നിന്നിലലിയാൻ: ഭാഗം 171

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

നീയിതെന്താ ചെയ്യുന്നേ... കിടക്കയിൽ ഇരുന്ന് ഡ്രെസ്സിന്റെ തുന്നഴിക്കുന്ന പാറുവിനെ നോക്കി വരുൺ ചോദിച്ചു.. കണ്ടില്ലേ ബിരിയാണി വെക്കാ... കളിയാക്കി കൊണ്ട് പാറു പറഞ്ഞു.. ഓഹ് ഇന്ന് പോവല്ലേ വീട്ടിലേക്ക് അതിന്റെ ജാഡ.. വരുൺ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.. വെറുതെ ഒന്നും അല്ലല്ലോ കാരണം ഉണ്ടാക്കിയിട്ടല്ലേ ഞാൻ പോവുന്നെ.. പാറുവും വിട്ട് കൊടുത്തില്ല.... എന്ത്... ഞാൻ എന്താ ചെയ്തേ... വരുൺ വെപ്രാളത്തോടെ പാറുവിന്റെ അടുത്തിരുന്നു.. ദേ ഇത്‌.. നല്ലോണം പൊങ്ങി നിൽക്കുന്ന വയറിൽ കൈ വെച്ചു കൊണ്ട് പാറു പറഞ്ഞു.. അത് സ്വാഭാവികം... തല ചൊറിഞ്ഞു കൊണ്ട് വരുൺ പാറുവിന്റെ മടിയിലേക്ക് തല വെച്ചു... എണീക്ക്.. സൂചി എങ്ങാനും കണ്ണിൽ കൊണ്ടാൽ എന്നേ പറയണ്ട കേട്ടല്ലോ.. ഡ്രസ്സ്‌ എല്ലാം ടൈറ്റായി.. ഓഹ്.. പാറു കയ്യിലെ ഡ്രസ്സ്‌ ബെഡിലേക്കിട്ട് കൊണ്ട് പറഞ്ഞു... അതിന് നീയിപ്പോ സെറ്റ് മുണ്ടല്ലേ ഉടുക്കാറ് അല്ലെ വാവേ.. പാറുവിന്റെ വയറിലെ സാരി മാറ്റി വീർത്തു നിൽക്കുന്ന കുഞ്ഞ് വലിയ വയറിൽ ചുണ്ടമർത്തി കൊണ്ട് പറഞ്ഞു.. ഹെലോ.. രാത്രി ഞാൻ മേല് കഴുകി ഡ്രസ്സ്‌ മാറ്റാറുണ്ട്.. ചെയ്യാത്തവരോട് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. പാറു പുച്ഛിച്ചു കൊണ്ട് വരുണിന്റെ തല മടിയിൽ നിന്നും മാറ്റി...

എന്ത് കുഞ്ഞ് വയറ് ആയിരുന്നു.. ഇപ്പൊ നല്ലോണം വലുതായി... വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു... പാറു ചിരിച്ചു കൊണ്ട് വരുണിന്റെ മുടിയിഴകളെ മാടിയൊതുക്കി... കെട്ടിപ്പിടിക്കട്ടെ.. വരുൺ എണീറ്റിരുന്നു കൊണ്ട് ചോദിച്ചു.. എങ്ങനെ... വയറിന്മേൽ നോക്കി കൊണ്ട് പാറു കൈ മലർത്തി.. ഐഡിയ ഉണ്ട്.. എണീക്ക്... വരുൺ ചിരിയോടെ പാറുവിനെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി... പാറു കാര്യം എന്തെന്നറിയാതെ വരുണിനെ തന്നെ മിഴിച്ചു നോക്കി നിന്നു... പാറുവിനെ നോക്കി കണ്ണടച്ച് കാണിച്ചു വരുൺ അവളുടെ പുറകിൽ പോയി നിന്നു.. എന്ത് ചെയ്യാൻ പോവാ.. വരുണിന്റെ നീക്കം മനസിലാവാതെ പാറു ചോദിച്ചു.. അടങ്ങി നിക്ക് പെണ്ണെ... പാറുവിന്റെ ടർക്കി കൊണ്ട് കെട്ടിവെച്ച മുടി മുഴുവൻ വരുൺ വിടർത്തി ഇട്ടു.. പാറു അനങ്ങാതെ വരുൺ ചെയ്യുന്നത് ആസ്വദിച്ചു നിന്നു.. പെട്ടെന്ന് അവൻ പാറുവിന്റെ മുടിയെല്ലാം കൂടി ഫ്രോന്റിലേക്ക് ഇട്ടു... എന്ത് കനമാ നിന്റെ മുടി.. നല്ല ഫുഡൊക്കെ കഴിച്ച് മുടിയെല്ലാം കൂടി പനങ്കോല ആയി.. തമാശയോടെ വരുൺ കളിയാക്കി... പ്രാകാതെ മനുഷ്യാ.... തിരിഞ്ഞു നിന്ന് വരുണിന്റെ കയ്യിൽ നുള്ളി കൊണ്ട് പാറു ചിണുങ്ങി.. നറുചിരിയോടെ പാറുവിനെ വേഗത്തിൽ തിരിച്ചു നിർത്തി വരുൺ അവളെ ഇറുകെ പുണർന്നു...

