്ഞു പോയി.. വരുൺ ആണേൽ റൊമാൻസ് പോയ സങ്കടത്തിൽ !!! ചോദിച്ചു മേടിച്ചതാണെ വല്യേട്ടൻ... 🙃😇 Tererereraa...... 🤩 .......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story