പിന്നെ രണ്ട് കയ്യും വയറിനോട് ചേർത്ത് വെച്ചു പാറുവിന്റെ തോളിൽ ചുണ്ട് ചേർത്ത് നിന്നു... I Miss You My Baby Girl.... കഴുത്തിലും തോളിലും പിൻകഴുത്തിലും ചുണ്ടുകൾ മാറി മാറി ചേർത്ത് വെച്ച് കൊണ്ട് വരുൺ പറഞ്ഞു... അതിന് ഞാൻ നാളെ വരില്ലേ പിന്നെന്താ.. വയറിൽ വെച്ചിരിക്കുന്ന വരുണിന്റെ ഇടത് കയ്യിൽ കൈ ചേർത്ത് വെച്ചു വലത് കൈ കൊണ്ട് വരുണിന്റെ മുഖം തന്റെ മുഖത്തോട് ചേർത്ത് പിടിച്ചു കൊണ്ട് പാറു കുറുമ്പൊടെ പറഞ്ഞു... എന്നാലും ഈ ഒരൊറ്റ ദിവസം ഞാൻ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യും... ഒന്നൂടെ പാറുവിലേക്ക് ചേർന്ന് നിന്ന് കൊണ്ട് വരുൺ പറഞ്ഞു.... ഞാനും മിസ്സ്‌ ചെയ്യും Baby Boy... വരുണിനെ കളിയാക്കി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... ആ നേരം കൊണ്ട് വരുണിന്റെ ചുണ്ട് പാറുവിന്റെ കവിളിൽ പതിഞ്ഞിരുന്നു..... പാറുവിനെ ഇന്ന് ഏഴാം മാസം കൂട്ടി കൊണ്ട് പോവുവാണ്.. അവളെക്കാൾ വലിപ്പം ഉണ്ട് ഇപ്പോൾ വയറ്.. ഇത്തിരി തടിച്ചതൊഴിച്ചു പാറുവിന് വേറെ പ്രത്യേകിച്ച് മാറ്റമോ കുഴപ്പമോ ഇല്ല്യാ.. അമ്മയും കുഞ്ഞും സുഖായി ഇരിക്കുന്നു.. ഇതേ പോലെ വന്തേട്ടന്റെ വീട്ടിൽ ദേവുവിനെ പാക്ക് ചെയ്യാനുള്ള കാര്യങ്ങൾ നടക്കുകയാണ്... കല്യാണം വ്യത്യാസം ഉണ്ടായെങ്കിലും രണ്ടാളും ഒരുമിച്ചാണല്ലോ ഗപ്പ് അടിച്ചത്..

ഇനിയൊരു വ്യത്യാസം എന്ന് പറയാൻ പാറുവിനെ ഇന്ന് കൂട്ടി കൊണ്ട് പോയാൽ നാളെ തന്നെ ഇവിടെ കൊണ്ടാക്കും.. വരുണും വല്യേട്ടന്റെ പാത പിന്തുടരുകയാണ്.. 😌😌... ദേവു ആണേൽ പ്യാവം,, ഇപ്പോൾ പോയാൽ പ്രസവവും കുട്ടിയുടെ ചോറൂണും കഴിഞ്ഞേ തിരിച്ചു വന്തേട്ടന്റെ വീട്ടിലേക്ക് ലാന്റ് ആവു.. ... പട്ടാളത്തിന്റെ ശാസന ആണിത്... ആ വയറും വെച്ചു ദേവു പട്ടാളത്തിന്റെ കാല് വരെ പിടിച്ചു നോക്കി.. കാലെന്നു സങ്കൽപ്പിച്ചു പകരം കയ്യാണ് പിടിച്ചതെന്ന് മാത്രം.. എന്നിട്ടും പട്ടാളത്തിന് നോ ചേഞ്ച്‌... (ഒരു ഐഡിയ സിം വാങ്ങി കൊടുക്ക് ദേവു.. an idea can change ur lyf എന്നല്ലേ.. എങ്ങാനും പട്ടാളം ചേഞ്ച്‌ ചെയ്താലോ ഹുഹുഹു... 🤭🤭🤭 ).... 💕 വൃന്ദാവനം വീടും ആളുകളും പാറുവിനെ പറഞ്ഞയക്കാൻ ഒരുങ്ങി കഴിഞ്ഞു.. എല്ലാവരേക്കാളും വിഷമം വെല്ലുവിനാണ്.. ആകെക്കൂടെയുള്ള ക്രൈം പാർട്ണർ ഒരു നേരമെങ്കിൽ ഒരു നേരം ഇവിടെ നിന്ന് മാറി നിക്കുവല്ലേ.. പാറുവിന് മുഖം കൊടുക്കാതെ ആണ് മൂപ്പരുടെ നടപ്പ്.... അടുക്കളയിൽ പൊന്നുവും വീണാമ്മയും അച്ഛനും കൂടി സദ്യ തയ്യാറാക്കാൻ ഉള്ള ഒരുക്കത്തിൽ ആണ്...

ഇന്ന് പോയി നാളെ വരുവാണെങ്കിലും ചടങ്ങ് നടത്തണമല്ലോ.... സങ്കടം കൊണ്ടോ വിശപ്പ് കൊണ്ടോ വല്യേട്ടൻ ഇടക്കിടക്ക് അടുക്കളയിൽ വന്നു മുഖം കാണിക്കും പ്രത്യേകിച്ച് ഫുഡിനോട് • രണ്ട് പ്ലേറ്റ് അവിയൽ, • ഒരു ഗ്ലാസ്‌ മോര്, • രണ്ട് ഗ്ലാസ്‌ രസം, • ഇടക്കിടക്ക് കായ നുറുക്കും ശർക്കര ഉപ്പേരിയും, എന്നിവ ഇപ്പോൾ തന്നെ അകത്തായിട്ടുണ്ട് പുള്ളി... ശല്യം സഹിക്ക വയ്യാതെ അമ്മയിപ്പോൾ അടുക്കള ഡോർ കുറ്റിയിട്ടേക്കുവാണ്... ഗ്ലാസ്‌ ഡോർ ആയത് കൊണ്ട് കയ്യും കലാശവും തകർത്തു നടക്കുന്നുമുണ്ട്.. പക്ഷെ പണ്ടത്തെ പോലെ ഏൽക്കുന്നില്ല.. ചൊടിപ്പിക്കാൻ വേണ്ടി അച്ഛൻ ഓരോന്ന് എടുത്ത് പൊക്കി കാണിക്കും.. അമ്മ കണ്ണുരുട്ടിയാൽ അച്ഛൻ കൈ താഴ്ത്തി ഡീസന്റ് ആകും... 😖😖 💕

പാറു ഇന്ന് പോവാ... വാവ പാറുവിന്റെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു.. അല്ല പാറു വരാ.. ഇല തുടച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... (ഇന്നലെ വായനക്കാരെ കണ്ടപ്പോൾ ഇല്ലാത്ത കുറ്റം എന്റെ മേൽ ചുമത്തിയ ആളല്ലേ.. കുറച്ചു നേരം ഇരുന്ന് ഇല തുടക്കട്ടെ അവിടെ.. ഹാ... 😇..) പാറു ഇന്ന് പോയിട്ട് നാളെ വരുമല്ലോ.... പാറുവിന്റെ അച്ഛന്റേം അമ്മടേം അടുത്തേക്ക് പോവല്ലേ... വാവയുടെ കവിളിൽ തലോടി കൊണ്ട് പാറു പറഞ്ഞു... അപ്പൊ നാളെ വരും അല്ലെ.. പാറുവിനെ നോക്കി വാവ ചിരിച്ചു.. ഇല്ല്യാ tomorrow വരും എന്തെ അതിനി yesterday ആക്കണോ 🙄... വല്യേട്ടൻ വാവയെ നോക്കി പുച്ഛിച്ചു വിട്ടു... വിശ്വന്റെ മൂത്ത മോൻ മണ്ടൻ കുണാപ്പൻ പൊട്ടത്തരം മാത്രേ പറയത്തുള്ളൂ... സ്വിഫ്റ്റ് കാറിലെ പോവത്തുള്ളൂ.... സ്വിഫ്റ്റ് കാറിന്റെ നമ്പർ എത്ര....?? വാവ വല്യേട്ടനെ കളിയാക്കി കൊണ്ട് പാടി.. സ്വിഫ്റ്റിന്റെ നമ്പർ അറിയണേൽ പോയി കാറിൽ നോക്കെടി.. വല്യേട്ടൻ ഇല അമർത്തി തുടച്ചു കൊണ്ട് പറഞ്ഞു.. നോക്കാതെ അറിയാം... 00000... കള്ളന്റെ നമ്പർ... വാവ ചിരിച്ചു കൊണ്ട് പാറുവിന്റെ മേലേക്ക് ചാഞ്ഞു..

അരിശം കൊണ്ട് ഇലയുടെ മുകളിലേക്ക് വല്യേട്ടൻ ദേഷ്യം തീർത്തതും,,, ക്ര്ര്ര്.... ഇല നൈസ് ആയിട്ടൊന്ന് കീറി... ആാാ കീറി.. അമ്മാ വല്യേട്ടൻ ഇല കീറി... വേറെ പോയി പൊട്ടിക്കാൻ പറ.. അടുക്കള നോക്കി വാവ വിളിച്ചു പറഞ്ഞു.. കീറിയിട്ടൊന്നുല്ല്യ കുരുട്ടെ ജസ്റ്റ്‌ ഒന്ന് സ്ക്രാച് ആയിട്ടുള്ളു.. പൂവാണോ പൊട്ടിക്കാൻ പറയാൻ.. ഓ പിന്നെ... വല്യേട്ടൻ ഡയലോഗ് അടിക്കുന്നുണ്ടെങ്കിലും കൈ ഇല കീറിയ ഭാഗം നേരെ ആക്കേണ്ട തിരക്കിൽ ആണ്... പാറുവിന്റെ വീട്ടുകാര് വന്നതും വല്യേട്ടന്റെ മുഖം കുട്ടിക്കലം പോലെ വീർത്തു.. പാറു ഇനി പോവാൻ അധിക സമയം ഇല്ലല്ലോ.. ഏയ് ഉൻ മൂഞ്ചി അപ്പ കടയിലെ കുട്ടിച്ചെമ്പ് പോലെ ഉം വെച്ചിറുക്കെ... 🤔 വല്യേട്ടന്റെ മുഖം കണ്ടതും വരുൺ ചെവിയിൽ ചോദിച്ചു.. നമ്മടെ അച്ഛൻ എപ്പോ തുടങ്ങി ചെമ്പ് കട... 🙄🙄.... വല്യേട്ടൻ വായേം തുറന്നു ചോദിച്ചു... ഞാൻ ഒരു ഉപമ പറഞ്ഞതാ വിട്ടേക്ക്.. 🙏 ഏത് നേരത്താ ആവോ എനിക്ക് ചോദിക്കാൻ തോന്നിയെ... കൈ കൂപ്പി കൊണ്ട് വരുൺ സ്വയം പഴിച്ചു... നിനക്ക് വിഷമം ഇല്ലേ... അവര് കൊണ്ട് വന്ന ബാക്കേറി വായിൽ കുത്തി തിരുകി കൊണ്ട് വല്യേട്ടൻ ചോദിച്ചു..

അതിന് നാളെ വരുമല്ലോ അവള്.. ഒരു വളിച്ച ചിരിയോടെ വരുൺ പറഞ്ഞു.. അപ്പൊ രാത്രി മതില് ചാടാൻ ആണോ പ്ലാൻ.. വരുണിന്റെ ഇളി കണ്ടു വല്യേട്ടൻ വരുണിനെ ഒന്ന് അടിമുടി നോക്കി.. ഏയ്.. ഇന്നൊരു ദിവസം ഇങ്ങനെ പോട്ടെ... നാളെ രാവിലെ സൂര്യൻ ഉദിക്കുന്നതിന് മുന്നേ അവളെ ഇവിടെ എത്തിക്കണം... വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു.. ഓ ചന്ദ്രൻ പോവുന്നതിനു മുന്നേ ലെ... വല്യേട്ടനും ഇളിച്ചു കാട്ടി... 💕 ഫുഡ്‌ കഴിച്ച് എല്ലാവർക്കും ദക്ഷിണ കൊടുക്കാം എന്ന് തീരുമാനിച്ചു... വല്യേട്ടൻ ആണ് ഇല ഇട്ടത്... ഒറ്റി കൊടുത്ത വാവക്ക് തന്നെ വല്യേട്ടൻ കീറിയ ഇല ഇട്ട് കൊടുത്തു... ഇത്‌ വല്യേട്ടന്റെ വക നിനക്ക് സ്പെഷ്യൽ ഇല... ഇളിച്ചു കൊണ്ട് വാവയുടെ തലയിൽ കൊട്ടി കൊണ്ട് വല്യേട്ടൻ അടുത്ത ആളുടെ അടുത്തേക്ക് പോയി... നല്ല വലിയ ഇല കിട്ടിയ സന്തോഷത്തിൽ വാവ.. കുട്ടിക്ക് അറിയില്ലല്ലോ സേട്ടൻ നൈസ് ആയിട്ട് പണി തന്നതാണെന്ന്.... 😝 വിഭവങ്ങൾ വിളമ്പി.. ചോറ് വന്നു പപ്പടം വന്നു.. ചോറിന്റെ മേലെ സാമ്പാറും വന്നു... നടുക്ക് തന്നെ ഇല കീറിയത് കൊണ്ട് പുഴ ഒഴുകുന്ന പോലെ ചോറിൽ നിന്നും സാമ്പാർ ഒഴുകാൻ തുടങ്ങി.... തൊട്ട് ഓപ്പോസിറ്റ് ഇരിക്കുന്ന വല്യേട്ടന് അത് കണ്ടപ്പോൾ ഒരു ആത്മ നിർവൃതി... ഒരു സാധനം തിന്നാൻ കൊടുത്താൽ അത് നേരെ തിന്നാൻ അറിയില്ല..

ഈ കുട്ടിയെ കൊണ്ട് ഞാൻ തോറ്റു.... കറി ഒഴുകുന്നത് കണ്ട അമ്മ വാവയുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു... ഇല കീറിയിട്ടാ.... വാവ കൈ മലർത്തി കൊണ്ട് പറഞ്ഞു... നിന്റെ കയ്യിൽ ഇല കിട്ടിയാൽ പിന്നെ അത് കീറാതെ ഇരിക്കുമോ.. ഒരു വൃത്തിയും ഇല്ല്യാ വെടിപ്പും ഇല്ല്യാ... വാവയെ പിടിച്ചു മാറ്റി ഇല എടുത്ത് മാറ്റി കൊണ്ട് അമ്മ പറഞ്ഞു... വല്യേട്ടൻ വാവക്ക് കേട്ട തൃപ്തിയിലും വിഭങ്ങളുടെ രുചിയിലും മതി മറന്ന് ആസ്വദിച്ചു തിന്നുന്നു.. മതി വീണേ അതിനെ വഴക്ക് പറഞ്ഞത്... നീ അവൾക്ക് ചോറ് കൊടുക്കാൻ നോക്ക്.. നിന്റെ അമ്മക്ക് വട്ടാടി.. കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു... വാവ കൈ നക്കി തുടച്ചു അച്ഛനെ നോക്കി ചിരിച്ചു.... അങ്ങനെ ഫുഡടി ഗംഭീരം ആയി കഴിഞ്ഞു... പൊന്നു പാറുവിനെയും കൂട്ടി റൂമിൽ പോയി പുതിയൊരു സെറ്റ് മുണ്ട് ഉടുപ്പിച്ചു കൊടുത്തു... നാളെ വേഗം വരണെടാ... പാറുവിന്റെ കവിളിൽ മുത്തി കൊണ്ട് അവളേം കൂട്ടി പൊന്നു ഹാളിലേക്ക് ചെന്നു.. അങ്ങനെ കാർന്നോരിൽ നിന്നും ദക്ഷിണ കൊടുപ്പ് കഴിഞ്ഞു ചെറിയ കാർന്നോർ ആയ വല്യേട്ടന്റെ ഊഴം എത്തിയതും ദക്ഷിണ പോലും കൊടുക്കാൻ നിക്കാതെ പാറു വല്യേട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു.... പിന്നെ തുടങ്ങിയില്ലേ മൂപ്പരും.... പിടിച്ചു വെച്ചതെല്ലാം മുല്ലപെരിയാർ ഡാം പൊട്ടിയ പോലെ ഒഴുക്കി എന്ന് പറഞ്ഞാൽ മതിയല്ലോ 🙄🙄...

രണ്ടും കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടു അച്ഛനും അമ്മയും പൊന്നുവും തൊടങ്ങി കരച്ചിൽ.. കാര്യം എന്താണെന്ന് അറിയാതെ വാവ ചീറി പൊളിക്കാൻ തുടങ്ങി.... വരുൺ മാത്രം ഭീമൻ രഘുവിന്റെ പോലെ മസിലും പെരുപ്പിച്ചു ഒറ്റ നിൽപ്പ്.... ബട്ട്‌ y....🙄🙄🙄.... (ഇവരൊക്കെ എന്തിനാ പട്ടി മോങ്ങുന്ന പോലെ മോങ്ങണെ.. നാളെ ഈ പെണ്ണ് ഇങ്ങോട്ട് തന്നെ വരില്ലേ ലെ.. 🙄....) ഒരുവിധം എല്ലാവരും സെറ്റ് ആയതും വല്യേട്ടൻ വീണ്ടും താഴേക്ക് നോക്കി കരയുന്നു.... 🤪🤪 കുളമാക്കി ചളമാക്കേതെടാ ചെക്കാ.. വല്യേട്ടനെ തോണ്ടി കൊണ്ട് അച്ഛൻ പറഞ്ഞു.. കാ.. കാല്... കാലിലാ ചവിട്ടി നിൽക്കണേ.. വായ പൊത്തി താഴേക്ക് വിരൽ ചൂണ്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. സോറി വല്യേട്ടാ ഞാൻ കണ്ടില്ല.. കരച്ചിലിനിടയിലും ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... എന്നാലും നീയെനിക്ക് ദക്ഷിണ തന്നില്ല.. തന്നിട്ട് കെട്ടി പിടിച്ചു കരഞ്ഞാൽ പോരായിരുന്നോ.. നൂറ് രൂപ ആയിരുന്ന്.... 😕😕😕..... വല്യേട്ടൻ കയ്യിൽ കിട്ടിയ വെറ്റില നോക്കിക്കൊണ്ട് പറഞ്ഞു... അതതാ വാവയുടെ കയ്യിൽ.... പൊന്നു മൂക്ക് തുടച്ചു കൊണ്ട് പറഞ്ഞു... വല്യേട്ടൻ നൈസ് ആയിട്ട് വാവയെ കയ്യോടെ പൊക്കി... പക്ഷെ വാവയല്ലേ ആള്.. നൈസ് ആയിട്ട് ഇറങ്ങിയോടി.. പിന്നാലെ നൂറ് രൂപക്ക് വെല്ലുവും.. ആ തക്കത്തിന് പാറുവിനെയും കൊണ്ട് വരുൺ നൈസ് ആയിട്ട് അടുത്ത റൂമിലേക്ക് വലിഞ്ഞു... എന്താണ്... അവിടെ അന്വേഷിക്കും.. വരുണിന്റെ പിടി വിടാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.. ഞാൻ ഒന്ന് നിന്നെ കണ്ടോട്ടെ..

ഇനി നാളെ അല്ലെ കാണു.. പാറുവിന്റെ കവിളിൽ കൈ ചേർത്ത് തള്ളവിരൽ കൊണ്ട് തലോടി കൊണ്ട് വരുൺ പറഞ്ഞു.. പാറു ചിരിയോടെ വരുണിനെ തന്നെ നോക്കി നിന്നു... എന്തേ നോക്കണേ.. വരുൺ കണ്ണ് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു... ഞാനും നാളെ അല്ലെ നിങ്ങളെ കാണു.. അപ്പൊ അതുവരെ നിങ്ങളെ കണ്ടോട്ടേന്നെ.. വരുൺ പറഞ്ഞ ടൂണിൽ പാറു പറഞ്ഞു.. എടി കുശുമ്പി പാറു... പറ്റുന്ന പോലെ വരുൺ അവളെ ചേർത്ത് പിടിച്ചു... നാളെ രാവിലെ ഇങ്ങ് വന്നോണം.. അല്ലേൽ ഞാൻ വരാം... പാറുവിന്റെ ചെവിയിൽ ആയി വരുൺ പറഞ്ഞു... അതൊന്നും എനിക്ക് പറയാൻ പറ്റില്ല... ഇങ്ങള് വരണ്ട വാസച്ച കൊണ്ടാക്കി തന്നോളും.. വരുണിൽ നിന്നും മാറി നിന്ന് കൊണ്ട് പാറു പറഞ്ഞു.. പുഞ്ചിരിയോടെ വരുണിന്റെ ചുണ്ടുകൾ പാറുവിന്റെ നെറ്റിയിൽ പതിഞ്ഞു.. അവിടെ നിന്നും ദിശയറിയാതെ കണ്ണിലും മൂക്കിലും കവിളിലും ചുണ്ടമർത്തി... ഇണയെ കിട്ടിയ സന്തോഷത്തോടെ,, സംതൃപ്തിയോടെ വരുൺ അവന്റെ ചുണ്ട് പാറുവിന്റെ ചുണ്ടിൽ അമർത്തി വേഗം പിൻവലിച്ചു... എന്റെ കുഞ്ഞിന് ശ്വാസം മുട്ടും...

വയറിൽ കൈ വെച്ച് പാറുവിനെ നോക്കി വരുൺ പറഞ്ഞു... കുഞ്ഞിന് മാത്രം അല്ല എനിക്കും ശ്വാസം മുട്ടും.. ചുണ്ട് ചുളുക്കി കൊണ്ട് പാറു പറഞ്ഞു... ആണോ.. ട്രൈ ചെയ്യട്ടെ എന്നാൽ... കൊഞ്ചിക്കൊണ്ട് വരുൺ പാറുവിന്റെ അടുത്തേക്ക് വന്നു.. വേണ്ട.. കുലുങ്ങി ചിരിച്ചു കൊണ്ട് കുസൃതിയോടെ പാറു വരുണിനെ നോക്കി.. എന്നാൽ ഞാൻ എന്റെ കുഞ്ഞിന് ഒരുമ്മ കൊടുക്കട്ടെ... കുനിഞ്ഞിരുന്ന് കൊണ്ട് വരുൺ പറഞ്ഞു.. പതിയെ സാരി മാറ്റി ആനാവൃതമായ വയറിൽ കൂടി കൈ ചുറ്റി പിണച്ചു വരുൺ പൊക്കിൾ ചുഴിയിൽ അവന്റെ ചുണ്ടുകൾ ചേർത്തു... അത്രയും വാത്സല്യത്തോടെ അവന്റെ ചുണ്ടുകൾ വയറിൽ ഓടി നടന്നു.... പാറു രണ്ട് കൈ കൊണ്ട് വരുണിന്റെ തോളിൽ ചേർത്ത് പിടിച്ചു... പൊക്കോ ഇനി.. നേരം വൈകണ്ട... പാറുവിന്റെ നെറ്റിയിൽ അമർത്തി ചുണ്ട് ചേർത്ത് കവിളിൽ തട്ടി കൊണ്ട് വരുൺ പറഞ്ഞു.. മ്മ്.. മൂളി കൊണ്ട് പാറു തിരിഞ്ഞു നടന്നതും കണ്ണിൽ ഉരുണ്ടു കൂടിയ നീർത്തിളക്കം രണ്ടാളും തമ്മിൽ കാണാതെ തട്ടി തെറിപ്പിച്ചിരുന്നു.... അവസാനമായി എല്ലാവരോടും യാത്ര ചോദിച്ചു ഒരു ദിവസത്തിനായി പാറു വൃന്ദാവനം പടിയിറങ്ങി.. ഉള്ളിൽ സങ്കടം തികട്ടി വന്നിട്ടും എല്ലാവരുടെയും ചുണ്ടിൽ മായാതെ ഒരു പുഞ്ചിരി പാറുവിനായി കരുതി വെച്ചിരുന്നു.......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story